Author: Reporter

രാജാക്കാട് (ഇടുക്കി): രാജാക്കാട് ടൗണിന് സമീപം ഗ്യാസ് സിലിണ്ടറിന് തീപിടിച്ച് വീട് കത്തിനശിച്ചു. മമ്മട്ടിക്കാനം ഇഞ്ചനാട്ട് ചാക്കോയുടെ ഉടമസ്ഥതയിലുള്ള വാടകവീടാണ് തിങ്കളാഴ്ച പുലര്‍ച്ചെ 3.45-ഓടെ കത്തിനശിച്ചത്. പൂക്കുളത്ത് സന്തോഷ്, ഭാര്യ ശ്രീജ, മകന്‍ സാരംഗ് എന്നിവരാണ് ഈ വീട്ടിലെ താമസക്കാര്‍. പലഹാരങ്ങള്‍ ഉണ്ടാക്കി വിറ്റാണ് സന്തോഷും കുടുംബവും ജീവിക്കുന്നത്. സന്തോഷ് രാവിലെ പലഹാരങ്ങള്‍ ഉണ്ടാക്കുന്നതിനിടെയായിരുന്നു അപകടം. ഉപയോഗിച്ചു കൊണ്ടിരുന്ന ഗ്യാസ് അടുപ്പിലെ തീ കുറഞ്ഞതിനെ തുടര്‍ന്ന് പുതിയ ഗ്യാസ് കുറ്റിയുടെ അടപ്പ് തുറന്നപ്പോള്‍ ഗ്യാസ് ചോരുകയായിരുന്നു. തുടര്‍ന്ന് തീ ആളിപ്പടര്‍ന്നു. തീ പിടിച്ചതോടെ വീട് പൂര്‍ണമായി കത്തിനശിച്ചു. തീ കെടുത്താന്‍ ശ്രമിക്കുന്നതിനിടയില്‍ പൊള്ളലേറ്റ സന്തോഷിനെയും ശ്രീജയെയും മകന്‍ സാരംഗിനെയും സമീപത്തെ ആശുപത്രിയിലെ പ്രാഥമിക ചികിത്സകള്‍ക്കു ശേഷം അടിമാലിയിലെ പൊള്ളല്‍ ചികിത്സാകേന്ദ്രത്തിലേക്ക് മാറ്റി. വീടിന്റെ മുറ്റത്തിരുന്ന ബൈക്കും തീപ്പിടിത്തത്തെ തുടര്‍ന്ന് പൂര്‍ണമായി കത്തിനശിച്ചു. കുടിവെള്ള ടാങ്കും ഉരുകി നശിച്ചു. അടിമാലി, നെടുങ്കണ്ടം സ്റ്റേഷനുകളിലെ അഗ്‌നി രക്ഷാ സേനയെത്തി രാവിലെ ഏഴോടെ തീയണച്ചു. രാജാക്കാട്…

Read More

കോഴിക്കോട്: റിപ്പബ്ലിക് ദിന പരേഡിൽ പൊതുമരാമത്തു മന്ത്രി പി.എ.മുഹമ്മദ് റിയാസിനു ഗാർഡ് ഓഫ് ഓണർ സ്വീകരിക്കാൻ സ്വകാര്യ വാഹനം ഒരുക്കിയതിൽ തെറ്റില്ലെന്ന റിപ്പോർട്ടുമായി ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിങ്. പൊലീസ് വാഹനം കേടായിരുന്നെന്നും സ്വകാര്യ വാഹനം ഉപയോഗിച്ചതിൽ തെറ്റില്ലെന്നുമാണു കലക്ടറുടെ റിപ്പോർട്ടിൽ പറയുന്നത്. സ്വകാര്യ വാഹനം ഉപയോഗിക്കണമെങ്കിൽ സാധാരണഗതിയിൽ സർക്കാരിന്റെ ഉത്തരവ് അടക്കം വേണം. എന്നാൽ അടിയന്തര സാഹചര്യത്തിൽ ജില്ലാ ഭരണകൂടത്തിന് പ്രത്യേക തീരുമാനം കൈക്കൊള്ളാം. സിറ്റി പൊലീസ് കമ്മിഷണറാണ് ആവശ്യം ഉന്നയിച്ച് കത്തുനൽകിയത്. ഈ ആവശ്യപ്രകാരമാണ് അനുമതി നൽകിയതെന്നും കലക്ടർ റിപ്പോർട്ടിൽ വിശദീകരിച്ചു. പരേഡുകൾക്ക് പതിവായി ഉപയോഗിക്കുന്ന പൊലീസ് ജീപ്പിനു പകരമാണ് മാവൂർ സ്വദേശിയായ കരാറുകാരന്റെ വാഹനം രൂപമാറ്റം വരുത്തി ത്രിവർണപതാക നിറത്തിലുള്ള റിബണും ഒട്ടിച്ച് പരേഡിൽ മന്ത്രി ഉപയോഗിച്ചത്. കരാറുകാരന്റെ സ്വകാര്യ വാഹനം റിപ്പബ്ലിക് ദിനത്തിനു നാലുദിവസം മുൻപാണ് ക്യാംപിൽ എത്തിച്ചത്. വാഹനത്തിന്റെ മുൻവശത്തെ ചില്ലിൽ കരാർ കമ്പനിയുടെ പേരുണ്ടായിരുന്നതിനു മേലേയാണ് ത്രിവർണ റിബൺ സ്റ്റിക്കർ ഒട്ടിച്ചത്.…

Read More

പുണെ: ഇന്‍ഫോസിസില്‍ ജോലി ചെയ്യുന്ന വനിതാ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയർ പുണെയിലെ ഹോട്ടലില്‍ വെടിയേറ്റു മരിച്ചു. ഉത്തർപ്രദേശിൽ നിന്നുള്ള വന്ദനാ ദ്വിവേദി (26) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി പുണെയ്ക്കു സമീപത്തുള്ള ഹോട്ടലിലായിരുന്നു കൊലപാതകം. സംഭവവുമായി ബന്ധപ്പെട്ട് വന്ദനയുടെ കാമുകൻ ഋഷഭ് നിഗത്തെ (30) മുംബൈയിൽനിന്ന് പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളിൽനിന്ന് വെടിവയ്ക്കാൻ ഉപയോഗിച്ചതെന്നു കരുതുന്ന പിസ്റ്റൾ പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു. ഹിൻജേവാരി മേഖലയിലെ ഒയോ ഹോട്ടലിലാണ് കൊലപാതകം നടന്നത്. ഹോട്ടലിലെ മുറിയിൽനിന്ന് വെടിയൊച്ച കേട്ടതായി വിവരം ലഭിച്ചതിനെ തുടർന്നാണ് പൊലീസ് സ്ഥലത്തെത്തിയത്. മുറി തുറന്ന് പരിശോധിച്ചപ്പോൾ വന്ദനയുടെ മൃതദേഹം കണ്ടെത്തി. നിലത്തു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. മുറിയിലാകെ രക്തക്കറയുമുണ്ടായിരുന്നു. കൊല്ലപ്പെട്ട വന്ദനയും ഋഷഭും ഉത്തർപ്രദേശിൽ നിന്നുള്ളവരാണെന്ന് പൊലീസ് വെളിപ്പെടുത്തി. ഇരുവരും തമ്മിൽ ദീർഘനാളത്തെ പരിചയമുണ്ടെന്നും പത്തു വർഷത്തോളമായി പ്രണയത്തിലാണെന്നും പൊലീസ് അറിയിച്ചു. ബന്ധത്തിലുണ്ടായ ഉലച്ചിലുകളാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നാണ് വിവരം. ഋഷഭിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. ലക്നൗവിൽ ജോലി ചെയ്യുന്ന ഋഷഭ്,…

Read More

കൊൽക്കത്ത: രാജ്യത്ത് ഏഴുദിവസത്തിനുള്ളിൽ പൗരത്വ ഭേദഗതി നിയമം നടപ്പാക്കുമെന്ന് കേന്ദ്രമന്ത്രി ശന്തനു താക്കൂർ. പശ്ചിമ ബംഗാളിലെ ദക്ഷിണ 24 പരഗാനയിൽ ഞായറാഴ്ച ഒരു റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. പൗരത്വ ഭേദഗതി നടപ്പാക്കുന്നത് പശ്ചിമ ബംഗാളിൽ വോട്ടുയർത്താൻ സഹായിക്കുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടൽ. ‘‘അയോധ്യയിലെ രാമ ക്ഷേത്രം ഉദ്ഘാടനം ചെയ്തുകഴിഞ്ഞു. അടുത്ത ഏഴ് ദിവസത്തിനുള്ളിൽ രാജ്യത്ത് പൗരത്വ ഭേദഗതി ബിൽ നടപ്പിലാക്കും. ഇത് എന്റെ ഉറപ്പാണ്. പശ്ചിമ ബംഗാളിൽ മാത്രമല്ല, ഇന്ത്യയിലെ എല്ലാ സംസ്ഥാനത്തും സിഎഎ ഒരാഴ്ചയ്ക്കുള്ളിൽ നടപ്പാക്കും.’’ മന്ത്രി പറഞ്ഞു. പാക്കിസ്ഥാൻ, ബംഗ്ലദേശ്, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്ന് 2014 ഡിസംബർ 31ന് മുൻപ് ഇന്ത്യയിലെത്തിയ ഹിന്ദു, സിഖ്, പാഴ്സി, ജൈന, ബുദ്ധ ക്രൈസ്തവ മതവിഭാഗങ്ങളിൽ പെട്ടവർക്ക് പൗരത്വാവകാശം നൽകുന്നതാണ് പൗരത്വ ഭേദഗതി നിയമം. കുറഞ്ഞത് 11 വർഷം രാജ്യത്ത് സ്ഥിര താമസമാക്കിയവർക്ക് മാത്രമായിരുന്നു മുൻപ് പൗരത്വം നൽകിയിരുന്നത്. രാഷ്ട്രപതി ബില്ലിന് അംഗീകാരം നൽകിയതോടെ രാജ്യത്താകെ വൻ പ്രക്ഷോഭങ്ങളാണ് അരങ്ങേറിയത്. പൗരത്വ…

Read More

പുൽപ്പള്ളി: പാക്കത്ത് കാട്ടാനയുടെ ആക്രമണത്തിൽ വിദ്യാർഥിക്ക് ഗുരുതര പരുക്ക്. കാരേരിക്കുന്ന് കോളനിയിലെ ശരത്തിനാണ് (14) ഗുരുതരമായി പരുക്കേറ്റത്. പുൽപ്പള്ളി വിജയ ഹയർസെക്കൻഡറി സ്‌കൂൾ വിദ്യാർഥിയാണ്. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. സുഹൃത്തുക്കളോടൊപ്പം വിവാഹ പരിപാടിയിൽ പങ്കെടുത്ത് മടങ്ങി വരുന്നതിനിടെയായിരുന്നു ആക്രമണം. ശരത്തിനെ ആന തുമ്പിക്കൈ കൊണ്ട് വലിച്ചെറിഞ്ഞു. രക്ഷപ്പെട്ട സുഹൃത്തുക്കളാണ് ശരത്ത് ആക്രമിക്കപ്പെട്ട വിവരം മറ്റുള്ളവരെ അറിയിച്ചത്. ശരത്തിനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read More

പൈനാവ്: ഇടുക്കി പൂപ്പാറയിൽ പതിനാറുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ മൂന്നുപേർ കുറ്റക്കാരെന്ന് കോടതി. പ്രതികളായ സുഗന്ധ്, ശിവകുമാർ, ശ്യാം എന്നിവര്‍ കുറ്റക്കാരെന്ന് കോടതി വിധിച്ചു. ദേവികുളം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയാണ് വിധി പ്രഖ്യാപിച്ചത്. പ്രതികൾക്കുള്ള ശിക്ഷ നാളെ വിധിക്കും. 2022 ൽ വടക്കേ ഇന്ത്യക്കാരിയായ പെൺകുട്ടിയാണ് ബലാത്സംഗത്തിന് ഇരയായത്.

Read More

പട്ടായ: സ്‌കൈ ഡൈവിനിടെ പാരച്ച്യൂട്ട് തകരാറായതിനെ തുടർന്ന് 29 നില കെട്ടിടത്തിന് മുകളിൽ നിന്ന് ചാടിയ ബ്രിട്ടീഷ് ബേസ് ജംപറിന് ദാരുണാന്ത്യം. തായ്‌ലൻഡിലെ പട്ടായയിൽ ശനിയാഴ്ചയാണ് അപകടമുണ്ടായത്. സ്‌കൈ ഡൈവിലൂടെ പ്രശസ്തനായ നാതി ഒഡിൻസൻ എന്ന 33കാരനാണ് തലയിയിച്ച് വീണ് മരിച്ചത്.കെട്ടിടത്തിന് മുകളിൽ നിന്ന് ചാടിയ ഒരാൾ മരങ്ങൾക്കിടയിലൂടെ താഴെ വീണ കാര്യം കഴിഞ്ഞ ദിവസം രാത്രി 7.30നാണ് പ്രദേശവാസികൾ പൊലീസിനെ വിളിച്ച് അറിയിച്ചത്. പൊലീസ് എത്തി പരിശോധിച്ചപ്പോൾ നാതിയയുടെ മരണം സംഭവിച്ചിരുന്നു. ആരോഗ്യ വിദഗ്ദ്ധരെ ഉടൻ തന്നെ സ്ഥലത്തെത്തിച്ചെങ്കിലും പ്രയോജനമുണ്ടായില്ല. പട്ടായ ബീച്ചിന് സമീപത്തുള്ള 29 നില കെട്ടിടത്തിന് മുകളിൽ നിന്ന് നിയമവിരുദ്ധമായാണ് ഇയാൾ സ്‌കൈ ഡൈവ് ചെയ്തതെന്ന് അധികൃതർ പറയുന്നു. സ്‌കൈ ഡൈവിന് വേണ്ട അനുമതി ലഭിച്ചിരുന്നില്ല. നാതി ഇതിന് മുമ്പും ഇതേ കെട്ടിടത്തിൽ നിന്ന് സ്‌കൈ ഡൈവ് ചെയ്തിട്ടുണ്ടെന്ന് സെക്യൂരിറ്റി ഗാർഡ് പറഞ്ഞു.തന്റെ കാറിൽ കെട്ടിടത്തിന് സമീപമെത്തിയ നാതി, ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ സ്‌കൈ ഡൈവിന്റെ വീഡിയോ പകർത്താൻ…

Read More

പാലക്കാട്: ആലത്തൂര്‍ കാവശേരിയില്‍ ബാറില്‍ വെടിവയ്പ്. ഇന്നലെ രാത്രിയുണ്ടായ സംഭവത്തില്‍ മാനേജര്‍ രഘുനന്ദന് വെടിയേറ്റു. ബാറിലെ സര്‍വീസ് മോശമാണെന്ന് പറഞ്ഞുണ്ടായ തര്‍ക്കമാണ് വെടിവയ്പില്‍ കലാശിച്ചത്. ആറ് മാസം മുന്‍പ് തുറന്നതാണ് ഈ ബാര്‍. ഇന്നലെ രാത്രിയോടെ ബാറിലെത്തിയ അഞ്ചംഗസംഘം സര്‍വീസ് മോശമാണെന്ന് പറഞ്ഞ് തര്‍ക്കമുണ്ടാക്കുകയായിരുന്നു. തര്‍ക്കം രൂക്ഷമായതിനെ തുടര്‍ന്ന് എയര്‍ പിസ്റ്റള്‍ ഉപയോഗിച്ച് അഞ്ചുപേരടങ്ങിയ സംഘം മാനേജര്‍ രഘുനന്ദന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ബാര്‍ ജീവനക്കാര്‍ ഉടന്‍തന്നെ വിവരം പൊലീസിനെ അറിയിച്ചു. സ്ഥലത്തെത്തിയ പൊലീസ് അഞ്ചുപേരെയും കസ്റ്റഡിയില്‍ എടുത്തു. ഇവര്‍ കഞ്ചിക്കോട് സ്വദേശികളാണെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്തുവരികയാണ്. രഘുനന്ദന്റെ നട്ടെല്ലിനാണ് വെടിയേറ്റത്. ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

Read More

കാസര്‍കോട്: യുവാവിന്റെ ഭീഷണിയെത്തുടര്‍ന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച പെണ്‍കുട്ടി മരിച്ചു. അടുപ്പം ഉപേക്ഷിച്ചാല്‍ പിതാവിനെ കൊലപ്പെടുത്തുമെന്നായിരുന്നു യുവാവിന്റെ ഭീഷണി. പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയ മൊഗ്രാല്‍ സ്വദേശി അന്‍വറിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ബദിയടുക്ക സ്വദേശിയായ പതിനാറുകാരി പെണ്‍കുട്ടിയും മൊഗ്രാല്‍ സ്വദേശിയായ യുവാവും സമൂഹ മാധ്യമങ്ങളിലൂടെയാണ് പരിചയപ്പെടുന്നത്. ഇരുവരും തമ്മിലുള്ള അടുപ്പം അറിഞ്ഞ വീട്ടുകാര്‍ പെണ്‍കുട്ടിയെ വിലക്കി. ഇതേത്തുടര്‍ന്ന് പെണ്‍കുട്ടി ബന്ധത്തില്‍ നിന്നും പിന്മാറി. അഞ്ചുദിവസം മുമ്പ് പെണ്‍കുട്ടി സ്‌കൂള്‍ വിട്ടുവരുന്ന വഴി യുവാവ് വഴിയില്‍ തടഞ്ഞു നിര്‍ത്തി ഭീഷണിപ്പെടുത്തി. ബന്ധത്തില്‍ നിന്നും പിന്മാറിയാല്‍ പിതാവിനെ വകവരുത്തുമെന്നായിരുന്നു ഭീഷണി. ഭയന്ന പെണ്‍കുട്ടി വിഷം കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിക്കുകയായിരുന്നു. പെരിന്തല്‍മണ്ണയില്‍ സംഗീത നിശക്കിടെ സംഘര്‍ഷം; ടിക്കറ്റ് കൗണ്ടറും സ്റ്റേജും തല്ലിത്തകര്‍ത്തു, കേസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നു രാവിലെയാണ് പെണ്‍കുട്ടി മരിച്ചത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. യുവാവിനെ സഹായിച്ച രണ്ടുപേര്‍ കൂടി പൊലീസിന്റെ നിരീക്ഷണത്തിലുള്ളതായാണ് സൂചന.

Read More

തിരുവനന്തപുരം: കേരളീയം സംസ്ഥാനത്തിന്റെ ആവശ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതുവരെ ഇങ്ങനെ ഒന്ന് നടത്താൻ കഴിഞ്ഞില്ലല്ലോ എന്നാണ് പൊതുസമൂഹം കരുതുന്നത്. കേരളീയത്തെ കലാരംഗം പിന്താങ്ങി. ആയിരക്കണക്കിന് കലാകാരന്മാർ പങ്കെടുത്തു. കേരളീയം ഒരു തരത്തിലും ധൂർത്ത് ആയിരുന്നില്ല. ഉന്നത വിദ്യാഭ്യാസ മേഖലയിൽ കേരളത്തിന് മികച്ച പുരോഗതി കൈവരിക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. നമ്മൾ പുരോഗതിയുടെ പാതയിലാണ്. നമ്മുടെ നാട് മാറുകയാണ്. എന്നാല്‍, നമ്മുടെ നാട് തകരണമെന്ന് ചിലർ വിചാരിച്ചു നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, നിയമസഭയിൽ പ്രതിഷേധ പ്ലക്കാർഡുകളുമായി പ്രതിപക്ഷം രംഗത്തെത്തി. ക്ഷേമപെൻഷൻ മുടങ്ങിയതിനെതിരെയാണ് ചോദ്യോത്തര വേളയിൽ പ്രതിഷേധവുമായി പ്രതിപക്ഷം രം​ഗത്തെത്തിയത്. നന്ദിപ്രമേയ ചര്‍ച്ചയ്ക്കാണ് ഇന്ന് നിയമസഭയിൽ തുടക്കമായിരിക്കുന്നത്. നയം പറയാൻ മടിച്ച ഗവര്‍ണര്‍ക്കെതിരെ നിലപാട് കടുപ്പിക്കാനുള്ള തീരുമാനത്തിലാണ് ഭരണപക്ഷം. അതേ സമയം, എക്സാലോജിക്ക് അടക്കം വിവാദ വിഷയങ്ങളിൽ ആഞ്ഞടിക്കാൻ പ്രതിപക്ഷവും തയാറെടുത്തു.

Read More