Author: Reporter

ഐസ്വാൾ: മിസോറാമിൽ മ്യാൻമര്‍ സൈനിക വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി അപകടം. മിസോറാമിലെ ലെങ്പുയ് ആഭ്യന്തര വിമാനത്താവളത്തിലാണ് സൈനിക വിമാനം അപകടത്തില്‍പെട്ടത്. അപകടത്തിൽ 6 പേർക്ക് പരിക്കേറ്റു. ആകെ 14 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇറങ്ങുന്നതിനിടെയാണ് വിമാനം റൺവേയിൽ നിന്നും തെന്നിമാറി അപകടം ഉണ്ടായത്. മ്യാൻമറിൽ നിന്നുമെത്തിയ സൈനികരെ തിരികെ കൊണ്ടുപോകാനെത്തിയതായിരുന്നു വിമാനം.

Read More

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകള്‍ വീണയുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് കമ്പനിയും സി.എം.ആര്‍.എല്ലും തമ്മിലുള്ള മാസപ്പടി ഇടപാടില്‍ നടക്കുന്ന അന്വേഷണത്തിനെതിരെ ഹൈക്കോടതിയില്‍ ഉപഹര്‍ജി നല്‍കി ജനപക്ഷം പാര്‍ട്ടി നേതാവ് ഷോണ്‍ ജോര്‍ജ്. കേന്ദ്ര കോര്‍പ്പറേറ്റ് മന്ത്രാലയം പ്രഖ്യാപിച്ച അന്വേഷണത്തിനെതിരെയാണ് ഷോണിന്റെ ഹര്‍ജി. ഗുരുതരമായ വകുപ്പുകള്‍ ചുമത്തിയിട്ടില്ലെന്ന് ആരോപിച്ചാണ് ഹര്‍ജി. ചെയ്യാത്ത സേവനത്തിന് മാസപ്പടിയായി പണം വാങ്ങി എന്ന ഇന്‍കം ടാക്‌സ് ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡ് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് രജിസ്ട്രാര്‍ ഓഫ് കമ്പനീസ് (ആര്‍.ഒ.സി) മൂന്നംഗ സമിതി അന്വേഷിക്കണമെന്ന് കോർപറേറ്റ് മന്ത്രാലയം ഉത്തരവിട്ടത്. നാല് മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് കൈമാറണമെന്നാണ് ഉത്തരവ്. ഇതിനെതിരെയാണ് ഷോണിന്റെ ഹര്‍ജി. കമ്പനി നിയമത്തിലെ 210-ാം വകുപ്പ് പ്രകാരമുള്ള അന്വേഷണത്തിനാണ് നിലവില്‍ ആര്‍.ഒ.സി. ഉത്തരവിട്ടത്. എന്നാല്‍ ഈ വകുപ്പ് പ്രകാരമുള്ളത് കമ്പനി നിയമത്തിനുള്ളില്‍ മാത്രം ഒതുങ്ങുന്ന, ഗൗരവം കുറഞ്ഞ അന്വേഷണമാണെന്നാണ് ഷോണിന്റെ ആരോപണം. ഗൗരവതരമായ കുറ്റകൃത്യങ്ങള്‍ അന്വേഷിക്കാനുള്ള സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസിന്റെ അന്വേഷണമാണ് വേണ്ടതെന്നാണ്…

Read More

തൃശൂര്‍: അതിരപ്പള്ളിയില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ച് പൊലീസുകാരന്‍ മരിച്ചു. കൊല്ലം സ്വദേശിയായ സിവില്‍ പൊലീസ് ഓഫീസര്‍ വൈ വില്‍സനാണ് മരിച്ചത്. ഇന്ന് രാവിലെ ഏഴുമണിയോടെയായിരുന്നു അപകടം. അതിരപ്പള്ളി മേഖലയില്‍ ഗതാത നിയന്ത്രണം ഉള്ളതിനെ തുടര്‍ന്ന് ബസ് സര്‍വീസുകള്‍ നടത്തുന്നില്ല. സഹപ്രവര്‍ത്തകനെ സ്റ്റേഷനിലേക്ക് കൊണ്ടുവരാന്‍ വേണ്ടി പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്. മലക്കപ്പാറ വളവില്‍ വച്ച് തടി കയറ്റിയ ലോറി ഇടിക്കുകയായിരുന്നു. തലയിലുണ്ടായ മുറിവാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നാട്ടിലേക്ക് ട്രാന്‍സ്ഫറിന് അപേക്ഷിച്ച് കാത്തിരിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്.

Read More

തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ആനുകൂല്യങ്ങൾ നിഷേധിക്കുന്നതിൽ പ്രതിഷേധിച്ച് യുഡിഎഫ് സർവീസ് സംഘടനകളുടെ നേതൃത്വത്തിൽ നാളെ പണിമുടക്ക്. പണിമുടക്കിന് മുന്നോടിയായി സർക്കാർ ഡയസ്നോൺ പ്രഖ്യാപിച്ചു. സംസ്ഥാനത്ത് 6 ഗഡു ക്ഷാമബത്ത കുടിശികയാണെന്നു സമരസമിതി ചെയർമാൻ ചവറ ജയകുമാർ പറഞ്ഞു. ഡയസ്നോൺ ബാധകമാകുന്നവരുടെ നാളത്തെ ശമ്പളം ഫെബ്രുവരിയിലെ ശമ്പളത്തിൽ നിന്നും കുറവു ചെയ്യും. പണിമുടക്കു ദിവസം അനുമതിയില്ലാതെ ഹാജരാകാത്ത താൽക്കാലിക ജീവനക്കാരെ സർവീസിൽ നിന്നു നീക്കം ചെയ്യും. അടിയന്തര സാഹചര്യങ്ങളിലൊഴികെ ഒരുവിധ അവധിയും അനുവദിക്കാൻ പാടില്ല.അക്രമ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയോ പൊതുമുതൽ നശിപ്പിക്കുകയോ ചെയ്യുന്ന ജീവനക്കാരെ പ്രോസിക്യൂട്ട് ചെയ്യുമെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.

Read More

കാസർകോട്: കരിന്തളം കോളജിലെ വ്യാജരേഖ കേസിൽ നീലേശ്വരം പൊലീസ് ഹോസ്‌ദുർഗ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. മുൻ എസ്എഫ്ഐ നേതാവ് കെ.വിദ്യ മാത്രമാണു പ്രതി. നിയമനം ലഭിക്കുന്നതിനു വ്യാജ സർട്ടിഫിക്കറ്റ് സമർപ്പിച്ചെന്നാണു കുറ്റപത്രം. വ്യാജരേഖ ചമയ്ക്കാൻ മറ്റു സഹായങ്ങൾ ദിവ്യയ്ക്കു ലഭിച്ചിട്ടില്ലെന്നാണു കുറ്റപത്രത്തിൽ പറയുന്നത്. എറണാകുളം മഹാരാജാസ് കോളജിന്റെ പേരിലുള്ള വ്യാജ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് കരിന്തളം ഗവ. കോളജിൽ വിദ്യ ജോലി ചെയ്തിരുന്നു.

Read More

ഇടുക്കി: പൂപ്പാറയില്‍ വിറക് മുറിയ്ക്കുന്നതിനിടെ യന്ത്രവാള്‍ കഴുത്തില്‍ക്കൊണ്ട് യുവാവിന് ദാരുണാന്ത്യം. മൂലത്തറ കോളനി സ്വദേശി വിഘ്‌നേഷാണ് മരിച്ചത്. തേനി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും യുവാവിന്റെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. വിഘ്‌നേഷ് ജോലി ചെയ്തുവരുന്ന സ്ഥാപനത്തില്‍ ദൈനംദിന തൊഴിലിന്റെ ഭാഗമായി വിറക് മുറിയ്ക്കുന്നതിനിടെയാണ് അപകടമുണ്ടായത്. വിറക് മുറിയ്ക്കുന്നതിനിടെ അവിചാരിതമായി യന്ത്രവാളിന്റെ ദിശ മാറുകയും വാള്‍ വിഘ്‌നേഷിന്റെ കഴുത്തില്‍ കൊള്ളുകയുമായിരുന്നു. ഉടന്‍ തന്നെ മറ്റ് ജോലിക്കാരെത്തി വിഘ്‌നേഷിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അതിനിടയില്‍ തന്നെ മരണം സംഭവിക്കുകയായിരുന്നു. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

Read More

കൊല്ലം: പരവൂര്‍ മജിസ്ട്രേറ്റ് കോടതിയിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ എസ് അനീഷ്യയുടെ ആത്മഹത്യയില്‍ കൂടുതല്‍ തെളിവുകള്‍ പുറത്ത്. ജോലി സംബന്ധമായ മാനസിക സമ്മര്‍ദമാണ് ആത്മഹത്യയിലേക്ക് വഴിവെച്ചതെന്ന് തെളിയിക്കുന്ന ഫോണ്‍ സംഭാഷണങ്ങള്‍ പുറത്തു വന്നു. ഇന്നലെയാണ് അനീഷ്യയെ വീടിനുള്ളിലെ ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മേലുദ്യോഗസ്ഥരില്‍ നിന്ന് മാനസിക പീഡനം നേരിട്ടുവെന്ന് തെളിയിക്കുന്ന തരത്തിലുള്ള ഫോണ്‍ സംഭാഷണങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ട് പരസ്യമാക്കി മേലുദ്യോഗസ്ഥന്‍ അപമാനിച്ചുവെന്നാണ് ശബ്ദരേഖയില്‍ നിന്നും ലഭിക്കുന്ന വിവരങ്ങള്‍. ജോലി ചെയ്യാന്‍ കഴിയാത്ത സാഹചര്യമുണ്ടായി. ഒരു തെറ്റും ചെയ്തിട്ടില്ലെന്നും അനീഷ്യ പറയുന്നതായുള്ള ഫോണ്‍ സംഭാഷണം ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഞായറാഴ്ച രാവിലെയാണ് മരണം നടന്നതെന്നാണ് കരുതുന്നത്. മരണത്തില്‍ ജോലി സംബന്ധമായ സമ്മര്‍ദമാണെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. ഭര്‍ത്താവ് അജിത് കുമാര്‍ മാവേലിക്കര കോടതി ജഡ്ജിയാണ്.

Read More

തിരുവനന്തപുരം: യുവാക്കളുടെ കുടിയേറ്റ വിഷയത്തില്‍ വിമര്‍ശനം ഉന്നയിച്ച സിറോ മലബാര്‍ സഭ ചങ്ങനാശേരി ആര്‍ച്ച് ബിഷപ്പിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ജീവിക്കാന്‍ കഴിയാതെ യുവാക്കള്‍ വിദേശത്തേക്ക് പോവുകയാണെന്നായിരുന്നു ആര്‍ച്ച് ബിഷപ്പ് ജോസഫ് പെരുന്തോട്ടത്തിന്റെ പരാമര്‍ശം. എന്നാല്‍ യുവാക്കളുടെ കുടിയേറ്റ വിഷയത്തില്‍ ആശങ്കപ്പെടേണ്ടെതില്ലെന്നും കാലത്തിന്റെ മാറ്റമാണെന്നും മുഖ്യമന്ത്രി മറുപടി നല്‍കി. ആര്‍ച്ച് ബിഷപ്പ് പറഞ്ഞതിനെ പിന്തുണക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനും പറഞ്ഞു. ദൈവത്തിന്റെ നാട്ടില്‍ ജീവിതം വിജയിപ്പിക്കാനാകില്ലെന്ന തോന്നല്‍ പലരിലുമുണ്ടെന്ന് ആര്‍ച്ച് ബിഷപ്പ് പറഞ്ഞു. ഈ നാട്ടില്‍ ജീവിച്ച് വിജയിക്കാന്‍ എല്ലാവര്‍ക്കും കഴിയാത്ത അവസ്ഥയാണ്. സിറോ മലബാര്‍ സഭയില്‍ നിന്ന് മാത്രം അല്ല മറ്റ് പല സഭകളിലും നിന്ന് യുവജനങ്ങള്‍ പുറത്തേക്ക് പോകുന്ന സ്ഥിതിയുണ്ട്. അതിന് മാറ്റം വരുത്താന്‍ ഭരണാധികാരികള്‍ക്ക് സാധിക്കണമെന്ന് മുഖ്യമന്ത്രിയോട് പറയുന്നുവെന്ന് പറഞ്ഞ ജോസഫ് പെരുന്തോട്ടം, യുവജനങ്ങള്‍ ഇവിടെ ജീവിച്ച് ജോലി ചെയ്യണമെന്നും പറഞ്ഞു. എന്നാല്‍ ലോകം മാറ്റത്തിന് വിധേയമെന്നായിരുന്നു മുഖ്യമന്ത്രി…

Read More

ബം​ഗളൂരു: അയോധ്യ രാമ ക്ഷേത്രത്തിന്റെ മോർഫ് ചെയ്ത ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. കർണാടകയിലെ ​ഗഡാ​ഗ് സ്വദേശി താജുദ്ദീൻ ദഫേദാർ ആണ് പിടിയിലായത്. ​ഗജേന്ദ്ര​ഗഡ് പൊലീസ് പിടികൂടിയത്. രാമ ക്ഷേത്രത്തിന്റെ മുകളിൽ പാകിസ്ഥാൻ പതാകയും താഴെ ബാബറി മസ്ജിദ് എന്ന രേഖപ്പെടുത്തിയ ചിത്രമാണ് ഇയാൾ പ്രചരിപ്പിച്ചതെന്നു പൊലീസ് പറഞ്ഞു. ചിത്രം വലിയ തോതിൽ പ്രചരിച്ചതിനു പിന്നാലെ ഹിന്ദുത്വ സംഘടന പ്രവർത്തകർ നൽകിയ പരാതിയിലാണ് നടപടി. ഫെയ്സ്ബുക്കിൽ കണ്ട ചിത്രം അബദ്ധത്തിൽ ഷെയർ ചെയ്തതാണെന്നു ഇയാൾ പറഞ്ഞതെന്നു പൊലീസ് വ്യക്തമാക്കുന്നു. രാമക്ഷേത്ര പ്രാണ പ്രതിഷ്ഠ നടന്നതിനു പിന്നാലെയാണ് പോസ്റ്റ് പ്രചരിച്ചത്. ഇയാൾ ഏതെങ്കിലും സംഘടനയുമായി ബന്ധമുള്ള ആളാണോ എന്നു അന്വേഷിക്കുന്നതായി പൊലീസ് വ്യക്തമാക്കി.

Read More

പുതുച്ചേരി: പുതുച്ചേരിയില്‍ ഗൃഹപ്രവേശനത്തിന് മുന്‍പ് മൂന്ന് നില വീട് ഇടിഞ്ഞുവീണു. ആര്‍ക്കും പരിക്കില്ല. ഓവുചാല്‍ നിര്‍മ്മാണത്തിനായി നിലം കുഴിച്ചപ്പോഴാണ് വീട് ഇടിഞ്ഞ് വീണത്. അടുത്തമാസം ഒന്നിന് ഗൃഹപ്രവേശം നിശ്ചയിച്ച വീടാണ് ഇടിഞ്ഞുവീണത്. മാട്ടുപ്പെട്ടി ഉപ്പണം ബ്ലോക്കിലാണ് റോഡിന് സമീപത്തെ വീടാണ് ഇടിഞ്ഞു തകര്‍ന്നത്. ഈ പ്രദേശത്ത് ആകാശപ്പാത നിര്‍മ്മിക്കാനായി കുഴിയെടുത്തപ്പോഴാണ് ഇടിഞ്ഞുവീണത്. സാവിത്രിയെന്ന സ്ത്രീക്ക് സര്‍ക്കാര്‍ സൗജന്യമായി പട്ടയം നല്‍കിയ ഭുമിയില്‍ നിര്‍മ്മിച്ച വീടാണ് ഇടിഞ്ഞ് വീണത്. ഗൃഹപ്രവേശനത്തിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് അപകടം ഉണ്ടായത്. രാവിലെ കുഴിയെടുത്തപ്പോള്‍ വീടിന് കുലുക്കമുണ്ടായിരുന്നു. വീട് പിറകിലേക്ക് മറിഞ്ഞ് വീണതിനാല്‍ വലിയ അപകടമൊന്നും ഉണ്ടായില്ല. ഏറെനാളത്തെ അദ്ധ്വാനം കൊണ്ടാണ് സാവിത്രി ഇത്തരത്തിലൊരു വീട് നിര്‍മ്മിച്ചതെന്ന് നാട്ടുകാര്‍ പറഞ്ഞു. വീട് തകര്‍ന്നതിന് പിന്നില്‍ അധികൃതരുടെ അനാസ്ഥയാണെന്ന് ആരോപിച്ച് നാട്ടുകാര്‍ റോഡ് ഉപരോധിച്ചു. മന്ത്രി ഉള്‍പ്പടെ സ്ഥലത്തെത്തി സാധ്യമായ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. എന്നല്‍ അടിത്തറ പണിതതിലെ പ്രശ്‌നമാണ് വീട് ഇടിയാന്‍ കാരണമായതെന്നും മന്ത്രി പറഞ്ഞു.

Read More