- ബഹ്റൈനില്‍ 6 അനധികൃത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി
- 160ലധികം ജീവനക്കാരെ ബി.എ.എസ്. ആദരിച്ചു
- 160ലധികം ജീവനക്കാരെ ബി.എ.എസ്. ആദരിച്ചു
- ബഹ്റൈന്‍ മുനിസിപ്പാലിറ്റി മന്ത്രാലയവും അമേരിക്കന്‍ എംബസിയും ചേര്‍ന്ന് വൃക്ഷത്തൈകള്‍ നട്ടു
- സാംസണൈറ്റ് 115ാം വാര്‍ഷികം ആഘോഷിച്ചു
- കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഉടന്‍; ഒന്നിലേറെ പേരുകൾ പരിഗണനയിൽ: സണ്ണി ജോസഫ്
- ഐ.വൈ.സി.സി ബഹ്റൈൻ – രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം സംഘടിപ്പിച്ചു
- യുഡിഎഫിനെ പിന്തുണയ്ക്കും: നിലമ്പൂരില്‍ പിണറായിസത്തിന്റെ അവസാനത്തെ ആണി അടിക്കും; പി വി അന്‍വര്‍
Author: News Desk
പത്തനംതിട്ട: തിരുവല്ലയിൽ സിപിഎം ലോക്കൽ സെക്രട്ടറിയെ കുത്തിക്കൊലപ്പെടുത്തി. ബിജെപി-സിപിഎം സംഘർഷത്തിനിടെയാണ് കൊലപാതകം. https://youtu.be/kZgv_uHY3no സിപിഎം പെരിങ്ങര ലോക്കൽ സെക്രട്ടറി പിബി സന്ദീപാണ് കൊല്ലപ്പെട്ടത്. രാത്രി എട്ട് മണിയോടെയാണ് ഇരു പാർട്ടികളും തമ്മിൽ സംഘർഷമുണ്ടായത്.
കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റായി ആർ. പ്രശാന്തിനേയും, ജനറൽ സെക്രട്ടറിയായി സി.ആർ.ബിജുവിനേയും തെരഞ്ഞെടുത്തു.
തിരുവനന്തപുരം; തിരുവനന്തപുരത്ത് നടന്ന കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ സംസ്ഥാന ഭാരവാഹി തെരഞ്ഞെടുപ്പിൽതിരുവനന്തപുരം സിറ്റിയിലെ ഇൻസ്പെക്ടർ ഓഫ് പോലീസായ ആർ പ്രശാന്തിനെ പ്രസിഡന്റായും, കൊച്ചി സിറ്റി പോലീസിലെ സബ് ഇൻസ്പെക്ടർ സി. ആർ. ബിജുവിനെ ജനറൽ സെക്രട്ടറിയായും വീണ്ടും തിരഞ്ഞെടുത്തു. ഇടുക്കിയിലെ സബ് ഇൻസ്പെക്ടർ കെ.എസ് ഔസേപ്പാണ് ട്രഷറർ മറ്റ് സഹഭാരവാഹികളായി പ്രേംജി.കെ. നായർ ( എസ്.ഐ, കോട്ടയം), ടി. ബാബു ( എസ്.ഐ , മലപ്പുറം), സി.പി പ്രദീപ്കുമാർ (എസ്.ഐ, മലപ്പുറം) ( വൈസ് പ്രസിഡന്റുമാർ), വി. ചന്ദ്രശേഖരൻ (എസ്.ഐ , തിരുവനന്തപുരം സിറ്റി), പി.പി മഹേഷ് (എസ്.ഐ , കാസർകോട്), പി. രമേശൻ(എസ്.ഐ. കണ്ണൂർ റൂറൽ) ( ജോയിന്റ് സെക്രട്ടറിമാർ) എന്നിവരേയും ഐക്യകണ്ഠേന തെരഞ്ഞെടുത്തു. കൂടാതെ സംസ്ഥാന നിർവ്വാഹക സമിതി അംഗങ്ങളായി 30 പേരെയും ഐകകണ്ഠേന തെരഞ്ഞടുത്തു. ഇതോടൊപ്പം രണ്ട് വനിതാ പോലീസ് ഓഫീസർമാരേയും, രണ്ട് നേരിട്ട് സബ് ഇൻസ്പക്ടർമാരായി നിയമനം ലഭിച്ച ഓഫീസർമാരേയും പ്രത്യേകമായി നിർവ്വാഹക സമിതിയിൽ…
തിരുവനന്തപുരം: സര്‍ക്കാര്‍ സഹായത്തോടെ പൈലറ്റ് പരിശീലനം പൂര്‍ത്തിയാക്കിയ പട്ടിക വര്‍ഗ്ഗത്തില്‍ നിന്നുള്ള അഞ്ചുപേരെ അഭിനന്ദിച്ച് മന്ത്രി കെ രാധാകൃഷ്ണന്‍. തിരുവനന്തപുരം രാജീവ്ഗാന്ധി ഏവിയേഷൻ അക്കാദമിയിൽ നിന്നും വയനാട് നിന്നുള്ള ശരണ്യ, കണ്ണൂരുകാരി സങ്കീർത്തന, കോഴിക്കോടുകാരൻ വിഷ്ണു പ്രസാദ്, ആലപ്പുഴ സ്വദേശി ആദിത്യൻ, തിരുവനന്തപുരം സ്വദേശി രാഹുൽ എന്നിവരാണ് പൈലറ്റ് പരിശീലനം പൂര്‍ത്തിയാക്കിയത്. ഇവര്‍ മന്ത്രി കെ രാധാകൃഷ്ണനെ സന്ദര്‍ശിച്ചു. തിരുവനന്തപുരം രാജീവ്ഗാന്ധി ഏവിയേഷൻ അക്കാദമിയിൽ ഇവരുടെ പ്രവേശനം ലഭിച്ചത് മുതലുള്ള ഇവരുടെ ഫീസ്, സ്കോളർഷിപ്പ് തുടങ്ങിയ ചെലവുകൾക്കായി 23 ലക്ഷം മുതൽ 25 ലക്ഷം രൂപ വരെ പട്ടികജാതി വികസന വകുപ്പാണ് നല്‍കിയത് എന്ന് മന്ത്രി ചൂണ്ടിക്കാട്ടി. വരും വർഷങ്ങളിലും ഇവിടെ പ്രവേശനം നേടുന്ന പട്ടിക വിഭാഗത്തിൽപ്പെടുന്ന എല്ലാ വിദ്യാർത്ഥികൾക്കും പഠനസഹായം നൽകാൻ സർക്കാർ തീരുമാനിച്ചിരിക്കുകയാണ് .’ വിങ്ങ്സ് ‘എന്നു പേരിട്ട് ഒരു പദ്ധതി തന്നെ ആവിഷ്ക്കരിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. മന്ത്രി രാധാകൃഷ്ണന്‍റെ പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം അതിരില്ലാത്ത ആകാശത്തിലേക്ക് പറക്കുന്ന സന്തോഷത്തിലാണിതെഴുതുന്നത്.പട്ടിക…
മുന്നറിയിപ്പില്ലാതെ മുല്ലപ്പെരിയാർ ഡാമിൻ്റെ ഷട്ടറുകൾ തുറന്ന തമിഴ്നാട് നടപടി ജീവനോടുള്ള വെല്ലുവിളി: ജോസ് കെ മാണി
ന്യൂ ഡൽഹി: മുല്ലപ്പെരിയാർ അണക്കെട്ടിൻ്റെ ഷട്ടറുകൾ മുന്നറിയിപ്പില്ലാതെ തുറന്ന തമിഴ് നാടിൻ്റെ നടപടി ജനങ്ങളുടെ ജീവനോടുള്ള വെല്ലുവിളിയാണെന്ന് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി എം.പി നിലവിൽ തുറന്നിരിക്കുന്ന എട്ട് ഷട്ടറുകൾക്കൊപ്പം പുലർച്ചെ മൂന്നരയോടെ രണ്ട് ഷട്ടറുകൾ കൂടി തുറക്കുകയായിരുന്നു.മുന്നറിയിപ്പില്ലാതെയാണ് തമിഴ്നാട് ഷട്ടറുകൾ തുറന്നത്. 60 സെൻറീമീറ്റർ വീതമാണ് ഷട്ടറുകൾ ഉയർത്തിയത്. പിന്നീട് ഇത് മുപ്പത് സെൻറീമീറ്ററായി കുറച്ചു. പെരിയാറിന്റെ ഇരുകരകളിലുമുള്ളവരുടെ ജീവനും സ്വത്തിനും അപകടമുണ്ടാകുന്ന തരത്തിലുള്ള തമിഴ് നാടിൻ്റെ നടപടി തീർത്തും നിർഭാഗ്യകരമാണ്.ഒരു മാസത്തിനിടെ ഇത് നാലാം തവണയാണ് മുന്നറിയിപ്പില്ലാതെ രാത്രി 10 മണിക്ക് ശേഷം മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നുവിടുന്നത്.ഇത്തരം നടപടികൾ തമിഴ്നാട് ആവർത്തിക്കരുതെന്ന് ജോസ് കെ മാണി ആവശ്യപ്പെട്ടു.
വഖഫ് ബോര്‍ഡ് നിയമനം പിഎസ് സിക്ക് വിട്ട സര്‍ക്കാര്‍ നടപടി അനുചിതമാണെന്നും അത് പിന്‍വലിക്കണമെന്നും കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി.മുസ്ലീം സംഘടനകള്‍ ഉയര്‍ത്തിയ ആശങ്കകള്‍ കണക്കിലെടുക്കാതെ വഖഫ് ബോര്‍ഡ് നിയമനം പിഎസ് സിക്ക് വിട്ട നടപടി പ്രതിഷേധാര്‍ഹമാണ്. മുസ്ലിം സമുദായത്തിന് ലഭിക്കുന്ന പരിരക്ഷ നഷ്ടപ്പെടാന്‍ ഇടയാക്കുന്നതാണ് സര്‍ക്കാര്‍ തീരുമാനം.വഖഫ് ബോര്‍ഡ് നിയമനം സുതാര്യവും കാര്യക്ഷമവുമാക്കാന്‍ പ്രത്യേക റിക്രൂട്ട്‌മെന്റ് ബോര്‍ഡ് രൂപീകരിക്കണമെന്ന മുസ്ലീം സമുദായ സംഘടനാ നേതാക്കളുടെ ബദല്‍ നിര്‍ദ്ദേശം പൂര്‍ണ്ണമായി അവഗണിച്ച സര്‍ക്കാര്‍ നടപടി അപലപനീയമാണ്.വഖഫ് നിയമനം പിഎസ് സിക്ക് വിടുക വഴി സിപിഎം വിവേചനമാണ് കാട്ടിയത്. മുസ്ലീം സമുദായങ്ങളുടെ വികാരം വ്രണപ്പെടുത്തുന്ന ഈ നടപടി പുനപരിശോധിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭ പരിപാടികളിലേക്ക് കോണ്‍ഗ്രസ് കടക്കുമെന്നും സുധാകരന്‍ പറഞ്ഞു. മതം എന്നു പറയുന്നത് ഒരു സ്വകാര്യ പ്രസ്ഥാനമാണ്.എല്ലാ മതങ്ങള്‍ക്കും ഭരണഘടനാ പ്രകാരം അനുവദനീയമായ അവകാശങ്ങളുണ്ട്. അതില്‍ പ്രധാനം ഒരു മതത്തെ നിയന്ത്രിക്കുന്നത് ആ മതവിഭാഗത്തെ പ്രതിനിധാനം ചെയ്യുന്നവരാകണമെന്നതാണ്. അങ്ങനെയുള്ളതാണ് വഖഫ്…
മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിന് മൊബൈല്‍ ആപ്പുമായി ഹരിത കേരള മിഷന്‍
തിരുവനന്തപുരം: മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിന് മൊബൈല്‍ ആപ്പുമായി ഹരിത കേരള മിഷന്‍തദ്ദേശ സ്ഥാപന തലത്തില്‍ മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിന് ‘സ്മാര്‍ട്ട് ഗാര്‍ബേജ് മോണിറ്ററിംഗ് സിസ്റ്റം’ നടപ്പിലാക്കുന്നു. ഹരിതകേരളം മിഷന്‍, ശുചിത്വമിഷന്‍ എന്നിവര്‍ ചേര്‍ന്നാണ് മൊബൈല്‍ ആപ് മുഖേനയുള്ള മോണിറ്ററിംഗ് സംവിധാനം നടപ്പാക്കുന്നത്. കെല്‍ട്രോണിന്റെ സഹകരണത്തോടെ തയ്യാറാക്കിയിട്ടുള്ള മൊബൈല്‍ ആപ്പിലൂടെ വീടുകളിലും സ്ഥാപനങ്ങളിലും ഹരിതകര്‍മ്മസേന നടപ്പിലാക്കുന്ന അജൈവ മാലിന്യ ശേഖരണം മോണിറ്ററിംഗ് ചെയ്യാനാകും. ഇതിനായി വീടുകളിലും സ്ഥാപനങ്ങളിലും ക്യൂ.ആര്‍ കോഡ് പതിക്കും. അജൈവ മാലിന്യങ്ങള്‍ കൃത്യമായ ശാസ്ത്രീയ സംസ്‌കരണത്തിന് വിധേയമാകുന്നുവെന്ന് തിരിച്ചറിയാനും ഈ ക്യു.ആര്‍ കോഡ് വഴി സാധിക്കും. ആദ്യഘട്ടത്തില്‍ ജില്ലയില്‍ കാഞ്ഞിരംകുളം, പൂവച്ചല്‍, മുദാക്കല്‍, പാറശാല, ചെറുന്നിയൂര്‍, കാരോട്, ഇല കമണ്‍, പുല്ലമ്പാറ, ചെങ്കല്‍, പാങ്ങോട്, കരകുളം, കൊല്ലയില്‍, മണമ്പൂര്‍, നഗരൂര്‍, നെല്ലനാട്, അഞ്ചുതെങ്ങ്, വക്കം, കാട്ടാക്കട, ചിറയിന്‍കീഴ്, മാണിക്കല്‍, മംഗലപുരം, ഇടവ, വെള്ളാട് ഗ്രാമപഞ്ചായത്തുകളും വര്‍ക്കല, ആറ്റിങ്ങല്‍, നെടുമങ്ങാട്, നെയ്യാറ്റിന്‍കര നഗരസഭകളിലും തിരുവനന്തപുരം കോര്‍പ്പറേഷനിലുമാണ് പദ്ധതി നടപ്പാക്കുന്നത്.…
തിരുവനന്തപുരം: വിദേശ രാജ്യങ്ങളില്‍ ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ പ്രതിരോധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് പ്രത്യേക കോവിഡ് വാക്‌സിനേഷന്‍ യജ്ഞം ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് ഡിസംബര്‍ ഒന്ന് മുതല്‍ പതിനഞ്ച് വരെ പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം സംഘടിപ്പിക്കാന്‍ തീരുമാനിച്ചത്. തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികളുടെ സഹകരണത്തോടെ രണ്ടാം ഡോസ് വാക്‌സിനേഷന്‍ പൂര്‍ത്തീകരിക്കാന്‍ ബാക്കിയുള്ളവരെ കണ്ടെത്തി വാക്‌സിന്‍ നല്‍കുകയാണ് ലക്ഷ്യം. ഇതോടൊപ്പം ഒന്നാം ഡോസ് എടുക്കാനുള്ളവരേയും കണ്ടെത്തി വാക്‌സിനെടുപ്പിക്കുകയും ലക്ഷ്യമിടുന്നതായും മന്ത്രി വ്യക്തമാക്കി. കോവിഡ് ബാധിച്ചവര്‍ക്ക് 3 മാസം കഴിഞ്ഞ് മാത്രം വാക്‌സിനെടുത്താല്‍ മതി. രണ്ടാം ഡോസ് വാക്‌സിന്‍ എടുക്കാനുള്ളവര്‍ ഒട്ടും കാലതാമസം വരുത്തരുത്. കോവിഷീല്‍ഡ് വാക്‌സിന്‍ 84 ദിവസം കഴിഞ്ഞും കോവാക്‌സിന്‍ 28 ദിവസം കഴിഞ്ഞും ഉടന്‍ തന്നെ രണ്ടാം ഡോസ് സ്വീകരിക്കേണ്ടതാണ്. നിശ്ചിത ദിവസം കഴിഞ്ഞ് രണ്ടാം ഡോസ് വാക്‌സിന്‍ എടുക്കാത്തവരെ കണ്ടെത്തി ഫീല്‍ഡ് തലത്തിലെ ആരോഗ്യ പ്രവര്‍ത്തകര്‍, പഞ്ചായത്ത് പ്രതിനിധികള്‍…
തിരുവനന്തപുരം: കിൻഫ്ര നോളഡ്ജ് പാർക്ക് സ്ഥാപിക്കുന്നതിന് കോഴിക്കോട് ജില്ലയിലെ രാമനാട്ടുകരയിൽ ഭൂമി ഏറ്റെടുക്കുന്നതിനുള്ള നഷ്ടപരിഹാരത്തുക സംബന്ധിച്ച് മന്ത്രിതല യോഗത്തിൽ അന്തിമ ധാരണയായി. ഇതനുസരിച്ച് മീഡിയേഷൻ സെറ്റിൽമെന്റിൽ തീരുമാനിച്ചതുപ്രകാരം 5 ശതമാനം കുറവു വരുത്തിയ നഷ്ടപരിഹാരത്തുകയും 2020 ജനുവരി 30 വരെയുള്ള പലിശയും സ്ഥലമുടമകൾക്ക് ലഭിക്കും. 11 വർഷം നീണ്ട നിയമ വ്യവഹാരങ്ങൾക്കും തർക്കങ്ങൾക്കുമാണ്, വ്യവസായ മന്ത്രി പി.രാജീവ്, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ ചർച്ചയിൽ പരിഹാരമായത്. കിൻഫ്ര നോളഡ്ജ് പാർക്ക് സ്ഥാപിക്കുന്നതിന് 2007 ലാണ് രാമനാട്ടുകരയിൽ 80 ഏക്കർ സ്ഥലം ഏറ്റെടുക്കാൻ ഉത്തരവായത്. ഇതിൽ 77 ഏക്കർ സ്ഥലം 2010 ൽ ഏറ്റെടുത്തെങ്കിലും 96 സ്ഥലമുടകളുടെ നഷ്ടപരിഹാരത്തുക സംബന്ധിച്ച് തർക്കമുയരുകയും കേസ് കോടതിയിലെത്തുകയും ചെയ്തു. ഹൈക്കോടതി ഉത്തരവുപ്രകാരം ഇത്രയും പേരുടെ കേസുകൾ മീഡിയേഷനിലൂടെ പരിഹരിക്കാനായി വിട്ടു. കോഴിക്കോട് ജില്ലാ മീഡിയേഷൻ സെന്റർ, 5 ശതമാനം സ്ഥലവിലയും 5 മാസത്തെ പലിശയും കുറവു ചെയ്ത്…
കാസര്‍കോട്: പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കൊലപ്പെടുത്തിയ കേസിൽ ഉദുമ മുന്‍ എംഎല്‍എ കെ വി കുഞ്ഞിരാമനെ പ്രതി ചേര്‍ത്തു. 21 ആം പ്രതിയാണ് കുഞ്ഞിരാമന്‍. ഉദുമ മുന്‍ എംഎല്‍എയും സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമാണ് കെ വി കുഞ്ഞിരാമന്‍. പ്രതികള്‍ക്ക് കുഞ്ഞിരാമന്‍ സഹായം നല്‍കിയെന്നാണ് സിബിഐ കണ്ടെത്തല്‍. കേസില്‍ പുതിയതായി 10 പേരെ കൂടിയാണ് സിബിഐ പ്രതിചേര്‍ത്തിരിക്കുന്നത്. എല്ലാവരെയും ഉടൻ അറസ്റ്റ് ചെയ്യേണ്ട സാഹചര്യമില്ലെന്ന് സിബിഐ കോടതിയിൽ വ്യക്തമാക്കി. ഇന്നലെ അറസ്റ്റ് ചെയ്ത രാജേഷ്, സുരേന്ദ്രൻ, മധു, റെജി വർഗിസ്, ഹരിപ്രസാദ് എന്നിവരെ റിമാന്‍ഡ് ചെയ്തു. അതേസമയം പാര്‍ട്ടിയെ സംശയത്തിലാക്കാനാണ് ശ്രമമെന്ന് കേസിലെ മറ്റൊരു പ്രതിയായ ഉദുമ ഏരിയ സെക്രട്ടറി കെ മണികണ്ഠന്‍ പറഞ്ഞു. തെളിവുകളില്ലാതെയാണ് സിബിഐ പലരെയും പ്രതി ചേര്‍ക്കുന്നതെന്നും മണികണ്ഠന്‍ കുറ്റപ്പെടുത്തി. ശനിയാഴ്ച പെരിയ ഇരട്ടക്കൊലക്കേസിൽ കുറ്റപത്രം സമർപ്പിക്കണമെന്ന ഹൈക്കോടതിയുടെ നിർദ്ദേശമുള്ളപ്പോഴാണ് സിബിഐയുടെ നിർണായ നീക്കം. പ്രതികളിൽ ഒരാളായ റെജി വർഗീസാണ് കൊലപാതികള്‍ക്ക് ആയുധങ്ങള്‍ നൽകിയതെന്നാണ് സിബിഐ…
പെൺകുട്ടികളെ ശല്യപ്പെടുത്തിയ യുവാവിനെ കീഴ്പ്പെടുത്തിയ പ്ലസ് വൺ വിദ്യാർത്ഥിനിയെ വീഡിയോ കോൾ വിളിച്ച് അഭിനന്ദിച്ച് മന്ത്രി വി ശിവൻകുട്ടി
കോഴിക്കോട് :നഗരമധ്യത്തിൽ പെൺകുട്ടികളെ ശല്യപ്പെടുത്തിയ യുവാവിനെ കീഴ്പ്പെടുത്തിയ പ്ലസ് വൺ വിദ്യാർത്ഥിനിയെ വീഡിയോ കോൾ വിളിച്ച് അഭിനന്ദിച്ച് മന്ത്രി വി ശിവൻകുട്ടി വി ശിവൻകുട്ടിയുടെ ഫേസ്ബുക് പോസ്റ്റ് :- കോഴിക്കോട് നഗരമധ്യത്തിൽ പെൺകുട്ടികളെ ശല്യപ്പെടുത്തിയ യുവാവിനെ കീഴടക്കിയ പ്ലസ് വൺ വിദ്യാർഥിനി ലക്ഷ്മി സജിത്ത് പെൺകരുത്തിന്റെ മികച്ച മാതൃകയാണ്. ഉപദ്രവം ലക്ഷ്യമിട്ടു വന്ന അക്രമിയെ കീഴ്പ്പെടുത്താൻ ലക്ഷ്മിയെ സഹായിച്ചത് മാർഷ്യൽ ആർട്സ് പരിശീലനം കൂടി ആണെന്ന് മനസ്സിലാക്കുന്നു. ഇത്തരം സന്ദർഭങ്ങളിൽ പകച്ചു നിൽക്കുകയല്ല വേണ്ടത് ധീരമായി പ്രതിരോധിക്കുകയാണ് വേണ്ടത് എന്ന് ലക്ഷ്മി ഓർമ്മപ്പെടുത്തുന്നു. കോഴിക്കോട് നഗരത്തിലെ റഹ്മാനിയ സ്കൂളിലാണ് ലക്ഷ്മി പഠിക്കുന്നത്. ലക്ഷ്മിയെ വീഡിയോ കോളിൽ വിളിച്ചു. ക്ലാസ് മുറിയിലിരുന്ന് ലക്ഷ്മി എന്നെയും പാർവ്വതിയേയും അഭിവാദ്യം ചെയ്തു. ലക്ഷ്മിയുമായും പ്രിൻസിപ്പൽ ബഷീറുമായും സംസാരിച്ചു. ലക്ഷ്മിയെ അഭിനന്ദിക്കുന്നതിന് ക്ലാസ് റൂമും കുട്ടികളും സാക്ഷിയായി. കോഴിക്കോട് എത്തുമ്പോൾ റഹ്മാനിയ സ്കൂളിലെത്തി ലക്ഷ്മിയെ കാണാമെന്നും അറിയിച്ചു. മറ്റേതൊരു കായികയിനവുമെന്നതുപോലെപെൺകുട്ടികൾ മാർഷ്യൽ ആർട്സും പഠിക്കുന്നത് നന്നാകും. ആരോഗ്യ…