Author: Reporter

മനാമ: അൽ റബീഹ് മെഡിക്കൽ സെന്റർ പുതിയ ജഴ്സി പ്രകാശനം ചെയ്തു. മെഡിക്കൽ ഗ്രൂപ്പുകളുടെ ക്രിക്കറ്റ് ടൂർണമെന്റ് ആയ ബഹ്‌റൈൻ മെഡിക്കൽ ക്രിക്കറ്റ് ലീഗ് ഭാഗമായി ബുസൈത്തീൻ ഗ്രൗണ്ടിൽ നടക്കുന്ന മത്സരത്തിൽ അൽ റബീഹിന്റെ ടീം ആയ AL RABEEH CC യെ പ്രധിനിധീകരിച്ച് ആഷിഖ്, സഹൽ, ഷൈജാസ്, ഡിജിൽ, അലി.അൻഷാജ്. തുടങ്ങിയവരും മറ്റു മെഡിക്കൽ ഗ്രൂപ്പ് അംഗങ്ങളുടെയും സാന്നിധ്യത്തിൽ ടീമിന്റെ പുതിയ ജഴ്സി പ്രകാശനം നിർവഹിച്ചു.

Read More

കോഴിക്കോട്∙ മുക്കത്ത് പൊലീസ് കസ്റ്റഡിയിലുണ്ടായിരുന്ന മണ്ണുമാന്തി യന്ത്രം കടത്തിക്കൊണ്ടുപോയ സംഭവത്തില്‍ സസ്പെന്‍ഷനിലായ എസ്ഐ ടി.ടി.നൗഷാദിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. സംഭവത്തിൽ എസ്ഐയ്ക്ക് പങ്കുള്ളതായി ക്രൈംബ്രാഞ്ച് കണ്ടെത്തി. അറസ്റ്റിനു പിന്നാലെ ജാമ്യത്തിൽ വിട്ടയച്ചു. കൊടിയത്തൂർ പഞ്ചായത്തിലെ വാലില്ലാപ്പുഴ തോട്ടുമുക്കം റോഡിലെ പുതിയനിടത്ത് സെപ്റ്റംബർ 19ന് വൈകിട്ട് 7 മണിയോടെ മണ്ണുമാന്തി യന്ത്രവും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചിരുന്നു. പൊലീസ് കസ്റ്റഡിയിലെടുത്ത മണ്ണുമാന്തി യന്ത്രത്തിന് ഇൻഷുറൻസ് ഇല്ലെന്ന് കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് മുക്കം പൊലീസ് സ്റ്റേഷൻ പരിസരത്തു നിന്നും മണ്ണുമാന്തി യന്ത്രം കടത്തി പകരം ഇൻഷുറൻസ് രേഖകൾ ഉള്ള മറ്റൊരെണ്ണം എത്തിച്ചത്. ഇതിന് എസ്ഐ ഒത്താശ ചെയ്തുനൽകിയെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. ജെസിബി ഉടമയുടെ മകൻ മാർട്ടിൻ മാതാളിക്കുന്നേൽ ഉൾപ്പടെ 6 പേര്‍ നേരത്തേ അറസ്റ്റിലായിരുന്നു. അപകടത്തിൽ ബൈക്ക് യാത്രക്കാരനായ തോട്ടുമുക്കം സ്വദേശി സുധീഷാണ് മരിച്ചത്.

Read More

ന്യൂഡൽഹി: മണിപ്പൂരിലെ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി മൂന്നംഗ ആഭ്യന്തര മന്ത്രാലയ സംഘം മണിപ്പൂരിലെത്തി. ഉപദേഷ്ടാവ് എ കെ മിശ്രയുടെ നേതൃത്വത്തിലുള്ള ആഭ്യന്തര മന്ത്രാലയ പാനൽ ഇന്നലെയാണ് മണിപ്പൂരിലെത്തിയത്. എ കെ മിശ്ര, എസ്ഐബി ജോയിന്റ് ഡയറക്ടർമാരായ മന്ദീദ് സിംഗ് തുലി, രാജേഷ് കുംബ്ലെ എന്നിവരാണ് മൂന്നംഗ സംഘത്തിലുള്ളത്. എംഎച്ച്‌എ സംഘം മണിപ്പൂരിലെ വംശീയ വിഭാഗവുമായിട്ടായിരുന്നു ആദ്യ കൂടിക്കാഴ്ച നടത്തിയഹ്. മണിപ്പൂരിലെ മെയ്തേയ് സാമൂഹിക-സാംസ്കാരിക സംഘടനയായ അറംബായ് തങ്കോളുമായി പ്രതിനിധി സംഘം പിന്നീട് കൂടിക്കാഴ്ച നടത്തുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. മണിപ്പൂരിൽ അടുത്തിടെ നടന്ന കൊലപാതകങ്ങൾക്കും അക്രമങ്ങൾക്കും പിന്നാലെയാണ് സംഘത്തിന്റെ സന്ദർശനം എന്നത് ശ്രദ്ധേയം. കഴിഞ്ഞ ദിവസം മണിപ്പൂരിൽ നടന്ന ഏറ്റമുട്ടലിൽ രണ്ട് പോലീസ് ഉദ്യോ​ഗസ്ഥർ കൊല്ലപ്പെട്ടിരുന്നു. അതിന്റെ പിറ്റേ ദിവസം രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി അഞ്ച് സാധാരണക്കാരെ അജ്ഞാതരായ അക്രമികൾ കൊലപ്പെടുത്തിയതായി പോലീസ് പറഞ്ഞു. കഴിഞ്ഞ വർഷം മെയിൽ ആരംഭിച്ച വംശീയ കലാപത്തിൽ ഇതുവരെ 180 ലധികം ആളുകളാണ് കൊല്ലപ്പെട്ടത്. വംശീയ കലാപം രൂക്ഷമായ…

Read More

മനാമ: അൽ മന്നാഇ കമ്മ്യൂണിറ്റീസ് അവേർനെസ്സ് സെന്റർ (മലയാള വിഭാഗം) സൽമാനിയ മെഡിക്കൽ കോംപ്ലെക്സുമായി സഹകരിച്ച് നടത്തിയ രക്ത ദാന ക്യാമ്പ് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. അൽ മന്നാഇ സെന്റർ മേധാവി ഡോ. സഅദുല്ല അൽ മുഹമ്മദി ക്യാമ്പ് ഉൽഘാടനം ചെയ്തു. സെന്റർ മേധാവി ഫവാസ് മുഹമ്മദ് അൽ മന്നാഇ മുഖ്യാതിഥി ആയിരുന്നു. എം. എം. രിസാലുദ്ദീൻ, വി.പി. അബ്ദു റസാഖ്, അബ്ദുസ്സലാം, ടി.പി. അബ്ദുൽ അസീസ്, സി.കെ. അബ്ദുല്ല, ഫക്രുദ്ദീൻ അലി അഹ്മദ്, ഹംസ റോയൽ, കോയ ഈസ ടൗൺ, സമീർ റഫ, എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. രാവിലെ 7:30 മുതൽ 11:30 വരെ നടന്ന ക്യാമ്പിൽ ഏകദേശം നൂറിലധികം പേർ രക്തദാനം നിർവ്വഹിച്ചു. കെ.എം.സി.സി. കണ്ണൂർ ജില്ലാ ഭാരവാഹി സിദ്ദീഖ് എന്നിവർ ക്യാമ്പ് സന്ദർശിച്ചു. ബിനു ഇസ്മാഈൽ, സി.എം. അബ്ദു ലത്വീഫ് ,മുഹമ്മദ് ഷംസീർ, സുആദ്, ലത്തീഫ് അലിയമ്പത്ത്,ദിൽഷാദ് മുഹറഖ്, അബ്ദുൽ ഗഫൂർ, സലിം പാടൂർ, തൗസീഫ്…

Read More

തിരുവനന്തപുരം: എസ്.എസ്.എൽ.സി മോഡൽ പരീക്ഷയുടെ ചോദ്യപേപ്പറുകൾ നിരവധി വർഷങ്ങളായി സംസ്ഥാനത്തെ വിവിധ സർക്കാർ പ്രസ്സുകളിൽ പ്രിന്റ് ചെയ്ത് ജില്ലാ വിദ്യാഭ്യാസ ഓഫീസർമാർ മുഖേന സ്‌കൂളുകൾക്ക് വിതരണം ചെയ്യുന്ന രീതിയാണ് തുടർന്നു വരുന്നതെന്ന് മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു.പ്രസ്തുത ചോദ്യപേപ്പറിന്‍റെ പ്രിന്റിംഗ്, വിതരണം എന്നിവയുടെ ചെലവുകൾക്കായി എസ്.സി./എസ്.ടി./ഒ.ഇ.സി. വിഭാഗങ്ങൾ, അനാഥരായ കുട്ടികൾ എന്നിവരൊഴികെ ഫീസ് ഇളവിന് അർഹത ഇല്ലാത്ത പരീക്ഷാർത്ഥികളിൽ നിന്നും പത്ത് രൂപ വീതം ബന്ധപ്പെട്ട ഹെഡ്മാസ്റ്റർ മുഖാന്തിരം ജില്ലാ വിദ്യാഭ്യാസ ഓഫീസർ ശേഖരിക്കുന്നുണ്ട്. ചോദ്യപേപ്പർ വിതരണത്തിന് ചെലവാകുന്ന തുക കഴിച്ച് ബാക്കിയുള്ള തുക പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിൽ ക്യൂ.ഐ.പി. വിഭാഗം വിദ്യാഭ്യാസ ഉപഡയറക്ടർക്ക് ജില്ലാ വിദ്യാഭ്യാസ ഓഫീസർമാർ ഡി.ഡി ആയി കൈമാറുന്ന നടപടിയാണ് കാലങ്ങളായി തുടർന്നു വരുന്നത്. എസ്.എസ്.എൽ.സി മോഡൽ പരീക്ഷയുമായി ബന്ധപ്പെട്ട് അനേക വർഷങ്ങളായി ചെയ്തു വരുന്ന നടപടിക്രമം ഈ വർഷവും തുടർന്നുവെന്നതല്ലാതെ പരീക്ഷാർത്ഥികളിൽ നിന്നും ഫീസ് ശേഖരിയ്ക്കുന്നതിന് പുതിയ തീരുമാനം എടുത്ത് നടപ്പിലാക്കിയ നടപടി അല്ല.മുൻവർഷങ്ങളിൽ എസ്.എസ്.എൽ.സി മോഡൽ…

Read More

ഐസ്വാൾ: മിസോറാമിൽ മ്യാൻമര്‍ സൈനിക വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി അപകടം. മിസോറാമിലെ ലെങ്പുയ് ആഭ്യന്തര വിമാനത്താവളത്തിലാണ് സൈനിക വിമാനം അപകടത്തില്‍പെട്ടത്. അപകടത്തിൽ 6 പേർക്ക് പരിക്കേറ്റു. ആകെ 14 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇറങ്ങുന്നതിനിടെയാണ് വിമാനം റൺവേയിൽ നിന്നും തെന്നിമാറി അപകടം ഉണ്ടായത്. മ്യാൻമറിൽ നിന്നുമെത്തിയ സൈനികരെ തിരികെ കൊണ്ടുപോകാനെത്തിയതായിരുന്നു വിമാനം.

Read More

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകള്‍ വീണയുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് കമ്പനിയും സി.എം.ആര്‍.എല്ലും തമ്മിലുള്ള മാസപ്പടി ഇടപാടില്‍ നടക്കുന്ന അന്വേഷണത്തിനെതിരെ ഹൈക്കോടതിയില്‍ ഉപഹര്‍ജി നല്‍കി ജനപക്ഷം പാര്‍ട്ടി നേതാവ് ഷോണ്‍ ജോര്‍ജ്. കേന്ദ്ര കോര്‍പ്പറേറ്റ് മന്ത്രാലയം പ്രഖ്യാപിച്ച അന്വേഷണത്തിനെതിരെയാണ് ഷോണിന്റെ ഹര്‍ജി. ഗുരുതരമായ വകുപ്പുകള്‍ ചുമത്തിയിട്ടില്ലെന്ന് ആരോപിച്ചാണ് ഹര്‍ജി. ചെയ്യാത്ത സേവനത്തിന് മാസപ്പടിയായി പണം വാങ്ങി എന്ന ഇന്‍കം ടാക്‌സ് ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡ് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് രജിസ്ട്രാര്‍ ഓഫ് കമ്പനീസ് (ആര്‍.ഒ.സി) മൂന്നംഗ സമിതി അന്വേഷിക്കണമെന്ന് കോർപറേറ്റ് മന്ത്രാലയം ഉത്തരവിട്ടത്. നാല് മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് കൈമാറണമെന്നാണ് ഉത്തരവ്. ഇതിനെതിരെയാണ് ഷോണിന്റെ ഹര്‍ജി. കമ്പനി നിയമത്തിലെ 210-ാം വകുപ്പ് പ്രകാരമുള്ള അന്വേഷണത്തിനാണ് നിലവില്‍ ആര്‍.ഒ.സി. ഉത്തരവിട്ടത്. എന്നാല്‍ ഈ വകുപ്പ് പ്രകാരമുള്ളത് കമ്പനി നിയമത്തിനുള്ളില്‍ മാത്രം ഒതുങ്ങുന്ന, ഗൗരവം കുറഞ്ഞ അന്വേഷണമാണെന്നാണ് ഷോണിന്റെ ആരോപണം. ഗൗരവതരമായ കുറ്റകൃത്യങ്ങള്‍ അന്വേഷിക്കാനുള്ള സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസിന്റെ അന്വേഷണമാണ് വേണ്ടതെന്നാണ്…

Read More

തൃശൂര്‍: അതിരപ്പള്ളിയില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ച് പൊലീസുകാരന്‍ മരിച്ചു. കൊല്ലം സ്വദേശിയായ സിവില്‍ പൊലീസ് ഓഫീസര്‍ വൈ വില്‍സനാണ് മരിച്ചത്. ഇന്ന് രാവിലെ ഏഴുമണിയോടെയായിരുന്നു അപകടം. അതിരപ്പള്ളി മേഖലയില്‍ ഗതാത നിയന്ത്രണം ഉള്ളതിനെ തുടര്‍ന്ന് ബസ് സര്‍വീസുകള്‍ നടത്തുന്നില്ല. സഹപ്രവര്‍ത്തകനെ സ്റ്റേഷനിലേക്ക് കൊണ്ടുവരാന്‍ വേണ്ടി പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്. മലക്കപ്പാറ വളവില്‍ വച്ച് തടി കയറ്റിയ ലോറി ഇടിക്കുകയായിരുന്നു. തലയിലുണ്ടായ മുറിവാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നാട്ടിലേക്ക് ട്രാന്‍സ്ഫറിന് അപേക്ഷിച്ച് കാത്തിരിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്.

Read More

തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ആനുകൂല്യങ്ങൾ നിഷേധിക്കുന്നതിൽ പ്രതിഷേധിച്ച് യുഡിഎഫ് സർവീസ് സംഘടനകളുടെ നേതൃത്വത്തിൽ നാളെ പണിമുടക്ക്. പണിമുടക്കിന് മുന്നോടിയായി സർക്കാർ ഡയസ്നോൺ പ്രഖ്യാപിച്ചു. സംസ്ഥാനത്ത് 6 ഗഡു ക്ഷാമബത്ത കുടിശികയാണെന്നു സമരസമിതി ചെയർമാൻ ചവറ ജയകുമാർ പറഞ്ഞു. ഡയസ്നോൺ ബാധകമാകുന്നവരുടെ നാളത്തെ ശമ്പളം ഫെബ്രുവരിയിലെ ശമ്പളത്തിൽ നിന്നും കുറവു ചെയ്യും. പണിമുടക്കു ദിവസം അനുമതിയില്ലാതെ ഹാജരാകാത്ത താൽക്കാലിക ജീവനക്കാരെ സർവീസിൽ നിന്നു നീക്കം ചെയ്യും. അടിയന്തര സാഹചര്യങ്ങളിലൊഴികെ ഒരുവിധ അവധിയും അനുവദിക്കാൻ പാടില്ല.അക്രമ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയോ പൊതുമുതൽ നശിപ്പിക്കുകയോ ചെയ്യുന്ന ജീവനക്കാരെ പ്രോസിക്യൂട്ട് ചെയ്യുമെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.

Read More

കാസർകോട്: കരിന്തളം കോളജിലെ വ്യാജരേഖ കേസിൽ നീലേശ്വരം പൊലീസ് ഹോസ്‌ദുർഗ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. മുൻ എസ്എഫ്ഐ നേതാവ് കെ.വിദ്യ മാത്രമാണു പ്രതി. നിയമനം ലഭിക്കുന്നതിനു വ്യാജ സർട്ടിഫിക്കറ്റ് സമർപ്പിച്ചെന്നാണു കുറ്റപത്രം. വ്യാജരേഖ ചമയ്ക്കാൻ മറ്റു സഹായങ്ങൾ ദിവ്യയ്ക്കു ലഭിച്ചിട്ടില്ലെന്നാണു കുറ്റപത്രത്തിൽ പറയുന്നത്. എറണാകുളം മഹാരാജാസ് കോളജിന്റെ പേരിലുള്ള വ്യാജ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് കരിന്തളം ഗവ. കോളജിൽ വിദ്യ ജോലി ചെയ്തിരുന്നു.

Read More