Author: Reporter

ന്യൂ‍ഡൽഹി: എല്ലാവരെയും ഉൾക്കൊള്ളുന്നതും നൂതനവുമായി ബജറ്റാണ് കേന്ദ്രധനമന്ത്രി അവതരിപ്പിച്ച ഇടക്കാല ബജറ്റെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. യുവാക്കൾ, വനിതകൾ, കർഷകർ, ദരിദ്രർ എന്നിവർക്ക് ഈ ബജറ്റ് ശക്തി പകരും. സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും പ്രയോജനം ചെയ്യുകയും വികസിത ഇന്ത്യയ്ക്ക് അടിത്തറയിടുകയും ചെയ്യുന്നു. 2047ഓടെ ഇന്ത്യ വികസിത രാജ്യമാകുമെന്ന് ഉറപ്പ് ഈ ബജറ്റ് നൽകുന്നതായും പ്രധാനമന്ത്രി പറഞ്ഞു. യുവ ഇന്ത്യയുടെ അഭിലാഷങ്ങളുടെ പ്രതിഫലനമാണ് ഈ ബജറ്റിലുള്ളത്. ധനക്കമ്മി നിയന്ത്രണത്തിലാക്കിക്കൊണ്ട് മൂലധനച്ചെലവ് 11,11,111 കോടി എന്ന റെക്കോർഡ് ഉയരത്തിലെത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

Read More

തിരുവനന്തപുരം: പിഎസ്‌സി മുഖേനയുള്ള നിയമനങ്ങളിൽ മുസ്‌ലിം വിഭാഗത്തിനോ മറ്റേതെങ്കിലും മതവിഭാഗത്തിനോ നിലവിലുള്ള സംവരണത്തിൽ ഒരു കുറവും വരാത്ത രീതിയിൽ മാത്രമേ ഭിന്നശേഷി സംവരണം നടപ്പാക്കൂ എന്നതാണ് സർക്കാരിന്റെ നിലപാടെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ആർ.ബിന്ദു നിയമസഭയിൽ പറഞ്ഞു. ഭിന്നശേഷിക്കാർക്ക് അർഹമായ സംവരണം ഉറപ്പുവരുത്തുമ്പോൾ ഏതെങ്കിലും വിഭാഗത്തിന് അർഹമായ സാമുദായിക സംവരണം കുറവ് വരുത്തുമെന്ന പ്രചാരണം തികച്ചും അടിസ്ഥാനരഹിതമാണ്. ഇക്കാര്യത്തിൽ ഒരു സംവരണ വിഭാഗത്തിനും ആശങ്ക ഉണ്ടാകേണ്ടതില്ലെന്ന് മന്ത്രി വ്യക്തമാക്കി. പി.കെ കുഞ്ഞാലിക്കുട്ടിയുടെ സബ്മിഷനു മറുപടി പറയുകയായിരുന്നു മന്ത്രി. ഭിന്നശേഷിക്കാർക്ക് അർഹമായ സംവരണം ഉറപ്പുവരുത്തുമ്പോൾ നിലവിലുള്ള സാമുദായികസംവരണ തോതില്‍ ഒരു കുറവും വരാതെ നടപ്പാക്കാൻ‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. നിലവിൽ നാലു ശതമാനം ഭിന്നശേഷിസംവരണം ഔട്ട് ഓഫ് ടേൺ ആയാണ് പിഎസ്‌സി നടപ്പാക്കുന്നത്. നിലവിലുള്ള സാമുദായിക സംവരണത്തെ ഇത് ബാധിക്കുന്നില്ല. സുപ്രീംകോടതി വിധിപ്രകാരം ഭിന്നശേഷി സംവരണം ഇൻ ടേൺ ആയി നടപ്പാക്കേണ്ടതുണ്ട്. ഇതിന് കേരള സ്റ്റേറ്റ് ആൻഡ് സബോർഡിനേറ്റ് സർവീസ് ചട്ടങ്ങളിൽ ഭേദഗതി വരുത്തിയാലേ കഴിയൂ.…

Read More

ബെംഗളൂരു: കര്‍ണാടകത്തിലെ 10 സര്‍ക്കാരുദ്യോഗസ്ഥരുമായി ബന്ധപ്പെട്ട 40 ഇടങ്ങളില്‍ ലോകായുക്തയുടെ റെയ്ഡ്. അനധികൃത സ്വത്തുസമ്പാദനം, കൈക്കൂലി തുടങ്ങിയ ആരോപണങ്ങളുയര്‍ന്ന ഉദ്യോഗസ്ഥരുടെ വസതികളിലും ഓഫീസുകളിലും ഇവരുമായി ബന്ധപ്പെട്ട മറ്റുസ്ഥലങ്ങളിലുമാണ് റെയ്ഡ് നടന്നത്. ചില ഉദ്യോഗസ്ഥരുടെ വീടുകളില്‍നിന്ന് ആഭരണങ്ങളും പണവും ഉള്‍പ്പെടെ 24 കോടി രൂപയുടെ സ്വത്തുവകകള്‍ റെയ്ഡില്‍ പിടിച്ചെടുത്തു. ചില ഉദ്യോഗസ്ഥരില്‍നിന്ന് സ്വത്തുസംബന്ധിച്ച ഏതാനുംരേഖകളും പിടിച്ചെടുത്തിട്ടുണ്ട്. ബുധനാഴ്ച പുലര്‍ച്ചെ തുടങ്ങിയ റെയ്ഡ് രാത്രിയോടെയാണ് അവസാനിച്ചത്. തുമകൂരുവിലെ കര്‍ണാടക റൂറല്‍ ഇന്‍ഫ്രാസ്‌ട്രെക്ചര്‍ ഡിവലപ്മെന്റ് ലിമിറ്റഡ് ഉദ്യോഗസ്ഥന്‍ ഹനുമന്തരായപ്പ, മാണ്ഡ്യയിലെ പൊതുമരാമത്ത് വകുപ്പ് ചീഫ് എന്‍ജിനിയര്‍ ഹര്‍ഷ, ചിക്കമഗളൂരുവിലെ വാണിജ്യനികുതി വകുപ്പ് ഉദ്യോഗസ്ഥ നേത്രാവതി, ഹാസനിലെ ഭക്ഷ്യസുരക്ഷാവകുപ്പ് ഉദ്യോഗസ്ഥന്‍ ജി. ജഗന്നാഥ്, കൊപ്പാളിലെ വനംവകുപ്പ് ഉദ്യോഗസ്ഥ രേണുകാമ്മ, ചാമരാജ്നഗറിലെ ഗ്രാമവികസനവകുപ്പ് ഉദ്യോഗസ്ഥന്‍ പി. രവി, മൈസൂരു വികസന അതോറിറ്റിയിലെ യജ്ഞേന്ദ്ര, ബല്ലാരിയിലെ വിദ്യാഭ്യാസവകുപ്പ് ഉദ്യോഗസ്ഥന്‍ ബി. രവികുമാര്‍, വിജയനഗറിലെ വൈദ്യുതിവകുപ്പ് ഉദ്യോഗസ്ഥന്‍ ഭാസ്‌കര്‍, മംഗളൂരുവിലെ മെസ്‌കോം എന്‍ജിനിയര്‍ ശാന്തകുമാര്‍ എന്നിവരുമായി ബന്ധപ്പെട്ട ഇടങ്ങളിലാണ് റെയ്ഡ്. പൊതുമരാമത്ത്…

Read More

കൊച്ചി: പള്ളുരുത്തിയിൽ പൊലീസിന്റെ വാഹനപരിശോധനയിൽ 18.74 ഗ്രാം എംഡിഎംഎയുമായി മൂന്നു യുവാക്കൾ അറസ്റ്റിൽ. പള്ളുരുത്തി സ്വദേശികളായ ബി.വി.വിനീത്, ദർശൻ എം.രാജ്, പി.കെ.അഭിമന്യു എന്നിവരാണു പിടിയിലായത്. കാറിൽ ലഹരിമരുന്ന് കടത്തുകയായിരുന്നു പ്രതികളെന്നു പൊലീസ് പറഞ്ഞു.

Read More

ആലപ്പുഴ: ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസന്‍ വധക്കേസില്‍ ശിക്ഷ വിധിച്ച ജഡ്ജിക്ക് വധഭീഷണി ലഭിച്ച സംഭവത്തില്‍ രണ്ടുപേര്‍ പിടിയില്‍. ആലപ്പുഴ, തിരുവനന്തപുരം സ്വദേശികളാണ് പിടിയിലായത്. സമൂഹമാധ്യമത്തിലൂടെയാണ് ഭീഷണി സന്ദേശം ലഭിച്ചത്. മാവേലിക്കര അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി വി ജി ശ്രീദേവിക്കാണ് ഭീഷണി. രഞ്ജിത്ത് ശ്രീനിവാസന്‍ വധക്കേസില്‍ എസ്ഡിപിഐ- പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ 15 പേര്‍ക്ക് വധശിക്ഷ വിധിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സമൂഹമാധ്യമത്തിലൂടെ ജഡ്ജിക്ക് നേരെ അധിക്ഷേപവും ഭീഷണിയും ഉയര്‍ന്നത്. വധഭീഷണിയുടെ പശ്ചാത്തലത്തില്‍ ജഡ്ജിയുടെ സുരക്ഷ ശക്തമാക്കി. സബ് ഇന്‍സ്‌പെക്ടര്‍ ഉള്‍പ്പെടെ ആറു പൊലീസുകാരെയാണ് ജഡ്ജിയുടെ ഔദ്യോഗിക വസതിയില്‍ കാവലിന് നിയോഗിച്ചിട്ടുള്ളത്. ഭാര്യയും അമ്മയും മക്കളും ഉള്‍പ്പെടെ വീട്ടുകാരുടെ മുന്നിലിട്ടാണ് ക്രൂരമായ കൊലപാതകം നടത്തിയതെന്നും, പ്രതികള്‍ ഒരു ദയയും അര്‍ഹിക്കുന്നില്ലെന്നും ജഡ്ജി വിധിയില്‍ വ്യക്തമാക്കിയിരുന്നു.

Read More

തലശ്ശേരി: ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിനെ ജീവപര്യന്തം തടവിനും മൂന്നുലക്ഷം രൂപ പിഴയടയ്ക്കാനും കോടതി ശിക്ഷിച്ചു. കതിരൂര്‍ വയല്‍പീടിക ശ്രീനാരായണമഠത്തിനു സമീപത്തെ കോയ്യോടന്‍ വീട്ടില്‍ പദ്മനാഭനെ (55) ആണ് തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (ഒന്ന്) ജഡ്ജി എ.വി. മൃദുല ശിക്ഷിച്ചത്. ഭാര്യ ശ്രീജയെ സംശയത്തെ തുടര്‍ന്ന് കൊലപ്പെടുത്തിയെന്നാണ് കേസ്. പിഴയടച്ചില്ലെങ്കില്‍ ആറുമാസംകൂടി തടവനുഭവിക്കണം. പിഴയടച്ചാല്‍ തുക മക്കള്‍ക്ക് നല്‍കണം. പ്രോസിക്യൂഷനുവേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഇ. ജയറാംദാസ് ഹാജരായി. 2015 ഒക്ടോബര്‍ ആറിന് രാത്രി 10-നാണ് സംഭവം. വീട്ടിലെ അടുക്കളയില്‍ തടഞ്ഞുനിര്‍ത്തി കത്തികൊണ്ട് കുത്തിയും ഇരുമ്പ് സ്റ്റൂള്‍കൊണ്ട് തലയ്ക്കടിച്ചും കൊലപ്പെടുത്തിയെന്നാണ് കേസ്. കുത്താന്‍ ഉപയോഗിച്ച രണ്ട് കത്തികള്‍ പൊട്ടി. ഇതേ തുടര്‍ന്ന് മൂന്നാമത് ഒരു കത്തി കൂടി കുത്താന്‍ ഉപയോഗിച്ചു. കതിരൂര്‍ പോലീസ് എസ്.ഐ സുരേന്ദ്രന്‍ കല്യാടന്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ കൂത്തുപറമ്പ് ഇന്‍സ്പെക്ടറായായിരുന്ന കെ. പ്രേംസദനാണ് അന്വേഷണം നടത്തി കുറ്റപത്രം നല്‍കിയത്. പ്രതിയുടെ അമ്മ, സഹോദരി…

Read More

അഹമ്മദാബാദ്: ഗുജറാത്തിൽ 4.1 തീവ്രതയിൽ ഭൂചലനം അനുഭവപ്പെട്ടു. കച്ച് മേഖലയിൽ രാവിലെ എട്ടോടെയാണു പ്രകമ്പനമുണ്ടായത്. 15 കിലോമീറ്റർ ആഴത്തിലായിരുന്നു പ്രഭവകേന്ദ്രമെന്നു നാഷനൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചു. അപകടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല. കഴിഞ്ഞ ദിവസവും കച്ച് ജില്ലയിൽ ഭൂചലനമുണ്ടായിരുന്നു. 4.0 ആയിരുന്നു തീവ്രത. 2001ൽ കച്ചിലുണ്ടായ വൻ ഭൂചലനത്തിൽ വലിയ നാശനഷ്ടങ്ങളാണു സംഭവിച്ചത്. ഏകദേശം 13,800 പേർ മരിക്കുകയും 1.67 ലക്ഷം പേർക്കു പരുക്കേൽക്കുകയും ചെയ്തു

Read More

മനാമ: തണൽ കണ്ണൂർ കമ്മിറ്റിക്ക് പുതിയ ഭാരവാഹികൾ സ്ഥാനമേറ്റു. സലീം നമ്പ്റ വളപ്പിൽ പ്രസിഡണ്ടായും ശ്രീജിത്ത് കണ്ണൂർ ജനറൽ സെക്രട്ടറിയായും സിറാജ് മാമ്പ ട്രഷറർ ആയും ചുമതലയേറ്റു. മറ്റു ഭരവാഹികകൾ ഷറഫുദ്ദീൻ വൈ. പ്രസിഡന്റ് നിജേഷ് പവിത്രൻ, ശിഹാബ് കണ്ണൂർ ജോ. സെക്രട്ടറിമാർ നിസാർ പാലയാട്ട്, ഹാരിസ് പഴയങ്ങാടി, നജീബ് കടലായി തുടങ്ങിയവർ രക്ഷാധികാരികളുമാണ്. അൻവർ കണ്ണൂർ, നൗഫൽ തുടങ്ങി 10 ഓളം എക്സിക്യൂട്ടീവ് അംഗങ്ങളും ചുമതലയേറ്റു. സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് റഷീദ് മാഹി തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. കമ്മിറ്റിയുമായി സഹകരിക്കാൻ താൽപര്യമുള്ളവർ ശ്രീജിത്ത് കണ്ണൂരുമായി 39301252, 39614255 എന്ന നമ്പറിൽ ബന്ധപ്പടാവുന്നതാണ്.

Read More

മനാമ: മലർവാടി, ടീൻ ഇന്ത്യ കൂട്ടായ്മകളുമായി സഹകരിച്ച് മീഡിയവൺ സംഘടിപ്പിക്കുന്ന ലിറ്റിൽ സ്കോളർ വിജ്ഞാനോത്സവത്തിൻ്റെ ബഹ്‌റൈൻ തല ഒന്നാം ഘട്ട പരീക്ഷ നടന്നു. നൂറുകണക്കിന് വിദ്യാർത്ഥി വിദ്യാർത്ഥിനികൾ പരീക്ഷയിൽ മാറ്റുരച്ചു. ലോകമെമ്പാടുമുള്ള മലയാളി വിദ്യാർഥികളുടെ വൈജ്ഞാനികോന്നമനം ലക്ഷ്യമിട്ട് 20 വർഷത്തിലേറെയായി സംഘടിപ്പിക്കുന്ന അറിവിന്റെ ഉത്സവമാണ് ലിറ്റിൽ സ്കോളർ. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പഠിക്കുന്ന മലയാളി വിദ്യാർഥികളുടെ വിദ്യാഭ്യാസ യാത്രക്ക് കരുത്തും കാതലുമൊരുക്കുന്നതിൽ ലിറ്റിൽ സ്കോളർ വലിയ സംഭാവന നൽകിയിട്ടുണ്ട്. പുസ്തകങ്ങളിലെ ഔപചാരിക പാഠങ്ങൾക്കപ്പുറം ചരിത്രവും ശാസ്ത്രവും സംസ്കാരവുമെല്ലാമടങ്ങുന്ന അറിവിന്റെ വൈവിധ്യങ്ങളിലേക്ക് കുട്ടികളെ അത് കൈപിടിച്ചുനടത്തി. മത്സര ക്ഷമതയും മൂല്യബോധവും ഇഴചേർത്ത് അറിവിനെ ആഘോഷമാക്കുന്ന ഒരു തലമുറയെയാണ് ലിറ്റിൽ സ്കോളർ രൂപപ്പെടുത്തുന്നത്. മനാമയിൽ ഒരുക്കിയ പരീക്ഷാകേന്ദ്രത്തിൽ രക്ഷിതാക്കളോടൊപ്പം വിദ്യാർഥികൾ അതി രാവിലെ എത്തിച്ചേർന്നു. മൂന്നാം ക്ലാസ് മുതൽ 12ആം ക്ലാസ് വരെയുള്ള കുട്ടികളാണ്ൾ പരീക്ഷയിൽ പങ്കെടുത്തത്. ഇതേ സമയത്ത് തന്നെയാണ് കേരളത്തിലെ 14 ജില്ലകൾ, ചെന്നൈ, ഡൽഹി, ആൻഡമാൻ എന്നിവിടങ്ങളിലുമായി ഒരുക്കിയ 250…

Read More

മനാമ : ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ ഗുദൈബിയ യൂണിറ്റ് കുടുംബം സംഗമം സംഘടിപ്പിച്ചു. ജീവിത വിജയം എന്ന വിഷയത്തെ ആസ്പദമാക്കി എ.എം. ഷാനവാസ്‌ മുഖ്യ പ്രഭാഷണം നടത്തി. ജീവിതത്തിന്റെ പ്രതി സന്ധി ഘട്ടങ്ങളിൽ ഭൗതിക ഇടപെടലുകൾ നടത്തുന്നതിനോടൊപ്പം ആത്മീയമായ മാർഗങ്ങളിലൂടെയും നമ്മുടെ വിഷമതകൾക് പരിഹാരം തേടാൻ ശ്രമിക്കണമെന്ന് അദ്ദേഹം പറഞ്ഞു. https://youtu.be/nTszBFo1Yic?si=DSQ0TmHMaZCYfWdG&t=183 ജീവിത ലക്ഷ്യം എന്നത് ഒറ്റക്ക് നേടിയെടുക്കാൻ കഴിയില്ല. കുടുംബത്തെ കൂടി ചേർത്ത് പിടിക്കുമ്പോഴാണ് അത് കരസ്തമാക്കാൻ സാധിക്കുകയെന്നും അദ്ദേഹം പറഞ്ഞു. യൂണിറ്റ് പ്രസിഡന്റ്‌ അബുബക്കർ ടി.പി അദ്ധ്യക്ഷത വഹിച്ചു. മുഹമ്മദ്‌ ജുനൈദ് ഖുർആനിൽ നിന്നും അവതരിപ്പിച്ചു. ആയിഷ ജന്നത് , അമീന മണൽ, ആയിഷ സഹ്‌റ എന്നിവർ ഗാനങ്ങൾ ആലപിച്ചു. റഫീഖ്റി,യാസ്, നൗമൽ, അഷ്‌റഫ്‌, റാഷിദ്, സൈഫുന്നിസ, ജസീന, ഷാഹിദ, നസീമ, ഷഹീന തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി. സിറാജ്ജുദ്ധീൻ ടി. കെ സമാപനപ്രസംഗം നടത്തി.

Read More