Author: Reporter

കേന്ദ്ര അവഗണനയ്‌ക്കെതിരെ കേരളത്തിന്റെ പ്രതിഷേധത്തിൽ കോൺഗ്രസ് പങ്കെടുക്കാത്തതിൽ വിമർശനവുമായി എം എം മണി എം എൽ എ. കുഞ്ഞാങ്ങള ചത്താലും നാത്തൂന്റ കണ്ണീർ കണ്ടാൽ മതി എന്ന സമീപനമാണ് കോണ്ഗ്രസിന്റെത്. മുൻപ് കോണ്ഗ്രസ് ചെയ്തത് തന്നെയാണ് ഇപ്പോൾ ബിജെപി ചെയ്യുന്നത്. എല്ലാവരും ഒരുമിച്ചു നിന്നാലെ ബിജെപിയെ പരാജയപ്പെടുത്തൻ കഴിയൂ. സർക്കസ് കൂടാരത്തിലെ നല്ല ബഫൂണിനെ പോലെയാണ് മോദിയെന്നും എംഎം മണി വിമർശിച്ചു. കേന്ദ്ര അവഗണനയ്‌ക്കെതിരെ നാളെയാണ് ഡൽഹിയിൽ കേരളത്തിന്റെ സമരം. ഡൽഹിയിലെ ജന്തർ മന്തറിലാണ് പ്രതിഷേധം. കേരളത്തിൻ്റെ സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. ഇന്ന് കർണാടക ഡൽഹിയിൽ സമരം ചെയ്യും. നാളെ 11 മണിക്ക് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മന്ത്രിമാരും എം എൽ എമാരും എൽ എഡി എഫ് എം പി മാരും ഡൽഹി ജന്ദർമന്തറിലേക്ക്‌ മാർച്ച്‌ നടത്തും. വികസനമുരടിപ്പുണ്ടാക്കി സർക്കാരിന്റെ ജനസ്വാധീനം കുറയ്‌ക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സർക്കാർ നടത്തുന്ന…

Read More

കൊല്ലം: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളെ മദ്യം നല്‍കി ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പന്നി ഫാം ഉടമ അറസ്റ്റില്‍. വൈക്കം ടി.വി.പുരം ചെമ്മനത്തുകര കരിപ്പയില്‍ വീട്ടില്‍ കെ.എസ്.ബൈജു(54)വിനെയാണ് പോക്‌സോ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്തത്. ഇളമാട് ഗ്രാമപ്പഞ്ചായത്തിലെ ഏഴാംവാര്‍ഡില്‍ 12 വര്‍ഷമായി പന്നി ഫാം നടത്തിവരികയായിരുന്നു ബൈജു. ഹോട്ടല്‍ മാലിന്യങ്ങള്‍ ശേഖരിച്ച് ഫാമില്‍ കൊണ്ടുവരുന്നതിനെതിരേ പരാതി വ്യാപകമായതോടെ, ഇളമാട് ഗ്രാമപ്പഞ്ചായത്ത് പന്നി ഫാമിന്റെ ലൈസന്‍സ് റദ്ദാക്കി. നാട്ടുകാരുടെ പരാതിയില്‍ കേസെടുത്ത ചടയമംഗലം പോലീസ് ഫാം താത്കാലിമായി നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെട്ടിരുന്നു. പന്നി ഫാമിന്റെ മറവില്‍ കുട്ടികളുമായി ചങ്ങാത്തത്തില്‍ ഏര്‍പ്പെട്ട ബൈജു ഇവര്‍ക്ക് മദ്യം നല്‍കി പീഡിപ്പിച്ചെന്നാണ് കേസ്. കുട്ടികള്‍ കൂട്ടുകാരോട് വിവരം പറയുകയും തുടര്‍ന്ന് വീട്ടുകാര്‍ ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കുകയും ചെയ്തു. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ ചടയമംഗലം പോലീസില്‍ അറിയിച്ചു. വീട്ടുകാരുടെ പരാതിയില്‍ കേസെടുത്ത പോലീസ് കുട്ടികളുടെ മൊഴി രേഖപ്പെടുത്തി. ഒളിവില്‍ പോയ പ്രതിയെ ആലപ്പുഴയില്‍നിന്ന് ചടയമംഗലം എസ്.എച്ച്.ഒ. ഷിബുകുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തു.…

Read More

തിരുവനന്തപുരം: സംസ്ഥാനത്ത് ഉൽപ്പാദിപ്പിക്കുന്ന വിദേശ മദ്യം കയറ്റുമതി ചെയ്യുന്നതിന് എക്സൈസ് നിയമങ്ങളിൽ സമഗ്രമായ പൊളിച്ചെഴുത്തുവേണമെന്ന് വിദഗ്ദ സമിതി. മദ്യ കയറ്റുമതി പ്രോത്സാഹിപ്പിക്കാനായി പഠനം നടത്താൻ സർക്കാർ നിയോഗിച്ച സമിതിയാണ് റിപ്പോർട്ട് നൽകിയത്. സംസ്ഥാനത്ത് മദ്യ ഉൽപ്പാദകരുമായി സഹകരിക്കാൻ താൽപര്യമുള്ള വ്യവസായിക്ക് ഡിസ്റ്ററി ലൈസൻസ് നിർബന്ധമാക്കേണ്ടതില്ലെന്നും സമിതി ശുപാർശ ചെയ്തു. സംസ്ഥാനത്തുൽപ്പാദിക്കുന്ന മദ്യം കയറ്റുമതിയെ പ്രോത്സാഹിപ്പിക്കുമെനനായിരുന്നു കഴിഞ്ഞ മദ്യ നയത്തിലെ പ്രധാനപ്പെട്ട നിർദ്ദേശം. ഇതിനാവശ്യമായ ശുപാർശ കള്‍ സമർപ്പിക്കാനാണ് കെ.എസ്.ഐ.ഡി.സി ചെയർമാൻ അധ്യക്ഷനായ സമിതി യെ രൂപീകരിച്ചത്. 9 നിദ്ദേശങ്ങളാണ് സർക്കാരിന് സമർപ്പിച്ചത്. വിദേശ മദ്യം കയറ്റുമതി ചെയ്യാൻ ഇനി അനുമതി പത്രം വേണ്ടെന്നാണ് ഒന്നാമത്തെ ശുപാർശ. എക്സപോട്ട് ലൈസൻസ് നൽകുമ്പോൾ എക്സൈസ് എല്ലാ വശങ്ങളും പരിശോധിക്കുന്നതിനാൽ പ്രത്യേക അനുമതി പത്രത്തിൻെറ ആവശ്യമില്ല. നിലവിൽ 17 ഡിസ്ലറികള്‍ പ്രവർത്തിക്കുന്നുണ്ട്. ഈ ഉൽപ്പാദകരുമായി ചേർന്ന് മദ്യം നിർമ്മിക്കാൻ സംസ്ഥാനത്തിന് പുറത്തുനിന്നും ഒരു നിക്ഷേപകനെത്തിയാൽ ഡിസ്ലറി ലൈസൻസ് ഉണ്ടാകണമെന്നാണ് ചട്ടം. ഈ നിബന്ധന ഒഴിവാക്കിയാൽ ആരുമായും…

Read More

തിരുവനന്തപുരം: പിഎസ് സി പരീക്ഷയില്‍ ആള്‍ മാറാട്ട ശ്രമം. ഹാള്‍ ടിക്കറ്റ് പരിശോധനയ്ക്കിടെ പരീക്ഷ എഴുതാന്‍ എത്തിയ ആള്‍ ഇറങ്ങിയോടി. തിരുവനന്തപുരം പൂജപ്പുര ചിന്നമ്മ മെമ്മോറിയല്‍ ഗേള്‍സ് സ്‌കൂളിലാണ് സംഭവം. രാവിലെ യൂണിവേഴ്‌സിറ്റി എല്‍ജിഎസ് പരീക്ഷയിലാണ് ആള്‍മാറാട്ട ശ്രമം നടത്തിയത്. സംഭവത്തില്‍ പൂജപ്പുര പൊലീസ് അന്വേഷണം ആരംഭിച്ചു. രേഖകളില്‍ വ്യത്യാസം കണ്ടതോടെ ഇന്‍വിജിലേറ്റര്‍ സംശയം പ്രകടിപ്പിച്ചതിന് പിന്നാലെ ഇയാള്‍ ഇറങ്ങി ഓടുകയായിരുന്നു. ഉടന്‍ തന്നെ അധികൃതര്‍ പൂജപ്പുര പൊലീസില്‍ അറിയിച്ചു.ആളെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

Read More

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി കൂട്ടിക്കൊണ്ടുപോയി 19 കാരൻ പീഡിപ്പിച്ചതായി പരാതി. കേസിൽ പനച്ചമൂട് മലവിളക്കോളം സ്വദേശി എസ് ഷിബിനെ (19) പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളറടയിലാണ് സംഭവം. പോക്സോ നിയമപ്രകാരമാണ് ഷിബിനെതിരെ കേസെടുത്തത്. നെയ്യാറ്റിൻകര കോടതി പ്രതിയെ റിമാൻഡ് ചെയ്തു.

Read More

കൊച്ചി: കൊച്ചിയിലെ പിഎഫ് ഓഫീസില്‍ ആത്മഹത്യക്ക് ശ്രമിച്ചയാള്‍ മരിച്ചു. തൃശൂര്‍ പേരാമ്പ്ര സ്വദേശി ശിവരാമനാണ് മരിച്ചത്. വിഷം കഴിച്ചാണ് മരിച്ചത്. ഇന്നലെയാണ് സംഭവം.പിഎഫ് ലഭിക്കാത്തതില്‍ മനംനൊന്ത് ഇന്നലെയാണ് ശിവരാമന്‍ ഓഫീസിലെത്തി വിഷം കഴിച്ചത്. ഉടന്‍ തന്നെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കേ ആരോഗ്യനില വഷളായതിനെ തുടര്‍ന്നാണ് മരണം സംഭവിച്ചത്. അപ്പോളോ ടയേഴ്‌സിലെ ജീവനക്കാരനായിരുന്നു ശിവരാമന്‍. പിഎഫ് തുക ലഭിക്കാനായി കഴിഞ്ഞ ഒൻപത് വർഷമായി ശിവരാമൻ പിഎഫ് ഓഫീസിൽ കയറിയിറങ്ങുകയായിരുന്നു. ചില ഉദ്യോഗസ്ഥർ ശത്രുതാ മനോഭാവത്തോടെ പെരുമാറുന്നതായി ശിവരാമൻ വീട്ടിൽ പറഞ്ഞിരുന്നു. ഇതിൻറെ മനോവിഷമത്തിലാണ് ശിവരാമൻ ആത്മഹത്യ ചെയ്തതെന്നും ബന്ധുക്കൾ ആരോപിച്ചു.

Read More

കോഴിക്കോട്∙ രൺജീത് ശ്രീനിവാസൻ വധക്കേസിലെ വിധി പ്രസ്താവിച്ച ജഡ്ജിയെ വധിക്കണമെന്ന് സമൂഹ മാധ്യമത്തിൽ പോസ്റ്റിട്ട യുവാവ് പിടിയിൽ. ചങ്ങരോത്ത് സ്വദേശി ആശാരിക്കണ്ടി മുഹമ്മദ് ഹാദിയാണ് (26) അറസ്റ്റിലായത്. പേരാമ്പ്രയിലെ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ നിന്നാണ് പ്രതിയെ പെരുവണ്ണാമുഴി പൊലീസ് പിടികൂടിയത്. സ്വമേധയാ എടുത്ത കേസിലാണ് നടപടി. രൺജീത് ശ്രീനിവാസൻ വധക്കേസിൽ ശിക്ഷ വിധിച്ച ജഡ്ജിക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപവും ഭീഷണിയും മുഴക്കിയ മൂന്നു പേർ നേരത്തെ അറസ്റ്റിലായിരുന്നു. ആലപ്പുഴ മണ്ണഞ്ചേരി സ്വദേശികളായ നസീർ മോൻ, നവാസ് നൈന, തിരുവനന്തപുരം പോത്തൻകോട് സ്വദേശി റാഫി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

Read More

കോട്ടയം: കഞ്ചാവ് ലഹരിയില്‍ വാഹനമോടിച്ച് ഭീതി പരത്തിയ ദമ്പതികള്‍ അറസ്റ്റില്‍. കായംകുളം സ്വദേശി അരുണ്‍, കര്‍ണാടക സ്വദേശിയായ ഇയാളുടെ ഭാര്യ ധനുഷ എന്നിവരാണ് പിടിയിലായത്. കോട്ടയം ചിങ്ങവനത്താണ് സംഭവം. നിരവധി വാഹനങ്ങളില്‍ ഇടിച്ചേശേഷം നിര്‍ത്താതെ പോയ ഇവരുടെ കാര്‍, പൊലീസ് ക്രെയിന്‍ റോഡിനു കുറുകെ നിര്‍ത്തിയാണ് പിടികൂടിയത്. അശ്രദ്ധമായ ഡ്രൈവിങ്ങിനും ലഹരി ഉപയോഗിച്ച് വാഹനമോടിച്ചതിനുമാണ് ഇവര്‍ക്കെതിരെ കേസെടുത്തത്. എംസി റോഡില്‍ കോട്ടയം മറിയപ്പള്ളി മുതല്‍ ചിങ്ങവനം വരെ ഏതാണ്ട് അഞ്ച് കിലോമീറ്ററോളം ദൂരമാണ് ഇവര്‍ അതീവ അപകടകരമായി വാഹനമോടിച്ചത്. അശ്രദ്ധമായി ഡ്രൈവിങ് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ചിങ്ങവനം പൊലീസ്, പൊലീസ് സ്റ്റേഷനു സമീപം റോഡില്‍ ക്രെയിന്‍ കുറുകെയിട്ട് കാര്‍ തടഞ്ഞാണ് ഇവരെ പിടികൂടിയത്. പുറത്തിറങ്ങാന്‍ കൂട്ടാക്കാത്തതിനെ തുടര്‍ന്ന് ബലംപ്രയോഗിച്ചാണ് ഇരുവരെയും വാഹനത്തില്‍നിന്ന് ഇറക്കിയത്. പിടിയിലായ സമയത്ത് ഇവര്‍ ലഹരിയിലായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. യുവതി കഞ്ചാവ് ഉപയോഗിച്ച് അക്രമാസക്തയായിരുന്നു. കുറച്ചു നേരത്തെ പരിശ്രമത്തിനൊടുവിലാണ് കൂടെ ഉണ്ടായിരുന്ന യുവാവിനെ പൊലീസ്…

Read More

പാലക്കാട്: ഇടതുപക്ഷസർക്കാർ സ്വകാര്യമൂലധനത്തിനായി പുതിയ വ്യവസായനയം സ്വീകരിക്കുന്നുവെന്ന വിമർശനങ്ങൾക്ക് മറുപടിയുമായി സംസ്ഥാന സെക്രട്ടറി എം.വി ​ഗോവിന്ദൻ. ഇതൊരു മുതലാളിത്ത സമൂഹമാണെന്ന് അദ്ദേഹം പറഞ്ഞു. പിണറായി വിജയന്‍ ഭരണം നടത്തുന്നതിനാൽ ഇതൊരു സോഷ്യലിസ്റ്റ് ഭരണസംവിധാനമാണെന്ന് തെറ്റിദ്ധരിക്കേണ്ടെന്നും കേരള എൻജിഒ യൂണിയൻ ചിറ്റൂർ ഏരിയ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. സ്വകാര്യ മേഖല പാടില്ലെന്ന് പറഞ്ഞല്ല പണ്ട് സമരം നടത്തിയത്. ഇ.എം.എസ്സിന്റെ കാലം തൊട്ടേ ഇവിടെ സ്വകാര്യ മേഖലയുണ്ട്. ആഗോള തലത്തിലാണ് സ്വകാര്യ മേഖലയെ എതിര്‍ത്തത്. സ്വകാര്യ മൂലധനത്തെ അന്നും എതിര്‍ത്തിട്ടില്ല ഇന്നും എതിര്‍ത്തിട്ടില്ല ഇനി എതിര്‍ക്കുകയും ഇല്ല. വിദ്യാഭ്യാസ മേഖലയിലുൾപ്പെടെ എല്ലാ തലത്തിലും സ്വകാര്യ മേഖലയുണ്ട്. ഇന്ത്യ എന്ന് പറയുന്നത് ഏറ്റവും വലിയ കോര്‍പ്പറേറ്റ് മാനേജ്‌മെന്റിന്റെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്ന ഒരു ഭരണകൂട വ്യവസ്ഥയാണ്. ഇവിടെ, സമ്പന്നര്‍ കൂടുതല്‍ സമ്പന്നരാകുകയും ദരിദ്രര്‍ കൂടുതല്‍ ദരിദ്രരാകുകയും ചെയ്യുന്നു. തങ്ങള്‍ ആഗോളവത്കരണത്തെയാണ് എതിര്‍ത്തത്. ഇന്ത്യ കുത്തകമുതലാളിത്വത്തിന്റെയും പല മൂലധനശക്തികളുടേയും താത്പര്യങ്ങള്‍ സംരക്ഷിക്കുന്ന ഒരു…

Read More

കൊച്ചി: നിലമ്പൂർ എംഎൽഎ പി.വി.അൻവറിന്റെ ഉടമസ്ഥതയിൽ കക്കാടംപൊയിലിൽ പ്രവർത്തിക്കുന്ന കുട്ടികളുടെ പാർക്ക്, ലൈസൻസ് ഇല്ലാതെ എങ്ങനെ പ്രവർത്തിക്കുമെന്ന് ഹൈക്കോടതി. പാർക്കിന് ലൈ‍സൻസ് ഇല്ലെന്ന കാര്യം സർക്കാർ അറിയിച്ചപ്പോഴാണ് ഹൈക്കോടതിയുടെ ചോദ്യം. ഇക്കാര്യത്തിൽ നാളെ മറുപടി നൽകാൻ ഹൈക്കോടതി സർക്കാരിനു നിർദ്ദേശം നൽകി. അപേക്ഷയിലെ പിഴവു കാരണം അൻവറിന്റെ പാർക്കിനു ലൈസൻസ് നൽകിയിട്ടില്ലെന്നാണ് സർക്കാർ ഹൈക്കോടതിയിൽ നൽകിയ വിശദീകരണം. ആവശ്യപ്പെട്ട അനുബന്ധ രേഖകളും ഹാജരാക്കിയിട്ടില്ലെന്ന് സർക്കാർ വ്യക്തമാക്കി. അതേസമയം, ലൈസൻസ് ഇല്ലാത്ത പാർക്ക് അടച്ചുപൂട്ടണമെന്ന് ഹർജിക്കാർ ഹൈക്കോടതിയിൽ ആവശ്യപ്പെട്ടു. ഹർജി നാളെ വീണ്ടും പരിഗണിക്കും. പാർക്കിന്റെ വിശദ വിവരങ്ങൾ അറിയിക്കാൻ കഴിഞ്ഞ ദിവസം ഹൈക്കോടതി സർക്കാരിനു നിർദ്ദേശം നൽകിയിരുന്നു. പാർക്കിന് പഞ്ചായത്ത് ലൈസൻസ് നൽകിയിട്ടുണ്ടോയെന്നും ഹൈക്കോടതി ആരാഞ്ഞിരുന്നു. ഇതു സംബന്ധിച്ചുള്ള വിവരം മൂന്നു ദിവസത്തിനകം അറിയിക്കണമെന്നായിരുന്നു നിർദ്ദേശം. ഇതിനു പിന്നാലെ ഹർജി ഇന്നു പരിഗണിച്ചപ്പോഴാണ്, പാർക്കിന് ലൈസൻസ് ഇല്ലെന്ന് സർക്കാർ അറിയിച്ചത്. പഞ്ചായത്തിൽനിന്ന് പാർക്കിനുള്ള ലൈസൻസ് എടുത്തിട്ടില്ലെന്ന വിവരാവകാശരേഖ ഹർജിക്കാരൻ കോടതിയിൽ സമർപ്പിച്ചിരുന്നു.…

Read More