Author: News Desk

ന്യൂഡൽഹി : പുരോഗമന യുവജനപ്രസ്ഥാനമായ DYFI യുടെ സ്ഥാപക ദിനം ദേശവ്യാപകമായി വിപുലമായി ആഘോഷിച്ചു. കേരളത്തിൽ അര ലക്ഷത്തിലധികം യൂണിറ്റുകളിൽ ദിനാഘോഷ പരിപാടികൾ നടന്നു. പതാക ഉയർത്തൽ , രക്തദാനം, ശുചീകരണം, പരിസ്ഥിതിപ്രവർത്തനങ്ങൾ, യോഗങ്ങൾ, ഓൺലൈൻ സെമിനാറുകൾ തുടങ്ങിയവ നടന്നു.തിരുവനന്തപുരത്ത് സംസ്ഥാന കമ്മിറ്റി ഓഫീസിൽ DYFI അഖിലേന്ത്യാ പ്രസിഡന്റ് എ.എ റഹിം പതാക ഉയർത്തി

Read More

ന്യൂയോർക്ക് : വാക്സിനേറ്റ് ചെയ്യുന്നതിനുള്ള സമയപരിധി തിങ്കളാഴ്ച അവസാനിച്ചതോടെ ന്യൂയോർക്ക് സിറ്റിയിലെ 9000 ജീവനക്കാരെ ശമ്പളമില്ലാത്ത ലീവിൽ പ്രവേശിപ്പിക്കുന്നതിന് സിറ്റി അധികൃതർ തീരുമാനിച്ചു.സിറ്റിയിലെ 12,000 ജീവനക്കാർ ഇതുവരെ കോവിഡ് 19 വാക്സിൻ സ്വീകരിച്ചിട്ടില്ല. എന്നാൽ ഇവർ മതപരമായ കാരണങ്ങളാലും, വിവിധ അസുഖങ്ങൾ മൂലവും തങ്ങളെ ഒഴിവാക്കണമെന്നാവശ്യപ്പെട്ടു അപേക്ഷ നൽകിയിട്ടുണ്ടെന്നും സിറ്റി അധികൃതർ പറയുന്നു.സിറ്റിയുടെ പേറോളിൽ ആകെ 370,000 ജീവനക്കാരാണുള്ളത്. വാക്സിനേഷൻ സ്വീകരിക്കൂ. അതു പൊതുജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും ഇവർ സത്യപ്രതിജ്ഞാ ലംഘനം നടത്തിയിരിക്കുകയാണെന്നും 9000 ജീവനക്കാരെ ഇതേ കാരണത്താൽ ശമ്പളമില്ലാത്ത ലീവിൽ വിട്ടിരിക്കുകയാണെന്നും മേയർ ഡി ബ്ലാസിയോ ഒരു പ്രസ്താവനയിൽ പറഞ്ഞു. വാക്സിനേറ്റ് ചെയ്തവർക്ക് ജോലിയിൽ പ്രവേശിക്കാമെന്നും മേയർ അറിയിച്ചു. 12 ദിവസം മുമ്പാണ് ജീവനക്കാർക്ക് വാക്സrൻ മാൻഡേറ്റിന് നോട്ടീസ് നൽകിയതെന്നും, തിങ്കളാഴ്ച സമയപരിധി അവസാനിച്ചുവെന്നും മേയർ കൂട്ടിച്ചേർത്തു.തിങ്കളാഴ്ചയിലെ സമയപരിധി മുൻസിപ്പൽ ജീവനക്കാർ പൊലീസ് ഉദ്യോഗസ്ഥർ, അഗ്നിശമനാ സേനാംഗങ്ങൾ എന്നിവർക്കും ബാധകമായിരുന്നു.

Read More

തിരുവനന്തപുരം: ഐടി പാര്‍ക്കുകളില്‍ പബ്ബ് സൗകര്യം ഇല്ലാത്തത് ഒരു പോരായ്മയാണെന്ന് മുഖ്യമന്ത്രി നിയമസഭയില്‍. ഐടി പാര്‍ക്കുകളില്‍ വൈന്‍ പാര്‍ലറുകള്‍ ആരംഭിക്കുന്ന കാര്യം കോവിഡ് തീരുന്ന മുറയ്ക്ക് ആലോചിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഐടി പാര്‍ക്കുകളില്‍ സ്ഥാപനങ്ങള്‍ തുടങ്ങാനായി വരുന്ന വിവിധ കമ്പനി പ്രതിനിധികള്‍ തയ്യാറാക്കുന്ന റിപ്പോര്‍ട്ടില്‍ പ്രധാന കുറവായി പബ്ബുകള്‍ ഇല്ലെന്ന കാര്യം ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇത് പരിഹരിക്കുന്നതിനാണ് പബ്ബുകള്‍ തുടങ്ങുന്നത് സംബന്ധിച്ച് ഒരു ആലോചന മുന്‍പ് ഉണ്ടായത്. പിന്നീട് കോവിഡ് ആരംഭിച്ചതിനാല്‍ തുടര്‍ നടപടികള്‍ ഉണ്ടായില്ല.

Read More

പനി ബാധിച്ച കുട്ടിക്ക് വ്യാജ ചികിത്സ നടത്തിയതിനും വൈദ്യസഹായം നിഷേധിച്ചതിനുമാണ് ഉസ്താദിനെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. കഴിഞ്ഞദിവസം രാത്രി ഉസ്താദിനെ പോലീസ് മണിക്കൂറുകളോളം ചോദ്യംചെയ്തിരുന്നു. പനി ബാധിച്ച കുട്ടിക്ക് ജപിച്ച് ഊതിയ വെള്ളം നല്‍കിയെന്നാണ് ഇയാളുടെ മൊഴി. തുടര്‍ന്നാണ് ബുധനാഴ്ച രാവിലെ വീണ്ടുംവിളിച്ചുവരുത്തി പോലീസ് കസ്റ്റഡിയിലെടുത്തത്. കേസില്‍ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം കുട്ടിയുടെ പിതാവിനെയും പ്രതിചേര്‍ത്തേക്കും. ഞായറാഴ്ചയാണ് കണ്ണൂര്‍ സിറ്റി നാലുവയല്‍ ദാറുല്‍ ഹിദായത്ത് വീട്ടില്‍ സത്താറിന്റെ മകള്‍ എം.എ. ഫാത്തിമ പനി ബാധിച്ച് മരിച്ചത്. കുട്ടിക്ക് കൃത്യസമയത്ത് ചികിത്സ നടത്താതിരുന്നതും വ്യാജ ചികിത്സ നടത്തിയതുമാണ് മരണത്തിന് കാരണമെന്ന് ആരോപണമുയര്‍ന്നിരുന്നു. ഇതോടെയാണ് പോലീസ് കേസെടുത്തത്. സംഭവത്തില്‍ സംസ്ഥാന ബാലാവകാശ കമ്മിഷനും കേസെടുത്തിരുന്നു.

Read More

ആര്യനാട്: തിരുവനന്തപുരം ആര്യനാട് ഈഞ്ചപുരിയിൽ ബസ് വെയ്റ്റിംഗ് ഷെഡിലേക്ക് ഇടിച്ചു കയറി. 5 കുട്ടികൾ അടക്കം ആറുപേർക്കാണ് പരിക്കേറ്റത്. അഞ്ച് കുട്ടികളും സ്കൂൾ വിദ്യാർഥികളാണ്. പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ് . കുട്ടികളുടെ പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം. പരിക്കേറ്റവരെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. നിയന്ത്രണം വിട്ട ബസ്സ് ബസ് ഷെൽട്ടറിലിടിച്ചപ്പോൾ തകർന്ന് വീഴുകയായിരുന്നു. പാങ്കാവിൽ നിന്ന് നെടുമങ്ങാടേക്ക് പോകുന്ന ബസ്സാണ് അപകടത്തിൽപ്പെട്ടത്. ആര്യനാട് ഈഞ്ചപുരി ചെറുമഞ്ചൽ കൊടും വളവിൽ ആണ് അപകടം ഉണ്ടായത്.

Read More

കൊച്ചി: വൈറ്റിലയിലെ കോൺ​ഗ്രസ് റോഡ് ഉപരോധസമരത്തിനിടെ നടൻ ജോജു ജോർജ്ജിന്റെ വാഹനം തകർത്ത കേസിൽ ഇന്ന് കൂടുതൽ അറസ്സുണ്ടായേക്കും. മുൻ മേയർ ടോണി ചമ്മണി ഉൾപ്പടെ എട്ട് പേർക്കെതിരെയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്. ഐഎൻടിയുസി പ്രവർത്തകനായ ജോസഫിനെ ഈ കേസിൽ പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റ് ഒഴിവാക്കുന്നതിനായി നേതാക്കൾ മുൻകൂർ ജാമ്യാപേക്ഷ നൽകാനുള്ള ആലോചനയിലാണ്. വഴി തടഞ്ഞ് സമരം ചെയ്ത കേസിൽ കൊടിക്കുന്നിൽ സുരേഷ് ഉൾപ്പടെ 15 പേർക്കെതിരെയും പൊലീസ് കേസുണ്ട് വൈറ്റിലയിലെ ഹൈവേ ഉപരോധത്തിനിടെയുണ്ടായ സംഭവ വികാസങ്ങളിൽ നിലവിൽ രണ്ട് കേസുകളാണ് പൊലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. വാഹനം തല്ലിതകർത്ത് ആക്രമിക്കാൻ ശ്രമിച്ചെന്ന ജോജുവിന്റെ പരാതിയിൽ എട്ട് പേർക്കെതിരെയും വഴി തടയൽ സമരവുമായി ബന്ധപ്പെട്ട് 30 പേർക്കെതിരെയുമാണ് ജാമ്യമില്ലാ വകുപ്പനുസരിച്ച് കേസെടുത്തിരിക്കുന്നത്. വഴിതടയൽ സമരത്തിനെതിരായ കേസിൽ ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസാണ് ഒന്നാം പ്രതി. രണ്ടാം പ്രതി വി ജെ പൗലോസ്, മൂന്നാംപ്രതി കൊടിക്കുന്നിൽ സുരേഷാണ്. മൈക്ക് ഉപയോഗിക്കാനും…

Read More

കൊല്ലം: തീവണ്ടിയില്‍ ദ്യശ്യമാധ്യമപ്രവര്‍ത്തകയ്ക്കും റെയില്‍വേ ഉദ്യോഗസ്ഥനായ ഭര്‍ത്താവിനും നേരേ അക്രമം. മാധ്യമപ്രവര്‍ത്തകയെ അപമാനിച്ചിച്ച രണ്ടുയുവാക്കളെ റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് പുതിയറ സ്വദേശി കെ.അജല്‍ (23), കോഴിക്കോട് ചേവായൂര്‍ സ്വദേശി അതുല്‍ (23) എന്നിവരെയാണ് കൊല്ലം റെയില്‍വേ പോലീസ് പിടികൂടിയത്. ചൊവ്വാഴ്ച വൈകീട്ട് തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട മലബാർ എക്സ്‌പ്രസിലാണ് സംഭവം. തിരുവനന്തപുരത്തെ സ്വകാര്യസ്ഥാപനത്തിലെ വിദ്യാർഥികളായ പ്രതികൾ കോഴിക്കോട്ടേക്ക് പോകുകയായിരുന്നു. തീവണ്ടി ചിറയൻകീഴ് ഭാഗത്ത് എത്തിയപ്പോഴാണ് മാധ്യമപ്രവർത്തകയോട് യുവാക്കൾ അപമര്യാദയായി പെരുമാറിയത്. ഇത് ചോദ്യംചെയ്തപ്പോൾ യുവതിയെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചു. ചിറയൻകീഴ് സ്റ്റേഷനിലുണ്ടായിരുന്ന റെയിൽവേ ജീവനക്കാരനായ ഭർത്താവിനെ യുവതി ഫോണിൽ വിളിച്ച് വിവരമറിയിച്ചു. തീവണ്ടി ചിറയൻകീഴ് സ്റ്റേഷനിലെത്തിയപ്പോൾ ഇദ്ദേഹം തീവണ്ടിയിൽ കയറി പ്രതികളോട് കാര്യം തിരക്കി. പ്രതികൾ യുവതിയുടെ ഭർത്താവിനെയും മർദിച്ചു. യുവതി റെയിൽവേ പോലീസിൽ വിവരമറിയിച്ചു. പോലീസെത്തി യുവാക്കളെ ബലപ്രയോഗത്തിലൂടെയാണ് പിടികൂടിയത്. പോലീസ് സംഘത്തെയും പ്രതികൾ ആക്രമിച്ചു. തുടർന്ന് കൊല്ലം സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

Read More

ആഗ്ര: ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ യമുന എക്‌സ്പ്രസ് വേയില്‍ രണ്ട് കുട്ടികളെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി . അഞ്ച് കിലോമീറ്റര്‍ വ്യത്യാസത്തിലാണ് കുട്ടികളുടെ മൃതദേഹം കണ്ടെത്തിയത്. ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം. കുട്ടികളുടെ ശരീരത്തിലും മുഖത്തും പരിക്കേറ്റ നിരവധി അടയാളങ്ങളുണ്ട്. ഒരു കുട്ടിയുടെ മൃതദേഹം തലകീഴായി വയറുകൊണ്ട് കെട്ടിവരിഞ്ഞ നിലയിലാണ് കണ്ടെത്തിയത്. രാവില ഒമ്പത് മണിയോടെ എക്‌സ്പ്രസ് വേയില്‍ സഞ്ചരിച്ചവരാണ് മൃതദേഹങ്ങള്‍ കണ്ടത്. തുടര്‍ന്ന് പൊലീസിനെ അറിയിച്ചു. കുട്ടികളുടെ രക്ഷിതാക്കളെയോ ബന്ധുക്കളെയോ കണ്ടെത്താന്‍ ശ്രമിക്കുകയാണെന്നും പൊലീസ് പറഞ്ഞു. കുട്ടികളെ കൊലപ്പെടുത്തിയതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. എക്‌സ്പ്രസ് വേയില്‍ ഇതിന് മുമ്പും നിരവധി മൃതദേഹങ്ങള്‍ കണ്ടെത്തിയ സംഭവം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട് മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനും ഡിഎന്‍എ പരിശോധനക്കുമായി അയച്ചെന്ന് എസ്എസ്പി ഗൗരവ് ഗ്രോവര്‍ അറിയിച്ചു. രണ്ട് ആണ്‍കുട്ടികള്‍ക്കും ഏകദേശം 12 വയസ്സ് പ്രായം വരുമെന്നും അദ്ദേഹം അറിയിച്ചു. കുട്ടികളുടെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയ വഴി പ്രചരിച്ചു. കുട്ടികളുടെ വിവരങ്ങള്‍ രാജസ്ഥാന്‍, ഹരിയാന, പഞ്ചാബ് പൊലീസിന് കൈമാറിയെന്നും എസ്എസ്പി പറഞ്ഞു.…

Read More

തിരുവനന്തപുരം: സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ്റെ ആരോഗ്യ നിലയില്‍ നേരിയ പുരോഗതി. വിദഗ്ദ ഡോക്ടർമാരുടെ സംഘം വിഎസിനെ ചികിത്സിക്കുകയാണ്. ശ്വാസ തടസ്സം മൂലമാണ് ഇന്നലെ രാവിലെ വിഎസിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സോഡിയം കുറയുന്നതും ഉദരസംബന്ധമായ അസുഖവുമാണ് വിഎസിനെ അലട്ടുന്നത്. തീവ്രപരിചരണ വിഭാഗത്തിലാണ് അദ്ദേഹമിപ്പോൾ.

Read More

തിരുവനന്തപുരം : ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂന മര്‍ദ്ദത്തിന്റെ ഫലമായി കേരളത്തില്‍ അടുത്ത മൂന്ന്, നാല് ദിവസം ഒറ്റപ്പെട്ട ശക്തമായ മഴ തുടരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്നും(നവംബര്‍ 02) നാളെയും ഒറ്റപ്പെട്ട അതിശക്തമായ മഴക്കു സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു. തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യുനമര്‍ദ്ദം നിലവില്‍ കോമറിന്‍ ഭാഗത്തും സമീപ പ്രദേശങ്ങളിലുമായാണ് സ്ഥിതി ചെയ്യുന്നത്. അടുത്ത 24 മണിക്കൂറിനുള്ളില്‍ തെക്ക് കിഴക്കന്‍ അറബിക്കടലില്‍ പ്രവേശിക്കുന്ന ന്യുനമര്‍ദ്ദം തുടര്‍ന്നുള്ള 48 മണിക്കൂറില്‍ വടക്ക് – വടക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചരിച്ച് ശക്തി പ്രാപിക്കാനാണ് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Read More