- പാരിസ്ഥിതിക വെല്ലുവിളി; എം.എസ്.സി. എൽസയ്ക്കെതിരേ നിയമനടപടി ആലോചിച്ച് സർക്കാർ
- ഹൈബ്രിഡ് കഞ്ചാവ് കേസിൽ കുറ്റപത്രം സമര്‍പ്പിച്ചു; നടൻ ശ്രീനാഥ് ഭാസി സാക്ഷിയാകും
- ‘എൽഡിഎഫിനെ പരാജയപ്പെടുത്താൻ ആഗ്രഹിക്കുന്നവരെ ഒപ്പം കൂട്ടും, അൻവർ വിഷയത്തിൽ എനിക്കും പ്രതിപക്ഷ നേതാവിനും ഒരു സ്വരം’: രമേശ് ചെന്നിത്തല
- സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നിഷേധിക്കുന്നു; വിലങ്ങാട് വില്ലേജ് ഓഫീസിനുമുന്നിൽ പ്രതിഷേധവുമായി ഉരുൾപൊട്ടൽ ദുരിതബാധിതർ
- മഴക്കെടുതി; മൂന്നാർ ഗ്യാപ്പ് റോഡിൽ രാത്രികാല ഗതാഗത നിരോധനം, ഇടുക്കിയിൽ 25 വീടുകള്‍ തകര്‍ന്നു
- മലയാളികളുൾപ്പെടെ ലക്ഷക്കണക്കിന് പ്രവാസികളുടെ പണം തട്ടിയെടുത്ത ഹീര ഗ്രൂപ്പ് സ്ഥാപക നൗഹീര ഷെയ്ഖ് അറസ്റ്റിൽ
- അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ കെട്ടിയിട്ട് മര്‍ദനം: പ്രതികള്‍ അറസ്റ്റില്‍
- കഞ്ചാവ് കൃഷി: ബഹ്റൈനില്‍ മുങ്ങല്‍ വിദഗ്ദ്ധനടക്കമുള്ള പ്രതികള്‍ക്ക് ജീവപര്യന്തം തടവ്
Author: News Desk
തിരുവനന്തപുരം: കോട്ടയം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് കരള്‍മാറ്റ ശസ്ത്രക്രിയയ്ക്ക് സജ്ജമായി. കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ക്കാവശ്യമായ ആധുനിക സൗകര്യങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്. ആവശ്യമായ ജീവനക്കാരെ നിയമിക്കുകയും അവര്‍ക്ക് വിദഗ്ധ പരിശീലനവും നല്‍കിയിട്ടുണ്ട്. കരള്‍ മാറ്റിവയ്‌ക്കേണ്ട ഒരു രോഗിയെ സര്‍ക്കാരിന്റെ മരണാനന്തര അവയവദാന പദ്ധതിയായ മൃതസഞ്ജീവനിയില്‍ (കെ.എന്‍.ഒ.എസ്) രജിസ്റ്റര്‍ ചെയ്യിപ്പിച്ചിട്ടുണ്ട്. കരള്‍ ലഭ്യമാകുന്ന മുറയ്ക്ക് കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്താനാകുന്നതാണ്. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ നടന്ന അവലോകന യോഗത്തില്‍ ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. ഇതുമായി ബന്ധപ്പെട്ട മറ്റ് സഹായം വേണമെങ്കില്‍ അത് ലഭ്യമാക്കിക്കൊടുക്കാന്‍ ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറെ മന്ത്രി ചുമതലപ്പെടുത്തി. തിരുവനന്തപുരം, കോട്ടയം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലാണ് കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ പുതുതായി ആരംഭിക്കുന്നത്. അവയവമാറ്റ ശസ്ത്രക്രിയകള്‍ ആളുകളുടെ സാമ്പത്തികാവസ്ഥകളെ വല്ലാതെ ബാധിക്കുന്ന സാഹചര്യമാണുള്ളത്. നിലവില്‍ സര്‍ക്കാര്‍ മേഖലയില്‍ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടക്കുന്നില്ല. ഈയൊരവസ്ഥയിലാണ് സര്‍ക്കാര്‍ ഇടപെട്ടത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എത്രയും വേഗം കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ആരംഭിക്കുന്നതിനുള്ള…
തിരുവനന്തപുരം :കോവിഡ് ലോക്ക്ഡൗൺ കാരണം അടഞ്ഞു കിടന്നിരുന്ന സിനിമാതിയേറ്ററുകൾ തുറന്നു പ്രവർത്തിക്കുന്നതുമായി ബന്ധപ്പെട്ട് സിനിമാ മേഖല നേരിടുന്ന പ്രശ്നങ്ങളിൽ അനുഭാവപൂർണ നടപടികളുമായി സർക്കാർ. വിവിധ സിനിമാ സംഘടനകൾ ഉന്നയിച്ച വിഷയങ്ങൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിതല യോഗത്തിലാണ് ഇളവുകൾ നൽകുന്ന കാര്യത്തിൽ തീരുമാനമായത്. തിയേറ്റർ ഉടമകൾ ഉന്നയിച്ച പ്രധാന ആവശ്യങ്ങളിലൊന്നായ സിനിമാ ടിക്കറ്റിൻമേലുള്ള വിനോദ നികുതി ഒഴിവാക്കി നൽകുവാൻ തീരുമാനമായി. 2021 ഏപ്രിൽ 1 മുതൽ ഡിസംബർ 31 വരെയുള്ള കാലയളവിലേക്കാണ് ഇളവ്. തിയേറ്ററുകൾ അടഞ്ഞു കിടന്ന കാലത്തെ വൈദ്യുതി ഫിക്സഡ് ചാർജിൽ ഇളവുകൾ നൽകും. ഇക്കാലയളവിലെ ഫിക്സഡ് ചാർജിൽ 50% ഇളവ് നൽകും. ബാക്കി തുക 6 തവണകളായി അടക്കുവാനും അവസരം നൽകും. കോവിഡ് കാരണം തിയേറ്ററുകൾ അടഞ്ഞുകിടന്ന കാലയളവിലെ കെട്ടിടനികുതി പൂർണമായും ഒഴിവാക്കി നൽകും. ഇതിനായി ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ അപേക്ഷ നൽകണം. ഒരു ഡോസ് വാക്സിനേഷൻ എടുത്തവരെയും തിയേറ്ററുകളിൽ പ്രവേശിപ്പിക്കുവാൻ തീരുമാനമായി. എന്നാൽ 50…
തിരുവനന്തപുരം; ഇന്റഗ്രാം സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട 15 വയസ് പ്രായമുള്ള പെൺകുട്ടിയെ വശീകരിച്ച് നഗ്നഫോട്ടോ കൈക്കലാക്കുകയും അശ്ലീല ഫോട്ടോകൾ അയച്ച് കൊടുത്തശേഷം നഗ്ന വീഡിയോ ചാറ്റിങ്ങ് നടത്തി രഹസ്യമായി സ്ക്രീൻ റിക്കാർഡ് ചെയ്തു ഭീഷണിപ്പെടുത്തിയ പ്രതി അറസ്റ്റിൽ . അരുവിക്കര കുറുംതോട്ടത്തു തെക്കുംകര മേലെപുത്തൻ വീട്ടിൽ മഹേഷ്. എം ( 33) നെയാണ് തിരുവനന്തപുരം സിറ്റി സൈബർ പോലീസ് നേമം പള്ളിച്ചലിൽ ഒളിവിൽ കഴിയവെ ഒളിസങ്കേതം വളഞ്ഞ് അറസ്റ്റ് ചെയ്തത്. ഇയാളുടെ വാട്ട്സ്ആപ്പ് നമ്പരിലേക്ക് പെൺകുട്ടിയുടെ നഗ്നവീഡിയോകൾ അയച്ചുകൊടുക്കാൻ നിർബന്ധിച്ചു. അത് നിരസിച്ച പെൺകുട്ടിയുടെ നഗ്ന ചിത്രങ്ങൾ മാതാപിതാക്കൾക്കും സഹപാഠികൾക്കും അയച്ച് കൊടുക്കുമെനന്നും , സാമൂഹ്യമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തിയും പെൺകുട്ടിയുടെ പേരും ഫോട്ടോയും ഉപയോഗിച്ച് 3 വ്യാജ ഇന്റഗ്രാം അക്കൗണ്ടുകൾ നിർമ്മിച്ചും ഭീഷണിപ്പെടുത്തുകയായിരുന്നു. സംഭവത്തിന് ശേഷം ഒളിവായിരുന്ന പ്രതി നേമത്ത് ഒളിവിൽ കഴിയുകയായിരുന്നു. ഇയാളുടെ വാട്ട്സ്ആപ്പ് നമ്പരിലേക്ക് പെൺകുട്ടിയുടെ നഗ്നവീഡിയോകൾ അയച്ചുകൊടുക്കാൻ നിർബന്ധിച്ചു. അത് നിരസിച്ച പെൺകുട്ടിയുടെ നഗ്ന…
ന്യുഡല്‍ഹി: ഇന്ത്യന്‍ നിര്‍മിത കോവിഡ് വാക്സിനായ കോവാക്സിന് ഒടുവില്‍ ലോകാരോഗ്യ സംഘടന (ഡബ്ല്യു എച്ച് ഒ) യുടെ അംഗീകാരം. 18 വയസും അതിന് മുകളിലുള്ളവര്‍ക്കും അടിയന്തര ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിന് ലോകാരോഗ്യ സംഘടനയുടെ സാങ്കേതിക ഉപദേശക സംഘം ശുപാര്‍ശ ചെയ്തു. പൂര്‍ണ്ണമായും ഇന്ത്യന്‍ നിര്‍മിതിയായ കോവാക്‌സിന്‍ ഹൈദരാബാദ് ആസ്ഥാനമായ ഭാരത് ബയോടെകും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചും ചേര്‍ന്നാണ് ഉത്പാദിപ്പിച്ചത്. ലോകാരോഗ്യ സംഘടനയുടെ അനുമതി ലഭിക്കുന്നതോടെ കോവാക്‌സിന്‍ എടുത്തവര്‍ക്ക് വിദേശ രാജ്യങ്ങളിലേക്ക് പോകുന്നതിനുള്ള തടസ്സം നീങ്ങും.നിലവില്‍ വിദേശത്തേക്ക് പോകുന്നവര്‍ ഓക്‌സ്ഫഡ് സര്‍വലാശാല ഉത്പാദിപ്പിച്ച കോവിഷീല്‍ഡ് വാക്‌സിന്‍ എടുക്കുന്നതിനാണ് താത്പര്യം കാണിച്ചിരുന്നത്. ഇന്ത്യയില്‍ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മിക്കുന്ന കോവിഷീല്‍ഡിന് നേരത്തെ തന്നെ ലോകാരോഗ്യ സംഘടന അനുമതി നല്‍കിയിട്ടുണ്ട്. ഏപ്രില്‍ 19-നാണ് അനുമതിക്കായി ഭാരത് ബയോടെക്ക് ലോകാരോഗ്യ സംഘടനയ്ക്ക് അപേക്ഷ സമര്‍പ്പിച്ചത്. വാക്സിന്‍ പരീക്ഷണഫലം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടതനുസരിച്ച് കമ്പനി കൂടുതല്‍ രേഖകള്‍ ഹാജരാക്കിയിരുന്നു. ബുധനാഴ്ച സംഘടനയുടെ ഉപദേശക…
തിരുവനന്തപുരം :ജില്ലയിലെ സർക്കാർ ഓഫീസുകളുടെ വിവരങ്ങൾ പൊതുജനങ്ങൾക്ക് നിമിഷനേരത്തിൽ ലഭ്യമാക്കി ‘എന്റെ ജില്ല’ മൊബൈൽ ആപ്ലിക്കേഷൻ. സർക്കാർ സംവിധാനങ്ങൾ ജനസൗഹൃദമാക്കുന്നത് ലക്ഷ്യമിട്ടുള്ള ‘എന്റെ ജില്ല’ മൊബൈൽ ആപ്ലിക്കേഷന്റെ പോസ്റ്ററും ജില്ലാ ഇൻഫർമേഷൻ ഓഫീസ് തയാറാക്കിയ വീഡിയോയും ജില്ലാ കളക്ടർ ഡോ.നവ്‌ജ്യോത്‌ഖോസ പ്രകാശനം ചെയ്തു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയാണ് പോസ്റ്റർ സ്‌പോൺസർ ചെയ്തത്. സർക്കാർ ഓഫീസുകൾ ജനകീയമാക്കുന്നതിന് ‘എന്റെ ജില്ല’ ആപ്പ് ഉപകരിക്കുമെന്ന് ജില്ലാ കളക്ടർ പറഞ്ഞു. ആപ്ലിക്കേഷന്റെ തുടർപ്രവർത്തനങ്ങൾക്ക് ഓഫീസ് മേധാവികൾ പ്രത്യേക ശ്രദ്ധ പുലർത്തണമെന്നും ഇതിനായി ഓഫീസിൽ ഒരു ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തണമെന്നും ജില്ലാ കളക്ടർ നിർദേശിച്ചു. സർക്കാർ സംവിധാനങ്ങൾ മികവുറ്റതാക്കുന്നതിനും പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടില്ലാതെ അത് ലഭ്യമാക്കുന്നതിനുമായി നാഷണൽ ഇൻഫോമാറ്റിക്സ് സെന്ററാണ് ‘എന്റെ ജില്ല’ മൊബൈൽ ആപ്ലിക്കേഷൻ വികസിപ്പിച്ചെടുത്തത്. നിലവിൽ ജില്ലയിലെ 34 സർക്കാർ വകുപ്പുകളുടെയും 2000ത്തോളം സർക്കാർ ഓഫീസുകളുടെയും വിവരങ്ങൾ ആപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഓരോ ഓഫീസും സ്ഥിതി ചെയ്യുന്ന സ്ഥലം, വിലാസം, ഉദ്യോഗസ്ഥരുമായി ബന്ധപ്പെടുന്നതിനുള്ള ഫോൺ നമ്പർ, ഇ-മെയിൽ…
മുരളീധരനെ കൊണ്ട് മലയാളികള്‍ക്കും ബിജെപിക്കാര്‍ക്കും ഗുണമില്ല: തുറന്നടിച്ച് പിപി മുകുന്ദന്‍
തിരുവനന്തപുരം : സംസ്ഥാന നേതൃത്വത്തെ വിമർശിച്ച് കേന്ദ്ര നേതൃത്വത്തിന് കത്തെഴുതിയതിന് പിന്നാലെ ബിജെപിയുടെ അവസ്ഥ മാധ്യമങ്ങളോട് തുറന്നടിച്ച് മുതിർന്ന നേതാവ് പി പി മുകുന്ദൻ. ബത്തേരി കോഴക്കേസ്, കൊടകര കള്ളപ്പണ ഇടപാട്, ഇന്ധനവില വർധന എന്നിവയെല്ലാം പ്രവർത്തകരെ ബിജെപിയിൽനിന്ന് അകറ്റി. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ ഇതിനോടകം പതിനായിരത്തിന് മുകളില്‍ പ്രവര്‍ത്തകര്‍ പാര്‍ട്ടി വിട്ടുവെന്നാണ് തനിക്ക് ജില്ലകളില്‍ നിന്ന് ലഭിച്ച കണക്കെന്നും അദ്ദേഹം പറഞ്ഞു. പിപി മുകുന്ദന്‍ പറഞ്ഞത് പ്രസക്തഭാഗങ്ങള്‍: ”വി മുരളീധരന്‍ കേന്ദ്ര മന്ത്രിയായതുകൊണ്ട് കേരളത്തിന് എന്ത് ഗുണമെന്ന് ചോദിച്ചാല്‍ എന്ത് ഉത്തരമാണ് പറയാന്‍ കഴിയുക. കേരളത്തിലെ ജനങ്ങള്‍ക്കെന്നല്ല, പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും മുരളീധരനെ കൊണ്ട് ഒരു ഗുണവുമില്ല. അടിയന്തരാവസ്ഥ കാലത്ത് ജയിലില്‍ കഴിയുകയും മര്‍ദ്ദനങ്ങള്‍ ഏറ്റുവാങ്ങുകയും ചെയ്ത നിരവധി പ്രവര്‍ത്തകരുടെ കുടുംബങ്ങളുണ്ട്. അവര്‍ക്ക് വേണ്ടി പോലും ഒന്നും ചെയ്യാന്‍ കഴിയുന്നില്ല. മറ്റ് സംസ്ഥാനങ്ങളില്‍ ഇതല്ല അവസ്ഥ. നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് മൂന്ന് ലക്ഷം വോട്ടുകള്‍ കുറഞ്ഞു. ഇത് എവിടെയാണ് പോയതെന്ന്…
തിരുവനന്തപുരം : മിൽമ മലപ്പുറത്ത് സ്ഥാപിക്കുന്ന പാൽപ്പൊടി ഫാക്ടറിയുടെ നിർമാണ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന് സംസ്ഥാന ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി വിളിച്ചു ചേർത്ത യോഗത്തിൽ പ്ലാന്റ് നിർമ്മാണം സംബന്ധിച്ച വിശദമായ വിലയിരുത്തൽ നടത്തി. മലപ്പുറം ജില്ലയിൽ സംസ്ഥാന സർക്കാരിന്റെയും മലബാർ മേഖലാ ക്ഷീര സഹകരണ യൂണിയന്റെയും ഫണ്ട് ഉപയോഗിച്ചാണ് പാൽ പൊടി നിർമ്മാണ ഫാക്ടറി തുടങ്ങുന്നത്. സാങ്കേതിക നടപടി കൾ പൂർത്തിയായി നിർമ്മാണം ആരംഭിച്ചു.. 15 മാസത്തിനുള്ളിൽ സംസ്ഥാനത്ത് പ്രവർത്തനം ആരംഭിക്കുന്ന ഫാക്ടറി പ്രതിദിനം 10 ലക്ഷം ടൺ ഉൽപ്പാദന ശേഷി ഉള്ളതാണ്.യോഗത്തിൽ വകുപ്പ് സെക്രട്ടറി ശ്രീമതി ടിങ്കു ബിസ്വാൾ ഐഎഎസ്, മിൽമ ഫെഡറേഷൻ ചെയർമാൻ ശ്രീ. കെ. എസ്. മണി, ഫെഡറേഷൻ മാനേജിങ് ഡയറക്ടർ ഡോ. പാട്ടീൽ സുയോഗ് സുഭാഷ്റാവു IFS, മിൽമ മലബാർ റീജിയൻ മാനേജിങ് ഡയറക്ടർ ഡോ. പി. മുരളി തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
തൃശ്ശൂര്‍ : മകന്‍ കൊല്ലപ്പെട്ട വിഷമത്തില്‍ പട്ടിണികിടന്ന അമ്മ മരിച്ചു. കോലഴി, തിരൂരില്‍ കൊല്ലപ്പെട്ട മണികണ്ഠന്റെ അമ്മ കുറുമ്പ (75) യാണ് അന്തരിച്ചത്. ഒക്ടോബര്‍ 28-നായിരുന്നു തിരൂര്‍ പണിക്കര്‍പടി വീട്ടില്‍ മണികണ്ഠന്‍ സുഹൃത്ത് സജീഷിന്റെ കുത്തേറ്റ് മരിച്ചത്. തുടര്‍ന്ന് വീട്ടില്‍ പട്ടിണികിടക്കുകയായിരുന്നു അമ്മ കുറുമ്പ. ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് കുഴഞ്ഞുവീണ കുറുമ്പയെ വീട്ടുകാര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും അഞ്ചുമണിയോടെ മരിച്ചു മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കത്തിനിടെ മണികണ്ഠനെ സുഹൃത്ത് സജീഷ് ചുറ്റികകൊണ്ട് അടിക്കുകയായിരുന്നു. മണികണ്ഠന് ക്രൂരമര്‍ദനമേറ്റിരുന്നുവെന്ന് പോസ്റ്റ്‌മോര്‍ട്ടത്തിലും കണ്ടെത്തിയിരുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് പടക്കം പൊട്ടിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി. രാത്രി എട്ട് മണിക്കും പത്ത് മണിക്കും ഇടയിൽ മാത്രമേ പടക്കം പൊട്ടിക്കാവു എന്ന് ആഭ്യന്തര വകുപ്പ് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. പടക്കം പൊട്ടിക്കുന്നതിന് സുപ്രീം കോടതി ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിലാണ് ഇത്തരത്തിൽ ഒരു ഉത്തരവ് ആഭ്യന്തരവകുപ്പ് പുറത്തിറക്കിയത്. പത്ത് മണിക്ക് ശേഷം പടക്കം പൊട്ടിക്കുന്നവർക്കെതിരെ പോലീസിന്റെ ഭാഗത്ത് നിന്ന് നിയമനടപടി ഉണ്ടായേക്കും. ഇത് സംബന്ധിച്ച് പോലീസിന് ആഭ്യന്തര വകുപ്പ് നിർദേശം നൽകിയേക്കും. 10 മണിക്ക് ശേഷം ആരെങ്കിലും പടക്കം പൊട്ടിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കാൻ പോലീസിന്റെ നടപടികളും ഉണ്ടാകും.
തിരുവനന്തപുരം: ശ്രീകണ്ഠേശ്വരം ഗണപതി കോവിലിനു സമീപം കഴിഞ്ഞ ദിവസം രാത്രി ബൈക്കില്‍ വന്നവരെ ഇടിച്ചുവീഴ്ത്തി ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ 10 പേര്‍ പിടിയില്‍.ശ്രീകണ്ഠേശ്വരം ചെമ്പകശ്ശേരി നാലുമുക്ക് വിനായകം വീട്ടില്‍ വിഷ്ണു(32), പാല്‍ക്കുളങ്ങര തേങ്ങപ്പുര ലെയ്ന്‍ വട്ടവിളാകത്ത് വീട്ടില്‍ പച്ച മനോജ് എന്ന് വിളിക്കുന്ന മനോജ് കുമാര്‍ (31), പെരുന്താന്നി ചിത്തിര നഗര്‍ മുരുകാ ഭവനില്‍ കണ്ണാടി സുനില്‍ എന്ന് വിളിക്കുന്ന സുനില്‍കുമാര്‍ (31), പേട്ട ചായക്കുടി ലെയ്നില്‍ ജബ വില്ലയില്‍ സന്തോഷ് (36)ആറ്റുകാല്‍ പാടശ്ശേരി പണയില്‍ പുത്തന്‍വീട്ടില്‍ ബൈജു (39), നെടുങ്കാട് സോമന്‍ നഗര്‍ അര്‍ച്ചന ഹൗസില്‍ ദിലീപ്(35), ഫോര്‍ട്ട് ഹൈസ്‌കൂളിന് എതിര്‍വശം പട്ടത്ത് വീട്ടില്‍ നിതീഷ് (24), ഫോര്‍ട്ട് ഹൈസ്‌കൂളിന് എതിര്‍വശം പട്ടത്തു വീട്ടില്‍ ധനീഷ് (22), കൈതമുക്ക് ഇരുമ്പുപാലം റോഡ് ഈശ്വര വിലാസം വീട്ടില്‍ അര്‍ജുന്‍(22), ചാക്ക തഴശ്ശേരി ലെയ്ന്‍ തകിടി മുടുമ്പില്‍ വീട്ടില്‍ ദാസപ്പന്‍ എന്ന് വിളിക്കുന്ന കൃഷ്ണദാസ് (22) എന്നിവരെയാണ് വഞ്ചിയൂര്‍ പോലീസ് അറസ്റ്റ്…