Author: Reporter

കൊച്ചി: ഗുണ്ടാസംഘങ്ങള്‍ക്കെതിരെ ശക്തമായ നടപടിയുമായി കൊച്ചി സിറ്റി പോലീസ്. രണ്ട് രാത്രികളായി കൊച്ചി നഗരം കേന്ദ്രീകരിച്ച് അതീവരഹസ്യമായി നടത്തിയ സ്‌പെഷ്യല്‍ ഡ്രൈവില്‍ ഗുണ്ടകള്‍, സ്ഥിരം കുറ്റവാളികള്‍, മയക്കുമരുന്ന് ഇടപാടുകാര്‍, പിടികിട്ടാപ്പുള്ളികള്‍ എന്നിവരുള്‍പ്പെടെ നിരവധി പേരെയാണ് പോലീസ് പിടികൂടിയത്. 50-ലേറെ പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. നഗരത്തില്‍ കുറ്റകൃത്യങ്ങളും മയക്കുമരുന്ന് ഇടപാടുകളും വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലൊരു സ്‌പെഷ്യല്‍ ഡ്രൈവ് നടത്താന്‍ കൊച്ചി പോലീസ് തീരുമാനിച്ചത്. സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്ന് ഗുണ്ടകള്‍ കൊച്ചിയിലെത്തുകയും പല കുറ്റകൃത്യങ്ങള്‍ നടത്തുകയും ചെയ്യുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. ഇത് തടയാനാണ് ശക്തമായ നടപടിയുമായി പോലീസ് രംഗത്തെത്തിയത്. ബുധനാഴ്ച രാവിലെ 10 മണിവരെ പോലീസിന്റെ റെയ്ഡ് നീണ്ടു.

Read More

കോഴിക്കോട്: വികലാംഗ പെൻഷൻ മുടങ്ങി ജീവിതം വഴിമുട്ടിയതോടെ തൂങ്ങിമരിച്ച വയോധികന്റെ മൃതദേഹവുമായി കലക്ടറേറ്റിനു മുന്നിൽ പ്രതിഷേധ സമരം നടത്തി യുഡിഎഫ് ജനപ്രതിനിധികൾ. പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷമാണ് മൃതദേഹവുമായി സമരക്കാർ കലക്ടറേറ്റിലെത്തിയത്. ‘പിണറായി സർക്കാർ മരിച്ചിരിക്കുന്നു’ എന്ന മുദ്രാവാക്യവുമായിട്ടായിരുന്നു പ്രതിഷേധം. എം.കെ.രാഘവൻ എംപി, കോഴിക്കോട് ഡിസിസി പ്രസിഡന്റ്‌ പ്രവീൺ കുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സമരം. നീതി ലഭിക്കുന്നതു വരെ സമരം തുടരുമെന്ന് എം.കെ.രാഘവൻ പറഞ്ഞു. ചക്കിട്ടപാറ പഞ്ചായത്ത് അഞ്ചാം വാർഡ് മുതുകാട് പുഷ്പഗിരി വളയത്ത് ജോസഫ് (77) ആണ് ഇന്നലെ ഉച്ചയോടെ വീടിനു മുന്നിൽ തൂങ്ങിമരിച്ചത്. കലക്ടർക്കും പഞ്ചായത്ത് സെക്രട്ടറിക്കും പൊലീസിലുമെല്ലാം പരാതി നൽകിയിട്ടും മുടങ്ങിയ പെൻഷൻ തുക ലഭിച്ചിരുന്നില്ല. പെൻഷൻ ലഭിക്കാത്തതും സാമ്പത്തിക ബുദ്ധിമുട്ടും സൂചിപ്പിക്കുന്ന ആത്മഹത്യക്കുറിപ്പ് ലഭിച്ചതായി പൊലീസ് അറിയിച്ചു. തനിക്കും ഭിന്നശേഷിക്കാരിയായ മകൾ ജിൻസിക്കും സർക്കാരിൽ നിന്നുള്ള പെൻഷൻ മുടങ്ങിയതായി കാണിച്ച് നവംബറിൽ ജോസഫ് ചക്കിട്ടപാറ പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകിയിരുന്നു. 15 ദിവസത്തിനകം പെൻഷൻ ലഭിച്ചില്ലെങ്കിൽ…

Read More

കൊച്ചി: വിദ്യാർഥി സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ അടച്ച എറണാകുളം മഹാരാജാസ് കോളജ് വീണ്ടും തുറന്നു. കോളജ് അധികൃതരുമായുള്ള ചർച്ചയെ തുടർന്ന് കോളജ് തുറന്നെങ്കിലും ആദ്യ ദിവസം കുറച്ച് വിദ്യാർഥികൾ മാത്രമാണ് എത്തിയത്. അതിനിടെ കോളജിൽ എസ്‌എഫ്ഐ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചു. എസ്‌എഫ്‌ഐ യൂണിറ്റ് സെക്രട്ടറി പി.എ.അബ്ദുൾ നാസറിനെ വെട്ടിയവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് എസ്എഫ്ഐ സമരം തുടരുന്നത്. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു കോളജിൽ സംഘർഷം ആരംഭിച്ചത് എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയും മൂന്നാം വർഷ ചരിത്ര ബിരുദ വിദ്യാർഥിയുമായ കാസർകോട് മഞ്ചേശ്വരം സ്വദേശി പി.എ.അബ്ദുൾ നാസറിന് കോളജിൽ വെട്ടേൽക്കുകയായിരുന്നു. ഇതിനു പിന്നിൽ കെഎസ്‍യു–ഫ്രറ്റേണിറ്റി പ്രവർത്തകരാണെന്ന് എസ്എഫ്ഐ ആരോപിച്ചിരുന്നു. എസ്എഫ്ഐക്കാർ തങ്ങളുടെ നേതാക്കള്‍ക്കെതിരെ ആക്രമണമഴിച്ചു വിടുകയാണെന്ന് ആരോപിച്ച് കെഎസ്‍യുവും രംഗത്തെത്തി. ഇരു വിഭാഗങ്ങളും തമ്മിലുള്ള സംഘർഷം വർധിച്ചതോടെയാണ് അനിശ്ചിത കാലത്തേക്ക് കോളജ് അടച്ചിടാൻ തീരുമാനിച്ചത്. ഇതിനു പിന്നാലെ സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ കോളജ് പ്രത്യേക സമിതിക്ക് രൂപം നൽകിയിരുന്നു. ഇരു വിഭാഗങ്ങളും പൊലീസിലും പരാതി നൽകിയിട്ടുണ്ട്.

Read More

മനാമ: ബഹ്‌റൈനിൽ 8 വർഷത്തോളം നിറസാന്നിധ്യമായി മാറിയ ബീറ്റ്‌സ് ഓഫ് ബഹ്‌റൈൻ എന്ന വാദ്യോപകരണ സംഘം തങ്ങൾ നടത്തുന്ന കരുണയിൻ ഹൃദയതാളം എന്ന സഹായ പദ്ധതിയിലൂടെ 1,75,000 രൂപ ചിലവിൽ 17 പേർക്ക് ഉപജീവനത്തിന് മാർഗമായി തയ്യൽ മെഷീനുകൾ കേരളത്തിന്റെ വിവിധ ജില്ലകളിൽ നൽകി. ചെങ്ങന്നൂർ ജോയിന്റ് RTO ആർ പ്രസാദ് വെൺമണി ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന ചടങ്ങിൽ വിതരണത്തിൻറെ ഔപചാരിക ഉദ്ഘാടനം നിർവഹിച്ചു .സ്കൂൾ പ്രിൻസിപ്പൽ ബിനുമോൾ കോശി , നാഷണൽ സർവീസ് സ്കീം സംഘടന ഭാരാവാഹികൾ, മറ്റ് പൗരപ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. ക്രിസ്തുമസിനോട് അനുബന്ധിച്ചു കരോൾ സംഘം ആയി ജാതി മതഭേദമെന്യേ ബഹ്‌റൈനിലെ വിവിധ ഭവനങ്ങൾ സന്ദർശിച്ച സമാഹരിച്ച തുകയിൽ നിന്ന് ആണ് ഈ പദ്ധതി പൂർത്തീകരിക്കാൻ സാധിച്ചത് എന്ന് കൺവീനർമാരായ സിൻസൺ ചാക്കോ, പുലിക്കോട്ടിൽ അജേഷ് കോശി എന്നിവർ വാർത്താകുറിപ്പിൽ അറിയിച്ചു.

Read More

മനാമ: പാലക്കാട് പ്രവാസി അസോസിയേഷൻ ജനുവരി 18 നു രാത്രി സാക്കീറിൽ “വിൻറെർ വണ്ടർ” എന്ന പേരിൽ വിപുലവും വൈവിധ്യവുമായ ഡെസേർട് ക്യാമ്പ് സംഘടിപ്പിച്ചു. നിരവധി അംഗങ്ങളും അവരുടെ സുഹൃദ് കുടുംബങ്ങളും പങ്കെടുത്ത പരിപാടിയിൽ തനതു അറേബ്യൻ വിഭവങ്ങൾ, ക്യാമ്പ് ഫയർ, പാട്ടുകൾ, വിവിധതരം മത്സരകളികൾ തുടങ്ങി വൈവിധ്യങ്ങളായ നിരവധി പരിപാടികളാൽ സമ്പന്നമായ ക്യാമ്പ് ഒരു യാഥാർഥ്യ അറേബ്യൻ ശൈത്യ രാവ് സമ്മാനിച്ചു. കൺവീനർമാരായ രാജീവ്, പ്രദീപ്, ഹക്കിം എന്നിവർ നിയന്ത്രിച്ച ക്യാമ്പ് എന്തുകൊണ്ടും മികച്ചതായിരുന്നു എന്നും പ്രവാസജീവിതത്തിൽ വിരസത അകറ്റാനും കൂട്ടുചേർന്നു സന്തോഷിക്കാനും ഇതുപോലുള്ള ക്യാമ്പുകൾ ഇനിയും സംഘടിപ്പിക്കാൻ കഴിയട്ടെ എന്നും രക്ഷാധികാരികളായ ജയശങ്കർ, ദീപക് മേനോൻ, ശ്രീധർ തേറമ്പിൽ എന്നിവർ ആശംസിച്ചു.

Read More

മനാമ: ബഹ്‌റൈന്‍ ദേശീയ ദിനത്തോടനുബന്ധിച്ച് ക്യാപിറ്റല്‍ ഗവര്‍ണറേറ്റ് സംഘടിപ്പിച്ച ദീപാലങ്കാര മത്സരത്തില്‍ ഷിഫ അല്‍ ജസീറ ആശുപപത്രിക്ക് ആദരം. മികച്ച ദീപാലങ്കാര ഒരുക്കിയതിന് സ്വകാര്യ കെട്ടിട വിഭാഗത്തില്‍ രണ്ടാം സമ്മാനമാണ് ഷിഫ അല്‍ ജസീറക്ക് ലഭിച്ചത്. ഹോസ്പിറ്റല്‍ കെട്ടിടം ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ചുവപ്പും വെള്ളയും ഇടകലര്‍ന്ന വൈദ്യുത ദീപങ്ങളാല്‍ അലങ്കരിച്ചിരുന്നു. ബഹ്‌റൈന്‍ ദേശീയ പാതകയുടെ നിറത്തോടെയുള്ള അലങ്കാരം വര്‍ണകാഴ്ചകളൊരുക്കി. ക്യാപിറ്റല്‍ ഗവര്‍ണറേറ്റില്‍ ചൊവ്വാഴ്ച രാവിലെ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ഷെയ്ഖ് റാഷിദ് ബിന്‍ അബ്ദുള്‍ റഹ്‌മാന്‍ അല്‍ ഖലീഫയില്‍ നിന്നും ഷിഫ അല്‍ ജസീറ ഹോസ്പിറ്റല്‍ മാനേജിംഗ് ഡയരക്ടര്‍ സിയാദ് ഉമറും സിഇഒ ഹബീബ് റഹ്‌മാനും പുരസ്‌കാരം ഏറ്റുവാങ്ങി. തുടര്‍ച്ചയായ അഞ്ചാം വര്‍ഷമാണ് ദീപാലാങ്കാര മത്സരത്തില്‍ ഷിഫ അല്‍ ജസീറ ആദരിക്കപ്പെടുന്നത്. മികച്ച ചികിത്സയും പരിചരണവുമായി ബഹ്‌റൈന്‍ ആരോഗ്യ മേഖലയില്‍ 20-ാം വര്‍ഷത്തിലേക്കു പ്രവേശിക്കുകയാണ് ഷിഫ അല്‍ ജസീറ. ഏഴു നില കെട്ടിടത്തില്‍ കഴിഞ്ഞ ഒക്‌ടോബര്‍ മുതല്‍ അത്യാധുനിക…

Read More

ഗുവാഹത്തി: ഭാരത് ജോഡോ ന്യായ് യാത്ര പൊലിസ് തടഞ്ഞതിനെത്തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, കെ സി. വേണുഗോപാല്‍, കനയ്യ കുമാര്‍ എന്നിവരടക്കമുള്ളവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. പ്രകോപനം, പൊതുമുതല്‍ നശിപ്പിക്കല്‍, പൊലീസുകാര്‍ക്ക് നേരെ ആക്രമണം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഭാരത് ജോഡോ ന്യായ് യാത്ര അസമിലെ ഗുവാഹത്തിയിലെത്തിയപ്പോള്‍ പൊലീസ് തടഞ്ഞിരുന്നു. ഇതേതുടര്‍ന്ന് പ്രദേശത്ത് സംഘര്‍ഷാവസ്ഥ ഉടലെടുത്തിരുന്നു. സംഭവത്തില്‍ രാഹുലിനെതിരെ കേസെടുക്കാന്‍ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ ഡിജിപിക്ക് നിര്‍ദേശം നല്‍കിയിരുന്നു. മേഘാലയിലെ പര്യടനത്തിനുശേഷം യാത്ര ഗുവാഹത്തില്‍ എത്തിയപ്പോഴാണ് യാത്ര പൊലീസ് തടഞ്ഞത്. യാത്രയുടെ പത്താംദിവസമായ ഇന്നലെ ഗുവാഹത്തിയില്‍ കടക്കാന്‍ അനുവദിക്കാതെ രാഹുലിനെയും സംഘത്തെയും പൊലിസ് തടഞ്ഞിരുന്നു. ഗുവാഹതിയിലേക്കുള്ള പാതയില്‍ ഒന്നിലധികം മടക്ക് ബാരിക്കേഡുകള്‍ തീര്‍ത്താണ് വന്‍ പൊലിസ് സന്നാഹം യാത്ര തടഞ്ഞത്. ഗതാഗത കുരുക്കും സംഘര്‍ഷ സാധ്യതയും കണക്കിലെടുത്ത് യാത്രക്ക് ഗുവാഹത്തിയിലേക്ക് സര്‍ക്കാര്‍ അനുമതി നിഷേധിച്ചിരിക്കുന്നുവെന്ന് പറഞ്ഞായിരുന്നു പൊലീസ് യാത്രയെ തടഞ്ഞത്. നേതക്കളടക്കം പൊലീസ് ബാരിക്കേഡ്…

Read More

മലപ്പുറം: മദ്യപിച്ച് വാഹനമോടിച്ച എഎസ്‌‌ഐ കസ്റ്റഡിയിൽ. കാറിലിടിച്ചതിനുശേഷം പൊലീസ് വാഹനം നിർത്താതെ പോവുകയായിരുന്നു. സംഭവത്തിൽ മലപ്പുറം സ്റ്റേഷനിലെ എഎസ്‌ഐ ഗോപി മോഹന് എതിരെയാണ് കേസെടുത്തിരിക്കുന്നത്.ഇന്നലെ രാത്രി മലപ്പുറം മങ്കടയിലാണ് സംഭവം നടന്നത്. മദ്യപിച്ച് വാഹനമോടിച്ച എഎസ്‌ഐ ഒരു കാറിലിടിച്ചിരുന്നു. മൂന്ന് യുവാക്കളാണ് കാറിലുണ്ടായിരുന്നത്. ഇവർ പൊലീസ് വാഹനം പിന്തുടരുന്നതിനിടെ ഇതിന് മുൻപ് പൊലീസ് വാഹനം ഇടിക്കാൻ ശ്രമിച്ച ബൈക്കുകാരനും പിന്തുടർന്നിരുന്നു. ഇവർ പൊലീസ് വാഹനം തടഞ്ഞുനിർത്തി. ഇതിനിടെ നാട്ടുകാരും സ്ഥലത്ത് തടിച്ചുകൂടി.മദ്യപിച്ച് ബോധമില്ലാത്ത നിലയിലായിരുന്നു പൊലീസുകാരനെ കണ്ടെത്തിയത്. പിന്നാലെ നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് മങ്കട പൊലീസെത്തി എഎസ്‌ഐയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. വൈദ്യപരിശോധനയ്ക്ക് ശേഷമാണ് ഗോപി മോഹനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. മദ്യപിച്ച് വാഹനമോടിച്ചതിനും അപകടമുണ്ടാക്കിയതിനുമാണ് കേസ് എടുത്തത്.

Read More

മനാമ: ഐസിഎഫിന് കീഴിൽ നടത്തപ്പെടുന്ന ഹാദിയ വുമൺസ് അ ക്കാദമിയുടെ അമീറയായി സേവനം ചെയ്യുന്ന ബുഷ്റ സലീമിനുള്ള യാത്രയയപ്പ് മനാമ സുന്നി സെൻററിൽ നടന്നു. അഞ്ചു വർഷം തുടർച്ചയായി അമീറായായി സേവനം ചെയ്ത ബുഷ്‌റ സലീം താത്കാലികമായി പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുകയാണ്. തുടർച്ചയായി അഞ്ചു വർഷം ഹാദിയ വുമൺസ് അക്കാദമിയുടെ അമീറായായി സേവനം ചെയ്ത് മികച്ച സംഘാടനം നിർവ്വഹിച്ചതിനുള്ള അംഗീകരമായി ഐ സി എഫ് മനാമ സെൻട്രൽ കമ്മറ്റി നൽകിയ സ്നേഹോപഹാരം ഐ സി എഫ് ഇന്റർ നാഷണൽ സെക്രട്ടറി നിസാർ കാമിൽ സഖാഫിയിൽ നിന്ന് മകൻ സബിൻ സലിം ഏറ്റു വാങ്ങി. ഐ സി എഫ് നേതാക്കളായ എം സി അബ്ദുൽ കരീം, കെ. സി സൈനുദ്ധീൻ സഖാഫി, അബൂബക്കർ ലത്തീഫി, വിപികെ അബൂബക്കർ ഹാജി എന്നിവർ പരിപാടിയിൽ സന്നിഹിതരായി.

Read More

ആലപ്പുഴ: നവകേരള സദസ് യാത്രയ്ക്കിടെ ആലപ്പുഴയിൽ വഴിയോരത്തുനിന്നു മുദ്രാവാക്യം വിളിച്ച കെഎസ്‌യു, യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ചെന്ന കേസിൽ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് ചോദ്യം ചെയ്യലിനു ഹാജരാകാൻ നോട്ടിസ്. ഗൺമാൻ അനിൽകുമാർ, സുരക്ഷാ സേനയിലെ എസ്.സന്ദീപ് എന്നിവർക്കാണ് ആലപ്പുഴ സൗത്ത് പൊലീസ് തിങ്കളാഴ്ച ഹാജരാകാൻ നോട്ടിസ് നൽകിയത്. കേസിൽ അനിൽകുമാർ ഒന്നാം പ്രതിയും സന്ദീപ് രണ്ടാം പ്രതിയുമാണ്. നേരത്തേ, കോടതി നിർദേശപ്രകാരമാണ് ഇരുവർക്കുമെതിരെ കേസ് റജിസ്റ്റർ ചെയ്തത്. കേസെടുത്തിട്ടും ഇവരെ ചോദ്യം ചെയ്യാൻ വിളിപ്പിക്കാത്തതിൽ പൊലീസിനെതിരെ കടുത്ത വിമർശനമുയർന്നിരുന്നു. ഡിസംബർ 15നു വൈകിട്ടു 4 മണിക്ക്, നവകേരള സദസ് വാഹനങ്ങൾ പോകുമ്പോൾ സർക്കാരിനെതിരെ മുദ്രാവാക്യം വിളിച്ച പരാതിക്കാരായ അജയ് ജ്യുവൽ കുര്യാക്കോസിനെയും എ.ഡി.തോമസിനെയും പൊലീസ് തടഞ്ഞു പിന്നിലേക്കു മാറ്റിയെന്നും തുടർന്നാണു പ്രതികൾ മർദിച്ചതെന്നും എഫ്ഐആറിൽ പറയുന്നു. മുഖ്യമന്ത്രി സഞ്ചരിച്ച വാഹനം പോയതിനു പിന്നാലെ എത്തിയ അകമ്പടി വാഹനത്തിൽനിന്നു പുറത്തിറങ്ങിയ അനിൽ കുമാർ ജനറൽ ആശുപത്രി ജംക്‌ഷനിലെ ട്രാഫിക് സിഗ്നലിനു സമീപത്തുവച്ച് അജയിനെയും…

Read More