Author: News Desk

കോഴിക്കോട്: വഖഫ് നിയമനങ്ങള്‍ പി.എസ്‌.സിക്ക് വിട്ടതില്‍ പള്ളികളില്‍ പ്രതിഷേധിക്കണമെന്ന മുസ്ലിംലീഗ് നിലപാട് തള്ളി സമസ്ത . മുഖ്യമന്ത്രി ചര്‍ച്ചയ്ക്ക് സന്നദ്ധത കാണിച്ചിട്ടുണ്ടെന്നും അതുകൊണ്ട് തന്നെ ആ രീതിയിലുള്ള പ്രതിഷേധം വേണ്ടെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. ‘വഖഫ് നിയമനങ്ങള്‍ പിഎസ്‌സിക്ക് വിട്ടതില്‍ പ്രതിഷേധമുണ്ട്. അത് വേണ്ടപ്പെട്ടവരെ അറിയിക്കും. പരിഹാരമുണ്ടായില്ലെങ്കില്‍ മറ്റു പ്രതിഷേധങ്ങളിലേക്ക്‌ കടക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ രണ്ടാഴ്ച മുമ്പ് ബന്ധപ്പെട്ടിരുന്നു. വഖഫ് നിയമം പി.എസ്.സിക്ക് വിട്ടതില്‍ സമസ്‌ക്കുള്ള എതിര്‍പ്പ് സംബന്ധിച്ച് നമുക്ക് കൂടിയാലോചിക്കാമെന്ന് അറിയിച്ചിരുന്നു. ഇന്നും അദ്ദേഹം വിളിച്ച് സംസാരിച്ചു. മുഖ്യമന്ത്രിയുടെ പ്രതിനിധിയായിട്ട് എളമരം കരീം എം പിയും സമസ്ത നേതാക്കളെ ചര്‍ച്ചയ്ക്ക് വിളിച്ചിരുന്നു. ഇതുസംബന്ധിച്ച് ഏതെങ്കിലും തരത്തിലുള്ള പ്രതിഷേധം വേണമെന്ന് സമസ്ത ഇതുവരെ തീരുമാനിച്ചിട്ടില്ല. പ്രതിഷേധം ഏത് രീതിയിലായിരിക്കണമെന്ന് തീരുമാനിക്കേണ്ടത് സമസ്തയാണ്. മാന്യമായി മുഖ്യമന്ത്രി ചര്‍ച്ചയ്ക്ക് വിളിച്ച സാഹചര്യത്തില്‍ നമ്മളും ആ രീതിയില്‍ നീങ്ങേണ്ടതുണ്ട്. പരിഹാരമാര്‍ഗങ്ങളുണ്ടോ എന്നതാണ് ആദ്യം ചിന്തിക്കേണ്ടത്‌. അതില്ലെങ്കില്‍…

Read More

ന്യൂഡല്‍ഹി: കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണിൻറെ സ്ഥിരീകരിച്ചതോടെ ലോകരാഷ്ട്രങ്ങളെല്ലാം അതീവ ജാഗ്രതയിലാണുള്ളത്. ഇന്ത്യയിലും കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും വിമാനത്താവളങ്ങളിലടക്കം നിരീക്ഷണം ശക്തമാക്കുകയും ചെയ്തിട്ടുണ്ട്. മറ്റു വകഭേദങ്ങളെ അപേക്ഷിച്ച് പുതിയ വകഭേദത്തിന് അതിവ്യാപനശേഷിയുണ്ടെന്ന് കഴിഞ്ഞ ദിവസം ഡബ്ല്യുഎച്ച്ഒയും മുന്നറിയിപ്പ് നല്‍കിയിരുന്നു. ഒമിക്രോണ്‍ കണ്ടെത്തിയതിനു പിറകെ പുതിയ വകഭേദത്തെക്കുറിച്ചുള്ള ഗവേഷണത്തിലാണ് ദക്ഷിണാഫ്രിക്കന്‍ മെഡിക്കല്‍ അസോസിയേഷന്‍. ആരോഗ്യവിദഗ്ധര്‍ പറയുന്ന ഒമിക്രോണിന്റെ അഞ്ച് ലക്ഷണങ്ങള്‍ അറിയാം. ഒമിക്രോണ്‍ ബാധിച്ചവരില്‍ ശക്തമായ ക്ഷീണമുണ്ടാകും. പ്രായവ്യത്യാസമില്ല, യുവാക്കള്‍ക്കും നല്ല രീതിയില്‍ ക്ഷീണമുണ്ടാകും.പുതിയ വകഭേദം ബാധിച്ചവരില്‍ കാര്യമായ ശ്വസനപ്രശ്‌നങ്ങളൊന്നുമില്ലെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. എന്നാല്‍ രണ്ടാം തരംഗത്തില്‍ വൈറസ് ബാധിതരില്‍ വലിയ തോതിലുള്ള ശ്വാസപ്രശ്നങ്ങള്‍ നേരിട്ടിരുന്നു.ഒമിക്രോണ്‍ ബാധിച്ചവരില്‍ ഭക്ഷണത്തിന്റെ രുചിയും മണവും നഷ്ടപ്പെടുന്നതായ ലക്ഷണം കാണുന്നില്ലെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. കൊവിഡിന്റെ തുടക്കം മുതലുള്ള പ്രധാന ലക്ഷണങ്ങളിലൊന്നായിരുന്നു ഇത്.സാധാരണ കൊവിഡ് രോഗിയെപ്പോലെ തൊണ്ടവേദനയും തൊണ്ടയിലെ അസ്വസ്ഥതകളും പുതിയ വകഭേദത്തിലും കാണപ്പെടുന്നുണ്ട്.ഒമിക്രോണ്‍ ബാധിച്ചവരില്‍ വൈറസ് ബാധ അധികം നീണ്ടുനില്‍ക്കില്ല. പുതിയ വകഭേദം ബാധിച്ചവരില്‍ ഭൂരിഭാഗം പേരും…

Read More

കണ്ണൂർ: കെ ടി ജയകൃഷ്ണന്‍ ബലിദാന ദിനാചരണത്തിന്റെ ഭാഗമായി യുവമോര്‍ച്ച തലശ്ശേരിയില്‍ നടത്തിയ മഹാറാലിക്ക് നേതൃത്വം നല്‍കിയ നേതാക്കള്‍ക്കും പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച പ്രവര്‍ത്തകര്‍ക്കുമെതിരെ കേസെടുത്ത് പൊലീസ്. വിദ്വേഷമുണ്ടാക്കുന്ന രീതിയിൽ മുദ്രാവാക്യം വിളിച്ചവർക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്ഐയും എസ്ഡിപിഐയും പൊലീസിൽ പരാതി നൽകിയിരുന്നു ‘നിസ്‌കരിക്കാന്‍ പള്ളികളൊന്നും കാണില്ല, ബാങ്ക് വിളിയും കേള്‍ക്കില്ല’ എന്നിങ്ങനെ റാലിയില്‍ ഭീഷണിയും വെല്ലുവിളിയും, ഉയര്‍ത്തിയാണ് ജാഥ നഗരത്തില്‍ നടത്തിയതെന്നാണ് പരാതിയിൽ പറയുന്നത്. ഡിവൈഎഫ്ഐ തലശ്ശേരി ബ്ലോക്ക് സെക്രട്ടറി സി എൻ ജിഥുൻ, എസ്​ഡി​പിഐ തലശ്ശേരി മണ്ഡലം സെക്രട്ടറി വി ബി നൗഷാദ്​ എന്നിവരാണ്​ പരാതിപ്പെട്ടത്​. തലശേരി എ എസ് പി വിഷ്ണു പ്രദീപിന് നല്‍കിയ പരാതിയില്‍ കേസെടുത്ത് അന്വേഷണമാരംഭിച്ചു. ‘നിസ്‌കരിക്കാന്‍ പള്ളികളൊന്നും കാണില്ല, ബാങ്ക് വിളിയും കേള്‍ക്കില്ല’ എന്നിങ്ങനെ റാലിയില്‍ ഭീഷണിയും വെല്ലുവിളിയും, ഉയര്‍ത്തിയാണ് ജാഥ നഗരത്തില്‍ നടത്തിയതെന്നാണ് പരാതിയിൽ പറയുന്നത്. ഡിവൈഎഫ്ഐ തലശ്ശേരി ബ്ലോക്ക് സെക്രട്ടറി സി എൻ ജിഥുൻ, എസ്​ഡി​പിഐ തലശ്ശേരി മണ്ഡലം സെക്രട്ടറി…

Read More

തിരുവനന്തപുരം: കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ വായുവിലൂടെ അതിവേഗം പകരുമെന്ന് നിലവിലെ പഠനങ്ങൾ സൂചിപ്പിക്കുന്നതായി കൊവിഡ് വിദഗ്ദ്ധ സമിതി. അതീവ ജാഗ്രത പാലിക്കണമെന്നും സമിതി സർക്കാരിന് മുന്നിയിപ്പ് നൽകി. ജനിതക ശ്രേണീകരണത്തിനായി അയയ്ക്കുന്ന സാമ്പിളുകളുടെ എണ്ണം വർദ്ധിപ്പിക്കണമെന്നും മൂന്നാം ഡോസ് സംബന്ധിച്ച ആലോചനകൾ ഉടൻ തന്നെ ആരംഭിക്കണമെന്നും സമിതി നിർദേശിച്ചു. ഒമിക്രോണിന് അതി തീവ്ര വ്യാപനശേഷിയുള്ളതായി ലോകാരോഗ്യ സംഘടനയും വകഭേദം ആദ്യമായി തിരിച്ചറിഞ്ഞ ദക്ഷിണാഫ്രിക്കയിലെ വിദഗ്ദ്ധരും മുന്നറിയിപ്പ് നൽകുന്നു. വായുവിലൂടെ അതിവേഗം പകരാനുള്ള സാദ്ധ്യത ഒമിക്രോണിന്റെ വ്യാപനശേഷി വ്യക്തമാക്കുന്നുവെന്ന് വിദഗ്ദ്ധ സമിതി സർക്കാരിന് റിപ്പോർട്ട് നൽകി. മാസ്ക് നിർബന്ധമാക്കണമെന്നും ആൾക്കൂട്ടങ്ങൾ ഒഴിവാക്കണമെന്നും റിപ്പോർട്ടിൽ പരാമ‌ർശിക്കുന്നു. മൂന്നാം ഡോസ് വാക്സിൻ സംബന്ധിച്ച് തീരുമാനം കൈക്കൊള്ളേണ്ടത് കേന്ദ്രസർക്കാർ ആണെങ്കിലും സംസ്ഥാനത്തിന് കൂടി പ്രാതിനിദ്ധ്യമുള്ള സമിതികളിൽ വിഷയം ചർച്ച ചെയ്യണമെന്നും സമിതി ശുപാർശ ചെയ്തു. സാംപിളുകളുടെ എണ്ണത്തിൽ വര്‍ദ്ധനയുണ്ടാകണമെന്നും വിദഗ്ദ്ധ സമിതി ആവശ്യപ്പെട്ടു. ഡല്‍ഹി ആസ്ഥാനമായ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ജിനോമിക്സ് ആന്‍ഡ് ഇന്റഗ്രേറ്റീവ് ബയോളജിയിലേയ്ക്ക് അയച്ചാണ്…

Read More

ഇടുക്കി: മുന്നറിയിപ്പ് നൽകാതെ മുല്ലപ്പെരിയാർ അണക്കെട്ടിലെ ഷട്ടറുകൾ തുറന്നത് പ്രതിഷേധാർഹമാണെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. ഒരു സർക്കാരിൽ നിന്ന് പ്രതീക്ഷിക്കാത്ത നടപടിയാണിതെന്നും, വെള്ളം തുറന്നുവിട്ടപ്പോഴും ഷട്ടർ ഉയർത്തിയപ്പോഴും അറിയിച്ചില്ലെന്നും മന്ത്രി വ്യക്തമാക്കി. തമിഴ്‌നാട് നടപടികൾ പാലിക്കാത്തത് ഗൗരവതരമാണെന്നും മന്ത്രി വിമർശിച്ചു. വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും, അദ്ദേഹം തമിഴ്‌നാടുമായി സംസാരിക്കുമെന്നും റോഷി അഗസ്റ്റിൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. തമിഴ്‌നാട് റൂൾ കർവ് പാലിച്ചില്ലെന്നും, സുപ്രീം കോടതിയെ പരാതി അറിയിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. അതേസമയം ജനങ്ങളുടെ ജീവന് ഭീഷണിയായി തമിഴ്‌നാട് വെള്ളം തുറന്നുവിടുന്നുവെന്ന് ഇടുക്കി എം പി ഡീൻ കുര്യാക്കോസ് പറഞ്ഞു. വിഷയത്തിൽ കേരളാ സർക്കാരിനാണ് ആദ്യം ഗൗരവം ഉണ്ടാകേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്നലെ അർദ്ധരാത്രി തുറന്ന പത്ത് ഷട്ടറുകളിൽ ഒൻപതെണ്ണം രാവിലെ ഏഴുമണിയോടെ അടച്ചിരുന്നു. പിന്നീട് രണ്ട് ഷട്ടറുകൾ കൂടി തുറന്നു. നിലവിൽ മൂന്ന് ഷട്ടറുകളാണ് തുറന്നിരിക്കുന്നത്. സെക്കൻഡിൽ 1261 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്.

Read More

ദുബായ്: സൗദിക്ക് പിന്നാലെ യുഎഇയിലും അമേരിക്കയിലും കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ സ്ഥിരീകരിച്ചു. യുഎഇയിൽഎത്തിയ ആഫ്രിക്കൻ വനിതയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഒമിക്രോൺ കണ്ടെത്തിയ സ്ത്രീയെ ഐസൊലേറ്റ് ചെയ്തതായും കർശ നിരീക്ഷണം തുടരുമെന്നും അധികൃതർ അറിയിച്ചു ഇവരുമായി സമ്പർക്കം പുലർത്തിയവരെയും നിരീക്ഷണത്തിലാക്കി വരികയാണ്. ഏത് സാഹചര്യവും നേരിടാൻ ആരോഗ്യരംഗം തയ്യാറാണെന്നും ബൂസ്​റ്റർ ഡോസ്​ ഉൾപ്പെടെ എല്ലാവരും വാക്​സിനെടുക്കണമെന്നും ആരോഗ്യ, രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. അമേരിക്കയിൽ കാലിഫോർണിയയിൽ നവംബർ 22ന് എത്തിയ ആഫ്രിക്കൻ സ്വദേശിയിലാണ് ഒമിക്രോൺ സാന്നിധ്യം കണ്ടെത്തിയത്. 29-നാണ് ഇയാൾക്ക് കൊവിഡ് സ്ഥിരീകരിച്ചത്.

Read More

കണ്ണൂർ : അച്ചടക്ക ലംഘനത്തെ തുടര്‍ന്ന് കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കിയ മമ്പറം ദിവാകരനെതിരെ ആക്രമണം. വ്യാഴാഴ്ച്ച വൈകുന്നേരമാണ് സംഭവം. മമ്പറത്തെ കസേര കൊണ്ട് അടിച്ചുവെന്നാണ് പരാതി. സംഭവത്തില്‍ അഞ്ച് പേര്‍ക്കെതിരെ കേസെടുത്തു. തിരിച്ചറിയല്‍ കാര്‍ഡ് വിതരണത്തിനിടെയാണ് സംഭവം.തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ ഔദ്യോഗിക പാനലിനെതിരെ മത്സരിക്കുന്നതിനെ തുടര്‍ന്നാണ് മമ്പറം ദിവാകരനെ പുറത്താക്കിയത്. പിന്നാലെ കെഎസ് ബ്രിഗേഡിനെതിരെ മമ്പറം ദിവാകരന്‍ രൂക്ഷവിമര്‍ശനം ഉയര്‍ത്തിയിരുന്നു.അച്ചടക്ക ലംഘനത്തെ തുടര്‍ന്ന് കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കിയ മമ്പറം ദിവാകരനെതിരെ ആക്രമണം. വ്യാഴാഴ്ച്ച വൈകുന്നേരമാണ് സംഭവം. മമ്പറത്തെ കസേര കൊണ്ട് അടിച്ചുവെന്നാണ് പരാതി. സംഭവത്തില്‍ അഞ്ച് പേര്‍ക്കെതിരെ കേസെടുത്തു. തിരിച്ചറിയല്‍ കാര്‍ഡ് വിതരണത്തിനിടെയാണ് സംഭവം.തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ ഔദ്യോഗിക പാനലിനെതിരെ മത്സരിക്കുന്നതിനെ തുടര്‍ന്നാണ് മമ്പറം ദിവാകരനെ പുറത്താക്കിയത്. പിന്നാലെ കെഎസ് ബ്രിഗേഡിനെതിരെ മമ്പറം ദിവാകരന്‍ രൂക്ഷവിമര്‍ശനം ഉയര്‍ത്തിയിരുന്നു

Read More

തിരുവനന്തപുരം: പട്ടികവിഭാഗ ക്ഷേമം ലക്ഷ്യമാക്കിയുള്ള മികച്ച മാധ്യമ റിപ്പോര്‍ട്ടുകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന ഡോ. ബി.ആര്‍. അംബേദ്കര്‍ മാധ്യമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. അച്ചടി വിഭാഗത്തില്‍ മംഗളം ദിനപത്രം മലപ്പുറം ലേഖകന്‍ വി.പി. നിസ്സാറിന്റെ ‘തെളിയാതെ അക്ഷരക്കാടുകള്‍’ എന്ന പരമ്പരയ്ക്കാണ് അവാര്‍ഡ്. ചോലനായ്ക്ക വിഭാഗത്തിലെ കുട്ടികളുടെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥയാണ് വിഷയം. എന്തുകൊണ്ട് പിന്നോക്കാവസ്ഥ, കാരണങ്ങള്‍, സാഹചര്യം, പ്രതിവിധി തുടങ്ങി വിദ്യാഭ്യാസ ഉന്നമനത്തിനായി സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികളും പരമ്പരയില്‍ വിവരിക്കുന്നു.ദൃശ്യമാധ്യമത്തില്‍ ട്വന്റിഫോര്‍ കറസ്പോണ്ടന്റ് വി.എ. ഗിരീഷിന്റെ ‘തട്ടിപ്പല്ല, തനിക്കൊള്ള’ എന്ന പരമ്പരയ്ക്കുമാണ് അവാര്‍ഡ്. പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തിന് ലഭിച്ച പെട്രോള്‍ പമ്പുകള്‍/ഗ്യാസ് ഏജന്‍സികള്‍ അന്യ വിഭാഗക്കാര്‍ തട്ടി എടുക്കുന്നത് സംബന്ധിച്ചാണ് പരമ്പര. മാധ്യമം റിപ്പോര്‍ട്ടര്‍ ഡോ. ആര്‍. സുനിലും, ജീവന്‍ ടി.വി. ന്യൂസ് എഡിറ്റര്‍ സുബിത സുകുമാരനും പ്രത്യേക പരാമര്‍ശത്തിന് അര്‍ഹരായി.30,000 രൂപയും ഫലകവും അടങ്ങുന്ന അവാര്‍ഡ് ഡിസംബര്‍ 6ന് വൈകിട്ട് 4 മണിക്ക് തൃശ്ശൂര്‍ പ്രസ്സ് ക്ലബ്ബില്‍ മന്ത്രി കെ. രാധാകൃഷ്ണന്‍ വിതരണം…

Read More

റിയാദ് : സൗദി അറേബ്യയിൽ കോവിഡ് വകഭേദമായ ഒമിക്രോൺ സ്ഥിരീകരിച്ചു. ആഫ്രിക്കയിൽ നിന്നെത്തിയ യാത്രക്കാരനാണ് വൈറസ് സ്ഥിരീകരിച്ചത്. ഇയാളെ ഐസൊലേഷനിലേക്ക് മാറ്റിയതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഗള്‍ഫില്‍ ആദ്യമായാണ് ഒമിക്രോണ്‍ ഏത് ആഫ്രിക്കന്‍ രാജ്യത്തില്‍ നിന്നുള്ളയാള്‍ക്കാണ് കോവിഡ് വകഭേദം സ്ഥിരീകരിച്ചതെന്ന് വ്യക്തമല്ല. ഇദ്ദേഹവുമായി സമ്പര്‍ക്കമുണ്ടായിരുന്നവരെ ക്വാറന്‍റൈനിലേക്ക് മാറ്റി. സൗദി 14 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഈ വിലക്ക് ഏര്‍പ്പെടുത്തും മുന്‍പ് സൗദിയിലെത്തിയതാവാം ഇദ്ദേഹം എന്നാണ് നിഗമനം.

Read More

തിരുവനന്തപുരം: വിദേശ ഫണ്ട് തട്ടിപ്പ് വിവാദത്തിൽ എഴുത്തുകാരൻ സക്കറിയ ഉൾപ്പെടെ നാല് പേർക്കെതിരെ സിബിഐ കുറ്റപത്രം നൽകി. തിരുവനന്തപുരം സിജെഎം കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. സന്നദ്ധ സംഘടകൾ വഴി ഹോളണ്ടിൽ നിന്നും എത്തിച്ച പണം വകമാറ്റിയെന്നാണ് സിബിഐ കുറ്റപത്രത്തിലെ കണ്ടെത്തൽ. ഗുഡ് സമരിത്തൻ പ്രൊജക്ട് , കാത്തലിക്ക് റിഫ്രമേഷൻ ലിറ്ററേച്ചർ സൊസൈറ്റി എന്നീ സംഘടകൾ വഴിയാണ് പണമെത്തിയത്. സംഘടനയുടെ ബോർഡ് അംഗമായ ജസ്റ്റിസ് കെടി തോമസിനെയും മുൻ മന്ത്രി എൻഎം ജോസഫിനെയും പ്രതിപട്ടികയിൽ നിന്ന് ഒഴിവാക്കി. സന്നദ്ധ സംഘടന ഡയറക്ടർമാരായ കെപി ഫിലിപ്പ്, എബ്രഹാം തോമസ്, ജോജോ ചാണ്ടി, പോൾ സക്കറിയ എന്നിവരാണ് പ്രതികൾ.

Read More