- കക്കാടംപൊയിൽ കോഴിപ്പാറ വെള്ളച്ചാട്ടത്തിൽ യുവാവിനെ കാണാതായി; തെരച്ചിൽ തുടരുന്നു
- ഗോകുലത്തിലെ ഇഡി റെയ്ഡ് ഫെമ ചട്ടലംഘനത്തിന്, കണ്ടെത്തിയത് ആയിരം കോടിരൂപയുടെ ക്രമക്കേട്
- ദിയാഫ അഞ്ചാം പതിപ്പില്‍ 23 നയതന്ത്ര പ്രതിനിധികള്‍ പങ്കെടുക്കും
- മഞ്ചേരിയില്‍ എന്‍.ഐ.എ. റെയ്ഡ്; 4 എസ്.ഡി.പി.ഐ. പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍
- അല്‍ ദാന നാടക അവാര്‍ഡിന് എന്‍ട്രികള്‍ ക്ഷണിച്ചു
- ലക്ഷ്യം പിണറായി; ‘തെളിവുകളുണ്ടെങ്കിൽ പുറത്തു വിടട്ടെ, അപ്പോൾ ചർച്ച നടത്താം’; കേന്ദ്ര നേതൃത്വം
- വഖഫ് ഭേദഗതി ബിൽ രാജ്യസഭയും പാസാക്കിയതിന് പിന്നാലെ സമരപ്പന്തല്‍ സന്ദര്‍ശിച്ച് രാജീവ് ചന്ദ്രശേഖര്‍; പാർട്ടി അംഗത്വം സ്വീകരിച്ച് മുനമ്പം നിവാസികൾ
- ഗോകുലം ഗോപാലന്റെ സ്ഥാപനങ്ങളിൽ ഇഡി റെയ്ഡ്, പരിശോധന ഒരുമണിക്കൂർ സമയം പിന്നിട്ടു
Author: News Desk
തിരുവനന്തപുരം: മയക്കുമരുന്നിനടിമയായ മകനെ കൊലപ്പെടുത്തിയ കേസിൽ മാതാവ് അറസ്റ്റിൽ. വിഴിഞ്ഞം സ്വദേശി നാദിറയാണ് അറസ്റ്റിലായത്.സംഭവം നടന്ന് ഒരു വർഷത്തിന് ശേഷമാണ് അറസ്റ്റ്. 2020 സെപ്തംബറിലാണ് നാദിറയുടെ മകൻ സിദ്ദിഖിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. മയക്കുമരുന്നിനടിമയായ സിദ്ദിഖ് സഹോദരിയെ കടന്നുപിടിക്കാൻ ശ്രമിച്ചതിനെത്തുടർന്നായിരുന്നു കൊലപാതകമെന്ന് പൊലീസ് പറഞ്ഞു. യുവാവ് തൂങ്ങിമരിച്ചുവെന്നായിരുന്നു നാദിറ ബന്ധുക്കളോടും അയൽക്കാരോടും പറഞ്ഞിരുന്നത്. മൃതദേഹം തിടുക്കത്തിൽ സംസ്‌കരിക്കാനും ശ്രമിച്ചു. രഹസ്യവിവരത്തെ തുടർന്നായിരുന്നു പൊലീസ് സ്ഥലത്തെത്തിയത്. തുടർന്ന് പോസ്റ്റ്‌മോർട്ടത്തിനായി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ചതാണ് മരണകാരണമെന്നായിരുന്നു പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് അറസ്റ്റ്. വീട്ടിൽ സിദ്ദിഖും മാതാവും സഹോദരിയും മാത്രമായിരുന്നു താമസം. ഇയാൾ സ്ഥിരമായി മാതാവിനെയും സഹോദരിയേയും ഉപദ്രവിക്കാറുണ്ടായിരുന്നു. സംഭവ ദിവസം രാവിലെ സഹോദരിയെ കടന്നുപിടിക്കാൻ ശ്രമിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
റോഡിൽ വീണ് മരിച്ചാൽ ആര് ഉത്തരം പറയും? മുഹമ്മദ് റിയാസിന്റെ സാന്നിധ്യത്തിൽ രൂക്ഷ വിമർശനവുമായി നടൻ ജയസൂര്യ
കൊച്ചി : പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന്റെ സാന്നിധ്യത്തിൽ മോശം റോഡുകളുടെ പേരിൽ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി നടൻ ജയസൂര്യ. മോശം റോഡുകളിൽ വീണ് മരിച്ചാൽ ആര് സമാധാനം പറയുമെന്നും നടൻ ചോദിച്ചു. പി ഡബ്ല്യു ഡി റോഡ് പരിപാലന ബോർഡ് പുനസ്ഥാപിക്കൽ പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിലായിരുന്നു താരത്തിന്റെ വിമർശനം മഴയാണ് തടസമെന്നത് ജനം അറിയേണ്ട കാര്യമില്ല. അങ്ങനെയെങ്കിൽ ചിറാപൂഞ്ചിയിൽ റോഡുകൾ ഉണ്ടാകില്ല. ഒരുപാട് കാരണങ്ങൾ ഉണ്ടാകാം. എന്നാൽ അത് ജനങ്ങൾ അറിയേണ്ട കാര്യമില്ല. ലോൺ എടുത്തും ഭാര്യയുടെ മാല പണയംവച്ചുമൊക്കെയാകാം ചിലപ്പോൾ ഒരാൾ റോഡ് നികുതി അടയ്ക്കുന്നത്. അതുകൊണ്ട് തന്നെ ജനങ്ങൾക്ക് കിട്ടേണ്ട കാര്യങ്ങൾ കിട്ടിയേ പറ്റുവെന്നും നടൻ പറഞ്ഞു.അതേസമയം റോഡ് അറ്റകുറ്റപ്പണിയുടെ ഉത്തരവാദിത്തം കരാറുകാരനാണെന്ന് മന്ത്രി മുഹമ്മദ് റിയാസ് ആവർത്തിച്ചു. പരിപാലന കാലാവധിയില്‍ കരാറുകാരന്‍ അറ്റകുറ്റപ്പണി നടത്തണമെന്നും അത് ഉദ്യോഗസ്ഥര്‍ ഉറപ്പാക്കണമെന്നും മന്ത്രി വ്യക്തമാക്കി
ദില്ലി: കൊവിഡിന്‍റെ പുതിയ വകഭേദമായ ഒമിക്രോൺ തീവ്രമായേക്കില്ലെന്ന് കേന്ദ്രം. രോഗലക്ഷണങ്ങൾ നേരിയ തോതില്‍ മാത്രമാണ് പ്രകടമാകുന്നതെന്നാണ് കേന്ദ്രം വ്യക്തമാക്കുന്നത്. മുൻ വകഭേദങ്ങളേക്കാൾ വേഗത്തിൽ സുഖപ്പെടുന്നുണ്ട്. രോഗവ്യാപനം തീവ്രമായില്ലെങ്കിൽ മൂന്നാം തരംഗ സാധ്യത കുറവെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു. ഒമിക്രോണ്‍ ഭീഷണിയില്‍ ബൂസ്റ്റര്‍ ഡോസ് നല്‍കുന്നത് സര്‍ക്കാരിന്‍റെ സജീവപരിഗണനയിലാണ്. നിലവിലെ വാക്സീനുകളുടെ പ്രതിരോധ ശേഷിയെ മറികടക്കാന്‍ ഒമിക്രോണിനാകുമെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് ബൂസ്റ്റര്‍ ഡോസ് ആവശ്യം ശക്തമാകുന്നത്. 40 വയസിന് മുകളില്‍ രോഗപ്രതിരോധ ശേഷി കുറഞ്ഞവര്‍ക്കും മറ്റ് രോഗങ്ങളലട്ടുന്നവര്‍ക്കും ബൂസ്റ്റര്‍ ഡോസ് നല്‍കാമെന്ന് സര്‍ക്കാരിന്‍റെ തന്നെ കൊവിഡ് ജീനോം മാപ്പിംഗ് ഗ്രൂപ്പ് ശുപാര്‍ശ നല്‍കുകയും ചെയ്തു. വിദഗ്ധ സമിതി ഇക്കാര്യം പരിശോധിക്കുകയാണെന്ന് ആരോഗ്യമന്ത്രി ലോക്സഭയെ അറിയിച്ചിട്ടുണ്ട്. കുട്ടികളുടെ വാക്സിനേഷിലും വൈകാതെ തീരുമാനമുണ്ടാകുമെന്ന സൂചന ആരോഗ്യമന്ത്രി നല്‍കി. നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ ശേഷം ഒമിക്രോണ്‍ സ്ഥിരീകരിച്ച രാജ്യങ്ങളില്‍ നിന്നെത്തിയ 18 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായും മന്ത്രി ലോക്സഭയില്‍ വ്യക്തമാക്കി. കൊവിഡ് പോസിറ്റീവാകുന്നവരുടെ സമ്പര്‍ക്കത്തില്‍ വരുന്നവരെ 72 മണിക്കൂറിനുള്ളില്‍ പരിശോധിക്കണമെന്ന്…
തിരുവനന്തപുരം: സംസ്ഥാനത്തെ വാക്‌സിനെടുക്കാത്ത അദ്ധ്യാപകരുടെ കണക്കുകൾ പുറത്തുവിട്ട് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. അദ്ധ്യാപകരും അനദ്ധ്യാപകരുമായി 1707 പേരാണ് വാക്‌സിനെടുക്കാത്തത്. ഇതിൽ 1066 പേർ എൽ. പി, യു പി, ഹൈസ്‌കൂളുകളിൽ നിന്നുള്ളവരാണ്. ഹയർസെക്കന്ററിയിൽ 200 അദ്ധ്യാപകരും 23 അനദ്ധ്യാപകരും ഇതുവരെ വാക്‌സിൻ എടുത്തിട്ടില്ലെന്ന് മന്ത്രി അറിയിച്ചു. വി എച്ച് എസ് ഇയിൽ 229 അദ്ധ്യാപകരാണ് വാക്‌സിൻ എടുക്കാൻ ബാക്കിയുള്ളത്.മലപ്പുറത്താണ് ഏറ്റവും കൂടുതൽ പേർ(201) വാക്‌സിൻ എടുക്കാനുള്ളത്. വയനാട്ടിലാണ് ഏറ്റവും കുറവ്. ജില്ലയിൽ അദ്ധ്യാപകരും അനദ്ധ്യാപകരുമായി 29 പേർ മാത്രമാണ് ഇനി വാക്‌സിൻ എടുക്കാനുള്ളത്.’അദ്ധ്യാപകരുടെ പേരുകൾ പുറത്തുവിടുമെന്ന് പറഞ്ഞിട്ടില്ല. സമൂഹം അറിയണമെന്ന് ഇന്നലെ പറഞ്ഞു. ഏതൊക്കെ അദ്ധ്യാപകനാണെന്ന് പറയുമെന്ന് പറഞ്ഞിട്ടില്ല. ഏതെങ്കിലും അദ്ധ്യാപകനെ മാനസികമായി പീഡിപ്പിക്കാനൊന്നുമല്ലല്ലോ. കാര്യങ്ങൾ നടന്നുപോകണം. നമ്മുടെ കുട്ടികൾക്ക് ബുദ്ധിമുട്ടുണ്ടാവാതിരിക്കണം അത്രേയുള്ളു. ഏതൊക്കെ സ്‌കൂളുകളിലൊണെന്നൊക്കെ ലിസ്റ്റുണ്ട്. വേണ്ട, അതൊന്നും ഇപ്പോൾ വേണ്ട, വേണ്ടി വന്നാൽ പിന്നെ ആലോചിക്കാം.’-മന്ത്രി പറഞ്ഞു.
തിരുവനന്തപുരം: ലോകത്ത് പല രാജ്യങ്ങളിലും ഒമിക്രോണ്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ യാത്രക്കാരെ സുരക്ഷിതമായി വരവേല്‍ക്കാന്‍ ആരോഗ്യ വകുപ്പ് സജ്ജമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വളരെ നേരത്തെ രോഗബാധിതരെ കണ്ടെത്തുന്നതിനും അവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാനും അതിലൂടെ രോഗ വ്യാപനം തടയുകയുകയുമാണ് ലക്ഷ്യം. വിദേശ രാജ്യങ്ങളില്‍ നിന്നും എത്തുന്നവരില്‍ പോസിറ്റീവാകുന്നവരെ ആശുപത്രികളിലെ പ്രത്യേക വാര്‍ഡിലേക്കും റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വരുന്നവരില്‍ നെഗറ്റീവാകുന്നവരെ ഹോം ക്വാറന്റൈലേക്കുമാണ് മാറ്റുന്നത്. അല്ലാത്തവര്‍ക്ക് സ്വയം നിരീക്ഷണമാണ്. വിമാനത്തില്‍ കയറുന്നത് മുതല്‍ എയര്‍പോര്‍ട്ടിലും വീട്ടിലേക്ക് പോകുമ്പോഴും വീട്ടിലെത്തിയ ശേഷവും ജാഗ്രത തുടരേണ്ടതാണെന്നും മന്ത്രി വ്യക്തമാക്കി. എയര്‍പോര്‍ട്ടുകളില്‍ യാത്രക്കാരുടെ ആര്‍.ടി.പി.സി.ആര്‍. പരിശോധനയ്ക്കും ആരോഗ്യ നില വിലയിരുത്തുന്നതിനും കിയോസ്‌കുകള്‍ സ്ഥാപിച്ചിട്ടുണ്ട്. യാത്രക്കാരുടെ എണ്ണത്തിനനുസരിച്ച് എയര്‍പോര്‍ട്ടുകളില്‍ 5 മുതല്‍ 10 വരെ കിയോസ്‌കുകള്‍ ഒരുക്കുന്നതാണ്. പി.പി.ഇ. കിറ്റ് ധരിച്ച് എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചാണ് ആരോഗ്യ പ്രവര്‍ത്തകര്‍ സേവനം നല്‍കുക. ഗര്‍ഭിണികള്‍, പ്രസവം കഴിഞ്ഞ അമ്മമാരും കുഞ്ഞുങ്ങളും, 10 വയസിന് താഴെയുള്ള കുട്ടികള്‍,…
കോഴിക്കോട്: യു.കെയിൽ നിന്നെത്തിയ ഡോക്‌ടറുടെ സാമ്പിൾ ജനിതക ശ്രേണീകരണത്തിന് അയച്ചു. നവംബർ 21 ന് ആണ് അദ്ദേഹം നാട്ടിലെത്തിയത്. 26 ന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. രോഗിയുടെ അമ്മയ്‌ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരും നിരീക്ഷണത്തിൽ തുടരുകയാണ്. ഗുരുതരമായ രോഗലക്ഷണങ്ങൾ ഇതുവരെയും കാണിച്ചിട്ടില്ല. കൊവിഡ് സ്ഥിരീകരിച്ച് എട്ട് ദിവസം പിന്നിട്ടിട്ടും മാറാത്തതിനെ തുടർന്നാണ് ജനിതക ശ്രേണീകരണത്തിന് അയച്ചത്. ഇതിന്റെ ഫലം ഉടൻ ലഭ്യമാകുമെന്ന് കോഴിക്കോട് ഡിഎംഒ അറിയിച്ചു. നാല് ജില്ലകളിൽ ഈ രോഗിക്ക് സമ്പർക്കമുണ്ട്. അദ്ദേഹവുമായി ഇടപെട്ടവരുടെ സമ്പർക്കപ്പട്ടിക തയ്യാറാക്കി മറ്റു ജില്ലകളിൽ അയച്ചിട്ടുണ്ട്
സിപിഎം പെരിങ്ങര ലോക്കൽ സെക്രട്ടറി സന്ദീപ് കുമാറിൻ്റെ കൊലപാതകത്തിൽ മുഴുവന്‍ പ്രതികളും പിടിയില്‍
പത്തനംതിട്ട :സിപിഎം പെരിങ്ങര ലോക്കൽ സെക്രട്ടറി സന്ദീപ് കുമാറിൻ്റെ കൊലപാതകത്തിൽ മുഴുവന്‍ പ്രതികളും പിടിയില്‍. എടത്വായില്‍ നിന്നാണ് അഞ്ചാം പ്രതി അഭിയെ പിടികൂടിയത്. മറ്റ് നാല് പ്രതികളെയും ഇന്നലെ രാത്രി ആലപ്പുഴ കരുവാറ്റയില്‍ നിന്ന് പിടികൂടിയിരുന്നു. അതിക്രൂരമായി സന്ദീപിനെ കുത്തികൊന്നതിന് പിന്നാലെ പ്രതികൾ രാത്രിയോടെ ഒളിവിൽപ്പോവുകയായിരുന്നു. എന്നാല്‍ രാത്രി തന്നെ പ്രതികളെ സംബന്ധിച്ച് സൂചന ലഭിച്ച പൊലീസ് മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ മൂന്ന് പേരെ പിടികൂടി. മുഖ്യപ്രതി ജിഷ്ണു രഘു, നന്ദു , പ്രമോദ് എന്നിവർ കരുവാറ്റയിലെ സുഹൃത്തിൻ്റെ വീട്ടിലായിരുന്നു. കണ്ണൂര്‍ സ്വദേശിയായ മറ്റൊരു പ്രതി മുഹമ്മദ് ഫൈസലിനെ കുറ്റൂരിലെ വാടക മുറിയിൽ നിന്നുമാണ് പിടികൂടിയത്. യുവമോർച്ച പെരിങ്ങര പഞ്ചായത്ത് കമ്മിറ്റിയുടെ മുൻ പ്രസിഡന്‍റാണ് മുഖ്യപ്രതി ജിഷ്ണു രഘു
തൃശൂർ: നൂറ്റാണ്ടുകൾ പഴക്കമുള്ളതും 20 കോടി രൂപ മൂല്യമുള്ളതുമാണെന്ന് അവകാശപ്പെട്ട് വ്യാജ വിഗ്രഹം വിൽപ്പന നടത്താൻ ശ്രമിച്ച പ്രതികൾ പിടിയിൽ. പാവറട്ടി പാടൂർ മതിലകത്ത് അബ്ദുൾ മജീദ് (65), തിരുവനന്തപുരം തിരുമല തച്ചോട്ട്കാവ് അനിഴം നിവാസിൽ ഗീതാറാണി (63), പത്തനംതിട്ട കളരിക്കൽ ചെല്ലപ്പമണി ഷാജി (38), ആലപ്പുഴ കറ്റാനം പള്ളിക്കൽ വിഷ്ണുസദനം ഉണ്ണിക്കൃഷ്ണൻ (33), എളവള്ളി കണ്ടംപുള്ളി സുജിത് രാജ് (39), തൃശൂർ പടിഞ്ഞാറെക്കോട്ട കറമ്പക്കാട്ടിൽ ജിജു (45), പുള്ള് തച്ചിലേത്ത് അനിൽകുമാർ (40) എന്നിവരെയാണ് സിറ്റി ഷാഡോ പൊലീസും പാവറട്ടി പൊലീസും അറസ്റ്റു ചെയ്തത്. പാവറട്ടി പാടൂരിലെ ആഡംബര വീട് കേന്ദ്രീകരിച്ച് വിഗ്രഹം വിൽപ്പനയ്ക്ക് വച്ചിട്ടുണ്ടെന്നുള്ള രഹസ്യവിവരത്തെത്തുടർന്ന് തൃശൂർ സിറ്റി ഷാഡോ പൊലീസ് നടത്തിയ ഓപ്പറേഷനിലാണ് പ്രതികൾ പിടിയിലായത്. തനി തങ്കത്തിൽ തീർത്ത വിഗ്രഹം നൂറ്റാണ്ടുകൾ മുമ്പ് കവടിയാർ കൊട്ടാരത്തിൽ നിന്നും മോഷണം പോയതാണെന്നും കൽപ്പറ്റ കോടതിയിൽ ഉടമസ്ഥാവകാശം സംബന്ധിച്ച കേസുകൾ ഉണ്ടായിരുന്നു എന്നുമായിരുന്നു പ്രതികളുടെ അവകാശവാദം. രണ്ടര കോടി…
മുംബൈ: പീഡന കേസിൽ സിപിഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ്റെ മകൻ ബിനോയ് കോടിയേരിയുടെ ഡിഎന്‍എ ഫലം പുറത്തുവിടണമെന്നാവശ്യപ്പെട്ട് ബിഹാർ സ്വദേശിനി ബോംബെ ഹൈക്കോടതിയെ സമീപിച്ചു. 2019 ജൂലൈ 29 നാണ് ബൈക്കുളയിലെ ജെജെ ആശുപത്രിയിൽ ബിനോയി കോടിയേരിയുടെ ഡിഎൻഎ പരിശോധനയ്ക്കായി രക്ത സാമ്പിൾ ശേഖരിച്ചത്. കഴിഞ്ഞ വർഷം ഡിസംബറില്‍ സീൽ ചെയ്ത കവറിൽ ഫലം കോടതിയിൽ സമർപ്പിച്ചിരുന്നു. കേസ് പരിഗണിക്കുന്നത് ജനുവരി നാലിലേക്ക് മാറ്റി.
തിരുവനന്തപുരം: ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശരീരത്തിൽ ഷുഗറിന്റെ അളവ് കുറഞ്ഞതിനെ തുടർന്നാണ് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. നിലവിൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുള്ള അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണ്. കെ എസ് ഇ ബി വർക്കേഴ് അസോസിയേഷൻ സിഐടിയു സംസ്ഥാന സമ്മേളനത്തിൽ പങ്കെടുക്കാൻ കോട്ടയത്ത് എത്തിയതായിരുന്നു അദ്ദേഹം.