Author: News Desk

തിരുവനന്തപുരം : സംസ്ഥാനത്തെ അനധികൃത ആംബുലന്‍സുകളെ നിയന്ത്രിക്കാൻ നിരീക്ഷണം ശക്തമാക്കുമെന്ന് മന്ത്രി ആന്റണി രാജു. ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്ക് ഐ.എം.എയുമായി സഹകരിച്ച് പ്രത്യേക പരിശീലനം നൽകും. ആംബുലന്‍സുകളുടെ സേവനം സംസ്ഥാനത്തുടനീളം ഏകോപിപ്പിക്കുവാനും നിലവാരം ഉയര്‍ത്താനും മാനദണ്ഡങ്ങള്‍ ആവിഷ്കരിക്കാനും മന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിൽ തീരുമാനിച്ചു. ആംബുലന്‍സുകള്‍ക്ക് പ്രത്യേക നമ്പറും നല്‍കും. അംഗീകൃത ഡിസൈനും, നിറവും, ലൈറ്റും, സൈറണും, ഹോണും മാത്രമേ ഉപയോഗിക്കാവൂ. ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്ക് പൊലീസ് വേരിഫിക്കേഷന്‍ നിര്‍ബന്ധമാക്കും. ലൈസന്‍സ് ലഭിച്ച് 3 വര്‍ഷം കഴിഞ്ഞതിന് ശേഷം മാത്രമേ ആംബുലന്‍സ് ഓടിക്കാന്‍ അനുവദിക്കൂ. ആംബുലന്‍സുകളെ മൂന്നായി തരം തിരിച്ച് സംസ്ഥാനത്തുടനീളം പ്രത്യേക നിരക്ക് ഏര്‍പ്പെടുത്താനും യോഗത്തില്‍ ധാരണയായി. പ്രഥമ ശുശ്രൂഷ, പെരുമാറ്റ മര്യാദകള്‍, രോഗാവസ്ഥ പരിഗണിച്ചുള്ള വേഗ നിയന്ത്രണം, ആശുപത്രികളുമായുള്ള ഏകോപനം എന്നിവയില്‍ ഡ്രൈവര്‍മാര്‍ക്ക് പരിശീലനം നല്‍കും. ആംബുലന്‍സുകളെക്കുറിച്ച് വരുന്ന വിവിധ പരാതികള്‍ കണക്കിലെടുത്ത് പരിശോധന ശക്തമാക്കാനും യോഗം തീരുമാനിച്ചു.

Read More

ന്യൂഡൽഹി: വീടുകളിൽ എത്തി കോവിഡ് വാക്സിൻ നൽകാൻ നിർദേശം നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. വാക്സിനേഷൻ 50 ശതമാനത്തിൽ താഴെ മാത്രം പൂർത്തിയാക്കിയ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ജില്ലാ കലക്ടർമാരുമായി നടത്തിയ ചർച്ചയിലാണ് മോദി ഇക്കാര്യം വ്യക്തമാക്കിയത്. വാക്സിനേഷൻ നൽകുന്നതിനായി മതനേതാക്കളുടെയും മറ്റു യുവ സംഘടനകളുടേയും സഹായം തേടാമെന്നും മോദി യോഗത്തിൽ വ്യക്തമാക്കി. ഇതിനോടൊപ്പം തന്നെ രണ്ടാം ഡോസ് നൽകുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് പ്രധാനമന്ത്രി മുഖ്യമന്ത്രിമാർക്ക് നിർദേശം നൽകി. ഇതുവരെ വാക്സിനേഷൻ കേന്ദ്രങ്ങൾ ഏർപ്പെടുത്തിയാണ് വാക്സിൻ നൽകിയിരുന്നത്. എന്നാൽ അതിൽ നിന്ന് മാറി വീടുകൾ കേന്ദ്രീകരിച്ച് വാക്സിൻ നൽകണമെന്നാണ് മോദി വിവിധ സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാരുടേയും ഉദ്യോഗസ്ഥരുടേയും യോഗത്തിൽ വെച്ച് വ്യക്തമാക്കിയത്. സൗജന്യ വാക്സിൻ ക്യാമ്പയിന്റെ ഭാഗമായി നിലവിൽ 2.5 കോടി ഡോസ് വാക്സിനുകളാണ് ദിവസവും നൽകുന്നത്. ഇത് രാജ്യത്തിന്റെ പ്രാപ്തിയേയാണ് കാണിക്കുന്നത്. ഇപ്പോഴത്തെ മുദ്രാവാക്യം എന്നത് എല്ലാ വീടുകളിലും വാക്സിൻ എത്തിക്കുക എന്നതാണ്. നമുക്ക് എല്ലാവരുടേയും വീടുകളിൽ എത്തിച്ചേരേണ്ടതുണ്ട്.എല്ലാ ഗ്രാമങ്ങളും എല്ലാ നഗരങ്ങളും…

Read More

തിരുവനന്തപുരം: കേരളത്തിന് അപമാനമായി വീണ്ടും ദുരഭിമാന മര്‍ദനം. പ്രണയിച്ച് വിവാഹം കഴിച്ച യുവാവിനെ മതംമാറാൻ വിസമ്മതിച്ചതിന് ഭാര്യയുടെ സഹോദരനും സുഹൃത്തുക്കളും ചേർന്ന് മർദ്ദിച്ചു. തലച്ചോറിന് ക്ഷതമേറ്റ യുവാവ് ഇപ്പോൾ ചികിത്സയിലാണ്. ചിറയിൻകീഴ് ബീച്ച് റോഡിൽ വെച്ച് ഒക്ടോബർ 31 നാണ് സംഭവം നടന്നത്. ബോണക്കാട് സ്വദേശിയായ മിഥുനെന്ന 29കാരനാണ് മർദ്ദനമേറ്റത്. ഡിടിപി ഓപറേറ്ററാണ് മിഥുൻ. 24 കാരിയായ ദീപ്തിയും മിഥുനും തമ്മിൽ ഒക്ടോബർ 29നാണ് വിവാഹിതരായത്. ദീപ്തി ലത്തീന്‍ ക്രൈസ്തവ വിശ്വാസിയാണ്. ഹിന്ദു തണ്ടാൻ വിഭാഗക്കാരനാണ് മിഥുൻ. വീട്ടുകാർ എതിർത്തതോടെ ദീപ്തി വീടുവിട്ട് മിഥുനൊപ്പം വിവാഹം കഴിച്ച് ജീവിക്കുകയായിരുന്നു. ദീപ്തിയുടെ സഹോദരൻ പള്ളിയിൽ വെച്ച് വിവാഹം കഴിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്താണ് ഇരുവരെയും ചിറയിൻകീഴേക്ക് വിളിച്ചുവരുത്തിയത്. ദീപ്തിയുടെ സഹോദരൻ ഡാനിഷ് ഡോക്ടറാണ്. മിഥുൻ മതംമാറണമെന്നും അല്ലെങ്കിൽ വിവാഹത്തിൽ നിന്ന് പിന്മാറണമെന്നുമായിരുന്നു ഡാനിഷിന്റെ ആവശ്യം. മിഥുനും ദീപ്തിയും ഇതിന് തയ്യാറായില്ല. തുടർന്നാണ് ദീപ്തിയുടെ മുന്നിലിട്ട് ഡാനിഷും സുഹൃത്തും ചേർന്ന് മിഥുനെ ക്രൂരമായി മർദ്ദിച്ചത്. അടിയേറ്റ്…

Read More

തിരുവനന്തപുരം : ഒരു ഡോസ് കോവിഡ് വാക്സിൻ എടുത്തവരെ സിനിമാ തിയേറ്ററിൽ പ്രവേശിപ്പിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗം തീരുമാനിച്ചു. തിയേറ്ററുകളിൽ ശാരീരിക അകലം പാലിക്കൽ, മാസ്ക് ധരിക്കൽ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ മാർഗ്ഗനിർദ്ദേശം പുറപ്പെടുവിക്കാൻ ആരോഗ്യവകുപ്പിനോട് മുഖ്യമന്ത്രി നിർദ്ദേശിച്ചു. സ്കൂൾ തുറന്നത് നല്ല പ്രതികരണമുണ്ടാക്കി. ഇക്കാര്യത്തിൽ നേരത്തെയുണ്ടായ ആശങ്ക ഇപ്പോഴില്ല. ആദ്യ ദിവസം 80 ശതമാനം കുട്ടികളാണ് സംസ്ഥാനതലത്തിൽ ഹാജരായത്. ആരോഗ്യപ്രശ്നങ്ങളുള്ള കുട്ടികളെ ഡോക്ടർമാർ സ്കൂളിൽ സന്ദർശിച്ച് അതതു ഘട്ടങ്ങളിൽ പരിശോധിക്കണം. അത് കോവിഡ് ഭീതി അകറ്റും. ഏറെക്കാലത്തിനു ശേഷം സ്കൂളിൽ വരുന്ന കുട്ടികളുടെ മാനസികാവസ്ഥ മെച്ചപ്പെടുത്താൻ അധ്യാപകർ ശ്രദ്ധിക്കണം. അതതു സ്ഥലത്തെ സാഹചര്യം നോക്കി മാത്രം സെക്ടറൽ മജിസ്ട്രേറ്റുമാരെ നിലനിർത്തിയാൽ മതി. കല്യാണം, മരണാനന്തര ചടങ്ങുകൾ, മറ്റു സാമൂഹ്യ, രാഷ്ട്രീയ, സാംസ്കാരിക, സാമുദായിക പൊതുപരിപാടികൾക്ക് അടച്ചിട്ട മുറികളിൽ നൂറു പേരെയും അല്ലാത്തിടത്ത് 200 പേരെയും പങ്കെടുപ്പിക്കാം. ടെക്നിക്കൽ ഹൈസ്കൂളുകളിലെ 8, 9, 10 ക്ലാസ്സുകളിലെ…

Read More

തിരുവനന്തപുരം : തെക്ക് കിഴക്കൻ ബംഗാൾ ഉൾകടലിൽ രൂപം കൊണ്ട ന്യുന മർദ്ദം കോമറിൻ ഭാഗത്തു നിന്ന് ഇന്ന് രാവിലെ 8.30 ഓടെ അറബികടലിൽ പ്രവേശിച്ച് ലക്ഷദ്വീപിനു മുകളിലും സമീപത്തുള്ള തെക്ക് കിഴക്കൻ അറബികടലിലുമായി സ്ഥിതിചെയ്യുന്നു . അടുത്ത 3 ദിവസം വടക്ക് വടക്കു പടിഞ്ഞാറു ദിശയിൽ സഞ്ചാരിക്കുന്ന ന്യുന മർദ്ദം കൂടുതൽ ശക്തി പ്രാപിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ലക്ഷദ്വീപ് മുതൽ കർണാടക തീരം വരെ ന്യുന മർദ്ദ പാത്തി രൂപപ്പെട്ടു.അടുത്ത 48 മണിക്കൂറിൽ ന്യുന മർദ്ദം തീവ്ര ന്യുന മർദ്ധമാക്കാനുള്ള സാധ്യത വളരെ കുറവാണ്.ന്യുനമർദ്ദ സ്വാധീനഫലമായി തെക്കേ ഇന്ത്യക്ക് മുകളിൽ കിഴക്കൻ കാറ്റ് ശക്തിപ്രാപിക്കാൻ സാധ്യത .കേരളത്തിൽ നവംബർ 7 വരെ ഇടി മിന്നലൊടു കൂടിയ മഴ തുടരാൻ സാധ്യത. ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായതും അതി ശക്തമായ മഴക്കും സാധ്യത

Read More

തിരുവനന്തപുരം: മണത്തക്കാളി ചെടിയില്‍ നിന്ന് വേര്‍തിരിച്ചെടുത്ത ഉട്രോസൈഡ്-ബി എന്ന സംയുക്തം കരള്‍ അര്‍ബുദത്തിനെതിരെ ഫലപ്രദമെന്ന് രാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്നോളജിയുടെ (ആര്‍ജിസിബി) ഗവേഷണ ഫലം. ഇതിന് അമേരിക്കയുടെ എഫ് ഡിഎയില്‍ നിന്ന് ഓര്‍ഫന്‍ ഡ്രഗ് എന്ന അംഗീകാരം ലഭിച്ചു. കേരളത്തിലെ വീടുകളിലും വഴിയോരങ്ങളിലും കാണപ്പെടുന്ന കുറ്റിച്ചെടിയായ മണത്തക്കാളി (സോലാനം നിഗ്രം) യുടെ ഇലകള്‍ക്ക് കരളിനെ അനിയന്ത്രിതമായ കോശവളര്‍ച്ചയില്‍ നിന്ന് സംരക്ഷിക്കാനുള്ള ഗുണങ്ങളുണ്ടെന്ന് ഇന്ത്യ ഗവണ്‍മെന്‍റിന്‍റെ ബയോടെക്നോളജി വകുപ്പിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ ആര്‍ജിസിബിയിലെ ശാസ്ത്രജ്ഞര്‍ പറയുന്നു. അപൂര്‍വ രോഗങ്ങള്‍ക്കുള്ള പുതിയ ചികിത്സകളുടെ വികസനത്തെയും വിലയിരുത്തലിനെയും പിന്തുണയ്ക്കുകയും മരുന്നുകളുടെ വേഗത്തിലുള്ള അംഗീകാരത്തിന് സഹായിക്കുകയും ചെയ്യുന്നതാണ് ഓര്‍ഫന്‍ ഡ്രഗ് പദവി. ആര്‍ജിസിബിയിലെ സീനിയര്‍ സയന്‍റിസ്റ്റ് ഡോ.റൂബി ജോണ്‍ ആന്‍റോയും വിദ്യാര്‍ഥിനിയായ ഡോ.ലക്ഷ്മി ആര്‍ നാഥും പേറ്റന്‍റ് നേടിയ സാങ്കേതികവിദ്യ അമേരിക്കന്‍ മരുന്ന് കമ്പനിയായ ക്യുബയോമെഡ് വാങ്ങി. ഒക്ലഹോമ മെഡിക്കല്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍ (ഒഎംആര്‍എഫ്) വഴിയാണ് സാങ്കേതിക കൈമാറ്റം നടത്തിയത്. ഡോ.റൂബിയും ഡോ.ലക്ഷ്മിയും ചേര്‍ന്ന്…

Read More

മഹാരാഷ്ട്ര: മഹാരാഷ്ട്രയിലെ താനെയിൽ ഗർഭിണിയെ ഭർത്താവ് തീകൊളുത്തി.ആറുമാസം പ്രായമുള്ള ഗർഭസ്ഥ ശിശു മരിച്ചു.ഗുരുതരമായി പൊള്ളലേറ്റ സ്ത്രീ ആശുപത്രിയിൽ ചികിത്സയിൽ. ഭർത്താവ് അനിൽ ചൗരസ്യ പോലീസ് പിടിയിൽ. ഭർത്താവ് മറ്റൊരു വിവാഹം കഴിച്ചതിനെ ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിലാണ് കൊലപാതകശ്രമം നടന്നത്.

Read More

കൊച്ചി : പതിനഞ്ചുകാരിയെ പീഡിപ്പിച്ച യുവാവിന്‌ 60 വർഷം തടവും 70,000 രൂപ പിഴയും ശിക്ഷ വിധിച്ചു. കടുത്തുരുത്തി ആയാംകുടി ശ്രീചിത്തിര കോളനിയിൽ ദിലീപിനെയാണ്‌ (24) പെരുമ്പാവൂർ പ്രത്യേക അതിവേഗ കോടതി ശിക്ഷിച്ചത്. 2019ലായിരുന്നു കേസിനാസ്‌പദമായ സംഭവം. മുൻ പരിചയമുണ്ടായിരുന്ന പെൺകുട്ടിയെ പ്രലോഭിപ്പിച്ച് വീട്ടിൽനിന്ന്‌ ഇറക്കിക്കൊണ്ടുപോയി കടുത്തുരുത്തിയിലും പിറവത്തും കോഴിക്കോട്ടുമെത്തിച്ച് പീഡനത്തിന് ഇരയാക്കിയെന്നാണ് കേസ്. കുന്നത്തുനാട് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്‌തു. 2019 നവംബറിൽ കുറ്റപത്രം സമർപ്പിച്ചു. കുന്നത്തുനാട് പൊലീസ് ഇൻസ്‌പെക്‌ടർ വി ടി ഷാജൻ, എസ്ഐമാരായ ഷമീർഖാൻ, സി കെ സക്കറിയ, എഎസ്ഐ പി എച്ച് അബ്‌ദുൾ ജബ്ബാർ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ പി എ അബ്‌ദുൾ മനാഫ്, ഇ ഡി അനസ് എന്നിവരാണ് അന്വേഷകസംഘത്തിൽ ഉണ്ടായത്. എ സിന്ധുവായിരുന്നു സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ.

Read More

ഗ്ലാസ്‌ഗോ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തന്റെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ച് ഇസ്രായേല്‍ പ്രധാനമന്ത്രി നഫ്താലി ബെനറ്റ്. ഗ്ലാസ്‌ഗോയില്‍ നടക്കുന്ന ലോക കാലവസ്ഥ ഉച്ചകോടിയുടെ ഭാഗമായി ഇരു നേതാക്കളും നടത്തിയ ഉഭയകക്ഷി ചര്‍ച്ചയ്ക്കിടെയായിരുന്നു ഇസ്രായേല്‍ പ്രധാനമന്ത്രിയുടെ ക്ഷണം. മിനുട്ടുകള്‍ നീണ്ട കൂടികാഴ്ചയിലെ ഒരു സൗഹൃദ രംഗം സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. ‘നിങ്ങള്‍ ഇസ്രായേലിലെ ഏറ്റവും ജനപ്രിയനായ വ്യക്തിയാണ്. എന്റെ പാര്‍ട്ടിയില്‍ ചേരൂ’ എന്ന് പ്രധാനമന്ത്രി മോദിയോട് ഇസ്രയേല്‍ പ്രധാനമന്ത്രി ചോദിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. പൊട്ടിച്ചിരിയോടെയാണ് ഇസ്രയേല്‍ പ്രധാനമന്ത്രിയുടെ രസകരമായ പരാമര്‍ശം പ്രധാനമന്ത്രി മോദി കേള്‍ക്കുന്നത്. താങ്കളോട് നന്ദി പറയുന്നു, താങ്കളാണ് ഇന്ത്യ ഇസ്രയേല്‍ ബന്ധം വീണ്ടും നല്ല രീതിയിലാക്കിയത്. ഇന്ത്യ ഇസ്രയേല്‍ ബന്ധം വളരെ മനോഹരമായ രണ്ട് സംസ്‌കാരങ്ങളായ ഇന്ത്യന്‍ സംസ്‌കാരവും, ജൂത സംസ്‌കാരവും തമ്മിലുള്ള ഹൃദയകൊണ്ടുള്ള ബന്ധമാണ്’ ഇസ്രയേല്‍ പ്രധാനമന്ത്രി പ്രധാനമന്ത്രി മോദിയോട് പറഞ്ഞു. പ്രധാനമന്ത്രി മോദിക്കും ഇന്ത്യക്കാര്‍ക്കും ദീപാവലി ആശംസകളും ഇസ്രയേല്‍ പ്രധാനമന്ത്രി നേര്‍ന്നു. ഇസ്രയേലുമായുള്ള ബന്ധത്തില്‍ ഇന്ത്യ ഏറെ…

Read More

ലണ്ടൻ : മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്‌സുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഐക്യരാഷ്ട്ര സഭയുടെ കോപ്-26 ഉച്ചകോടിയുടെ പശ്ചാത്തലത്തിലാണ് ചർച്ച നടന്നത്. ലോകത്തിന്റെ സുസ്ഥിര വികസനത്തിനായുള്ള പദ്ധതികൾ ഇരുവരും ചർച്ച ചെയ്തു. ലോകം ഇന്ന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായ കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച ചർച്ചകളും നടന്നു. പ്രധാനമന്ത്രിയുടെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. ഇസ്രായേൽ പ്രധാനമന്ത്രി നെഫ്താലി ബെനറ്റുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കൂടിക്കാഴ്ച നടത്തിയിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം കൂടുതൽ ദൃഢമാക്കുന്നതിന് വേണ്ടിയുള്ള ആലോചനകളാണ് നടന്നത്. നേപ്പാൾ പ്രധാനമന്ത്രി ഷേർ ബഹാദൂർ ദൂബ, യുക്രെയിൻ പ്രസിഡന്റ് വോളോഡൈമിർ സെലൻസ്‌കി എന്നിവരുമായും നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി. യുകെ പ്രധാനമന്ത്രി ബോറിസ് ജോൺസണുമൊത്ത് നരേന്ദ്ര മോദി സ്മോൾ ഐലന്റ് ഡെവലെപ്മെന്റ് സ്റ്റേറ്റ്( എസ്.ഐ.ഡി.എസ്) എന്ന പദ്ധതിക്ക് തുടക്കം കുറിച്ചു. ഐ.എസ്.ആർ.ഒയുടെ സാങ്കേതിക സഹായത്താൽ ചെറുദ്വീപുരാജ്യങ്ങൾക്ക് ഇന്ത്യ വിപുലമായ ഡാറ്റാ വിൻഡോ തയ്യാറാക്കുന്ന പദ്ധതിയാണിത്. കാലാവസ്ഥ അടക്കമുള്ള…

Read More