Author: News Desk

തിരുവനന്തപുരം: അനുപമയുടെ കുട്ടിയെ കാണാതായ സംഭവത്തില്‍ ശിശുക്ഷേമ സമിതിയെയും സിഡബ്ല്യുസിയെയും മന്ത്രി വീണാ ജോര്‍ജ് വെള്ളപൂശിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കുഞ്ഞിനെ കിട്ടിയ ദിവസം അമ്മത്തൊട്ടില്‍ ഇല്ല. ആണ്‍കുട്ടിയെ പെണ്‍കുട്ടിയാക്കുന്ന മാജിക്ക് ശിശുക്ഷേമ സമിതിയിലുണ്ട്. പാര്‍ട്ടി തന്നെ ശിശുക്ഷേമ സമിതിയും സിഡബ്ല്യുസിയും പൊലീസുമായി മാറി. ഇടതുപക്ഷത്തിന് പിന്തിരിപ്പന്‍ നയമെന്നും സതീശന്‍ പറഞ്ഞു.എന്നാല്‍ ദത്ത് നപടി നിയമപ്രകാരമെന്നും ശിശുക്ഷേമ സമിതിയും സിഡബ്ല്യുസിയും നടപടിക്രമങ്ങള്‍ പാലിച്ചെന്നും മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. അന്തിമതീരുമാനം എടുക്കേണ്ടത് കോടതിയെന്നും വീണാ ജോര്‍ജ് പറഞ്ഞു.

Read More

തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് കെ മുരളീധരന്‍ എംപി. തന്റെ പരാമര്‍ശം മാനസിക ബുദ്ധിമുട്ട് ഉണ്ടാക്കിയെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും അതില്‍ ദുരഭിമാനം വിചാരിക്കില്ലെന്നും മുരളീധരന്‍ പറഞ്ഞു. സൗന്ദര്യം ഉണ്ടെന്നത് അശ്ലീല ചുവയാണെന്ന് ഞാന്‍ ഇതുവരെ കണക്കാക്കിയിട്ടില്ലെന്നും മുരളീധരന്‍ കൂട്ടിചേര്‍ത്തു. കെ മുരളീധരന്റെ പ്രതികരണംഒരുപാട് മഹത് വ്യക്തികള്‍ ഇരുന്ന കസേരകളാണ്. അത് പ്രത്യേകിച്ച് എടുത്തു പറഞ്ഞു. സിനിമാ സംവിധായകരായിരുന്നു പി സുബ്രഹ്മണ്യം, എംപി പത്മനാഭന്‍ ഉള്‍പ്പെടെ ഇരുന്ന കസേരയാണ്. തങ്ങളെ അപമാനിക്കുന്ന രീതിയില്‍ സംസാരിക്കുന്നുവെന്ന് യുഡിഎഫിന്റെ കൗണ്‍സിലര്‍മാര്‍ പലപ്പോഴും പരാതി പറഞ്ഞിട്ടുണ്ട്. നിരാഹാരം ഇരിക്കുന്ന കൗണ്‍സിലര്‍മാരെ ചാടികടന്നുകൊണ്ട് മേയര്‍മാര്‍ പോകുന്നു. ഇതൊരു പക്വതയില്ലാത്ത തീരുമാനമാണ്. ഈ പറഞ്ഞതില്‍ ഞാന്‍ ഉറച്ചു നില്‍ക്കുന്നു. എന്നാല്‍ എന്റെ പ്രസ്താവനയില്‍ മാനസികമായി ബുദ്ധിമുട്ടുണ്ടായിട്ടുണ്ടെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നു. എന്റെ പ്രസ്താവനകൊണ്ട് സ്ത്രീകള്‍ക്ക് മാനസിക പ്രശ്‌നം ഉണ്ടാവാന്‍ പാടില്ലായെന്നത് എന്റെ നിര്‍ബന്ധമാണ്. എന്തിരുന്നാലും തെറ്റുകള്‍ തെറ്റുകള്‍ തന്നെയാണ്. ആരോപണത്തില്‍ ഉറച്ച് നില്‍ക്കുന്നു. ഖേദം പ്രകടിപ്പിക്കുന്നതില്‍…

Read More

തിരുവനന്തപുരം: കെ മുരളീധരന്‍ എംപിക്ക് എതിരെ മേയര്‍ ആര്യാ രാജേന്ദ്രന്‍ മ്യൂസിയം പൊലീസില്‍ പരാതി നല്‍കി. തനിക്ക് എതിരായ അധിക്ഷേപകരമായ പരാമര്‍ശത്തിലാണ് പരാതി. നിയമോപദേശത്തിന് ശേഷം കേസ് എടുക്കുന്നതില്‍ പൊലീസ് തീരുമാനമെടുക്കും. പരാതിക്ക് പിന്നാലെ സ്ത്രീകളെ മോശമായി വരുത്താനുള്ള ശ്രമത്തെ നേരിടുമെന്ന് മേയര്‍ പറഞ്ഞു. നിയമപരമായി തന്നെ മുന്നോട്ട് പോകും. മുരളീധരന് അദ്ദേഹത്തിന്‍റെ സംസ്‍ക്കാരമേ കാണിക്കാനാവു. തനിക്ക് ആ നിലയില്‍ താഴാനാവില്ലെന്നും ആര്യാ രാജേന്ദ്രന്‍ പറഞ്ഞു. ആര്യാ രാജേന്ദ്രനെ കാണാൻ ഭംഗിയുണ്ടെങ്കിലും വായിൽ നിന്ന് വരുന്നത് ഭരണപ്പാട്ടിനേക്കാൾ ഭീകരമായ വാക്കുകള്‍ ആണെന്നായിരുന്നു മുരളീധരന്‍റെ ആക്ഷേപം. ഇതൊക്കെ ഒറ്റമഴയത്ത് തളിർത്തതാണ്. മഴയുടേത് കഴിയുമ്പോഴേക്കും സംഭവം തീരും. ഇങ്ങനെയുള്ള ഒരുപാട് പേരെ കണ്ടിട്ടുള്ള നഗരസഭയാണിതെന്നും മുരളീധരൻ ആക്ഷേപിച്ചിരുന്നു. ഡിസിസി കോർപ്പറേഷൻ ആസ്ഥാനത്ത് സംഘടിപ്പിച്ച ധർണ്ണയിൽ സംസാരിക്കുന്നതിനിടെയാണ് എംപി മേയര്‍ക്കെതിരെ ആക്ഷേപം ഉന്നയിച്ചത്.

Read More

മഹി : മാഹിക്കടുത്ത് കടലിൽ ഞായറാഴ്ച ഉച്ചയ്ക്ക് കണ്ടെത്തിയ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം തിരിച്ചറിഞ്ഞു. പൊന്നാനി സൗത്ത് ചന്തക്കാരൻ വീട്ടിൽ ഇബ്രാഹിം (54) ആണ്‌ മരിച്ചതെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞു. ഒരാഴ്ച മുൻപ്‌ പൊന്നാനിഭാഗത്ത് നാല് മത്സ്യത്തൊഴിലാളികൾ മീൻപിടിത്തത്തിനിടയിൽ കടലിൽപ്പെട്ടിരുന്നു. അതിലൊരാളാണ് ഇബ്രാഹിം. ഇബ്രാഹിമിനുവേണ്ടി മറൈൻ എൻഫോഴ്‌സ്‌മെന്റും കോസ്റ്റ് ഗാർഡും തിരച്ചിൽ നടത്തിയിരുന്നു. മാഹിയിൽ മീൻപിടിത്തത്തിനിറങ്ങിയവരാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം രാത്രി ഏഴോടെ മറൈൻ എൻഫോഴ്‌സ്‌മെൻറ്, ഫിഷറീസ് അധികൃതർ ചേർന്ന് റസ്ക്യൂ ബോട്ടിൽ അഴീക്കൽ തീരത്ത് എത്തിച്ചു.പിന്നീട് പൊന്നാനിയിൽനിന്ന്‌ ബന്ധുക്കൾ എത്തി നാട്ടിലേക്ക് കൊണ്ടുപോയി.

Read More

തിരുവനന്തപുരം: വിളപ്പിൽശാലയിൽ പേയാട് സിപിഐഎംഏരിയ കമ്മിറ്റി അംഗമായ വിട്ടിയം ഫാത്തിമ്മ മൻസിലിൽ അസീസിന്‍റെ വീടിന് നേരെ പടക്കമെറിഞ്ഞു. സംഘര്‍ഷാവസ്ഥ സൃഷ്ടിച്ച് സംഘം വീട്ടിനുള്ളില്‍ കയറി വീട്ടുപകരണങ്ങള്‍ അടിച്ച് തകര്‍ത്തു. ഇന്നലെ വൈകുന്നേരം നാലരയോടെ ആണ് സംഭവം. സംഭവ സമയം അസീസിന്‍റെ ഭാര്യ ഷംസാദ് , ഇളയ മകൻ എന്നിവർ മാത്രമാണ് ഈ സമയം വീട്ടിൽ ഉണ്ടായിരുന്നത്. ദേശാഭിമാനി പത്രത്തിന്‍റെ വരിസംഖ്യ അടയ്ക്കുന്നതിന് തിരുവനന്തപുരം ഓഫീസിൽ പോയിരിക്കുകയായിരുന്നു മുൻ പഞ്ചായത്ത് അംഗം കൂടിയായ അസീസ്. ഈ സമയത്താണ് അക്രമി സംഘം വീടിന് നേര്‍ക്ക് പടക്കം എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ട്ടിച്ചത്. പടക്കം പൊട്ടിയതിന് ശേഷം പറമ്പിലേക്ക് കടന്ന അക്രമി സംഘം വീടിന്‍റെ മുൻവശത്തെ ജനൽ ചില്ലുകൾ അടിച്ചു തകർക്കുകയും, കതക് ചവിട്ടി തുറന്നു അകത്തു കയറി ടിവി, വാഷ് ബേസിൻ ഉൾപ്പടെയുള്ള ഗൃഹോപകരണങ്ങൾ അടിച്ചു തകർക്കുകയും ചെയ്തതു. അഞ്ചുപേരുൾപ്പെട്ട സംഘമാണ് ആക്രമണം നടത്തിയതെന്ന് അസീസിന്‍റെ ഭാര്യ ഷംസാദ് പറഞ്ഞു. ഇവരിൽ മൂന്നുപേരെ കണ്ടാൽ തിരിച്ചറിയുമെന്നും…

Read More

മലപ്പുറം: കൊണ്ടോട്ടിയിൽ പെൺകുട്ടിയെ ബലാത്സംഗ ചെയ്യാൻ ശ്രമിച്ച കേസിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. പ്രതിയെ കണ്ടാൽ തിരിച്ചറിയാൻ കഴിയുമെന്ന് പെൺകുട്ടി പറഞ്ഞു. കണ്ടു പരിചയമുള്ള ആളാണ് പ്രതിയെന്ന് പെൺകുട്ടി പറഞ്ഞതായി സംഭവസ്ഥലത്തെ അയൽവാസി ഫാത്തിമ ടീച്ചർ പറഞ്ഞിരുന്നു. ഇന്നലെ ഉച്ചക്കാണ് കോട്ടുക്കരയിൽ 22 കാരിയായ പെൺകുട്ടിയെ റോഡിൽ നിന്നും ബലമായി പിടിച്ചു കൊണ്ടുപോയി ബലാത്സംഗം ചെയ്യാൻ ശ്രമിച്ചത്.

Read More

തിരുവനന്തപുരം:സ്കൂളുകൾക്ക് ആശ്വാസം. സ്കൂൾ വാഹനങ്ങളുടെ വാഹനങ്ങളുടെ നികുതി അടയ്ക്കുന്നത് രണ്ടുവർഷത്തേക്ക് ഒഴിവാക്കും. ഇതുസംബന്ധിച്ച് ഉത്തരവ് രണ്ട് ദിവസത്തിനകം ഇറങ്ങുമെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു പറഞ്ഞു. കൊവിഡിന്റെ പശ്ചാത്തലത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വാഹനങ്ങള്‍ക്ക് സെപ്റ്റംബര്‍ 30 വരെയുള്ള നികുതി പൂര്‍ണമായി ഒഴിവാക്കിയിരുന്നു. വിദ്യാര്‍ത്ഥികളുടെ യാത്രാപ്രശ്നം പരിഹരിക്കാന്‍ 650 കെഎസ്ആര്‍ടിസി ബസുകള്‍ കൂടി ഇറക്കുമെന്നും മന്ത്രി അറിയിച്ചു. ഇതോടെ കെഎസ്ആർടിസിക്ക് 4000 ബസുകള്‍ ആകും. സ്കൂൾ വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധന ഉടന്‍ പൂര്‍ത്തിയാക്കുമെന്നും കുട്ടികളുടെ യാത്രയ്ക്ക് പ്രോട്ടോകോൾ തയ്യാറാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഒന്ന് മുതൽ ഏഴ് വരെയുളള ക്ലാസ്സുകളും, 10, 12 ക്ലാസ്സുകളുമാണ് നവംബർ ഒന്ന് മുതല്‍ ആരംഭിക്കുന്നത്. ബാക്കിയുള്ള ക്ലാസ്സുകൾ നവംബർ 15 മുതലാണ് ആരംഭിക്കുക. രക്ഷാകർത്താക്കളുടെ സമ്മതത്തോടെയാവണം കുട്ടികൾ സ്‌കൂളുകളിൽ എത്തിച്ചേരേണ്ടത്.

Read More

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രം പ്രധാന തന്ത്രി ചേന്നാസ് നാരായണൻ നമ്പൂതിരിപ്പാട് അന്തരിച്ചു. കൊവിഡാനന്തര ചികിത്സയിലിരിക്കെ ഇന്നലെ രാത്രി 11.30ഓടെയായരുന്നു അന്ത്യം. 2013 മുതൽ ഗുരുവായൂർ ക്ഷേത്രം പ്ര ധാന തന്ത്രി ആയിരുന്നു.കോവിഡ് ബാധിതനായി ഒരാഴ്ചയിലേറെയായി തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ശ്വാസ തടസവും രക്തത്തിൽ ഓക്‌സിജന്റെ അളവ് കുറഞ്ഞതും മൂലം ആറ് ദിവസമായി വെന്റിലേറ്ററിലായിരുന്നു. മരണസമയത്ത് കൊവിഡ് നെഗറ്റീവ് ആയിരുന്നു. കഴിഞ്ഞ മാസം 16ന് നടന്ന മേൽശാന്തി നറുക്കെടുപ്പിനാണ് അദ്ദേഹം അവസാനമായി ക്ഷേത്രത്തിലെത്തിയത്. എരമംഗലത്തെ പുഴക്കര ചേന്നാസ് ഇല്ലത്താണ് സംസ്‌കാര ചടങ്ങുകൾ നടക്കുക.

Read More

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ നികുതി വെട്ടിച്ച കേസിലെ മുഖ്യപ്രതി അറസ്റ്റിൽ. നേമം സോണൽ ഓഫീസ് സൂപ്രണ്ടായിരുന്ന എസ് ശാന്തിയാണ് അറസ്റ്റിലായത്. പോലീസ് ആവശ്യപ്പെട്ടതിനെ തുടർന്ന് പോലീസ് സ്റ്റേഷനിൽ ഹാജരാകുകയായിരുന്നു എന്നാണ് വിവരം. തുടർന്ന് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി.നികുതി തട്ടിപ്പുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതൽ പണം തട്ടിപ്പു നടന്നത് നേമം സോണലിലാണ്. 26,74,333 രൂപയുടെ തട്ടിപ്പാണ് ഈ സോണലിൽ മാത്രം നടന്നത്. ഇതിന് പിന്നാലെ തിരുവനന്തപുരം കോർപ്പറേഷനിൽ പ്രതിപക്ഷം വൻ പ്രതിഷേധ നടപടികൾ നടത്തി വരികയായിരുന്നു.

Read More

കണ്ണൂർ ആറളത്ത് സ്‌കൂളിൽ നിന്ന് ബോംബുകൾ കണ്ടെത്തി. രണ്ട് നാടൻ ബോംബുകളാണ് കണ്ടെത്തിയത്. സ്‌കൂൾ ശുചീകരണത്തിനിടെയാണ് ശൗചാലയത്തിൽ നിന്ന് ബോംബുകൾ കണ്ടെത്തിയത്.സ്‌കൂൾ തുറക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് ആറളം ഹയർസെക്കൻഡറി സ്‌കൂളിലും ശുചീകരണം ആരംഭിച്ചത്. ഇതിനിടെയാണ്ശൗചാലയത്തിൽ ഒളിപ്പിച്ച നിലയിൽ ബോംബ് കണ്ടെത്തിയത്. സ്‌കൂൾ അധികൃതർ പൊലീസിൽ വിവരമറിയിച്ചു. തുടർന്ന്ആറളം എസ്‌ഐയും സംഘവും സ്ഥലത്തെത്തി. സ്‌കൂളിലെ ശൗചാലയത്തിൽ നിന്ന് കണ്ടെത്തിയത് നാടൻ ബോംമ്പുകളാണെന്ന് സ്ഥിരീകരിച്ചു. കണ്ണൂരിൽ നിന്നുള്ള ബോംബ് സ്‌ക്വാഡുംഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി ബോംബ് നിർവീര്യമാക്കി. സ്‌കൂളിന്റെ സമീപപ്രദേശങ്ങളിൽ ഉൾപ്പെടെ ബോംബ് സ്‌ക്വാഡും, ഡോഗ് സ്‌ക്വാഡും വ്യാപക പരിശോധന നടത്തി. അതേസമയം സ്‌കൂളിൽ നിന്ന് ബോംബുകൾ കണ്ടെത്തിയത് അധ്യാപകരിലും രക്ഷിതാക്കളിലും ആശങ്കയുണ്ടായിട്ടുണ്ട്.

Read More