Author: News Desk

തിരുവനന്തപുരം: 2021 ഏപ്രിലിലെ സര്‍ക്കാര്‍ വിജ്ഞാപന പ്രകാരം 10 വര്‍ഷത്തെ നികുതി തവണകളായി അടയ്ക്കാന്‍ അനുവാദം ലഭിച്ച മോട്ടോര്‍ ക്യാബ് വാഹനങ്ങളുടെ കുടിശികയുള്ള 3 ദ്വൈമാസ തവണകള്‍ അടയ്ക്കേണ്ട തീയതി നവംബര്‍ 10 വരെ നീട്ടിയതായി മന്ത്രി ആന്റണി രാജു അറിയിച്ചു. 15 വര്‍ഷത്തെ ഒറ്റത്തവണ നികുതിയ്ക്ക് പകരം 5 വര്‍ഷത്തെ നികുതി അടച്ചവര്‍ക്ക് ബാക്കി 10 വര്‍ഷത്തെ നികുതിയ്ക്ക് 10 ദ്വൈമാസ തവണകളാണ് അനുവദിച്ചിരുന്നത്. ആദ്യ ഗഡു മെയ് 10 മുന്‍പ് അടയ്ക്കാനും തുടര്‍ന്നുള്ളവയ്ക്ക് 9 ദ്വൈമാസ തവണകളും നിഷ്കര്‍ഷിച്ചിരുന്നു. എന്നാല്‍ കോവിഡിന്റെ പശ്ചാത്തലത്തില്‍ മെയ് മുതല്‍ സംസ്ഥാനത്ത് ഭാഗിക ലോക്ഡൗണ്‍ ആയിരുന്നതിനാല്‍ നികുതി അടയ്ക്കുവാന്‍ വാഹന ഉടമകള്‍ക്ക് ബുദ്ധിമുട്ട് നേരിടുകയും പല വാഹനങ്ങളും ബ്ലാക്ക് ലിസ്റ്റില്‍പ്പെട്ട് നിരത്തിലിറക്കാനാവാത്ത അവസ്ഥയിലാകുകയും ചെയ്തു. ഇത് സംബന്ധിച്ച് നിരവധി വാഹന ഉടമകളുടെ പരാതി പരിഗണിച്ചാണ് തീയതി നീട്ടി നല്‍കിയതെന്നും തുര്‍ന്നുള്ള തവണകള്‍ കൃത്യമായി അടയ്ക്കണമെന്നും മന്ത്രി പറഞ്ഞു

Read More

തിരുവനന്തപുരം: ചുമട്ടുതൊഴിലാളി നിയമം പരിഷ്കരിക്കുക, ക്ഷേമനിധി ആനുകൂല്യങ്ങൾ വർദ്ധിപ്പിക്കുക, കയറ്റിറക്കുമേഖലയിലെ തൊഴിൽ നഷ്ടവും പുനരധിവാസവും പഠിച്ച് റിപ്പോർട്ടുണ്ടാക്കാൻ സർക്കാർ കമ്മീഷനെ നിയമിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഹെഡ് ലോഡ് ആൻഡ് ലോഡിംഗ് വർക്കേഴ്സ് കോൺഗ്രസ്സ് ഐ.എൻ.ടി.യു.സി. നേതൃത്വത്തിൽ ചുമട്ടുതൊഴിലാളികൾ സെക്രട്ടേറിയേറ്റു പടിക്കൽ സത്യാഗ്രഹം നടത്തി.സി.ആർ.മഹേഷ് എം.എൽ.എ.ഉദ്ഘാടനം ചെയ്തു.ഐ.എൻ.ടി.യു.സി.ജില്ലാ പ്രസിഡൻ്റ് വി.ആർ.പ്രതാപൻ അദ്ധ്യക്ഷത വഹിച്ചു.കൊടിക്കുന്നിൽ സുരേഷ് എം.പി. സത്യാഗ്രഹികളെ അഭിവാദ്യം ചെയ്തു സംസാരിച്ചു. കെ.പി.തമ്പി കണ്ണാടൻ, വെട്ടുറോഡ്സലാം, മലയം ശീകണ്ഠൻ നായർ, വി.ലാലു, കാട്ടാക്കട രാമു,കെ.സുഭാഷ്, ആർ.എസ്സ്.സജീവ്, ഹാ ജാനാസ് മുദ്ദീൻ, കൊച്ചു കരിക്കകം നൗഷാദ്, ആർ.എസ്സ്.വിമൽകുമാർ, ശ്യാംനാഥ്, സുനീർ തുടങ്ങിയവർ പ്രസംഗിച്ചു.

Read More

തിരുവനന്തപുരം: കേരള വനിതാ കമ്മിഷനില്‍ അന്യത്രസേവന വ്യവസ്ഥയില്‍ ഒഴിവുള്ള ഒരു സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. സംസ്ഥാന പൊലീസ് വകുപ്പില്‍ സമാന തസ്തികയില്‍ സേവനമനുഷ്ഠിക്കുന്ന നിശ്ചിത യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. നിശ്ചിത ഫോറത്തിലുള്ള അപേക്ഷ, നിരാക്ഷേപപത്രം സഹിതം മേലധികാരി മുഖേന സെക്രട്ടറി, കേരള വനിതാ കമ്മിഷന്‍, പി.എം.ജി, പട്ടം പാലസ് പി.ഒ, തിരുവനന്തപുരം – 695004 എന്ന വിലാസത്തില്‍ നവംബര്‍ 11-നകം ലഭ്യമാക്കേണ്ടതാണ്.

Read More

തിരുവനന്തപുരം: കെ റയിൽ സിൽവർലൈൻ, കേരളത്തെ കൊള്ളയടിക്കുകയും കൊലയ്ക്ക് കൊടുക്കുകയും ചെയ്യുന്ന പദ്ധതിയാണെന്ന് ഡോ.ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പൊലീത്ത പറഞ്ഞു. പ്രളയങ്ങളിലൂടെ പ്രകൃതിമുന്നറിയിപ്പ് നൽകിയിട്ടും സർക്കാർ പദ്ധതിയുമായി മുന്നോട്ട് പോകുന്നത് കൊള്ളമുതലിന്റെ താല്പര്യം മാത്രം മുൻ നിർത്തിയാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംസഥാന കെ റയിൽ – സിൽവർലൈൻ വിരുദ്ധ ജനകീയ സമിതി സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയാരുന്നു അദ്ദേഹം. സമിതി സംസ്ഥാന ചെയർമാൻ എം പി ബാബുരാജ് അദ്ധ്യക്ഷത വഹിച്ചു. കുറഞ്ഞത് രണ്ട് ലക്ഷം കോടി രൂപ എങ്കിലും പദ്ധതിക്കുവേണ്ടി ചെലവാകുമെന്നും, കേരളം മുഴുവൻ വിറ്റാലും ഈ കടം വീട്ടാൻ കഴിയില്ലെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ എംഎൽഎ അഭിപ്രായപ്പെട്ടു. സംസ്ഥാന കെ റയിൽ – സിൽവർലൈൻ വിരുദ്ധ ജനകീയ സമിതി രക്ഷാധികാരി കെ ശൈവപ്രസാദ് സിൽവർലൈൻ വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സാദിഖലി ശിഹാബ് തങ്ങൾ (മുസ്ലീം ലീഗ് ഉന്നതാധികാര സമിതി അംഗം), കെ സുരേന്ദ്രൻ…

Read More

തിരുവനന്തപുരം: ദത്തുവിവാദത്തില്‍ അനുപമയുടെ അച്ഛന്‍ പി എസ് ജയചന്ദ്രന് എതിരെ സിപിഎം നടപടി. പേരൂര്‍ക്കട ലോക്കല്‍ കമ്മിറ്റിയില്‍ നിന്ന് ജയചന്ദ്രനെ നീക്കി. പാര്‍ട്ടി പരിപാടികളില്‍ ഇനി ജയചന്ദ്രനെ പങ്കെടുപ്പിക്കെണ്ടന്ന തീരുമാനവും എടുത്തു. സിപിഎം അന്വേഷണ കമ്മീഷനെ നിയോഗിച്ചു. താന്‍ തെറ്റ് ചെയ്തിട്ടില്ലെന്നും അനുപമയുടെ അറിവോടെയാണ് കുട്ടിയെ കൈമാറിയതെന്നും ദത്ത് വിഷയം ചർച്ച ചെയ്യാൻ വിളിച്ച സിപിഎം പേരൂർക്കട ലോക്കൽ കമ്മറ്റി യോഗത്തില്‍ ജയചന്ദ്രന്‍ വിശദീകരിച്ചു. എന്നാല്‍ പാര്‍ട്ടി അംഗങ്ങളില്‍ നിന്ന് ജയചന്ദ്രന് എതിരെ വലിയ എതിര്‍പ്പുയര്‍ന്നു. വിഷയം ജയചന്ദ്രന് ശരിയായ രീതിയില്‍ കൈകാര്യ ചെയ്യാമായിരുന്നു എന്നാണ് ഉയര്‍ന്ന പൊതുഅഭിപ്രായം.

Read More

അബുദാബി: യുഎഇ സ്വദേശികള്‍ക്ക് വിദേശത്തേക്ക് യാത്ര ചെയ്യാന്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളില്‍ നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്റ് ഡിസാസ്റ്റേഴ്‍സ് മാനേജ്‍മെന്റ് അതോരിറ്റി ഇളവ് നല്‍കി . യാത്രാ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്ന രാജ്യങ്ങളിലേക്കും ഇനി മുതല്‍ രണ്ട് ഡോസ് വാക്സിനെടുത്തവര്‍ക്ക് യാത്ര ചെയ്യാനാവും. അതേസമയം വാക്സിനേഷന്‍ പൂര്‍ത്തിയാക്കാത്തവര്‍ക്ക് നിയന്ത്രണം തുടരും. യുഎഇയുടെ നയതന്ത്ര കാര്യാലയങ്ങളിലേക്ക് യാത്ര ചെയ്യുന്നവര്‍, രോഗികള്‍, മാനുഷിക പരിഗണന ലഭിക്കുന്ന കേസുകള്‍, സ്‍കോളര്‍ഷിപ്പുകളോടെ വിദേശത്ത് പഠിക്കുന്നവര്‍ എന്നിവര്‍ക്ക് വാക്സിനെടുത്തില്ലെങ്കിലും മുന്‍കൂര്‍ അനുമതി വാങ്ങിയാൽ യാത്ര അനുവദിക്കും.

Read More

തിരുവനന്തപുരം : 2021 ഒക്ടോബർ 29,30 തീയതികളിൽ കോഴിക്കോട് ഫറോക്ക് മുനിസിപ്പൽ സ്റ്റേഡിയത്തിൽ വച്ചു നടക്കുന്ന 49-ാമത് സംസ്ഥാന സീനിയർ പുരുഷ-വനിത ഖൊ-ഖൊ ചാമ്പ്യൻഷിപ്പിനുള്ള തിരുവനന്തപുരം ജില്ലാ ടീമുകളുടെ ജെഴ്സി പ്രകാശനം ശ്രീമതി.ഒ.എസ്.അംബിക എം.എൽ.എ ഇന്ത്യൻ ടീം പ്ലേയറും പുരുഷ ടീം ക്യാപ്റ്റനുമായ മഹേഷ്, വനിത ടീം ക്യാപ്റ്റൻ അഖില എന്നിവർക്ക് നൽകി പ്രകാശനം ചെയ്തു. ആറ്റിങ്ങൽ ചലഞ്ചേഴ്സ് ആർട്സ് & സ്പോർട്സ് ക്ലബ്ബും, ടാലൻറ് ട്യൂഷൻ സെൻററും സംയുക്തമായി ചേർന്നാണ് ജെഴ്സി സ്പോൺസർ ചെയ്തത്.കഴിഞ്ഞ ഒരാഴ്ചയായി ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയത്തിൽ ടീമുകളുടെ പരിശീലന ക്യാമ്പ് നടക്കുകയായിരുന്നു. ചലഞ്ചേഴ്സ് ക്ലബ്ബ് മുഖ്യ രക്ഷാധികാരിയും മുൻ മുനിസിപ്പൽ ചെയർമാനുമായ അഡ്വ.സി.ജെ.രാജേഷ്കുമാർ,ക്ലബ്ബ് പ്രസിഡൻറ് പ്രശാന്ത് മങ്കാട്ടു, എക്സിക്യൂട്ടീവ് അംഗം അജാസ് ബഷീർ,ടാലൻ്റ് ട്യൂഷൻ സെൻ്റർ പ്രിൻസിപ്പൽ സൗമ്യ സന്തോഷ്,ജില്ലാ സ്പോർട്സ് ഓഫീസറും പുരുഷ ടീം കോച്ചുമായ ബി.ജയൻ,വനിതാ ടീം കോച്ച് ഷോബി, ജില്ലാ ഖൊ-ഖൊ അസോസിയേഷൻ സെക്രട്ടറി ഡോ.പ്രസന്നകുമാർ, ജോയിൻ്റ് സെക്രട്ടറി സതീഷൻ നായർ,…

Read More

പാലക്കാട്: കാഞ്ഞിരപ്പുഴയില്‍ മുപ്പത്തൊന്നേകാല്‍ ലക്ഷം രൂപയുമായി മുങ്ങിയ ബിവറേജസ് ജീവനക്കാരനായ ആലത്തൂര്‍ സ്വദേശി ഗിരീഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിയില്‍ നിന്നും 29.5 ലക്ഷം രൂപയും കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. പാലക്കാട് കാഞ്ഞിരപ്പുഴയില്‍ ബിവറേജസ് ഔട് ലെറ്റിലെ കളക്ഷന്‍ തുകയുമായാണ് ജീവനക്കാരനായ ഗിരീഷ് മുങ്ങിയത്. ഒക്ടോബര്‍ 21 മുതല്‍ 24 വരെയുള്ള നാലു ദിവസത്തെ കളക്ഷന്‍ തുകയായ 31, 25, 240 രൂപയുമായാണ് ഇയാള്‍ കടന്നുകളഞ്ഞത്.കഴിഞ്ഞ നാലു ദിവസവും ബാങ്ക് അവധിയായതിനാല്‍ പണം അടക്കാന്‍ കഴിഞ്ഞിരുന്നില്ല. ഈ പണം ചിറക്കല്‍പ്പടിയിലെ എസ്ബിഐ ശാഖയില്‍ അടക്കാനായി ഷോപ്പ് മാനേജര്‍ കൊടുത്തു വിട്ടപ്പോഴാണ് ഗിരീഷ് പണവുമായി മുങ്ങിയത്.

Read More

ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് റൂള്‍ കര്‍വ് അനുസരിച്ച്‌ നിയന്ത്രിക്കുമെന്ന് സുപ്രീംകോടതി നിയോഗിച്ച മേല്‍നോട്ട സമിതി. കോടതിയില്‍ കേന്ദ്ര ജലകമ്മിഷന്‍ സമര്‍പ്പിച്ച സ്റ്റാറ്റസ് റിപ്പോര്‍ട്ടുപ്രകാരം ഇപ്പോഴത്തെ റൂള്‍ കര്‍വ് 138 അടിയാണ്. ഈ അളവില്‍ ജലനിരപ്പ് എത്തിയാല്‍ ഡാമിന്റെ സ്പില്‍വേ ഷട്ടറുകള്‍ തുറന്ന് പെരിയാറിലേക്ക് വെള്ളം തുറന്നുവിടും. നിലവില്‍ 137.6 അടിയാണ് ജലനിരപ്പ്. ജൂണ്‍ പത്ത് മുതല്‍ നവംബര്‍ 30 വരെ പത്തുദിവസം ഇടവിട്ടുള്ള റൂള്‍ കര്‍വാണിത്. ജൂണ് പത്തിന് 136 അടിയാണ് റൂള്‍ കര്‍വ്. പിന്നെ കൂടുന്നു. സെപ്റ്റംബര്‍ പത്തിന് 140 അടിയും 20-ന് പരമാവധി ജലനിരപ്പ് ആയ 142 അടിയിലും ആണ് റൂള്‍ കര്‍വ്. പിന്നെ വീണ്ടും കുറയുന്നു. ഒക്ടോബര്‍ 20 മുതല്‍ 138 അടിയും നവംബര്‍ 20-ന് 141 അടിയും 30-ന് പരമാവധി ജലനിരപ്പായ 142 അടിയുമാണ് നിശ്ചയിച്ച നിരപ്പ്.ഇത് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചെങ്കിലും കേരളം അംഗീകരിക്കാന്‍ തയ്യാറായിട്ടില്ല. രണ്ടുതവണ 142 അടിയില്‍ റൂള്‍ കര്‍വ് നിശ്ചയിച്ചത് ശരിയല്ല…

Read More

മലപ്പുറം: കൊണ്ടോട്ടി ബലാത്സംഗ ശ്രമക്കേസിൽ പൊലീസ് അറസ്റ്റു ചെയ്ത പതിനഞ്ചുകാരനെ രണ്ടാഴ്ച്ചത്തേക്ക് റിമാൻഡ് ചെയ്തു. മലപ്പുറം ജുവനൈൽ ജസ്റ്റീസ് ബോർഡാണ് പതിനഞ്ചുകാരനെകോഴിക്കോട് ജുവനൈൽ ഒബ്സർവേഷൻ ഹോമിലേക്ക് റിമാൻറ് ചെയ്തത്. വൈദ്യ പരിശോധനക്കു ശേഷം രാത്രി പത്ത് മണിയോടെയാണ് പത്താം ക്ലാസുകാരനെ ജുവനൈൽ ജസ്റ്റീസ് ബോർഡ് മുമ്പാകെ ഹാജരാക്കിയത്. തിങ്കളാഴ്ച്ചയാണ് കൊണ്ടോട്ടി കോട്ടൂക്കരയിൽ വച്ച് പതിനഞ്ചുകാരൻ പെൺകുട്ടിയെ റോഡിൽ നിന്ന് ബലമായി പിടിച്ചു കൊണ്ടുപോയി ബലാത്സംഗം ചെയ്യാൻ ശ്രമിച്ചത്. പ്രത്യേക പൊലീസ് സംഘം നടത്തിയ അന്വേഷണത്തിൽ ഇന്നലെ ഉച്ചയോടെയാണ് പത്താം ക്ലാസുകാരനായ വിദ്യാർത്ഥി അറസ്റ്റിലായത്.

Read More