Author: News Desk

തിരുവനന്തപുരം: കെ റെയില്‍ വികസനത്തിന് അനിവാര്യമെന്ന് സഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ . കെ റെയില്‍ വേണ്ടെന്ന പ്രതിപക്ഷ നിലപാട് ദൌര്‍ഭാഗ്യകരമാണ്. സർക്കാരിന്‍റെ പോരായ്മ കൊണ്ടല്ല പ്രകൃതി ദുരന്തം ഉണ്ടാകുന്നത്. പരിസ്ഥിതി സംരക്ഷണത്തില്‍ വിട്ടുവീഴ്ച ചെയ്യില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കെ റെയില്‍ പോലുള്ള വിനാശപദ്ധതികളാണ് സര്‍ക്കാരിനെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ കുറ്റപ്പെടുത്തി. പ്രളയം പഠിച്ച സമിതിയുടെ ശുപാര്‍ശകളൊന്നും നടപ്പാക്കിയില്ല. ദുരന്ത നിവാരണ അതോറിറ്റിയാണ് ഏറ്റവും വലിയ ദുരന്തം. പ്രകൃതിക്ഷോഭമുണ്ടാകുമ്പോള്‍ പുനരധിവാസത്തിന് അടക്കം പദ്ധതികള്‍ വേണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. അതേസമയം സിൽവർ ലൈൻ പദ്ധതിക്കായി എസ്റ്റിമേറ്റ് തുകയിൽ നിന്ന് യഥാർത്ഥ തുക കൂടുതലാകുന്ന സാഹചര്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 22.5 ടൺ ആക്സിൽ ലോഡുള്ള റോറോ ചരക്ക് ട്രെയിനുകൾ ഓടിക്കാൻ കഴിയുന്ന വിധമാണ് സിൽവർ ലൈൻ പദ്ധതി രൂപകല്‍പ്പന ചെയ്യുന്നതെന്നും സിൽവർ ലൈൻ വഴി ചരക്ക് ഗതാഗതവും സുഗമമായി നടത്താമെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം പദ്ധതിയില്‍ വിദേശ…

Read More

തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പുകാരൻ മോൻസൺ മാവുങ്കലിന് എല്ലാ ഒത്താശയും ചെയ്ത ട്രാഫിക് ഐ.ജി ഗുഗുലോത്ത് ലക്ഷ്മണിനെ സസ്പെൻഡ് ചെയ്തേക്കും. മോൻസണിനെ ഐ.ജി വഴിവിട്ട് സഹായിച്ചതിന്റെ രേഖകൾ സഹിതം ക്രൈംബ്രാഞ്ച് സമർപ്പിച്ച റിപ്പോർട്ടിലാണ് നടപടിയെടുക്കാൻ ഡി.ജി.പി അനിൽകാന്ത് മുഖ്യമന്ത്രിക്ക് ശുപാർശ നൽകിയത്. ഫയലിൽ ഒപ്പിട്ടു എന്നാണ് അറിവ്.മോൻസണിനെതിരായ ആറരക്കോടിയുടെ തട്ടിപ്പുകേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം ഒഴിവാക്കി, മോൻസണിന്റെ ഇഷ്ടക്കാരനായ ചേർത്തല സി.ഐ ശ്രീകുമാറിന് കൈമാറാൻ വഴിവിട്ട് ഇടപെട്ട ലക്ഷ്മണിന് എ.ഡി.ജി.പി മനോജ് എബ്രഹാം മെമ്മോ നൽകുകയും ശാസിക്കുകയും ചെയ്തിരുന്നു. മോൻസണിന്റെ വീട്ടിലെ നിത്യസന്ദർശകനായിരുന്നു ലക്ഷ്മൺ. ഹൈദരാബാദിൽ നിന്ന് കോടിക്കണക്കിന് രൂപ ഡൽഹിയിലെത്തിക്കാനും കേസുകൾ ഒതുക്കാനും ലക്ഷ്മണിന്റെ സഹായം കിട്ടിയെന്ന് മോൻസൺ അവകാശപ്പെടുന്ന വീഡിയോ ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. മോൻസണിനെതിരെ പരാതി നൽകുന്നവരുടെയും അയാളുടെ ജീവനക്കാരുടെയും ഫോൺ വിളി രേഖകൾ കൈമാറിയതിലും ഐ.ജിക്ക് പങ്കുണ്ടെന്നാണ് സൂചന. ജീവനക്കാരെ സൂക്ഷിക്കണമെന്ന് ഐ.ജി മോൻസണിന് മുന്നറിയിപ്പ് നൽകുന്ന ഓഡിയോ പുറത്തായിരുന്നു. ഐ.ജിക്ക് മോൺസണുമായുള്ള ബന്ധം പുറത്തുവന്നതിനു പിന്നാലെ, പൊലീസ് ആസ്ഥാനത്ത്…

Read More

ന്യൂ ഡൽഹി: നാവികസേനയുടെ പുതിയ മേധാവിയായി മലയാളിയായ വൈസ് അഡ്മിറല്‍ ആര്‍ ഹരികുമാറിനെ നിയമിച്ചു. ഈ മാസം 30- ന് ഹരികുമാർ ചുമലയേൽക്കും. 39 വർഷമായി നാവികസേനയുടെ ഭാഗമായി സേവനമനുഷ്ഠിക്കുന്ന ഹരികുമാർ തിരുവനന്തപുരം പട്ടം സ്വദേശിയാണ്. അഡ്മിറൽ കരംബിർ സിംഗ് വിരമിക്കുന്ന സാഹചര്യത്തിലാണ് മലയാളിയായ ഹരികുമാറിനെ നിയമിച്ചത്. അതേസമയം മുംബൈ ആസ്ഥാനമായുള്ള പശ്ചിമഘട്ട നേവൽ കമാൻഡിന്റെ കമാൻഡ് ഇൻ ചീഫായി ഈ വർഷം ഫെബ്രുവരിയിലാണ് ഹരികുമാർ ചുമതലയേറ്റെടുത്തത്. നാഷനൽ ഡിഫൻസ് അക്കാദമിയിൽ നിന്ന് 1983 ൽ ഇന്ത്യൻ നാവികസേനയിലെത്തിയ ഹരികുമാർ ഐഎൻഎസ് നിഷാങ്ക്, ഐഎൻഎസ് കോറ, ഐഎൻഎസ് വിരാട്, ഐഎൻഎസ് റൺവീർ ഉൾപ്പെടെ അഞ്ചു പടക്കപ്പലുകളുടെ തലവനായും പ്രവർത്തിച്ചു. മുംബൈ സർവകലാശാലയിലും യുഎസ് നേവൽ വാർ കോളജിലും ലണ്ടനിലെ കിങ്‌സ് കോളജിലുമായിരുന്നു ഉപരിപഠനം. പരം വിശിഷ്ട സേവാ മെഡല്‍ (PVSM), അതി വിശിഷ്ട സേവാ മെഡല്‍ (AVSM), വിശിഷ്ട സേവാ മെഡല്‍ (VSM) എന്നിവ ലഭിച്ചിട്ടുണ്ട്.

Read More

കൊച്ചി : മുതിര്‍ന്ന ചലച്ചിത്ര നടി കെ.പി.എ.സി ലളിത ആശുപത്രിയില്‍. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച താരത്തെ ഐസിയുവില്‍ പ്രവേശിപ്പിച്ചു. കരള്‍ രോഗവും കടുത്ത പ്രമേഹവും മൂലം കഴിഞ്ഞ പത്ത് ദിവസമായി താരം ആശുപത്രിയില്‍ ചികിത്സയിലാണ്. കരള്‍മാറ്റ ശസ്ത്രക്രിയ അടിയന്തിരമായി നിര്‍ദ്ദേശിക്കുന്നുണ്ട്. പക്ഷെ താരത്തിന്റെ പ്രായം കണക്കിലെടുത്ത് തല്ക്കാലം ഡോക്ടര്‍മാര്‍ ശസ്ത്രക്രിയക്ക് തയ്യാറാകുന്നില്ലെന്നാണ് വിവരം. പത്ത് ദിവസങ്ങള്‍ക്ക് മുന്‍പാണ് നടിയെ തൃശ്ശൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കൂടുതല്‍ മെച്ചപ്പെട്ട ചികിത്സയ്ക്കായി കഴിഞ്ഞ ദിവസം എറണാകുളത്തേക്ക് മാറ്റുകയായിരുന്നു

Read More

തിരുവനന്തപുരം: ഇന്തോ വിയറ്റ്‌നാം സൗഹൃദം ഊട്ടിയുറപ്പിക്കുന്നതിന്റെ ഭാഗമായി കേരളത്തിലെത്തിയ വിയറ്റ്‌നാം പ്രതിനിധി ഫന്‍ തങ് തുങ് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജുമായി ചര്‍ച്ച നടത്തി. തിരുവനന്തപുരം ജില്ലയിലെ ആമച്ചല്‍ കുടുംബാരോഗ്യ കേന്ദ്രം, വെള്ളയമ്പലം സി.എഫ്.എല്‍.ടി.സി. എന്നിവ സന്ദര്‍ശിച്ച ശേഷമാണ് പ്രതിനിധി മന്ത്രിയുടെ ചേംബറിലെത്തിയത്. മെഡിക്കല്‍ കോളേജിലെ കോവിഡ് ചികിത്സാ കേന്ദ്രവും സന്ദര്‍ശിച്ചു. കേരളത്തിന്റെ ആരോഗ്യ രംഗം, കോവിഡ് പ്രതിരോധം എന്നിവ നേരില്‍ കണ്ട് മനസിലാക്കുകയും മന്ത്രിയുമായി ചര്‍ച്ച നടത്തുകയും ചെയ്തു. കേരളം നടത്തുന്ന മികച്ച കോവിഡ് പ്രതിരോധത്തെ ഫന്‍ തങ് തുങ് അഭിനന്ദിച്ചു. നോണ്‍ കോവിഡ് ചികിത്സയ്ക്കും കേരളം വലിയ പ്രധാന്യമാണ് നല്‍കുന്നത്. ആശുപത്രികളിലേയും കോവിഡ് ചികിത്സാ കേന്ദ്രങ്ങളിലേയും മികച്ച സൗകര്യങ്ങള്‍ വിവരിച്ചു. വാക്‌സിനേഷനില്‍ കേരളം കൈവരിച്ച മികച്ച നേട്ടത്തെ ഫന്‍ തങ് തുങ് പ്രകീര്‍ത്തിച്ചു. ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ എന്‍. ഖോബ്രഗഡെ, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.എസ്. ഷിനു എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

Read More

ഹൈദരാബാദ്: ബിജെപിക്കെതിരെ ആഞ്ഞടിച്ച് തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവു (കെ.സി.ആര്‍). വായില്‍ തോന്നിയത് വിളിച്ച് പറഞ്ഞാല്‍ നാവ് അരിയുമെന്നും അദ്ദേഹം പറഞ്ഞു. നെല്‍കൃഷി സംബന്ധിച്ച് ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ പ്രസ്താവനയാണ് ചന്ദ്രശേഖര റാവുവിനെ ചൊടിപ്പിച്ചത്. നെല്‍ക്കൃഷി ചെയ്യാന്‍ ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ തെലങ്കാനയിലെ കര്‍ഷകരെ വിഡ്ഢികളാക്കുകയാണെന്നും നെല്ല്‌ സംഭരിക്കുമെന്ന് ഉറപ്പുനല്‍കി ബിജെപി വെറുതെ പ്രതീക്ഷ നല്‍കുകയാണെന്നും ചന്ദ്രശേഖര റാവു വിമര്‍ശിച്ചു. കേന്ദ്രം നെല്ല് ശേഖരിക്കുന്നില്ല. ഇതിനാലാണ് നഷ്ടം ഉണ്ടാകാതിരിക്കാന്‍ മറ്റ് കൃഷിയില്‍ ശ്രദ്ധിക്കണമെന്ന് കൃഷി മന്ത്രി കര്‍ഷകരോട് പറഞ്ഞത്. കേന്ദ്രം നിരുത്തരവാദപരമായാണ് പെരുമാറുന്നതെന്നും അദ്ദേഹം ആരോപിച്ചു. കേന്ദ്ര മന്ത്രിയെ നേരിട്ട് കണ്ട ശേഷം വിഷയത്തില്‍ സംസ്ഥാനത്തിനുള്ള ആശങ്ക അറിയിച്ചിരുന്നുവെന്നും എന്നാല്‍ തീരുമാനം എടുത്ത ശേഷം അറിയിക്കാമെന്നായിരുന്നു കേന്ദ്രമന്ത്രി പറഞ്ഞതെന്നും ചന്ദ്രശേഖര റാവു കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഇതുവരെ തനിക്ക് മറുപടിയൊന്നും ലഭിച്ചില്ല. തെലങ്കാനയില്‍ കഴിഞ്ഞ വര്‍ഷം ഉത്പാദിപ്പിച്ച അഞ്ച് ലക്ഷം ടണ്‍ നെല്ല് കെട്ടിക്കിടക്കുകയാണെന്നും കേന്ദ്രം അത് വാങ്ങാന്‍ തയ്യാറാകുന്നില്ലെന്നും കെ.സി.ആര്‍…

Read More

തിരു: മലബാര്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്ര ജീര്‍ണ്ണോദ്ധാരണ ഫണ്ട് ദേവസ്വം മന്ത്രി K രാധാകൃഷ്ണൻ വിതരണം ചെയ്തു. തുടര്‍ച്ചയായ പ്രളയ ദുരിതങ്ങളും കോവിഡും കാരണം സംസ്ഥാനത്തെ ആരാധനാലയങ്ങളടക്കം ഒട്ടുമിക്ക സ്ഥാപനങ്ങളും നാളുകളായി അടഞ്ഞുകിടന്ന സാഹചര്യത്തിലാണ് ഫണ്ട് വിതരണം. ക്ഷേത്രങ്ങളടക്കമുള്ള സാംസ്കാരിക സ്ഥാപനങ്ങളുടെ നടത്തിപ്പില്‍ സര്‍ക്കാര്‍ സഹായം വളരെയധികം പ്രധാനപ്പെട്ടതാണ് – മന്ത്രി പറഞ്ഞു. തിരു: മലബാര്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്ര ജീര്‍ണ്ണോദ്ധാരണ ഫണ്ട് ദേവസ്വം മന്ത്രി K രാധാകൃഷ്ണൻ വിതരണം ചെയ്തു. തുടര്‍ച്ചയായ പ്രളയ ദുരിതങ്ങളും കോവിഡും കാരണം സംസ്ഥാനത്തെ ആരാധനാലയങ്ങളടക്കം ഒട്ടുമിക്ക സ്ഥാപനങ്ങളും നാളുകളായി അടഞ്ഞുകിടന്ന സാഹചര്യത്തിലാണ് ഫണ്ട് വിതരണം. ക്ഷേത്രങ്ങളടക്കമുള്ള സാംസ്കാരിക സ്ഥാപനങ്ങളുടെ നടത്തിപ്പില്‍ സര്‍ക്കാര്‍ സഹായം വളരെയധികം പ്രധാനപ്പെട്ടതാണ് – മന്ത്രി പറഞ്ഞു.

Read More

ന്യൂ ഡെൽഹി: കൊവിഡ് മഹാമാരി പ്രതിസന്ധി സൃഷ്ടിച്ച കഴിഞ്ഞ വര്‍ഷത്തില്‍ രാജ്യത്ത് ആത്മഹത്യകളുടെ എണ്ണത്തില്‍ വന്‍ വര്‍ധന. കഴിഞ്ഞ വര്‍ഷം രാജ്യത്ത് 1,53,052 പേര്‍ ആത്മഹത്യ ചെയ്തതായാണ് കണക്കുകള്‍. മഹാരാഷ്ട്ര, തമിഴ്‌നാട്, മധ്യപ്രദേശ്, ബംഗാള്‍ സംസ്ഥാനങ്ങളിലാണ് കൂടുതല്‍ പേര്‍ ജീവനൊടുക്കിയത്. ആത്മഹത്യ തെരഞ്ഞെടുത്തവരുടെ ആകെ കണക്കില്‍ 5.6 ശതമാനം പേര്‍ കേരളത്തില്‍ നിന്നുള്ളവരാണ് എന്നും ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. 2020 ല്‍ 11,716 വ്യവസായികള്‍ ജീവനൊടുക്കിയപ്പോള്‍ 10,677 കര്‍ഷകര്‍ ആത്മഹത്യ ചെയ്തു. 2019 നെ അപേക്ഷിച്ച്, 2020 ല്‍ ബിസിനസുകാര്‍ക്കിടയില്‍ ആത്മഹത്യകള്‍ 29 ശതമാനം വര്‍ദ്ധിച്ചു. അതേ സമയം, വ്യാപാരികള്‍ക്കിടയിലെ ആത്മഹത്യകള്‍ 2019ല്‍ 2,906 ആയിരുന്നത് 2020ല്‍ 4,356 ആയി ഉയര്‍ന്നു 49.9 ശതമാനം വര്‍ധനയും രേഖപ്പെടുത്തി. അതേ സമയം, രാജ്യത്തെ ആകെ കണക്കുകള്‍ പരിശോധിച്ചാല്‍ ആത്മഹത്യകളുടെ എണ്ണത്തില്‍ (1,53,052) കഴിഞ്ഞ വര്‍ഷം 10 ശതമാനം വര്‍ധനവ് ആണ് രേഖപ്പെടുത്തിയത്. രാജ്യചരിത്രത്തിലെ തന്നെ രേഖപ്പെടുത്തിയതില്‍ ഏറ്റവും ഉയര്‍ന്ന…

Read More

തിരുവനന്തപുരം : 2020ലെ കേരള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡുകളുടെ വിതരണം ഇന്ന് വൈകിട്ട് ആറു മണിക്ക് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ നിര്‍വഹിക്കും. പൊതുവിദ്യാഭ്യാസ, തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ടെലിവിഷന്‍ അവാര്‍ഡ് ബുക്കിന്റെ പ്രകാശനം ഗതാഗതവകുപ്പ് മന്ത്രി ആന്‍റണി രാജു, ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി അഡ്വ. ജി.ആര്‍. അനിലിന് നല്‍കിക്കൊണ്ട് നിര്‍വഹിക്കും. കഥാ വിഭാഗം ജൂറി ചെയര്‍മാന്‍ ആര്‍.ശരത്, കഥേതര വിഭാഗം ജൂറി ചെയര്‍മാന്‍ സഞ്ജു സുരേന്ദ്രന്‍, രചനാവിഭാഗം ജൂറി ചെയര്‍മാന്‍ ഡോ.കെ.ഗോപിനാഥന്‍ എന്നിവര്‍ റിപ്പോര്‍ട്ടുകള്‍ അവതരിപ്പിക്കും. മേയര്‍ ആര്യാ രാജേന്ദ്രന്‍, അഡ്വ.വി.കെ പ്രശാന്ത് എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ.ഡി.സുരേഷ് കുമാര്‍, സാംസ്കാരിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ് ഐ.എ.എസ്, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍, നടനും അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗവുമായ പ്രേംകുമാര്‍, അക്കാദമി സെക്രട്ടറി സി.അജോയ് എന്നിവര്‍ പങ്കെടുക്കും.…

Read More

ചെന്നൈ: വിജയ് സേതുപതിയെ ചവിട്ടുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് ഹിന്ദു മക്കള്‍ കക്ഷി. ഒരു ചവിട്ടിന് 1001 രൂപ നല്‍കുമെന്നാണ് ഹിന്ദു മക്കള്‍ കക്ഷി നേതാവ് അര്‍ജുന്‍ സമ്പത്തിന്റെ പ്രഖ്യാപനം. തേവര്‍ സമുദായത്തെ അപമാനിച്ചതിനാലാണ് വിജയ് സേതുപതിയെ ചവിട്ടുന്നവര്‍ക്ക് തങ്ങള്‍ പാരിതോഷികം പ്രഖ്യാപിച്ചതെന്നും അര്‍ജുന്‍ സമ്പത്ത് പറഞ്ഞു.കഴിഞ്ഞ ദിവസം ബെംഗളൂരു വിമാനത്താവളത്തില്‍ വിജയ് സേതുപതിയെ ആക്രമിക്കാനുള്ള ശ്രമം നടന്നിരുന്നു. നടന്റെ സഹായിക്ക് ചവിട്ടേല്‍ക്കുന്ന സാഹചര്യവുമുണ്ടായി. എന്നാല്‍ അത് വിജയ് സേതുപതിയുമായി ബന്ധപ്പെട്ട പ്രശ്‌നമല്ല, സുഹൃത്തുമായി ബന്ധപ്പെട്ട പ്രശ്‌നമാണെന്നായിരുന്നു അന്ന് പുറത്തുവന്ന വിവരം. https://youtu.be/kOodnI8VkZ8 ബെംഗളൂരു വിമാനത്താവളത്തിലെ സംഭവത്തിന് മുന്‍പ് വിമാനത്തില്‍ വെച്ച് വിജയ് സേതുപതി തേവര്‍ സമുദായത്തെയും തേവര്‍ സമുദായ നേതാവായ മുത്തുരാമലിംഗ തേവരെയും അപമാനിച്ച് സംസാരിച്ചെന്നാണ് അര്‍ജുന്‍ സമ്പത്ത് പറയുന്നത്. ഇതാണ് വിമാനത്താവളത്തില്‍ വെച്ചുള്ള ആക്രമണത്തിലേക്ക് നയിച്ചതെന്നും ഇയാള്‍ അവകാശപ്പെടുന്നു. ഹിന്ദു മക്കള്‍ കക്ഷിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഈ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. നേരത്തെയും സമാനമായ വിവാദ പ്രഖ്യാപനങ്ങള്‍ നടത്തി വാര്‍ത്തകളില്‍…

Read More