Author: News Desk

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് മഴ കനക്കും. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം കേരളാ തീരത്തിന് സമീപത്ത് കൂടി പോകുന്നതിനാൽ അതീവ ജാഗ്രതയിലാണ് കേരളം. ഇന്ന് ആറ് ജില്ലകളിൽ ഓറ‍ഞ്ച് അലർട്ടാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. ഇന്ന് കണ്ണൂർ, കാസർകോട് ഒഴികെയുള്ള മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടാണ്. തിരുവനന്തപുരത്ത് കൂടുതൽ മഴ പെയ്തേക്കും. മധ്യ തെക്കൻ കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴ കിട്ടും. ഇടിമിന്നലിനും ശക്തമായ കാറ്റിനും ഉയർന്ന തിരമാലകൾക്കും സാധ്യതയുണ്ട്. മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്നും നിർദ്ദേശമുണ്ട്. നിലവിൽ ശ്രീലങ്കൻ തീരത്തുള്ള ന്യൂനമർദ്ദം ശക്തപ്രാപിച്ച് വരും മണിക്കൂറുകളിൽ തെക്കൻ കേരളാ തീരത്ത് കൂടി അറബിക്കടലിലേക്ക് കടക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തൽ. ഭൂമധ്യരേഖയ്ക്ക് സമീപത്തുകൂടി കടന്നുപോകുന്നതിനാൽ ന്യൂനമർദ്ദത്തിന് അപ്രതീക്ഷിതമായ മാറ്റങ്ങൾക്ക് സാധ്യതയുണ്ട്. ഒപ്പം അറബിക്കടലിൽ ചക്രവാതച്ചുഴി രൂപപ്പെട്ടതും മഴ കനക്കാൻ കാരണമാകും. ഐഎംഡി ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത് എങ്കിലും സ്വകാര്യ കാലാവസ്ഥ ഏജൻസികളുടെ പ്രവചനങ്ങൾ…

Read More

മനാമ : ജനപ്രിയനായകൻ ദിലീപിൻറെ ജന്മദിനത്തോട് അനുബന്ധിച്ച ആൾ കേരള ദിലീപ്ഫാൻസ്‌ & വെൽഫെയർ അസോസിയേഷൻ നടത്തി വരുന്ന ഒരു മാസം നീണ്ടുനിൽക്കുന്ന ജീവ കാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി ബഹ്‌റൈൻ ദിലീപ് ഫാൻസ്‌ അസോസിയേഷൻ ബഹ്‌റൈനിലെ റോഡുകളിൽ വളരെ കുറഞ്ഞ വേതനത്തിന് ജോലിചെയ്യുന്ന തൊഴിലാളികൾക്ക് അന്നദാനം നടത്തി . അസോസിയേഷൻ പ്രസിഡന്റ് സാദത്ത്‌ കരിപ്പാകുളം ഭാരവാഹികളായ സ്റ്റെഫി, രജീഷ്റാംസൺ , ജോൺസൺ ഫോർട്ട് കൊച്ചി , ഷംസീർ വടകര , സേവ്യർ , ഷമീർ കാട്ടൂർ,ശിഹാബ് കർക്കപത്തുർ എന്നിവർ നേതൃത്വം നൽകി.

Read More

കോഴിക്കോട് : എം.എൽ.എയുടെ കടയിൽ കവർച്ച. തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ.യുടെ ‘വണ്ടർക്ലീൻ’ എന്ന ഡ്രൈക്ലീനിങ്‌ കടയിലാണ് ബുധനാഴ്ച അർധരാത്രിയോടെ മോഷണം നടന്നത്. കോവിഡ്കാലത്ത് ഡ്രൈക്ലീനിങ്ങിന് നൽകിയ വിവിധവസ്ത്രങ്ങൾക്ക് ഉപഭോക്താക്കൾ ആരുമെത്തിയിരുന്നില്ല. ഈവസ്ത്രങ്ങൾ ഡ്രൈക്ലീനിങ്ങിനുശേഷം കടയുടെ ഒരുവശത്ത് പിൻഭാഗത്തെ മുറിയിലായി സൂക്ഷിച്ചിരുന്നു. ഇവയിൽനിന്ന് ചില വസ്ത്രങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് എം.എൽ.എ. പറഞ്ഞു. തൊട്ടടുത്ത ആൾത്താമസമില്ലാത്ത വീട്ടിലെ കൊടുവാൾകൊണ്ട് കടയിലെ ടിൻഷീറ്റ് കുത്തിപ്പൊളിച്ചാണ് കടയ്ക്കുള്ളിലേക്ക്‌ മോഷ്ടാവ് കടന്നത്. വീടിന്റെ പൂട്ടുകൾ മുഴുവൻ പൊളിച്ചനിലയിലാണ്. നഗ്നനായിട്ടാണ് ഇയാൾ കടയിലേക്ക് പ്രവേശിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ കടയിലെ സി.സി.ടി.വി. ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. വിരലടയാളവിദഗ്ധ എ.വി. ശ്രീജയ, ഡോഗ് സ്ക്വാഡ് എന്നിവയുടെ നേതൃത്വത്തിൽ തെളിവെടുപ്പ് നടത്തി. നടക്കാവ് പോലീസ് കേസെടുത്തു

Read More

കൊച്ചി : പ്രധാനമന്ത്രി നരേന്ദ്രമോദിയും ഫ്രാൻസിസ് മാർപ്പാപ്പയും തമ്മിലുള്ള കൂടിക്കാഴ്ച ശനിയാഴ്ച ഉറപ്പായതോടെ പാപ്പയുടെ ഇന്ത്യാസന്ദർശനം പ്രതീക്ഷിച്ച് ക്രൈസ്തവസമൂഹം. ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയാണ് ഏറ്റവുമൊടുവിൽ ഇന്ത്യ സന്ദർശിച്ചത്. 1986-ൽ കേരളത്തിൽവന്ന അദ്ദേഹം 1999-ൽ വീണ്ടും സന്ദർശിച്ചപ്പോൾ പ്രധാനമന്ത്രിയായിരുന്ന എ.ബി. വാജ്‌പേയിയെ കണ്ടിരുന്നു. അത്തവണ കേരളത്തിലേക്കുവന്നില്ല. 2000-ൽ വാജ്‌പേയ് വത്തിക്കാനിൽ മാർപ്പാപ്പയെ സന്ദർശിച്ചു. 1964-ൽ പോൾ ആറാമനാണ് ആദ്യമായി ഇന്ത്യ സന്ദർശിച്ച മാർപ്പാപ്പ. സിറോ മലബാർ സഭാധ്യക്ഷൻ മാർ ജോർജ് ആലഞ്ചേരി, സിറോ മലങ്കര മേജർ ആർച്ച് ബിഷപ്പ് മാർ ബസേലിയോസ് ക്ലിമിസ്, ബോംബെ ആർച്ച് ബിഷപ്പ് കർദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ് എന്നിവർ ഈ വർഷം ജനുവരിയിൽ മോദിയെ സന്ദർശിച്ചപ്പോൾ മാർപ്പാപ്പയെ ഇന്ത്യ സന്ദർശിക്കാൻ ക്ഷണിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഗൾഫ് രാജ്യങ്ങളിലും ഇന്ത്യയുടെ അയൽരാജ്യങ്ങളായ ബംഗ്ലാദേശ്, മ്യാൻമാർ തുടങ്ങിയിടങ്ങളിലും മാർപ്പാപ്പ സന്ദർശനം നടത്തിയകാര്യം ഇവർ ചൂണ്ടിക്കാട്ടിയിരുന്നു. ഇപ്പോൾ മോദിയും പാപ്പയും നേരിട്ടുകാണുമ്പോൾ ഇക്കാര്യം ആവശ്യപ്പെടണമെന്നാണ്‌ രാജ്യത്തെ ക്രൈസ്തവർ ആഗ്രഹിക്കുന്നതെന്ന് കെ.സി.ബി.സി. വക്താവ് ഫാ.…

Read More

തിരുവനന്തപുരം: വിവാഹം കഴിഞ്ഞ് രണ്ടാഴ്ചയ്ക്ക് ശേഷം നവവധു കാമുകനോടൊപ്പം നാടുവിട്ടു .യുവതിയെ കാണാനില്ലെന്ന വീട്ടുകാരുടെ പരാതിയെ തുടർന്ന് കേസെടുത്ത കാഞ്ഞിരംകുളം പൊലീസ് യുവതിയെയും കാമുകനെയും കണ്ടെത്തിയെങ്കിലും യുവതി ഭർത്താവിനും വീട്ടുകാർക്കും ഒപ്പം പോകാൻ വിസമ്മതിച്ചതോടെ കോടതിയിൽ ഹാജരാക്കിയ യുവതിയെ കാമുകനൊപ്പം വിട്ടയച്ചു. പുല്ലുവിള സ്വദേശിനിയായ 23 കാരിയാണ് സ്വന്തം വീട്ടുകാരെയും ഭർത്താവിനെയും വിട്ട് പൂവച്ചൽ സ്വദേശിയായ കാമുകനൊപ്പം നാടുവിട്ടത്. പ്രവാസിയായ പുല്ലുവിള സ്വദേശിയായ യുവാവ് രണ്ടാഴ്ചമുമ്പാണ് മതാചാര പ്രകാരം വിവാഹം ചെയ്തത്. ആർഭാടപൂർവ്വമായിരുന്നു വിവാഹം നടന്നത്. ഭർത്താവിനൊപ്പം കഴിയുന്നതിനിടയിൽ എസ്.ബി.ഐ.യിലെ കളക്ഷൻ ഏജന്റായ യുവതി ഓഫീസിൽ പോകുന്നുവെന്ന് പറഞ്ഞ് രണ്ട് ദിവസം മുമ്പ് വീട്ടിൽ നിന്ന് മുങ്ങി. പോകുന്ന പോക്കിൽ സ്ത്രീധനമായി കൊടുത്ത 51 പവന്‍റെ ആഭരണങ്ങളും കാറുമായാണ് പോയത്. വൈകിട്ടായിട്ടും യുവതി തിരിച്ചെത്താതെ വന്നതോടെ വീട്ടുകാർ പൊലീസിൽ പരാതി നൽകി. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കാമുകനോടൊപ്പമാണ് യുവതി ഒളിച്ചോടിയതെന്ന വിവരമറിയുന്നത്. അന്വേണ ഉദ്യോഗസ്ഥർ ഇടപെട്ട് ഇരുവരെയും സ്റ്റേഷനിൽ എത്തിച്ചെങ്കിലും ഭർത്താവിനൊപ്പമോ…

Read More

ഇടുക്കി : മുല്ലപ്പെരിയാറിൽ നിന്നുളള വെള്ളമെത്തിയാൽ ഇടുക്കി ഡാമിൽ 0.25 അടി മാത്രമേ ജലനിരപ്പ് ഉയരൂ. പക്ഷേ നിലവിലെ റൂൾ കർവ് 2398.31 ആയതിനാൽ ഇടുക്കി ഡാമും തുറക്കും. ഇടുക്കി ഡാമിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മുല്ലപ്പെരിയാർ ജലത്തിനൊപ്പം മഴ കൂടി ശക്തമായാൽ നാളെ വൈകിട്ട് മുതൽ ഇടുക്കിയിൽ നിന്ന് സെക്കണ്ടിൽ ഒരു ലക്ഷം ലീറ്റർ വെള്ളം തുറന്നുവിടാനുള്ള സജ്ജീകരണം ഏർപ്പെടുത്തിയതായി കെ എസ് ഇ ബിയും അറിയിച്ചിട്ടുണ്ട്.

Read More

ഡൽഹി: ലോക സാമൂഹിക മാധ്യമ ഭീമനായ ഫേസ്ബുക്ക് ഇനി മുതൽ മെറ്റ (META) എന്നറിയപ്പെടും. വ്യാഴാഴ്ച നടന്ന ഫേസ്ബുക്ക് കണക്ടിൽ ഫേസ്ബുക്ക് സി.ഇ.ഒ മാർക് സക്കർബർഗ് പേരുമാറ്റം പ്രഖ്യാപിക്കുകയായിരുന്നു. ഫേസ്ബുക്ക് എന്ന പേര് നമ്മുടെ കമ്പനി ചെയ്യുന്നതെല്ലാത്തിനെയും പ്രതിനിധീകരിക്കുന്നില്ല. അതിനാലാണ് പേര്മാറ്റമെന്നും ഇപ്പോൾ നമ്മുടെ പേര് ഒരു ഉതപന്നത്തിൽ മാത്രം ഒതുങ്ങിനിൽക്കുന്നതാണെന്നും സക്കർബർഗ് പറഞ്ഞു. മെറ്റ എന്നാൽ ഒരു ഗ്രീക്ക് വാക്കാണ് ഇംഗ്ലീഷിൽ ബിയോണ്ട് അഥവാ അതിരുകൾക്കും പരിമിതികൾക്കും അപ്പുറം എന്നർഥം. ഈ വാക്ക് ഉപയോഗിച്ചത് വഴി നമ്മുടെ കമ്പനി ചെയ്യുന്നതും ചെയ്യാനാഗ്രഹിക്കുന്നതുമായ കാര്യം വ്യക്തമാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സാങ്കേതികത വഴി ബന്ധിപ്പിക്കുന്ന കമ്പനിയാണ് തങ്ങളുടേത്. ഒത്തൊരുമിച്ച് ജനങ്ങളെ നമുക്ക് സാങ്കേതികതയുടെ മധ്യേ നിർത്താം. അതുവഴി വലിയ സാമ്പത്തിക രംഗം സൃഷ്ടിക്കാം – സക്കർബർഗ് പറഞ്ഞു.

Read More

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ കൊറോണ വ്യാപനം രൂക്ഷമാകുന്നു. കൊറോണ പ്രതിദിന കേസുകളുടെ എണ്ണം വർദ്ധിച്ച സാഹചര്യത്തിൽ രാജ്പുർ- സൊനാർപുർ നഗരസഭാ പരിധിയിൽ ലോക്ഡൗൺ ഏർപ്പെടുത്തി. രോഗവ്യാപനം രൂക്ഷമാകുന്നിടങ്ങളിൽ തൃണമൂൽ സർക്കാർ നിയന്ത്രണങ്ങൾ കടുപ്പിച്ചു. മൂന്ന് ദിവസത്തേക്കാണ് ലോക്ഡൗൺ ഏർപ്പെടുത്തിയിരിക്കുന്നത്. രാജ്പുർ- സൊനാർപുർ നഗരസഭാ പരിധിയ്ക്ക് പുറമേ ബരൂയ്പൂർ നഗരസഭയിലും, ജയനഗർ, നരേന്ദ്രപൂർ, ബകുട്ടല എന്നിവടങ്ങളിലും നിയന്ത്രണങ്ങൾ കടുപ്പിച്ചു. ഇവിടങ്ങളിൽ മൂന്ന് ദിവസത്തേക്ക് കടകൾ തുറക്കരുതെന്നാണ് നിർദ്ദേശം. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾക്ക് ഈ നിയന്ത്രണം ബാധകമല്ല. ഖരാപൂർ, അരംബാഗ്, മിഡ്‌നാപൂർ, ബാലുർഘട്ട് എന്നിവടങ്ങളിൽ കൊറോണ സുരക്ഷാ മാനദണ്ഡങ്ങൾ കർശനമാക്കിയിട്ടുണ്ട്. മാസ്‌ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയും പൊതുയിടങ്ങളിൽ എത്തുന്നവർക്കെതിരെ കർശന നടപടിയെടുക്കാനാണ് സംസ്ഥാന സർക്കാരിന്റെ നിർദ്ദേശം. കഴിഞ്ഞ ആഴ്ച മുതലാണ് സംസ്ഥാനത്ത് കൊറോണ കേസുകളുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടാകാൻ ആരംഭിച്ചത്. ശരാശരി 600 ഓളം പുതിയ കേസുകളാണ് ബംഗാളിൽ റിപ്പോർട്ട് ചെയ്തിരുന്നത്. എന്നാൽ ഇത് ഇപ്പോൾ ആയിരത്തോടടുക്കുകയാണ്. വരും ദിവസങ്ങളിൽ കൊറോണ…

Read More

കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു. വെള്ളിയാഴ്ച രാവിലെ ഏഴിനാണ് അണക്കെട്ടിന്റെ ഒരു സ്പില്‍വേ ഷട്ടര്‍ തുറന്നത്. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് നീരൊഴുക്ക് വര്‍ധിച്ച് 138 അടി പിന്നിട്ടതോടെയാണ് തമിഴ്‌നാട് രണ്ട് ഷട്ടറുകള്‍ തുറന്നത്. മുല്ലപ്പെരിയാര്‍ തുറക്കുന്ന പശ്ചാത്തലത്തില്‍ ജനങ്ങളുടെ ആശങ്കയകറ്റാന്‍ എല്ലാ വകുപ്പുകളും ഒത്തുചേര്‍ന്നാണ് പ്രവര്‍ത്തിക്കുന്നത്. രണ്ടായിരത്തിലേറെ കുടുംബങ്ങളെയാണ് മാറ്റി പാര്‍പ്പിച്ചിരിക്കുന്നത്. രണ്ട് മന്ത്രിമാരടക്കമുള്ള ജനപ്രതിനിധികളും ഇവിടെ ക്യാമ്പ് ചെയ്തിരുന്നു. റെവന്യൂമന്ത്രി കെ. രാജന്‍, ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍ എന്നിവരാണ് പ്രദേശത്ത് ക്യാമ്പ് ചെയ്യുന്നത്2108-ല്‍ അവസാനമായി മുല്ലപ്പെരിയാര്‍ അണക്കെട്ടു തുറന്നപ്പോള്‍ തീരങ്ങളെ ജലം മൂടിയതിന്റെ ആശങ്കകള്‍ ഇന്നും പ്രദേശത്തെ ജനങ്ങളുടെ മനസ്സിലുണ്ട്. അന്നു മുന്നറിയിപ്പു പോലുമില്ലാതെ സ്പില്‍വേകള്‍ തുറന്നതുമൂലമുണ്ടായ അപ്രതീക്ഷിത ദുരന്തങ്ങള്‍ ജില്ലാ ഭരണകൂടത്തെയും ഇരുത്തി ചിന്തിപ്പിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ കുറ്റമറ്റ ഒരുക്കങ്ങളാണ് പൂര്‍ത്തിയാക്കിയിട്ടുള്ളത്. ഇരുകരകളിലും താമസിക്കുന്നവരെ മാറ്റിപ്പാര്‍പ്പിക്കുക മാത്രമല്ല, ആവശ്യത്തിനു ദുരിതാശ്വാസ ക്യാമ്പുകളും അധികൃതര്‍ തുറന്നിട്ടുണ്ട്. ഏലപ്പാറ പഞ്ചായത്തില്‍ പെരിയാറിന്റെ തീരത്തു താമസിക്കുന്ന 73- കുടുംബങ്ങളെ മാറ്റിയിട്ടുണ്ട്. ഹെലിബറിയ വള്ളക്കടവിലാണ് കുടുംബങ്ങളെ…

Read More

കൊച്ചി: രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശത്തിനായി കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ, ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീരോൽപാദന സഹമന്ത്രി ഡോ. എൽ മുരുകൻ വെള്ളിയാഴ്ച (2021 ഒക്ടോബർ 29) അഗത്തിയിൽ എത്തും. ബെംഗളൂരുവിൽ നിന്നും കൊച്ചിയിൽ എത്തുന്ന അദ്ദേഹം, കൊച്ചിയിൽ നിന്നും (വിമാന മാർഗം) ലക്ഷ്വദീപിലേക്ക് യാത്ര തിരിക്കും. ഒക്ടോബർ 29 ന് ഉച്ച തിരിഞ്ഞു അഗത്തിയിൽ എത്തുന്ന ശ്രീ മുരുകൻ അവിടുത്തെ ഒർണമെന്റൽ ഫിഷ് ഹാച്ചറിയും കോഴിവളർത്തൽ ഫാമുകളും സന്ദർശിക്കും. തുടർന്ന് അദ്ദേഹം മത്സ്യ തൊഴിലാളികളുമായും സംവദിക്കും. അഗത്തിയിലെ സന്ദർശനം പൂർത്തിയാക്കി വൈകിട്ടോടെ കവരത്തിയിൽ എത്തുന്ന കേന്ദ്ര മന്ത്രി അവിടുത്തെ ഫിഷറീസ് മ്യൂസിയം സന്ദർശിക്കുകയും മത്സ്യ തൊഴിലാളികളുമായി സംവദിക്കുകയും ചെയ്യും. ഒക്ടോബർ 30 ന് രാവിലെ അദ്ദേഹം കവരത്തിയിലെ കടൽപായൽ കേന്ദ്രം സന്ദർശിക്കും. തുടർന്ന് ബംഗാരം ദ്വീപിൽ എത്തുന്ന ശ്രീ മുരുകൻ രാവിലെ ഒരു ഔദ്യോഗിക പരിപാടിയിൽ പങ്കെടുക്കുകയും ഉച്ചക്ക് ശേഷം ദ്വീപിലെ മത്സ്യ തൊഴിലാളികളുമായി സംവദിക്കുകയും ചെയ്യും. ഒക്ടോബര് 31 ന്…

Read More