Author: News Desk

`തിരുവനന്തപുരം : മദ്യലഹരിയില്‍ മാതാപിതാക്കളെ മര്‍ദിച്ച മകനെ അച്ഛന്‍ കുത്തിക്കൊന്നു. നെയ്യാറ്റിന്‍കര ഓലത്താന്നി സ്വദേശി അരുണ്‍ (32) ആണ് അച്ഛന്റെ കുത്തേറ്റ് മരിച്ചത്. സംഭവത്തില്‍ അരുണിന്റെ അച്ഛന്‍ ശശിധരന്‍ നായരെ നെയ്യാറ്റിന്‍ങ്കര ഡി വൈ എസ് പിയുടെ നേതൃത്വത്തിലുള്ള സംഘം കസ്റ്റഡിയിലെടുത്തു. മദ്യലഹരിയിലായ അരുണ്‍ മാതാപിതാക്കളെ മര്‍ദിക്കുന്നതിനിടയിലാണ് കുത്തേറ്റത്.മദ്യ ലഹരിയില്‍ വീട്ടിലെത്തി ഇയാള്‍ വഴക്കുണ്ടാക്കുന്നത് പതിവായിരുന്ന. ഇന്നലെ രാത്രിയിലും മദ്യപിച്ചെത്തിയ അരുണ്‍ മാതാപിതാക്കളെ മര്‍ദിക്കുന്നതിനിടയിലാണ് അച്ഛന്റെ കുത്തേറ്റത്. ഉടന്‍ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു

Read More

മനാമ : ബഹ്റൈൻ മാർത്തോമ്മാ ഇടവകയുടെ 58-ാമത് ഇടവകദിനവും അനുമോദന സമ്മേളനവും 2021 നവംബർ 12 വെള്ളിയാഴ്ച സനദിലുള്ള മാർത്തോമ്മാ കോംപ്ലക്സിൽ വെച്ച് നടത്തപ്പെട്ടു. രാവിലെ നടന്ന വിശുദ്ധ കുർബ്ബാനയ്ക്ക് ശേഷം ഓൺലൈനിലൂടെ ക്രമീകരിച്ച പൊതുസമ്മേളനം മാർത്തോമ്മാ സന്നദ്ധ സുവിശേഷക സംഘം പ്രസിഡന്റ് അഭിവന്ദ്യ ഡോ. ഗ്രീഗോറിയോസ് മാർ സ്തേഫാനോസ് എപ്പിസ്കോപ്പാ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ സെനറ്റ് ഓഫ് സെറാംമ്പൂർ കോളേജിൽ നിന്ന് ഫാമിലി കൗൺസിലിങ്ങിൽ ഡോക്ടറേറ്റ് ലഭിച്ച മുൻ ഇടവക വികാരി റവ.ഡോ. മാത്യു കെ. മുതലാളി അച്ചനെ ആദരിച്ചു. ഇടവക വികാരി റവ. ഡേവിഡ് വി. ടൈറ്റസ് അദ്ധ്യക്ഷ പ്രസംഗവും കിംഗ് ഹമദ് ഗ്ലോബൽ സെന്റർ ഫോർ പീസ്ഫുൾ കോ-എക്സിസ്റ്റൻസ് ഡെപ്യൂട്ടി ചെയർപേഴ്സൻ മിസ്. ബെറ്റ്സി ബി. മെത്തേസൺ, സഹവികാരി റവ. വി.പി.ജോൺ, അൽമോയ്ദ് കോൺട്രാക്ടിംഗ് ഗ്രൂപ്പ് സി.ഇ.ഓ. എം.ടി. മാത്യൂസ്, വേൾഡ് മലയാളി ഫെഡറേഷൻ ബഹ്റിൻ ചാപ്റ്ററിൻ്റെ പ്രസിഡൻ്റ് കോശി സാമുവേൽ എന്നിവർ ആശംസകളും അറിയിച്ചു. ഇടവക…

Read More

തിരുവനന്തപുരം: മാമ്പഴക്കരയിൽ മണ്ണിടിഞ്ഞ് വീണ് ആടുകൾ ചത്തു.ആട് ഫാമിലേക്ക് മണ്ണിടിഞ്ഞ് വീണാണ് 25 ഓളം ആടുകൾ ചത്തത്‌ . മാമ്പഴക്കര കുറവോട് രാജൻ്റെ വീടിന് പുറകുവശത്തേക്കാണ് മണ്ണിടിഞ്ഞ് വീണത്മഴക്കെടുതിയിൽ ജില്ലയിൽ വ്യാപക നാശനഷ്ടമെന്നാണ് റിപ്പോർട്ടുകൾ

Read More

കോഴിക്കോട് : കോൺഗ്രസ്സിലെ എ ഗ്രൂപ്പിൻ്റെ രഹസ്യ യോഗം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവർത്തകർക്ക് നേരെ കോൺഗ്രസ് പ്രവർത്തകരുടെ കയ്യേറ്റം. മുൻ ഡിസിസി പ്രസിഡന്റ് യു രാജീവൻ മാസ്റ്ററുടെ നേതൃത്ത്വത്തിൽ ടി സിദ്ദീഖ് അനുയായികളാണ് യോഗം ചേർന്നത്. യോഗം ചേരുന്ന വിവരമറിഞ്ഞ് ദൃശ്യങ്ങളെടുക്കാനെത്തിയ മാധ്യമപ്രവർത്തകർക്ക് നേരെയാണ് കൈയ്യേറ്റമുണ്ടായത്. കോഴിക്കോട് കല്ലായി റോഡിലെ ഹോട്ടലിൽ വച്ചാണ് രഹസ്യ ഗ്രൂപ്പ് യോഗം ചേർന്നത്. യാതൊരു പ്രകോപനമില്ലാതെയാണ് കോൺഗ്രസ് പ്രവർത്തകർ ആക്രമണം നടത്തിയതെന്ന് മർദ്ദത്തിനിരയായ മാധ്യമപ്രവർത്തകർ പറയുന്നു. മാതൃഭൂമി പത്രത്തിന്റെ ഫോട്ടോഗ്രാഫർ സാജൻ വി നമ്പ്യാർക്കാണ് ആദ്യം മർദനമേറ്റത്. ഒപ്പമുണ്ടായിരുന്ന ഏഷ്യാനെറ്റ് ന്യൂസിലെ സി ആർ. രാജേഷ്, കൈരളി ടി വിയിലെ മേഘ എന്നിവരെയും കോൺഗ്രസ് പ്രവർത്തകർ തടഞ്ഞു വച്ചു. മാധ്യമ പ്രവര്‍ത്തകരുടെ മൊബൈല്‍ ഫോണ്‍ പിടിച്ചുവച്ച സംഘം വനിത മാധ്യമ പ്രവര്‍ത്തകയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. യോഗത്തിന് നേതൃത്വം നല്‍കിയ യു രാജീവനില്‍ നിന്ന് വിശദീകരണം തേടുമെന്ന് ഡിസിസി പ്രസിഡണ്ട് കെ പ്രവീണ്‍ കുമാര്‍ പ്രതികരിച്ചു.…

Read More

തിരുവനന്തപുരം : സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കും .നിലവിലുള്ള സർക്കാർ മാർഗ്ഗരേഖ അനുസരിച്ചു ഉച്ചവരെ മാത്രമേ ക്ലാസുകൾ ഉണ്ടായിരിക്കുകയുള്ളൂ.പ്ലസ് വൺ, പ്ലസ് ടു ക്ലാസുകൾ പകുതി ബാച്ചുകളായി ഒരേസമയം നടത്തണമെന്നാണ് നിർദ്ദേശം. ക്ലാസ്സിൽ വരുന്ന കുട്ടികളുടെ ഹാജർ രജിസ്റ്ററിൽ രേഖപ്പെടുത്തണം.യൂണിഫോം നിർബന്ധമല്ല. യൂണിഫോം തുക അമിതമായി പിരിക്കുന്നതുമായി പരാതികൾ ഗൗരവമായി അന്വേഷിക്കുമെന്നും നിർദ്ദേശത്തിലുണ്ട്.

Read More

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ മലയോര മേഖലയില്‍ ശക്തമായ മഴ. വിതുര, പൊന്‍മുടി, നെടുമങ്ങാട്, പാലോട് എന്നിവിടങ്ങളില്‍ ശക്തമായ മഴ തുടരുകയാണ്. കനത്ത പല സ്ഥലത്തും വലിയ നാശനഷ്ടമുണ്ടായി. നെയ്യാറ്റിന്‍കര കൂട്ടപ്പനയില്‍ മരുത്തൂര്‍ പാലത്തിന്റെ പാര്‍ശ്വഭിത്തി തകര്‍ന്നു. പാലത്തിന്റെ ഒരു വശത്തുള്ള റോഡും ഭാഗികമായി ഇടിഞ്ഞു താഴ്ന്നു. പാലത്തിന്റെ തകരാർ കാരണം തിരുവനന്തപുരത്തേക്കും നാഗര്‍കോവിലിലേക്കുമുള്ള വാഹനങ്ങള്‍ ഓലത്താന്നി വഴി തിരിച്ചുവിടുകയാണ്. അതേസമയം ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്ന് അരുവിക്കര ഡാമിന്റെ ഷട്ടറുകള്‍ 220 സെന്റിമീറ്റര്‍ ഉയര്‍ത്തി. ജില്ലയിലെ തീരദേശ മേഖലയിലും കനത്ത മഴ തുടരുകയാണ്. വിഴിഞ്ഞത്ത് ഇന്നലെ രാത്രി മുതല്‍ പെയ്യുന്ന മഴയില്‍ പരക്കേ നാശനഷ്ടങ്ങളുണ്ടായി. ശക്തമായ മഴയില്‍ വിഴിഞ്ഞം ഫിഷറീസ് ലാന്‍ഡിന് സമീപത്ത് വെള്ളം കയറി നിരവധി കടകള്‍ വെള്ളത്തിലായി. മത്സ്യബന്ധന ഉപകരണങ്ങള്‍ക്കും കാര്യമായ കേടുപാടുകളുണ്ടായി. കോവളത്ത് വീടുകളുടെ മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് നാശനഷ്ടമുണ്ടായി നാഗര്‍കോവിലിന് സമീപം ഇരണിയിലില്‍ റെയില്‍വേ ട്രാക്കിലേക്ക് മണ്ണിടിഞ്ഞുവീണു. ഇതോടെ തിരുവനന്തപുരം-നാഗര്‍കോവില്‍ റൂട്ടിലുള്ള ട്രെയിന്‍ ഗതാഗതം ഭാഗികമായി തടസപ്പെട്ടു. നാളത്തെ ചെന്നൈ…

Read More

കൊച്ചി: കോവിഡ് ലോക്ഡൗണിനുശേഷം വീണ്ടും തുറന്ന തിയേറ്ററുകൾക്ക്‌ ആവേശമായി ദുൽഖർ സൽമാൻ ചിത്രം ‘കുറുപ്പ്’ . വെള്ളിയാഴ്ച കേരളത്തിലെ തിയേറ്ററുകളിലും മൾട്ടിപ്ലക്‌സുകളിലുമായി 505 സ്ക്രീനുകളിലാണ് റിലീസ് ചെയ്തത്. ആദ്യദിനത്തിൽമാത്രം 2000-ത്തിലേറെ പ്രദർശനങ്ങളാണ് നടന്നത്. ആദ്യദിനത്തിൽ ആറുകോടിയിലേറെ രൂപ സിനിമയ്ക്കു ലഭിച്ചതായാണ് തിയേറ്റർ ഉടമകളുടെ സംഘടനയായ ‘ഫിയോക്’ നൽകുന്ന കണക്ക്. ദുൽഖർ സൽമാൻ ഫാൻസ് അസോസിയേഷനുപുറമേ ‘ഫിയോകി’ന്റെ നേതൃത്വത്തിലും സ്വീകരണപരിപാടികളുണ്ടായിരുന്നു. മിക്ക തിയേറ്ററുകളിലും ആദ്യത്തെ മൂന്നുദിവസത്തേക്കുള്ള പ്രദർശനങ്ങളുടെ ടിക്കറ്റുകൾ പൂർണമായി വിറ്റുപോയി

Read More

കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽനിന്ന്‌ പൂർവേഷ്യൻ രാജ്യങ്ങളിലേക്ക് സർവീസ് ആരംഭിക്കുന്നതിന് മുന്നോടിയായി എയർ ഇന്ത്യ എക്‌സ്‌പ്രസ് നടത്തിയ പരീക്ഷണസർവീസ് വൻ വിജയമെന്നു വിലയിരുത്തൽ. കോഴിക്കോട്ടുനിന്നു തിരുച്ചിറപ്പള്ളിവഴിയാണ് എയർ ഇന്ത്യ എക്സ്‌പ്രസ് വിമാനം സിംഗപ്പൂരിലേക്കു പറന്നത്. നവംബർ നാല്, അഞ്ച് തീയതികളിലായിരുന്നു സർവീസുകൾ. സർവീസ് പ്രഖ്യാപിച്ച് ദിവസങ്ങൾക്കകംതന്നെ മുഴുവൻ ടിക്കറ്റുകളും വിറ്റുപോയിരുന്നു. രാത്രി 7.15-ന് കോഴിക്കോട്ടുനിന്നു പുറപ്പെട്ട് പുലർച്ചെ നാലിന് സിംഗപ്പൂരിൽ എത്തുകയും അഞ്ചിന് തിരിച്ചു പുറപ്പെട്ട് 8.15-ന് കോഴിക്കോട്ടെത്തുകയുംചെയ്യുന്ന തരത്തിലാണ് സർവീസ് ക്രമീകരിച്ചിരുന്നത്. നവംബർ 26 വരെ സർവീസ് തുടരാനാണ് ഇപ്പോൾ എയർ ഇന്ത്യ എക്‌സ്‌പ്രസ് തീരുമാനിച്ചിരിക്കുന്നത്.യാത്രക്കാർ വർധിക്കുന്ന മുറയ്ക്കു നേരിട്ട് കോഴിക്കോട്ടു നിന്ന്‌ സിംഗപ്പൂർ, മലേഷ്യ എന്നിവിടങ്ങളിലേക്ക് സർവീസ് ആരംഭിക്കാനും തയ്യാറായേക്കും. മലബാർ മേഖലയിൽനിന്നാണ് പ്രധാനമായും പൂർവേഷ്യൻ രാജ്യങ്ങളിലേക്ക് യാത്രക്കാരുള്ളത്. ബിസിനസ് ആവശ്യാർത്ഥവും ടൂറിസത്തിനുമായി നിരവധിപേരാണ് മലബാർ മേഖലയിൽനിന്ന് സിംഗപ്പൂർ, മലേഷ്യ, തായ് വാൻ എന്നിവിടങ്ങളിലേക്ക് യാത്രചെയ്യുന്നത്. നിലവിൽ കൊച്ചി വഴിയോ, ചെന്നൈ വഴിയോ ആണ് ഇവരിലേറെപ്പേരും യാത്രചെയ്യുന്നത്. വലിയ സമയനഷ്ടമാണ്…

Read More

കോഴിക്കോട്: അനാശാസ്യ കേന്ദ്രത്തിൽ പൊലീസ് റെയ്ഡ് .പോലീസ് നടത്തിയ പരിശോധനയില്‍ മൂന്ന് യുവതികളും നാല് യുവാക്കളുമാണ് പിടിയിലായത്. നാട്ടുകാരാണ് വീട് വള‌ഞ്ഞ് പോലീസിനെ വിളിച്ചുവരുത്തിയത്. പരിശോധനക്കിടെ യുവതികളടക്കം നാലുപേർ വീട്ടില്‍നിന്നും ഓടി രക്ഷപ്പെട്ടെന്നും നാട്ടുകാർ പറഞ്ഞിരുന്നു. മെഡിക്കല്‍ കോളേജ് സിഐയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തിയാണ് 7 പേരെ പിടികൂടിയത്. ഫോറന്‍സിക് സംഘവും വീട്ടില്‍ പരിശോധന നടത്തി സാമ്പിളുകൾ ശേഖരിച്ചു. അനാശാസ്യ കേന്ദ്രത്തിൽ നിന്ന് കസ്റ്റഡിയിലെടുത്തവരില്‍ രണ്ടുപേർ പെൺവാണിഭ സംഘത്തില്‍ അകപ്പെട്ട ഇരകളാണെന്നും, ഇവരെ റെസ്ക്യൂ ഹോമിലേക്ക് മാറ്റുമെന്നും മെഡിക്കല്‍ കോളേജ് പോലീസ് അറിയിച്ചു. ഇതില്‍ ഒരാൾ കൊല്‍ക്കത്ത സ്വദേശിനിയും ഒരാൾ കോഴിക്കോട് സ്വദേശിനിയുമാണ്. പരിശോധനക്കിടെ സ്ഥലത്തുനിന്നും ഓടി രക്ഷപ്പെട്ടവർക്കായി തെരച്ചില്‍ തുടരുകയാണെന്നും പോലീസ് അറിയിച്ചു. ഈ അനാശാസ്യകേന്ദ്രം നടത്തിയത് മഞ്ചേരി സ്വദേശിനി സീനത്തും കോഴിക്കോട് സ്വദേശി കെ നസീറും ച‍േർന്നാണെന്ന് പോലീസ് വ്യക്തമാക്കുന്നു. ഇവരുടെ സഹായി കൊല്ലം സ്വദേശി വിനോദ് രാജ്, കേന്ദ്രത്തിലെത്തിയ ഫറോക്ക് സ്വദേശി അന്‍വർ, താമരശ്ശേരി സ്വദേശി സിറാജുദീന്‍…

Read More

ആലപ്പുഴ: അടുത്ത വർഷത്തെ പാഠപുസ്തകങ്ങളിൽ മലയാളം അക്ഷരമാല ഉൾപ്പെടുത്തുമെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പുമന്ത്രി വി ശിവൻകുട്ടി. ആധുനിക ഭാഷാ പഠന രീതിയോടൊപ്പം പാഠപുസ്തകങ്ങളിൽ മലയാളം അക്ഷരങ്ങൾ ഉൾപ്പെടുത്തുന്നതിൽ തെറ്റില്ലെന്നും മന്ത്രി പറഞ്ഞു. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി ഒരു കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച ആലപ്പുഴ പുന്നപ്ര ജെ ബി സ്കൂൾ മന്ദിരത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു വിദ്യാഭ്യാസ മന്ത്രി. ലിംഗ സമത്വം ഉറപ്പുവരുത്തുന്ന യൂണിഫോം സംബന്ധിച്ച് പുതിയ ചിന്തകളിലേക്ക് നാം കടക്കേണ്ടിയിരിക്കുന്നു എന്നും മന്ത്രി പറഞ്ഞു. ഇക്കാര്യത്തിൽ എറണാകുളം ജില്ലയിലെ വളയൻ ചിറങ്ങര എൽ പി സ്കൂളിന്റെ മാതൃക സ്വാഗതാർഹമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. പുതിയ കരിക്കുലം കമ്മിറ്റി താമസിയാതെ രൂപീകരിക്കും. ഖാദർ കമ്മിറ്റി റിപ്പോർട്ട് ഘട്ടം ഘട്ടമായി ഒരു വർഷത്തിനുള്ളിൽ നടപ്പാക്കാനാണ് ശ്രമം. പ്രൈമറി ക്ലാസ് മുതൽ തന്നെ ലിംഗസമത്വം സംബന്ധിച്ച് ചർച്ചകൾ ഉയർന്നുവരണം. ഉപരിപഠനത്തിന് അർഹതയുള്ള, അപേക്ഷ നൽകിയിട്ടുള്ള മുഴുവൻ വിദ്യാർഥികൾക്കും പ്ലസ് വൺ പ്രവേശനത്തിനുള്ള സംവിധാനം സർക്കാർ ഒരുക്കും.…

Read More