Author: News Desk

കണ്ണൂര്‍: മാത്തിലില്‍ പൂച്ചക്കുഞ്ഞുങ്ങളെ കഴുത്തറുത്ത് കൊന്ന് ജഡം സ്‌കൂള്‍ പ്രിന്‍സിപ്പലിന്റെ വീടിന് മുന്നില്‍ തള്ളി. മാത്തില്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പി.വി. ചന്ദ്രന്റെ വീടിന് മുന്നിലാണ് പൂച്ചക്കുഞ്ഞുങ്ങളെ കൊന്ന് തള്ളിയത്. രണ്ട് പൂച്ചകളുടെ ജഡം വീടിന്റെ വാതില്‍പ്പടിയിലും മറ്റ് രണ്ട് പൂച്ചകളുടെ ജഡം വീട്ടുമുറ്റത്തുമാണ് കണ്ടെത്തിയത്. ഇതില്‍ രണ്ട് പൂച്ചകളുടെ തല വെട്ടിമാറ്റിയ നിലയിലാണ്. തിങ്കളാഴ്ച രാവിലെ അഞ്ചേമുക്കാലോടെ ചന്ദ്രന്‍ ഉറക്കമുണര്‍ന്ന് വാതില്‍ തുറന്നപ്പോഴാണ് വാതില്‍പ്പടിയില്‍ രണ്ട് പൂച്ചകളുടെ ജഡം കണ്ടത്. തുടര്‍ന്ന് വീട്ടുമുറ്റത്ത് ഇറങ്ങിയപ്പോള്‍ മറ്റ് പൂച്ചകളെയും കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തി. സംഭവം കണ്ട് വലിയ ഞെട്ടലുണ്ടായെന്നും തന്റെ മക്കള്‍ നിലവിളിച്ചെന്നും ചന്ദ്രന്‍ പറഞ്ഞു. ചന്ദ്രനും സമീപവാസികളും തമ്മില്‍ ചില പ്രശ്‌നങ്ങള്‍ നിലനിന്നിരുന്നു. ഇതിന്റെ ഭാഗമായാണോ പൂച്ചകളെ കൊന്ന് തള്ളിയതെന്നും സംശയമുണ്ട്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. വെറ്ററിനറി ഡോക്ടര്‍മാര്‍ സ്ഥലത്തെത്തി പൂച്ചകളുടെ പോസ്റ്റ്‌മോര്‍ട്ടം നടത്തും

Read More

തിരുവനന്തപുരം: മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട് നിലവിൽ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണം തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട് പ്രത്യേകിച്ചൊന്നും ഇപ്പോൾ സംഭവിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി ഇന്ന് നിയമസഭയിൽ പറഞ്ഞു. അണക്കെട്ടുമായി ബന്ധപ്പെട്ട് അനാവശ്യ ഭീതി പരത്തരുത്. അത്തരം പ്രചരണങ്ങളെ നിയമപരമായി നേരിടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Read More

ബം​ഗളൂരു: കർണാടക സർക്കാർ ക്രൈസ്തവരെ ഭീതിയിലാഴ്ത്തുകയാണെന്ന് കാത്തലിക് ബിഷപ്പ് കൗൺസിൽ സർക്കാർ അനാവശ്യ സർവ്വേ നടത്തുന്നു. മതസൗഹാർദ്ദം തകർക്കാൻ മാത്രമേ ഈ നീക്കം സഹായിക്കൂ എന്നും ബം​ഗളൂരു ആർച്ച് ബിഷപ് അഭിപ്രായപ്പെട്ടു. കർണാടകയിൽ ക്രൈസ്തവരുടെ ജനസംഖ്യ വർധിച്ചിട്ടില്ല. ക്രൈസ്തവർ ആരെയും നിർബന്ധിച്ച് മതംമാറ്റുന്നില്ല. സഭകളുടെ കണക്കെടുപ്പ് നടത്തുന്നത് അവസാനിപ്പിക്കണം. ക്രൈസ്തവർ ആശങ്കയിലും ഭീതിയിലുമാണ്. ക്രൈസ്തവരുടെ സമാധാനം തകർക്കരുത്. സർക്കാർ സർവ്വേ അവസാനിപ്പിക്കണമെന്നും ആർച്ച് ബിഷപ് പറഞ്ഞു. മതപരിവര്‍ത്തന നിരോധന ബില്ലുമായി സർക്കാർ മുന്നോട്ട് പോകുന്നതിനിടെയാണ് പുതിയ സംഭവവികാസങ്ങൾ. ക്രിസ്ത്യൻ പള്ളികളില്‍ ഇന്നലെ വീണ്ടും ബജറംഗ്ദള്‍ പ്രതിഷേധം ഉണ്ടായി. പ്രതിഷേധം കണക്കിലെടുത്ത് പള്ളികളില്‍ കൂടുതല്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. ക്രിസ്ത്യന്‍ പള്ളികളുടെ സര്‍വ്വേ നടത്താനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ ക്രൈസ്തവ സംഘടനകള്‍ ഹൈക്കോടതിയെ സമീപിച്ചു. ഹുബ്ലിയിലെയും മംഗ്ലൂരുവിലെയും പള്ളികളിലാണ് രാവിലെ ബജറംഗ് ദള്‍ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. നിര്‍ബന്ധിത മതപരിവര്‍ത്തനം ആരോപിച്ചായിരുന്നു പള്ളികള്‍ക്ക് മുന്നില്‍ പ്രതിഷേധം. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് കൂടുതല്‍ പൊലീസിനെ സുരക്ഷയ്ക്കായി വിന്യസിച്ചു.നിര്‍ബന്ധിത മതപരിവര്‍ത്തനം നടക്കുന്നുവെന്ന…

Read More

തിരുവനന്തപുരം: കാലവർഷക്കെടുതിയിൽ സംസ്ഥാനത്ത് ഇതുവരെ 55 പേർ മരിച്ചെന്ന് റവന്യുമന്ത്രി കെ രാജൻ .പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം അടിയന്തര പ്രമേയത്തിനുള്ള മറുപടി നമ്മുടെ സംസ്ഥാനത്ത് അപ്രതീക്ഷിതമായി ഉണ്ടായ പ്രളയ ദുരന്തത്തില്‍ 55 വിലപ്പെട്ട ജീവനുകളാണ് നമുക്ക് നഷ്ടപ്പെട്ടത്. അവരുടെ വേര്‍പാടില്‍ അഗാധമായ ദുഖം രേഖപ്പെടുത്തുകയാണ്. കഴിഞ്ഞ 2 മഹാ പ്രളയങ്ങളുടെ പാഠം ഉള്‍ക്കൊണ്ടുകൊണ്ട് ഇനിയൊരു പ്രളയം ഉണ്ടായാല്‍ എങ്ങനെ നേരിടണം എന്നത് സംബന്ധിച്ച് വ്യക്തമായ കാഴ്ചപ്പാടോട് കൂടി ശാസ്ത്രീയമായും ഗൗരവമായ നടപടികളാണ് കഴിഞ്ഞ 2 വര്‍ഷക്കാലവും സർക്കാർ നടത്തിയത്. ഈ മഴക്കാലത്തിനും അപ്രതീക്ഷിതമായി പെയ്യുന്ന മഴയും നേരിടുന്നതിന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ മുഴുവൻ വകുപ്പുകളുടെയും ദേശീയ-സംസ്ഥാന രക്ഷാസേനകളുടെയും യോഗം വിളിച്ച് ചേർക്കുകയും സ്ഥിതിഗതികൾ അവലോകനം ചെയ്യുകയും ചെയ്തിരുന്നു. തയ്യാറെടുപ്പിന്റെ ഭാഗമായി സംസ്ഥനത്ത് ആവശ്യമായ കേന്ദ്ര സേനകളുടെ വിന്യാസം പ്രസ്തുത യോഗത്തിലൂടെ ബന്ധപ്പെട്ടവരെ അറിയിച്ചു. മുഴുവൻ വകുപ്പുകൾക്കും ദുരന്ത ലഘൂകരണ, പ്രതിരോധ,…

Read More

കോഴിക്കോട്: കൊച്ചി-കണ്ണൂര്‍ ഇന്‍ഡിഗോ വിമാനത്തിലെ എയര്‍ഹോസ്റ്റസിനെ കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്റെ കൂടെയുണ്ടായിരുന്നയാള്‍ ഭീഷണിപ്പെടുത്തിയതായി റിപ്പോര്‍ട്ട്. അതേ വിമാനത്തില്‍ യാത്ര ചെയ്ത ആര്‍.ജെ. സൂരജാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് സൂരജ് സംഭവം വിശദീകരിക്കുന്നത്. കുറിപ്പിന്റെ പൂർണ രൂപം. നേരിൽ കണ്ട കാര്യം സത്യസന്ധമായി പറയാൻ മടിക്കേണ്ടതില്ലല്ലോ.. ഒക്ടോബർ 24 ന്‌ വൈകിട്ട്‌ കൊച്ചി – കണ്ണൂർ ഇൻഡിഗോ വിമാനത്തിൽ 20 A സീറ്റ്‌ യാത്രക്കാരനായിരുന്നു ഞാൻ.. വിമാനത്തിലേക്ക്‌ ഏറ്റവും അവസാനമായി MP ശ്രീ സുധാകരൻ കടന്നു വന്നു.. അദ്ദേഹത്തിനൊപ്പം ‌ കറുപ്പു ഷർട്ടും വെള്ള ഷർട്ടുമിട്ട രണ്ട്‌ സുഹൃത്തുക്കളുമുണ്ടായിരുന്നു.. വിമാനത്തിൽ 19 FD & 18 FD സീറ്റുകൾ ഒഴിഞ്ഞു കിടപ്പുണ്ടായിരുന്നു.. ബാക്കിൽ നിന്ന് വരുമ്പോൾ തന്നെ ഒഴിഞ്ഞു കിടന്ന സീറ്റുകളിൽ തനിക്ക്‌ ഇരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.. അദ്ദേഹം MP ആണെന്ന് മനസിലാകാത്ത മലയാളിയല്ലാത്ത എയർ ഹോസ്റ്റസ്‌ പറഞ്ഞു ഈ വിമാനം ചെറിയ വിമാനമായതിനാലും വെയിറ്റ്‌ ബാലൻസിംഗ്‌ ആവശ്യമായതിനാലും യാത്രക്കാർക്ക്‌…

Read More

കോട്ടയം: വീടിന് സമീപം കൂട്ടിവെച്ചിരുന്ന തടിക്കഷണങ്ങള്‍ക്കിടയില്‍ കോഴിമുട്ട എടുക്കാനായി കൈയിട്ട ഗൃഹനാഥന്‍ പാമ്പുകടിയേറ്റു മരിച്ചു. മണ്ണയ്ക്കനാട് കുളത്തിനാല്‍ പീടികയില്‍ സുകുമാരന്‍ നായര്‍(ബിജു-48) ആണ് മരിച്ചത്. മണ്ണയ്ക്കനാട് പോസ്റ്റ് ഓഫീസില്‍ താത്കാലിക പോസ്റ്റ്മാനായി സേവനം അനുഷ്ടിച്ചിട്ടുണ്ട്. വീടിന് സമീപം കൂട്ടിവെച്ച തടിക്കഷണങ്ങള്‍ക്കിടയിലാണ് ഇവിടുത്തെ കോഴി മുട്ട ഇട്ടിരുന്നത്. മുട്ട എടുക്കുന്നതിനിടയില്‍ കടിയേറ്റതായി തോന്നിയെങ്കിലും പാമ്പിനെ കാണാത്തതിനാല്‍ കാര്യമാക്കിയില്ല. മണിക്കൂറുകള്‍ക്ക് ശേഷം ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതോടെയാണ് ചികിത്സ തേടിയത്.ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും ജീവന്‍ നഷ്ടപ്പെട്ടിരുന്നു. തുടര്‍ന്ന് പരിശോധന നടത്തിയപ്പോള്‍ പാമ്പിന്റെ മാളം കണ്ടെത്തി. ഭാര്യ: ബീന മറ്റപ്പിള്ളില്‍ കരോട്ട് മീനച്ചില്‍. മകന്‍: അതുല്‍കൃഷ്ണ(പത്താം ക്ലാസ് വിദ്യാര്‍ഥി, മണ്ണയ്ക്കനാട് ശ്രീകൃഷ്ണ സ്‌കൂള്‍).

Read More

കൊച്ചി: എറണാകുളം അങ്കമാലി കാരമറ്റത്ത് കനാല്‍ക്കരയില്‍ രണ്ടു മൃതദേഹങ്ങള്‍ കണ്ടെത്തി. അഴുകിയ നിലയില്‍ കണ്ടെത്തിയ മൃതദേഹങ്ങള്‍ക്ക് ദിവസങ്ങളുടെ പഴക്കമുണ്ട്. രണ്ട് പുരുഷന്മാരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്. പ്രദേശവാസികളാണ് മൃതദേഹങ്ങള്‍ ആദ്യം കണ്ടത്. ജനവാസ മേഖലയില്‍നിന്ന് അല്‍പം മാറിയാണ് മൃതദേഹങ്ങള്‍ കിടന്നിരുന്നത്.കാരമറ്റം പ്രദേശത്തുനിന്ന് കഴിഞ്ഞദിവസം രണ്ടുപേരെ കാണാതായിരുന്നു. 55-ഉം 35-ഉം വയസ്സുള്ളവരെയാണ് കാണാതായത്. ഇവരുടേതാകാം മൃതദേഹമെന്നാണ് സംശയം. എന്നാല്‍ പോലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. പത്തുമണിയോടെ ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിക്കും,

Read More

കോട്ടയം: കോട്ടയം കുറിച്ചിയിൽ പീഡനത്തിനിരയായ പത്തുവയസ്സുകാരിയുടെ പിതാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ആത്മഹത്യയെന്നാണ് നിഗമനം. കുട്ടിയ്ക്കെതിരായ പീഡന വിവരം അറിഞ്ഞത് മുതൽ പിതാവ് മനോവിഷമത്തിൽ ആയിരുന്നു. പത്ത് വയസ്സുകാരിയെ പീഡിപ്പിച്ച പലചരക്ക് കടക്കാരൻ കഴിഞ്ഞദിവസം അറസ്റ്റിലായിരുന്നു. കുറിച്ചി സ്വദേശി 74 വയസ്സുള്ള യോഗിദാസൻ ആണ് അറസ്റ്റിലായത്. പീഡന പരാതിക്ക് ശേഷം കുട്ടിയുടെ കുടുംബത്തെ സമൂഹം ഒറ്റപ്പെടുത്തിയെന്ന് ബന്ധുക്കൾ പറയുന്നു. അതാണ് പിതാവിന്റെ ആത്മഹത്യക്ക് കാരണം. ഇല്ലാ കഥകൾ പ്രചരിപ്പിച്ചു. ഒത്തു തീർപ്പിന് പണം വാങ്ങിയെന്ന് പ്രചരിപ്പിച്ചു. പുറത്തിറങ്ങാൻ പറ്റാത്ത രീതിയിൽ ഒറ്റപ്പെടുത്തി. പ്രതിയുടെ അറസ്റ്റിന് ശേഷം പിതാവ് പുറത്തിറങ്ങിയത് ഇന്നലെ മാത്രമാണ്. അപ്പോഴും ആളുകൾ ഒറ്റപ്പെടുത്തുകയും സംശയത്തോടെ നോക്കുകയും ചെയ്യുന്ന അവസ്ഥയുണ്ടായെന്നുംബന്ധുക്കൾ പറയുന്നു.

Read More

സംസ്ഥാനത്ത് പ്ലസ് വണ്‍ സീറ്റുകള്‍ വർദ്ധിപ്പിക്കും തിരുവനന്തപുരം : സംസ്ഥാനത്ത് പ്ലസ് വണ്‍ സീറ്റുകള്‍ ആവശ്യാനുസരണം വർദ്ധിപ്പിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. സർക്കാർ സ്കൂളുകളിൽ നിലവില്‍ അനുവദിച്ച 20 ശതമാനത്തിന് പുറമെ ആവശ്യമെങ്കില്‍ 10 ശതമാനം കൂടി സീറ്റ് വർധിപ്പിക്കുമെന്ന് മന്ത്രി അറിയിച്ചു. താലൂക്കുതലത്തില്‍ വിദ്യാർത്ഥികളുടെ എണ്ണം കണക്കാക്കിയിട്ടുണ്ട്. ഇതുപ്രകാരം 50 താലൂക്കുകളിൽ സീറ്റ് കുറവാണ്. ഇവിടങ്ങളിലാണ് സീറ്റ് വർധിപ്പിക്കുക. നിയമസഭയിൽ ചോദ്യത്തിന് മറുപടിയായി ആയിരുന്നു മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. സയന്‍സ് കോമ്പിനേഷനില്‍ 36 ഉം ഹ്യുമാനിറ്റീസ് കോമ്പിനേഷനില്‍ 41 ഉം കൊമേഴ്‌സ് കോമ്പിനേഷനില്‍ 46 താലൂക്കുകളിലൂമാണ് സീറ്റ് കുറവുള്ളത്. ഇതിന്റെ അടിസ്ഥാനത്തില്‍ പരിപൂര്‍ണ്ണമായി ഒഴിഞ്ഞു കിടക്കുന്ന ബാച്ചുകള്‍ കണ്ടെത്തി ആവശ്യമുള്ള ജില്ലയിലേക്ക് മാറ്റും. നിലവില്‍ 20 ശതമാനം സീറ്റ് വര്‍ദ്ധനവ് ഏര്‍പ്പെടുത്തിയ ജില്ലയില്‍ സീറ്റിന്റെ ആവശ്യകതയുണ്ടാവുകയാണെങ്കില്‍ പത്ത് ശതമാനം സീറ്റ് വര്‍ദ്ധനവ് കൂടി അനുവദിക്കുന്നതാണ്. മാര്‍ജിനല്‍ സീറ്റ് വര്‍ദ്ധനവ് അനുവദിക്കാത്ത ജില്ലയാണെങ്കില്‍ ആവശ്യകത അനുസരിച്ച് എല്ലാ സര്‍ക്കാര്‍ സ്‌കൂളുകളിലും…

Read More

ദില്ലി: മുല്ലപ്പെരിയാര്‍ കേസ് ഇന്ന് സുപ്രീംകോടതി പരിഗണിക്കും.അണക്കെട്ടിന്‍റെ ബലപ്പെടുത്തൽ നടപടികളിൽ തമിഴ്നാട് വീഴ്ചവരുത്തിയെന്ന് ആരോപിച്ചും അണക്കെട്ടിന്‍റെ സുരക്ഷ വിലയിരുത്താൻ രൂപീകരിച്ച മേൽനോട്ട സമിതിയുടെ പ്രവര്‍ത്തനങ്ങൾ പരാജയമെന്നും ചൂണ്ടിക്കാട്ടി രണ്ട് പൊതുതാല്പര്യ ഹര്‍ജികളാണ് കോടതിക്ക് മുമ്പിലുള്ളത്. തമിഴ്നാടുമായുള്ള പാട്ടക്കരാര്‍ റദ്ദാക്കണമെന്നും ഹര്‍ജി ആവശ്യപ്പെടുന്നു. ജസ്റ്റിസ് എ.എം.ഖാൻവീൽക്കര്‍ അധ്യക്ഷനായ കോടതിയാണ് കേസ് പരിഗണിക്കുക. മുല്ലപ്പെരിയാറിലെ ജലനിരപ്പ് 139 അടിയാക്കി നിലനിർത്തണമെന്ന് സുപ്രീംകോടതിയോട് ആവശ്യപ്പെടാനാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനം. 2018ലെ സുപ്രീംകോടതി ഉത്തരവ് പാലിക്കപ്പെടണമെന്ന് ആവശ്യപ്പെടും. സാഹചര്യം അതീവ ഗുരുതരമെന്ന് സംസ്ഥാന സർക്കാർ ഇന്ന് സുപ്രീംകോടതിയെ അറിയിക്കും. അണക്കെട്ടിലെ നിലവിലെ ജലനിരപ്പ് കോടതിയെ അറിയിക്കും. സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരാകുന്നത് മുതിർന്ന അഭിഭാഷകൻ ജയ്ദീപ് ഗുപ്ത ആണ്.

Read More