- 160ലധികം ജീവനക്കാരെ ബി.എ.എസ്. ആദരിച്ചു
- 160ലധികം ജീവനക്കാരെ ബി.എ.എസ്. ആദരിച്ചു
- ബഹ്റൈന്‍ മുനിസിപ്പാലിറ്റി മന്ത്രാലയവും അമേരിക്കന്‍ എംബസിയും ചേര്‍ന്ന് വൃക്ഷത്തൈകള്‍ നട്ടു
- സാംസണൈറ്റ് 115ാം വാര്‍ഷികം ആഘോഷിച്ചു
- കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഉടന്‍; ഒന്നിലേറെ പേരുകൾ പരിഗണനയിൽ: സണ്ണി ജോസഫ്
- ഐ.വൈ.സി.സി ബഹ്‌റൈൻ – രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം സംഘടിപ്പിച്ചു
- യുഡിഎഫിനെ പിന്തുണയ്ക്കും: നിലമ്പൂരില്‍ പിണറായിസത്തിന്റെ അവസാനത്തെ ആണി അടിക്കും; പി വി അന്‍വര്‍
- ‘അന്‍വര്‍ യൂദാസ്, ഇടതുമുന്നണിയെ ഒറ്റുകൊടുത്തു’; എം വി ഗോവിന്ദന്
Author: News Desk
തൃശൂർ: വിവാഹം കഴിഞ്ഞ് പിറ്റേ ദിവസം നവവധു ഒളിച്ചോടി . സര്‍ക്കാര്‍ ജീവനക്കാരിയായ ഉറ്റകൂട്ടുകാരിക്കൊപ്പം നവവധു ഒളിച്ചോടിയതറിഞ്ഞ വരന് ഹൃദയാഘാതത്തേത്തുടര്‍ന്ന് ആശുപത്രിയിലായി. തൃശൂരാണ് പൊലീസിനേയും വീട്ടുകാരേയും ഒരു പോലെ കറക്കിയ സംഭവമുണ്ടായത്. പഴുവില്‍ സ്വദേശിനിയായ 23കാരിയും ചാവക്കാട്ടുകാരനായ യുവാവിന്‍റേയും വിവാഹം നടന്നത്. വിവാഹത്തിന്‍റെ അന്നു രാത്രി സ്വന്തം വീട്ടില് കഴിഞ്ഞ ശേഷം പിറ്റേന്ന് വിവാഹസമ്മാനമായി ലഭിച്ച സ്വര്‍ണവുമായാണ് വധു കടന്നുകളഞ്ഞത്. ഭര്‍ത്താവുമൊത്ത് ബാങ്കിലെത്തിയ യുവതി ബാങ്കില്‍ നിന്നിറങ്ങിയ ശേഷം കാത്തുനിന്ന കൂട്ടുകാരിക്കൊപ്പം സ്കൂട്ടറില്‍ കയറിപ്പോവുകയായിരുന്നു. ഇതിനിടയില്‍ ഭര്‍ത്താവിന്‍റെ ഫോണും കൈക്കലാക്കിയായിരുന്നു ഒളിച്ചോട്ടം. മധുരയിലെത്തിയ യുവതികള്‍ രണ്ട് ദിവസം ലോഡ്ജില്‍ താമസിച്ചു. ഇതിന് ശേഷം ഇവിടെ പണം നല്‍കാതെ മുങ്ങിയതിനേത്തുടര്‍ന്ന് ലോഡ്ജുകാര്‍ യുവതികള്‍ മുറിയെടുക്കാനായി നല്‍കിയ ലൈസന്‍സിലെ നമ്പറില്‍ ബന്ധപ്പെട്ടതോടെയാണ് പൊലീസിനും കേസില്‍ പിടിവള്ളിയായത്. മധുരയിലേക്ക് യുവതികള്‍ എത്തിയതും ഏറെ തന്ത്രപരമായി ആയിരുന്നു. തൃശൂരില്‍ നിന്ന് സ്കൂട്ടറില്‍ റെയില്‍വേ സ്റ്റേഷനിലെത്തിയ യുവതികള്‍ സ്കൂട്ടര്‍ റെയില്‍വേ സ്റ്റേഷനില്‍ വച്ച് ടാക്സിയില്‍ നഗരത്തില്‍ കറങ്ങി. ടാക്സി…
മനാമ : ജീവകാരുണ്ണ്യ പ്രവർത്തനങ്ങൾക്ക് എന്നും മാർഗദീപമായ സി എച്ച് സെന്ററുകൾക് തണലേകാൻ കെഎംസിസി ബഹ്‌റൈൻ സി എച്ച് സെന്ററിന് കരുത്ത് പകരണമെന്നു കെഎംസിസി ബഹ്‌റൈൻ സാസംഥാന പ്രസിഡന്റ് ഹബീബ് റഹ്‌മാൻ ആവശ്യപ്പെട്ടു . കെഎംസിസി ബഹ്‌റൈൻ സി എച്ച് സെന്റർ സംഘടിപ്പിച്ച പ്രവർത്തക സമിതി യോഗവും യാത്രയയപ്പ് സംഗമവും ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരുവനതപുരം സി എച്ച് സെന്റർ ഡോർമെട്ടറി നവീകരണത്തിന് എട്ട് ലക്ഷം രൂപയും സി എച്ച് സെന്റർ കോഴിക്കോട് നിർമ്മിച്ച ഫിസിയോ തെറാപ്പി യൂണിറ്റിന് വേണ്ടി ഇരുപത് ലക്ഷം രൂപയും ഉൾപ്പടെ നാല്പത് ലക്ഷത്തോളം രൂപയുടെ പ്രവർത്തനങ്ങൾ നടത്തിയ കമ്മിറ്റിയെ ഹബീബ് റഹ്‌മാൻ അഭിനന്ദിച്ചു ആക്ടിങ് പ്രസിഡന്റ് റഷീദ് ആറ്റൂർ അദ്ധ്യക്ഷത വഹിച്ചുബഹ്‌റൈൻ പ്രവാസം അവസാനിപ്പിച്ചു നാട്ടിൽ മടങ്ങുന്ന വൈസ് പ്രസിഡന്റ് റിയാസ് വെള്ളചാലിന് എസ് വി ജലീൽ മൊമെന്റോ നൽകി.ബഹ്‌റൈനിലെ വിവിധ സി എച്ച് സെന്ററുകളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചുകൊണ്ട് പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്താൻ യോഗം തീരുമാനിച്ചു.…
മനാമ : SNCS സ്പീക്കർസ് ഫോറത്തിന്റെ നൂറാം അദ്ധ്യായം സിൽവർ ജൂബിലി ഹാളിൽ വെച്ച് വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. അംഗങ്ങളുടെ വ്യക്തിത്വ വികാസത്തിനും, നേതൃത്വപാടവവും, ആശയവിനിമയത്തിലെ കഴിവും വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടത്തപ്പെടുന്ന പ്രസംഗകളരിയുടെ 100ാം അധ്യായത്തിൽ സ്പീക്കേർസ് ഫോറം കൺവീനർ. ജയചന്ദ്രന്റെ അദ്ധ്യക്ഷതയിൽ ടോസ് മാസ്റ്റർ അഡ്വ: അബ്ദുൾ ജലീൽ അബ്ദുള്ള മുഖ്യ വിലയിരുത്തൽ നടത്തി, പ്രശാന്ത് കെ.കെ. ഗുരുചിന്ത അവതരിപ്പിക്കുകയും. സ്പീക്കേർസ് ഫോറം അംഗങ്ങളായ സാബു പാല, അജിത് കുമാർ പദ്ധതി പ്രസംഗങ്ങളും. സന്തോഷ്, ജയേഷ് പദ്ധതി പ്രസംഗങ്ങൾ വിശകലനം ചെയ്യുകയും, നിമിഷ പ്രസംഗ വിഷയാവതാരകയായി സിനി അമ്പിളിയും, അംഗങ്ങൾ നിമിഷ പ്രസംഗങ്ങളും അവതരിപ്പിച്ചു. ആക്ടിങ് ചെയർമാൻ പവിത്രൻ പൂക്കോട്ടി , ജനറൽ സെക്രട്ടറി സുനീഷ് സുശീലൻ , സ്പീക്കേർസ് ഫോറം പ്രസിഡന്റ് വിശ്വനാഥൻ, BOD അംഗങ്ങൾ, മുൻ ഭാരവാഹികൾ എന്നിവർ ആശംസകളും നേർന്നു. അവതാരകയായ് സുരേഖ ജീമോനും , സ്പിക്കേർസ് ഫോറം കോഡിനേറ്റർ ഷൈജു കൂരൻ നന്ദിയും രേഖപ്പെടുത്തി.
തിരുവനന്തപുരം: കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അംഗത്വവിതരത്തിന് തുടക്കമായി. കെപിസിസി ആസ്ഥാനത്ത് സംഘടിപ്പിച്ച ചടങ്ങില്‍ എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ പ്രതിപക്ഷനേതാവ് വിഡി സതീശന് മെമ്പര്‍ഷിപ്പ് ബുക്ക് കൈമാറി സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു. കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി അധ്യക്ഷത വഹിച്ചു. ഏറെക്കാലത്തെ കാത്തിരിപ്പിന് ശേഷം നടക്കുന്ന സംഘടനാ തെരഞ്ഞെടുപ്പിലൂടെ പുതിയ നേതൃത്വം ഉയര്‍ന്നു വരുമെന്നും അത് കോണ്‍ഗ്രസിന് കരുത്തും ഊര്‍ജവും നവചൈതന്യവും പകരുമെന്നും കെ സുധാകരന്‍ പറഞ്ഞു.ജനാധിപത്യപരമായി തെരഞ്ഞെടുപ്പ് നടത്തുക എന്നത് ഭാരിച്ച ഉത്തരവാദിത്തമാണ്. അത് ഏറ്റെടുത്ത് തെരഞ്ഞെടുപ്പ് നടത്താന്‍ തയ്യാറായ എഐസിസിയെ അഭിനന്ദിക്കുന്നു. പ്രതീക്ഷയോടെയാണ് സംഘടനാ തെരഞ്ഞെടുപ്പിനെ കാണുന്നതെന്നും സുധാകരന്‍ പറഞ്ഞു. കോണ്‍ഗ്രസ് അംഗത്വവിതരണം വലിയതോതില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ പറഞ്ഞു.എല്ലാ വിഭാഗം ജനങ്ങളെയും കോണ്‍ഗ്രസിലേക്ക് അടുപ്പിക്കാന്‍ ഇതിലൂടെ സാധിക്കും. സോഷ്യലിസം, ജനാധിപത്യം,മതേതരത്വം എന്നിവ ശാക്തീകരിക്കാനും കോണ്‍ഗ്രസിലെ സംഘടനാ തെരഞ്ഞെടുപ്പിനു കഴിയുമെന്നും താരീഖ് അന്‍വര്‍ പറഞ്ഞു. പ്രതിപക്ഷ നേതാവ് വിഡി…
തിരുവനന്തപുരം: 2021 ഒക്ടോബറിൽ സമാഹരിച്ച മൊത്ത GST വരുമാനം ₹ 1,30,127 കോടിയാണ്. തരം തിരിച്ചുളള കണക്ക് ഇനിപ്പറയുന്നു – കേന്ദ്ര ചരക്ക് സേവന നികുതി വരുമാനം (CGST) ₹ 23,861 കോടി, സംസ്ഥാന ചരക്ക് സേവന നികുതി വരുമാനം (SGST) ₹ 30,421 കോടി, സംയോജിത ചരക്ക് സേവന നികുതി വരുമാനം (IGST) ₹ 67,361 കോടി (ചരക്കുകളുടെ ഇറക്കുമതിയിൽ നിന്ന് സമാഹരിച്ച ₹ 32,998 കോടി ഉൾപ്പെടെ). ചരക്കുകളുടെ ഇറക്കുമതിയിൽ സമാഹരിച്ച ₹ 699 കോടി ഉൾപ്പെടെ ₹ 8,484 കോടി രൂപയാണ് നികുതി വരുമാനം. 2021 ഒക്‌ടോബർ മാസത്തിലെ വ്യവസ്ഥാപിത തീർപ്പാക്കലുകൾക്കു ശേഷം കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടെയും ആകെ വരുമാനം CGST ₹ 51171 കോടിയും SGST ₹ 52,815 കോടിയുമാണ്. 2021 ഒക്ടോബറിലെ വരുമാനം, കഴിഞ്ഞ വർഷം ഇതേ മാസത്തെ വരുമാനത്തേക്കാൾ 24% കൂടുതലും 2019-20-നെ അപേക്ഷിച്ച് 36% കൂടുതലുമാണ്. ഒക്ടോബറിലെ ചരക്ക് സേവന നികുതി (GST)…
തിരുവനന്തപുരം: എൽപി യുപി വിഭാഗം കൊച്ചു കുട്ടികളെ പഠിപ്പിക്കുന്ന അദ്ധ്യാപകർ പത്താം ക്ലാസുവരെ മലയാള മാധ്യമത്തിൽ പഠിച്ചവരോ മലയാളം ഒരു വിഷയമായെങ്കിലും പഠിച്ചവരോ ആയിരിക്കണമെന്ന് കേരളമുണ്ടായ കാലം തൊട്ടേ നിലനിന്ന നിയമം മാറ്റിക്കൊണ്ട് ഉദ്യോഗസ്ഥ തലത്തിൽ പുറത്തുവന്ന ഉത്തരവ് കേരളത്തിനും മലയാളത്തിനും അപകടകരമാണ്. മലയാളത്തെപ്പറ്റി അഭിമാനം കൊള്ളുകയും അതേ സമയം തന്നെ ഭാഷയെ അപകടത്തിലാക്കുന്ന നീക്കങ്ങളുണ്ടാവുകയും ചെയ്യുന്നത് ദോഷം ചെയ്യും. കേരള സർക്കാർ വളരെ മാന്യമായി മലയാളത്തെ സ്വീകരിക്കുകയും നയങ്ങൾ ആവിഷ്കരിക്കുകയും ചെയ്തിട്ടുണ്ട്. മലയാള പഠനനിയമം അത്തരത്തിലൊന്നാണ്. എന്നിട്ടും സർക്കാരിന്റെ തീരുമാനങ്ങൾക്കെതിരായ ഉത്തരവുകൾ എങ്ങനെയാണ് പുറത്തു വരുന്നത്? ഉദ്യോഗസ്ഥതലത്തിൽ ഇറങ്ങുന്ന ഇത്തരം ഉത്തരവുകൾ സർക്കാരിന്റെ പൊതു വിദ്യാഭ്യാസ നയത്തിനും എതിരാണ്.മലയാളം പഠിപ്പിക്കാത്തവർ മലയാളം പഠിപ്പിക്കാനും മലയാളത്തിൽ പഠിപ്പിക്കാനും അദ്ധ്യാപകരായി നിയോഗിക്കാൻ ആരാണ് ഉത്തരവുകളിറക്കുന്നത്? വരുന്ന തലമുറകളെ മുഴുവൻ ബാധിക്കുന്ന പ്രശ്നമാണിത്. കുഞ്ഞുങ്ങളുടെ പഠന കാര്യങ്ങളിൽ ഇപ്രകാരം വിരുദ്ധമായും നിരുത്തരവാദപരമായും പ്രവർത്തിക്കുന്നത് എത്ര സങ്കടകരമാണ്?കുഞ്ഞുങ്ങളുടെ ഭാവിയെക്കരുതി ഈ ഉത്തരവ് പിൻവലിക്കണം.സർക്കാരിന്റെ ആശയങ്ങൾക്കു കടകവിരുദ്ധമായി…
തിരുവനന്തപുരം : കണ്ണൂർ സ്വദേശിയായ എയർ മാർഷൽ ശ്രീകുമാർ പ്രഭാകരൻ ഹൈദരാബാദിലെ വ്യോമസേനാ അക്കാഡമിയുടെ മേധാവിയായി ഇന്ന് ചുമതലയേറ്റു. 1983 ഡിസംബർ 22-ന് ഭാരതീയ വ്യോമസേനയിൽ യുദ്ധവൈമാനികനായി കമ്മീഷൻ ചെയ്ത എയർമാർഷൽ ശ്രീകുമാർ, നാഷണൽ ഡിഫൻസ് അക്കാഡമിയിൽ നിന്നും ബിരുദം കരസ്തമാക്കിയിട്ടുണ്ട്. ന്യൂ ഡൽഹി നാഷണൽ ഡിഫൻസ് കോളേജിലെ പൂർവ്വ വിദ്യാർത്ഥിയായ അദ്ദേഹം വെല്ലിങ്ടൺ ഡിഫൻസ് സർവീസസ് സ്റ്റാഫ് കോളേജിൽ നിന്നും ബിരുദം നേടിയിട്ടുണ്ട്. ഏകദേശം 5000 മണിക്കൂറുകൾ ഭാരതീയ വായുസേനയുടെ ഒറ്റ-എൻജിൻ യുദ്ധ വിമാനങ്ങളും, പരിശീലന വിമാനങ്ങളും പറപ്പിച്ചിട്ടുള്ള എയർ മാർഷൽ വിമാന പരിശീലകനായും (ക്യാറ്റ്-എ) സേവനമനുഷ്ഠിച്ചിട്ടുണ്ട്. മൂന്നു വർഷം പ്രസിദ്ധമായ സൂര്യകിരൺ എയറോബാറ്റിക് ടീമിന്റെ കമാൻഡിങ് ഓഫീസറായിരുന്ന എയർ മാർഷൽ സിംഗപ്പൂർ, മ്യാന്മാർ, ബാങ്കോക്ക് ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ 150-ൽ അധികം അപകടരഹിത പ്രദർശനങ്ങൾ കാഴ്ച്ചവച്ചിട്ടുണ്ട്. ഈകാലയളവിൽ സൂര്യകിരൺ യൂണിറ്റിന് വ്യോമസേനമേധാവിയുടെ പ്രശംസ പത്രവും ലഭിച്ചിട്ടുണ്ട്. രണ്ട് സുപ്രധാന ഫ്ളയിങ് സ്റ്റേഷനുകളുടെ കമാൻഡിങ് ഓഫീസറായി ചുമതല വഹിച്ചിട്ടുള്ള അദ്ദേഹം…
തിരുവനന്തപുരം: വ്യവസായ വകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെ ആധുനീകരണം ലക്ഷ്യമിട്ട് തയ്യാറാക്കിയ മാസ്റ്റർ പ്ളാൻ വ്യവസായ മന്ത്രി പി.രാജീവ് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. എല്ലാ പൊതുമേഖലാസ്ഥാപനങ്ങളും അതതു സ്ഥാപനങ്ങളിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന മാസ്റ്റർ പ്ളാനുകളാണ് കൈമാറിയത്. ഷോര്‍ട്ട് ടേം, മിഡ് ടേം, ലോങ്ങ് ടേം എന്നീ മൂന്ന് ഘട്ടങ്ങളിലായി 2030 വരെ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന വിപുലീകരണ – വൈവിധ്യവല്‍ക്കരണ പദ്ധതികളാണ് മാസ്റ്റര്‍ പ്ലാനിലൂടെ മുന്നോട്ടുവക്കുന്നത്. മാസ്റ്റര്‍ പ്ലാന്‍ നിര്‍ദ്ദേശപ്രകാരം നടപ്പിലാക്കുന്ന 175 പദ്ധതികള്‍ 2030 ല്‍ പൂര്‍ത്തിയാകുന്നതോടെ 41 സ്ഥാപനങ്ങളിലുമായി മൊത്തം 9467 കോടിരൂപയുടെ അധിക നിക്ഷേപം ഉണ്ടാകും. ഷോര്‍ട്ട് ടേം നിക്ഷേപം – 2659 കോടി രൂപ , മിഡ് ടേം നിക്ഷേപം – 2833.32 കോടി രൂപ , ലോങ്ങ് ടേം നിക്ഷേപം – 3974 .73 കോടി രൂപ എന്നിങ്ങനെയാണ് നിക്ഷേപത്തിനുള്ള സമയക്രമം. എല്ലാ സ്ഥാപനങ്ങളിലുമായി മൊത്തം വാര്‍ഷിക വിറ്റുവരവ് നിലവിലുള്ള 3300 കോടിരൂപയില്‍ നിന്ന്…
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 5297 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 867, തിരുവനന്തപുരം 750, കോഴിക്കോട് 637, തൃശൂര്‍ 537, കണ്ണൂര്‍ 417, പത്തനംതിട്ട 350, കൊല്ലം 304, മലപ്പുറം 302, പാലക്കാട് 264, ഇടുക്കി 255, കോട്ടയം 228, വയനാട് 184, ആലപ്പുഴ 132, കാസര്‍ഗോഡ് 70 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 51,577 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 77 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 115 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,67,802 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,62,274 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 5528 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 213 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 76,786 കോവിഡ് കേസുകളില്‍, 8 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 78 മരണങ്ങളാണ് കോവിഡ്-19…
തിരുവനന്തപുരം: ജലജീവൻ മിഷൻ വഴി സംസ്ഥാനത്തെ ഗ്രാമീണ വീടുകളിൽ പ്രതിവർഷം 10.75 ലക്ഷം കുടിവെള്ള കണക്ഷനുകൾ ലഭ്യമാക്കാനുള്ള നടപടികളാണ് സ്വീകരിച്ചുവരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അഞ്ചുവർഷം കൊണ്ട് 53.19 ലക്ഷം കണക്ഷനാണ് നൽകുന്നത്. കഴിഞ്ഞ വർഷം ലഭ്യമാക്കിയതിന്റെ രണ്ടിരട്ടി കണക്ഷനുകൾ ഈ വർഷം കൊടുത്തുതീർക്കുകയാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു. ജലജീവൻ മിഷൻ പദ്ധതി സംസ്ഥാനതല ശില്പശാലയും നിർവഹണസഹായ ഏജൻസികളുടെ പ്രവർത്തനോദ്ഘാടനവും നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. ജലജീവൻ മിഷൻ വഴി വലിയ തോതിൽ കുടിവെള്ള കണക്ഷനുകൾ കൊടുത്തു തീർക്കാൻ പഞ്ചായത്തുകളാണ് മുൻകയ്യെടുക്കേണ്ടത്. ജലജീവൻ മിഷൻ പദ്ധതിയിൽ കൂടുതൽ പ്രാധാന്യം പഞ്ചായത്തുകൾക്കാണ്. എല്ലാവർക്കും ശുദ്ധമായ കുടിവെള്ളമെന്നത് സർക്കാരിന്റെ ഉത്തരവാദിത്തമാണ്. കേന്ദ്ര സർക്കാർ ഒരു വ്യക്തിക്ക് ദിനംപ്രതി 55 ലിറ്റർ ജലം ലഭ്യമാക്കാനാനു നിഷ്കർഷിച്ചിട്ടുള്ളതെങ്കിലും കേരളത്തിൽ ഒരു വ്യക്തിക്ക് പ്രതിദിനം 100 ലിറ്റർ നൽകാനാണ് തീരുമാനമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഇതിനായി ജലവിതരണ ശൃംഖലകൾ പരിഷ്കരിക്കേണ്ടതുണ്ട്. അതിനായുള്ള ശ്രമമാണ് ജലജീവൻ മിഷനിലൂടെ നടത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. എല്ലാ…