Author: News Desk

തലശ്ശേരി : കൂത്തുപറമ്പിൽ വെടിയേറ്റുവീണ, ജീവിക്കുന്ന രക്തസാക്ഷി മേനപ്രത്തെ പുതുക്കുടി പുഷ്പന് വീടൊരുങ്ങി. താക്കോൽ മുഖ്യമന്ത്രി പിണറായി വിജയൻ കൈമാറി.ഡി.വൈ.എഫ്.ഐ. സംസ്ഥാന കമ്മിറ്റിയുടെ സഹായത്തോടെയാണ് വീട്‌ നിർമിച്ചത്. വെടിവെപ്പിൽ സുഷ്മ്നാനാഡി തളർന്ന് ശയ്യാവലംബനായ പുഷ്പന്റെ നിലവിലെ അവസ്ഥയ്ക്കനുയോജ്യമായിട്ടാണ് ഇരുനില വീടിന്റെ നിർമാണം പൂർത്തീകരിച്ചിരിക്കുന്നത്. പുഷ്പൻ കിടക്കുന്ന ചക്രംഘടിപ്പിച്ച ആധുനിക സംവിധാനത്തിലുള്ള കട്ടിൽ മുറ്റത്തേക്ക് ഇറക്കുന്നതിന്‌ പുറത്തേക്ക് തുറക്കുന്ന ഗ്ലാസ്‌ വാതിൽ, കുളിമുറി, സൗകര്യപ്രദമായ വിശാലമായ ഹാൾ, തുറന്ന അടുക്കള, വിശാലമായ മുറ്റം എന്നിവയാണ് ഒരുക്കിയിരിക്കുന്നത്. പുതുക്കുടി തറവാട് വീടിനോടു ചേർന്ന അഞ്ചുസെൻറ്‌ ഭൂമിയിൽ എല്ലാവിധ സൗകര്യങ്ങളോടുംകൂടി നൂതനരീതിയിൽ ഫ്രീലാൻഡ് ആർക്കിടെക്ട്‌ ചക്കരക്കല്ല് ഏച്ചൂർ സ്വദേശിനി ടി.കെ.പ്രിജിതയാണ് വീട്‌ രൂപകല്പന ചെയ്തത്. താക്കോൽ കൈമാറൽ ചടങ്ങിൽ,ടൂറിസം വകുപ്പ് മന്ത്രിപി എ മുഹമ്മദ് റിയാസ് ഡി.വൈ.എഫ്.ഐ. സംസ്ഥാന സെക്രട്ടറി എ.എ.റഹീം, പ്രസിഡന്റ്‌ എസ്.സതീഷ് ഉൾപ്പെടെയുള്ള നേതാക്കൾ പങ്കെടുത്തു .

Read More

തിരുവനന്തപുരം : ഇന്ധന വില കൊള്ളയ്ക്കെതിരെ എൻസിപി സംഘടിപ്പിച്ച രാജ്ഭവൻ മാർച്ച് ജനസാഗരമായി. കേന്ദ്രഗവൺമെന്റ് യാതൊരു തത്വദീക്ഷയുമില്ലാതെ വർദ്ധിപ്പിക്കുന്ന ഇന്ധന വിലക്കയറ്റത്തിനെതിരേയും പാചക വാതക സബ്സിഡി പുനസ്ഥാപിക്കണമെന്നു ആവശ്യപ്പെട്ടുകൊണ്ടും എൻ.സി.പി സംസ്ഥാന കമ്മിറ്റി നേതൃത്വത്തിൽ വിവിധ ജില്ലകളിൽ പ്രവർത്തകരെ അണിയിരത്തി മാർച്ച് നടത്തിയത്. പതിനായിരങ്ങൾ അണിനിരന്ന മാർച്ച് എൻ.സി.പി സംസ്ഥാന പ്രസിഡന്റ് പി.സി ചാക്കോ ഉദ്ഘാടനം ചെയ്തു സംസാരിച്ചു. സാധാരണക്കാരുടെ ജനജീവിതം ദുരിതമാക്കുന്ന നിലപാട് കേന്ദ്രസർക്കാർ കൈക്കൊള്ളുന്നത്. കർഷക സമരത്തിന് മുന്നിൽ കേന്ദ്ര സർക്കാർ മുട്ട് മടക്കിയതുപോലെ തന്നെ ഇന്ധന വില കൊള്ളയ്ക്കെതിരെയുളള ജനകീയ പ്രക്ഷോഭങ്ങളിലും മോദിക്ക് കീഴടങ്ങേണ്ടി വരുമെന്നും . ഇന്ധന വിലക്കയറ്റത്തിൽ തുടങ്ങി നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിന്റെ കുതിച്ചുചാട്ടമാണ് രാജ്യം ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത് പി.സി ചാക്കോ പറഞ്ഞു. പാചക വാതകത്തിന്റെ ക്രമാതീതമായ വിലക്കയറ്റം സാധാരണ ജനങ്ങൾക്ക് താങ്ങാൻ കഴിയാത്ത വിധത്തിലാണ്. യു.ഡി.എഫ് സർക്കാരിന്റെ കാലത്തുള്ള ഇന്ധന തീരുവ കുറച്ച എൽ.ഡി.എഫ് സർക്കാരിനോട് വീണ്ടും ഈ ആവശ്യം ഉന്നയിക്കുന്നത് രാഷ്ട്രീയ…

Read More

തിരുവനന്തപുരം: കേരള സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്‌സും ഐസിറ്റി അക്കാദമി ഓഫ് കേരളയും സംയുക്തമായി സംഘടിപ്പിക്കുന്ന മൈക്രോ സ്‌കില്‍സ് പ്രോഗ്രാമിന് ഇപ്പോള്‍ അപേക്ഷിക്കാം. ഒരു മാസം നീണ്ടു നില്‍ക്കുന്ന സോഷ്യല്‍ മീഡിയ മാര്‍ക്കറ്റിങ് ആന്‍ഡ് എസ്ഇഒ, ജാവാ പ്രോഗ്രാമിങ്, ബിസിനസ് ഇന്റലിജന്‍സ് യൂസിങ് എക്‌സെല്‍ ആന്‍ഡ് ടാബ്ലോ എന്നീ കോഴ്‌സുകളിലേക്കാണ് പ്രവേശനം നടത്തുന്നത്. കോഴ്‌സുകള്‍ ഓണ്‍ലൈനായതിനാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് എവിടെ ഇരുന്നുകൊണ്ടും കോഴ്‌സില്‍ പങ്കെടുക്കാനാകും. പ്രവേശന പരീക്ഷയില്‍ മികച്ച പ്രകടനം കാഴ്ച്ചവെക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നോര്‍ക്കയുടെ 75 ശതമാനം സ്‌കോളര്‍ഷിപ്പും ലഭിക്കും. എന്‍ജിനീയറിങ് സയന്‍സ് വിഷയത്തില്‍ ബിരുദം അല്ലെങ്കില്‍ 3 വര്‍ഷത്തെ ഡിപ്ലോമ പാസായവര്‍ക്കും അവസാന വര്‍ഷ പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവര്‍ക്കും രണ്ടാം വര്‍ഷ ബിരുദധാരികള്‍ക്കും ജാവ കോഴ്‌സിന് അപേക്ഷിക്കാം. https://youtu.be/Muae9ukjNg0 ഏതെങ്കിലും വിഷയത്തില്‍ ബിരുദധാരികളായിട്ടുള്ളവര്‍ക്കും ഫലം കാത്തിരിക്കുന്നവർക്കും രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കും ബിസിനസ് ഇൻ്റലിജൻസ്, സോഷ്യല്‍ മീഡിയ മാര്‍ക്കറ്റിങ് കോഴ്‌സിലേക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ക്ക് അടിസ്ഥാന കംപ്യൂട്ടര്‍ പരിജ്ഞാനം ഉണ്ടായിരിക്കണം. ഒരുമാസം( 60…

Read More

തിരുവനന്തപുരം :- കെ.എസ്.ആർ.ടി.സി യിലെ ശമ്പള പരിഷ്കരണം ഒന്നു രണ്ടു ആഴ്ചക്കകം നടപ്പാക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു പറഞ്ഞു.സീനിയർ ജേർണലിസ്റ്റ്സ് ഫോറം കേരളയുടെ സംസ്ഥാന സമിതി യോഗത്തിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമ്പത്തിക ബാധ്യത ഏറെ വരുമെങ്കിലും ജീവനക്കാർ ഉന്നയിക്കുന്ന ശമ്പള പരിഷ്കരണം നടപ്പാക്കും. പക്ഷെ അതോടൊപ്പം മാനേജ്മെന്റോ ഗവണ്മെന്റോ നിർദ്ദേശിക്കുന്ന കാര്യങ്ങൾ ജീവനക്കാർ അംഗീകരിക്കേണ്ടി വരും.പൊതുജന സേവന സ്ഥാപനമായ കെ.എസ്.ആർ.ടി.സിക്ക് ലാഭം മാത്രം നോക്കി പ്രവർത്തിക്കാനാവില്ല. അതിനെ സംരക്ഷിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. നഷ്ടം കുറയ്ക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. അതിന്റെ ഫലം കണ്ടു തുടങ്ങിയിട്ടുണ്ട്. ഇത്തവണ കെ.എസ്.ആർ.ടി.സിയിൽ പ്രൊഫഷണലുകൾ മാത്രമുള്ള ബോർഡ് രൂപീകരിക്കാനായി. ജീവനക്കാർക്ക് പരിശീലനം നൽകാനുള്ള പദ്ധതിയ്ക്ക് തുടക്കമായിട്ടുണ്ട്.മുതിർന്ന പത്രപ്രവർത്തകർക്ക് കെ.എസ്.ആർ.ടി.സിയിൽ പാസ് അനുവദിക്കുന്ന കാര്യം സർക്കാർ അനുഭാവപൂർവ്വം പരിഗണിക്കുമെന്ന് മന്ത്രി ഉറപ്പു നൽകി.സംസ്ഥാന പ്രസിഡന്റ് വി. പ്രതാപചന്ദ്രൻ,സെക്രട്ടറി എ. മാധവൻ, പ്രസ് ക്ലബ്ബ് പ്രസിഡന്റ് എം. രാധാകൃഷ്ണൻ, എം. ബാലഗോപാൽ, കെ.ജെ. മത്തായി, പി. പി.…

Read More

മനാമ : ജനതാ കൾച്ചറൽ സെൻറർ യാത്ര അയപ്പ് നൽകി. മനാമ .ദീർഘകാലത്തെ ബഹ്റൈനിലെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് യാത്ര തിരിക്കുന്ന ജെ.സി.സി അംഗവും ജീവകാരുണ്യ പ്രവർത്തകനുമായ വടകര സ്വദേശി പതേരി ശശിക്ക് ജനതാ കൾച്ചറൽ സെൻ്റർ യാത്ര അയപ്പ് നൽകി.ജെ.സി.സി വൈസ് പ്രസിഡൻറ് മനോജ് പട്ടുവത്തിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറി നജീബ് കടലായി, നികേഷ് വരാ പ്രത്ത്, പവിത്രൻ കള്ളിയിൽ, സന്തോഷ് മേമുണ്ട, ടി.പി വിനോദൻ, ദിനേശൻ, വി.പി ഷൈജു ,മനോജ് ഓർക്കാട്ടേരി, ജി ബിൻ എന്നിവർ പ്രസംഗിച്ചു. മനോജ് വടകര സ്വാഗതവും, ശശി പതേരി നന്ദിയും പറഞ്ഞു

Read More

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്‍റ ഭാര്യ പ്രിയാ വർ​ഗീസിനെ തന്നെ കണ്ണൂര്‍ സര്‍വകലാശാലയില്‍ അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയില്‍ നിയമിക്കും. അഭിമുഖത്തിൽ ഒന്നാം റാങ്ക് പ്രിയക്ക് ലഭിച്ചതോടെയാണ് നടപടി. പ്രിയയ്ക്ക് മതിയായ യോ​ഗ്യതയില്ലെന്ന പരാതിയും പ്രതിഷേധവും വകവയ്ക്കാതെയാണ് യൂണിവേഴ്സിറ്റിയുടെ തീരുമാനം. അഭിമുഖത്തിൽ രണ്ടാം സ്ഥാനം എസ്ബു കോളേജ് എച്ച്ഒഡി ജോസഫ് സ്കറിയയ്ക്കാണ്. ഇനി ചേരുന്ന സിൻഡിക്കേറ്റ് യോ​ഗത്തിന് ശേഷമായിരിക്കും ഔ​​ദ്യോ​ഗിക പ്രഖ്യാപനം. യുജിസി വ്യവസ്ഥയനുസരിച്ചുള്ള അധ്യാപന പരിചയം ഇല്ലെന്നാണ് പ്രയയ്ക്കെതിരായ പ്രധാന ആക്ഷേപം. അപേക്ഷ സ്വീകരിച്ചതിൻ്റെ പിറ്റേ ദിവസം തന്നെ തിരക്കിട്ട് ചുരുക്കപ്പട്ടിക തയ്യാറാക്കിയെന്നും പരാതിയുണ്ട്. യുജിസി ചട്ടം അനുസരിച്ച് അസോസിയേറ്റ് പ്രൊഫസര്‍ക്ക് ഗവേണഷ ബിരുദവും എട്ട് വര്‍ഷം അസിസ്റ്റന്‍റ് പ്രൊഫസര്‍ തസ്തികയിലുള്ള അധ്യാപന പരിചയവുമാണ് യോഗ്യത. കണ്ണൂര്‍ സര്‍വകലാശാലയില്‍ അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയിലേക്കുള്ള വിജ്ഞാപനത്തിലും ഈ യോഗ്യതയുടെ കാര്യം പ്രത്യേകം പരാമര്‍ശിക്കുന്നു. 2012 ൽ തൃശൂർ, കേരളവർമ്മ കോളേജിൽ മലയാളം അസിസ്റ്റൻ്റ് പ്രൊഫസറായി നിയമനം…

Read More

ന്യൂഡൽഹി : വിവാദമായ കാർഷിക നിയമങ്ങൾ പിൻവലിച്ച് പ്രധാനമന്ത്രി. ഗുരു നാനാക്ക് ജയന്തി ദിനത്തിലാണ് പ്രധാനമന്ത്രിയുടെ നിർണായക പ്രഖ്യാപനം. മൂന്ന് കാർഷിക നിയമങ്ങളും പിൻവലിക്കുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. പാർലമെൻ്റിൻ്റെ അടുത്ത സമ്മേളനത്തിൽ തന്നെ ഇതുമായി ബന്ധപ്പെട്ട നടപടികൾ ഉണ്ടാവും. https://youtu.be/nTKgSzp_jho കർഷക സമരം നടത്തിവന്ന സംഘടനകളെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചുകൊണ്ടാണ് പ്രധാനമന്ത്രി നിർണായക പ്രഖ്യാപനം നടത്തിയത്. ആത്മാർത്ഥമായി കൊണ്ടുവന്ന നിയമങ്ങൾ ഒരു വിഭാഗം കർഷകരിൽ അതൃപ്തിയുണ്ടാക്കി. കർഷകരുടെ ബുദ്ധിമുട്ടുകൾ തനിക്കറിയാം. അതുകൊണ്ടാണ് നിയമം കൊണ്ടുവന്നത് കർഷകരുടെ വരുമാനം ഇരട്ടിയാക്കണമെന്നായിരുന്നു സർക്കാർ ലക്ഷ്യമിട്ടത്. ചെറുകിട കർഷകരെ ലക്ഷ്യം വച്ചായിരുന്നു നിയമം. ശാസ്ത്രീയമായി മണ്ഡികളുടെ പ്രവർത്തനം ക്രമീകരിക്കാനായിരുന്നു സർക്കാരിൻ്റെ ലക്ഷ്യം. മണ്ഡികളെ ക്രമീകരിക്കാൻ സർക്കാർ ശ്രമിച്ചു. എന്നാൽ, ഇത് മനസ്സിലാക്കാൻ ഒരു വിഭാഗം കർഷകർ തയ്യാറായില്ല. അവർ രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ സമരം സംഘടിപ്പിച്ചു. സമരത്തെ ദീർഘമായി നീട്ടിക്കൊണ്ടുപോകാൻ ആഗ്രഹിക്കുന്നില്ല. അവരെ ബോധ്യപ്പെടുത്താൻ ഏറെ ശ്രമിച്ചു എന്നും പ്രധാനമന്ത്രി പറഞ്ഞു.

Read More

കൊച്ചി : കൊച്ചിയില്‍ മുന്‍ മിസ് കേരള അടക്കം മോഡലുകളുടെ മരണത്തില്‍ അന്വേഷണ ചുമതല ജില്ലാ ക്രെെംബ്രാഞ്ചിന് കെെമാറി. ജില്ലാ ക്രൈംബ്രാഞ്ച് മേധാവി ബിജി ജോർജ് നേതൃത്വത്തിലുള്ള അന്വേഷണ സംഘമായിരിക്കും ഇനി കേസ് അന്വേഷിക്കുക. മോഡലുകളുടേത് അപകടമരണമാണെന്നും ദുരൂഹതയില്ലെന്ന പൊലീസ് വിശദീകരണത്തിന് പിന്നാലെയാണ് അന്വേഷണ ചുമതല ക്രെെംബ്രാഞ്ച് ഏറ്റെടുക്കുന്നത്. എന്നാല്‍ അപകടത്തില്‍ ദുരൂഹത ഉണ്ടെന്നും അന്വേഷണത്തിലെ മെല്ലെ പോക്കില്‍ സംശയമുണ്ടെന്നും ആരോപിച്ച് മരണപ്പെട്ടരുടെ കുടുംബം അടക്കം രംഗത്തെത്തിയിരുന്നു. അപകട സമയത്ത് മോഡലുകള്‍ സഞ്ചരിച്ചിരുന്ന വാഹനത്തെ ഔഡി കാർ പിന്തുടന്നതിലടക്കം ദുരൂഹതയുണ്ടെന്നാണ് കുടുംബത്തിന്റെ ആരോപണം.

Read More

മനാമ. വഖഫ് ബോർഡ് നിയമനങ്ങൾ പി എസ് സി ക്ക് വിട്ട നടപടി ദൂരവ്യാപകമായ ഫലങ്ങൾ ഉളവാക്കുമെന്നും അത് ഉടനടി പിൻവലിക്കണമെന്നും കെഎംസിസി ബഹ്‌റൈൻ അഭിപ്രായപ്പെട്ടു. ഇന്ത്യയിൽ ഒരു സംസ്ഥാനത്തും വഖഫ് ബോര്ഡിലെ ഉദ്യോഗസ്ഥരെ നിയമിക്കാനുള്ള അധികാരം പി എസ് സി ക്കായി മാറ്റിയിട്ടില്ല. അതിന്റെ അധികാരം സ്വയം ഭരണ സ്ഥാപനമെന്ന നിലക്ക് വഖഫ് ബോര്ഡിന് തന്നെയാണെന്നിരിക്കെ കേരളത്തിൽ മാത്രം പി എസ് സി ക്ക് വിട്ടുകൊടുക്കേണ്ടുന്ന സാഹചര്യം ഇല്ല. എന്നാൽ കേരള ഭരണ കൂടം മുസ്ലിംകളാദി പിന്നോക്ക വിഭാഗങ്ങളുടെ അവകാശങ്ങളിൽ കൈ വെച്ചു കൊണ്ട് വഖഫ് നിയമനങ്ങൾ പി എസ് സി ക്ക് വിടാനുള്ള തീരുമാനം വളരെ പൈശാചികവും നിരുത്തരപാതപരവുമാണെന്ന് കെഎംസിസി ബഹ്‌റൈൻ പ്രസിഡന്റ്‌ ഹബീബ് റഹ്മാൻ ജനറൽ സെക്രട്ടറി അസ്സൈനാർ കളത്തിങ്കൽ എന്നിവർ പറഞ്ഞു.അതു കൊണ്ട് തന്നെ അത് തിരുത്തപ്പെടേണ്ടതാണെന്ന് ഭാരവാഹികൾ പറഞ്ഞു. 150 ഇൽ താഴെ മാത്രം ആളുകൾ ജോലി ചെയ്യുന്ന സ്ഥാപനം പി എസ് സി…

Read More

പാലക്കാട്: ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിന്റെ കൊലപാതകികളെ തിരിച്ചറിയുന്ന സഞ്ജിതിന്റെ ഭാര്യയുടെ ജീവന് ഭീഷണിയുണ്ട്. ഈ സാഹചര്യത്തിൽ ഇവർക്ക് പൊലീസ് സംരക്ഷണം നൽകണം. പാലക്കാട് സഞ്ജിത് വധക്കേസ് അന്വേഷണം അട്ടിമറിക്കാൻ പൊലീസും സർക്കാരും നടത്തുന്ന ഏതൊരു നീക്കവും സാമൂഹ്യ നീതിയുടെ പരസ്യമായ നിഷേധവും ജനാധിപത്യ അവകാശങ്ങളുടെ ധ്വംസനവുമാണ് ദിവസങ്ങൾ പലത് പിന്നിട്ടിട്ടും കുറ്റവാളികളെ നിയമത്തിന് മൂന്നിൽ കൊണ്ടുവരാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. ഇരുട്ടിന്റെ മറവിലോ ആളൊഴിഞ്ഞ സ്ഥലത്തോ അല്ല കൊലപാതകം നടന്നത്. പരസ്യമായി കൊല നടത്തി ആർക്കും കാണാവുന്ന റോഡിലൂടെ കാറിൽ രക്ഷപെട്ടവരാണ് പ്രതികൾ. എന്നിട്ടും പൊലീസ് പ്രതികളെ പിടികൂടുന്നില്ല. കൊലയ്ക്കിരയായ സഞ്ജിത്തിനെ വധിക്കാൻ പലപ്രാവശ്യം ശ്രമം നടന്നിട്ടുള്ളതിനാൽ നിരീക്ഷണവും സുരക്ഷയും ശക്തിപ്പെടുത്തേണ്ട ബാധ്യത പൊലീസിനുണ്ടായിരുന്നു. പ്രതികളെക്കുറിച്ചും അവരുടെ നീക്കങ്ങളെക്കുറിച്ചും അറിഞ്ഞ് ശക്തമായ നടപടി എടുക്കേണ്ടവർ നിഷ്ക്രിയത്വവും നിശബ്ദതയും പാലിക്കുന്നത് പൊറുക്കാനാവാത്ത അപരാധമാണ്. ഭാര്യയുടെ കണ്മുന്നിലിട്ട് സഞ്ജിത്തിനെ പൈശാചികമായി കൊലചെയ്തവർക്കെതിരെ നാക്കോ തൂലികയോ ചലിപ്പിക്കാൻ തയ്യാറാവാത്ത സാംസ്ക്കാരിക നവോത്ഥാന നായകരുടെ കാതടപ്പിക്കുന്ന മൗനം കേരളനാടിന്…

Read More