Author: Reporter

പത്തനംതിട്ട: തിരുവാഭരണ ഘോഷയാത്രക്കിടെ ബ​​ഹ​ളമുണ്ടാക്കിയ എഎസ്ഐയെ സർവീസിൽ നിന്നു സസ്പെൻഡ് ചെയ്തു. പത്തനംതിട്ട എആർ ക്യാമ്പിലെ എഎസ്ഐ ജെസ് ജോസഫിനെയാണ് സസ്പെൻഡ് ചെയ്തത്. അന്വേഷണ വിധേയമാണ് സസ്പെൻഷൻ. തിരുവാഭരണ യാത്രയുടെ മടക്കത്തിൽ ​ഗാർഡ് ഡ്യൂട്ടിയിലുണ്ടായ ഉദ്യോ​ഗസ്ഥൻ ജെസ് ആയിരുന്നു. ഡ്യൂട്ടിക്കിടെ ഇയാൾ ബഹളം വെച്ചതോടെ മദ്യപിച്ചുവെന്ന സംശയത്തിൽ കസ്റ്റഡിയിൽ എടുക്കാൻ ശ്രമിക്കുമ്പോൾ ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നു.

Read More

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിലോടുന്ന ഇലക്ട്രിക് ബസിന്റെ വരവ് ചെലവ് സംബന്ധിച്ച റിപ്പോര്‍ട്ട് കെഎസ്ആര്‍ടിസി ഗതാഗത മന്ത്രിക്ക് സമര്‍പ്പിച്ചു. റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ക്ക് ലഭിച്ചതില്‍ മന്ത്രി ഉദ്യോഗസ്ഥരോട് അതൃപ്തി അറിയിച്ചു. റിപ്പോര്‍ട്ട് പഠിച്ച ശേഷം ഇലക്ട്രിക് ബസിന്റെ കാര്യത്തില്‍ മന്ത്രി കെ ബി ഗണേഷ് കുമാര്‍ തുടര്‍ നടപടി സ്വീകരിക്കും. സിഎംഡി ബിജു പ്രഭാകര്‍ സിഡ്‌നിയില്‍ പോയതിനാല്‍ ജോയിന്റ് എംഡി പ്രമോജ് ശങ്കറാണ് മന്ത്രിക്ക് റിപ്പോര്‍ട്ട് കൈമാറിയത്. തനിക്ക് കിട്ടും മുന്‍പേ മാധ്യമങ്ങള്‍ അത് വാര്‍ത്തയാക്കിയതില്‍ മന്ത്രി ഉദ്യോഗസ്ഥരെ ശകാരിച്ചു. ഇക്കാര്യത്തില്‍ ഉദ്യോഗസ്ഥരോട് വിശദീകരണവും തേടിയിട്ടുണ്ട്. കഴിഞ്ഞ 9 മാസത്തിനിടെ 2.89 കോടി രൂപ ഇ ബസിന് ലാഭം കിട്ടിയെന്നാണ് കണക്ക്. ഇലക്ട്രിക് ബസ് ഇനി വേണ്ട എന്ന് മന്ത്രി പറഞ്ഞതോടെ 45 ഇലക്ട്രിക് ബസുകളുടെ ടെണ്ടര്‍ വിളിക്കുന്നത് കെഎസ്ആര്‍ടിസി മരവിപ്പിച്ചിരിക്കുകയാണ്. കെഎസ്ആര്‍ടിസി ഡിപ്പോകളിലെ ബസ് റൂട്ട് സംബന്ധിച്ച യോഗമാണ് ചേര്‍ന്നതെങ്കിലും ഇലക്ട്രിക് ബസ് വിവാദവും ഉയര്‍ന്നു വരികയായിരുന്നു.

Read More

തൊടുപുഴ: മക്കൾ സംരക്ഷിക്കാത്തതിനെ തുടർന്നു പൊലീസ് ആശുപത്രിയിൽ എത്തിച്ച 76കാരി മരിച്ച സംഭവത്തിൽ മക്കൾക്കെതിരെ കേസ്. അട്ടപ്പള്ളം സ്വദേശി അന്നക്കുട്ടി മാത്യു ആണ് മരിച്ചത്. ഇന്ന് രാവിലെ മെഡിക്കൽ കോളജ് ആശുപത്രിയിലാണ് അവർ മരിച്ചത്. മകൻ സജിമോൻ, മകൾ സിജി എന്നിവർക്കെതിരെ കുമളി പൊലീസാണ് കേസെടുത്തത്. മക്കൾ ഉപേക്ഷിച്ചതിനെ തുടർന്ന് സംരക്ഷിക്കാൻ ആരുമില്ലാതെയാണ് അന്നക്കുട്ടി മാത്യു മരണത്തിനു കീഴ‌ടങ്ങിയത്. അന്നക്കുട്ടി വാടക വീട്ടിൽ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. കിടപ്പിലായതോടെ പഞ്ചായത്ത് അംഗം പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. മകനും മകളും അമ്മയെ ഏറ്റെടുക്കാൻ തയ്യാറാവാതിരുന്നതോടെയാണ് പൊലീസ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചിരുന്നു. ഇവരെ പരിചരിക്കാൻ വനിതാ പൊലീസിനെ നിയോഗിച്ചിരുന്നു. ചികിത്സയ്ക്കിടെയായിരുന്നു അന്ത്യം. വെള്ളിയാഴ്ച ഉച്ചയോടെ നാട്ടുകാരും പഞ്ചായത്തംഗവും അറിയിച്ചതനുസരിച്ച് പൊലീസ് അന്നക്കുട്ടിയുടെ വീട്ടിലെത്തി. ഭക്ഷണവും മരുന്നുമില്ലാതെ അവശനിലയിലായിരുന്ന അന്നക്കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചു. ഭര്‍ത്താവ് മരിച്ച അന്നക്കുട്ടിക്ക് ഒരു മകനും മകളുമുണ്ട്. ഇരുവരും വിവാഹം കഴിച്ച് കുമളിയില്‍ തന്നെയാണ് താമസം. മകന്റെ സംരക്ഷണത്തിലായിരുന്നു…

Read More

കൽപ്പറ്റ: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അയല്‍വാസികളായ ദമ്പതികൾ അറസ്റ്റിൽ. കേണിച്ചിറ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. പൂതാടി കൊവളയില്‍ പ്രജിത്ത്, ഭാര്യ സുജ്ഞാന എന്നിവരെയാണ് കേണിച്ചിറ പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികൾ സഞ്ചരിച്ച വാഹവും പോലീസ് കസ്റ്റഡിയിലെടുത്തു. ഈ മാസം ആറിനാണ് പീഡനത്തിന് ഇരയായ പെൺകുട്ടി കേണിച്ചിറ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. അയൽവാസിയായ പെൺകുട്ടിയെ പൂതാടി സ്വദേശി പ്രജിതൻ ഭാര്യ സുഞ്ജനയുടെ ഒത്താശയോടെ പീഡിപ്പിച്ചുവെന്നാണ് പരാതി. കൗണ്‍സിലിങ്ങിനിടെയാണ് 2020 മുതല്‍ പ്രതികള്‍ ഉപദ്രവിക്കുന്നതായി കുട്ടി വെളിപ്പെടുത്തിയത്. പോക്സോ, തട്ടിക്കൊണ്ടുപോകൽ, ബലാത്സംഗം എന്നീ വകുപ്പുകൾ ചേർത്താണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഒളിവിൽ പോയ പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിരുന്നു. ദമ്പതികളുടെ സുഹൃത്ത് സുരേഷ് കല്‍പ്പറ്റ പോക്‌സോ കോടതിയില്‍ നേരത്തെ കീഴടങ്ങിയിരുന്നു. കേണിച്ചിറ സി.ഐ ശശിധരൻ്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Read More

ഇടുക്കി: ചക്കക്കൊമ്പന്റെ ആക്രമണത്തില്‍ കര്‍ഷകന് ഗുരുതര പരിക്ക്. ചിന്നക്കനാല്‍ ബിഎല്‍ റാം സ്വദേശി വെള്ളക്കല്ലില്‍ സൗന്ദര്‍ രാജിനാണ് പരിക്കേറ്റത്. ഇയാളെ തേനി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയ്ക്ക രണ്ട് മണിയോടെയാണ് സംഭവം. സ്വന്തം കൃഷിയിടത്തില്‍ ജോലി ചെയ്യുന്നതിനിടെയാണ് സൗന്ദര്‍ രാജിനെ ചക്കക്കൊമ്പന്‍ ആക്രമിച്ചത്. കാട്ടാന കൃഷിയിടത്തില്‍ ഇറങ്ങിയ സമയത്ത് കൊച്ചു മകന്‍ സൗന്ദര്‍ രാജിന് ഒപ്പമുണ്ടായിരുന്നു. ഇയാള്‍ക്ക് ഓടി രക്ഷപ്പെടാന്‍ സാധിച്ചു. തുടര്‍ന്ന് നാട്ടുകാര്‍ ഇവിടേയ്ക്ക് വന്നെങ്കിലും ചക്കക്കൊമ്പന്‍ പ്രദേശത്ത് നിലയുറപ്പിച്ചിരുന്നതിനാല്‍ ഉടന്‍ രക്ഷാ പ്രവര്‍ത്തനം നടത്താനായില്ല. പിന്നീട് വനം വകുപ്പ് എത്തി കാട്ടാനയെ ഇവിടെ നിന്നും തുരത്തുകയായിരുന്നു. സൗന്ദര്‍ രാജിന്റെ ഇരുകൈകളും ഒടിയുകയും നെഞ്ചില്‍ ഗുരതരമായി പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. രാജകുമാരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം വിദഗ്ധ ചികിത്സയ്ക്കായി ഇയാളെ തേനി മെഡിക്കല്‍ കോളജിലേയ്ക്ക് കൊണ്ടുപോയി.

Read More

കാസർകോട്: അയോധ്യ രാമക്ഷേത്രത്തിലെ പ്രതിഷ്ഠ ചടങ്ങിനോടനുബന്ധിച്ച് സ്കൂളിന് അവധി നൽകിയ സംഭവത്തിൽ അന്വേഷണത്തിന് നിർദേശം. 24 മണിക്കൂറിനകം അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ മന്ത്രി വി. ശിവൻകുട്ടി നിർദേശം നൽകി. കാസർകോട് കുട്ലു ശ്രീ ഗോപാലകൃഷ്ണ ഹൈസ്ക്കൂളിലാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിർദേശമില്ലാതെ ഇന്ന് അവധി നൽകിയത്. ഹെഡ്മാസ്റ്റര്‍ ഡി.ഇ.ഒക്ക് നല്‍കിയ അപേക്ഷയില്‍ പ്രാണ പ്രതിഷ്ഠയുമായി ബന്ധപ്പെട്ടാണ് അവധി നല്‍കുന്നതെന്നാണ് പറയുന്നത്. അപേക്ഷ സമര്‍പ്പിച്ചെങ്കിലും അനുവദിച്ചിട്ടില്ല എന്നാണ് ഡി.ഇ.ഒ ദിനേശന്‍ പറ‍യുന്നത്. ഇതേക്കുറിച്ച് വാർത്ത വന്നതോടെ വിവാദമാകുകയായിരുന്നു. ഇതോടെയാണ് മന്ത്രി വി. ശിവൻകുട്ടി സംഭവം അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശം നൽകിയത്.

Read More

കൊച്ചി: തൃപ്പൂണിത്തുറ കണ്ണൻകുളങ്ങര ഭാഗത്ത് വീടു നിർമിക്കുന്ന സ്ഥലത്ത് തലയോട്ടിയും എല്ലുകളും ലഭിച്ച സംഭവത്തിന്റെ അന്വേഷണം സ്ഥലത്തേക്കു മണ്ണ് കൊണ്ടുവന്ന മേഖലകളിലേക്ക്. വൈപ്പിൻ അടക്കമുള്ള മേഖലകളില്‍നിന്ന് തറ നിരത്താനായി മണ്ണ് കൊണ്ടുവന്നിട്ടുണ്ടെന്നു പൊലീസ് വൃത്തങ്ങൾ പറഞ്ഞു. അക്കൂട്ടത്തിലാണോ തലയോട്ടിയും എല്ലുകളും എത്തിയതെന്നാണു പൊലീസ് പരിശോധിക്കുന്നത്. പ്രാഥമിക പരിശോധനയിൽ പുരുഷന്റെ തലയോട്ടിയാണു കണ്ടെത്തിയതെന്ന് റിപ്പോർട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും പോസ്റ്റ്‌മോർട്ടം പരിശോധനയിൽ മാത്രമേ ഇതു വ്യക്തമാകൂ എന്ന് പൊലീസ് അറിയിച്ചു. കളമശ്ശേരിയിലെ മെഡിക്കൽ കോളജിലാണു പരിശോധന. തലയോട്ടിയും അതു ലഭിച്ച സ്ഥലത്തുനിന്നുള്ള മണ്ണും ഫൊറൻസിക് പരിശോധനകള്‍ക്കായി അയയ്ക്കുകയാണ് അടുത്ത നടപടി. ഈ പരിശോധനകള്‍ പൂർത്തിയായാൽ മാത്രമേ കേസുമായി ബന്ധപ്പെട്ട് കൂടുതൽ വ്യക്തതയുണ്ടാകുവെന്നു പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസമാണ് കണ്ണൻകുളങ്ങരയിലെ വീട് നിർമാണം നടക്കുന്ന പുരയിടത്തിൽ‍ പ്ലാസ്റ്റിക് പേപ്പറിൽ പൊതിഞ്ഞ നിലയിൽ തലയോട്ടിയും എല്ലുകളും കണ്ടെത്തിയത്. കാഞ്ഞിരമറ്റം സ്വദേശി ഒരു വർഷം മുൻപ് വാങ്ങിയ സ്ഥലമാണിത്. ഇതു വിറ്റയാളും അടുത്തു തന്നെ വീട് നിർ‍മിക്കുന്നുണ്ട്. മൂന്നു മാസം…

Read More

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ സൗദിയിലേക്ക് പോകേണ്ട 30 ഓളം യാത്രക്കാർ ദുരിതത്തിൽ. യാത്ര ചെയ്യാനുള്ള സൗകര്യം നഷ്ടപ്പെട്ടതോടെയാണ് യാത്രികർ എയർപോർട്ടിൽ കുടുങ്ങിയത്. ഇന്ന് രാവിലെ 10:20 നുള്ള ശ്രീലങ്കൻ എയർലൈൻസിൽ പോകേണ്ടവരാണ് കുടുങ്ങി കിടക്കുന്നത്. ഇന്നലെ സൗദിയിലേക്ക് പോകാനിരുന്ന വിമാനത്തിൽ പോകേണ്ടിയിരുന്നവരാണ്. എന്നാൽ വിമാനം റദ്ദായതോടെ യാത്ര മുടങ്ങുകയായിരുന്നു. അതിന് പകരം സൗകര്യമെന്ന രീതിയിൽ ഇന്നത്തെ ടിക്കറ്റ് നൽകിയെങ്കിലും ചെറിയ വിമാനമായതിനാൽ കൊണ്ടുപോകാൻ കഴിയില്ലെന്നായിരുന്നു അധികൃതരുടെ നിലപാട്. നാളെ യാത്രാ സൗകര്യം ചെയ്തു തരാമെന്ന് ഉറപ്പു നൽകിയെങ്കിലും പ്രതീക്ഷയില്ലെന്നാണ് യാത്രക്കാർ.

Read More

ഗുരുവായൂരിൽ വൻ തീപിടിത്തം. വളയംതോട് കുരഞ്ഞിയൂരിൽ സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ‘ചകിരി’ മില്ലിന് തീപിടിച്ചു. തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. ഇന്ന് രാവിലെ പത്തരയോടെയാണ് തീപിടിത്തമുണ്ടായത്. ‘ചകിരി’ മില്ല് പൂർണമായി കത്തിനശിച്ചുവെന്നാണ് വിവരം. മണിക്കൂറുകൾ കഴിഞ്ഞിട്ടും തീ നിയന്ത്രണ വിധേയമാക്കാനായിട്ടില്ല. ഗുരുവായൂർ, കുന്നംകുളം, തൃശൂർ ഫയർ റെസ്‌ക്യൂ സ്റ്റേഷനുകളിലെ സ്റ്റേഷൻ ഓഫീസർമാരുടെ നേതൃത്വത്തിൽ തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. അപകട കാരണം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

Read More

ആലപ്പുഴ: എൻ.കെ. പ്രേമചന്ദ്രൻ എംപി സഞ്ചരിച്ച കാർ മാവേലിക്കര പുതിയകാവിൽ വച്ചു മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ച് അപകടം. എംപിയുടെ നെറ്റിക്കും കാലിനും പരുക്കുണ്ട്. പരുക്ക് ഗുരുതരമല്ല. മാവേലിക്കര ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച എംപിയുടെ കാലിന്റെ എക്സ് റേ എടുത്തു. ഒരു മണിക്കൂർ നിരീക്ഷണത്തിലാണ് എംപി. ചങ്ങനാശ്ശേരിയിൽ മകളുടെ വീട്ടിൽ പോയി കൊല്ലത്തേക്കു മടങ്ങുകയായിരുന്നു എൻ.കെ. പ്രേമചന്ദ്രൻ. ഷോറൂമിൽ നിന്ന് പുതുതായി ഇറക്കിയ മറ്റൊരു കാറിലാണ് ഇടിച്ചത്. അപകടം നടന്ന സമയത്ത് എംപി ഉറക്കത്തിലായിരുന്നു.

Read More