- ഭക്ഷണം കഴിച്ച പത്തോളം പേര് ആശുപത്രിയിൽ, പൊലീസ് സഹായത്തിൽ കോഫി ലാൻഡ് ഹോട്ടൽ അടച്ചുപൂട്ടി
- ബഹ്റൈനില്‍ ഡാറ്റാ പ്രൊട്ടക്ഷന്‍ ഓഫീസര്‍ നിയമന പ്രക്രിയ ആരംഭിച്ചു
- എളമക്കരയില്‍ വ്യാപാര സ്ഥാപനത്തിന് തീപിടിച്ചു; അണയ്ക്കാനുള്ള ശ്രമം തുടരുന്നു
- ‘മടിയില്‍ കനമില്ലാത്തവര്‍ ഭയക്കുന്നതാണ് വിചിത്രം’ ; ഹിയറിങ്ങ് വിവാദത്തില്‍ പുതിയ ഫേസ്ബുക്ക് പോസ്റ്റുമായി എന്‍ പ്രശാന്ത്
- ബഹ്റൈന്‍ ഫോര്‍മുല 1 ഗ്രാന്‍ഡ് പ്രീ: മൂന്നാം ഫ്രീ പ്രാക്ടീസ് സെഷനില്‍ മക്ലാരന് ആധിപത്യം
- ട്രെയിനിൽ രേഖകളില്ലാതെ കടത്താൻ ശ്രമിച്ച പതിനാറര ലക്ഷം രൂപ പിടികൂടി
- യുപിഐക്ക് പിന്നാലെ വാട്സാപ്പും തകരാറിലായി; പ്രശ്നം ആഗോള തലത്തിലെന്ന് ഉപയോക്താക്കള്‍
- വയനാട്ടിൽ പൊലീസ് ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം; അച്ഛനും മകനും പിടിയിൽ
Author: News Desk
ലക്നൗ: സംസ്ഥാനത്തെ വിദ്യാർത്ഥികൾക്ക് സൗജന്യമായി സ്മാർട്ട് ഫോണും ടാബ്‍ലെറ്റുകളും നൽകുമെന്ന വാഗ്ദാനം പാലിക്കാനൊരുങ്ങുകയാണ് ഉത്തർപ്രദേശ് സർക്കാർ. ഡിസംബർ രണ്ടാം വാരം മുതൽ വിദ്യാർത്ഥികൾക്ക് സ്മാർട്ട് ഫോണുകളും ടാബ്‍ലെറ്റുകളും വിതരണ ചെയ്യാൻ തുടങ്ങുമെന്ന് സർക്കാർ പ്രസ്താവനയിൽ അറിയിച്ചു. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രഖ്യാപനം അനുസരിച്ച് ആദ്യഘട്ടത്തിൽ 2.5 ലക്ഷം ടാബ്‍ലെറ്റുകളും 5 ലക്ഷം സ്മാർട്ട് ഫോണുകളുമാണ് വിതരണം ചെയ്യുന്നത്. വിദ്യാർത്ഥികൾക്ക് തടസ്സങ്ങളില്ലാതെ സുഗമമായി വിദ്യാഭ്യാസം നേടാൻ വേണ്ടിയാണ് ഇവ നൽകുന്നത് ഡിജിറ്റൽ ഉപകരണങ്ങളുടെ വിതരണത്തിനായി ഒരു പോർട്ടൽ തയ്യാറാക്കിയിട്ടുണ്ട്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉടൻ തന്നെ ഈ പോർട്ടൽ ഉദ്ഘാടനം ചെയ്യും. സ്മാർട്ട് ഫോണുകളെയും ടാബ്‍ലെറ്റുകളെയും കുറിച്ചുള്ള വിശദവിവരങ്ങൾ വിദ്യാർത്ഥികൾക്ക് അവരുടെ മൊബൈൽ നമ്പർ വഴിയും ഇമെയിൽ വഴിയും നൽകും. ഔദ്യോഗിക വിവരമനുസരിച്ച് സ്മാർട്ട് ഫോണുകളും ടാബ്‍ലെറ്റുകളും ലഭിക്കാൻ വിദ്യാർത്ഥികൾ ഒരിടത്തും അപേക്ഷ സമർപ്പിക്കേണ്ട ആവശ്യമില്ല. രജിസ്ട്രേഷൻ മുതൽ ഇവയുടെ ഡെലിവറി വരെയുള്ള പ്രക്രിയകൾ തീർത്തും സൗജന്യമാണ്. വിദ്യാർത്ഥികളെക്കുറിച്ചുള്ള വിവരങ്ങൾ കോളേജുകൾ…
കൊച്ചി: എറണാകുളത്ത് പാലത്തിന്റെ കൈവരിയിൽ തൂങ്ങിമരിച്ച നിലയിൽ സ്‌ത്രീയെ കണ്ടെത്തി. ചിറ്റൂർ പാലത്തിന്റെ കൈവരിയിലാണ് മൃതദേഹം കണ്ടത്. പുലർച്ചെ ആറരയോടെ ഇതുവഴി വന്ന വളളക്കാരാണ് മൃതദേഹം ആദ്യം കണ്ടത്. ഇവർ വിവരമറിയിച്ചതിനെ തുടർന്ന് അഗ്നിശമന സേനാംഗങ്ങൾ മൃതദേഹം ഇവിടെ നിന്നും നീക്കി. മരണമടഞ്ഞത് ആരെന്ന് വ്യക്തമായിട്ടില്ല. മൃതദേഹം പോസ്‌റ്റ്മോർട്ടത്തിനായി ജനറൽ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. നാൽപതിനടുത്ത് പ്രായം വരുന്ന യുവതിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. മരിച്ചത് ആരാണെന്നറിയാൻ സമീപ പ്രദേശങ്ങളിൽ നിന്ന് കാണാതായ യുവതികളുടെ വിവരങ്ങൾ അന്വേഷിക്കുകയാണ് പൊലീസ്. ആത്മഹത്യയാണോ അതോ കൊലപാതകത്തിന് ശേഷം കെട്ടിത്തൂക്കിയതാണോ എന്നീ വിവരങ്ങളും പൊലീസ് അന്വേഷിക്കുന്നുണ്ട്. എറണാകുളം നോർത്ത് പൊലീസാണ് സംഭവം അന്വേഷിക്കുന്നത്.
സര്‍ക്കാരിനെതിരെ പള്ളികളില്‍ പ്രചാരണം നടത്താനുള്ള ലീഗ് നീക്കത്തെ വിമര്‍ശിച്ച്: കെടി ജലീലും ഐഎൻഎലും
കോഴിക്കോട്: എൽഡിഎഫ് സർക്കാരിനെതിരെ പള്ളികളിൽ വെള്ളിയാഴ്ച ജുമാ നിസ്കാരത്തിനിടെ പ്രചാരണം നടത്താനുള്ള മുസ്ലീം ലീഗിൻ്റെ തീരുമാനത്തിനെതിരെ കെടി ജലീൽ എംഎൽഎയും ഐഎൻഎലും രംഗത്ത്. സർക്കാരിന് എതിരെ പള്ളികളിൽ പ്രചരണം നടത്താനുള്ള തീരുമാനത്തിൽ നിന്നും മുസ്ലിം ലീഗ് പിന്മാറണമെന്ന് കെ.ടി. ജലീൽ എം.എൽ.എ ആവശ്യപ്പെട്ടു ലീഗ് രാഷ്ട്രീയ പാർട്ടിയാണ് മത സംഘടന അല്ല. മുസ്ലീംലീഗ് ജനറൽ സെക്രട്ടറി പി.എം.എ സലാം നടത്തിയ പ്രസ്താവന ഹൈദരലി തങ്ങൾ ഇടപെട്ട് പിൻവലിപ്പിക്കണം. പള്ളികൾ രാഷ്ട്രീയ പ്രതിഷേധങ്ങൾക്ക് വേദിയാക്കരുത്. ഇന്ന് ലീഗ് ചെയ്താൽ നാളെ ബിജെപി ക്ഷേത്രങ്ങളിൽ സർക്കാർ വിരുദ്ധ പ്രചരണം നടത്തും. മുസ്ലീം ലീഗിന് കീഴിൽ പള്ളികൾ ഇല്ല എന്നതെങ്കിലും ഓർക്കണം. ആരാധനാലയങ്ങൾ രാഷ്ട്രീയ സമരങ്ങളുടെ വേദി ആക്കി മാറ്റരുതെന്നും കെ.ടി.ജലീൽ ആവശ്യപ്പെട്ടു. വഖഫ് നിയമനവുമായി ബന്ധപ്പെട്ട വിവാദം ഡിസംബർ 3ന് വെള്ളിയാഴ്ച പള്ളികളിൽ ഉന്നയിക്കുമെന്ന മുസ്ലിം ലീഗ് സംസ്ഥാന ജന.സെക്രട്ടരി പി എം എ സലാമിൻ്റെ പ്രഖ്യാപനം അങ്ങേയറ്റം അപലപനീയമാണെന്ന് ഐ എൻ എൽ…
പാലക്കാട്: പട്ടിയെ പിടിക്കാൻ റെഡിയാണോ… എങ്കിൽ മാസം 16000 രൂപ ശമ്പളമായി കിട്ടും. മൃഗസംരക്ഷണ വകുപ്പാണ് പട്ടിയെ പിടിക്കാൻ ആളിനെ തേടി പരസ്യം നൽകിയിരിക്കുന്നത്. 20 ഒഴിവുകളാണുള്ളത്. തെരുവുപട്ടികളെ വന്ധ്യംകരിക്കുന്ന പദ്ധതിയിലേക്കാണ് നിയമനം. മുൻകാലങ്ങളിൽ നിയമനവുമായി ബന്ധപ്പെട്ടുണ്ടായ പരാതി ഒഴിവാക്കാനായിട്ടാണ് ഇത്തവണ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി പരസ്യം നൽകിയത്. സ്ത്രീകൾക്കും ഭിന്നശേഷിക്കാർക്കും അപേക്ഷിക്കാൻ കഴിയില്ല. ശാരീരിക ക്ഷമതയുള്ള പുരുഷന്മാരെ തന്നെ വേണമെന്ന് പ്രത്യേകം പറയുന്നുണ്ട്. ഡോഗ് ക്യാച്ചിംഗ് സർട്ടിഫിക്കറ്റ് ഉള്ളവർക്കാണ് മുൻഗണന. സർട്ടിഫിക്കറ്റ് ഇല്ലാത്തവരുടെ അഭാവത്തിൽ മറ്റുള്ളവരെ പരിഗണിക്കും. ഫോൺ: 0491 2505204
മണിമല: യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.മണിമല വാഴൂർ ഈസ്റ്റ് ആനകുത്തിയിൽ പ്രകാശിന്റെ മകൾ നിമ്മി (27)യാണ് മരിച്ചത്. കർണാടകയിൽ നഴ്‌സായിരുന്ന നിമ്മിയ്ക്ക് അടുത്തിടെ സ്വീഡനിൽ ജോലികിട്ടിയിരുന്നു. സ്വീഡനിലേക്ക് പോകാനിരിക്കെയാണ് മരണം. മണിമല വള്ളംചിറ ഈട്ടിത്തടത്തിൽ റോഷന്റെ ഭാര്യയാണ് നിമ്മി. റോഷനും കുടുംബാംഗങ്ങൾക്കുമൊപ്പം പള്ളിയിൽ പോയി മടങ്ങി വന്നു ഭക്ഷണം കഴിച്ച ശേഷം നിമ്മി മുറിയിലേക്ക് പോകുകയായിരുന്നു. കുറച്ച് സമയത്തിന് ശേഷം തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. അടുത്തിടെ റോഷന് ജോലി നഷ്ടമായിരുന്നു.
കൊച്ചി: മോഡലുകളും സുഹൃത്തും മരിച്ച ദുരൂഹ കാറപകടക്കേസിലെ രണ്ടാം പ്രതി സൈജു എം. തങ്കച്ചന് പൊലീസിൽ നല്ല സ്വാധീനമുണ്ടെന്നതിന് ക്രൈംബ്രാഞ്ചിന് തെളിവു ലഭിച്ചു. കൊച്ചിയിൽ ഡി.ജെ പാർട്ടിയിൽ പങ്കെടുക്കാൻ ആഗ്രഹം പ്രകടപ്പിച്ച ഷബീർ എന്നയാളുമായി ജൂലായ് 27ന് നടത്തിയ ഇൻസ്റ്റഗ്രാം ചാറ്റിലാണ് സൈജുവിന്റെ പൊലീസിലെ സ്വാധീനം വ്യക്തമാകുന്നത്. ഡി.ജെ പാർട്ടിക്ക് പൊലീസ് ഒരു പ്രശ്നമല്ലെന്നും ‘പൊലീസ് നമ്മ ആള്, കവലപ്പെട വേണ്ട’യെന്നുമാണ് സൈജുവിന്റെ മറുപടി. കേസിലെ മൂന്നാം പ്രതിയും നമ്പർ 18 ഹോട്ടൽ ഉടമയുമായ റോയി വയലാട്ടും സൈജുവും ഉൾപ്പെടുന്ന സംഘത്തിന് ഉന്നത പൊലീസ് ബന്ധമുണ്ടെന്ന വിവരം പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ‘നമ്മആൾ’ ചാറ്റ് ക്രൈംബ്രാഞ്ചിന് ലഭിച്ചത്.കോടതിയിൽ നൽകിയ കസ്റ്റഡി അപേക്ഷയിലാണ് സൈജുവിന്റെ ലഹരി ഇടപാടുകളെക്കുറിച്ചും ബന്ധങ്ങളെക്കുറിച്ചും പറയുന്നത്. ഡി.ജെ പാർട്ടികൾക്ക് സഹായിക്കുന്ന പൊലീസ് ഉദ്യോഗസ്ഥർ ആരെല്ലാമാണെന്ന് അന്വേഷിക്കുന്നുണ്ട്. ഷബീറിന്റെ വിവരങ്ങളും ശേഖരിച്ച് വരികയാണ്. ഇയാൾക്ക് ലഹരി ഇടപാടുമായി ബന്ധമുണ്ടോയെന്നാണ് അന്വേഷിക്കുന്നതെന്ന് ഉന്നത പൊലീസ് വൃത്തങ്ങൾ പറഞ്ഞു
കൊച്ചി: കൊട്ടിയൂർ പീഡനക്കേസ് പ്രതി റോബിൻ വടക്കുംചേരിക്ക് ശിക്ഷയില്‍ ഇളവ്. 10 വര്‍ഷം തടവും ഒരുലക്ഷം രൂപയുമായി ശിക്ഷ കുറച്ചു. 20 വര്‍ഷം തടവാണ് 10 വര്‍ഷമായി കുറച്ചത്. ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. പോക്സോ കേസും ബലാത്സംഗ വകുപ്പും നിലനില്‍ക്കുമെന്നും കോടതി അറിയിച്ചു. വിവാഹത്തിനായി ജാമ്യം തേടി റോബിൻ വടക്കുംചേരി സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ഹര്‍ജി കോടതി തള്ളിയിരുന്നു. വിവാഹം കഴിക്കാൻ രണ്ടുമാസത്തെ ജാമ്യം റോബിൻ വടക്കുംചേരിക്ക് നൽകണമെന്ന് ഇരയും വിവാഹം കഴിക്കാനുള്ള മൗലിക അവകാശം ഉറപ്പാക്കണമെന്ന് റോബിൻ വടക്കുംചേരിയും ആവശ്യപ്പെട്ടിരുന്നു.
കാന്‍ബെറ: സോഷ്യല്‍ മീഡിയയ്ക്കായി സുപ്രധാന നിയമം പാസാക്കി ഓസ്ട്രേലിയന്‍ സര്‍ക്കാര്‍. ഇതോടെ സോഷ്യല്‍ മീഡിയയിലെ ട്രോളുകള്‍ക്കും മീം പേജുകള്‍ക്കും ഓസ്ട്രേലിയയില്‍ നിയന്ത്രണം വരും. പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ ഇതു സംബന്ധിച്ച നിയമനിര്‍മാണം നടത്തിയത്. പ്രസ്തുത നിയമം ഉടന്‍ തന്നെ പാര്‍ലമെന്റില്‍ അവതരിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുതിയ നിയമപ്രകാരം സോഷ്യല്‍ മീഡിയ കമ്പനികളെ ഉപഭോക്താക്കള്‍ പങ്കുവെക്കുന്ന ട്രോളുകളുടെ പ്രസാധകരായി കണക്കാക്കുകയും, അവരുടെ പ്ലാറ്റ്‌ഫോമുകളില്‍ പോസ്റ്റ് ചെയ്യപ്പെടുന്ന അപകീര്‍ത്തികരമായ ഉള്ളടക്കങ്ങളുടെ ഉത്തരവാദികളായി കണക്കാക്കുകയും ചെയ്യും. ഒരു ഇരയെ തിരിച്ചറിയാനും ട്രോളിനെതിരെയോ ട്രോള്‍ പങ്കുവെച്ച ആളിനെതിരെ നടപടികള്‍ സ്വീകരിക്കാനും, സര്‍ക്കാര്‍ വൃത്തങ്ങള്‍ക്ക് ആവശ്യമായ വിവരങ്ങള്‍ കൈമാറാനും തയ്യാറായാല്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ക്ക് മറ്റ് ബാധ്യതയുണ്ടാകില്ലെന്നും നിയമത്തില്‍ വ്യക്തമാക്കുന്നുണ്ട്. ‘യഥാര്‍ത്ഥ ലോകത്തില്‍ പാലിക്കുന്ന എല്ലാ നിയമങ്ങളും ഓണ്‍ലൈനിലും പാലിക്കപ്പെടണം. ഓണ്‍ലൈനിലൂടെ മറ്റൊരാളെ കളിയാക്കുകയോ അപകീര്‍ത്തിപ്പെടുകയോ ചെയ്യുന്നത് ഗുരുതരമായ കുറ്റകൃത്യമായി കണക്കാക്കും,’ മോറിസണ്‍ പറഞ്ഞു.
ന്യൂഡല്‍ഹി: എ, ബി, ആര്‍.എച്ച്.പ്ലസ് എന്നി രക്തഗ്രൂപ്പുകാര്‍ക്ക് കൊവിഡ് വരാനുള്ള സാധ്യത കൂടുതലാണെന്ന് പഠന റിപ്പോര്‍ട്ട്. ഒ, എബി, ആര്‍.എച്ച് നെഗറ്റീവ് എന്നീ രക്തഗ്രൂപ്പില്‍പ്പെട്ടവര്‍ക്ക് ഇതിനുള്ള സാധ്യത കുറവാണെന്നും ഡല്‍ഹി സര്‍ ഗംഗാ റാം ആശുപത്രിയുടെ പഠനറിപ്പോര്‍ട്ടില്‍ പറയുന്നു. രാജ്യം പുതിയ വൈറസ് വകഭേദത്തിന്റെ ഭീഷണിയില്‍ നില്‍ക്കുന്ന പശ്ചാത്തലത്തിലാണ് ഫ്രോണ്ടിയേഴ്സ് ഇന്‍ സെല്ലുല്ലാര്‍ ആന്റ് ഇന്‍ഫക്ഷന്‍ മൈക്രോബയോളജി എന്ന ജേര്‍ണലില്‍ ഈ പുതിയ പഠന റിപ്പോര്‍ട്ട് വന്നത്. 2586 കൊവിഡ് രോഗികളിലാണ് ഈ പഠനം നടത്തിയത്. ബി രക്തഗ്രൂപ്പുകാരില്‍ പുരുഷന്മാര്‍ക്കാണ് സ്ത്രീകളെ അപേക്ഷിച്ച് രോഗം വരാന്‍ കൂടുതല്‍ സാധ്യത. 60 വയസിന് താഴെയുള്ളവരില്‍ എ.ബി രക്ത ഗ്രൂപ്പുകാര്‍ക്ക് കൊവിഡ് വരാന്‍ കൂടുതല്‍ സാധ്യതയുണ്ടെന്നും പഠനറിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. എന്നാല്‍ രോഗം തീവ്രമാകാനോ, മരണകാരണത്തിനോ രക്തഗ്രൂപ്പുകളുമായി യാതൊരു ബന്ധവുമില്ലെന്നും പഠനറിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. എ, ആര്‍.എച്ച് പ്ലസ് രക്തഗ്രൂപ്പുകാര്‍ രോഗമുക്തി നേടാന്‍ സമയമെടുക്കുന്നുണ്ട്. എന്നാല്‍ ഒ, ആര്‍എച്ച് നെഗറ്റീവ് എന്നി രക്തഗ്രൂപ്പുകാര്‍ എളുപ്പത്തില്‍ രോഗമുക്തി നേടുന്നതായാണ്…
ന്യൂഡൽഹി: രാജ്യത്ത് പാചക വാതക വില വീണ്ടും കൂട്ടി. വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന് 101 രൂപയാണ് വർദ്ധിപ്പിച്ചത്. ഇതോടെ കൊച്ചിയിൽ വാണിജ്യ സിലിണ്ടറിന് 2095 രൂപ 50 പൈസ ആയി. നവംബർ ഒന്നിന് വാണിജ്യ സിലിണ്ടറിന് 278 രൂപ കൂട്ടിയിരുന്നു. വീട്ടാവശ്യത്തിനുള്ള സിലിണ്ടർ വിലയിൽ മാറ്റമില്ല.