Author: Reporter

മനാമ: ബഹ്‌റൈനിൽ അനധിക്യത താമസക്കാരെയും നിയമവിരുദ്ധമായി ജോലി ചെയ്യുന്നവരെയും കണ്ടെത്തുന്നതിനായുള്ള പരിശോധനകൾ തുടരുന്നു. ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽഎംആർഎ) ജനുവരി 21 മുതൽ 27 വരെയുള്ള ആഴ്ചയിൽ 1,002 പരിശോധനാ കാമ്പെയ്‌നുകളും സന്ദർശനങ്ങളും നടത്തി. 49 നിയമലംഘകരെ കസ്റ്റഡിയിലെടുക്കുകയും 162 നിയമലംഘകരെ നാടുകടത്തുകയും ചെയ്തു. https://youtu.be/nTszBFo1Yic?si=LU8cEz5-IlShh3ET പരിശോധനാ കാമ്പെയ്‌നുകളും സന്ദർശനങ്ങളും തൊഴിൽ, താമസ നിയമങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട നിരവധി ലംഘനങ്ങൾ കണ്ടെത്തുന്നതിന് കാരണമായി. കണ്ടെത്തിയ നിയമ ലംഘനങ്ങൾക്കെതിരെ നിയമപരമായ നടപടികൾ സ്വീകരിച്ചു. എല്ലാ ഗവർണറേറ്റുകളിലെയും വിവിധ ഷോപ്പുകളിൽ 986 പരിശോധനാ സന്ദർശനങ്ങൾ നടത്തിയതായി അതോറിറ്റി വിശദീകരിച്ചു. കൂടാതെ 16 സംയുക്ത പരിശോധന കാമ്പെയ്‌നുകളും സംഘടിപ്പിച്ചു. നാഷണാലിറ്റി, പാസ്‌പോർട്ട് ആൻഡ് റെസിഡൻസ് അഫയേഴ്‌സ്, ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് ഫോറൻസിക് എവിഡൻസ്, ആഭ്യന്തര മന്ത്രാലയത്തിലെ സെന്റൻസ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻസ് അതോറിറ്റി, വ്യവസായ വാണിജ്യ മന്ത്രാലയം എന്നിവയുമായി സഹകരിച്ചാണ് വ്യാപക പരിശോധന. രാജ്യത്തെ എല്ലാ…

Read More

മനാമ: ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ മുൻകാല ഫാസ്റ്റ് ബൗളറായ ജവഗൽ ശ്രീനാഥിന് ബഹ്റൈനിൽ സ്വീകരണം നൽകി. മനാമയിലെ കന്നട ഭവനിൽ നടന്ന ചടങ്ങിൽ കന്നട സംഘ ബഹ്റൈനാണ് ശ്രീനാഥിനെ ആദരിച്ചത്. ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബ് മുഖ്യാതിഥിയായിരുന്നു. https://youtu.be/nTszBFo1Yic?si=mC5CPF8HiIKJjCnd&t=144 ദക്ഷിണ കന്നട ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് ഡോ. ശ്രീകാന്ത് റായ്, ബഹ്റൈൻ ക്രിക്കറ്റ് ഫെഡറേഷൻ അഡ്വൈസറി കൗൺസിൽ ചെയർമാൻ മുഹമ്മദ് മൻസൂർ എന്നിവർ വിശിഷ്ടാതിഥികളായിരുന്നു. ക്രി​ക്ക​റ്റ് പ്രേ​മി​ക​ളു​ടെ ചോ​ദ്യ​ങ്ങ​ൾ​ക്ക് ശ്രീ​നാ​ഥ് മ​റു​പ​ടി നൽകി. ക​ന്ന​ട സം​ഘ ബ​ഹ്‌​റൈ​ൻ സം​ഘ​ടി​പ്പി​ച്ച ബി.​എം.​എം.​ഐ ഷോ​പ്‌​സ് കെ.​എ​സ്.​ബി ചാ​മ്പ്യ​ൻ​സ് ട്രോ​ഫി ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്റി​ന്റെ സ​മാ​പ​ന​ത്തോ​ട​നു​ബ​ന്ധി​ച്ചാ​ണ് അ​ദ്ദേ​ഹം ബ​ഹ്റൈ​നി​ലെ​ത്തി​യ​ത്. മൂ​ന്ന് വി​ഭാ​ഗ​ങ്ങ​ളി​ലാ​യി 34 ടീ​മു​ക​ൾ പ​ങ്കെ​ടു​ത്ത ടൂ​ർ​ണ​മെ​ന്റി​ലെ വി​ജ​യി​ക​ൾ​ക്ക് അ​ദ്ദേ​ഹം ട്രോ​ഫി​ക​ൾ സ​മ്മാ​നി​ക്കു​ക​യും ചെ​യ്തു. വർഷത്തിലേറെക്കാലം ഇന്ത്യൻ ഫാസ്റ്റ് ബൗളിങ് ആക്രമണത്തെ നയിച്ച ശ്രീനാഥ് നിലവിൽ ഐ.സി.സി മാച്ച് റഫറിയുടെ എലൈറ്റ് പാനലിൽ സേവനമനുഷ്ഠിക്കുകയാണ്.

Read More

കോഴിക്കോട്: കരിപ്പൂരില്‍ നിന്നുള്ള ഹജ്ജ് യാത്ര കൂലി കുറയും. ഇക്കാര്യത്തില്‍ കേന്ദ്രം ഉറപ്പ് നല്‍കിയെന്ന് മന്ത്രി വി അബ്ദു റഹ്മാന്‍ വ്യക്തമാക്കി. വിമാന യാത്ര നിരക്കില്‍ തീരുമാനം എടുത്തത് കേന്ദ്രം ആണെന്നും ലീഗ് നേതാക്കള്‍ കാര്യം അറിയാതെ സംസ്ഥാന സര്‍ക്കാരിനെ പഴിക്കുകയാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു. കേരളത്തിലെയും രാജ്യത്തെ മറ്റു ഭാഗങ്ങളിലെയും എംബാര്‍ക്കേഷന്‍ പോയന്റുകളില്‍ നിന്ന് വ്യത്യസ്തമായി കരിപ്പൂരില്‍ നിന്നുള്ള ഹജ്ജ് യാത്രക്കാരോട് അധികൃതരുടെ ഭാഗത്തുനിന്ന് ക്രൂരമായ വിവേചനവും വിമാന ടിക്കറ്റ് ചാര്‍ജ്ജിലുള്ള ഭീമമായ അന്തരവും വിശദമായി മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയെന്നും മുസ്ലിം ലീഗ് എം പിമാര്‍ വിവരിച്ചു. ഹജ്ജ് യാത്രക്കാരായ തീര്‍ത്ഥാടകരോട് ഈ രീതിയിലുള്ള ചൂഷണം ഒരു നിലയിലും നീതീകരിക്കാന്‍ കഴിയില്ല. വേഗത്തില്‍ ഇടപെടല്‍ നടത്തി പരിഹരിക്കാനുള്ള നടപടിയുണ്ടാകണമെന്ന് മന്ത്രിയോട് ആവശ്യപ്പെട്ടതായും അവര്‍ പറഞ്ഞു. നേരത്തെ തന്നെ കരിപ്പൂരില്‍ നിന്ന് ഹജ്ജിന് പോകുന്ന യാത്രക്കാരുടെ വിമാന ടിക്കറ്റ് ചാര്‍ജില്‍ ഇളവ് നല്‍കുമെന്ന് കേന്ദ്ര ഹജ്ജ് കാര്യ വകുപ്പ് മന്ത്രി ഉറപ്പ് നല്‍കിയെന്ന് മുസ്ലിം…

Read More

പുനലൂര്‍: എയ്ഡ്സ് പകര്‍ത്തണമെന്ന ഉദ്ദേശ്യത്തോടെ ഒന്‍പതു വയസുകാരനെ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന കേസില്‍ പോക്സോ അടക്കം വിവിധ വകുപ്പുകളിലായി പ്രതിക്ക് മൂന്ന് ജീവപര്യന്തവും 22 വര്‍ഷം കഠിന തടവും 1.05 ലക്ഷം രൂപ പിഴയും. പത്തുവര്‍ഷമായി എയ്ഡ്സ് രോഗത്തിന് ചികിത്സയില്‍ കഴിഞ്ഞുവരുന്ന പുനലൂര്‍ ഇടമണ്‍ സ്വദേശിയായ 39 -കാരനെയാണ് ശിക്ഷിച്ചത്. പുനലൂര്‍ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ജഡ്ജി ടി.ഡി. ബൈജുവിന്റേതാണ് അത്യപൂര്‍വമായ ഈ വിധി. കുട്ടിക്ക് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയോട് ശുപാര്‍ശയും ചെയ്തിട്ടുണ്ട്. 2020-ലാണ് കേസിനാസ്പദമായ സംഭവം. തെന്മല പോലീസ് ഇന്‍സ്പെക്ടറായിരുന്ന എം.ജി. വിനോദാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.പി. അജിത് ഹാജരായി.

Read More

കൊല്ലം: കൊട്ടിയം തഴുത്തലയില്‍ വന്‍ കഞ്ചാവ് വേട്ട. വിശാഖപട്ടണത്തു നിന്ന് കൊണ്ടുവന്ന 21 കിലോ കഞ്ചാവ് പിടിച്ചെടുത്തു. ആറുപേര്‍ അറസ്റ്റിലായി. തഴുത്തല സ്വദേശികളായ അനൂപ്, രാജേഷ്, രതീഷ്, അജ്മല്‍ ഖാന്‍, അനുരാജ്, ജോണ്‍സണ്‍ എന്നിവരാണ് പിടിയിലായത്. കൊട്ടിയം പോലീസും കൊല്ലം സിറ്റി ഡാന്‍സാഫ് ടീമും ചേര്‍ന്നാണിവരെ പിടികൂടിയത്. വിശാഖപട്ടണത്ത് നിന്നാണ് ഇവര്‍ കഞ്ചാവ് കൊണ്ടുവരുന്നത്. തെങ്കാശിവരെ ട്രെയിനില്‍ കൊണ്ടുവന്ന് പിന്നെ റോഡ് മാര്‍ഗം കൊല്ലത്തെത്തിക്കുന്നതാണിവരുടെ രീതിയെന്ന് പോലീസ് പറഞ്ഞു. ആദ്യം രാജേഷിനെയാണ് പിടികൂടിയത്. കഞ്ചാവ് തഴുത്തല സ്വദേശി ജോണ്‍സണ്‍ നടത്തുന്ന വര്‍ക്ക് ഷോപ്പില്‍ സൂക്ഷിച്ചിട്ടുണ്ടെന്ന് വിവരത്തിന്റെ അടിസ്ഥാനത്തില്‍ അവിടെ പരിശോധനയ്‌ക്കെത്തിയപ്പോള്‍ രതീഷും അനൂപും അവിടെയുണ്ടായിരുന്നു. പോലീസിനെ ആക്രമിക്കാന്‍ ശ്രമിച്ച ഇവരെ മല്‍പ്പിടുത്തത്തിലൂടെയാണ് കീഴടക്കിയത്. പ്രതികളില്‍ രണ്ടുപേര്‍ നേരത്തേയും മയക്കുമരുന്ന് വില്‍പന കേസില്‍ പ്രതികളായിട്ടുണ്ട്. സി.പി.എം. പ്രാദേശിക നേതാവിനെ മര്‍ദ്ദിച്ച കേസിലും ഇവര്‍ പ്രതികളായിരുന്നു. ഇവരില്‍ നിന്ന് മൂന്ന് ബൈക്കുകളും മൊബൈല്‍ ഫോണുകളും പോലീസ് കണ്ടെടുത്തു. കോടതിയില്‍ ഹാജരാക്കിയ ആറുപേരേയും റിമാന്‍ഡ് ചെയ്തു.

Read More

കൊച്ചി: അനധികൃത സ്വത്ത് സമ്പാദന കേസിൽ മുൻ മന്ത്രിയും എംഎൽഎയുമായ കെ.ബാബുവിന്റെ സ്വത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കണ്ടുകെട്ടി. 25.82 ലക്ഷം രൂപയുടെ സ്വത്താണ് കണ്ടുകെട്ടിയത്. 2007 മുതൽ 2016 വരെ കെ.ബാബു അനധിക‍ൃതമായി സ്വത്ത് സമ്പാദിച്ചെന്നാണ് കേസ്. കൊച്ചിയിലെ ഓഫിസിൽ വിളിച്ചുവരുത്തി കെ.ബാബുവിനെ ഇ.ഡി നേരത്തേ ചോദ്യംചെയ്തിരുന്നു. ഇതേ സംഭവത്തിൽ വിജിലൻസും ബാബുവിനെതിരെ കേസെടുത്ത് എഫ്ഐആർ റിജസ്റ്റർ ചെയ്തിട്ടുണ്ട്.

Read More

തിരുവനന്തപുരം: മകൾ ടി.വീണ ബിസിനസ് തുടങ്ങിയത് ഭാര്യ കമലയുടെ പെൻഷൻ തുക ഉപയോഗിച്ചാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സാമ്പത്തിക പ്രതിസന്ധിയുമായി ബന്ധപ്പെട്ട് നടന്ന അടിയന്തരപ്രമേയ ചർച്ചയിലായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. മകൾക്ക് എതിരായ ആരോപണങ്ങളിൽ ഇതാദ്യമായാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. ‘‘എനിക്കും കുടുംബത്തിനും എതിരെ ഉയരുന്ന ആരോപണങ്ങള്‍ വ്യാജമാണ്. നിങ്ങൾ ആരോപണം ഉയർത്തൂ. ജനങ്ങൾ സ്വീകരിക്കുമോയെന്ന് കാണാം. ഒരു ആരോപണവും എന്നെ ഏശില്ല. കൊട്ടാരം പോലുളള വീട് എന്നൊക്കെ പറഞ്ഞത് ഇപ്പോൾ കേൾക്കുന്നില്ല. മുൻപു ഭാര്യയെ കുറിച്ചായിരുന്നു ആരോപണങ്ങൾ. ഇപ്പോൾ മകൾക്ക് എതിരെയായി. ബിരിയാണി ചെമ്പടക്കം മുൻപു പറഞ്ഞതൊന്നും നമ്മളെ ഏശില്ല’’– മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന്‍റെ താല്‍പര്യങ്ങളെ കേന്ദ്രവും കേരളത്തിലെ പ്രതിപക്ഷവും ഒരേപോലെ കൈവിട്ടിരിക്കുന്നുവെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. സാമ്പത്തിക ഉപരോധത്തിന്റെ രൂപത്തിലുളള കേന്ദ്ര നീക്കങ്ങൾ കേരളത്തെ ഞെരുക്കുകയാണ്. കേരളത്തിലെ ഉന്നതവിദ്യാഭ്യാസ കേന്ദ്രങ്ങള്‍ മുന്നോട്ടുള്ള കുതിപ്പിന്‍റെ പാതയിലാണ്. ഈ അവസരത്തിലാണ് തിരഞ്ഞെടുപ്പിലൂടെ കടന്നുവരാന്‍ കഴിയാത്ത വർഗീയവത്ക്കരണത്തിന്‍റെ വക്താക്കളെ നാമനിര്‍ദേശത്തിലൂടെ തിരുകി കയറ്റാന്‍ ചാന്‍സലര്‍ സ്ഥാനം വഹിക്കുന്ന…

Read More

തൃശ്ശൂര്‍: സ്‌കൂള്‍ വിദ്യാര്‍ഥിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 65-കാരന് ഇരട്ട ജീവപര്യന്തം തടവും രണ്ടുലക്ഷം രൂപ പിഴയും ശിക്ഷ. പുന്നയൂര്‍ എടക്കര തിരുത്തിവീട്ടില്‍ കുഞ്ഞുമുഹമ്മദിനെയാണ് കുന്നംകുളം അതിവേഗ പ്രത്യേക കോടതി ജഡ്ജി എസ്.ലിഷ ശിക്ഷിച്ചത്. 2016-ലായിരുന്നു കേസിനാസ്പദമായ സംഭവം. സ്‌കൂളില്‍നിന്ന് ക്ലാസ് കഴിഞ്ഞ് മടങ്ങുകയായിരുന്ന കുട്ടിയെയാണ് പ്രതി പീഡനത്തിനിരയാക്കിയത്. പിന്നീട് കുട്ടി കരയുന്നത് കണ്ട് കൂട്ടുകാര്‍ മാതാപിതാക്കളെ വിവരമറിയിക്കുകയായിരുന്നു. വടക്കേക്കാട് പോലീസാണ് സംഭവത്തില്‍ കേസെടുത്ത് പ്രതിയെ പിടികൂടിയത്. കേസില്‍ 25 സാക്ഷികളെ വിസ്തരിച്ചു.

Read More

മ​നാ​മ: സോ​ഷ്യ​ൽ മീ​ഡി​യ പ​ര​സ്യ​ങ്ങ​ൾ​ക്ക് നി​യ​ന്ത്ര​ണ​മേ​ർ​പ്പെ​ടു​ത്താ​നു​ള്ള നി​ർ​ദേ​ശം ശൂ​റ കൗ​ൺ​സി​ൽ അ​വ​ലോ​ക​ന​ത്തി​നാ​യി അ​യ​ച്ചു. ത​ലാ​ൽ അ​ൽ മ​ന്നാ​യി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ഞ്ച് അം​ഗ​ങ്ങ​ളാ​ണ് സ​ർ​വി​സ് ക​മ്മി​റ്റി​യു​ടെ അ​വ​ലോ​ക​ന​ത്തി​നാ​യി അ​യ​ച്ച​ത്. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലെ പ​ര​സ്യ​നി​യ​മ​ങ്ങ​ളും ച​ട്ട​ങ്ങ​ളും ലം​ഘി​ക്കു​ന്ന​വ​ർ​ക്ക് ഓ​രോ കു​റ്റ​ത്തി​നും 1,000 ദീ​നാ​ർ​വ​രെ പി​ഴ ചു​മ​ത്താ​നാ​ണ് നി​യ​മം ശി​പാ​ർ​ശ ചെ​യ്യു​ന്ന​ത്. മ​ത​ങ്ങ​ളെ​യോ വി​ശ്വാ​സ​ങ്ങ​ളെ​യോ വ്ര​ണ​പ്പെ​ടു​ത്തു​ക​യോ ബൗ​ദ്ധി​ക സ്വ​ത്ത് ലം​ഘി​ക്കു​ക​യോ ലൈ​സ​ൻ​സി​ല്ലാ​ത്ത​തോ നി​യ​മ​വി​രു​ദ്ധ​മോ ആ​യ ഉ​ൽ​പ​ന്ന​ങ്ങ​ൾ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യോ കു​ട്ടി​ക​ളെ ചൂ​ഷ​ണം ചെ​യ്യു​ക​യോ ചെ​യ്യു​ന്ന സോ​ഷ്യ​ൽ മീ​ഡി​യ പ്രൊ​ഫൈ​ൽ, പേ​ജ്, ബ്ലോ​ഗ്, എ​ന്നി​വ​യു​ടെ ലൈ​സ​ൻ​സ് സ​സ്‌​പെ​ൻ​ഡ് ചെ​യ്യു​ക​യോ റ​ദ്ദാ​ക്കു​ക​യോ ചെ​യ്യും. 500 ദീ​നാ​ർ വ​രെ പി​ഴ​യും ചു​മ​ത്തും. ഇ​ൻ​ഫ​ർ​മേ​ഷ​ൻ മ​ന്ത്രി​യാ​ണ് ഇ​ത് നി​ശ്ച​യി​ക്കു​ന്ന​ത്. ലാ​ഭേ​ച്ഛ​യി​ല്ലാ​ത്ത, ചാ​രി​റ്റി, സ​ന്ന​ദ്ധ പ​ര​സ്യ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട്ടി​രി​ക്കു​ന്ന​വ​ർ​ക്ക് ലൈ​സ​ൻ​സ് ഫീ​സി​ൽ ഇ​ള​വ് ന​ൽ​കാ​നും മ​ന്ത്രി​ക്ക് അ​ധി​കാ​ര​മു​ണ്ടാ​യി​രി​ക്കും. സോ​ഷ്യ​ൽ മീ​ഡി​യ വ​ഴി​യു​ള്ള വാ​ണി​ജ്യ പ​ര​സ്യ​ങ്ങ​ളെ മാ​ത്ര​മാ​ണ് നി​യ​മം ല​ക്ഷ്യ​മി​ടു​ന്ന​ത്. ഓ​ൺ​ലൈ​ൻ വി​ത​ര​ണ​ക്കാ​രും സേ​വ​ന ദാ​താ​ക്ക​ളും വി​ൽ​പ​ന​ക്കാ​രും ന​ട​ത്തു​ന്ന അ​നു​ചി​ത​വും നി​യ​മ​വി​രു​ദ്ധ​വും അ​ധാ​ർ​മി​ക​വു​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കെ​തി​രെ വ്യാ​പ​ക​മാ​യ പ​രാ​തി ല​ഭി​ച്ചി​രു​ന്നു.…

Read More

കോഴിക്കോട്: വടകരയില്‍ രണ്ടുവയസുകാരി കുഴഞ്ഞുവീണ് മരിച്ചു. കുറുമ്പയിലിലെ കുഞ്ഞാംകുഴിയില്‍ പ്രകാശന്റെ മകള്‍ ഇവയാണ് ഛര്‍ദിയെ തുടര്‍ന്ന് കുഴഞ്ഞുവീണ് മരിച്ചത്. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. ലിജിയാണ് അമ്മ. സഹോദരന്‍: യദൂകൃഷ്ണ.

Read More