- ഓണ്‍ലൈന്‍ മരുന്ന് വില്പന: നടപടി സ്വീകരിക്കണമെന്ന് കേന്ദ്ര മന്ത്രിയോട് മന്ത്രി വീണാ ജോര്‍ജ് അഭ്യര്‍ത്ഥിച്ചു
- മലപ്പുറത്ത് പച്ചക്കറി കടയില്‍ നിന്ന് കഞ്ചാവും തോക്കുകളും കണ്ടെത്തി; ഒരാൾ കസ്റ്റഡിയിൽ
- കൊല്ലം സ്വദേശി അബ്ദുൽ ഖാദർ ബഹ്റൈനിൽ നിര്യാതനായി
- കെ സി എ മാസ്റ്റേഴ്സ് വോളി ബാൾ ടൂർണമെന്റ്
- CPIM പാർട്ടി കോൺഗ്രസിന് മധുരയിൽ ഉജ്വല തുടക്കം
- ‘വഖഫ് ബില്ല് ഭരണഘടനാ വിരുദ്ധമല്ല; UPA കാലത്ത് അനിയന്ത്രിത അധികാരങ്ങൾ നൽകി; മുൻപും നിയമം ഭേദഗതി ചെയ്തിട്ടുണ്ട്’; കിരൺ റിജിജു
- കഥാകൃത്തും മാധ്യമ പ്രവര്‍ത്തകനുമായ ഇവി ശ്രീധരന് അന്തരിച്ചു
- വാളയാർ കേസിൽ പ്രതികളായ മാതാപിതാക്കളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി
Author: News Desk
ഇടുക്കി :മുല്ലപ്പെരിയാർ അണക്കെട്ട് അപകടാവസ്ഥയില്ലെന്ന് എം.എം മണി എം എൽ എ. ശർക്കരയും ചുണ്ണാബും ഉപയോഗിച്ച് നിർമ്മിച്ച ഡാമിന്റെ അകം കാലിയാണ്.വണ്ടിപ്പെരിയാറിന് മുകളില്‍ ജലബോംബായി മുല്ലപ്പെരിയാര്‍ നില്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. നെടുങ്കണ്ടത്ത് ഹൈറേഞ്ച് സംരക്ഷണ സമിതി സംഘടിപ്പിച്ച കര്‍ഷക ഉപവാസ സമരത്തില്‍ സംസാരിക്കുകയായിരുന്നു അദേഹം. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തമിഴ്‌നാട് രാഷ്ട്രീയം കളിയ്ക്കുകയാണ്. ഇരു സംസ്ഥാനങ്ങളും ഒരുമിച്ച് തീരുമാനമെടുത്താല്‍ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ സാധിക്കും. പുതിയ അണക്കെട്ട് വേണമെന്നതാണ് സർക്കാർ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.
കൊച്ചി: തൃക്കാക്കര നഗരസഭയിൽ ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ ഏറ്റുമുട്ടി. ചെയർപേഴ്സൺ അജിതാ തങ്കപ്പൻ അടക്കമുള്ളവർക്ക് പരിക്ക് ഏറ്റു. രാവിലെ ചേർന്ന കൗൺസിൽ യോഗത്തിനിടെ ആണ് ഭരണ-പ്രതിപക്ഷ അംഗങ്ങൾ ഏറ്റുമുട്ടിയത്. അജണ്ടയിൽ ഇല്ലാത്ത വിഷയം അവതരിപ്പിക്കാൻ ശ്രമിച്ചതാണ് പ്രതിപക്ഷ ബഹളത്തിന് കാരണമായത്. ചെയർപേഴ്സന്‍റെ മുറിയുടെ ഒരു പൂട്ട് മാറ്റിയതിനെ ചൊല്ലിയുള്ള അജണ്ടയാണ് കൗൺസിൽ യോഗത്തിലെ കയ്യാങ്കളിക്ക് കാരണം. പൂട്ട് തകർന്നത് ഓണക്കിഴി വിവാദത്തിനിടെയാണ്. വിവാദം കത്തി നിൽക്കെ ചെയ്ർപേഴ്സൻ അജിത തങ്കപ്പൻ അന്ന് മുറിപൂട്ടി പോയിരുന്നു. പിന്നെ തുറക്കാനായില്ല. ഒടുവിൽ പൂട്ട് പൊളിച്ചാണ് അകത്ത് കയറിയത്. ആപൂട്ടിന്‍റെ ചെലവും പണിക്കൂലിയുമായി 8000 രൂപ കൗൺസിൽ അംഗീകരിക്കണമെന്ന അജണ്ടവന്നു. ഇതോടെയാണ് അടി തുടങ്ങിയത്. പൂട്ട് തകർത്തത് ചെയർപേഴ്സൺ തന്നെയാണെന്നും അതിന്‍റെ ചെലവ് നഗരസഭ അക്കൗണ്ടിൽ നിന്ന് ഈടാക്കാനാകില്ലെന്നുമാണ് പ്രതിപക്ഷം പറയുന്നത്. ഇത് സംബന്ധിച്ച് പ്രതിപക്ഷം നൽകിയ കേസ് പൊലീസ് പരിഗണനയിലുമാണ്. എന്നാൽ പ്രതിപക്ഷം തന്നെയാണ് തന്‍റെ ക്യാബിനിന്‍റെ പൂട്ടിന് കേട്പാട് വരുത്തിയതെന്നും തന്നെ പിന്തുടർന്ന്…
കോഴിക്കോട്: ഒരാഴ്ച മുമ്പ് കാണാതായ വീട്ടമ്മയുടെ മൃതദേഹം പുഴയിൽ കണ്ടെത്തി. കോഴിക്കോട് കുന്ദമംഗലം മുറിയാനാൽ കരുവാരപ്പറ്റ റുഖിയയുടെ(53) മൃതദേഹമാണ് പന്തീർപാടം പൂനൂർ പുഴയിൽ കാരന്തൂർ തൈക്കെണ്ടി കടവിൽ നിന്നും കണ്ടെത്തിയത്. ഇന്ന് രാവിലെ ഐആർഡബ്ല്യൂ വിഭാഗം നടത്തിയ തിരച്ചിലിലാണ് പുഴയിൽ കുറ്റിക്കാടിനുള്ളിലായി മൃതദേഹം കണ്ടെത്തിയത്.
പാലക്കാട്: പോക്സോ കേസ് പ്രതിക്ക് കഠിന തടവും പിഴയും ശിക്ഷ. പാലക്കാട് ചെർപ്പുളശ്ശേരിയിൽ പത്തു വയസ്സുകാരിയെ പീഡിപ്പിച്ച കേസിലാണ് പ്രതിയ്ക്ക് 46 വർഷം കഠിന തടവ് വിധിച്ചത്. ചെർപ്പുളശ്ശേരി എഴുവന്തല സ്വദേശി ആനന്ദനെയാണ് പട്ടാമ്പി അതിവേഗ കോടതി ശിക്ഷിച്ചത്. ഒന്നര ലക്ഷം രൂപ പിഴയും കോടതി വിധിച്ചു. പിഴ സംഖ്യ ഇരയ്ക്ക് നൽകാനും കോടതി ഉത്തരവിട്ടു. 2018 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
.ചെന്നൈ: ബംഗാൾ ഉൾകടലിൽ പുതിയൊരു ചുഴലിക്കാറ്റിന് കൂടി സാധ്യതയെന്ന് മുന്നറിയിപ്പ്. ആന്തമാൻ കടലിൽ രൂപപ്പെടുന്ന ന്യൂനമർദ്ദം ഡിസംബർ 3 ഓടെ മധ്യ ബംഗാൾ ഉൾകടലിലേക്ക് എത്തി ‘ജവാദ്’ ചുഴലിക്കാറ്റായി മാറാൻ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. അടുത്ത 12 മണിക്കൂറിനുള്ളിൽ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പിൽ പറയുന്നത്. പിന്നീട് ഇത് ചുഴലിക്കാറ്റായി മാറും. ജാവാദ് ചുഴലിക്കാറ്റ് കേരളത്തിൽ കാര്യമായ സ്വാധീനം ചെലുത്തിലെന്നാണ് നിലവിലെ നിഗമനം. സൗദി അറേബ്യ നിർദേശിച്ച നാമങ്ങളുടെ പട്ടികയിൽ നിന്നാണ് പുതിയ ചുഴലിക്കാറ്റിന് ജവാദ് എന്ന് പേര് നൽകിയത്. സംസ്ഥാനത്ത് എവിടെയും ഇന്നോ ഇനിയുള്ള ദിവസങ്ങളിലോ മഴ മുന്നറിയിപ്പില്ല. ഇന്ന് രാവിലെ വന്ന മഴ മുന്നറിയിപ്പിൽ വിവിധ ജില്ലകളിൽ യെല്ലോ അലർട്ടുണ്ടായിരുന്നു. ചിലയിടങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കമെന്നും മഴ മുന്നറിയിപ്പിൽ പറഞ്ഞിരുന്നു. തെക്ക് കിഴക്കൻ അറബികടലിൽ ചക്രവതച്ചുഴി നിലനിൽക്കുന്നതാണ് മഴയ്ക്ക് കാരണം. മധ്യ കിഴക്കൻ അറബികടലിൽ മഹാരാഷ്ട്ര തീരത്ത് നാളെയോടെ പുതിയ ന്യുന…
ദില്ലി: കോണ്‍ഗ്രസ് എംപി കൊടിക്കുന്നില്‍ സുരേഷ് പാര്‍ലമെന്റില്‍ തെന്നിവീണ് പരിക്കേറ്റു. മല്ലികാര്‍ജുര്‍ ഖാര്‍ഗെയുടെ ഓഫിസില്‍ പ്രതിപക്ഷ നേതാക്കളുടെ യോഗം കഴിഞ്ഞ് തിരിച്ചെത്തുമ്പോള്‍ പാര്‍ലമെന്റ് കോറിഡോറിലാണ് അദ്ദേഹം വീണത്. പ്രാഥമിക ചികിത്സ നല്‍കിയതിന് ശേഷം അദ്ദേഹത്തെ റാം മനോഹര്‍ ലോഹ്യ ആശുപത്രിയിലേക്ക് കൂടുതല്‍ പരിശോധനകള്‍ക്കായി മാറ്റി. രാജ്യസഭയില്‍ 12 എംപിമാരെ സസ്‌പെന്‍ഡ് ചെയ്ത നടപടിക്കെതിരെ കൂടിയാലോചിക്കാനാണ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ഓഫിസില്‍ പ്രതിപക്ഷ കക്ഷി നേതാക്കള്‍ യോഗം ചേര്‍ന്നത്. എന്‍ഡിടിവിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
കൊച്ചി: ഇടപ്പള്ളി കുന്നുംപുറത്ത് പ്രവർത്തിക്കുന്ന ലോഡ്ജിൽ വൻ തീപിടിത്തം. രണ്ട് പേർക്ക് പൊള്ളലേറ്റു. നാലുനില കെട്ടിടത്തിൽ ഇന്ന് പുലർച്ചെയാണ് തീ പടർന്നത്. അഗ്നിശമന സേനയെത്തിയാണ് തീ അണച്ചത്. ഷോർട്ട് സർക്യൂട്ടാണ് തീ പടരാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം. കെട്ടിടത്തിലേക്ക് തീ പടർന്നത് കണ്ട് പേടിച്ച് രണ്ടുപേർ പുറത്തേക്ക് ചാടി. പരിക്കേറ്റതിനെ തുടർന്ന് അവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വേണ്ടത്ര അഗ്നിസുരക്ഷാ സംവിധാനങ്ങളൊന്നുമില്ലാതെയായിരുന്നു ലോഡ്ജ് പ്രവർത്തിപ്പിച്ചിരുന്നുതെന്ന് ജില്ലാ ഫയർ ഓഫീസർ പറഞ്ഞു.
ബത്തേരി: പാടത്ത് കാട്ടുപന്നിയെ ഓടിക്കാൻ പോയ ആൾ വെടിയേറ്റ് മരിച്ചു. കോട്ടത്തറ സ്വദേശി ജയനാണ് മരിച്ചത്. കഴുത്തിനാണ് വെടിയേറ്റത്. കൂടെയുണ്ടായിരുന്ന ബന്ധു ശരണിന് ഗുരുതരമായി പരിക്കേറ്റു. ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. പാടത്തിറങ്ങിയ കാട്ടുപന്നിയെ തുരത്തുമ്പോൾ മറ്റാരോ വെടിവയ്ക്കുകയായിരുന്നുവെന്നാണ് കൂടെയുണ്ടായിരുന്നവര്‍ പറയുന്നത്. ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരാനുണ്ടെന്ന് പൊലീസ് അറിയിച്ചു. ഇന്നലെ രാത്രിയോടെയാണ് കമ്പളക്കാടിനടുത്ത് വണ്ടിയാമ്പറ്റയിലെ നെൽപ്പാടത്ത് ജയൻ ഉൾപ്പടെയുള്ള നാലംഗ സംഘം എത്തിയത്. നെല്ല് കതിരായിരിക്കുന്ന സമയമായതിനാൽ കാട്ടുപന്നിയെ ഓടിക്കുന്നതിനാണ് തങ്ങൾ ഇങ്ങോട്ടേക്കെത്തിയതെന്ന് സംഘത്തിലെ രണ്ടുപേർ പൊലീസിനോട് പറഞ്ഞു. എന്നാൽ വേട്ടയ്‌ക്കെത്തിയ സംഘമാണ് ഇവരെന്നാണ് നാട്ടുകാർ പറയുന്നത്.
ഇരിങ്ങാലക്കുട: വ്യാജമദ്യം കഴിച്ച് രണ്ടുപേർ മരിച്ചു. ഇരിങ്ങാലക്കുട സ്വദേശികളായ നിശാന്ത്(43), ബിജു(42) എന്നിവരാണ് മരിച്ചത്. ഇരുവരും അടുത്ത സുഹൃത്തുക്കളാണ്. ഇന്നലെ രാത്രിയായിരുന്നു സംഭവം. മദ്യം കഴിച്ചതിന് പിന്നാലെ ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെടുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനിയില്ല. കഴിച്ച മദ്യത്തിന്റെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. കാട്ടൂർ റോഡിൽ തട്ടുകട നടത്തുകയായിരുന്നു ബിജു. കോഴിക്കട ഉടമയാണ് നിശാന്ത്.
ന്യൂഡൽഹി : മലയാളികൾക്കാകെ അഭിമാനമായി, തിരുവനന്തപുരം സ്വദേശി വൈസ് അഡ്മിറൽ ആർ.ഹരികുമാർ നാവിക സേനയുടെ പുതിയ മേധാവിയായി ചുമതലയേറ്റു. അഡ്മിറൽ കരംബീർ സിംഗ് വിരമിക്കുന്ന ഒഴിവിലാണ് അൻപത്തിയൊൻപതുകാരനായ ഹരികുമാറിനെ കേന്ദ്ര സർക്കാർ നിയമിച്ചത്. 2024വരെ അദ്ദേഹം പദവിയിൽ തുടരും. 1962 ഏപ്രിൽ 12ന് തിരുവനന്തപുരം നന്തൻകോടാണ് ജനനം. തിരുവനന്തപുരം മന്നം മെമ്മോറിയൽ റെസിഡൻഷ്യൽ സ്കൂളിൽ നിന്ന് പത്താം ക്ളാസും ആർട്സ് കോളേജിൽ നിന്ന് പ്രീഡിഗ്രിയും പാസായ ശേഷം 1979ൽ എൻ.ഡി.എയിൽ പ്രവേശനം നേടി. 1983 ജനുവരിയിലാണ് നാവികസേനയിൽ ചേരുന്നത്. യു.എസ് നേവൽ വാർ കോളേജ്, ബ്രിട്ടണിലെ റോയൽ കോളേജ് ഒഫ് ഡിഫൻസ് എന്നിവിടങ്ങളിൽ പരിശീലനം നേടിയിട്ടുണ്ട്. ലണ്ടനിലെ കിംഗ് കോളേജിൽ നിന്ന് ബിരുധാനന്തര ബിരുദവും മുംബയ് സർവകലാശാലയിൽ നിന്ന് എംഫിലും നേടി.ഐ.എൻ.എസ് വിരാട്, ഐ.എൻ.എസ് രണവീർ ഉൾപ്പെടെ അഞ്ചു പടക്കപ്പലുകളുടെ തലവനായി പ്രവർത്തിച്ചിട്ടുള്ള ഹരികുമാറിന് വിശിഷ്ട സേവാമെഡലും അതിവിശിഷ്ട സേവാമെഡലും പരമവിശിഷ്ട സേവാ മെഡലും ലഭിച്ചിട്ടുണ്ട്. കല നായരാണ് ഭാര്യ. മകൾ…