Author: News Desk

കൊച്ചി: വ്യവസായി രവി പിള്ളയുടെ മകൻ്റെ വിവാഹത്തിന് മുന്നോടിയായി ഗുരുവായൂർ ക്ഷേത്രത്തിലെ നടപ്പന്തൽ അലങ്കരിച്ചതിന് എതിരെ ഹൈക്കോടതി. എന്ത് സാഹചര്യത്തിലാണ് ഭരണസമിതി ഇതിന് അനുമതി നൽകിയതെന്ന് ദേവസ്വം അഡ്മിനിസ്ട്രേറ്റർ വിശദീകരിക്കണം. തിങ്കളാഴ്ചയ്ക്കകം സത്യവാങ്മൂലം നൽകണം. ക്ഷേത്രത്തിൽ ഒരു വിവാഹ സംഘത്തിനൊപ്പം 12 പേർക്കാണ് അനുമതി. വിവാഹത്തിന് മുന്നോടിയായി ഗംഭീരമായ അലങ്കാരങ്ങളാണ് ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരനടയിലടക്കം ഒരുക്കിയിരിക്കുന്നത്. പൂക്കള്‍ കൊണ്ടുള്ള അലങ്കാരങ്ങളും കമാനങ്ങളുമാണ് ഏറെയും ക്ഷേത്രം ഭരണസമിതിക്കെതിരെ പ്രതിഷേധങ്ങള്‍ ഉയര്‍ന്നതോടെ നടപ്പന്തലിലെ കട്ടൗട്ടുകളും കമാനങ്ങളും ഉള്‍പ്പെടെയുള്ള മുഴുവന്‍ അലങ്കാരങ്ങളും പൊളിച്ചു മാറ്റിയിരുന്നു. എന്നാല്‍ ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിന് കീഴില്‍ നടന്ന ഇത്തരത്തിലുള്ള ആചാരലംഘനങ്ങള്‍ക്കെതിരെയുള്ള പ്രവര്‍ത്തനങ്ങളില്‍ കോടതി ഇടപെടുകയായിരുന്നു. ജസ്റ്റിസ് അനില്‍.കെ.നരേന്ദ്രന്‍, ജസ്റ്റിസ് കെ.ബാബു എന്നിവരടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിച്ചിരുന്നത്

Read More

കോട്ടയം: ഇളംപ്രായത്തിൽ തന്നെ പെൺകുട്ടികളെ വശത്താക്കുക എന്ന ലക്ഷ്യത്തോടെ ലവ് ജിഹാദും നാർക്കോട്ടിക് ജിഹാദും കേരളത്തിൽ നടക്കുന്നതായി പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്. ഇതിന് സഹായം നൽകുന്ന ഒരു വിഭാഗം കേരളത്തിൽ പ്രവർത്തിക്കുന്നുണ്ടെന്നും മാർ ജോസഫ് കല്ലറങ്ങാട്ട് ആരോപിച്ചു. ലവ് ജിഹാദിനൊപ്പമാണ് നർക്കോട്ടിക് ജിഹാദും കേരളത്തിലുണ്ട്. ആയുധം ഉപയോഗിക്കാനാവാത്ത സ്ഥലങ്ങളിൽ ഇത്തരം മാർഗ്ഗങ്ങൾ ഉപയോഗിക്കുന്ന അവസ്ഥയാണ്. മുസ്ലീങ്ങൾ അല്ലാത്തവർ ഇല്ലാതാകണമെന്നാണ് ജിഹാദി ഗ്രൂപ്പുകളുടെ ലക്ഷ്യം. ഇതര മതസ്ഥരായ യുവതികൾ ഐ.എസ് ക്യാമ്പിൽ എങ്ങനെ എത്തിയെന്ന് പരിശോധിച്ചാൽ ഇക്കാര്യങ്ങൾ മനസിലാകുമെന്നും പാലാ ബിഷപ്പ് പറഞ്ഞു. കത്തോലിക്ക യുവാക്കളിൽ മയക്ക് മരുന്ന് ഉപയോഗം വ്യാപകമാക്കാൻ ഗൂഢനീക്കങ്ങൾ നടക്കുന്നുണ്ട്. ലൗവ് ജിഹാദില്ലെന്ന് സ്ഥാപിക്കാൻ ശ്രമിക്കുന്നത് കണ്ണടച്ച് ഇരുട്ടാക്കുന്നതിന് തുല്യമാണെന്നും ഇത്തരക്കാർക്ക് നിഷിപ്ത താത്പര്യമുണ്ടെന്നും പാലാ ബിഷപ്പ് പറഞ്ഞു. മുസ്ലീം ആശയങ്ങൾ അടിച്ചേൽപ്പിക്കാൻ പല തരത്തിൽ ശ്രമം നടക്കുന്ന അവസ്ഥ നിലവിലുണ്ട് ഹലാൽ വിവാദമൊക്കെ ഇതിൻ്റെ ഭാഗമാണ്. ഈ സാഹചര്യത്തിൽ കത്തോലിക്ക കുടുംബങ്ങൾ കരുതിയിരിക്കണമെന്നും ബിഷപ്പ്…

Read More

തിരുവനന്തപുരം: എആർ നഗർ ബാങ്ക് ക്രമക്കേടിൽ ഇഡി അന്വേഷണം ആവശ്യപ്പെട്ടതിന് പിന്നാലെ കെ ടി ജലീലിനെ മുഖ്യമന്ത്രി വിളിച്ചുവരുത്തി. മുഖ്യമന്ത്രിയുടെ ഓഫീസിലായിരുന്നു കൂടിക്കാഴ്ച. പ്രസ്‍താവന നടത്തുമ്പോള്‍ ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി ജലീലിനോട് പറഞ്ഞു. ഇഡി അന്വേഷണം താന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും ചന്ദ്രിക കേസില്‍ താനല്ല പരാതിക്കാരനെന്നും ജലീല്‍ പറഞ്ഞു. പിന്നാലെ കുഞ്ഞാലിക്കുട്ടിക്ക് എതിരായ പോരാട്ടം ശക്തമായി തുടരുമെന്ന് ജലീല്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു. കള്ളപ്പണ ഹവാല ഇടപാടുകളുടെ സത്യാവസ്ഥ പുറത്തുകൊണ്ടുവരും. ലീഗ് നേതാക്കള്‍ക്ക് എന്തും ആശിക്കാം. ഏആര്‍ നഗര്‍ പൂരത്തിന്‍റെ വെടിക്കെട്ട് കാരാത്തോട്ട് തുടങ്ങുമെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

Read More

കണ്ണൂർ : പൊതുമരാമത്ത് വകുപ്പിൻ്റെ ഇൻ്റേണൽ വിജിലൻസ് സംവിധാനം കർക്കശമാക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്.പറഞ്ഞു. കല്ലാച്ചേരിക്കടവ്, തുരുത്തി മുക്ക് പാലങ്ങളുടെ പ്രവർത്തി സംബന്ധിച്ച ഉന്നതതലയോഗ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വകുപ്പിൻ്റെ പ്രവർത്തനം സാങ്കേതിക വിദ്യയുടെ സഹായത്തോടെ കാര്യക്ഷമമാകുന്നതിന് ഒരു ഉപസമിതിയെ നിയോഗിച്ചതായും സമിതിയുടെ റിപോർട്ട് ലഭിക്കുന്ന മുറയ്ക്ക് അക്കാര്യത്തിൽ തീരുമാനമുണ്ടാകമെന്നും മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു.

Read More

കണ്ണൂര്‍: ബ്രസീലിന്റെ സൂപ്പര്‍താരം നെയ്മറിനൊപ്പം പന്ത് തട്ടാന്‍ മലയാളിയും. കണ്ണൂര്‍ മാട്ടൂല്‍ സ്വദേശിയായ ഷഹസാദ് മുഹമ്മദ് റാഫിയ്ക്കാണ് റെഡ്ബുള്‍ നെയ്മര്‍ ജൂനിയര്‍ 5 ല്‍ പന്ത് തട്ടാന്‍ അവസരം ലഭിച്ചത്.കുവൈറ്റില്‍ താമസിക്കുന്ന ഷഹ്‌സാദ് ഇപ്പോള്‍ നാട്ടിലുണ്ട്. പ്ലസ് ടു വിദ്യാര്‍ത്ഥിയാണ് ഷഹ്‌സാദ്.2021 ജൂനിയര്‍ ഗ്ലോബല്‍ ഫൈവ് ടീമിനായുള്ള തെരഞ്ഞെടുപ്പില്‍ ഇന്ത്യയില്‍ നിന്ന് രണ്ട് പേരാണ് തെരഞ്ഞെടുക്കപ്പെട്ടത്. ബെംഗളൂരു സ്വദേശിയായ അവിനാശ് ഷണ്‍മുഖമാണ് രണ്ടാമന്‍. ഓണ്‍ലൈനായി അയച്ചുകൊടുക്കുന്ന ഫുട്‌ബോള്‍ സ്‌കില്ലുകള്‍ വിലയിരുത്തിയാണ് ടീമിനെ തെരഞ്ഞെടുക്കുന്നത്. Outplaythemallഎന്ന ഹാഷ്ടാഗ് ഉപയോഗിച്ച് ഇന്‍സ്റ്റാഗ്രാമില്‍ 60 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള സ്വന്തം ഫുട്‌ബോള്‍ സ്‌കില്‍സ് വീഡിയോ പങ്കുവെക്കണം. ഇതില്‍ നിന്ന് നെയ്മറും സഹപ്രവര്‍ത്തകരും ചേര്‍ന്നാണ് ടീമംഗങ്ങളെ തെരഞ്ഞെടുക്കുന്നത്.റെഡ്ബുള്‍ ജൂനിയര്‍ ഫൈവ്‌സ് ലോകത്തിലെ ഏറ്റവും വലിയ അമേച്വര്‍ ഫൈവ്‌സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റുകളിലൊന്നായാണ് അറിയപ്പെടുന്നത്.ഈ വര്‍ഷം ഡിസംബറോടെ ഖത്തറിലായിരിക്കും മത്സരം സംഘടിപ്പിക്കുക..

Read More

ദില്ലി: അഫ്ഗാൻ വിഷയത്തിൽ ഇന്ത്യയുടെ നിലപാട് പ്രധാനമന്ത്രി ഇന്ന് പ്രഖ്യാപിക്കും.നിലവിൽ ഇന്ത്യയുടെ മുന്നിലെ പ്രധാന പ്രശ്നം ഹഖാനി നേതാവായ സിറാജ്ജുദ്ദീൻ ഹഖാനിയാണ് താലിബാൻ സ‍ർക്കാരിൽ ആഭ്യന്തരമന്ത്രി എന്നതാണ്. 2008-ൽ കാബൂളിലെ ഇന്ത്യൻ എംബസിക്ക് നേരെ ഭീകരാക്രമണം നടത്തിയത് ഹഖാനി ​ഗ്രൂപ്പാണ്. അങ്ങനെയൊരു സംഘ‍ടന നിർണായകമായ സ‍ർക്കാരിനെ എങ്ങനെ അം​ഗീകരിക്കും എന്നതാണ് ഇന്ത്യ നേരിടുന്ന ചോദ്യം. അഫ്​ഗാനിലെ സാഹചര്യങ്ങൾ എങ്ങനെ രൂപപ്പെടുന്നുവെന്ന് കാത്തിരുന്നറിഞ്ഞ ശേഷം നിലപാട് പ്രഖ്യാപിക്കും എന്നായിരുന്നു ഇതുവരെയുള്ള ഇന്ത്യയുടെ നിലപാട്. എന്തായാലും ഇക്കാര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ ഇന്ന് നിലപാട് വ്യക്തമാക്കും എന്നാണ് സൂചന. ഇന്ത്യ, ചൈന, റഷ്യ, ബ്രസീൽ എന്നീ രാജ്യങ്ങളുടെ കൂട്ടായ്മയായ ബ്രിക്സ് ഉച്ചകോടിയിൽ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി സംസാരിക്കുന്നുണ്ട്. അഫ്​ഗാനിൽ നി‍‍ർണായക ഇടപെടൽ നടത്തുന്ന ചൈനയുടേയും റഷ്യയുടേയും സാന്നിധ്യത്തിൽ പുതിയ അഫ്​ഗാൻ സ‍ർക്കാരിനോടുള്ള തങ്ങളുടെ നിലപാട് ഇന്ത്യ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. പാക് കേന്ദ്രീകൃത ഭീകരസംഘടനകള്‍ ഭരണത്തിൽ ഇടപെടുന്നതിനെതിരെ മോദി മുന്നറിയിപ്പ് നൽകാനാണ് സാധ്യത.അതേസമയം താലിബാൻ സർക്കാർ…

Read More

കൊച്ചി: സിപിഎം തളളിപ്പറഞ്ഞെങ്കിലും പികെ കുഞ്ഞാലിക്കുട്ടിയുൾപ്പെട്ട കളളപ്പണക്കേസിൽ തെളിവ് നൽകാൻ മുൻ മന്ത്രി കെ.ടി.ജലീൽ എൻഫോഴ്സ്മെന്‍റ് ഓഫീസിൽ ഇന്ന് വീണ്ടും ഹാജരാകും. ചന്ദ്രികയുടെ മറവിലൂടെ നടത്തിയ കളളപ്പണ ഇടപാടിലടക്കം ലീഗീനും കുഞ്ഞാലിക്കുട്ടിക്കും എതിരായി കൈവശമുളള തെളിവുകൾ ഹാജരാക്കാൻ ഇഡി ജലീലിനോട് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞയാഴ്ച കൊച്ചിയിലെ ഓഫീസിൽ ഹാജരായി ജലീൽ നൽകിയ മൊഴിയുടെ തുടർച്ചയായിട്ടാണ് വീണ്ടും വിളിപ്പിച്ചിരിക്കുന്നത്. മലപ്പുറത്തെ എ.ആർ നഗർ സഹകരണബാങ്കിലെ കുഞ്ഞാലിക്കുട്ടിയുടെ നിക്ഷേപവുമായി ബന്ധപ്പെട്ടും ജലീൽ ആരോപണം ഉന്നയിച്ചിരുന്നു. ഇതിലും ഇഡിക്ക് തെളിവ് നൽകുമെന്ന ജലീലിന്‍റെ പ്രസ്താവനയാണ് മുഖ്യമന്ത്രിയേയും സിപിഎമ്മിനേയും ചൊടിപ്പിച്ചത്. സഹകരണമേഖലയിൽ കടന്നുകയറാൻ കേന്ദ്ര ഏജൻസിക്ക് ജലീൽ വഴിയൊരുക്കിയെന്നാണ് പ്രധാന വിമർശനം. എന്നാൽ താൻ അങ്ങോട്ട് പോയി തെളിവ് കൊടുക്കുകയല്ല ഇ.ഡി നൽകിയ നോട്ടീസിന്‍റെ അടിസ്ഥാനത്തിൽ ഹാജരാവുകയാണെന്നാണ് ജലീലിന്‍റെ നിലപാട്.

Read More

കോഴിക്കോട്: നിപ സമ്പര്‍ക്കപ്പട്ടികയിലുള്ള 15പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്. കഴിഞ്ഞ ദിവസങ്ങളില്‍ എടുത്ത സാമ്പിളുകളുടെ പരിശോധനാ ഫലമാണ് നെഗറ്റീവായത്. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ലാബില്‍ നടത്തിയ പരിശോധനാ ഫലമാണ് പുറത്ത് വന്നത്. ഇതോടെ ആകെ നെ​ഗറ്റീവ് ആയവരുടെ എണ്ണം 61 ആയി. സമ്പര്‍ക്കപ്പട്ടികയിലുള്ള കൂടുതല്‍ പേരുടെ സാമ്പിളുകള്‍ ഇന്ന് പരിശോധിക്കും. നിലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ 64 പേരാണ് നിരീക്ഷണത്തിലുള്ളത്.

Read More

തിരുവനന്തപുരം: അവസാന വര്‍ഷ ബിരുദ, ബിരുദാനന്തര വിദ്യാര്‍ത്ഥികള്‍ക്ക് കോളേജുകള്‍ തുറക്കുന്നതിനാല്‍ അവര്‍ക്കുള്ള കോവിഡ് വാക്‌സിനേഷന് സൗകര്യമൊരുക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കേളേജുകളിലെത്തുന്നതിന് മുമ്പായി എല്ലാ വിദ്യാര്‍ത്ഥികളും കോവിഡ് വാക്‌സിന്‍ ഒരു ഡോസെങ്കിലും എടുക്കേണ്ടതാണ്. രണ്ടാമത്തെ ഡോസ് സ്വീകരിക്കുവാന്‍ കാലാവധി ആയിട്ടുള്ളവര്‍ രണ്ടാമത്തെ ഡോസ് വാക്‌സിനും സ്വീകരിക്കേണ്ടതാണ്. വിദ്യാര്‍ത്ഥികള്‍ക്ക് വാക്‌സിന്‍ ലഭിക്കുന്നതിനായി തൊട്ടടുത്തുള്ള ആരോഗ്യ പ്രവര്‍ത്തകരുമായോ ആശ പ്രവര്‍ത്തകരുമായോ ബന്ധപ്പെടണമെന്നും മന്ത്രി വ്യക്തമാക്കി. സര്‍ക്കാര്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ നിന്നും വാക്‌സിന്‍ സൗജന്യമായി ലഭ്യമാണ്. തെരഞ്ഞെടുക്കപ്പെട്ട സ്വകാര്യ ആശുപത്രികളില്‍ നിന്നും സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള നിരക്കില്‍ കോവിഡ് വാക്‌സിന്‍ ലഭിക്കുന്നതാണ്. ഇപ്പോള്‍ നല്‍കിക്കൊണ്ടിരിക്കുന്ന രണ്ട് വാക്‌സിനുകളായ കോവിഷീല്‍ഡും കോവാക്‌സിനും കോവിഡിനെ പ്രതിരോധിക്കാന്‍ ഒരു പോലെ സുരക്ഷിതവും ഫലപ്രദവുമാണ്.

Read More

കൊല്ലം : അത്യന്താധുനിക സമൂഹത്തിൽ ഡിജിറ്റൽ സൗകര്യം ഇല്ലാത്തതിന്റെ പേരിൽ പഠിക്കാനുള്ള അവകാശം നിഷേധിക്കപെടുന്നത് സർക്കാരുകൾ ഗൗരവത്തോടെ കാണണമെന്ന് എൻ കെ പ്രേമചന്ദ്രൻ എം പി അഭിപ്രായപ്പെട്ടു. പി എൻ പണിക്കർ ഫൌണ്ടേഷന്റെ നേതൃത്വത്തിൽ ലോക സാക്ഷരത ദിനത്തോടനുബന്ധിച്ചു നടത്തിയ സമ്മേളനം ഉത്ഘാടനം ചെയ്യുക ആയിരുന്നു അദ്ദേഹം. വികസനത്തിലൂടെ ഡിജിറ്റൽ അസമത്വം കുറക്കുക എന്നുള്ളതാവണം നമ്മുടെ മുദ്രാവാക്യം. ഡിജിറ്റൽ വിപ്ലവം നടക്കുന്ന ഈ കാലഘട്ടത്തിൽ നിരവധി വിദ്യാർത്ഥികൾ വെല്ലുവിളി കൾ നേരിടുന്നു ഇതിന് ശാശ്വതമായ പരിഹാരം കാണാൻ പൊതുസമൂഹവും സർക്കാരുകളും കൈ കോർക്കണം. ഫൌണ്ടേഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ അധ്യക്ഷൻ ആയിരുന്നു. എൻ ബാലഗോപാൽ, വെള്ളിമൺ ദിലീപ്, എൻ ജയചന്ദ്രൻ, ഗോപി കൃഷ്ണ, ജി ആർ കൃഷ്ണ കുമാർ, ഡി ഗീതാ കൃഷ്ണൻ, ബി എസ് ഗോപകുമാർ എന്നിവർ പ്രസംഗിച്ചു.

Read More