Author: Reporter

ന്യൂഡല്‍ഹി: എസ്എന്‍സി ലാവലിന്‍ കേസ് സുപ്രീം കോടതി വീണ്ടും മാറ്റിവച്ചു. കക്ഷികളില്‍ ഒരാളുടെ അഭിഭാഷകന്‍ അസൗകര്യം അറിയിച്ചതിനെത്തുടര്‍ന്നാണ് കേസ് മാറ്റിയത്. കഴിഞ്ഞ ആറു വര്‍ഷത്തിനിടെ ഇതു 38-ാം തവണയാണ് സുപ്രീം കോടതി ലാവലിന്‍ കേസ് മാറ്റിവയ്ക്കുന്നത്. കേസില്‍ മെയ് ഒന്നിന് അന്തിമ വാദം കേള്‍ക്കുമെന്ന് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. കോടതി നിശ്ചയിക്കുന്ന ഏതു ദിവസവും വാദത്തിനു തയാറെന്ന് സിബിഐ അറിയിച്ചു. ഒക്ടോബര്‍ 31 നാണ് കേസ് അവസാനമായി സുപ്രീംകോടതി പരിഗണിച്ചത്. കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ മൂന്നുപേരെ ഹൈക്കോടതി കുറ്റവിമുക്തരാക്കിയതിനെതിരേ സിബിഐ നല്‍കിയ അപ്പീലും വിചാരണ നേരിടണമെന്ന് വിധിക്കപ്പെട്ടവരുടെ ഹര്‍ജികളുമാണ് സുപ്രീംകോടതിയുടെ പരിഗണനയിലുള്ളത്. പന്നിയാർ, ചെങ്കുളം, പള്ളിവാസൽ ജല വൈദ്യുത പദ്ധതികളുടെ നവീകരണത്തിനു കാനഡയിലെ എസ്എൻസി ലാവലിൻ കമ്പനിയുമായി കരാറുണ്ടാക്കിയതിൽ ക്രമക്കേടുണ്ടെന്നാണ് ആരോപണം. 86.25 കോടിയുടെ നഷ്ടം സംഭവിച്ചതായാണ് കേസ്. മുഖ്യമന്ത്രി പിണറായി വിജയൻ, ഊർജ വകുപ്പ് സെക്രട്ടറി കെ മോ​ഹനചന്ദ്രൻ, ജോയന്റ് സെക്രട്ടറി എ ഫ്രാൻസിസ്…

Read More

പത്തനംതിട്ട: സമൂഹമാധ്യമം വഴി പരിചയത്തിലായ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ ഡി.വൈ.എഫ്.ഐ നേതാവ് അറസ്റ്റിൽ. ഡി.വൈ.എഫ്.ഐ പെരുനാട് മേഖല പ്രസിഡന്‍റ് ജോയൽ തോമസ് ആണ് അറസ്റ്റിലായത്. പെരുനാട് മഠത്തുംമൂഴി സ്വദേശിയായ ജോയൽ തോമസ് ഇന്നലെ ഡിവൈ.എസ്.പി ഓഫീസിലാണ് കീഴടങ്ങിയത്. ഇതോടെ പീഡനക്കേസിൽ അറസ്റ്റിലായവരുടെ എണ്ണം നാലായി. ആകെ 19 പ്രതികളുള്ള കേസിൽ 16 പേർക്കെതിരെയാണ് കുറ്റം ചുമത്തിയത്. പീഡനക്കേസില്‍ മൂന്നു പേരെ ഇന്നലെ പെരുനാട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ചിറ്റാര്‍ കാരികയം പള്ളിപ്പറമ്പില്‍ വീട്ടില്‍ സജാദ് സലീം (25), കെ.എസ്.ഇ.ബി മൂഴിയാർ ഓഫിസിലെ ജീവനക്കാരന്‍ ആങ്ങമൂഴി താന്നിമൂട്ടില്‍ മുഹമ്മദ് റാഫി (24), പീഡനം നടക്കുമ്പോള്‍ പ്രായപൂര്‍ത്തിയായിട്ടില്ലാത്ത ആണ്‍കുട്ടി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. സമൂഹമാധ്യമം വഴി പരിചയത്തിലായ യുവാവ് പ്ലസ് വണ്‍ വിദ്യാര്‍ഥിനിയിൽ നിന്ന് നഗ്നചിത്രങ്ങൾ കൈക്കലാക്കുകയും സുഹൃത്തുക്കൾക്ക് അയച്ചു കൊടുക്കുകയുമായിരുന്നു. തുടർന്ന് ചിത്രം ലഭിച്ചവർ കുട്ടിയുമായി സൗഹൃദം സ്ഥാപിക്കാൻ ശ്രമിക്കുകയും പീഡിപ്പിക്കുകയും ചെയ്തെന്നാണ് പരാതി. വീട്ടിൽ ഒറ്റക്കുള്ളപ്പോഴാണ് പ്രതികളിൽ ചിലർ…

Read More

മനാമ: ശൈഖ ഹിസ്സ ഇസ്‌ലാമിക് സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ മുതിർന്ന സ്ത്രീ പുരുഷൻമാർക്കായി ഖുർആൻ പഠന ക്ലാസ് ആരംഭിക്കുന്നു. ചൊവ്വാഴ്ച്ച ആരംഭിക്കുന്ന ക്ലാസ് എല്ലാ ആഴ്ചയും രാത്രി ഏഴര മണിക്ക് വെസ്റ്റ് റഫ അൽ നൂർ എക്പ്രസിന് സമീപമുള്ള ശൈഖ ഹിസ്സ സെൻറർ ഓഡിറ്റോറിയത്തിലാണ്നടക്കുക. ഖുർആൻ തജ്‌വീദോടുകൂടി പാരായണം ചെയ്യാനും അർത്ഥവും വിശദീകരണവും പഠിപ്പിക്കുന്ന രീതിയിലുമാണ് ക്ലാസുകൾ ക്രമീകരിച്ചിരിക്കുന്നത് എന്നും സംഘാടകർ അറിയിച്ചു. സൈഫുല്ല ഖാസിം, നിയാസ് സ്വലാഹി, മൂസാ സുല്ലമി എന്നിവരാണ് ക്ലാസുകൾക്ക് നേതൃത്വം നൽകുന്നത്. കൂടുതൽ വിവരങ്ങൾക്ക് 39680909, 33331066, 33180905 എന്നീ നമ്പുകളിൽ ബന്ധപ്പെടാവുന്നതാണ്.

Read More

തിരുവനന്തപുരം: വിദ്യാഭ്യാസ മേഖലയുടെ പ്രവർത്തനം വിപുലപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് സ്വകാര്യ സർവകലാശാലകൾ എന്ന ആശയം മുന്നോട്ടുവയ്ക്കുന്നതെന്ന് ഉന്നതവിദ്യാഭ്യാസമന്ത്രി ആർ.ബിന്ദു. പൂർണമായും സർക്കാർ നിയന്ത്രണത്തിൽ ആയിരിക്കും ഇത്തരം സർവകലാശാലകൾ പ്രവർത്തിക്കുകയെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ഉന്നത വിദ്യാഭാസ മേഖലയ്ക്ക് പ്രഥമ പരിഗണനയാണ് സർക്കാർ നൽകുന്നത്. സ്വകാര്യ സർവകലാശാലയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ബജറ്റിലല്ല ആദ്യമായി അവതരിപ്പിക്കുന്നത്. കഴിഞ്ഞ രണ്ടു വർഷമായി ഈ വിഷയങ്ങൾ പൊതുജനങ്ങളുടെ മുന്നിൽ വച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട വിഷയങ്ങൾ പഠിക്കാൻ മൂന്നു കമ്മിറ്റിയെ ചുമതലപ്പെടുത്തിയിരുന്നു. കേരളത്തിലെ 80% വിദ്യാഭ്യാസ സ്ഥാപനങ്ങളും സ്വകാര്യ, എയ്ഡഡ് മേഖലകളിലാണ്. ഇവ മികച്ച നിലവാരം പുലർത്തുന്നവയാണ്. ഇത്തരം സ്ഥാപനങ്ങളുടെ പ്രവർത്തനം വിപുലപ്പെടുത്താൻ ലക്ഷ്യമിട്ടുകൊണ്ടാണ് സ്വകാര്യ സർവകലാശാലകൾ എന്ന ആശയം മുന്നോട്ടുവയ്ക്കുന്നത്. ശ്യാം മേനോൻ കമ്മിറ്റി റിപ്പോർട്ട് അടക്കമുള്ള ഇതുമായി ബന്ധപ്പെട്ട പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് ബജറ്റിലെ പ്രഖ്യാപനം. അതിവേഗം ലിബറൽ നയങ്ങൾ നടപ്പാക്കുമ്പോൾ നമ്മുടെ കുട്ടികൾക്ക് നഷ്ടം ഉണ്ടാകരുത്. അതു കൊണ്ടാണ് സർക്കാർ നിയന്ത്രണത്തിൽ ഇത്തരം കാര്യങ്ങൾ നടപ്പാക്കുന്നത്. വിദ്യാഭ്യാസ…

Read More

തിരുവന്തപുരം: കേരള ഗാനത്തെച്ചൊല്ലി ദൗർഭാഗ്യകരമായ വിവാദങ്ങളാണ് ഇപ്പോൾ ഉയർന്നു വരുന്നതെന്നും ഉമ്മൻ ചാണ്ടി ഗവഃ 2014 ൽ ബോധേശ്വരന്റെ ‘കേരള ഗാനം’ സാംസ്‌കാരിക വകുപ്പിന്റെ ഔദ്യോഗിക ഗാനമാക്കാനുള്ള തീരുമാനം ഉപേക്ഷിച്ചോ എന്ന് സാംസ്‌കാരിക മന്ത്രി വ്യക്തമാക്കണമെന്ന് മന്ത്രി സജി ചെറിയാനയച്ച കത്തിൽ മുൻ സാംസ്‌കാരിക മന്ത്രി കെ സി ജോസഫ് ആവശ്യപ്പെട്ടു. ഹരിപ്പാട് ശ്രീകുമാരൻ തമ്പിയെപ്പോലെ പ്രശസ്തനും പ്രഗത്ഭനുമായ ഒരു കവിയോട് കേരളഗാനം എഴുതി നൽകുവാൻ കേരള സാഹിത്യ അക്കാദമി പ്രസിഡണ്ടും സെക്രട്ടറിയും ആവശ്യപ്പെട്ടശേഷം അദ്ദേഹത്തെ അപമാനിക്കുന്ന രീതിയിൽ അക്കാദമിയുടെ ഭാഗത്ത് നിന്ന് പെരുമാറ്റമുണ്ടായതും ശ്രീ ബാലചന്ദ്രൻ ചുള്ളിക്കാടിനെ സാഹിത്യോത്സവത്തിൽ ക്ഷണിച്ചുവരുത്തിയ ശേഷം ‘നക്കാപ്പിച്ച’യാത്രാക്കൂലി നൽകി അദ്ദേഹത്തെ അപമാനിച്ചതും സംസ്കാരിക വകുപ്പിനുതന്നെ വളരെയേറെ അവമതിപ്പുണ്ടാക്കുന്ന കാര്യമാണ്‌. ഈ സാഹചര്യത്തിൽ മന്ത്രി ചില കാര്യങ്ങളിൽ വ്യക്തത വരുത്തണമെന്ന് കെ സി ജോസഫ് അഭ്യർത്ഥിച്ചു. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് കേരളത്തിന് തനതായ ഒരു ഔദ്യോഗിക ഗാനം വേണമെന്ന കാര്യം ചർച്ചാവിഷയമായതാണ്. തിരുവന്തപുരം കേന്ദ്രമായി പ്രവർത്തിക്കുന്ന…

Read More

കൊച്ചി: രാഷ്ട്രീയ– ട്രേഡ് യൂണിയൻ നേതാക്കൾക്കും ഉദ്യോഗസ്ഥ മേധാവികൾക്കും സിഎംആർഎൽ (കൊച്ചിൻ മിനറൽ ആൻഡ് റൂട്ടൈൽ ലിമിറ്റഡ്) 135 കോടി രൂപ നിയമവിരുദ്ധമായി കൈമാറിയെന്ന കേസിൽ ആലുവയിലെ സിഎംആർഎൽ ഓഫിസിൽ ഇന്നും എസ്എഫ്ഐഒ (സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസ്) പരിശോധന. ഇന്നലെ പകൽ ആറു മണിക്കൂറും രാത്രിയിലും പരിശോധന നടത്തിയിരുന്നു. ഡപ്യൂട്ടി ഡയറക്ടർ എം. അരുൺ പ്രസാദിനാണ് അന്വേഷണച്ചുമതല. ഇതിനായി ഒന്നിലേറെ കേന്ദ്ര ഏജൻസികളിൽനിന്നുള്ള അന്വേഷണ വിദഗ്ധരെ ഉൾപ്പെടുത്തി 12 അംഗ സംഘത്തെയാണു നിയോഗിച്ചിരിക്കുന്നത്. കേസിൽ അന്വേഷണം നേരിടുന്ന കരിമണൽ കമ്പനിയായ സിഎംആർഎൽ, കെഎസ്ഐ‍‍ഡിസി (കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡവലപ്മെന്റ് കോർപറേഷൻ), മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയുടെ ഐടി സർവീസ് കമ്പനിയായ എക്സാലോജിക്ക് എന്നിവർക്കു പറയാനുള്ളതു രേഖപ്പെടുത്തുന്ന നടപടിയാണ് എസ്എഫ്ഐഒ ഇന്നലെ ആരംഭിച്ചത്. ആദായനികുതി വകുപ്പ് ഇന്ററിം സെറ്റിൽമെന്റ് ബോർഡിനു (ഐഎസ്ബി) മുൻപാകെ സിഎംആർഎൽ കമ്പനി ചീഫ് ഫിനാൻസ് ഓഫിസറും മറ്റു ജീവനക്കാരും നൽകിയ മൊഴികളിലെ വസ്തുതകൾ അന്വേഷണത്തിനു മുന്നോടിയായി…

Read More

തിരുവനന്തപുരം: ഗതാഗത മന്ത്രി കെ.ബി.ഗണേഷ് കുമാറിന് പഴ്സനൽ സ്റ്റാഫിനെ നിയമിച്ച് ഉത്തരവിറങ്ങി. 20 പേരാണ് പഴ്സനൽ സ്റ്റാഫിലുള്ളത്. പരമാവധി 25 പേരെ നിയമിക്കാമെന്നാണ് എൽഡിഎഫിലെ ധാരണ. ഗതാഗത മന്ത്രിയായിരുന്ന ആന്റണി രാജു രണ്ടര വർഷം പൂർത്തിയാക്കിയപ്പോഴാണ് പകരം കെ.ബി.ഗണേഷ് കുമാർ മന്ത്രിയായത്. ആന്റണി രാജുവിന്റെ സ്റ്റാഫിലുണ്ടായിരുന്ന ഇരുപതോളം പേരെ ഒഴിവാക്കിയാണ് പുതിയ നിയമനം. രണ്ടര വർഷം പൂർത്തിയാക്കിയതിനാൽ ഇവർക്കെല്ലാം പെൻഷന് അർഹതയുണ്ട്. കൊല്ലം ജില്ലക്കാരനായ മന്ത്രി സ്വന്തം ജില്ലയിൽനിന്നാണ് കൂടുതൽപേരെയും സ്റ്റാഫിൽ നിയമിച്ചത്. സിപിഎം സംഘടനാ നേതാവ് എ.പി. രാജീവനെ അഡി. പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചു. കെഎസ്ആർടിസി എക്സിക്യൂട്ടീവ് ഡയറക്ടർ (വിജിലൻസ്) ജി.അനിൽ കുമാറിനെ അസി.പ്രൈവറ്റ് സെക്രട്ടറിയാക്കി. കൊല്ലം സ്വദേശിയായ സുവോളജി അധ്യാപകൻ രഞ്ജിത്തിനെ അഡി.പ്രൈവറ്റ് സെക്രട്ടറിയാക്കി.

Read More

ന്യൂഡൽഹി: കേന്ദ്ര സർക്കാർ അവഗണനയ്‌ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഡൽഹി സമരം ജന്തർ മന്ദറിൽ തന്നെ. ജന്തർ മന്ദറിൽ പ്രതിഷേധം നടത്തുന്നതിന് ഡൽഹി പൊലീസ് അനുമതി നൽകി. മുൻപ് രാംലീല മൈതാനിയിലേക്ക് വേദി മാറ്റണമെന്നാണ് ഡൽഹി പൊലീസ് ആവശ്യപ്പെട്ടിരുന്നത്. സമരത്തിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി ചൊവ്വാഴ്ച ഡൽഹിയിലേക്കെത്തും. ഫെബ്രുവരി 8നാണ് കേന്ദ്ര സർക്കാരിന്റെ അവഗണനയ്ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ഡൽഹിയിൽ സമരം നടത്തുക. കേരളത്തോടുള്ള കേന്ദ്ര അവഗണനയ്ക്കെതിരെ പ്രതിഷേധ സമരം നടത്തുമെന്ന് കഴിഞ്ഞ 17ന് എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ പ്രഖ്യാപിച്ചിരുന്നു. കേരളത്തോടുള്ള കേന്ദ്ര അവഗണനയ്ക്കും പ്രതികാര നടപടികൾക്കുമെതിരെ നടത്തുന്ന ജനകീയ പ്രതിരോധത്തിൽ പങ്കെടുക്കാൻ തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ തുടങ്ങിയവർക്ക് ക്ഷണമുണ്ട്.

Read More

തിരുവനന്തപുരം: എസ്എൻഡിപി യോഗം മൈക്രോ ഫിനാൻസ് തട്ടിപ്പു കേസില്‍ ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് വിജിലന്‍സിന്‍റെ ക്ലീന്‍ചിറ്റ്. മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ പരാതിയെ തുടർന്നു റജിസ്റ്റർ ചെയ്ത കേസാണിത്. കേസ് അവസാനിപ്പിക്കുന്നതില്‍ നിലപാട് അറിയിക്കാന്‍ വിഎസിന് വിജിലന്‍സ് നോട്ടിസ് നൽകി. വ്യാജ സ്വയം സഹായ സംഘങ്ങളുടെ പേരിൽ യൂട്ടിലൈസേഷൻ സർട്ടിഫിക്കറ്റ് ഹാജരാക്കി കേരള പിന്നാക്ക വിഭാഗ വികസന കോർപറേഷൻ (കെഎസ്ബിസിഡിസി) ഉദ്യോഗസ്ഥരുടെ ഒത്താശയോടെ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, യോഗം പ്രസിഡന്റ് എൻ.സോമൻ, മൈക്രോഫിനാൻസ് കോഓർഡിനേറ്റർ കെ.കെ.മഹേശൻ എന്നിവർ കെഎസ്ബിസിഡിസിയുടെ മൈക്രോ ഫിനാൻസ് പദ്ധതി വഴി പിന്നാക്കവിഭാഗങ്ങൾക്കുള്ള വായ്പ ചെറിയ പലിശയ്ക്കു നേടി സാമ്പത്തിക നേട്ടമുണ്ടാക്കിയെന്നായിരുന്നു പരാതി.

Read More

കൊല്ലം: ഹെൽമെറ്റ് ധരിക്കാതെ വാഹനമോടിച്ചതിന് രണ്ടര വർഷം മുമ്പ് മരിച്ചയാളുടെ പേരിൽ ഫൈൻ അടയ്ക്കാൻ മോട്ടോർ വാഹന വകുപ്പ് നോട്ടീസ് അയച്ചു. ആലപ്പുഴ തലവടി പഞ്ചായത്തിലെ നീരേറ്റുപുറം ചിറമേല്‍ സി വി കുര്യന്റെ പേരിലാണ് നോട്ടീസെത്തിയത്. 3,500 രൂപ പെറ്റിയടക്കാനാണ് നോട്ടീസിൽ പറയുന്നത്. കൊല്ലം ജില്ലയിലെ കൊട്ടാരക്കരയില്‍വച്ച്‌ ഹെല്‍മറ്റ് ധരിക്കാതെ യാത്ര ചെയ്‌തെന്നാണ് നോട്ടീസില്‍ വ്യക്തമാക്കുന്നത്. വിഷയത്തില്‍ എന്തെങ്കിലും വിശദീകരണം നല്‍കാനുണ്ടെങ്കില്‍ പതിനഞ്ച് ദിവസത്തിനകം കൊല്ലം മിനി സിവില്‍ സ്റ്റേഷനിലുള്ള എം വി ഡി ഓഫീസില്‍ എത്തണമെന്നാണ് നോട്ടീസിൽ പറയുന്നത്. ആരോഗ്യ വകുപ്പില്‍ ജോലി ചെയ്തിരുന്ന കുര്യന് മുമ്പ് ഇരുചക്ര വാഹനമുണ്ടായിരുന്നു. വണ്ടി ഓടിക്കാൻ സാധിക്കാതെ വന്നതോടെ പതിനഞ്ച് വർഷം മുമ്പ് ഇത് ആർക്കോ കൈമാറിയെന്നാണ് വീട്ടുകാർ പറയുന്നത്. അടുത്തിടെ പാലക്കാട് കഞ്ചിക്കോട് പുതുശ്ശേരിയിൽ വീട്ടിൽ നിർത്തിയിട്ടിരുന്ന ഇരുചക്രവാഹനത്തിന് മലപ്പുറത്ത് ഹെൽമെറ്റ് ധരിച്ചില്ലെന്ന് ആരോപിച്ച് പിഴ വന്നത് വാർത്തയായിരുന്നു. പതിനഞ്ച് വർഷം പിന്നിട്ട മോപ്പഡ് രജിസ്ട്രേഷൻ പുതുക്കാനായി ആർടിഒ ഓഫീസിൽ…

Read More