Author: News Desk

ദുബൈ: യുഎഇയിലെ പ്രമുഖ നിർമാണ കമ്പനിയായ വേൾഡ് സ്റ്റാർ ഹോൾഡിംഗ്‌സിന്റെ എംഡി ഹസീന നിഷാദിനെ ദുബൈ കെഎംസിസി വനിത വിങ് ആദരിച്ചു. യുഎഇയുടെ അമ്പതാം സ്വാതന്ത്ര്യദിനാഘോഷങ്ങളോട് അനുബന്ധിച്ച് ദുബൈ കെഎംസിസി സംഘടിപ്പിക്കുന്ന അമ്പത് വ്യത്യസ്ത പരിപാടികളുടെ ഭാഗമായി ദുബൈ കെ.എം.സി.സിയിൽ നടന്ന വിമൻസ് ഫെസ്റ്റിലാണ് ഹസീന നിഷാദിനെ ആദരിച്ചത്. ഡികെഎംസിസി വനിതാ വിങ് പ്രസിഡന്റ് സഫിയ മൊയ്തീൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കേരള മുസ്ലിം യൂത്ത് ലീഗ് അദ്ധ്യക്ഷൻ പാണക്കാട് സയ്യിദ് മുനവ്വർ അലി ശിഹാബ് തങ്ങൾ ഹസീനയ്ക്ക് മെമെന്റോ നൽകി. ദുബൈ ഇന്ത്യൻ കൊൺസലേറ്റിലെ കൊൺസൽ ടഡു മമു, മുസ്ലീംലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം, യുഎഇ കെഎംസിസി ജനറൽ സെക്രട്ടറി അൻവർ നഹ, കെഎംസിസി വനിതാ വിങ് മുഖ്യരക്ഷാധികാരി ശംസുന്നിസ ശംസുദ്ദീൻ, സുഹറാബി യഹ്‌യ എന്നിവർ സന്നിഹിതരായിരുന്നു. ഓർഗനൈസിങ് സെക്രട്ടറി നസിയ ശബീർ അലി, കെഎംസിസി ആക്ടിംഗ് പ്രസിഡന്റ് ഹുസൈനർ എടച്ചൊക്കെ, ജന. സെക്രട്ടറി മുസ്തഫ തിരൂർ, കോർഡിനേറ്റർ…

Read More

കോഴിക്കോട്: പെരുവയലില്‍ നിര്‍മാണത്തിലിരുന്ന വീട് തകര്‍ന്ന് വീണു. തകര്‍ന്ന കെട്ടിടത്തിനുള്ളില്‍ കുടുങ്ങിയ ഒന്‍പത് തൊഴിലാളികളെ രക്ഷപ്പെടുത്തി. പെരുവയല്‍ പെരിയങ്ങട്ട് തിങ്കളാഴ്ച്ച ഉച്ചയ്ക്ക് ശേഷം രണ്ടരയോടെയാണ് അപകടമുണ്ടായത്. വെണ്‍മാറയില്‍ അരുണ്‍ എന്നയാളുടെ വീട് പണി നടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. രണ്ടാം നില കെട്ടുന്നതിനിടെ കെട്ടിടം തകര്‍ന്ന് വീഴുകയായിരുന്നു. സംഭവസമയത്ത് ഒമ്പത് തൊഴിലാളികളാണ് ഉണ്ടായിരുന്നത്. രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി കോണ്‍ക്രീറ്റ് സ്ലാബിനുള്ളില്‍ കുടങ്ങിയവരെ രക്ഷപ്പെടുത്തുകയായിരുന്നു. രക്ഷപ്പെടുത്തിയ തൊഴിലാളികളെ ആശുപത്രിയിലേക്ക് മാറ്റി.

Read More

കോട്ടയം: കോട്ടയം നഗരസഭാ ഭരണം യുഡിഎഫിന്. 21നെതിരെ 22 വോട്ടുകൾ നേടിയാണ് യുഡിഎഫ് ഭരണം നിലനിർത്തിയത്. യുഡിഎഫ് പ്രതിനിധി ബിൻസി സെബാസ്റ്റ്യൻ നഗരസഭാ അധ്യക്ഷയായി. യുഡിഎഫിന് 22, എൽഡിഎഫിന് 22, ബിജെപിയ്ക്ക് 8 എന്നിങ്ങനെയായിരുന്നു നഗരസഭയിലെ അംഗബലം. എന്നാൽ എൽഡിഎഫിലെ ഒരു അംഗം ആരോഗ്യപരമായ കാരണത്താൽ വോട്ടെടുപ്പിൽ പങ്കെടുത്തിരുന്നില്ല. ഇതോടെ യുഡിഎഫ് ഒരു വോട്ടിന് ഭരണം നിലനിർത്തുകയായിരുന്നു. ബിൻസി സെബാസ്റ്റ്യനെതിരേ എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയത്തെ ബിജെപി പിന്തുണച്ചതോടെയാണ് യുഡിഎഫ് ഭരണത്തിന് അന്ത്യമായത്. ആര്‍ക്കും ഭൂരിപക്ഷമില്ലാതിരുന്ന കോട്ടയം നഗരസഭയില്‍ തുടക്കത്തില്‍ 21 സീറ്റ് യുഡിഎഫ്, 22 സീറ്റ് എല്‍ഡിഎഫ്, എട്ട് സീറ്റ് ബിജെപി എന്നായിരുന്നു കക്ഷി നില. ഗാന്ധിനഗര്‍ സൗത്തില്‍ നിന്ന് കോണ്‍ഗ്രസ് വിമതയായി ജയിച്ച ബിന്‍സി സെബാസ്റ്റ്യൻ യുഡിഎഫിനൊപ്പം ചേര്‍ന്നതോടെ അംഗബലം 22 ആയി. ഒടുവില്‍ ടോസിലെ ഭാഗ്യം തുണക്കുകയും ബിന്‍സി ചെയര്‍പേഴ്‌സണാവുകയുമായിരുന്നു.

Read More

കൊച്ചി: എറണാകുളത്ത് വാഹനാപകടം. ബ്രേക്ക് നഷ്ടപ്പെട്ട ബസ് കാറുകളിൽ ഇടിച്ചു. പതിമൂന്ന് വാഹനങ്ങൾ അപകടത്തിൽ പെട്ടു. കാറുകളിൽ ഉണ്ടായിരുന്നവർക്ക് പരുക്കേറ്റിട്ടുണ്ട്. പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി ഇടക്കൊച്ചിയിൽ നിന്ന് കാക്കനാടേക്ക് പോയ ബസാണ് അപകടത്തിൽ പെട്ടത് . ഫൈൻആർട്സ് ഹാളിന് സമീപം ഫോർ ഷോർ റോഡിൽ ആണ് അപകടം ഉണ്ടായത്. 11മണിയോടെ ആയിരുന്നു അപകടം. പൊലീസെത്തി വാഹനങ്ങൾ മാറ്റിയശേഷമാണ് ​ഗതാ​ഗതം പുനരാരംഭിച്ചത്

Read More

പെരുമ്പാവൂര്‍: ദേശീയപാതക്ക് സമീപം ശരീരത്തില്‍ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി സ്ത്രീയുടെ ആത്മഹത്യാ ശ്രമം. കോലഞ്ചേരി പത്താം മൈല്‍ കക്കാട്ടില്‍ വളയമ്പാടിയില്‍ വള്ളി(60)യാണ് ആത്മഹത്യക്ക് ശ്രമിച്ചത്. പെരുമ്പാവൂര്‍ കോലഞ്ചേരി പത്താം മൈല്‍ ജംഗ്ഷനില്‍ രാവിലെ 8.30 ഓടെയായിരുന്നു സംഭവം. വീട്ടില്‍ നിന്ന് ഇറങ്ങി ദേശീയപാതയിലേക്ക് എത്തുന്നതിന് മുന്‍പായുള്ള ചെറിയ വഴിയില്‍ വെച്ച് ദേഹത്തേക്ക് മണ്ണെണ്ണ ഒഴിക്കുകയായിരുന്നു. ശേഷം തീപടര്‍ന്നതോടെ ഇവർ ദേശീയ പാതയിലേക്ക് ഓടിക്കുകയറുകയായിരുന്നു. ഇളയ മകന്‍ കടയില്‍ സാധനം വാങ്ങാന്‍ പോയപ്പോഴായിരുന്നു സംഭവം. കടയില്‍ നിന്നിരുന്ന മകന്‍ അമ്മ ധരിച്ചിരുന്ന നൈറ്റി കണ്ടാണ് തിരിച്ചറിഞ്ഞത്. മൂത്തമകന്റെ മരണ ശേഷം വള്ളി മാനസികാസ്വാസ്ഥ്യം നേരിട്ടിരുന്നതായി ബന്ധുക്കള്‍ പറയുന്നു. തൊണ്ണൂറ് ശതമാനത്തോളം പൊള്ളലേറ്റ വള്ളിയെ കോലഞ്ചേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Read More

മുംബൈ: മഹാരാഷ്ട്രയിലെ ബീഡില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ആറ് മാസത്തിനിടെ 400 പേര്‍ പീഡിപ്പിച്ചുവെന്ന് പരാതി. സ്‌റ്റേഷനില്‍ പരാതി നല്‍കാനെത്തിയപ്പോള്‍ പോലീസുകാരന്‍ പീഡനത്തിന് ഇരയാക്കിയതായും പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നു. 16കാരിയായ പെണ്‍കുട്ടി രണ്ട് മാസം ഗര്‍ഭിണിയാണ്. ബാലാവകാശ കമ്മീഷന്റെ ഇടപെടലോടെയാണ് സംഭവം പുറത്തറിയുന്നത്. പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ദിവസങ്ങള്‍ക്ക് മുമ്പ് മാത്രമാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ശൈശവ വിവാഹ നിരോധനം, പോക്‌സോ, ബലാത്സംഗം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. നേരത്ത നിരവധി തവണ സ്‌റ്റേഷനിലെത്തി പരാതിപ്പെട്ടിട്ടും പോലീസ് നടപടി സ്വീകരിച്ചില്ലെന്നും പെണ്‍കുട്ടി ബാലാവകാശ കമ്മീഷനോട് വെളിപ്പെടുത്തിയിരുന്നു. ഏതാനം വര്‍ഷങ്ങള്‍ക്ക് മുമ്പ് മാതാവ് മരിച്ചതിനുശേഷം പിതാവിനൊപ്പമായിരുന്നു പെണ്‍കുട്ടിയുടെ താമസം. എട്ട് മാസങ്ങള്‍ക്ക് മുമ്പാണ് വിവാഹം നടത്തിയത്. എന്നാല്‍ സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവിന്റെയും ഭര്‍തൃമാതാവിന്റെയും നിരന്തര മര്‍ദനത്തിനും പീഡനത്തിനും പെണ്‍കുട്ടി ഇരയായി. ഇതോടെ സ്വന്തം വീട്ടിലേക്ക് മടങ്ങിയെങ്കിലും പിതാവ് പെണ്‍കുട്ടിയെ വീട്ടില്‍ കയറ്റിയില്ല. മറ്റുവഴികളില്ലാതായതോടെ പെണ്‍കുട്ടി അംബജോഗൈ ബസ് സ്റ്റാന്‍ഡില്‍ ഭിക്ഷാടനത്തിനായി പോയി. ഈ…

Read More

കണ്ണൂർ : എഎസ്‌ഐയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. എംവി വിനോദ് കുമാർ (48) ആണ് മരിച്ചത്. കല്യാശേരി എ ആർ ക്യാമ്പ് ക്വട്ടേഴ്‌സിൽ വിനോദിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഏറെ നാളായി അസുഖബാധിതനായിരുന്നു വിനോദ്.

Read More

പത്തനംതിട്ട : മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമല നട ഇന്ന് തുറക്കും. വൈകീട്ട് അഞ്ചിന് തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യ കാർമികത്വത്തിൽ മേൽശാന്തി വി കെ ജയരാജ് പോറ്റി നട തുറന്ന് ദീപം തെളിക്കും. ആറ് മണിക്ക് പുതിയ ശബരിമല,മാളികപ്പുറം മേൽശാന്തിമാരുടെ അവരോധിരക്കൽ ചടങ്ങുകൾ നടക്കും. വൃശ്ചികം ഒന്നായ നാളെ രാവിലെ മുതലാണ് ഭക്തർക്ക് ദർശനം. പ്രതിദിനം മുപ്പതിനായിരെ പേർക്കാണ് അനുമതി. കാലവസ്ഥ പ്രതികൂലമായതിനാൽ ആദ്യ മൂന്ന് ദിവസം ഭക്തരുടെ എണ്ണം നിയന്ത്രിക്കും. ഈ ദിവസങ്ങളിൽ പമ്പ സ്‌നാനം അനുവദിക്കില്ല. സ്വാമി അയ്യപ്പൻ റോഡ് വഴിയാണ് മലകയറ്റം. കാനന പാത അനുവദിക്കില്ല.ദർശനത്തിന് എത്തുന്നവർക്ക് 72 മണിക്കൂറിനുള്ളിൽ നടത്തിയ ആർടിപിസിആർ പരിശോധന നെഗറ്റിവ് ഫലം അല്ലെങ്കിൽ രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ചതിന്റെ സർട്ടിഫിക്കറ്റ് കരുതണം.

Read More

പാലക്കാട് : മമ്പറത്ത് ആർഎസ്എസ് പ്രവർത്തകനെ പട്ടാപ്പകൽ വെട്ടിക്കൊന്നു. എലപ്പുള്ളി സ്വദേശി സഞ്ജിത്ത് (27) ആണ് മരിച്ചത്. രാവിലെ ഒൻപത് മണിയോടെയായിരുന്നു സംഭവം. ഭാര്യയ്‌ക്കൊപ്പം ബൈക്കിൽ രാവിലെ ജോലിയ്‌ക്ക് പോകുന്നതിനിടെയായിരുന്നു സഞ്ജിത്തിന് നേരെ ആക്രമണം ഉണ്ടായത്. കാറിൽ എത്തിയ സംഘം ബെെക്ക് തടഞ്ഞു നിർത്തി സഞ്ജിത്തിനെ ആളുകൾ നോക്കിനിൽക്കേ വെട്ടി വീഴ്‌ത്തുകയായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. എസ് ഡി പിഐ പ്രവർത്തകരാണ് കൊലയ്‌ക്ക് പിന്നിൽ എന്ന് ബിജെപി ആരോപിച്ചു. സഞ്ജിത്തിന്റെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നാലംഗ സംഘമാണ് കൃത്യം നടത്തിയതെന്നാണ് പോലീസിന് ലഭിച്ച വിവരം. പ്രദേശത്ത് നേരത്തെയും രാഷ്‌ട്രീയ സംഘർഷങ്ങൾ ഉണ്ടായിരുന്നു. ഇതിന്റെ തുടർച്ചയാണ് ഇന്നുണ്ടായത് എന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

Read More

ഇടുക്കി: വൃഷ്ടിപ്രദേശങ്ങളിൽ ശക്തമായ മഴ ലഭിച്ചതിന് പിന്നാലെ മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. നിലവിൽ മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 140.35 അടി ആയി ഉയർന്നിട്ടുണ്ട്. 141 അടിവരെയാണ് ഡാമിൽ സംഭരിക്കാൻ കഴിയുന്ന അനുവദനീയമായ ജലനിരപ്പ്. ഈ അളവിൽ ജലനിരപ്പ് എത്തുന്നതിന് മുമ്പ് തന്നെ തമിഴ്നാട് വെള്ളം പുറത്തേക്ക് ഒഴുക്കി വിടാനാണ് സാധ്യത. അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നതിന്റെ പശ്ചാത്തലത്തിൽ ഏത് നിമിഷവും മുല്ലപ്പെരിയാറിലെ സ്പിൽവേ ഷട്ടറുകൾ തുറക്കാം എന്നാണ് തമിഴ്നാട് അറിയിച്ചിരിക്കുന്നത്. ജില്ലയിൽ കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായിരുന്നതിനേക്കാൾ മഴ കുറഞ്ഞിട്ടുണ്ടെങ്കിലും അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് ശക്തമായി തുടരുകയാണ്. ഇടുക്കി അണക്കെട്ടിലേയും ജലനിരപ്പ് ഉയരുകയാണ്. കഴിഞ്ഞ ദിവസം അണക്കെട്ടിലെ ഒരു ഷട്ടർ തുറന്നിരുന്നു. എന്നാൽ ജലനിപ്പ് ഇപ്പോഴും ഉയരുന്ന സാഹചര്യമാണുള്ളത്. നിലവിൽ 2399.10 അടിയാണ് ഇടുക്കി ഡാമിലെ ജലനിരപ്പ്. ഇനിയും വൃഷ്ടിപ്രദേശത്ത് ഇതേരീതിയിൽ നീരൊഴുക്ക് തുടരുകയാണെങ്കിൽ രണ്ടു ഷട്ടറുകളും ഉയർത്തേണ്ടി വരുമെന്നാണ് ജില്ലാ ഭരണകൂടം അറിയിച്ചിരിക്കുന്നത്.

Read More