Author: Reporter

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി കേരള കോണ്‍ഗ്രസ്(എം) നേതാവ് കെ.എം. മാണിയുടെ ആത്മകഥ. കെ.എം. മാണി മരിക്കുന്നതിന് ആറ് മാസം മുമ്പ് എഴുതിയ ആത്മകഥയാണ് ഇപ്പോള്‍ പ്രസിദ്ധീകരിക്കുന്നത്. ബാര്‍ കോഴക്കേസുമായി ബന്ധപ്പെട്ടാണ് കോണ്‍ഗ്രസ് നേതാക്കളെ കുറ്റപ്പെടുത്തുന്ന ഭാഗങ്ങള്‍ ആത്മകഥയിലുള്ളത്. രമേശ് ചെന്നിത്തലയെയും കെ ബാബുവിനേയും പ്രതിക്കുട്ടില്‍ നിര്‍ത്തുന്നതാണ് കെ എം മാണിയുടെ ആത്മകഥ. മുഖ്യമന്ത്രിയാകാന്‍ സഹായിച്ചില്ല എന്നതിന്റെ പേരില്‍ ചെന്നിത്തല തനിക്കെതിരായെന്ന് മാണി കുറ്റപ്പെടുത്തുന്നു. ബാര്‍ കോഴ കേസ് ചില നേതാക്കളുടെ കുതന്ത്രങ്ങളുടെ ആകെ തുകയായിരുന്നു. തനിക്കെതിരായ ഒരു വടിയായി ബാര്‍ കോഴ ആരോപണത്തെ രമേശ് ചെന്നിത്തല കണ്ടു.’ഇത്തിരി വെള്ളം കുടിക്കട്ടെ, ഒരു പാഠം പഠിക്കട്ടെ’ എന്ന് രമേശ് മനസില്‍ കണ്ടിരിക്കാം എന്നാണ് കെ.എം മാണി ആത്മകഥയില്‍ പറയുന്നത് നിയമ മന്ത്രി കൂടിയായിരുന്ന തന്നെ മറികടന്ന് എക്സൈസ് മന്ത്രിയായിരുന്ന കെ. ബാബു ബാര്‍ ലൈസന്‍സ് പുതുക്കാനുള്ള ഫയല്‍ മന്ത്രിസഭയില്‍ കൊണ്ടുവന്നു. യുഡിഎഫിന് ഭൂരിപക്ഷം നഷ്ടപ്പെടാനുള്ള പ്രധാന കാരണം കോണ്‍ഗ്രസിലെ ഗ്രൂപ്പുകളിയെന്നും…

Read More

മുളവുകാട്: സമൂഹമാധ്യമം വഴി പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ 2 യുവാക്കൾ അറസ്റ്റിൽ. പുതുവൈപ്പ് തെക്കെതെരുവിൽ ബിബിൻ (25), സുഹൃത്ത് മുരിക്കുംപാടം പഴമയിൽ ജീവൻ (21) എന്നിവരാണു പോക്‌സോ കേസിൽ മുളവുകാട് പൊലീസിന്റെ പിടിലായത്. ജീവൻ ഞാറയ്ക്കൽ, മുളവുകാട് സ്റ്റേഷനുകളിൽ അക്രമ, ലഹരിമരുന്നു കേസുകളിൽ പ്രതിയാണ്. ഇരുവരെയും കോടതിയിൽ ഹാജരാക്കി. ബിബിൻ ഇൻസ്റ്റഗ്രാമിലൂടെയാണ് പെൺകുട്ടിയെ പരിചയപ്പെട്ടത്. തുടർന്ന് പുതുവൈപ്പിനു സമീപം കുറ്റിക്കാട്ടിലെത്തിച്ച് പീഡിപ്പിച്ചു. ബിബിൻ പീഡിപ്പിച്ച വിവരം വീട്ടിൽ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് ജീവൻ അതേ സ്ഥലത്തുവച്ച് വീണ്ടും പീഡിപ്പിച്ചത്. ഇൻസ്‌പെക്ടർ മൻജിത്‌ ലാലിന്റെ നേതൃത്വത്തിൽ എസ്‌ഐ സുനേഖ് ജയിംസ്, എഎസ്‌ഐ ഗോപകുമാർ, പൊലീസുകാരായ രാജേഷ്, സുരേഷ്, തോമസ് ജോർജ്, തോമസ് പോൾ, ഹേമലത, സിന്ധ്യ എന്നിവരാണ് അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്.

Read More

കോഴിക്കോട്: പെൻഷൻ മുടങ്ങിയതിനെ തുടർന്ന് ഭിന്നശേഷിക്കാരനായ വളയത്ത് ജോസഫ് ആത്മഹത്യ ചെയ്ത സംഭവത്തിൽ ചക്കിട്ടപാറ പഞ്ചായത്തിന് ഉത്തരവാദിത്തമില്ലെന്ന് ഭരണ സമിതി. ജോസഫിനു സാധ്യമായ എല്ലാ സഹായവും നൽകിയതായി ഭരണസമിതി വാർത്താസമ്മേളനത്തിൽ അറിയിച്ചു. സംഭവത്തിൽ ചക്കിട്ടപാറ പഞ്ചായത്ത് സെക്രട്ടറി ഉൾപ്പെടെയുള്ളവരെ എതിർ കക്ഷികളാക്കി ഹൈക്കോടതി സ്വമേധയാ കേസെടുത്തിരുന്നു. ജസ്റ്റിസ് എൻ.നഗരേഷാണ് സ്വമേധയാ കേസെടുത്തത്. പഞ്ചായത്ത് പ്രസിഡന്റ് കെ.സുനിൽ, വൈസ് പ്രസിഡന്റ് ചിപ്പി മനോജ്, സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളായ സി.കെ.ശശി, ബിന്ദു വത്സൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു. ‘‘ക്ഷേമ പെൻഷൻ മുടങ്ങിയതോടെയാണ് ആത്മഹത്യ എന്നാണ് ഉയർന്ന പരാതി. പെൻഷൻ ലഭിച്ചില്ലെങ്കിൽ ജീവനൊടുക്കുമെന്നു പറഞ്ഞ് ജോസഫ് നവംബർ 9ന് പഞ്ചായത്തിനു കത്തു നൽകി. നവംബർ 10ന് രാവിലെ പഞ്ചായത്ത് പ്രസിഡന്റ്‍ വീട് സന്ദർശിച്ചു. തൊഴിലുറപ്പ് ജോലി മറ്റു പറമ്പുകളിൽ പോയി ചെയ്യാൻ സാധിക്കില്ലെന്നും സ്വന്തം വീട്ടിൽ ചെയ്യാൻ സൗകര്യം ഒരുക്കണമെന്നും ജോസഫ് ആവശ്യപ്പെട്ടു. തുടർന്ന് സ്വന്തം പറമ്പിൽ ജോലി ചെയ്യാൻ സംവിധാനം ഒരുക്കി. കഴിഞ്ഞ…

Read More

ചെന്നൈ: തമിഴ്‌നാട്ടില്‍ നാലു വാഹനങ്ങള്‍ ഉള്‍പ്പെട്ട അപകടത്തില്‍ നാലുപേര്‍ മരിച്ചു. പരിക്കേറ്റ എട്ടുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒന്നിന് പിറകെ ഒന്നായി നാലുവാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ധര്‍മ്മപുരിയിലാണ് സംഭവം. അതിവേഗത്തില്‍ വന്ന ട്രക്കാണ് അപകടത്തിന് കാരണം. നിയന്ത്രണം വിട്ട് ട്രക്ക് മറ്റൊരു ട്രക്കില്‍ ഇടിക്കുകയായിരുന്നു. തുടര്‍ന്ന് വാഹനങ്ങള്‍ ഒന്നിന് പിറകെ ഒന്നായി കൂട്ടിയിടിക്കുകയായിരുന്നു. https://twitter.com/i/status/1750415391384596711 ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണം വിട്ട രണ്ടാമത്തെ ട്രക്ക് മുന്നില്‍ പോകുകയായിരുന്ന ലോറിയില്‍ ഇടിച്ചു. നിയന്ത്രണം വിട്ട ലോറി പാലത്തില്‍ നിന്ന് താഴേയ്ക്ക് പതിച്ചു. ഇരു വാഹനങ്ങള്‍ക്ക് ഇടയില്‍ കുടുങ്ങിയ മറ്റൊരു കാറിന് തീപിടിച്ചതോടെയാണ് അപകടത്തിന്റെ വ്യാപ്തി വര്‍ധിച്ചത്. സംഭവത്തില്‍ ദുഃഖം രേഖപ്പെടുത്തിയ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് രണ്ടുലക്ഷം രൂപ വീതവും ചികിത്സയില്‍ കഴിയുന്നവര്‍ക്ക് 50000 രൂപ വീതവും നഷ്ടപരിഹാരം പ്രഖ്യാപിച്ചു.

Read More

ന്യൂഡൽഹി: മാലദ്വീപ് സർക്കാരിന്റെ ഇന്ത്യാ വിരുദ്ധ നിലപാട് ദ്വീപ് രാഷ്ട്രത്തിന്റെ വികസനത്തെ ഹാനികരമായി ബാധിക്കുമെന്ന മുന്നറിയിപ്പുമായി പ്രതിപക്ഷ പാർട്ടികൾ. മാലദ്വീപ് തുറമുഖത്ത് ചൈനീസ് കപ്പൽ തീരമണയുമെന്ന അധികൃതരുടെ പ്രഖ്യാപനത്തിന് തൊട്ടുപിറകേയാണ് മുന്നറിയിപ്പുമായി പ്രതിപക്ഷ പാർട്ടികളായ മാൽദിവിയൻ ഡെമോക്രാറ്റിക് പാർട്ടിയും ഡെമോക്രാറ്റ്സും രംഗത്തെത്തിയത്. ‘രാജ്യത്തിന്റെ പുരോഗതിക്ക് സഹായകമാകുന്ന ഏത് പങ്കാളിയെയും പ്രത്യേകിച്ച് രാജ്യവുമായി ദീർഘകാലമായി സംഖ്യത്തിലായിരുന്ന രാജ്യത്തെ അകറ്റുന്നത് രാജ്യത്തിന്റെ ദീർഘകാല വികസനത്തിന് തുരങ്കം വെക്കുമെന്നാണ് എംഡിപിയും ഡെമോക്രാറ്റ്സും വിശ്വസിക്കുന്നത്.’ ഇന്ത്യയെ ദീർഘകാല സഖ്യരാഷ്ട്രമെന്ന് വിശേഷിപ്പിച്ചുകൊണ്ട് പ്രതിപക്ഷ പാർട്ടികൾ അഭിപ്രായപ്പെട്ടു. മാലദ്വീപ് സർക്കാർ തുടർന്നുവന്നിരുന്നതുപോലെ എല്ലാ വികസന പങ്കാളികളുമായും സഹകരിക്കേണ്ടതുണ്ട്. ഇന്ത്യൻ മഹാസമുദ്രത്തിലെ സ്ഥിരതയും സുരക്ഷിതത്വും മാല ദ്വീപിന്റെ സ്ഥിരതയ്ക്കും സുരക്ഷിതത്വത്തിനും പ്രധാനമാണെന്നും പ്രതിപക്ഷ പാർട്ടികൾ പറഞ്ഞു. ഇതുപാർട്ടികളുടേയും നേതാക്കന്മാർ സംയുക്തമായി നടത്തിയ പത്രസമ്മേളനത്തിലാണ് പ്രതിപക്ഷ പാർട്ടികൾ തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്. 87 അംഗങ്ങളുള്ള പാർലമെന്റിൽ 55 സീറ്റുകളാണ് രണ്ടുപാർട്ടികൾക്കും ചേർന്നുള്ളത്. ടൂറിസവുമായി ബന്ധപ്പെട്ട് മാലദ്വീപും ഇന്ത്യയും തമ്മിലുള്ള നയതന്ത്രബന്ധം വഷളായിരുന്നു. മാലദ്വീപ്…

Read More

കൊളംബോ: ശ്രീലങ്കയുടെ ജലവിഭവ വകുപ്പ് മന്ത്രിയും സുരക്ഷാ ഉദ്യോഗസ്ഥനും വാഹനാപകടത്തില്‍ മരിച്ചു. ജലവിഭവ വകുപ്പ് മന്ത്രി സനത് നിഷാന്തും (48) സുരക്ഷാ ഉദ്യോഗസ്ഥന്‍ ജയകോടിയുമാണ് മരിച്ചത്. കൊളംബോ എക്‌സപ്രസ് വേയില്‍ പുലര്‍ച്ചെയായിരുന്നു അപകടം. ഗുരുതരമായി പരുക്കേറ്റ ഡ്രൈവറെ കടുനായകെയിലെ രഗമ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊളംബോയിലേക്ക് പോകുന്ന വഴിയിൽ അതേ ദിശയിലെത്തിയ ട്രക്ക് ഇടിച്ചാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട ജീപ്പ് സമീപത്തെ മതിലില്‍ ഇടിച്ചതാണ് അപകടത്തിന്റെ തീവ്രത കൂട്ടിയത്. അപകടത്തെക്കുറിച്ച് കണ്ഡാന പൊലീസ് അന്വേഷണം ആരംഭിച്ചു.

Read More

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പശ്ചിമ ബംഗാളിലെ 42 മണ്ഡലങ്ങളിലും തൃണമൂല്‍ കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിക്കുമെന്ന് റിപ്പോര്‍ട്ട്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രമായ ബിര്‍ഭും ജില്ലയില്‍ നടന്ന സംഘടനാ യോഗത്തിലാണ് ഇക്കാര്യം ഉയര്‍ന്നുവന്നത്. യോഗത്തില്‍ സീറ്റ് വിഭജന ചര്‍ച്ചകളെപ്പറ്റി ചിന്തിക്കേണ്ടതില്ലെന്നും തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കാന്‍ തയ്യാറാകണമെന്നും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പാര്‍ട്ടി പ്രവര്‍ത്തകരോട് പറഞ്ഞതായാണ് റിപ്പോര്‍ട്ട്. ‘‘കോണ്‍ഗ്രസുമായുള്ള സീറ്റ് വിഭജന ചര്‍ച്ചകളെപ്പറ്റി ആലോചിക്കേണ്ടതില്ലെന്ന് പാര്‍ട്ടി അധ്യക്ഷ വ്യക്തമായി പറഞ്ഞു. കോണ്‍ഗ്രസിന് രണ്ട് സീറ്റുകളാണ് പാര്‍ട്ടി വാഗ്ദാനം ചെയ്തത്. എന്നാല്‍ 10-12 സീറ്റാണ് കോണ്‍ഗ്രസ് ഇപ്പോള്‍ ആവശ്യപ്പെടുന്നത്,’’ എന്ന് മുതിര്‍ന്ന തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് പറഞ്ഞു. സീറ്റ് വിഭജനത്തെച്ചൊല്ലി സംസ്ഥാന തലത്തില്‍ ഇന്ത്യ-സഖ്യകക്ഷികള്‍ക്കിടയില്‍ ഭിന്നത രൂപപ്പെട്ട പശ്ചാത്തലത്തിലാണ് തൃണമൂലിന്റെ ഈ നീക്കം. അതേസമയം പശ്ചിമ ബംഗാളിലെ സീറ്റ് വിഭജനം ചര്‍ച്ച ചെയ്യാന്‍ കാലതാമസം വരുത്തിയതിന് കോണ്‍ഗ്രസിനെ മമത ബാനര്‍ജി വിമര്‍ശിച്ചിരുന്നു. 10-12 സീറ്റുകള്‍ വേണമെന്ന കോണ്‍ഗ്രസ് വാദം നീതിയുക്തമല്ലെന്നും അവര്‍ പറഞ്ഞു. 2019ലെ ലോക്‌സഭാ…

Read More

തിരുവനന്തപുരം: നിയമസഭാ ബജറ്റ് സമ്മേളനത്തിന് തുടക്കംകുറിച്ച് നിയമസഭയില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നയപ്രഖ്യാപനം പ്രസംഗം നടത്തി. അവസാന ഖണ്ഡിക മാത്രം വായിച്ച് ഒരുമിനിറ്റിനുള്ളില്‍ തന്റെ പ്രസംഗം അവസാനിപ്പിച്ച് ഗവര്‍ണര്‍ മടങ്ങി. ഗവര്‍ണറെ മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കര്‍ എ.എന്‍.ഷംസീറും ചേര്‍ന്നാണ് സ്വീകരിച്ചത്. പൂച്ചെണ്ട് നല്‍കിയാണ് മുഖ്യമന്ത്രി വരവേറ്റതെങ്കിലും ഗവര്‍ണര്‍ മുഖത്ത് നോക്കി ചിരിക്കാനോ കൈ കൊടുക്കാനോ നിന്നില്ല. തുടര്‍ന്ന് വേഗത്തില്‍ സ്പീക്കറുടെ ഡയസിലേക്കെത്തി. ദേശീയ ഗാനം ആലപിച്ചതിന് പിന്നാലെ പ്രതിപക്ഷ നിരയില്‍നിന്ന് എല്ലാം ഒത്തുതീര്‍പ്പാക്കിയോ എന്നതടക്കമുള്ള ചോദ്യങ്ങളുയര്‍ന്നു. നയപ്രഖ്യാപന പ്രസംഗത്തിനായി ഗവര്‍ണര്‍ എണീറ്റപ്പോഴായിരുന്നു ഇത്. തുടര്‍ന്ന് ഗൗരവ ഭാവത്തോടെ പ്രതിപക്ഷ ഭാഗത്തേക്ക് നോക്കിയ ഗവര്‍ണര്‍ ആമുഖമായി കുറച്ച് വാചകങ്ങള്‍ പറയുകയും താന്‍ അവസാന ഖണ്ഡിക വായിക്കുകയാണെന്ന് അറിയിക്കുകയും ചെയ്തു. അവസാന ഖണ്ഡിക വായിച്ച ഉടന്‍ തന്നെ ഗവര്‍ണര്‍ നിയമസഭ വിട്ടിറങ്ങുകയും ചെയ്തു. നയപ്രഖ്യാപനത്തില്‍ കേന്ദ്രവിവേചനത്തില്‍ രൂക്ഷവിമര്‍ശനമടക്കം ഉണ്ടായിരുന്നു. സര്‍ക്കാര്‍ അയച്ചുകൊടുത്ത പ്രസംഗം ഗവര്‍ണര്‍ അതേപടി അംഗീകരിക്കുകയും ചെയ്തിരുന്നു.

Read More

ചെന്നൈ: മുന്‍ സുപ്രീംകോടതി ജഡ്ജി റോഹിന്റണ്‍ നരിമാന്റെ അച്ഛനും ജൂനിയര്‍മാര്‍ക്കും നിയമോപദേശത്തിനായി കേരള സര്‍ക്കാര്‍ 40 ലക്ഷം രൂപ പ്രതിഫലം നല്‍കിയതായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. തുക നല്‍കിയത് സംബന്ധിച്ച കേരള സര്‍ക്കാരിന്റെ ഗസറ്റ് വിജ്ഞാപനം കണിച്ചുകൊണ്ടാണ് അദ്ദേഹത്തിന്റെ ആരോപണം. ബില്ലുകള്‍ ഒപ്പിട്ടു നല്‍കാത്തതിനെക്കുറിച്ചുള്ള പ്രവണതയെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച റോഹിന്റണ്‍ നരിമാനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ എഡിറ്റോറിയല്‍ ഡയറക്ടര്‍ പ്രഭു ചൗളയുമായുള്ള തിങ്ക് എഡ്യൂ എന്ന കോണ്‍ക്ലേവിന്റെ പതിമൂന്നാം പതിപ്പിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. രാഷ്ട്രീയത്തിന്റെ പേരില്‍ നിയമിക്കുന്ന ഗവര്‍ണര്‍മാരെ സര്‍വകലാശാലകളുടെ ചാന്‍സലറായി നിയമിക്കുന്നത് വിദ്യാഭ്യാസ സ്ഥാപനങ്ങളെ രാഷ്ട്രീയവത്കരിക്കുമോ എന്ന ചോദ്യത്തിന്, എക്സിക്യൂട്ടീവല്ല, പ്രസിഡന്റാണ് ചാന്‍സലര്‍മാരെ നിയമിക്കുന്നതെന്നും സര്‍വ്വകലാശാലകളുടെ സ്വയംഭരണാധികാരം ഉറപ്പാക്കാനുള്ള ഏക മാര്‍ഗമാണെന്നും ഗവര്‍ണര്‍ മറുപടി നല്‍കി. ചാന്‍സലറെ നിയമിക്കാനുള്ള അധികാരം എക്സിക്യൂട്ടീവിന് നല്‍കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. ഗവര്‍ണറുടെ പക്കല്‍ കെട്ടിക്കിടക്കുന്ന ബില്ലുകള്‍ മണി ബില്ലുകളായിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്ത്…

Read More

ന്യൂഡല്‍ഹി: ഇന്ത്യന്‍ കോസ്റ്റ്ഗാര്‍ഡിന് വേണ്ടി കേന്ദ്രസര്‍ക്കാര്‍ അത്യാധുനിക നിരീക്ഷണക്കപ്പലുകള്‍ വാങ്ങുന്നു. ഇതിനായി മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മാസ്ഗാവ് ഡോക്ക് ഷിപ്ബില്‍ഡേഴ്‌സ് ലിമിറ്റഡുമായി (എംഡിഎല്‍) ബുധനാഴ്ച 1,070 കോടി രൂപയുടെ കരാര്‍ പ്രതിരോധ മന്ത്രാലയം ഒപ്പിട്ടു. കോസ്റ്റ്ഗാര്‍ഡിനുവേണ്ടി 14 ഫാസ്റ്റ് പട്രോള്‍ വെസ്സല്‍സ്(എഫ്.പി.വി) ആണ് എംഡിഎല്‍ നിര്‍മിക്കുക. വേഗത കൂടിയ എഫ്.പി.വികള്‍ ഇന്ത്യന്‍ സമുദ്രമേഖലയില്‍ കോസ്റ്റ്ഗാര്‍ഡിന്റെ നിരീക്ഷണത്തിന് കൂടുതല്‍ കരുത്തേകും. ഇന്ത്യന്‍ നാവികസേനയ്ക്കുവേണ്ടി യുദ്ധക്കപ്പലുകളും അന്തര്‍വാഹിനികളും നിര്‍മിച്ചുനല്‍കുന്ന വ്യവസായശാലയാണ് എംഡിഎല്‍. ബൈ(ഇന്ത്യന്‍-ഐഡിഡിഎം) കാറ്റഗറിയിലാണ് എംഡിഎല്‍ നിരീക്ഷണക്കപ്പലുകള്‍ നിര്‍മിക്കുന്നത്. ആത്മനിര്‍ഭര്‍ ഭാരതിന്‍റെ ഭാഗമായി തദ്ദേശീയമായി രൂപകല്‍പനചെയ്ത് നിര്‍മിക്കുന്ന എഫ്.പി.വികള്‍ 63 മാസത്തിനുള്ളില്‍ കോസ്റ്റ്ഗാര്‍ഡിന് കൈമാറുമെന്ന് പ്രതിരോധമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. അത്യാധുനിക സാങ്കേതികതകള്‍ കൂടാതെ വിവിധ ഉദ്ദേശങ്ങള്‍ക്കുതകുന്ന ഡ്രോണുകള്‍, വയര്‍ലെസ് മുഖാന്തരം നിയന്ത്രിക്കാവുന്ന റിമോട്ട് വാട്ടര്‍ റെസ്‌ക്യൂ ക്രാഫ്റ്റും ലൈഫ്‌ബോയ്കളും ആധുനികകാലത്തുണ്ടാകാവുന്ന വ്യത്യസ്ത ഭീഷണികള്‍ നേരിടാന്‍ കോസ്റ്റ്ഗാര്‍ഡിനെ പര്യാപ്തമാക്കുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉള്‍പ്പെടെയുള്ള സാങ്കേതികവിദ്യകളും എഫ്.പി.വികളില്‍ സജ്ജമാക്കും. മത്സ്യബന്ധനമേഖലയുടെ സംരക്ഷണവും നിരീക്ഷണവും നിയന്ത്രണവും പര്യവേക്ഷണവും…

Read More