Trending
- ഓട്ടോയിൽ കടത്താൻ ശ്രമിച്ച 4508 പാക്കറ്റ് പുകയില ഉൽപന്നങ്ങളുമായി പ്രതി പിടിയിൽ
- സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാദ്ധ്യത, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്
- വിഷു കൈനീട്ടം; ക്ഷേമ പെൻഷൻ ഒരു ഗഡുകൂടി അനുവദിച്ചു
- കക്കാടംപൊയിൽ കോഴിപ്പാറ വെള്ളച്ചാട്ടത്തിൽ യുവാവിനെ കാണാതായി; തെരച്ചിൽ തുടരുന്നു
- ഗോകുലത്തിലെ ഇഡി റെയ്ഡ് ഫെമ ചട്ടലംഘനത്തിന്, കണ്ടെത്തിയത് ആയിരം കോടിരൂപയുടെ ക്രമക്കേട്
- ദിയാഫ അഞ്ചാം പതിപ്പില്‍ 23 നയതന്ത്ര പ്രതിനിധികള്‍ പങ്കെടുക്കും
- മഞ്ചേരിയില്‍ എന്‍.ഐ.എ. റെയ്ഡ്; 4 എസ്.ഡി.പി.ഐ. പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍
- അല്‍ ദാന നാടക അവാര്‍ഡിന് എന്‍ട്രികള്‍ ക്ഷണിച്ചു
Author: News Desk
തിരുവനന്തപുരം :ഒഴിവുവന്ന രാജ്യസഭാ സീറ്റിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് കെ മാണിക്ക് വിജയം. യുഡിഎഫ് സ്ഥാനാര്‍ത്ഥി ശൂരനാട് രാജശേഖരനെ പരാജയപ്പെടുത്തിയാണ് ജോസ് കെ മാണി വിജയിച്ചത്. തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് അനുകൂലമായ ഒരു വോട്ട് അസാധുവായി. ജോസ് കെ മാണിക്ക് 96 വോട്ടും ശൂരനാട് രാജശേഖരന് 40 വോട്ടും ലഭിച്ചു. ജോസ് കെ മാണി രാജിവച്ച ഘട്ടത്തില്‍ വന്ന ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. രാവിലെ 9ന് ആരംഭിച്ച വോട്ടെടുപ്പ് നാല് മണിയോടെ അവസാനിച്ചു. 99 പ്രതിനിധികളാണ് എല്‍ഡിഎഫിന് ഉള്ളത്. 2024 വരെയാണ് രാജ്യസഭാംഗമായി ജോസ് കെ മാണിയുടെ കാലാവധി. കേരള കോണ്‍ഗ്രസ് എം യുഡിഎഫ് വിട്ട് എല്‍ഡിഎഫില്‍ എത്തിയതോടെ ജനുവരി 11 നാണ് ജോസ് കെ മാണി രാജ്യസഭാ എംപി സ്ഥാനം രാജിവച്ചത്. മുന്നണിയിലേക്ക് വരുമ്പോഴുള്ള രാജ്യസഭാ സീറ്റ് ആ പാര്‍ട്ടിക്ക് തന്നെ നല്‍കുന്ന രീതി വച്ചാണ് സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിന് തന്നെ നല്‍കിയത്. അതിനിടെ വോട്ടെണ്ണല്‍ നടക്കുന്നതിനിടയില്‍…
കൊച്ചി: പാതയോരത്തെ അനധികൃത കൊടിമരങ്ങൾക്കെതിരായ കേസിൽ രൂക്ഷ പ്രതികരണവുമായി ഹൈക്കോടതി. കേസ് പരിഗണിച്ച ജസ്‌റ്റിസ് ദേവൻ രാമചന്ദ്രനാണ് വിമർശനം ഉന്നയിച്ചത്. കഴിഞ്ഞദിവസം താൻ തിരുവനന്തപുരത്ത് പോയതായും അവിടെ നിറയെ കൊടിമരങ്ങളായിരുന്നെന്നും അതിൽ കൂടുതലും ചുവന്ന കൊടികളായിരുന്നെന്നും ജസ്‌റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. അനധികൃത കൊടിമരങ്ങൾ നീക്കം ചെയ്യണമെന്ന് രണ്ടാഴ്‌ച മുൻപ് കോടതി നിർദ്ദേശിച്ചിരുന്നു. കൊടിമരം സ്ഥാപിച്ചവരിൽ നിന്ന് പിഴ ഈടാക്കണമെന്നും അവർക്കെതിരെ വിചാരണ നടപടിയുണ്ടാകണമെന്നുമായിരുന്നു നിർദ്ദേശം. അനധികൃത കൊടിമരങ്ങൾ ഒഴിവാക്കാൻ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടുളള ഹർജിയിലായിരുന്നു ഇന്ന് കോടതി അഭിപ്രായം രേഖപ്പെടുത്തിയത്.ആരുപറഞ്ഞാലും കേരളം നന്നാവില്ലെന്ന് ജസ്‌റ്റിസ് ദേവൻ രാമചന്ദ്രൻ വിമർശിച്ചു.കോടതി നിർദ്ദേശം വന്നുടൻ കളക്‌ടർമാർ ഉത്തരവിറക്കുകയും അനധികൃത കൊടിമരങ്ങൾ നീക്കം ചെയ്യാൻ തുടങ്ങിയെന്ന് സർക്കാർ അറിയിച്ചതിന് പിന്നാലെയാണ് കോടതി വിമർശനം ഉന്നയിച്ചത്.
ദില്ലി: എളമരം കരീം , ബിനോയ് വിശ്വം എന്നിവര്‍ അടക്കം 12 രാജ്യസഭ എംപിമാർക്ക് സസ്പെൻഷൻ . ഈ സമ്മേളന കാലത്തേക്ക് സസ്പെൻഷൻ. കഴിഞ്ഞ സഭാ സമ്മേളനത്തിലെ പ്രതിഷേധത്തിൻ്റെ പേരിലാണ് നടപടി. സഭയുടെ അന്തസ് ഇടിച്ചു താഴ്ത്തുന്ന രീതിയില്‍ അംഗങ്ങള്‍ പെരുമാറിയെന്ന് ഉത്തരവില്‍ പറയുന്നു. പാർലമെൻ്റിനെയും ജനാധിപത്യത്തെയും ശ്വാസം മുട്ടിച്ച് കൊല്ലാനുള്ള സർക്കാർ നടപടിക്ക് മുന്നിൽ മുട്ടുമടക്കില്ലെന്ന് ബിനോയ് വിശ്വം പ്രതികരിച്ചു. ജനവികാരത്തെ മാനിക്കാത്ത സർക്കാർ കർഷകരോട് മാപ്പ് പറഞ്ഞതുപോലെ നാളെ ജനങ്ങളോട് മാപ്പ് പറയേണ്ടി വരുമെന്നും ബിനോയ് വിശ്വം പറഞ്ഞു. എളമരം കരീമിനെതിരെ രണ്ട് രാജ്യസഭ മാർഷൽമാരാണ് അദ്ധ്യക്ഷന് പരാതി നൽകിയിരുന്നത്. ബിനോയ് വിശ്വത്തിനെതിരെയും പരാമർശമുണ്ട്. എളമരം കരീം മാർഷൽമാരുടെ കഴുത്തിന് പിടിച്ചുവെന്നാണ് പരാതി.
തിരുവനന്തപുരം: ഒമിക്രോൺ എന്ന കൊവിഡ് 19-ന്‍റെ പുതിയ വകഭേദം സംസ്ഥാനത്ത് ഭീഷണി സൃഷ്ടിക്കുന്ന സാഹചര്യത്തിൽ കനത്ത ജാഗ്രത തുടരാൻ സംസ്ഥാനസർക്കാർ. ഹൈറിസ്ക് രാജ്യങ്ങളിൽ നിന്ന് വിമാനങ്ങൾ വഴിയും മറ്റ് ഗതാഗതമാർഗങ്ങൾ വഴിയും എത്തുന്നവർക്ക് കർശനനിരീക്ഷണം ഏർപ്പെടുത്തും. ഇവരെ പ്രത്യേക വാർഡിലേക്ക് മാറ്റിയാകും നിരീക്ഷണം ഏർപ്പെടുത്തുക. ഭയം വേണ്ട, ആശങ്കയല്ല, ജാഗ്രതയാണ് വേണ്ടതെന്നും തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരെ കാണവേ ആരോഗ്യമന്ത്രി വീണാ ജോർജ് വ്യക്തമാക്കി ഹൈറിസ്ക് രാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക് വിമാനത്താവളത്തിൽ വച്ച് തന്നെ പരിശോധന നടത്തും. നെഗറ്റീവാണെങ്കിലും 7 ദിവസത്തെ ക്വാറന്‍റീൻ നിർബന്ധമാണ്. പോസിറ്റീവായാൽ ക്വാറന്‍റീൻ നീട്ടും. പ്രത്യേക വാർഡിലേക്ക് മാറ്റും. ഒമിക്രോൺ വേരിയന്‍റ് ഉണ്ടോ എന്നറിയാൻ ജീനോം സീക്വൻസിംഗ് നടത്തും വളരെ കൂടുതൽ റിസ്ക് ഉള്ള രാജ്യങ്ങളിൽ നിന്ന് വരുന്നവരിൽ 5 ശതമാനം പേർക്ക് റാൻഡം ആയി ടെസ്റ്റിംഗ് നടത്തും. സംസ്ഥാനത്തെ നാല് വിമാനത്താവളങ്ങളിൽ കൂടുതൽ ആരോഗ്യവകുപ്പ് ജീവനക്കാരെ നിയോഗിച്ചതായും ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. ഇതുവരെ വന്നവരുടെ കണക്കുകളെടുക്കാനാണ് നിലവിൽ…
സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റ് രേഷ്മ മറിയം റോയ് വിവാഹിതയാകുന്നു
By News Desk
പത്തനംതിട്ട: സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റ് രേഷ്മ മറിയം റോയ് വിവാഹിതയാകുന്നു. പത്തനംതിട്ട അരുവാപ്പാലം പഞ്ചായത്ത് പ്രസിഡന്റാണ് 22 കാരിയായ രേഷ്മ. നാമനിർദേശ പത്രിക സമർപ്പിക്കുന്നതിൻ്റെ തലേന്ന് ആണ് രേഷ്മയ്ക്ക് 21 വയസ് പൂർത്തിയായത്. കോന്നി ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ വർഗീസ് ബേബിയാണ് രേഷ്മയുടെ വരൻ. ഡിസംബർ 26നാണ് രേഷ്മയുടെയും വർഗീസ് ബേബിയുടെയും വിവാഹം. വൈകിട്ട് 4ന് പ്രമാടം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് വിവാഹം നടക്കും അരുവാപ്പുലം പഞ്ചായത്തിലെ 11ാം വാർഡിൽ നിന്നാണ് ഇടതുപക്ഷ സ്ഥാനാർത്ഥിയായി രേഷ്മ മത്സരിച്ചത്. കഴിഞ്ഞ മൂന്ന് വട്ടവും കോൺഗ്രസിനൊപ്പം നിന്ന വാർഡ് അട്ടിമറി വിജയത്തിലൂടെ രേഷ്മ ഇടതുപാളയത്തിലെത്തിക്കുകയായിരുന്നു. കോന്നി വിഎൻഎസ് കോളേജിൽ ബിരുദപഠനം പൂർത്തിയാക്കിയ രേഷ്മ തുടർപഠനത്തിനുള്ള ഒരുക്കങ്ങൾക്കിടെയാണ് സ്ഥാനാർത്ഥിയായത്. ഊട്ടുപാറ തുണ്ടിയാംകുളത്ത് റോയി ടി.മാത്യുവിന്റെയും മിനി റോയിയുടെയും മകളാണ് രേഷ്മ. അരുവാപ്പുലം പാർലി വടക്കേതിൽ പി.എം.ബേബിയുടെയും സാറാമ്മ ബേബിയുടെയും മകനാണ് വർഗീസ് ബേബി. സിപിഎം…
ദില്ലി: വിവാദമായ മൂന്ന് കാർഷികനിയമങ്ങൾ പിൻവലിച്ചു. ഈ നിയമങ്ങൾ പിൻവലിക്കാനുള്ള ബില്ല് ശീതകാലസമ്മേളനം തുടങ്ങിയ ആദ്യദിനം തന്നെ ലോക്സഭയിൽ അവതരിപ്പിച്ചു. പ്രതിപക്ഷത്തിന്‍റെ ബഹളത്തിനിടയിൽ ബില്ല് ചർച്ചയില്ലാതെ തന്നെ പാസ്സാക്കുകയും ചെയ്തു. മൂന്ന് പേജുള്ള ബില്ല് അവതരിപ്പിച്ചത് കൃഷിമന്ത്രി നരേന്ദ്രസിംഗ് തോമറാണ്. ബില്ല് പാസ്സാക്കിയ ഉടൻ രണ്ട് മണി വരെ ലോക്സഭ നിർത്തിവച്ചിരിക്കുകയാണ്. ഒരു വർഷത്തിലധികം നീണ്ട ഐതിഹാസികമായ കർഷകസമരത്തെത്തുടർന്ന് കർഷകർക്ക് മുന്നിൽ കീഴടങ്ങുകയാണ് കേന്ദ്രസർക്കാർ. രാജ്യസഭയിൽ പാസ്സാക്കി രാഷ്ട്രപതി ബില്ലിൽ ഒപ്പുവച്ചാൽ നിയമങ്ങൾ റദ്ദാകും. ചർച്ച കൂടാതെത്തന്നെ കാർഷികനിയമങ്ങൾ പിൻവലിക്കുകയാണ് ചെയ്തിരിക്കുന്നത്. നിയമങ്ങൾ എന്തുകൊണ്ടാണ് പിൻവലിക്കുന്നതെന്ന് ബില്ലിൽ വ്യക്തമാക്കിയിട്ടുണ്ട്. പ്രധാനമന്ത്രിയടക്കം ഇക്കാര്യത്തിൽ വിശദീകരണം നൽകിയിട്ടുമുണ്ട്. അതിനാൽ ചർച്ച വേണ്ടെന്നായിരുന്നു കേന്ദ്രനിലപാട്. ലോക്സഭയിൽ ഈ ബില്ല് പാസ്സായ സ്ഥിതിക്ക് ഉച്ചയ്ക്ക് ശേഷം തന്നെ രാജ്യസഭയിലും ഈ ബില്ല് പാസ്സാക്കിയേക്കും. ഈ ബില്ലിൽ ചർച്ചകൾ നടന്നാൽ പ്രതിപക്ഷം സർക്കാരിനെതിരെ ആഞ്ഞടിക്കുമെന്നുറപ്പാണ്. കോൺഗ്രസും ബിജെപിയും എംപിമാർക്ക് സഭയിലെത്താൻ വിപ്പ് നൽകിയിരുന്നു. രാഹുൽ ഗാന്ധിയടക്കം രാവിലെ ലോക്സഭയിലെത്തി…
കണ്ണൂർ: അറക്കൽ രാജ കുടുംബത്തിന്റെ 39ാമത് സുൽത്താൻ ആദിരാജ മറിയുമ്മ എന്ന ചെറിയ ബീകുഞ്ഞി ബീവി അന്തരിച്ചു. 87 വയസ്സായിരുന്നു. കണ്ണൂർ സിറ്റി അറക്കൽ കെട്ടിനകത്ത് സ്വവസതിയായ അൽമാർ മഹലിലായിരുന്നു അന്ത്യം. മദ്രാസ് പോർട്ട് അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായി വിരമിച്ച മർഹൂം എ പി എം ആലിപ്പിയാണ് ഭർത്താവ്. മദ്രാസ് പോർട്ട് സൂപ്രണ്ട് ആദിരാജ അബ്ദുൽ ഷുക്കൂർ, ആദിരാജ നസീമ, ആദിരാജ റഹീന എന്നിവർ മക്കളാണ്.
മുബൈ : ദക്ഷിണാഫ്രിക്കയിൽ നിന്ന് ഇന്ത്യയിലെത്തിയ ഒരാൾക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. മഹാരാഷ്ട്രയിലെ ഡോംബിവ്ലി സ്വദേശിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇത് കടുത്ത ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ടെങ്കിലും ഒമൈക്രോൺ വേരിയന്റാണോ ബാധിച്ചതെന്ന് സ്ഥിരീകരിച്ചിട്ടില്ല. ഇതിനായി സാമ്പിളുകൾ കൂടുതൽ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. https://youtu.be/ZC6squw1gZc ഇക്കഴിഞ്ഞ 24 ന് ദക്ഷിണാഫ്രിക്കയിൽ നിന്ന് ഡൽഹിയിലെത്തിയ ഇയാൾ പിന്നീട് മുംബയിലേക്ക് പോവുകയായിരുന്നു. രോഗം സ്ഥിരീകരിച്ചതോടെ പ്രത്യേക ഐസൊലേഷൻ കേന്ദ്രത്തിലേക്ക് മാറ്റി. ബന്ധുക്കളെ പരിശോധനയ്ക്ക് വിധേയരാക്കിയെങ്കിലും അവരെല്ലാം നെഗറ്റീവാണ്. രോഗിയുമായി ബന്ധമുളള മറ്റുള്ളവരെയും ഉടൻ പരിശോധനയ്ക്ക് വിധേയരാക്കും. കഴിഞ്ഞ ശനിയാഴ്ച ദക്ഷിണാഫ്രിക്കയിൽ നിന്ന് ബംഗളൂരുവിൽ എത്തിയ രണ്ടുപേർ കൊവിഡ് പോസിറ്റീവായിരുന്നെങ്കിലും തുടർന്ന് നടത്തിയ പരിശോധനയിൽ ഇവരെ ബാധിച്ചത് ഒമൈക്രോൺ അല്ലെന്ന് വ്യക്തമാവുകയായിരുന്നു. ഇന്ത്യയിൽ ഇതുവരെ ആർക്കും ഒമൈക്രോൺ ബാധ സ്ഥിരീകരിച്ചിട്ടില്ല
പാലക്കാട്: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ പോക്സോ കേസില്‍ അറസ്റ്റ് ചെയ്തു. പാലക്കാട് പ്ലായം പള്ളം ബ്രാഞ്ച് സെക്രട്ടറി എം.സുനിലിനെയാണ്(25) പൊലീസ് അറസ്റ്റ് ചെയ്തത്. സ്കൂൾ വിദ്യാർഥിനിയുടെ പരാതിയിലാണ് നടപടി. https://youtu.be/ZC6squw1gZc പോക്സോ കേസില്‍ അറസ്റ്റിലായതിന് പിന്നാലെ സുനിലിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി എലപ്പുള്ളി ഈസ്റ്റ് ലോക്കല്‍ കമ്മറ്റി അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ചിറ്റൂര്‍ പൊലീസ് ആണ് തുടരന്വേഷണം നടത്തുന്നത്.
കണ്ണൂർ : പറശ്ശിനിമടപ്പുര ശ്രീ മുത്തപ്പൻ്റെ ഊട്ടുപുരയിൽ പ്രസാദ ഊട്ട് 29/11/2021 തിങ്കളാഴ്ച മുതൽ പുനരാരംഭിക്കുന്നതാണ്.. ഉച്ചയ്ക്ക് 12:30 മണി മുതൽ ഉച്ചയ്ക്ക് 2.30 മണി വരെയാണ് ദക്ഷണ വിതരണം ഉണ്ടായിരിക്കുക.. രാത്രി സമയത്തും, ഞായറാഴ്ച ദിവസങ്ങളിലും പ്രസാദ ഊട്ട് ഉണ്ടായിരിക്കുന്നതല്ല.