- ബഹ്റൈനില്‍ 6 അനധികൃത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി
- 160ലധികം ജീവനക്കാരെ ബി.എ.എസ്. ആദരിച്ചു
- 160ലധികം ജീവനക്കാരെ ബി.എ.എസ്. ആദരിച്ചു
- ബഹ്റൈന്‍ മുനിസിപ്പാലിറ്റി മന്ത്രാലയവും അമേരിക്കന്‍ എംബസിയും ചേര്‍ന്ന് വൃക്ഷത്തൈകള്‍ നട്ടു
- സാംസണൈറ്റ് 115ാം വാര്‍ഷികം ആഘോഷിച്ചു
- കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഉടന്‍; ഒന്നിലേറെ പേരുകൾ പരിഗണനയിൽ: സണ്ണി ജോസഫ്
- ഐ.വൈ.സി.സി ബഹ്റൈൻ – രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം സംഘടിപ്പിച്ചു
- യുഡിഎഫിനെ പിന്തുണയ്ക്കും: നിലമ്പൂരില്‍ പിണറായിസത്തിന്റെ അവസാനത്തെ ആണി അടിക്കും; പി വി അന്‍വര്‍
Author: News Desk
കോട്ടയം : കെഎസ്ആർടിസി ഡിപ്പോയിൽ നിന്ന് ഡ്രൈവറില്ലാതെ ബസ് ഓടിയെത്തി വീട്ടുമുറ്റത്ത് പതിച്ചു. പൊൻകുന്നം ഡിപ്പോയിൽനിന്ന് ഹൈവേയിലേക്ക് ഇറക്കമുള്ള വഴിക്കരികിൽ നിർത്തിയിട്ടിരുന്ന ബസാണ് തനിയെ ഉരുണ്ടിറങ്ങി റോഡിന് കുറുകെ പാഞ്ഞ് താഴ്ചയിലുള്ള വീട്ടുമുറ്റത്തേക്കെത്തിയത്. ഡിപ്പോയിലെ ഇറക്കമിറങ്ങിയപ്പോൾ പമ്പിലേക്ക് ഡീസലടിക്കാൻപോയ മറ്റൊരു ബസ്സിന്റെ പിന്നിലിടിക്കുകയും ചെയ്തു. ഹൈവേയിൽ ട്രാൻസ്‌ഫോർമറിനും വൈദ്യുതിത്തൂണിനും ഇടയിലൂടെ കടന്നുപോയ ബസ് വീടിന്റെ ചുമരിലിടിച്ചാണ് നിന്നത്. ഈസമയം റോഡിൽ വാഹനങ്ങൾ കടന്നുപോകാതിരുന്നതിനാൽ അപകടമൊഴിവായി. തിങ്കളാഴ്ച രാത്രി 7.45 നാണ് സംഭവം. ഡിപ്പോയിലേക്ക് കയറുന്ന വഴിക്കുസമീപം നിർത്തിയിട്ടിരുന്ന ബസ് ഡിപ്പോവളപ്പിൽനിന്ന് പൊൻകുന്നം- പുനലൂർ ഹൈവേയിലേക്കുള്ള ഇറക്കത്തിലൂടെ പാഞ്ഞുവന്നത്. എതിർവശത്ത് റോഡിൽനിന്ന് താഴ്ചയിലുള്ള വീട്ടുമുറ്റത്തേക്കാണ് ഇടിച്ചിറങ്ങിയത്. ഇത് അഞ്ചാം തവണയാണ് സമാന രീതിയിൽ ബസ് വീട്ടിൽ ഇടിച്ചു കയറുന്നത്. ഒരുതവണ വീടിന്റെ ഭിത്തി തകരുകയും ചെയ്തു. ഇതോടെ വീട്ടിൽ ആൾതാമസമില്ലാതായി. ഡിപ്പോയിൽ സ്ഥലമില്ലാത്ത കൊണ്ടും ചില വണ്ടികൾക്ക് സെൽഫ് സ്റ്റാർട്ട് ഇല്ലാത്ത കൊണ്ടും ഡിപ്പോയുടെ കവാടത്തിൽ ഉൾപ്പെടെയാണ് രാത്രിയിൽ ട്രിപ്പ് അവസാനിപ്പിക്കുന്ന വാഹനങ്ങൾ…
തിരുവനന്തപുരം: ഉത്സവ സീസണ്‍ ആവേശമായി മാറിക്കൊണ്ടിരിക്കെ, , ബജാജ് ഫിന്‍സെര്‍വ് ഡയറക്ട് ലിമിറ്റഡുമായി സഹകരിച്ച് ബജാജ് ഫിനാന്‍സ് ലിമിറ്റഡ്, ബജാജ് ഫിന്‍സെര്‍വ് ഡയറക്റ്റ് ലിമിറ്റഡിന്റെ ബജാജ് ഫിന്‍സെര്‍വ് ഇഎംഐ സ്റ്റോര്‍ (www.emistore.com) വഴി ഇഎംഐ-യില്‍ വാങ്ങുന്ന വിപുലമായ ശ്രേണിയിലുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് കിഴിവുകളും ക്യാഷ്ബാക്കും വാഗ്ദാനം ചെയ്തുകൊണ്ട് ദീപാവലി കാമ്പെയ്ന്‍ ‘ഇഎംഐ ഉണ്ടല്ലോ’ (‘EMI HAI NA’ ) ആരംഭിച്ചു . ഉപഭോക്താക്കള്‍ക്ക് ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങള്‍, ഗൃഹോപകരണങ്ങള്‍, സ്മാര്‍ട്ട്‌ഫോണുകള്‍, സ്മാര്‍ട്ട് വാച്ചുകള്‍, ഫര്‍ണിച്ചറുകള്‍, ഫിറ്റ്‌നസ് ഉപകരണങ്ങള്‍, ഗൃഹാലങ്കാരങ്ങള്‍, ആക്‌സസറികള്‍, അടുക്കള ഉപകരണങ്ങള്‍ തുടങ്ങി പലതും കിഴിവുകളടക്കം കുറഞ്ഞ ഡൗണ്‍ പേയ്‌മെന്റില്‍ ലഭിക്കും. കാമ്പയിന്‍ 2021 നവംബര്‍ 15-ന് അവസാനിക്കും. കാമ്പെയ്‌നില്‍ മധ്യവര്‍ഗ്ഗ ഇന്ത്യന്‍ ഉപഭോക്താക്കള്‍ ഉയര്‍ന്ന മൂല്യമുള്ള ജീവിതശൈലി പര്‍ച്ചേസുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ അവരുടെ പൊതു വികാരങ്ങളെ അഭിസംബോധന ചെയ്യുന്ന വിധത്തിലുള്ള ആകര്‍ഷകമായ ജിംഗിള്‍ ആണുള്ളത് . വിവിധ നഗരങ്ങളില്‍ താമസിക്കുന്ന ഉപഭോക്താക്കള്‍ക്ക് അവരുടെ ഷോപ്പിംഗ് അഭിലാഷങ്ങള്‍ക്കായി ഏത് സമയത്തും എവിടെയും ആനുകൂല്യങ്ങള്‍ അനുഭവിക്കാന്‍…
തിരുവനന്തപുരം :നെയ്യാറ്റിൻകരയിൽ 1365 ലിറ്റർ സ്പിരിറ്റ് പിടികൂടി പെട്രോൾ പമ്പിന് സമീപം ജോയിയുടെ വീട്ടിൽ നിന്നാണ് എക്സൈസംഘം പിടികൂടിയത് ജോയിയും കൂട്ടാളി പ്രവീണും കസ്റ്റഡിയിൽ. എക്‌സൈസ് ഇൻസ്‌പെക്ടർ സച്ചിനും പാർട്ടിയും ചേർന്ന് പെരുമ്പഴുതൂർ ഭാഗത്ത് നടത്തിയ പരിശോധനയിൽ 5 കന്നാസ് സ്പിരിറ്റ് (175ലിറ്റർ )ഓട്ടോയിൽ കടത്തികൊണ്ടുവന്നതിനു ജോയ്, പ്രവീൺ എന്നിവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. തുടർന്ന് ചോദ്യം ചെയ്തതിൽ നെയ്യാറ്റിൻകര പെട്രോൾ പമ്പിന് സമീപം ജോയുടെ വീട്ടിൽ സൂക്ഷിച്ചിരുന്ന 35 ലിറ്ററിന്റെ 34 കന്നാസുകൾ കണ്ടെത്തി.
മോന്സണ് പോക്‌സോ കേസ്: പരാതിക്കാരിയായ പെണ്‍കുട്ടിയെ പൂട്ടിയിട്ട രണ്ട് ഡോക്ടര്‍മാര്‍ക്കെതിരെ കേസ്
കൊച്ചി: മോന്‍സണ്‍ മാവുങ്കലിന് എതിരായ പോക്‌സോ കേസിലെ ഇരയുടെ പരാതിയില്‍ രണ്ട് ഡോക്ടര്‍മാര്‍ക്കെതിരേ കേസ് എടുത്തു. കളമശ്ശേരി മെഡിക്കല്‍ കോളേജിലെ ഗൈനക്കോളജി വിഭാഗത്തിലെ രണ്ട് ഡോക്ടര്‍മാര്‍ക്കെതിരേയാണ് കേസ് എടുത്തിരിക്കുന്നത്. വൈദ്യപരിശോധനക്ക് എത്തിച്ചപ്പോള്‍ മുറിയില്‍ പൂട്ടിയിട്ടിരുന്നുവെന്ന് കളമശ്ശേരി മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ക്കെതിരേ പീഡനക്കേസിലെ പെണ്‍കുട്ടി പരാതി നല്‍കിയിരുന്നു. മോന്‍സണ്‍ മാവുങ്കലിനെതിരായ പോക്‌സോ കേസിലെ പരാതിക്കാരിയായ പെണ്‍കുട്ടിയെ വൈദ്യപരിശോധനക്ക് കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ എത്തിച്ചപ്പോഴായിരുന്നു സംഭവങ്ങള്‍ നടന്നത്. മെഡിക്കല്‍ കോളജിലെത്തിയപ്പോള്‍ ഗൈനക്കോളജി വിഭാഗത്തിലെ ഡോക്ടര്‍മാര്‍ മുറിയില്‍ പൂട്ടിയിടുകയും മോന്‍സണ് അനുകൂലമായി സംസാരിക്കുകയും ചെയ്തുവെന്നാണ് പെണ്‍കുട്ടിയുടെ പരാതി. കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ മോന്‍സണ്‍ മാവുങ്കലിന്റെ മകന്‍ പഠിക്കുന്നുണ്ടെന്നും അതുകൊണ്ടാണ് ഇത്തരം ഒരു സമീപനം ഉണ്ടായതെന്നുമാണ് പെണ്‍കുട്ടി പ്രധാനമായും ഉന്നയിച്ച പരാതി. കേസുമായി ബന്ധപ്പെട്ട് വിശദമായ കാര്യങ്ങള്‍ ഡോക്ടര്‍മാര്‍ ചോദിച്ചറിഞ്ഞുവെന്നും വ്യക്തിപരമായി ആക്ഷേപിക്കുന്ന ചോദ്യങ്ങള്‍ ചോദിച്ചു എന്നുമായിരുന്നു പെണ്‍കുട്ടിയുടെ പരാതി. സംഭവത്തില്‍ ക്രൈംബ്രാഞ്ചിന് പെണ്‍കുട്ടി പരാതി നല്‍കിയിരുന്നു. തുടര്‍ന്നാണ് മെഡിക്കല്‍ കോളേജിലെ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍മാര്‍ക്കെതിരേ ക്രൈംബ്രാഞ്ച് കേസ്…
കോട്ടയം: ഭീം ആർമി പാർട്ടിയുടെ സംസ്ഥാന പ്രസിഡന്റ് (State President) ലൈംഗിക പീഡന കേസിൽ അറസ്റ്റിലായി. ഇടുക്കി അടിമാലി പോലീസ് ആണ് സംസ്ഥാന അധ്യക്ഷൻ റോബിൻ ജോബിനെ അറസ്റ്റ് ചെയ്തത്. ആലപ്പുഴ രാമങ്കരി സ്വദേശിനിയായ 29 കാരിയുടെ പരാതിയിലാണ് റോബിൻ ജോബിനെ അടിമാലി പോലീസ് അറസ്റ്റ് ചെയ്തത്. ആലപ്പുഴ ജില്ലാ പോലീസ് മേധാവിക്ക് നൽകിയ പരാതിയിൽ ആദ്യം രാമങ്കരി പോലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്. ഒക്ടോബർ ആദ്യ ആഴ്ചയാണ് രാമങ്കരി സ്വദേശിനിയായ പെൺകുട്ടി ആലപ്പുഴ ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയത്. തുടർന്ന് ആലപ്പുഴ ജില്ലാ പോലീസ് മേധാവി പരാതി രാമങ്കരി പൊലീസിന് കൈമാറുകയായിരുന്നു. ആലപ്പുഴ രാമങ്കരി സ്വദേശിനിയായ 29 കാരിയുടെ പരാതിയിലാണ് റോബിൻ ജോബിനെ അടിമാലി പോലീസ് അറസ്റ്റ് ചെയ്തത്. ആലപ്പുഴ ജില്ലാ പോലീസ് മേധാവിക്ക് നൽകിയ പരാതിയിൽ ആദ്യം രാമങ്കരി പോലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്. ഒക്ടോബർ ആദ്യ ആഴ്ചയാണ് രാമങ്കരി സ്വദേശിനിയായ പെൺകുട്ടി ആലപ്പുഴ…
തിരുവനന്തപുരം : മുതിർന്ന പൗരന്മാർക്ക് ഏതാവശ്യത്തിനും സഹായം തേടാവുന്ന ഹെൽപ്‌ലൈൻ നമ്പർ- ‘എൽഡർ ലൈൻ 14567’ നിലവിൽവന്നു. രാവിലെ എട്ടുമുതൽ രാത്രി എട്ടുവരെ വിളിച്ച് സഹായം അഭ്യർഥിക്കാം. ആഴ്ചയിൽ എല്ലാദിവസങ്ങളിലും പ്രവർത്തിക്കും. 55 വയസ്സ് മുതലുള്ളവർക്ക് സേവനം ലഭിക്കും. ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ ആർ ബിന്ദു പദ്ധതിയുടെ ഉദ്‌ഘാടനവും പ്രൊമോ വീഡിയോ പ്രകാശനവും നിർവ്വഹിച്ചു. സംസ്ഥാന ആരോഗ്യ മന്ത്രി വീണ ജോർജ് ബ്രോഷർ പ്രകാശനവും നിർവഹിച്ചു. വയോജനങ്ങൾക്ക് താങ്ങും തണലുമായി നിൽക്കുന്ന സർക്കാരിൻറെ ഉത്തരവാദിത്വം ഉറപ്പിക്കുകയാണ് എൽഡർ ലൈനിലൂടെ സാമൂഹ്യനീതി വകുപ്പ് ചെയ്യുന്നതെന്ന് മന്ത്രി ആർ ബിന്ദു പറഞ്ഞു. വയോജനങ്ങൾക്കായുള്ള നിയമം 90 ശതമാനവും പാലിക്കപെടാൻ വളരെയധികം ജാഗ്രത വേണം. വയോജനങ്ങൾക്കായി നിരവധി പദ്ധതികളാണ് സർക്കാർ നടപ്പിലാക്കുന്നത്. എൽഡർ ലൈനിലൂടെ വരുന്ന പരാതികൾ ട്രേസ് ചെയ്തു അടിസ്ഥാനപരമായ പദ്ധതികൾക്ക് രൂപം കൊടുക്കാനാണ് സർക്കാർ ആലോചിക്കുന്നത്. തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ വയോജനങ്ങൾക്കായി വാർഡുകൾ തോറും കൗൺസിലുകൾ രൂപീകരിച്ച് അവരുടെ ആവശ്യങ്ങൾ തിരിച്ചറിഞ്ഞ്…
കൊച്ചി: ദത്ത് നൽകൽ വിവാദത്തിൽ ഉൾപ്പെട്ട കുഞ്ഞിനെ വിട്ടുകിട്ടാനായി ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജി നൽകിയ അനുപമയ്ക്ക് തിരിച്ചടി. ഹർജി പിൻവലിക്കണമെന്നും, ഇല്ലെങ്കിൽ തള്ളുമെന്നും ഹൈക്കോടതി അനുപമയോട് പറഞ്ഞു. മറ്റൊരു കേസ് തിരുവനന്തപുരം കുടുംബകോടതിയിൽ നിലനിൽക്കുകയല്ലേ എന്നും, അങ്ങനെയെങ്കിൽ എങ്ങനെ കോടതിയിൽ ഹേബിയസ് കോർപ്പസ് നിലനിൽക്കുമെന്നും കോടതി ചോദിച്ചു. കുഞ്ഞ് നിയമവിരുദ്ധ കസ്റ്റഡിയിലെന്ന് നിലവിൽ പറയാനാകില്ലെന്നും കോടതി പറഞ്ഞു. കേസ് നാളത്തേക്ക് ഹൈക്കോടതി മാറ്റുകയും ചെയ്തു. കുഞ്ഞിനെ നഷ്ടപ്പെട്ടെന്ന പരാതിയിൽ 2021 ഒക്ടോബർ 18-ന് മാത്രമാണ് പൊലീസ് കേസ് റജിസ്റ്റർ ചെയ്തത്. കുഞ്ഞിനെ കണ്ടെത്തി കസ്റ്റഡിയിലെടുത്ത് ഹാജരാക്കി തനിക്ക് കൈമാറണമെന്നാണ് ഹർജിയിൽ അനുപമയുടെ ആവശ്യം. ഇത് ഹൈക്കോടതി അംഗീകരിക്കുന്നില്ല കുടുംബകോടതിയുടെ പരിഗണനയിൽ ആയതുകൊണ്ട് ഈ കേസിൽ സത്വര ഇടപെടലിലേക്കോ നടപടിയിലേക്കോ ഹൈക്കോടതി കടക്കേണ്ട കാര്യമില്ലെന്ന് ബെഞ്ച് നിരീക്ഷിച്ചു. ഡിഎൻഎ പരിശോധന നടത്താൻ ശിശുക്ഷേമസമിതിക്ക് അധികാരമുണ്ടല്ലോ എന്ന് നിരീക്ഷിച്ച കോടതി, കുടുംബകോടതിയുടെ പരിഗണനയിലുള്ള കേസായതിനാൽ ഹർജി പിൻവലിച്ചുകൂടേ എന്നും ചോദിച്ചു. കാട്ടാക്കടയിലെ സ്വകാര്യ…
തിരുവനന്തപുരം : വീട്ടില്‍നിന്നു പുറത്തേക്കിറങ്ങുന്നതിനിടെ അണലിയുടെ കടിയേറ്റ് യുവാവ് മരിച്ചു. നഗരൂര്‍ കൊടുവഴന്നൂര്‍ ഗണപതിയാംകോണം ഹാഷിം മന്‍സിലില്‍ ഹാഷിമിന്റെയും ജാഫിറാ ബീവിയുടെയും മകന്‍ ഷെഫീഖ്(26) ആണ് മരിച്ചത്. ഞായറാഴ്ച രാത്രിയാണ് സംഭവം. പുറത്തുപോയി മടങ്ങിവന്ന ഷെഫീഖ് വീട്ടുമുറ്റത്തുനിന്ന് ചെരിപ്പ് മാറ്റിയിട്ട് അകത്തുകയറുന്നതിനിടെ ഒരു ശബ്ദം കേട്ടതിനെ തുടര്‍ന്ന് എന്തെന്നറിയാന്‍ വീടിനുള്ളില്‍നിന്ന് പുറത്തേക്കിറങ്ങുകയായിരുന്നു. അതിനിടയില്‍ വീടിന്റെ പടിയില്‍ കിടന്ന അണലിയെ ചവിട്ടുകയും തത്ക്ഷണം കടിയേല്‍ക്കുകയുമായിരുന്നു. പ്രഥമശുശ്രൂഷ നല്‍കിയ ശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും പുലര്‍ച്ചെ 1.15ഓടെ മരിച്ചു. സ്വകാര്യ പാല്‍ കമ്പനിയില്‍ ഡ്രൈവറാണ് മരിച്ച ഷെഫീഖ്.
ന്യൂഡൽഹി: പ്രതിഷേധങ്ങൾ ശക്തമായി തുടരുമ്പോഴും പ്രതിദിന ഇന്ധനവില വർധനവിന് മാറ്റമില്ല. ഒരു ലിറ്റര്‍ പെട്രോളിന് 37 പൈസയാണ് ഇന്ന് കൂട്ടിയത്. ഡീസലിന് ഇന്ന് വില കൂട്ടിയിട്ടില്ല. തുടർച്ചയായ ഏഴാം ദിവസമാണ് പെട്രോൾ വില വർധിക്കുന്നത്. തിരുവനന്തപുരത്ത് ഇന്ന് പെട്രോൾ വില 112 രൂപ 41 പൈസയാണ്. രാജ്യത്ത് ഇന്ധനവില വർധനയിൽ റെക്കോഡ് ഇട്ട മാസമായിരുന്നു കഴിഞ്ഞത്. പെട്രോളിന് ഏഴ് രൂപ 82 പൈസയും ഡീസലിന് എട്ട് രൂപ 71 പൈസയുമാണ് ഒക്ടോബറിൽ മാത്രം കൂടിയത്. ഡൽഹിയിൽ പെട്രോൾ വില ഇന്ന് 110 രൂപ കടന്നു. പെട്രോൾ വില ലിറ്ററിന് 110.04 രൂപയും ഡീസലിന് 98.42 രൂപയുമാണ് ഇന്ന്. മുംബൈയിൽ പെട്രോളിന് 115.85 രൂപയും ഡീസലിന് 106.62 രൂപയുമാണ്. കൊൽക്കത്തയിൽ പെട്രോളിന് 106.66 രൂപയും ചെന്നൈയിൽ 102.59 രൂപയുമാണ്. എണ്ണക്കമ്പനികൾ ദിനംപ്രതി ഇന്ധനവില വർധിപ്പിക്കുന്നത് സാധാരണക്കാരെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഇന്ധനവില ഉയർന്നതോടെ പച്ചക്കറിയടക്കം അവശ്യസാധനങ്ങളുടേയും വില ഉയരുകയാണ്. വില കുറക്കാനായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഈടാക്കുന്ന…
തിരുവനന്തപുരം: ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ഇന്നലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ അത്യാഹിത വിഭാഗത്തില്‍ തുടരുന്നു. തിരുവനന്തപുരത്തെ എസ്‍യുടി ആശുപത്രിയിലാണ് അദ്ദേഹം ചികിത്സയിലുള്ളത്. അദ്ദേഹത്തിന് വെന്‍റിലേറ്ററിന്‍റെ സഹായം വേണ്ടി വന്നേക്കുമെന്ന് ഡോക്ടർമാർ അറിയിച്ചു. പതിവ് പരിശോധനയ്ക്കായാണ് വി എസ് അച്യുതാനന്ദൻ ഇന്നലെ ആശുപത്രിയിലെത്തിച്ചത്. ആരോഗ്യനില മോശമായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.