Author: News Desk

തിരുവനന്തപുരം : മേയർക്കെതിരെ അധിക്ഷേപം ചൊരിഞ്ഞ് നഗരഭാ പ്രവർത്തനം സ്തംഭിപ്പിക്കാനാവുമോ എന്നാണ് കോൺഗ്രസ് നേതാക്കൾ നോക്കുന്നതെന്ന് CPM പിബി അംഗം കോടിയേരി ബാലകൃഷ്ണൻ. കാര്യക്ഷമമായി പ്രവർത്തിക്കുന്ന മേയർ ആര്യ രാജേന്ദ്രനെ അധിക്ഷേപം ചൊരിഞ്ഞ്‌ പിന്തിരിപ്പിക്കാനാകുമോ എന്നാണ്‌ കോൺഗ്രസ്‌ നോക്കുന്നത്. . ജനം തങ്ങളെ നിരാകരിച്ചു എന്നു മനസിലാക്കാതെ കുത്തിത്തിരുപ്പുകൾ നടത്തി കോർപറേഷൻ ഭരണം സ്‌തംഭിപ്പിക്കാനാണ്‌ ബിജെപി നോക്കുന്നത്‌. ബി ജെ പിക്ക് പിന്തുണയുമായി കോൺഗ്രസും എത്തി. വെല്ലുവിളികളും ഭീഷണികളും നടത്തി ഭരണസ്‌തംഭനം ഉണ്ടാക്കാനാണ്‌ ശ്രമം. ജനം ഇത് അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കേരള സെക്രട്ടറിയറ്റ്‌ എംപ്ലോയീസ്‌ അസോസിയേഷൻ സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു കോടിയേരി

Read More

തിരുവനന്തപുരം : കേരളത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമ്മിക്കണമെന്നാവശ്യപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി ശ്രീ. എം.കെ. സ്റ്റാലിന് പ്രതിപക്ഷ നേതാവ് കത്തയച്ചു. ജലനിരപ്പ് 136 അടിയിലെത്തിയതോടെ കേരളത്തിൽ ആശങ്ക വർധിച്ചു. 125 വർഷത്തിലധികം പഴക്കമുള്ള ഡാമിന്റെ സുരക്ഷ സംബന്ധിച്ചും ആശങ്കയുണ്ട്. പുതിയ ഡാം എന്ന കേരളത്തിന്റെ ആവശ്യത്തിന് തമിഴ്നാട് പൂർണ്ണ പിന്തുണ നൽകണം. തമിഴ്നാടിന് ജലം കേരളത്തിന് സുരക്ഷ എന്നതാണ് ഇരു സംസ്ഥാനങ്ങൾക്കും അനുയോജ്യമായ നിലപാടെന്നും തമിഴ്നാട് മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ പ്രതിപക്ഷ നേതാവ് പറഞ്ഞു.

Read More

മലപ്പുറം: കൊണ്ടോട്ടിയില്‍ കോളേജ് വിദ്യാര്‍ഥിനിയെ ആക്രമിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിയുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്ന് ജില്ലാ പോലീസ് മേധാവി എസ്.സുജിത്ത് ദാസ്. പ്രതി പത്താം ക്ലാസ് വിദ്യാര്‍ഥിയാണെന്നും ചോദ്യംചെയ്യലില്‍ കുറ്റംസമ്മതിച്ചിട്ടുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നില്‍ ഹാജരാക്കും. 15 വയസ്സുകാരനാണെങ്കിലും പ്രതി നല്ല ആരോഗ്യമുള്ളയാളാണ്. ജില്ലാതല ജൂഡോ ചാമ്പ്യനുമാണ്. പ്രതിക്ക് ക്രിമിനല്‍ പശ്ചാത്തലമില്ല. പെണ്‍കുട്ടിയെ പ്രതി പിന്തുടര്‍ന്നിരുന്നു. പെണ്‍കുട്ടിയുടെ വീടും സംഭവസ്ഥലവും തമ്മില്‍ ഒന്നരകിലോമീറ്റര്‍ ദൂരമുണ്ട്. പെണ്‍കുട്ടിയുമായുള്ള പിടിവലിക്കിടെ 15-കാരന്റെ ശരീരത്തിലും മുറിവേറ്റിരുന്നു. ചെറുത്തുനിന്ന പെണ്‍കുട്ടിയുടെ നഖം കൊണ്ടാണ് പലയിടത്തും മുറിവേറ്റിട്ടുള്ളത്. എന്നാല്‍ നായ ഓടിച്ചപ്പോള്‍ വീണതാണെന്നാണ് 15-കാരന്‍ വീട്ടുകാരോട് പറഞ്ഞിരുന്നത്. പ്രതിയുടെ വസ്ത്രത്തില്‍ ചെളി പറ്റിയിരുന്നു. ഈ വസ്ത്രങ്ങള്‍ വീട്ടില്‍നിന്ന് കണ്ടെടുത്തിട്ടുണ്ടെന്നും പിതാവിന്റെ സാന്നിധ്യത്തില്‍ പ്രതിയുടെ ചോദ്യംചെയ്യല്‍ പൂര്‍ത്തിയായിട്ടുണ്ടെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു. പ്രതി പെണ്‍കുട്ടിയുടെ കഴുത്ത് ഞെരിച്ചിരുന്നു. കല്ല് കൊണ്ടടിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തു. ഭാഗ്യം കൊണ്ടാണ്…

Read More

തിരുവനന്തപുരം : ‘ഡ്രോണ്‍ കെപി 2021’ എന്ന പോലീസ് ഡ്രോണ്‍ ഡെവലപ്മെന്‍റ് ഹാക്കത്തോണിന്‍റെ വെബ്സൈറ്റ് സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് ഉദ്ഘാടനം ചെയ്തു. പോലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ഹാക്കത്തോണിന്‍റെ രജിസ്ട്രേഷന്‍ കിക്കോഫും അദ്ദേഹം നിര്‍വ്വഹിച്ചു. ഹെഡ്ക്വാര്‍ട്ടര്‍ എഡിജിപിയും സൈബര്‍ഡോം നോഡല്‍ ഓഫീസറുമായ മനോജ് എബ്രഹാം, ഡി.ഐ.ജി പി.പ്രകാശ് എന്നിവരും മറ്റ് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുത്തു. പോലീസിനായി ഡ്രോണ്‍ ഉപയോഗിച്ചുള്ള വിവിധതരം ആവശ്യങ്ങള്‍ നിര്‍വ്വഹിക്കുന്നതിന് ഡ്രോണ്‍ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനായി കേരളാ പോലീസ്ഡ്രോണ്‍ ഫോറന്‍സിക് ലാബിന്‍റെ നേതൃത്വത്തിലാണ് ഡിസംബര്‍ 10 നും 11 നും ഹാക്കത്തോണ്‍ സംഘടിപ്പിക്കുന്നത്. പോലീസ് സേനയുടെ ഡ്രോണ്‍ ഡെവലപ്മെന്‍റ് ശേഷി വര്‍ധിപ്പിക്കുക, വിവിധ സേവനങ്ങള്‍ക്കായുള്ള ഡ്രോണുകള്‍ നിര്‍മ്മിക്കുക, ഡ്രോണ്‍ ഫോറന്‍സിക്സില്‍ നൂതന സാങ്കേതിക വിദ്യയുടെ ഉപയോഗം, ആന്‍റി ഡ്രോണ്‍ സിസ്റ്റം ഡെവലപ്മെന്‍റ് എന്നിവയാണ് മത്സര ഇനങ്ങള്‍. ഈ മേഖലയില്‍ ഗവേഷണം നടത്തുന്ന ടെക്നിക്കല്‍ സ്ഥാപനങ്ങള്‍, വിദ്യാര്‍ഥികള്‍, ഡ്രോണ്‍ ഡെവലപ്മെന്‍റില്‍ താല്പര്യമുള്ള വ്യക്തികള്‍, സ്ഥാപനങ്ങള്‍ എന്നിവര്‍ക്ക്…

Read More

ന്യൂഡൽഹി: ഇരുചക്രവാഹനങ്ങളിൽ യാത്ര ചെയ്യുന്ന നാലുവയസുവരെയുള്ള കുട്ടികൾക്ക് ഹെൽമറ്റ് നിർബന്ധമാക്കാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നു. 9 മാസത്തിനും നാലു വയസിനും ഇടയ്ക്കുള്ള കുട്ടികൾ ശരിയായ പാകത്തിലുള്ള ഹെൽമറ്റ് ധരിച്ചിട്ടുണ്ടെന്ന് വാഹനം ഓടിക്കുന്നയാൾ ഉറപ്പാക്കണമെന്നും കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം പുറത്തിറക്കിയ കരട് വിജ്ഞാപനത്തിൽ പറയുന്നു. കുട്ടികളുടെ സുരക്ഷയ്ക്ക് പ്രഥമ പരിഗണന നൽകിയാണ് മന്ത്രാലയം പുതിയ നിർദേശങ്ങൾ ഉൾപ്പെടുത്തി കരട് വിജ്ഞാപനം പുറപ്പെടുവിച്ചത്. വേഗതാ നിയന്ത്രണം കുട്ടികളെയും വെച്ച് ഓടിക്കുന്ന ഇരുചക്ര വാഹനത്തിന്റെ വേഗത മണിക്കൂറിൽ 40 കിലോമീറ്ററിൽ അധികമാകാൻ പാടില്ലെന്നും കരട് വിജ്ഞാപനത്തിൽ വ്യക്തമാക്കുന്നു. ഇരുചക്ര വാഹനാപകടങ്ങളിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് പുതിയ സുരക്ഷാ നിർദേശങ്ങൾ. സുരക്ഷാ ബെൽറ്റ് ഇരുചക്രവാഹനത്തിൽ യാത്രചെയ്യുന്ന നാലു വയസിൽ താഴെയുള്ള കുട്ടികളെ ഡ്രൈവറുമായി സുരക്ഷാ ബെൽറ്റുമായി ബന്ധിപ്പിച്ചിരിക്കണമെന്നും നിർദേശിക്കുന്നു. കുട്ടികളുടെ നെഞ്ചിന് സുരക്ഷ നൽകും വിധമുള്ള ബെൽറ്റാണ് ഉപയോഗിക്കുക. കവചത്തിന് സമാനമായ ബെൽറ്റ് വാഹനം ഓടിക്കുന്ന ആളിന്റെ തോളിലൂടെ ഘടിപ്പിക്കണം. ബെൽറ്റ് ഭാരം കുറഞ്ഞതും…

Read More

ന്യൂഡൽഹി: ഗുരുവായൂർ പ്രധാന തന്ത്രി പുഴക്കര ചേന്നാസ് നാരായണൻ നമ്പൂതിരിപ്പാടിന്‍റെ നിര്യാണത്തിൽ കേന്ദ്ര വിദേശ കാര്യ, പാർലമെന്‍ററികാര്യ സഹമന്ത്രി വി. മുരളീധരൻ അനുശോചിച്ചു. ഹൈന്ദവ ആത്മീയ മണ്ഡലത്തിൽ സവിശേഷ സ്ഥാനം അലങ്കരിക്കുന്ന ഗുരുവായൂർ തന്ത്രിയുടെ ദേഹവിയോഗം വിശ്വാസ സമൂഹത്തിന് വലിയ നഷ്ടമാണ്. ക്ഷേത്രാചാരങ്ങളിലും കർമ്മങ്ങളിലും കർശന നിഷ്ഠ പുലർത്തിയപ്പോഴും ഏവരോടും സൗമ്യമായി ഇടപ്പെട്ടിരുന്നു ചേന്നാസ് നാരായണൻ നമ്പൂതിരി. കുടുംബത്തിന്‍റെ ദു:ഖത്തിൽ പങ്ക് ചേരുന്നതായും അനുശോചന സന്ദേശത്തിൽ മന്ത്രി അറിയിച്ചു.

Read More

തിരുവനന്തപുരം : കോര്‍പറേഷന്‍ മേയര്‍ ആര്യാ രാജേന്ദ്രനെതിരേ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ കെ മുരളീധരന്‍ എംപിയെ വിമര്‍ശിച്ച് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം. നിങ്ങളുടെ മകളാകാന്‍ മാത്രം പ്രായമുള്ള ആര്യയെ നോക്കി ഇങ്ങനെപറയാന്‍ തോന്നിയ താങ്കളുടെ മാനസികാവസ്ഥ അപാരം തന്നെയെന്നും ഇങ്ങനെ തരം താഴരുതെന്നും റഹീം പറഞ്ഞു. ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ശുദ്ധ അസംബന്ധമാണ് ഇന്നലെ ശ്രീ കെ മുരളീധരന്‍ വിളമ്പിയത്.നിങ്ങളുടെ മകളാകാന്‍ മാത്രം പ്രായമുള്ള ആര്യയെ നോക്കി ഇങ്ങനെപറയാന്‍ തോന്നിയ താങ്കളുടെ മാനസികാവസ്ഥ അപാരം തന്നെ. ഇങ്ങനെ തരം താഴരുത് .കോണ്‍ഗ്രസ്സിന്റെ അധ്യക്ഷ ഇപ്പോഴും സോണിയ തന്നെയല്ലേ(ആണെന്നാണ് അവര്‍ അവകാശപ്പെടുന്നത്).സൗന്ദര്യം അളക്കുന്ന മാപിനി ഘടിപ്പിച്ച മനസ്സുമായാണോ സോണിയയും പ്രിയങ്കയും മുതല്‍ നാട്ടിലുള്ള സകലരേയും ഇദ്ദേഹം കാണുന്നതും മാര്‍ക്കിടുന്നതും? മുരളീധരന്റെ കാഴ്ചയില്‍, കാണാന്‍ സൗന്ദര്യമില്ലാത്ത,കറുത്ത ഉടലുള്ള എല്ലാ പെണ്ണിനോടുമുള്ള വെറുപ്പാണ് അദ്ദേഹം പ്രഖ്യാപിച്ചത്.വെളുപ്പും കറുപ്പുമാണ് സൗന്ദര്യത്തിന്റെ,മനുഷ്യ ബന്ധങ്ങളുടെ അടിസ്ഥാന ഘടകം എന്നാണ് കോണ്‍ഗ്രസ്സ് നേതാവ് വിളിച്ചു പറഞ്ഞത്. ‘കാണാന്‍…

Read More

തിരുവനന്തപുരം: അനുപമ വിഷയത്തിൽ സർക്കാരിനെ മുൾമുനയിൽ നിർത്തി നിയമസഭയിൽ പ്രതിപക്ഷം. സർക്കാരും ശിശുക്ഷേമസമിതിയും ചേർന്ന് ആസൂത്രിതമായി നടപ്പിലാക്കിയ ഹീനമായ ദുരഭിമാന കുറ്റകൃത്യമാണിതെന്നും പ്രതിപക്ഷം ആരോപിച്ചു. ആഭ്യന്തരവകുപ്പിന്റെ തലവനായ മുഖ്യമന്ത്രിക്ക് തല താഴ്തിയല്ലാതെ കേരളത്തിലെ അമ്മമാരുടെ മുന്നിൽ നിൽക്കാനാവില്ലെന്ന് അടിയന്തരപ്രമേയ നോട്ടീസ് നൽകിക്കൊണ്ട് കെ.കെ.രമ കുറ്റപ്പെടുത്തി. അനുപമയുടെ അച്ഛന്റെ ഭരണ, രാഷ്ട്രീയ, സാമ്പത്തിക സ്വാധീനത്തിന് മുമ്പിൽ പേരൂർക്കട പോലീസ് നട്ടെല്ലുവളച്ച് നിന്നുവെന്നും നിയമപരമായി പ്രവർത്തിക്കേണ്ട ശിശുക്ഷേമസമിതി ഗുരുതരമായ അനാസ്ഥ വിഷയത്തിൽ കാണിച്ചുവെന്നും ഇത് പാർട്ടി നേതൃത്വത്തിന്റെ അറിവോടെയാണെന്നും കെ.കെ.രമ നിയമസഭയിൽ പറഞ്ഞു. ഇതിനിടെ കെ.കെ.രമയുടെ അടിയന്തരപ്രമേയം സ്പീക്കർ ഇടപെട്ട് നിർത്തിയതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സ്പീക്കറുടെ ഡയസിനടുത്തെത്തി പ്രതിഷേധിച്ചു. തിരുവനന്തപുരം പേരൂർക്കടയിൽ മൂന്നുദിവസം മാത്രം പ്രായമുണ്ടായിരുന്ന ഒരു പിഞ്ചുകുഞ്ഞിനെ അമ്മയുടെ സമ്മതമില്ലാതെ ദത്തുനൽകാൻ ശിശുക്ഷേമ സമിതിയും ശിശുക്ഷേമ കമ്മിറ്റിയും നടത്തിയ അനധികൃതമായ ഇടപെടലും കുട്ടിയെ കാണാനില്ലെന്ന അമ്മയുടെ പരാതിയിൽ ആറുമാസക്കാലം എഫ്.ഐ.ആർ പോലും രജിസ്റ്റർ ചെയ്യാതെ പോലീസ് നടത്തിയ ഒത്തുകളിയും ഉന്നതരാഷ്ട്രീയ ഭരണതല ഗൂഢാലോചനയും…

Read More

മലപ്പുറം: കൊണ്ടോട്ടി കോട്ടുക്കരയിൽ പെൺകുട്ടിയെ റോഡില്‍ നിന്ന് പിടിച്ചുകൊണ്ടുപോയി ബലാത്സംഗം ചെയ്യാൻ ശ്രമിച്ച കേസില്‍ പതിനഞ്ചുകാരന്‍ പൊലീസ് കസ്റ്റഡിയില്‍. യുവതിയുടെ നാട്ടുകാരനാണ് പിടിയിലായത്. പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. ഇയാളുടെ ശരീരത്തില്‍ പരിക്കുകളുണ്ട്. തെളിവായി സിസിടിവി ദൃശ്യങ്ങളും ലഭിച്ചു. പെൺകുട്ടി നല്‍കിയ സൂചന പ്രകാരമാണ് ഇയാളെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തത്. ഇന്നലെ ഉച്ചയ്ക്കാണ് പെൺകുട്ടിക്ക് നേരെ ബലാത്സംഗ ശ്രമമുണ്ടായത്. ബലാത്സംഗം ചെറുത്ത പെൺകുട്ടിയെ പ്രതി കല്ലുകൊണ്ട് ഇടിച്ചും അടിച്ചും പരിക്കേല്‍പ്പിച്ചിരുന്നു. കുതറി രക്ഷപെട്ട പെൺകുട്ടി നൂറുമീറ്റര്‍ അകലെയുള്ള ഒരു വീട്ടിലേക്ക് ഓടിക്കയറിയതുകൊണ്ടാണ് രക്ഷപെട്ടത്. സമീപത്തെ രണ്ട് വീടുകളിലും ആള്‍താമസമില്ലെന്നും ഇതറിയാവുന്ന ആളാണ് പ്രതിയെന്നുമായിരുന്നു പൊലീസ് നിഗമനം. പ്രതിയെന്ന് സംശയിക്കുന്ന ആളുടെ ചെരിപ്പും സംഭവസ്ഥലത്ത് നിന്ന് ലഭിച്ചിരുന്നു. കൊണ്ടോട്ടി ഡിവൈഎസ്പി പി കെ അഷറഫിൻ്റെ നേതൃത്വത്തില്‍ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടര്‍ന്ന് പെൺകുട്ടി ആശുപത്രി വിട്ടു.

Read More

മുബൈ : നടൻ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാനെ മയക്കുമരുന്ന് കേസില്‍ അറസ്റ്റ് ചെയ്‍ത സമീര്‍ വാങ്കഡയ്‍ക്ക് എതിരെ എൻസിബി ഉദ്യോഗസ്ഥൻ ചില വെളിപ്പെടുത്തലുകള്‍ നടത്തിയെന്ന റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്. പേര് വെളിപ്പെടുത്താതെയാണ് എൻസിബി ഉദ്യോഗസ്ഥൻ സമീര്‍ വാങ്കഡയ്‍ക്ക് എതിരെ രംഗത്ത് വന്നിരിക്കുന്നത്. സമീർ ബോളിവുഡ് താരങ്ങളെ ഭീഷണിപ്പെടുത്തി പണം തട്ടിയെന്നതടക്കമുള്ള ആരോപണങ്ങളുള്ള കത്ത് മഹാരാഷ്‍ട്ര മന്ത്രി നവാബ് മാലിക്കാണ് പുറത്തുവിട്ടത്. സമീർ ബോളിവുഡ് താരങ്ങളെ ഭീഷണിപ്പെടുത്തി പണം തട്ടി. നടി ദീപിക പദുകോൺ, രാകുൽ പ്രീത്, ശ്രദ്ധ കപൂർ, അർജുൻ രാംപാൽ തുടങ്ങിയ താരങ്ങളെ ലഹരിമരുന്ന് കേസിൽ ഭീഷണിപ്പെടുത്തി പണം തട്ടി. അഭിഭാഷകനായ അയാസ് ഖാൻ മുഖേനയാണ് പണം കൈപറ്റിയിരുന്നത്. തെളിവുകൾ കൃത്രിമമായി ഉണ്ടാക്കിയായിരുന്നു തട്ടിപ്പ്. ലഹരിമരുന്ന് ഇടപാടുകാരുമായി സമീർ വാങ്കഡെയ്ക്ക് ബന്ധമുണ്ട്. ലഹരിമരുന്ന് ഇടപാടുകാരിൽ നിന്ന് വാങ്ങിയ ലഹരിമരുന്നാണ് തൊണ്ടിയായി പിടിക്കുന്നത്. ഇങ്ങനെയുള്ള 26 കേസുകളുടെ വിവരങ്ങൾ കത്തിൽ പറയുന്നു. സമീർ വാങ്കഡെയ്‍ക്കൊപ്പം കഴിഞ്ഞ രണ്ടു വർഷമായി ജോലി…

Read More