Author: News Desk

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച അമ്മയുടെ സുഹൃത്ത് ഉൾപ്പെടെ 3 പേരെ വിതുര പൊലീസ് അറസ്റ്റ് ചെയ്തു. രണ്ട് കേസുകളിലായാണ് 3 പേർ പിടിയിലായത്. 16കാരിയെ പീഡിപ്പിച്ച കേസിൽ പെരിങ്ങമല സ്വദേശി അമൃത ലാലും (19), 17 കാരിയെ പീഡിപ്പിച്ച കേസിൽ വിതുര കല്ലാർ സ്വദേശി ശിവജിത്ത്(22), കുട്ടിയുടെ അമ്മയുടെ സുഹൃത്തായ തൊളിക്കോട് സ്വദേശി സാജു കുട്ടൻ (54) എന്നിവരെയാണ് വിതുര സി.ഐ ശ്രീജിത്ത് അറസ്റ്റ് ചെയ്തത്. വിതുര സ്വദേശിനിയായ 16 കാരിയെ രണ്ടുദിവസം മുൻപ് രാത്രിയിൽ കാണാതായതിനെ തുടർന്ന് രക്ഷകർത്താക്കൾ നൽകിയ പരാതിയിൽ ആണ് പെരിങ്ങമല സ്വദേശിയായ അമൃത ലാലിനെ അറസ്റ്റ് ചെയ്തത്. ഇയാൾ പെൺ കുട്ടിയെ ആളെഴിഞ്ഞ വീട്ടിൽ കൊണ്ടുപോയി താമസിപ്പിച്ച് പീഡിപ്പിച്ചതായി പൊലീസ് പറയുന്നു. പെൺകുട്ടി രാവിലെ വീട്ടിൽ തിരിച്ച് എത്തി തുടർന്ന് നടന്ന ചോദ്യം ചെയ്യലിൽ പീഡന വിവരം അറിയുന്നത്. പൊലീസ് രാത്രി ട്രൈബൽ മേഖലയിൽ നടത്തിയ പെട്രോളിംഗിനടയിൽ രണ്ട് പേരെ സംശയസ്പദമായി കണ്ടു. തുടർന്ന്…

Read More

ന്യൂഡല്‍ഹി: പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ സംബന്ധിച്ച് വിരമിച്ച സുപ്രീംകോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതിയുടെ അന്വേഷണത്തിന് സുപ്രീം കോടതിയുടെ ഉത്തരവ്. ജസ്റ്റിസ് ആര്‍.വി രവീന്ദ്രന്റെ നേതൃത്വത്തിലുള്ള സമിതിയാണ് കേസ് അന്വേഷിക്കുകയെന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്‍.വി രമണ വിധി പ്രസ്താവത്തില്‍ പറഞ്ഞു. സുപ്രീം കോടതിയുടെ മേല്‍നോട്ടത്തിലായിരിക്കും അന്വേഷണം. സാങ്കേതിക വിദഗ്ധരും സമിതിയില്‍ അംഗമായിരിക്കും. എട്ടാഴ്ചയ്ക്ക് ശേഷം ഹര്‍ജി വീണ്ടും പരിഗണിക്കും. വിദഗ്ധ സമിതി കേന്ദ്ര സര്‍ക്കാര്‍ രൂപീകരിക്കാം എന്ന ആവശ്യം സുപ്രീം കോടതി തള്ളി. റോ മുന്‍ മേധാവി അലോക് ജോഷി, ഡോ. സുദീപ് ഒബ്രോയ്, ഡോ. നവീന്‍ കുമാര്‍ ചൗധരി (ഡീന്‍, നാഷനല്‍ ഫോറന്‍സിക് സയന്‍സ് യൂണിവേഴ്‌സിറ്റി), ഡോ.പി. പ്രഭാകരന്‍( കൊല്ലം അമൃത വിശ്വവിദ്യാലയം സ്‌കൂള്‍ ഓഫ് എന്‍ജിനീയറിങ് പ്രഫസര്‍), ഡോ. അശ്വിന്‍ അനില്‍ ഗുമസ്‌തെ( മുംബൈ ഐഐടി പ്രഫസര്‍) എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍. പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ സംബന്ധിച്ച് സുപ്രീംകോടതിയിലെ സിറ്റിങ് ജഡ്ജിയുടെയോ വിരമിച്ച ജഡ്ജിയുടെയോ…

Read More

തൃശൂര്‍: മദ്യപിച്ച് വീട്ടിലെത്തി ഭാര്യയെ തല്ലുന്നുവെന്ന പരാതി അന്വേഷിക്കാനെത്തിയ പൊലീസ് രക്ഷിച്ചത് ഭര്‍ത്താവിന്റെ ജീവന്‍. ഭാര്യയുടെ പരാതിയിലാണ് ഭര്‍ത്താവിനെതിരെ അന്വേഷിക്കാനായി തൃശൂര്‍ മെഡിക്കല്‍ കോളേജ് പൊലീസ് എത്തിയത്. ഒക്ടോബര്‍ 25നാണ് പരാതി ലഭിച്ചത്. പട്രോളിങ്ങിലുണ്ടായിരുന്ന സബ് ഇന്‍സ്‌പെക്ടര്‍ പി പി ബാബുവും സിവില്‍ പൊലീസ് ഓഫീസര്‍ കെ കെ ഗിരീഷും പരാതിക്കാരിയുടെ വീട്ടിലേക്ക് പോയി. പൊലീസിനെ യുവതി കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. ഭര്‍ത്താവ് എന്നും മദ്യപിച്ചെത്തി തന്നെ ഉപദ്രവിക്കാറുണ്ടെന്ന് പൊലീസിനോട് യുവതി പറഞ്ഞു. ഭര്‍ത്താവിനെ അന്വേഷിച്ച് ചെന്നപ്പോള്‍ ഫാനില്‍ തൂങ്ങിമരിക്കാന്‍ ശ്രമിക്കുകയായിരുന്നു അയാള്‍. പൊലീസ് ഉദ്യോഗസ്ഥര്‍ ഉടന്‍തന്നെ വാതില്‍ തകര്‍ത്ത് ഭര്‍ത്താവിനെ രക്ഷിച്ച് പൊലീസ് ജീപ്പില്‍ തന്നെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു. ഒരു നിമിഷമെങ്കിലും വൈകിയിരുന്നെങ്കില്‍ ഇയാളുടെ ജീവന്‍ നഷ്ടമാകുമായിരുന്നെന്ന് പൊലീസ് വ്യക്തമാക്കി. യുവാവ് അപകടനില തരണം ചെയ്തിട്ടുണ്ട്.

Read More

കൊച്ചി: ഇന്ധന വില വീണ്ടും കൂട്ടി. സംസ്ഥാനത്ത് പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയും കൂടി. ഇതോടെ തിരുവനന്തപുരത്ത് പെട്രോളിന് 110.11 രൂപയും ഡീസലിന് 102.86 രൂപയുമായി. നേരത്തെ തിരുവനന്തപുരം പാറശാലയിലും ഇടുക്കി പൂപ്പാറയിലും പെട്രോൾ വില 110 കടന്നിരുന്നു. കൊച്ചിയിൽ പെട്രോൾ ലീറ്ററിന് 108.25 രൂപയും ഡീസൽ ലീറ്ററിന് 102.06 രൂപയുമാണ് വില. കോഴിക്കോട് പെട്രോളിന് 108.75 രൂപയും ഡീസലിന് 102.19 രൂപയുമാണ് ഇന്നത്തെ വില. രണ്ടു ദിവസത്തെ ഇടവേളക്ക് ശേഷമാണ് ഇന്ധന വില വർധിക്കുന്നത്. കഴിഞ്ഞ ഒരു മാസത്തിനിടെ ഡീസലിന് 8 രൂപ 47 പൈസയും പെട്രോളിന് 6 രൂപ 95 പൈസയുമാണ് കൂടിയത്.

Read More

തിരുവനന്തപുരം: സംസ്ഥാനത്തെ തീയേറ്ററുകളിൽ ഇന്ന് മുതൽ സിനിമാ പ്രദർശനം തുടങ്ങും.തിങ്കളാഴ്ച തീയേറ്ററുകൾ തുറന്നെങ്കിലും കഴിഞ്ഞ രണ്ട് ദിവസം ശുചീകരണപ്രവൃത്തികളായിരുന്നു. ജീവനക്കാർക്കുള്ള വാക്സിനേഷനും പൂർത്തിയാക്കി. പ്രദർശനം തുടങ്ങുമെങ്കിലും പകുതി സീറ്റുകളിലേ കാണികളെ അനുവദിക്കുകയുള്ളു. ജെയിംസ് ബോണ്ട് ചിത്രം നോ ടൈം ടു ഡൈ, വെനം 2 എന്നിവയാണ് ഇന്ന് പ്രദർശനത്തിന് എത്തുക.മറ്റന്നാൾ റിലീസ് ചെയ്യുന്ന സ്റ്റാറാണ് ആദ്യം പ്രദർശനത്തിന് എത്തുന്ന മലയാള ചിത്രം. നവംബർ 12ന് ദുൽഖ‌ർ സൽമാൻ നായകനാകുന്ന കുറുപ്പ് റിലീസ് ചെയ്യും.

Read More

ന്യൂഡല്‍ഹി: ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ)യുടെയും ജമ്മു കശ്മീര്‍ പോലീസിന്റെയും നേതൃത്വത്തില്‍ കശ്മീരിലെ വിവിധ പ്രദേശങ്ങള്‍ റെയ്ഡുകള്‍ നടക്കുന്നതായി റിപ്പോര്‍ട്ട്. ജമാഅത്തെ ഇസ്ലാമി (ജെ.ഇ.എല്‍) എന്ന സംഘടനയുടെ കേന്ദ്രങ്ങളിലാണ് റെയ്ഡുകള്‍ നടക്കുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഗന്ദര്‍ബാല്‍, ബുഡ്ഗാം, ബന്ദിപോറ, ഷോപിയാന്‍ എന്നീ പ്രദേശങ്ങളിലാണ് പരിശോധനകള്‍ നടന്നത്. ജമാഅത്തെ ഇസ്ലാമിയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന മുന്‍ സര്‍ക്കാര്‍ ജീവനക്കാരനായ മൊഹമ്മദ് അക്രം ഉള്‍പ്പടെയുള്ളവരുടെ വീടുകളിലും പരിശോധനകള്‍ നടക്കുന്നുണ്ട്.

Read More

മനാമ : ബഹ്‌റൈൻ ക്രിക്കറ്റ് ഫെഡറേഷൻ ന്റെ ആഭിമുഖ്യത്തിൽ വെച്ഛ് നടക്കുന്ന കിംഗ് ഖാലിദ് ബിൻ ഹാമദ് ലീഗ് ടൂർണമെന്റിൽ കളിക്കുന്ന മാസ്റ്റേഴ്സ് ക്രിക്കറ്റ് ക്ലബ്ബിന്റെ ജേർസിയുടെ പ്രകാശനം പ്രമുഖ സാമൂഹിക പ്രവർത്തകൻ നജീബ് കടലായി ടീം ക്യാപ്റ്റൻ ശിഹാബ് ന് നൽകികൊണ്ട് നിർവഹിച്ചു. ചടങ്ങിൽ സ്കൈ ഇന്റർനാഷണൽ ഗ്രൂപ്പ് MD അഷ്‌റഫ് മായഞ്ചേരി .നിയാസ് ഹൗസ് ഓഫ് ലക്ഷ്വറി MD നിയാസ് കണ്ണിയൻ ,ടീം മാനേജർ നിസാർ സമീർ പുഞ്ചിരി തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

Read More

തിരുവനന്തപുരം : വിനാശകരമായ കെ റയിൽ – സിൽവർലൈൻ പദ്ധതി പിൻവലിക്കുക ബഹുജന മാർച്ച് ഇന്ന് രാവിലെ 11 മണിക്ക് ആശാൻ സ്ക്വയറിൽ നിന്ന് ആരംഭിക്കും.സെക്രട്ടേറിയറ്റിനു മുന്നിൽ ഡോ.ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പൊലീത്ത ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷ നേതാവ് VD സതീശൻ, സാദിഖലി ശിഹാബ് തങ്ങൾ, കെ സുരേന്ദ്രൻ, വിവിധ എംഎൽഎമാർ തുടങ്ങി രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും.

Read More

തിരുവനന്തപുരം: കോവിഡ് ലോക്ക് ഡൗണിനു ശേഷം സ്കൂള്‍ തുറക്കുമ്പോള്‍ വിദ്യാര്‍ത്ഥികളുടെ സുരക്ഷിത യാത്രയ്ക്കുള്ള എല്ലാ തയ്യാറെടുപ്പുകളും ഗതാഗത വകുപ്പ് സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി ആന്റണി രാജു നിയമസഭയില്‍ പറഞ്ഞു. സ്കൂള്‍ അധികൃതരും, ബസ് ജീവനക്കാരും, കുട്ടികളും പാലിക്കേണ്ട പെരുമാറ്റ രീതികളെക്കുറിച്ച് ഇന്ത്യയില്‍ ആദ്യമായി സ്റ്റുഡന്റ്സ് ട്രാന്‍സ്പോര്‍ട്ട് പ്രോട്ടോക്കോള്‍ സംസ്ഥാന ഗതാഗത വകുപ്പ് തയ്യാറാക്കി പ്രസിദ്ധീകരിച്ചു. ബസിനുള്ളില്‍ തെര്‍മല്‍ സ്കാനര്‍, സാനിറ്റൈസര്‍ എന്നിവ കരുതുകയും ഡോര്‍ അറ്റന്‍ഡര്‍ കുട്ടികളുടെ ടെംപറേച്ചര്‍ പരിശോധിക്കുകയും കൈകള്‍ സാനിറ്റൈസ് ചെയ്യുകയും വേണം. എല്ലാ കുട്ടികളും മാസ്ക് ധരിച്ചിട്ടുണ്ടെന്നും സാമൂഹിക അകലം പാലിക്കുന്നുണ്ടെന്നും ഉറപ്പ് വരുത്തണം. എല്ലാ ദിവസവും യാത്ര അവസാനിക്കുമ്പോള്‍ വാഹനം അണു നാശിനിയോ സോപ്പ് ലായനിയോ ഉപയോഗിച്ച് കഴുകി വൃത്തിയാക്കണം. പ്രോട്ടോക്കോള്‍ കൃത്യമായി പാലിക്കേണ്ട ഉത്തരവാദിത്വം എല്ലാവര്‍ക്കുമുണ്ടെന്നും മന്ത്രി പറഞ്ഞു. ദീര്‍ഘകാലമായി ഉപയോഗിക്കാതെ കിടക്കുന്ന സ്കൂള്‍ ബസുകള്‍ റിപ്പയര്‍ ചെയ്ത് ഫിറ്റ്നസ് പരിശോധനയും ട്രയല്‍ റണ്ണും സമയബന്ധിതമായി പൂര്‍ത്തിയാക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ സ്കൂളുകളിൽ…

Read More

തിരുവനന്തപുരം : ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും എലിപ്പനി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. എസ് ഷിനു അറിയിച്ചു. മഴക്കാലത്ത് കൂടുതലായി കാണപ്പെടുന്ന എലിപ്പനി, പ്രധാനമായും എലിയുടെ മൂത്രത്തില്‍ നിന്നുമാണ് മനുഷ്യരിലേക്ക് പകരുന്നത്. എലി മൂത്രത്തില്‍ കൂടി മണ്ണിലും വെള്ളത്തിലും എത്തുന്ന രോഗാണുക്കള്‍ മനുഷ്യ ശരീരത്തിലെ മുറിവുകള്‍ വഴിയോ കണ്ണിലെയും മൂക്കിലേയും വായിലേയും ശ്ലേഷ്മ സ്ഥരങ്ങള്‍ വഴിയോ ശരീരത്തില്‍ എത്തുമ്പോഴാണ് രോഗം ഉണ്ടാകുന്നത്. കടുത്ത പനി, തലവേദന, പേശിവേദന, വിറയല്‍, കണ്ണിന് ചുവപ്പുനിറം, മൂത്രത്തിന് മഞ്ഞ നിറം എന്നിവയാണ് എലിപ്പനിയുടെ പ്രധാന ലക്ഷണങ്ങള്‍.എലിപ്പനി മാരകമാകാം എന്നതിനാല്‍ ലക്ഷണങ്ങള്‍ ഉണ്ടായാല്‍ ഉടന്‍ തന്നെ ചികിത്സ തേടേണ്ടതാണ്. ഇ- സഞ്ജീവനീയിലൂടെയോ വീട്ടിലിരുന്നോ ചികിത്സ തേടാം. തൊഴിലുറപ്പ് തൊഴിലാളികള്‍, ക്ഷീരകര്‍ഷകര്‍, വയലുകളില്‍ പണിയെടുക്കുന്നവര്‍, റോഡ്, തോട്, കനാല്‍, കുളങ്ങള്‍, വെള്ളക്കെട്ടുകള്‍ എന്നിവ വൃത്തിയാക്കുന്നവര്‍ തുടങ്ങി ജലവുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട ജോലി ചെയ്യുന്നവര്‍ക്കാണ് രോഗസാധ്യത കൂടുതല്‍ ഉള്ളത്.…

Read More