Author: Reporter

മാവേലിക്കര: ബി.ജെ.പി. ഒ.ബി.സി. മോര്‍ച്ച സംസ്ഥാന സെക്രട്ടറിയായിരുന്ന ആലപ്പുഴയിലെ അഭിഭാഷകന്‍ രഞ്ജിത്ത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസില്‍ 15 പ്രതികളും കുറ്റക്കാര്‍. മാവേലിക്കര അഡീ. സെഷന്‍സ് ജഡ്ജി വി.ജി. ശ്രീദേവിയാണ് പ്രതികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. പ്രതികളെല്ലാം എസ്.ഡി.പി.ഐ-പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണ്. ശിക്ഷ തിങ്കളാഴ്ച വിധിക്കും. കേസിലെ ഒന്നുമുതല്‍ 12 വരെയുള്ള പ്രതികള്‍ കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവരാണ്. 13 മുതല്‍ 15 വരെയുള്ള പ്രതികള്‍ ഇവര്‍ക്ക് സഹായം നല്‍കിയെന്നാണ് കണ്ടെത്തല്‍. എട്ടുവരെയുള്ള പ്രതികള്‍ക്കെതിരേ കൊലക്കുറ്റം തെളിഞ്ഞതായി കോടതി കണ്ടെത്തി. ബാക്കി പ്രതികള്‍ക്കെതിരേ ക്രിമിനല്‍ ഗൂഢാലോചനാക്കുറ്റവും തെളിഞ്ഞു. രഞ്ജിത് ശ്രീനിവാസന്‍ വധം മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച കൊലപാതകമാണെന്നായിരുന്നു പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞത്. അതിഭീകരമായരീതിയിലാണ് പ്രതികള്‍ കൃത്യം നടത്തിയതെന്നും പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. നൈസാം, അജ്മല്‍, അനൂപ്, മുഹമ്മദ് അസ്ലം, സലാം പൊന്നാട്, അബ്ദുള്‍കലാം, സഫറുദ്ദീന്‍, മുന്‍ഷാദ്, ജസീബ് രാജ, നവാസ്, ഷെമീര്‍, നസീര്‍, സക്കീര്‍ ഹുസൈന്‍, ഷാജി പൂവത്തിങ്കല്‍, ഷംനാസ് അഷ്‌റഫ്,…

Read More

ഗുവാഹത്തി: രാഹുൽ ഗാന്ധിക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്ന ഭീഷണിയുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര ഗുവാഹത്തി നഗരത്തിൽ പ്രവേശിച്ചാൽ നിയമനടപടി സ്വീകരിക്കുമെന്നാണ് അസം മുഖ്യമന്ത്രിയുടെ ഭീഷണി. ഗുവാഹത്തി നഗരത്തിൽ ആശുപത്രികളും സ്കൂളുകളും ഉണ്ട്. രാഹുൽ ഗാന്ധി നഗരത്തിൽ കൂടി യാത്രചെയ്താൽ കേസ് രജിസ്റ്റർ ചെയ്യും. സർക്കാർ നിയമനടപടികൾ സ്വീകരിക്കും, ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു. രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര നാഗാലാൻഡിൽനിന്ന് കഴിഞ്ഞ ദിവസം അസമിൽ പ്രവേശിച്ചിരുന്നു. ജനുവരി 25 വരെയാണ് അസമിൽ രാഹുലിന്റെ പര്യടനം. ശിവസാഗർ ജില്ലയിൽ നടന്ന പൊതുപരിപാടിയിൽ അസം സർക്കാരിനെതിരേ രാഹുൽ രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. പൊതുമുതൽ മോഷ്ടിക്കുകയും വിദ്വേഷം പരത്തുകയുമാണ് ബിജെപിയും ആർഎസ്എസും ചെയ്യുന്നതെന്ന് രാഹുൽ ആരോപിച്ചിരുന്നു. ഇതിനുപിന്നാലെയാണ് അസം മുഖ്യമന്ത്രിയുടെ ഭീഷണി. ഭാരത് ജോഡോ യാത്ര വിജയകരമല്ലെന്ന് വരുത്തിത്തീർക്കാൻ ഹിമന്ത ബിശ്വ ശർമ്മ സർക്കാർ എല്ലാ ശക്തികളും ഉപയോഗിക്കുന്നുവെന്ന് കോൺഗ്രസ്…

Read More

കോട്ടയം: മാനസിക വെല്ലുവിളി നേരിടുന്ന പെൺകുട്ടിയെ ബലാത്സംഗംചെയ്ത കേസിലെ പ്രതിയെ അന്താരാഷ്ട്ര കുറ്റവാളിയായി പ്രഖ്യാപിച്ച് ഇന്റർപോൾ. തിരുവനന്തപുരം വിഴിഞ്ഞം വലിയവിളാകം വീട്ടിൽ യാഹ്യാഖാനെ (40)യാണ് അന്താരാഷ്ട്ര കുറ്റവാളിയായി പ്രഖ്യാപിച്ചത്. വീടുകൾ തോറും പാത്രക്കച്ചവടം നടത്തിവന്നിരുന്ന ഇയാൾ 2008 ജൂൺ മാസം പാലായിലെ ഒരു വീട്ടില്‍ കച്ചവടത്തിനെത്തുകയും വീട്ടിൽ തനിച്ചായിരുന്ന പെൺകുട്ടിയെ ബലാത്സംഗം ചെയ്യുകയുമായിരുന്നു. തുടർന്ന് പാലാ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അറസ്റ്റ് ചെയ്തു. പിന്നീട് ജാമ്യത്തിൽ ഇറങ്ങിയ ഇയാൾ ഒളിവിൽ പോയി. കണ്ണൂർ, മലപ്പുറം എന്നീ ഭാഗങ്ങളിൽ ഒളിവിൽ കഴിഞ്ഞതിനുശേഷം ഇയാൾ വിദേശത്തേക്ക് കടന്നതായാണ് പോലീസ് കണ്ടെത്തൽ. തുടർന്ന് എസ്.പി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ ഇയാൾക്കെതിരെ റിപ്പോർട്ട് സമർപ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്റർപോൾ ഇയാളെ അന്താരാഷ്ട്ര കുറ്റവാളിയായി പ്രഖ്യാപിക്കുകയായിരുന്നു.

Read More

തിരുവനന്തപുരം: രണ്ടായിരം വര്‍ഷം മുമ്പുള്ള കവികള്‍ ദൈവങ്ങളെപ്പോലും ചോദ്യംചെയ്ത പാരമ്പര്യമാണ് നമുക്കുള്ളതെന്നും മനുഷ്യന്റെ എല്ലിലും തോലിലും ജാതി രേഖപ്പെടുത്തിയിട്ടുണ്ടോ എന്ന് കവിതയിലൂടെ ചോദിച്ച കവികളായിരുന്നു നമുക്കുണ്ടായിരുന്നതെന്നും കവിയും രാജ്യസഭാംഗവുമായ കനിമൊഴി. ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിവല്‍ കേരളയുടെ ഭാഗമായി തിരുവനന്തപുരം തോന്നക്കല്‍ ബയോ 360 ലൈഫ് സയന്‍സസ് പാര്‍ക്കില്‍ സംഘടിപ്പിച്ച പബ്ലിക് ടോക്കില്‍ സംസാരിക്കുകയായിരുന്നു കനിമൊഴി. ഇന്ത്യയില്‍ മറ്റൊരു സംസ്ഥാനവും ശാസ്ത്രത്തെ ഇത്രയധികം ആഘോഷമാക്കുന്നില്ലെന്ന് പറഞ്ഞ കനിമൊഴി ശാസ്ത്രബോധം വര്‍പ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും വ്യക്തമാക്കി. ഇന്ന് ജാതി, മതം തുടങ്ങിയ വാക്കുകള്‍ക്ക് പ്രസക്തി വര്‍ധിക്കുകയാണെന്നും ഇഷ്ടപ്പെട്ട ഭക്ഷണം കഴിക്കുന്നതുകൊണ്ടും വസ്ത്രം ധരിക്കുന്നതുകൊണ്ടുമൊക്കെ ചിലര്‍ സമൂഹത്തില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെടുകയാണെന്നും കനിമൊഴി പറഞ്ഞു. ഈ സാഹചര്യത്തിലാണ് ശാസ്ത്രീയതയുടെയും ശാസ്ത്രബോധത്തിന്റെയും പ്രാധാന്യം വര്‍ധിക്കുന്നതെന്നും അതുകൊണ്ടുതന്നെ സയന്‍സിന് ബദലായി പുരാണങ്ങളെ അവതരിപ്പിക്കുന്നതിനെതിരെ ഒന്നിച്ചു നില്‍ക്കണമെന്നും കനിമൊഴി പറഞ്ഞു. ‘പ്രകൃതി നമ്മളോട് സംസാരിക്കുന്ന ഭാഷയാണ് സയന്‍സ്. ശാസ്ത്രബോധം പ്രചരിപ്പിക്കണം എന്നാവശ്യപ്പെടുന്ന ഭരണഘടനയാണ് നമ്മുടേത്. എന്നാല്‍ അധികാരസ്ഥാനത്ത് ഇരിക്കുന്നവര്‍തന്നെ ശാസ്ത്രത്തെ പുരാണമായും പുരാണത്തെ…

Read More

പട്‌ന: ട്രെയിൻ യാത്രക്കാരനിൽനിന്ന് ജനാല വഴി മൊബൈല്‍ ഫോണ്‍ തട്ടിപ്പറിക്കാന്‍ ശ്രമിച്ച മോഷ്ടാവിന് കിട്ടിയത് എട്ടിന്റെ പണി. ഫോണ്‍ കൈക്കലാക്കാന്‍ കഴിഞ്ഞില്ലെന്നു മാത്രമല്ല യാത്രക്കാര്‍ ഇയാളെ ജനാലവഴി പിടിച്ചുവെക്കുകയും ചെയ്തു. ട്രെയിന്‍ നീങ്ങിത്തുടങ്ങിയതോടെ ഇയാള്‍ അക്ഷരാര്‍ഥത്തില്‍ ട്രെയിനിനുപുറത്ത് തൂങ്ങിയാടി. സംഭവത്തിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറലാണിപ്പോള്‍. എപ്പോള്‍ പകര്‍ത്തിയതാണെന്ന് വ്യക്തമല്ലാത്ത വീഡിയോ ബിഹാറില്‍നിന്നുള്ളതാണെന്നാണ് സൂചന. ട്രെയിനിന്‍റെ ജനാലവഴിയുള്ള മോഷണങ്ങള്‍ ബിഹാറില്‍ പതിവാണ്. ട്രെയിന്‍ നീങ്ങിത്തുടങ്ങുന്ന സമയത്താണ് സാധാരണയായി തട്ടിപ്പറിശ്രമങ്ങള്‍ നടക്കുന്നത്. എന്നാല്‍, ഈ സംഭവത്തില്‍ യാത്രക്കാരന്‍ ഏറെ ശ്രദ്ധ പാലിച്ചിരുന്നതായി വേണം കരുതാന്‍. മോഷ്ടാവ് ട്രെയിനിന് അകത്തേക്ക് കൈ കടത്തിയ ഉടനെ തന്നെ യാത്രക്കാന്‍ കൈയില്‍ പിടികൂടി. മറ്റ് യാത്രക്കാരും ഒപ്പം കൂടി. മോഷ്ടാവ് പിടിവിടുവിക്കാനായി കുതറി നോക്കിയെങ്കിലും പിടിവിട്ടില്ല. യാത്രക്കാര്‍ ഇയാളുടെ തലക്കടിക്കുന്നതും വീഡിയോയില്‍ കാണാം. ഒടുവില്‍ ഇയാളുടെ കൂട്ടാളികള്‍ ഓടിയെത്തിയാണ് ഇയാളെ മോചിപ്പിച്ചത്. 2022-ലും സമാനമായ സംഭവം ബിഹാറില്‍ നടന്നിരുന്നു. അന്ന് മോഷണത്തിന് ശ്രമിച്ചയാള്‍ സാഹെബ്പുര്‍ കമല്‍ സ്റ്റേഷന്‍ മുതല്‍…

Read More

ഹയര്‍സെക്കന്‍ഡറി വാര്‍ഷിക മോഡല്‍ പരീക്ഷ കലണ്ടര്‍ പ്രസിദ്ധീകരിച്ചു. ദിവസേന രണ്ട് പരീക്ഷകള്‍ വെച്ചാണ് നടത്തുന്നത്. കഴിഞ്ഞ വര്‍ഷം ഇത്തരത്തില്‍ രണ്ട് പരീക്ഷകള്‍ നടത്തിയതിനെതിരേ എതിര്‍പ്പുകള്‍ ഉയര്‍ന്നിരുന്നു. അതിന് മുന്‍പുള്ള വര്‍ഷങ്ങളില്‍ ദിവസേന ഒരു പരീക്ഷ വെച്ചായിരുന്നു നടത്തിയിരുന്നത് ഫെബ്രുവരി 15 മുതല്‍ 21 വരെയാണ് ഇത്തവണ മോഡല്‍ പരീക്ഷ. മാര്‍ച്ച് ഒന്ന് മുതലാണ് പൊതുപരീക്ഷ. ദിവസേന രണ്ട് പരീക്ഷയെഴുതുന്നത് ബുദ്ധിമുട്ടാവുമെന്ന് അധ്യാപകരും വിദ്യാര്‍ഥികളും  ചൂണ്ടികാട്ടിയെങ്കിലും അധികൃതരുടെ ഭാഗത്ത് നിന്ന് അനുകൂല നടപടിയുണ്ടായില്ല. പ്രവൃത്തി ദിനങ്ങള്‍ നഷ്ടപ്പെടുത്താതിരിക്കാനാണ് രണ്ട് പരീക്ഷകള്‍ വീതം നടത്തുന്നത് എന്നാണ് അധികൃതരുടെ മറുപടി.

Read More

തിരുവനന്തപുരം: സി.എം.ആര്‍.എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗുരുതരമായ പരാമര്‍ശവുമായി രജിസ്റ്റാര്‍ ഓഫ് കമ്പനീസ് (ആര്‍.ഒ.സി) റിപ്പോര്‍ട്ട്. സി.എം.ആര്‍.എല്ലിനെ പരോക്ഷമായി നിയന്ത്രിക്കുന്നത് മുഖ്യമന്ത്രിയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതാദ്യമായാണ് വിവാദത്തിലേക്ക് മുഖ്യമന്ത്രിയുടെ പേര് നേരിട്ട് കടന്നുവരുന്നത്. സി.എം.ആര്‍.എല്ലിനെ പരോക്ഷമായി നിയന്ത്രിക്കുന്ന മുഖ്യമന്ത്രിക്ക് സര്‍ക്കാര്‍ സ്ഥാപനമായ കെ.എസ്.ഐ.ഡി.സിയില്‍ നേരിട്ടുള്ള നിയന്ത്രണമുണ്ട്. എക്‌സാലോജിക്കുമായി സി.എം.ആര്‍.എല്ലിനുണ്ടായിരുന്നത് തല്‍പ്പരകക്ഷി ഇടപാടാണ്. ഇടപാടിനെ കുറിച്ച് വെളിപ്പെടുത്താത്തത് നിയമലംഘനമാണെന്നും ആര്‍.ഒ.സി. റിപ്പോര്‍ട്ടില്‍ പറയുന്നു. ആരോപണവുമായി ബന്ധപ്പെട്ട് വീണയുടെ പേര് നേരത്തെ പലതവണ ഉയര്‍ന്നുവന്നിരുന്നെങ്കിലും മുഖ്യമന്ത്രിയുടെ പേര് ഇതുവരെ പരാമർശിക്കപ്പട്ടിരുന്നില്ല. ഇപ്പോൾ മുഖ്യമന്ത്രിയുടെ പേര് റിപ്പോര്‍ട്ടില്‍ വന്നതോടെ സര്‍ക്കാരും സി.പി.എമ്മും പ്രതിരോധത്തിലായിരിക്കുകയാണ്.

Read More

തിരുവല്ല: മുൻ ആരോഗ്യമന്ത്രി കെ.കെ. ഷൈലജയ്ക്കെതിരേ പരോക്ഷവിമർശനവുമായി സി.പി.എം. നേതാവ് ജി. സുധാകരൻ. ആരാണ് ഈ ടീച്ചറമ്മ എന്ന് ചോദിച്ച സുധാകരൻ, ഒരു പ്രത്യേക ആൾ മന്ത്രി ആയില്ലെന്നുവെച്ച് വേദനിക്കേണ്ട കാര്യമൊന്നുമില്ലെന്നും പറഞ്ഞു. പത്തനംതിട്ട തിരുവല്ലയിൽ നടന്ന ജോസഫ് എം. പുതുശ്ശേരിയുടെ പുസ്തക പ്രകാശന ചടങ്ങിലായിരുന്നു സുധാകരന്റെ പരാമർശം. പൊളിറ്റിക്കൽ ക്രിമിനൽസ് വളർന്നുവരുന്നുണ്ടെന്നും അത്തരക്കാരുമായി ചങ്ങാത്തംകൂടി പത്രമാധ്യമങ്ങളിൽ കൂടി ചിലർ അവരുടെ താത്പര്യപ്രകാരം വാർത്ത കൊടുക്കുന്നുണ്ടെന്നും സുധാകരൻ പറഞ്ഞു. എം.ടി.യുമായുള്ള വിവാദ വിഷയത്തിൽ, എം.ടി. വാസുദേവൻ നായർ പഠിപ്പിക്കാൻ വരേണ്ടെന്ന് താൻ പറഞ്ഞിട്ടേ ഇല്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, പറയേണ്ട കാര്യങ്ങൾ പറഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പുതുശ്ശേരി പറഞ്ഞു ടീച്ചറമ്മയെ മന്ത്രിയാക്കിയില്ലെന്ന്. ആരാണ് ഈ ടീച്ചറമ്മ. അങ്ങനെ ഒരു അമ്മയെ ഞാൻ കേട്ടിട്ടില്ല. ഒരമ്മയ്ക്കും ആരും അങ്ങനെ പേരിട്ടിട്ടില്ല. അവരവരുടെ പേര് പറഞ്ഞാ മതി. ഒരു പ്രത്യേക ആൾ മന്ത്രി ആയില്ലെന്നുവെച്ച് വേദനിക്കേണ്ട കാര്യമില്ല. കഴിവുള്ള പലരും കേരളത്തിൽ മന്ത്രിമാരായില്ല. വാർധക്യമായില്ല,…

Read More

കോട്ടയം: കേൾക്കുമ്പോൾ വളരെ വിചിത്രം എന്ന് തോന്നാവുന്ന ഒരു ആവശ്യം ഇന്ന് നടന്ന പാലാ നഗരസഭ കൗൺസിൽ യോഗത്തിൽ ഉയർന്നു. നഷ്ടപ്പെട്ടുപോയ തൻറെ ഇയർബഡ്സിനെക്കുറിച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് എം അംഗം ജോസ് ചീരങ്കുഴി രംഗത്തെത്തിയ അസാധാരണ സംഭവമാണ് പാലാ നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ നടന്നത്. സഹ കൗൺസിലർമാരിൽ ഒരാൾ തന്നെയാണ് തൻറെ ഇയർ ബഡ്സ് എടുത്തതെന്നും ജോസ് ആരോപിച്ചു. സംഭവം ഗുരുതരമാണെന്ന് മനസിലാക്കിയ നഗരസഭ അധ്യക്ഷ ഒരാഴ്ച കഴിഞ്ഞ് ചർച്ച ചെയ്യാനായി വിഷയം മാറ്റുകയായിരുന്നു. കൗണ്‍സില്‍ യോഗത്തിനിടെ ജോസ് ഇക്കാര്യം ഉന്നയിച്ചപ്പോല്‍ വിഷയം ഗൗരവമായി എടുത്തിട്ടുണ്ടെന്ന് നഗരസഭ അധ്യക്ഷ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഒരാഴ്ചക്കുള്ളില്‍ ഇയര്‍ ബഡ്സ് എടുത്തയാള്‍ തിരിച്ചേല്‍പിക്കമെന്ന മുന്നറിയിപ്പും കൗണ്‍സില്‍ യോഗത്തില്‍ നഗരസഭ അധ്യക്ഷ മുന്നറിയിപ്പ് നല്‍കി. ഇത്തരമൊരു വിഷയം കൗണ്‍സില്‍ യോഗത്തില്‍ ചര്‍ച്ചയ്ക്ക് വന്നതിന്‍റെ കൗതുകത്തിലാണ് മറ്റു കൗണ്‍സിലമാര്‍. പൊതുവിഷയങ്ങളൊക്കെയാണ് സാധാരണ കൗണ്‍സില്‍ യോഗത്തില്‍ ചര്‍ച്ചയ്ക്ക് വരാറുള്ളതെങ്കിലും അസാധാരമായാണ് ഇയര്‍ ഫോണ്‍ നഷ്ടമായതുമായി ബന്ധപ്പെട്ട്…

Read More

കൊച്ചി: മതനിന്ദ ആരോപിച്ച് അധ്യാപകന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസിൽ 13 വർഷത്തിനുശേഷം അറസ്റ്റിലായ മുഖ്യപ്രതി സവാദിനെ, ആക്രമണത്തിന് ഇരയായ പ്രഫ.ടി.ജെ.ജോസഫ് തിരിച്ചറിഞ്ഞു. എറണാകുളം സബ് ജയിലിൽ നടത്തിയ തിരിച്ചറിയൽ പരേഡിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ സവാദിനെ കഴിഞ്ഞയാഴ്ചയാണ് കണ്ണൂരിൽനിന്ന് എൻഐഎ അറസ്റ്റ് ചെയ്തത്. എറണാകുളം സിജെഎം കോടതിയുടെ നിർദേശ പ്രകാരം മജിസ്ട്രേറ്റിന്റെ നേതൃത്വത്തിലാണ് തിരിച്ചറിയൽ പരേഡ് നടത്തിയത്. പ്രഫ.ടി.ജെ.ജോസഫിനൊപ്പം മകൻ മിഥുൻ ജോസഫ്, സഹോദരി സിസ്റ്റർ സ്റ്റെല്ല എന്നിവരും എത്തിയിരുന്നു. പൗരനെന്ന നിലയിൽ, കോടതി നിർദേശപ്രകാരമാണ് എത്തിയതെന്നും കോടതിയിൽ തെളിവു നല്‍കാൻ ഹാജരാകുമെന്നും ടി.ജെ.ജോസഫ് പ്രതികരിച്ചു. 13 വർഷങ്ങൾക്കിടയിൽ സവാദിന് ഏറെ രൂപമാറ്റം സംഭവിച്ചിട്ടുണ്ട്. കുറ്റകൃത്യം നടത്തുമ്പോൾ 27 വയസുണ്ടായിരുന്ന ഇയാൾക്ക് ഇപ്പോൾ 40 വയസ്സുണ്ട്. കണ്ണൂർ ജില്ലയിൽ 8 വർഷത്തോളം സവാദ് ഒളിവിൽ കഴിഞ്ഞു. വളപട്ടണം മന്നയിലെ ഒരു വാടക ക്വാർട്ടേഴ്സിൽ ഇയാൾ 5 വർഷത്തോളമുണ്ടായിരുന്നു. പിന്നീട് ഇവിടെനിന്ന് ഇരിട്ടി വിളക്കോട്ടേക്കു താമസം മാറ്റി. വിളക്കോട്…

Read More