- ബഹ്റൈനില്‍ 6 അനധികൃത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി
- 160ലധികം ജീവനക്കാരെ ബി.എ.എസ്. ആദരിച്ചു
- 160ലധികം ജീവനക്കാരെ ബി.എ.എസ്. ആദരിച്ചു
- ബഹ്റൈന്‍ മുനിസിപ്പാലിറ്റി മന്ത്രാലയവും അമേരിക്കന്‍ എംബസിയും ചേര്‍ന്ന് വൃക്ഷത്തൈകള്‍ നട്ടു
- സാംസണൈറ്റ് 115ാം വാര്‍ഷികം ആഘോഷിച്ചു
- കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഉടന്‍; ഒന്നിലേറെ പേരുകൾ പരിഗണനയിൽ: സണ്ണി ജോസഫ്
- ഐ.വൈ.സി.സി ബഹ്റൈൻ – രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം സംഘടിപ്പിച്ചു
- യുഡിഎഫിനെ പിന്തുണയ്ക്കും: നിലമ്പൂരില്‍ പിണറായിസത്തിന്റെ അവസാനത്തെ ആണി അടിക്കും; പി വി അന്‍വര്‍
Author: News Desk
അടിയന്തിര ആവശ്യങ്ങള്‍ക്ക് പ്രവാസികള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന ഇളവ് കേന്ദ്ര സര്‍ക്കാര്‍ നിര്‍ത്തലാക്കി
മനാമ : അടിയന്തിര ആവശ്യങ്ങള്‍ക്ക് നാട്ടിലേക്ക് വരേണ്ട പ്രവാസികള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന ഇളവ് കേന്ദ്ര സര്‍ക്കാര്‍ നിര്‍ത്തലാക്കി. കുടുംബത്തില്‍ മരണമോ മറ്റ് അത്യാഹിതങ്ങളോ നടന്നാല്‍ അത്തരക്കാര്‍ക്ക് പി സി ആര്‍ ടെസ്റ്റ് ഇല്ലാതെ ഇന്ത്യയിലേക്ക് വരാന്‍ ഉണ്ടായിരുന്ന ഇളവാണ് നിര്ത്തലാക്കിയത്. എയര്‍ സുവിധയില്‍ രജിസ്റ്റര്‍ ചെയ്താണ് പ്രവാസികള്‍ ഇന്ത്യയിലേക്ക് വരുന്നത്. എഴുപത്തി രണ്ടു മണിക്കൂറിനിടെയുള്ള പി സി ആര്‍ നെഗറ്റീവ് റിസള്‍ട്ട് അപ്പ്‌ലോഡ് ചെയ്യുകയും വേണം. കുടുംബത്തില്‍ അത്യാഹിതം നടന്നാല്‍ പ്രവാസികള്‍ക്ക് ഉടന്‍ വിമാനം കയറാന്‍ കഴിയില്ല പി സി ആര്‍ ടെസ്റ്റ് എടുത്ത് റിസള്‍ട്ട് വരുന്നത് വരെ കാത്തിരിക്കണം. ദുബായ് എയര്‍ പോര്‍ട്ട് ടെര്‍മിനല്‍ ത്രീയിലും ഷാര്‍ജ എയര്‍ പോര്‍ട്ടിലും മൂന്ന് മണിക്കൂര്‍ കൊണ്ട് പി സി ആര്‍ ടെസ്റ്റ് റിസള്‍ട്ട് കിട്ടും എന്നതിനാല്‍ ഇളവ് അവസാനിപ്പിച്ച കേന്ദ്ര സര്‍ക്കാര്‍ തീരുമാനം യു എ ഇ യിലെ പ്രവാസികളെ വലിയ രീതിയില്‍ ബാധിക്കില്ല. എന്നാല്‍ സൗദി അറേബ്യ, കുവൈത്ത് ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍…
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ക്ക് ഒക്‌ടോബര്‍ 12ന് ഒരു കത്ത് ലഭിച്ചു. കൊടുങ്ങല്ലൂരില്‍ നിന്നും രമേശ്‌മേനോന്‍ എഴുതിയ ഒരു സഹായ അഭ്യര്‍ത്ഥനയായിരുന്നു അത്. തന്റെ ജീവന്‍ നിലനിര്‍ത്താന്‍ ഭക്ഷണവും താമസിക്കാന്‍ സുരക്ഷിതമായ ഒരിടവും ഒരുക്കിതരണമെന്നായിരുന്നു രമേശ്‌മേനോന്റെ അപേക്ഷ. രമേശ് മേനോന്‍ അറുപത് ശതമാനം ഭിന്നശേഷിക്കാരനാണ്. മുപ്പത് വര്‍ഷത്തിലേറെ ഗള്‍ഫില്‍ എല്ലുമുറിയ പണിയെടുത്ത് കുടുംബത്തിന് താങ്ങും തണലുമായ മനുഷ്യന്‍. നാളേറെ കഴിയും മുന്‍പ് ദിനേശ് മേനോന്റെ സര്‍വ്വ സമ്പാദ്യങ്ങളും ഏക മകന്‍ സ്വന്തമാക്കി, അയാള്‍ സ്വന്തം അച്ഛനെ കൊടുങ്ങല്ലൂരിലെ അമ്പലമുറ്റത്ത് നടതള്ളി. ലോകമാകെ കോവിഡ് പടര്‍ന്നുപിടിക്കുന്ന കാലമായിരുന്നു അത്. ലോക്ഡൗണ്‍ മൂലം നിത്യപൂജയ്ക്കല്ലാതെ അമ്പലം പോലും തുറക്കാത്ത കാലം. നിവേദ്യ ചോറുപോലും ഇല്ലാത്ത ആ സമയത്ത് കമ്യൂണിറ്റി കിച്ചനാണ് രമേശ് മേനോന് ആശ്വാസമായത്. കോവിഡിന്റെ രൂക്ഷത കുറഞ്ഞപ്പോള്‍ മേനോന്റെ ദൈന്യത കണ്ട നാട്ടുകാരാണ് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിക്ക് തന്റെ അവസ്ഥ വിവരിച്ച് നിവേദനമയക്കാന്‍…
തിരുവനന്തപുരം: മുന്നറിയിപ്പില്ലാതെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് വ്യാഴാഴ്ച രാത്രിയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി സന്ദര്‍ശിച്ചു. രാത്രികാലത്തെ മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ പ്രവര്‍ത്തനം നേരിട്ട് ബോധ്യമാകാനാണ് രാത്രി 10.30ന് ശേഷം മന്ത്രി മെഡിക്കല്‍ കോളേജില്‍ നേരിട്ടെത്തിയത്. മൂന്ന് മണിക്കൂറോളം മന്ത്രി മെഡിക്കല്‍ കോളേജില്‍ ചെലവഴിച്ചു. ആശുപത്രിയിലെത്തിയ രോഗികളുമായും കൂട്ടിരിപ്പുകാരുമായും അവരുടെ ബന്ധുക്കളുമായും ആശയവിനിമയം നടത്തി. ഡ്യൂട്ടിയിലുണ്ടായിരുന്ന ആരോഗ്യ പ്രവര്‍ത്തകരുമായും സംസാരിച്ചു. ഡ്യൂട്ടി ലിസ്റ്റും അതനുസരിച്ച് ഡ്യൂട്ടി സമയത്ത് ജീവനക്കാര്‍ ഉണ്ടോയെന്നും പരിശോധിച്ചു. ഡ്യൂട്ടിയിലുള്ള സമയത്ത് സീനിയര്‍ ഡോക്ടര്‍മാരുള്‍പ്പെടെയുള്ള ജീവനക്കാര്‍ അവിടെത്തന്നെയുണ്ടാകേണ്ടതാണ്. രോഗികള്‍ക്ക് ചികിത്സയും പരിചരണവും ഉറപ്പ് വരുത്തണം. അല്ലാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതാണ്. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാളിനോട് ഇത് നിരന്തരം നിരീക്ഷിക്കാനും റിപ്പോര്‍ട്ട് നല്‍കാനും മന്ത്രി ആവശ്യപ്പെട്ടു. ആദ്യം പഴയ അത്യാഹിത വിഭാഗമാണ് മന്ത്രി സന്ദര്‍ശിച്ചത്, തുടര്‍ന്ന് ഒബ്‌സര്‍വേഷന്‍ റൂമുകള്‍, വാര്‍ഡുകള്‍, പുതിയ അത്യാഹിത വിഭാഗം എന്നിവ സന്ദര്‍ശിച്ചു. രോഗികളുടേയും ജീവനക്കാരുടേയും സൗകര്യങ്ങളും അസൗകര്യങ്ങളും നേരിട്ട് വിലയിരുത്തി. മെച്ചപ്പെടുത്തേണ്ട…
തിരുവനന്തപുരം : ഏഷ്യയിലെ ഏറ്റവും നീളം കൂടിയ ഡ്രൈവ് ഇന്‍ ബീച്ചായി ഫോബ്‌സ് മാഗസിന്‍ കണ്ടെത്തിയ കണ്ണൂര്‍ ജില്ലയിലെ മുഴപ്പിലങ്ങാട് ബീച്ചില്‍ കെടിഡിസിയുടെ ഫൈവ് സ്റ്റാര്‍ റിസോര്‍ട്ട് ഒരുങ്ങുന്നു. ശനിയാഴ്‌ച രാവിലെ 11 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ റിസോര്‍ട്ടിന്‍റെ ശിലാസ്ഥാപന കര്‍മ്മം നിര്‍വ്വഹിക്കും. ലോകത്തിലെ തന്നെ മികച്ച ആറ് ഡ്രൈവ് ഇന്‍ ബീച്ചുകളില്‍ ഒന്നായി ബിബിസി കണ്ടെത്തിയത് മുഴപ്പിലങ്ങാട് ബീച്ചാണ്. 6 കി.മീ ദൈര്‍ഘ്യമുള്ള കടല്‍ത്തീരവും ആഴം കുറഞ്ഞ കടലും വിനോദ സഞ്ചാരികള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. അഴിമുഖത്തോട് ചേര്‍ന്ന പാറക്കൂട്ടങ്ങള്‍ ദൃശ്യവിരുന്നാണ്. കെടിഡിസിയുടെ റിസോര്‍ട്ട് വരുന്നതോടെ മുഴപ്പിലങ്ങാട് ബീച്ചിന്‍റെ പ്രാധാന്യം വര്‍ധിക്കും. മുഴപ്പിലങ്ങാട് ബീച്ചിനെ ലോകശ്രദ്ധയാകര്‍ഷിക്കുന്ന നിലയിലേക്ക് വളര്‍ത്തുന്ന ടൂറിസം പദ്ധതികള്‍ ആവിഷ്‌കരിച്ചുകഴിഞ്ഞിട്ടുണ്ട്. വിനോദസഞ്ചാരികളുടെ പ്രധാന കേന്ദ്രമായി മാറാന്‍ സാധിക്കുന്ന നിലയിലുള്ള വികസന പ്രവര്‍ത്തനങ്ങളാണ് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത്.
കൊല്ലം: ഭര്‍ത്താവിനെതിരെ പീഡന പരാതി നല്‍കിയ ശേഷം കൈക്കുഞ്ഞുമായി യുവാവിനൊപ്പം പോയ യുവതി കായലില്‍ ചാടി. മാങ്ങാട് പാലത്തില്‍ നിന്ന് കായലിലേക്ക് ചാടിയ യുവതിയെ യാത്രക്കാരന്‍ രക്ഷപ്പെടുത്തി. വ്യാഴാഴ്ച രാവിലെ പതിനൊന്നോടെയായിരുന്നു സംഭവം. അഷ്ടമുടി വടക്കേക്കര പനമൂട്ടില്‍വീട്ടില്‍ ജോണ്‍സണ്‍ തങ്കച്ചനാണ് യുവതിയെ രക്ഷപ്പെടുത്തിയത്. കരുനാഗപ്പള്ളി സ്വദേശിനി സുഹൃത്തായ യുവാവും കൈക്കുഞ്ഞുമായി പരവൂര്‍ പോലീസ് സ്റ്റേഷനിലെത്തി ഭര്‍ത്താവ് പൂതക്കുളം കരടിമുക്ക് സ്വദേശി സുമിത്തിനെതിരേ പരാതി നല്‍കിയശേഷം ബൈക്കില്‍ എറണാകുളത്തേക്ക് പോകുകയായിരുന്നു. മങ്ങാട് പാലത്തിലെത്തിയപ്പോള്‍ തലകറങ്ങുന്നതായി പറഞ്ഞ യുവതി പാലത്തില്‍ ബൈക്ക് നിര്‍ത്താന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് കുഞ്ഞിനെ യുവാവിന്റെ കൈയിലേല്‍പ്പിച്ച് കായലിലേക്ക് ചാടി. സംഭവം കണ്ട യാത്രക്കാര്‍ യുവതിയെ രക്ഷിക്കാനായി കയര്‍ ഇട്ടുകൊടുത്തു. യുവതി അതില്‍ പിടിച്ചെങ്കിലും മുങ്ങുന്നതുകണ്ട ജോണ്‍സണ്‍ കായലിലേക്ക് ചാടി രക്ഷിക്കുകയായിരുന്നു. അബോധാവസ്ഥയിലായ യുവതിയെ മേവറത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു.അവിടെനിന്ന് പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. യുവതിയുടെ ഗാര്‍ഹികപീഡന പരാതിയുടെ അടിസ്ഥാനത്തില്‍ സുമിത്തിനെ പരവൂര്‍ പോലീസ് അറസ്റ്റ് ചെയ്തു.
തിരുവനന്തപുരം: ചെറിയാൻ ഫിലിപ്പ് ഇനി കോൺഗ്രസിൽ . നീണ്ട 20 വർഷത്തെ ഇടത് ബന്ധം ഉപേക്ഷിച്ചാണ് ചെറിയാൻ ഫിലിപ്പ് കോൺഗ്രസിൽ തിരിച്ചെത്തിയത്. കോൺഗ്രസിലേക്കെന്ന ഔദ്യോഗിക പ്രഖ്യാപനത്തിന് മുമ്പ് ചെറിയാൻ ഫിലിപ്പ് രാഷ്ട്രീയ ഗുരുവായ എ കെ ആന്റണിയെ കണ്ടിരുന്നു. കോൺഗ്രസിൽ സ്വതന്ത്രമായി അഭിപ്രായം പറയാമെന്നും സി പി എം സഹയാത്രികനായിരുന്നപ്പോൾ ന്യായീകരണ തൊഴിലാളിയായി മാത്രം മാറിയെന്നും ചെറിയാൻ ഫിലിപ്പ് പറഞ്ഞു. കാൽ നൂറ്റാണ്ടിൻറെ തുടർരചന നടത്താത്തത് സിപിഎമ്മിന് എതിരാകുമെന്ന് തോന്നിയതിനാൽ ആണെന്നും ചെറിയാൻ ഫിലിപ്പ് പറഞ്ഞു. സിപിഎമ്മിനെ കുറിച്ച് എഴുതാൻ കോൺഗ്രസിനേക്കാളുമുണ്ട്. സിപിഎമ്മിലായിരുന്നപ്പോൾ ഉത്തരവാദിത്വത്തോടെ പ്രവർത്തിച്ചു. സിപിഎമ്മിൽ തനിക്ക് രാഷ്ട്രീയ പ്രസക്തിയുണ്ടായിരുന്നില്ല. രാഷ്ട്രീയ മുഖ്യധാരയിൽ നിൽക്കുന്നത് ഇടത് സഹവാസം പറ്റില്ല. കോൺഗ്രസിൽ രാഷ്ട്രീയ വ്യക്തിത്വമാകാം.കേരളത്തിലെ കോൺഗ്രസ് തിരിച്ച് വരവിന്റെ പാതയിൽ ആണെന്നും ചെറിയാൻ ഫിലിപ്പ് പറഞ്ഞു.സിപിഎമ്മിൽ ആയിരുന്നപ്പോഴും രാഷ്ട്രീയ സത്യസന്ധത പുലർത്തി. രാഷ്ട്രീയ രഹസ്യങ്ങൾ രഹസ്യമായിരിക്കും. വിപുലമായ സൗഹൃദങ്ങൾ കോൺഗ്രസിൽ ഉണ്ട്. തന്റെ വേരുകൾ കോൺഗ്രസിൽ ആണ്. മറ്റൊരു പ്രതലത്തിൽ താൻ…
ദുബായ് ∙ കൊല്ലം കടയ്ക്കൽ പ്രദേശത്തുള്ള പ്രവാസികളുടെ കൂട്ടായ്മയായ കടയ്ക്കൽ ഒരുമ ഓണം, പെരുന്നാൾ ആഘോഷം നടത്തി. ഒരുമായനം 2021 എന്ന പേരിൽ നടത്തിയ പരിപാടിയിൽ കടയ്ക്കൽ, കുമ്മിൾ, ഇട്ടിവ, ചിതറ, നിലമേൽ പഞ്ചായത്തുകളിലുള്ള പ്രവാസി കലാകാരന്മാർ നാടൻ പാട്ട്, നൃത്ത നൃത്യങ്ങൾ, സംഗീത പരിപാടികൾ, വഞ്ചിപ്പാട്ട്, കുത്തിയോട്ടക്കളി, തിരുവാതിര,ഒപ്പന തുടങ്ങിയവ അവതരിപ്പിച്ചു. ഓണസദ്യ, പഞ്ചാരിമേളം, മാവേലി എഴുന്നള്ളത്ത് എന്നിവ അരങ്ങേറി. സംവിധായിക ധ്വനി സനിൽ ദേവി, ചിത്രകാരൻ ഷാജി കുറ്റിക്കാട് എന്നിവരെ ആദരിച്ചു. ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് ഇ.പി. ജോൺസൺ, സിനിമ, സീരിയൽ താരങ്ങളായ ഗായത്രി അരുൺ, കിഷോർ എന്നിവർ പങ്കെടുത്തു.
ഇടുക്കി : മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സ്പിൽവേ ഷട്ടറുകൾ തുറന്ന സാഹചര്യത്തിൽ സ്ഥിതിഗതികൾ വിലയിരുത്തുകയാണെന്ന് റവന്യൂ മന്ത്രി കെ രാജൻ. തമിഴ്നാട് ഉദ്യോഗസ്ഥരുമായി ആശയ വിനിമയം നടക്കുന്നുണ്ട്. സ്ഥിതിഗതികൾ വിലയിരുത്തുകയാണെന്നും റവന്യൂ ഉദ്യോഗസ്ഥർ സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ടെന്നും മന്ത്രി അറിയിച്ചു. മഴ പെയ്തേക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അതനുസരിച്ചുള്ള ക്രമീകരണങ്ങളാണ് നടത്തിയിട്ടുള്ളത്. ആശങ്ക വേണ്ട എന്നാൽ അതീവ ജാഗ്രത വേണമെന്നും മന്ത്രി അറിയിച്ചു. ഇന്ന് രാവിലെ 7.30 ഓടെയാണ് മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സ്പിൽവേകൾ തുറന്നത്. 3,4 സ്പിൽവേ ഷട്ടറുകൾ ആണ് 30 സെന്റി മീറ്റർ വീതം ഉയർത്തിയത്. 534 ഘനഅടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കിവിടുന്നത്. ഡാമിലെ വെള്ളം ആദ്യമെത്തുക വള്ളക്കടവിലാണ്. പെരിയാറിന്റെ ജലനിരപ്പിൽ വലിയ മാറ്റം ഇതുവരെയില്ല. ജല നിരപ്പ് ഉയരുമെന്നതിനാൽ പ്രദേശത്ത് നിന്നും ആളുകളെ ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിച്ചു. റവന്യു- ജല വകുപ്പ് മന്ത്രിമാർ സ്ഥലത്ത് ക്യാംപ് ചെയ്താണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.
അഞ്ച് വര്‍ഷത്തിനിടെ എംഎല്‍എമാരും മന്ത്രിമാരും പ്രതികളായ 128 കേസുകള്‍ പിൻവലിച്ച് സര്‍ക്കാര്‍
തിരുവനന്തപുരം : കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ എംഎല്‍എമാരും മന്ത്രിമാരും പ്രതികളായ 128 കേസുകള്‍ പിൻവലിച്ച് സര്‍ക്കാര്‍. രാഷ്ട്രീയ പാര്‍ട്ടികള്‍ കക്ഷികളായ 930 കേസുകളും പിൻവലിച്ചതിൽ പെടും. മന്ത്രിമാരില്‍ വി ശിവൻകുട്ടി ഉള്‍പ്പെട്ട കേസുകളാണ് ഏറ്റവുമധികം പിൻവലിച്ചത്. നിയമലംഘനങ്ങള്‍ രാഷ്ട്രീയഭേദമന്യ. ജനപ്രതിനിധികളും രാഷ്ട്രീയക്കാരും ഉള്‍പ്പെടുന്ന കേസുകളെല്ലാം ആവിയാകുന്നു. പിൻവലിക്കാൻ സര്‍ക്കാരിന് അത്യുത്സാഹം. എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ കാലയളവില്‍ എംഎല്‍എമാരും മന്ത്രിമാരും പ്രതികളായ 128 കേസുകള്‍.ഇതില്‍ മന്ത്രിമാര്‍ക്കെതിരായ 12 കേസുകളും. എംഎല്‍എമാര്‍ക്കെതിരായ 94 കേസും പിൻവലിച്ചു. മന്ത്രി വി ശിവൻകുട്ടിക്കെതിരായ 13 കേസുകള്‍ പിൻവലിച്ചപ്പോള്‍. മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിയായ 6 കേസും. ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു പ്രതിയായ ഏഴ് കേസും പിൻവലിച്ചു. ആകെ 150 കേസുകള്‍ പിൻവലിക്കാനാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നത്. ഇടത് മുന്നമിയുമായി ബന്ധപ്പെട്ട 848 കേസുകള്‍ പിൻവലിച്ചപ്പോള്‍ യുഡിഎഫ് കക്ഷികളായ കേസുകള്‍ പിൻവലിച്ചത് വെറും 55ഉം ബിജെപി 15ഉം ആണ്. 2007 മുതലുള്ള കേസുകളാണ് പിൻവലിച്ചത്.നിയമസഭയില്‍…
കൊച്ചി : ലഹരിയിടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജാമ്യം ലഭിച്ച ബിനീഷ് കോടിയേരി ഇന്ന് ജയിൽ മോചിതനായേക്കും. 5 ലക്ഷം രൂപയുടെ രണ്ട് ആൾ ജാമ്യമുൾപ്പടെ കർശന ഉപാധികളോടെയാണ് കർണാടക ഹൈക്കോടതി ജാമ്യം അനുവദിച്ചത്. കേസിൽ അറസ്റ്റിലായി ഒരു വർഷത്തെ ജയിൽ വാസത്തിനു ശേഷമാണു ബിനീഷ് പരപ്പന അഗ്രഹാരക്ക് പുറത്തിറങ്ങുന്നത്. വിചാരണ കോടതിയിലെ നടപടി ക്രമങ്ങൾ പൂർത്തിയാകുന്ന മുറക്ക് മോചന ഉത്തരവ് ജയിൽ വകുപ്പിന് ലഭിക്കും.സഹോദരൻ ബിനോയ് കോടിയേരിക്കൊപ്പം ബിനീഷ് റോഡ് മാർഗം തിരുവനന്തപുരത്തേക്ക് തിരിക്കുമെന്നാണ് വിവരം ജാമ്യം ലഭിച്ചെങ്കിലും ബിനീഷിനെതിരെ അന്വേഷണം ശക്തമാക്കാനുള്ള ഒരുക്കത്തിലാണ് ഇഡി. ചോദ്യം ചെയ്യലിന് ഹാജരാകാത്ത ബിനീഷിന്‍റെ ഡ്രൈവര്‍ അനിക്കുട്ടന്‍ ബിസിനസ് പങ്കാളി അരുണ്‍ എന്നിവരിലേക്ക് അന്വേഷണം വിപുലപ്പെടുത്താനുള്ള നീക്കം തുടങ്ങി. ചെയ്യാത്തത് ചെയ്തെന്ന് സമ്മതിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്നായിരുന്നു ഇക്കഴിഞ്ഞ ഒരു വര്‍ഷം ബിനീഷിന്‍റെ വാദം.മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ അനൂപിന്‍റെ ഡെബിറ്റ് കാര്‍ഡില്‍ നിര്‍ബന്ധിച്ച് ഒപ്പ് ഇടീപ്പിച്ചെന്ന് വരെ ബിനീഷ് ആരോപിച്ചു. കോടിയേരിയുടെ മകനായത് കൊണ്ട്…