Author: News Desk

തിരുവനന്തപുരം: സംസ്ഥാന സമിതിയിൽ നിന്ന് തരംതാഴ്ത്തൽ പോലുള്ള കടുത്ത നടപടികളിൽ നിന്ന് സുധാകരനെ സംരക്ഷിച്ചു നിർത്തിയത് മുഖ്യമന്ത്രി പിണറായി വിജയന്റ ഇടപെടലാണ്. 2002ൽ വിഭാഗീയ പ്രവർത്തനത്തിന് സംസ്ഥാന സമിതിയിൽ നിന്ന് സുധാകരനെ തരംതാഴ്ത്തിയിരുന്നു. എന്നാൽ ഇത്തവണ നടപടിയെടുത്ത് ഒഴിവാക്കാനല്ല, പകരം തെറ്റു തിരുത്തി കൂടെ നിർത്താനാണ് പാർട്ടി തീരുമാനം. പാർട്ടിയിൽ വിഭാഗീയതയും സംഘടാ വിരുദ്ധ പ്രവർത്തനങ്ങളും അനുവദിക്കില്ലെന്ന ശക്തമായ സന്ദേശം കൂടിയാണ് ജി.സുധാകരനെതിരായ നടപടിയിലൂടെ സിപിഎം, നേതാക്കൾക്കും അണികൾക്കും നൽകുന്നത്. ജില്ലാ സമ്മേളനത്തിലെ വിഭാഗീയ പ്രശ്നങ്ങളുടെ പേരിൽ 2002ൽ ആലപ്പുഴ ജില്ലാ കമ്മിറ്റി പിരിച്ചു വിടുകയും ജില്ലാ സെക്രട്ടറി കൂടിയായ സുധാകരനെ സംസ്ഥാന കമ്മിറ്റിയിൽ നിന്ന് തരംതാഴ്ത്തുകയും ചെയ്തിരുന്നു. മുൻ ജില്ലാ സെക്രട്ടറി വി.കേശവനേയും അന്ന് സംസ്ഥാന കമ്മിറ്റിയിൽ നിന്ന് തരംതാഴ്ത്തി. ജില്ലാ സമ്മേളന തെരഞ്ഞെടുപ്പുകളിൽ പാർട്ടി ചട്ടങ്ങൾ ലംഘിക്കാൻ കൂട്ടു നിന്നു എന്നായിരുന്നു സുധാകരനെതിരേ അന്നു ചാർത്തിയ കുറ്റം. തുടർന്ന് എം.എ.ബേബിക്ക് ജില്ലാ സെക്രട്ടറിയുടെ ചുമതല നൽകി. നടപടിക്കു ശേഷം…

Read More

തിരുവനന്തപുരം : രണ്ട് ദിവസത്തെ പണിമുടക്കിൽ കെഎസ്ആർടിസിക്ക് നഷ്ടം 9.4 കോടി രൂപ. ജീവനക്കാർ പണിമുടക്കിയെങ്കിലും ശമ്പള പരിഷ്കരണ ചർച്ച തുടരുമെന്ന് മാനേജമെന്റ് അറിയിച്ചു. ഡയസ്നോണിന്റെ കാര്യത്തിൽ സർക്കാർ തീരുമാനിക്കുന്നത് പോലെ ആയിരിക്കും തുടർ നടപടിയെന്നും മാനേജമെന്റ് വ്യക്തമാക്കി. 10 വർഷമായി കെഎസ്ആർടിസിയിൽ ശമ്പള പരിഷ്കരണം നടപ്പിലാക്കിയിട്ടില്ലെന്നാണ് തൊഴിലാളികൾ പറയുന്നത്. അതുകൊണ്ടാണ് അവർ ഒരു സമരത്തിലേക്ക് പോയത്. 48 മണിക്കൂർ പണിമുടക്കിന് ശേഷം ഇന്ന് വീണ്ടും കെഎസ്ആർടിസി സർവീസ് പുനരാരംഭിച്ചിട്ടുണ്ട്.പണിമുടക്കിയ തൊഴിലാളികൾക്കു സർക്കാർ തീരുമാനത്തിനു വിധേയമായി ഡയസ്നോൺ ബാധകമാകുമെന്നാണ് എംഡിയുടെ സർക്കുലർ. ഡയസ്നോൺ നടപ്പിലാക്കാൻ സർക്കാർ തീരുമാനിച്ചാൽ ശമ്പളം നഷ്ടമാകും.

Read More

കോഴിക്കോട്: മുസ്ലിം ലീഗ് ദേശീയ നേതൃയോഗത്തില്‍ പാര്‍ട്ടി എം.പി അബ്ദുസമദ് സമദാനിക്ക് രൂക്ഷ വിമര്‍ശനം. പാര്‍ട്ടി ദേശീയ സെക്രട്ടറി ഖുറം അനീസ് ആണ് സമദാനിക്കെതിരെ വിമര്‍ശനം ഉന്നയിച്ചത്. വെല്ലുവിളി നിറഞ്ഞ രാഷ്ട്രീയ സാഹചര്യത്തിലാണ് ഉത്തരേന്ത്യയില്‍ പ്രവര്‍ത്തിക്കുന്നതെന്നും പാര്‍ട്ടി എം.പി സമദാനിയുടെ ഒരു പിന്തുണയും ലഭിക്കുന്നില്ലെന്നും ഖുറം അനീസ് വിമര്‍ശിച്ചു. വികാര നിര്‍ഭരമായാണ് ഖുറം പ്രസംഗിച്ചത്. കോഴിക്കോട്: മുസ്ലിം ലീഗ് ദേശീയ നേതൃയോഗത്തില്‍ പാര്‍ട്ടി എം.പി അബ്ദുസമദ് സമദാനിക്ക് രൂക്ഷ വിമര്‍ശനം. പാര്‍ട്ടി ദേശീയ സെക്രട്ടറി ഖുറം അനീസ് ആണ് സമദാനിക്കെതിരെ വിമര്‍ശനം ഉന്നയിച്ചത്. വെല്ലുവിളി നിറഞ്ഞ രാഷ്ട്രീയ സാഹചര്യത്തിലാണ് ഉത്തരേന്ത്യയില്‍ പ്രവര്‍ത്തിക്കുന്നതെന്നും പാര്‍ട്ടി എം.പി സമദാനിയുടെ ഒരു പിന്തുണയും ലഭിക്കുന്നില്ലെന്നും ഖുറം അനീസ് വിമര്‍ശിച്ചു. വികാര നിര്‍ഭരമായാണ് ഖുറം പ്രസംഗിച്ചത്.കോവിഡിന് ശേഷം ചേര്‍ന്ന മുസ്ലിം ലീഗ് ദേശീയ നേതൃയോഗത്തിലാിരുന്നു പാര്‍ട്ടി ദേശീയ വൈസ് പ്രസിഡണ്ട് കൂടിയായ സമാദാനിക്കെതിരെ വിമര്‍ശനം ഉയര്‍ന്നത്. അഖിലേന്ത്യാ അധ്യക്ഷന്‍ ഖാദര്‍ മൊയ്തീന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പാര്‍ട്ടിയുടെ…

Read More

ബാഗ്ദാദ്: ഇറാഖ് പ്രധാനമന്ത്രി മുസ്തഫ അല്‍ ഖാദിമിക്ക് നേരെ വധശ്രമം. ഔദ്യോഗിക വസതിയിലേക്ക് സ്‌ഫോടക വസ്തുക്കള്‍ നിറച്ച ഡ്രോണ്‍ ഇടിച്ചിറക്കി. നിരവധി പേര്‍ക്ക് പരിക്കേറ്റു. അതീവ സുരക്ഷാ മേഖലയില്‍ നടന്ന ആക്രമണ ശ്രമത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. താന്‍ സുരക്ഷിതനാണെന്ന് മുസ്തഫ അല്‍ ഖാദിമി ട്വീറ്റ് ചെയ്തിട്ടുണ്ട്. തിരഞ്ഞെടുപ്പ് നടക്കുന്ന ഇറാഖില്‍ കുറച്ച് ദിവസങ്ങളായി സംഘര്‍ഷം നിലനില്‍ക്കുന്നുണ്ട്. ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത സ്ഥിതിയാണ് നിലവില്‍. ഇറാഖില്‍ ഷിയ വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷവും നിലനില്‍ക്കുന്നുണ്ട്. 2019ലാണ് അമേരിക്കയുടെ പിന്തുണയോടെ ഖാദിമി പ്രധാനമന്ത്രി പദത്തിലേക്ക് എത്തിയത്. വലിയ പ്രക്ഷോഭമാണ് സര്‍ക്കാര്‍ വിരുദ്ധ കകഷികള്‍ നടത്തുന്നത്. കഴിഞ്ഞ ദിവസവും പ്രധാനമന്ത്രിയുടെ വസതി സ്ഥിതി ചെയ്യുന്ന ഗ്രീന്‍ സോണ്‍ മേഖലയില്‍ സംഘര്‍ഷം നടന്നിരുന്നു. സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

Read More

പാലക്കാട്: പാലക്കാട് മുണ്ടൂരിൽ ഇതര സംസ്ഥാന തൊഴിലാളികൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ഉത്തർപ്രദേശ് സ്വദേശി വാസിം ആണ് കൊല്ലപ്പെട്ടത് ). മുണ്ടൂരിലെ ഒരു ഫർണ്ണീച്ചർ സ്ഥാപനത്തിലെ ജീവനക്കാർ തമ്മിലുണ്ടായ സംഘർഷമാണ് തൊഴിലാളിയുടെ മരണത്തിലേക്ക് നയിച്ചത്. ഒരേ കുടുംബത്തിൽപ്പെട്ടവ‌ർ‍ തമ്മിലാണ് സംഘ‌ർഷണുണ്ടായത്. പരിക്കേറ്റ വാസിം എന്ന് പേരുള്ള മറ്റൊരു ഇതര സംസ്ഥാന തൊഴിലാളിയും വാജിദ് എന്ന മറ്റൊരു തൊഴിലാളിയും ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. കുടുംബപ്രശ്നം കയ്യാങ്കളിയിലേക്ക് നീങ്ങിയെന്നാണ് പ്രാഥമിക അനുമാനം. വാജിദാണ് വാസിമിനെ വെട്ടിയത്. ഇതിന് ശേഷം സ്വയം കഴുത്ത് മുറിക്കാൻ ശ്രമിച്ച വാജിദിനെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിക്കേറ്റ വാസിം തൃശ്ശൂർ മെഡിക്കൽ കോളേജിലാണ്. ഇയാളുടെ പരിക്കും ഗുരുതരമാണ്

Read More

ദില്ലി: ഇന്ധനവിലയിൽ രാഷ്ട്രീയ പാടില്ലെന്ന് കേന്ദ്രം (central government). വില കുറയ്ക്കണമെന്ന് എല്ലാ സംസ്ഥാനങ്ങളോടും വീണ്ടും അഭ്യർത്ഥിക്കുകയാണ്. 18 സംസ്ഥാനങ്ങളും ആറ് കേന്ദ്രഭരണ പ്രദേശങ്ങളും വില കുറച്ചു. യുപിയും ഹരിയാനയും കേന്ദ്ര നികുതി കൂടി ഉൾപ്പെടുത്തി 12 രൂപ കുറച്ചെന്നും കേന്ദ്രം. എക്സൈസ് തീരുവ കുറച്ചതിന് പിന്നാലെ കേന്ദ്ര ആഹ്വാനം അനുസരിച്ചാണ് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ മൂല്യവർധിത നികുതി കുറിച്ചത്. എൻഡിഎ ഭരണത്തിലുള്ള ബിഹാറും പുതുച്ചേരിയും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളും തീരുമാനം പിന്തുടർന്നു.എന്നാൽ മൂല്യവർധിത നികുതി കുറക്കാൻ കഴിയില്ലെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങൾ. പെട്രോളിന് ഉയർന്ന വിലയുള്ള മഹാരാഷ്ട്രയിൽ സർക്കാർ അടിയന്തരമായി നികുതി കുറയ്ക്കണമെന്ന ആവശ്യം ബിജെപി സംസ്ഥാന ഘടകം ശക്തമാക്കുകയാണ്. എന്നാൽ ആശ്വാസം പകരാനുള്ള കേന്ദ്രസർക്കാർ തീരുമാനം ആത്മാർത്ഥമാണെങ്കിൽ ഇരുപത്തിയഞ്ചോ അൻപതോ രൂപ എങ്കിലും കുറക്കണണമെന്ന് ശിവസേന പ്രതികരിച്ചു. ബംഗാളിലും കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലും സമാനമായ സമ്മർദ്ദം ബിജെപി ഉയർത്തുന്നുണ്ട്. പതിനെട്ട് മാസത്തിനിടെ മാത്രം…

Read More

തിരുവനന്തപുരം: നെയ്യാറില്‍വീണ് ഒന്നരവയസ്സുകാരി മരിച്ചു. നെയ്യാറ്റിന്‍കര പാലക്കടവ് തോട്ടത്ത് വിളാകത്ത് വീട്ടില്‍ കെ.പി.എ. ബറ്റാലിയനിലെ പോലീസുകാരനായ സജിന്റെയും ആതിരയുടെയും ഏകമകള്‍ അനാമികയാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ പത്തരയോടെയാണ് സംഭവം.ആതിര മകൾ അനാമികയെ കുളിപ്പിക്കാനായി എണ്ണ തേച്ച് നിർത്തിയിരിക്കുകയായിരുന്നു. കുളിപ്പിക്കാനായി മകളെ നോക്കുമ്പോൾ കാണാനില്ലായിരുന്നു. ഇവരുടെ വീടിന്റെ പരിസരത്ത്‌ തന്നെയുള്ള വീട്ടിലാണ് ആതിരയുടെ അച്ഛൻ സുധാകരനും സഹോദരനും താമസിക്കുന്നത്. കുട്ടി മുത്തച്ഛന്റെ കൂടെ വീട്ടിലുണ്ടാകുമെന്നാണ് കരുതിയത്. എന്നാൽ അവിടെയും കുഞ്ഞിനെ കാണാതായതിനെ തുടർന്നാണ് തിരച്ചിൽ നടത്തിയത്. ഇവരുടെ വീടിനോട് ചേർന്നുള്ള അച്ഛന്റെ വീടിന്റെ പുറകിലൂടെ നെയ്യാറിലേക്ക് ഇറങ്ങാനായി വഴിയുണ്ട്. ഇതുവഴി കുട്ടി ഇറങ്ങി നടന്ന് നെയ്യാറിലേക്ക് വീണതാകാമെന്നാണ് പോലീസ് കരുതുന്നത്. അഗ്നിരക്ഷാസേന നെയ്യാർ തീരത്ത് നടത്തിയ തിരച്ചിലിൽ അനാമികയുടെ മൃതദേഹം കണ്ടെടുക്കുകയായിരുന്നു. നെയ്യാറ്റിൻകര ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം വെള്ളിയാഴ്ച നെയ്യാറ്റിൻകര ഇൻസ്‌പെക്ടർ വി.എൻ.സാഗറിന്റെ നേതൃത്വത്തിൽ ഇൻക്വിസ്റ്റ് തയ്യാറാക്കി. തുടർന്ന് മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിൽ പോസ്റ്റുമോർട്ടം നടത്തി. മരണത്തിൽ ദുരൂഹതയില്ലെന്ന്…

Read More

കൊല്ലം : ആറുമക്കളുടെ അമ്മയായ വയോധികയുടെ മൂന്നുദിവസം പഴക്കമുള്ള മൃതദേഹം പുഴുവരിച്ചനിലയിൽ വീട്ടിൽ കണ്ടെത്തി. പട്ടാഴി കന്നിമേൽ പനയനം കാഞ്ഞിരംവിളവീട്ടിൽ പരേതനായ കുഞ്ഞൻ പിള്ളയുടെ ഭാര്യ ജാനകിയമ്മ(100)യാണ് മരിച്ചത്. ഒപ്പം താമസിച്ചിരുന്ന മാനസികവെല്ലുവിളി നേരിടുന്ന മകൻ അറിയിച്ചതിനെത്തുടർന്ന് നാട്ടുകാർ വീട്ടിലെത്തിയപ്പോഴാണ് ദുർഗന്ധം വമിക്കുന്നനിലയിൽ കട്ടിലിൽ മൃതദേഹം കണ്ടത്. അവിവാഹിതനായ മകനും അമ്മയും മാത്രമാണ് വീട്ടിൽ താമസം. മറ്റു മക്കളും അവരുടെ കുടുംബവുമൊക്കെ തൊട്ടടുത്തു താമസിക്കുന്നുണ്ട്. അമ്മ മരിച്ച് പുഴുവരിച്ചു കിടക്കുന്നെന്ന് മകൻ അടുത്തവീട്ടിലെത്തി അറിയിച്ചതോടെയാണ് സംഭവം പുറംലോകമറിയുന്നത്. രണ്ടുമുറിയും ഇറക്കുകളുമുള്ള പഴയവീട്ടിലെ മലിനമായ മുറിയിൽ ജീർണിച്ച നിലയിലായിരുന്നു മൃതദേഹം. നാട്ടുകാർ അറിയിച്ചതിനെത്തുടർന്ന് പഞ്ചായത്ത് അധികൃതരും കുന്നിക്കോട് പോലീസും സ്ഥലത്തെത്തി. പോലീസ് നടപടികൾക്കുശേഷം കോവിഡ് ടെസ്റ്റിനും മൃതദേഹപരിശോധനയ്ക്കുമായി കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. അടുത്ത ബന്ധുക്കളുടെ അനാസ്ഥയാണ് മരണമറിയാൻ വൈകാനിടയാക്കിയതെന്നും അവരുടെപേരിൽ കേസെടുക്കുന്നകാര്യം പരിഗണനയിലുണ്ടെന്നും പോലീസ് ഇൻസ്പെക്ടർ പി.ഐ.മുബാറക്ക് അറിയിച്ചു

Read More

ലണ്ടൻ: വാക്സിനു പിന്നാലെ കോവിഡ് ചികിത്സയ്ക്കുള്ള ആദ്യഗുളികയ്ക്ക് ബ്രിട്ടൻ അംഗീകാരം നൽകി. ലെഗെവ്രിയോ (മോൾനുപിരവിർ) എന്ന ആന്റിവൈറൽ ഗുളിക കോവിഡ് രോഗികൾ ദിവസവും രണ്ടുനേരമാണ് കഴിക്കേണ്ടത്. നേരിയതോ മിതമായതോ ആയ ലക്ഷണങ്ങളും ഒപ്പം ഗുരുതരമായ മറ്റേതെങ്കിലുമൊരു രോഗസാധ്യതയുമുള്ളവർക്ക് (അമിതവണ്ണം, പ്രമേഹം, ഹൃദ്രോഹം, 60 വയസ്സിനു മുകളിലുള്ളവർ) ബ്രിട്ടനിൽ ഉടൻ ഗുളിക നൽകിത്തുടങ്ങും. രോഗികളുടെ ആശുപത്രിവാസം ഒഴിവാക്കാനും മരണനിരക്ക് 50 ശതമാനമായി കുറയ്ക്കാനും മരുന്നു സഹായിക്കുമെന്ന് ബ്രിട്ടനിലെ മെഡിസിൻസ് ആൻഡ് ഹെൽത്ത്കെയർ പ്രൊഡക്റ്റ്സ് റെഗുലേറ്ററി (എം.എച്ച്.ആർ.എ.) അറിയിച്ചു. ബ്രിട്ടീഷ് ആരോഗ്യമേഖലയിലെ ചരിത്രദിനമാണിതെന്ന് മരുന്നിന് അനുമതി നൽകിയ വിവരം പ്രഖ്യാപിച്ച് ആരോഗ്യസെക്രട്ടറി സാജിദ് ജാവിദ് പറഞ്ഞു. ഫ്ലൂ ചികിത്സയ്ക്കായി വികസിപ്പിച്ചതാണ് മോൾനുപിരവിർ. റിഡ്ജ്ബാക് ബയോതെറാപ്യൂട്ടിക്സും മെർക് ഷാർപ് ആൻഡ് ഡോമും (എം.എസ്.ഡി.) ചേർന്നുവികസിപ്പിച്ച ഗുളിക ശരീരത്തിൽ വൈറസ് പെരുകുന്നത് തടഞ്ഞ് രോഗതീവ്രത കുറയ്ക്കും. രോഗബാധയുടെ തുടക്കത്തിൽത്തന്നെ ഉപയോഗിക്കുന്നതാണ് ഏറെ ഫലപ്രദം. ലക്ഷണങ്ങൾ കണ്ട് അഞ്ചുദിവസത്തിനുള്ളിലെങ്കിലും മോൾനുപിരവിർ കഴിക്കാനാണ് നിർദേശം. അതേസമയം, വാക്സിനേഷന് പകരമായി ഉപയോഗിക്കാനാവുന്നതല്ല…

Read More

തിരുവനന്തപുരം: സിപിഎം സംസ്ഥാന സമിതി യോഗത്തിന് ഇന്ന് തുടക്കം. സെക്രട്ടറി സ്ഥാനത്തേക്കുള്ള കോടിയേരി ബാലകൃഷ്ണന്റെ മടങ്ങി വരവ് ഇപ്പോള്‍ ഉണ്ടാകുമോ എന്നതാണ് യോഗത്തില്‍ നിര്‍ണായകം. മകന്‍ ബിനീഷ് കോടിയേരിക്ക് കള്ളപ്പണക്കേസില്‍ ജാമ്യം ലഭിച്ചതും കോടിയേരിയുടെ ആരോഗ്യസ്ഥിതിയിലുണ്ടായ മാറ്റങ്ങളുമാണ് തിരിച്ചുവരാനുള്ള അനുകൂല ഘടകങ്ങള്‍. അടുത്ത പിബി യോഗം വരെ കാത്താല്‍ മടങ്ങി വരവ് വരും ദിവസങ്ങളില്‍ ഉണ്ടാകില്ല. അമ്പലപ്പുഴ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ജി. സുധാകരനെതിരെ ഉയര്‍ന്ന പരാതികളില്‍ പാര്‍ട്ടി അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് യോഗത്തില്‍ വെക്കും. ജി. സുധാകരന്റെ ഭാഗത്തു വീഴ്ചയുണ്ടായെന്ന കണ്ടെത്തല്‍ റിപ്പോര്‍ട്ടിലുണ്ട്. സംസ്ഥാന സമിതി അംഗമായ സുധാകരനെതിരേയുള്ള നടപടി യോഗം തീരുമാനിക്കും. പരാതി ഉന്നയിച്ച എച്ച് സലാമിനെതിരെയും കണ്ടെത്തലുകളുണ്ട്. ഇന്ധനവില വര്‍ധനയുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിനെതിരെയുള്ള പ്രതിഷേധങ്ങള്‍ പ്രതിരോധിക്കാനുള്ള പ്രചരണ പരിപാടികള്‍ക്കും സംസ്ഥാന കമ്മിറ്റി രൂപം നല്‍കും. പെട്രോള്‍, ഡീസല്‍ നികുതി കേന്ദ്രം കുറച്ചിട്ടും സംസ്ഥാന നികുതി കുറക്കില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം ശക്തമായ സമരത്തിനൊരുങ്ങുകയാണ്

Read More