- അമേരിക്കക്കും ട്രംപിനും ചൈനയുടെ വമ്പൻ തിരിച്ചടി, ഒറ്റയടിക്ക് തീരുവ 84 ശതമാനമാക്കി; വ്യാപാര യുദ്ധം കനക്കുന്നു
- ആശസമരം അവസാനിക്കാത്തതിന് സമരസമിതിയെ കുറ്റപ്പെടുത്തി മുഖ്യമന്ത്രി; ‘ആവശ്യങ്ങൾ നടപ്പാക്കിയിട്ടും സമരം തുടരുന്നു’
- മാസപ്പടി കേസ്: മകൾ തെറ്റ് ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി; ‘കേസിൻ്റെ ലക്ഷ്യം താൻ, പാർട്ടി അത് തിരിച്ചറിഞ്ഞു’
- ഗുരുവായൂരപ്പന് വഴിപാടായി 36 പവന്റെ സ്വര്‍ണ കിരീടം സമര്‍പ്പിച്ച് തമിഴ്നാട് സ്വദേശി
- ഹൈബ്രിഡ് കഞ്ചാവ് കേസിൽ പിടിയിലായ തസ്ലീമയുടെ സഹോദരിയെ ചോദ്യം ചെയ്തു, രേഖകൾ ദുരുപയോഗം ചെയ്തെന്ന് സുഹൃത്തായ യുവതി
- നിലപാട് മാറ്റി സിദ്ദിഖ് സേഠിന്റെ ചെറുമക്കൾ; മുനമ്പത്തേത് വഖഫ് ഭൂമി അല്ലെന്ന് ട്രിബ്യൂണലിനെ അറിയിച്ചു
- ഇനി ബൊമ്മക്കൊലു ഒരുക്കാൻ പാർവതി മുത്തശ്ശി ഇല്ല
- ആറാമത് രാജ്യാന്തര വനിതാ ചലച്ചിത്രമേളമെയ് 3 മുതല്‍ 5 വരെ കൊട്ടാരക്കരയില്‍സംഘാടക സമിതി രൂപീകരിച്ചു; ഡെലിഗേറ്റ് രജിസ്ട്രേഷന് ഏപ്രില്‍ 22 മുതല്‍
Author: Reporter
കോട്ടയം: പോക്‌സോ കേസില്‍ പ്രതിക്ക് 20 വര്‍ഷം കഠിന തടവും നാലര ലക്ഷം രൂപ പിഴയും ശിക്ഷ. കോട്ടയം വെളിയന്നൂര്‍ സ്വദേശി മുപ്പത്തിയഞ്ചുകാരനായ അനൂപ്. പി എമ്മിനെ ഈരാറ്റുപേട്ട ഫാസ്റ്റ് ട്രാക്ക് പോക്‌സോ കോടതിയാണ് ശിക്ഷിച്ചത്. പിഴ തുക അതീജീവതയ്ക്ക് നല്‍കണം. 2023ല്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലാണ് കോടതി ശിക്ഷ വിധിച്ചത്.
പത്തനംതിട്ട: പത്തനംതിട്ടയിൽ ഒമ്പതാം ക്ലാസുകാരി ഗർഭിണിയായ സംഭവത്തിൽ സഹപാഠിയായ 14കാരനെതിരെ പൊലീസ് കേസെടുത്തു. പത്തനംതിട്ട ജില്ലയിലെ കിഴക്കൻ മലയോരമേഖലയിലുള്ള സ്കൂളിലെ വിദ്യാർത്ഥികളാണ് ഇരുവരും. 14കാരനെ കസ്റ്റഡിയിൽ എടുത്തതായി പൊലീസ് അറിയിച്ചു. നിരവധി തവണ പെൺകുട്ടി പീഡനത്തിനിരയായതായി പൊലീസ് കണ്ടെത്തി. കടുത്ത വയറുവേദനയെ തുടർന്ന് കുട്ടിയെ ബന്ധുക്കൾ ആദ്യം പ്രദേശത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് വിദഗ്ദ്ധ ചികിത്സയ്ക്കായി തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇവിടെ നടത്തിയ പരിശോധനയിലാണ് പെൺകുട്ടി ഗർഭിണിയാണെന്ന് സ്ഥിരീകരിച്ചത്. ആശുപത്രി അധികൃതർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസെത്തി കുട്ടിയുടെ മൊഴിയെടുത്തു. ഇരുവരും ഏറെക്കാലമായി ഒരേക്ലാസിൽ പഠിക്കുന്നവരും അടുപ്പത്തിലായിരുന്നുവെന്നും പൊലീസ് അറിയിച്ചു.
കൊല്ലം: മുൻസിഫ് കോടതി അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ എസ്.അനീഷ്യ ആത്മഹത്യ ചെയ്ത കേസ് സിറ്റി ക്രൈംബ്രാഞ്ചിനു വിട്ടു. കൊല്ലം സിറ്റി പൊലീസ് കമ്മിഷണറാണ് ഉത്തരവിട്ടത്. മേലുദ്യോഗസ്ഥരുടെ മാനസിക സമ്മർദമെന്നാണ് ആത്മഹത്യാക്കുറിപ്പിൽ പരാമർശം. കുറിപ്പിലെ പരാമർശങ്ങൾ സംബന്ധിച്ച് പരവൂർ പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. ഞായറാഴ്ചയാണ് നെടുങ്ങോലം പോസ്റ്റ് ഓഫിസ് ജംക‍്ഷൻ പ്രശാന്തിയിൽ എസ്.അനീഷ്യയെ വീട്ടിലെ കുളിമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഉന്നത ഉദ്യോഗസ്ഥരെ സംബന്ധിച്ചുള്ള പരാതികൾ ഉൾക്കൊള്ളുന്ന ശബ്ദരേഖകൾ കഴിഞ്ഞദിവസം പുറത്തായിരുന്നു. ജോലിയിൽ നേരിട്ടിരുന്ന സമ്മർദങ്ങളെക്കുറിച്ചായിരുന്നു അനീഷ്യ ശബ്ദരേഖകളിൽ അധികവും പറഞ്ഞിരുന്നത്. കേസുകളിൽനിന്നു വിട്ടു നിൽക്കാനായി അവധിയെടുക്കാൻ സഹപ്രവർത്തകരിൽനിന്നു സമ്മർദമുണ്ടായതടക്കമുള്ള കാര്യങ്ങളാണ് ആത്മഹത്യാക്കുറിപ്പിൽ പരാമർശിക്കുന്നത്. ജോലി സംബന്ധമായ രഹസ്യ റിപ്പോർട്ടുകൾ സഹപ്രവർത്തകരുടെയും മറ്റ് ഉദ്യോഗസ്ഥരുടെയും മുന്നിൽ വായിച്ചതടക്കമുള്ള കാര്യങ്ങളും കുറിപ്പിൽ പറയുന്നുണ്ട്. താൻ നേരിടുന്ന മാനസിക സമ്മർദങ്ങളെയും ജോലിയിൽ നേരിടുന്ന വിവേചനങ്ങളെയും സംബന്ധിച്ച്, ആത്മഹത്യ ചെയ്യുന്നതിനു മുൻപ് അനീഷ്യ പരവൂർ മുൻസിപ്പൽ മജിസ്ട്രേട്ടിനു വാട്സാപ്പിൽ പരാതി നൽകിയതായു സൂചനയുണ്ട്.
ന്യൂഡല്‍ഹി: ഫെബ്രുവരി 16ന് ഭാരത് ബന്ദ് പ്രഖ്യാപിച്ച് കര്‍ഷക സംഘടനകള്‍. കാര്‍ഷിക വിളകള്‍ക്ക് താങ്ങുവില നടപ്പാക്കണമെന്ന് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ആവശ്യപ്പെട്ടാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്.കര്‍ഷക സംഘടനകള്‍ക്ക് പുറമെ, വ്യാപാരികളോടും 16ന് നടക്കുന്ന ബന്ദിനെ പിന്തുണയ്ക്കണമെന്നും അന്നേ ദിവസം പണിമുടക്ക് നടത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടിക്കായത്ത് അറിയിച്ചു.അമാവാസി ദിനം വയലില്‍ പണിയെടുക്കുന്നത് കര്‍ഷകര്‍ ഒഴിവാക്കിയിരുന്നു. അതുപോലെ ഫെബ്രുവരി 16ന് കര്‍ഷകര്‍ക്ക് മാത്രമുള്ള അമാവാസിയാണ്. അന്ന് പണിയെടുക്കാതെ കര്‍ഷകസമരം നടത്തണമെന്നും രാകേഷ് ടിക്കായത്ത് പറഞ്ഞു.
കോഴിക്കോട്: സംസ്ഥാനത്ത് ക്ഷേമപെൻഷനുകൾ മുടങ്ങുന്നത് കാരണം പാവപ്പെട്ട ജനങ്ങൾ ആത്മഹത്യ ചെയ്യുന്ന സംഭവം പതിവായിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. അഞ്ചു മാസത്തിനിടെ മൂന്നു പേരാണ് സർക്കാരിന്റെ അനാസ്ഥ കാരണം ആത്മഹത്യ ചെയ്തത്. ക്ഷേമ പെൻഷൻ ലഭിക്കാത്തതിനെ തുടർന്ന് കോഴിക്കോട് ആത്മഹത്യ ചെയ്ത ഭിന്നശേഷിക്കാരൻ ജോസഫിന്റെ മൃതദേഹം സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയിരുന്നു അദ്ദേഹം. പിണറായി വിജയൻ പാവപ്പെട്ടവരെ കൊല്ലുന്ന മുഖ്യമന്ത്രിയായി മാറി. ആത്മഹത്യ ചെയ്യുമെന്ന മുന്നറിയിപ്പ് നൽകിയിട്ടും പഞ്ചായത്തിന്റെയോ സർക്കാരിന്റെയോ ഭാഗത്തുനിന്നും ഒരു നടപടിയുമുണ്ടായില്ല. ക്ഷേമപെൻഷനുകൾ ലഭിക്കാതെയും തൊഴിലുറപ്പ് കൂലി ലഭിക്കാതെയും പതിനായിരങ്ങളാണ് കേരളത്തിൽ കഷ്ടപ്പെടുന്നത്. കേന്ദ്രസർക്കാർ കൊടുക്കുന്ന പണം അർഹർക്ക് എത്തിക്കുന്നതിൽ സംസ്ഥാനം പരാജയപ്പെടുന്നതാണ് ഇവിടുത്തെ പ്രശ്നം. തൊഴിലുറപ്പ് പദ്ധതിക്ക് കേന്ദ്രസർക്കാർ കൃത്യമായി പണം കൊടുക്കുന്നുണ്ട്. എന്നാൽ സംസ്ഥാനം വിഹിതം കൊടുക്കുന്നില്ല. പാവപ്പെട്ടവന് ക്ഷേമപെൻഷൻ കൊടുക്കാൻ പണമില്ലാത്ത സർക്കാർ ധൂർത്തും കൊള്ളയും അവസാനിപ്പിക്കുന്നില്ല. ആലപ്പുഴ നെൽ കർഷകൻ ആത്മഹത്യ ചെയ്തത് നെല്ലിന്റെ സംസ്ഥാന വിഹിതം കിട്ടാത്തത് കൊണ്ടാണ്. 75…
കനോലി കനാലില്‍ വീണ് സ്കൂട്ടര്‍ യാത്രികന് മരിച്ച സംഭവം; പൊലീസിൻ്റെ പങ്ക് അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ
കോഴിക്കോട്: മക്കട പറമ്പത്ത് താഴത്ത് വീട്ടിൽ രജനീഷ് എന്ന മത്സ്യത്തൊഴിലാളി, വെള്ളയിൽ പൊലീസ് അപകടകരമായി പിന്തുടർന്നതിനെ തുടർന്ന് വാഹനത്തിൻ്റെ നിയന്ത്രണം വിട്ട് കനോലി കനാലിൽ വീണ് മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷൻ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർ അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്‌സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജു നാഥ് ആവശ്യപ്പെട്ടു. അടുത്ത മാസം 20 ന് കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. ജനുവരി 9 നാണ് സംഭവമുണ്ടായത്. ജോലി കഴിഞ്ഞ് പുതിയങ്ങാടി വഴി ഇരുചക്രവാഹനത്തിൽ വരികയായിരുന്ന രജനീഷിനെ പൊലീസ് പിന്തുടർന്നതായി ഭാര്യ പ്രേമ സമർപ്പിച്ച പരാതിയിൽ പറയുന്നു. രജനീഷ് കനാലിൽ വീഴുന്നത് കണ്ടിട്ടും പൊലീസ് കാഴ്ചക്കാരായി നോക്കിനിന്നുവെന്നും രക്ഷാപ്രവർത്തനം നടത്തിയില്ലെന്നും പരാതിയിൽ പറയുന്നു.ഒരു മണിക്കൂറിന് ശേഷം പുറത്തെടുക്കുമ്പോൾ രജനീഷ് മരിച്ചിരുന്നു. രജനീഷ് അബദ്ധത്തിൽ കനാലിൽ വീണതായി വരുത്തി തീർക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്ന് പരാതിയിൽ…
‘ഒരുതരത്തിലും കമ്മീഷന് ഏര്‍പ്പാടില്ലാത്ത സംസ്ഥാനം കേരളം’; ആരുടെ മുന്നിലും തലകുനിക്കേണ്ടിവരില്ല; മുഖ്യമന്ത്രി
തിരുവനന്തപുരം: ഒരുതരത്തിലും കമ്മീഷൻ ഏര്‍പ്പാടില്ലാത്ത സംസ്ഥാനമാണ് കേരളമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അഴിമതി തീർത്തും ഇല്ലാതാക്കുക യാണ് സർക്കാരിന്റെ ലക്ഷ്യം. മനുഷ്യന്റെ ആർത്തിയാണ് അഴിമതിക്ക് കാരണമെന്ന് മുന്‍പ് പറഞ്ഞിരുന്നു. കഴിഞ്ഞ ഏഴരവർഷമായി താൻ പറഞ്ഞു കൊണ്ടിരിക്കുന്ന കാര്യമാണിതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. കവടിയാറിൽ റവന്യൂ വകുപ്പിന്റെ സംസ്ഥാന ആസ്ഥാനമായി നിർമിക്കുന്ന റവന്യൂ ഭവന്റെ ശിലാസ്ഥാപന ചടങ്ങിലായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം. മന്ത്രിമാരായ കെ. രാജൻ, വി. ശിവൻകുട്ടി, ജി. ആർ. അനിൽ തുടങ്ങിയവരും വേദിയിലുണ്ടായിരുന്നു. ‘ആരുടെ മുന്നിലും തലയുയർത്തി നില്‍ക്കാന്‍ ഞങ്ങൾക്ക് സാധിക്കും. ആരുടെയും മുന്നിൽ തലകുനിക്കേണ്ടിവരില്ല. ഈ മന്ത്രിസഭയ്ക്കും ഞങ്ങൾക്കെല്ലാവർക്കുമുള്ള പ്രത്യേകത അതുതന്നെയാണ്. അഴിമതിയുടെ കാര്യം വരുമ്പോൾ ആരുടെ മുന്നിലും തലകുനിക്കേണ്ടതില്ല. ആ തലകുനിക്കാത്ത അവസ്ഥ എല്ലാവർക്കുമുണ്ടാക്കാനാവണം. ഞങ്ങൾ മാത്രമുണ്ടാക്കിയാൽ പോരാ. എല്ലാവരും ആ നിലയിലേക്കെത്തണം’- മുഖ്യമന്ത്രി പറഞ്ഞു.
മോസ്ക്കോ: യുക്രൈൻ അതിർത്തി മേഖലയിൽ റഷ്യൻ സൈനിക വിമാനം തകർന്നു വീണുണ്ടായ ദുരന്തത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 74 ആയി. ലോകത്തെ ഞെട്ടിച്ച വിമാന ദുരന്തത്തിന്‍റെ യഥാർത്ഥ കാരണമെന്താണെന്ന ചോദ്യത്തിന് ഇനിയും കൃത്യമായ മറുപടി ഉണ്ടായിട്ടില്ല. യുക്രൈനെതിരെ റഷ്യ ആരോപണം ഉന്നയിക്കുമ്പോൾ, യുക്രൈന്‍റെ കുറ്റപ്പെടുത്തൽ റഷ്യക്കെതിരെയാണ്. യുക്രൈൻ സൈനികർ വിമാനം മിസൈൽ അയച്ചു തകർത്തത് ആണെന്നാണ് റഷ്യയുടെ ആരോപണം. റഷ്യ യുദ്ധത്തടവുകാരായി പിടികൂടിയ യുക്രൈൻ സൈനികരാണ് വിമാനത്തിൽ ഉണ്ടായിരുന്നത് എന്നാണ് റിപ്പോർട്ട്. റഷ്യ – യുക്രൈൻ അതിർത്തി മേഖലയായ ബൽഗൊറോഡിൽ ആണ് ഇലയൂഷിന് 76 സൈനിക വിമാനം തകർന്നുവീണത്. റഷ്യയുടെ ഈ വിമാനത്തിൽ ഉണ്ടായിരുന്നത്. യുദ്ധത്തടവുകാരായ 65 യുക്രൈൻ സൈനികരാണെന്ന് റഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 65 യുക്രൈൻ സൈനികരെ കൂടാതെ വിമാന ജീവനക്കാർ അടക്കം മറ്റ് ഒൻപത് പേർ വിമാനത്തിൽ ഉണ്ടായിരുന്നു. ആരും രക്ഷപ്പെട്ടിട്ടില്ലെന്ന് പ്രവിശ്യാ ഗവർണർ അറിയിച്ചു. യുദ്ധത്തടവുകാരെ യുക്രൈന് കൈമാറാനായി കൊണ്ടുപോകുമ്പോൾ വിമാനം യുക്രൈൻ സൈന്യം മിസൈൽ അയച്ചു…
കോഴിക്കോട്: താമരശ്ശേരിയില്‍ ജ്വല്ലറിയുടെ ചുമര്‍ തുരന്ന് 45 പവനോളം സ്വര്‍ണം കവര്‍ന്നു. താമരശ്ശേരി ഡിവൈ.എസ്.പി ഓഫീസിന് സമീപം ദേശീയ പാതയോരത്ത് പ്രവര്‍ത്തിക്കുന്ന റെന ഗോള്‍ഡിലാണ് മോഷണം നടന്നത്. കെട്ടിടത്തിന്റെ മുകളിലേക്കുള്ള കോണിയുടെ ഭാഗത്തെ ചുമര്‍ തുരന്നാണ് മോഷ്ടാക്കള്‍ ജ്വല്ലറിക്കുള്ളിലേക്ക് കടന്നത്. കിഴക്കോത്ത് ആവിലോറ സ്വദേശി അബ്ദുള്‍ സലാമിന്റെ ഉടമസ്ഥതയിലുള്ള ജ്വല്ലറി, ചൊവ്വാഴ്ച രാത്രി ഏഴരയോടെയാണ് അടച്ചത്. ബുധനാഴ്ച രാവിലെ എട്ടോടെ കെട്ടിടത്തിന് മുകളിലേക്ക് കയറാനായിവന്ന ആളാണ് ചുമര്‍തുരന്നതായി കണ്ടത്. തുടര്‍ന്ന് റൂറല്‍ ജില്ലാ പോലീസ് മേധാവി അരവിന്ദ് സുകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി. പോലീസ് നടത്തിയ പരിശോധനയിലാണ് 45 പവനോളം കവര്‍ന്നതായി അറിയുന്നത്. മൂന്നംഗസംഘമാണ് മോഷണം നടത്തിയതെന്ന് സമീപത്തെ സ്ഥാപനങ്ങളിലെ സിസിടിവി ദൃശ്യങ്ങളില്‍നിന്ന് വ്യക്തമായതായി പോലീസ് അറിയിച്ചു. മുഖംമറച്ചാണ് മോഷ്ടാക്കള്‍ എത്തിയതെന്നാണ് വിവരം. ഡോഗ് സ്‌ക്വാഡും വിരലടയാളവിദഗ്ധരും സ്ഥലത്തെത്തി തെളിവ് ശേഖരിച്ചു.
വടകര: തട്ടുകടയിൽനിന്ന് എംഡിഎംഎ എന്നു കരുതി എക്സൈസ് കസ്റ്റഡിയിൽ എടുത്തത് ഇന്തുപ്പ് ആണെന്ന് പരിശോധനയിൽ തെളിഞ്ഞു. ഇന്നലെ ഉച്ചയോടെ കേരള കൊയർ പരിസരത്തെ തട്ടുകടയിൽനിന്നാണ് പ്ലാസ്റ്റിക് കവറിൽ സൂക്ഷിച്ച വെള്ളപ്പൊടി എക്സൈസ് പിടികൂടിയത്. എംഡിഎംഎ സൂക്ഷിച്ചിട്ടുണ്ടെന്ന് രഹസ്യ ഫോൺ കോൾ കിട്ടിയതിനെ തുടർന്നായിരുന്നു പരിശോധന. എന്നാൽ രാസ പരിശോധനയിൽ ഇന്തുപ്പ് ആണെന്നു മനസിലായതോടെ കേസ് ഉപേക്ഷിച്ചു. ഇന്തുപ്പ് സൂക്ഷിച്ചത് കണ്ടാൽ ലഹരി വസ്തുവാണെന്നു സംശയിക്കുന്ന തരത്തിലായിരുന്നു. ഇതോടെയാണ് എക്സൈസ് ആശയക്കുഴപ്പത്തിലായത്. സമാന സ്വഭാവമുള്ള കേസിൽ എക്സൈസിനും പൊലീസിനും പറ്റിയ അമളികൾ വിവാദമായിരുന്നു. അതേസമയം, ഈ ഭാഗത്തെ ചില കേന്ദ്രങ്ങളിൽ ലഹരി വസ്തു വിൽപന വ്യാപകമാണെന്ന പരാതിയുണ്ട്. അർധരാത്രി കഴിഞ്ഞും പല ഭാഗത്തുനിന്നും ഇവിടേക്ക് ആളുകളെത്തുന്നതായി പരാതിയുണ്ട്.