Author: Reporter

മുംബൈ: ഭൂമിതർക്കവുമായി ബന്ധപ്പെട്ട വാഗ്വാദത്തിനിടെ പൊലീസ് സ്റ്റേഷനിൽവച്ച് ശിവസേന (ഷിൻഡെ വിഭാഗം) നേതാവിനുനേരെ വെടിയുതിർത്ത് ബിജെപി എംഎൽഎ. കല്യാൺ ഈസ്റ്റ് മണ്ഡലത്തിൽനിന്നുള്ള എംഎൽഎ ഗണപത് ഗയ്ക്‌വാദ് സംഭവത്തേത്തുടർന്ന് അറസ്റ്റിലായി. ശിവസേനാ നേതാവ് മഹേഷ് ഗയ്ക്‌വാദിനും മറ്റൊരാൾക്കും പരുക്കേറ്റതായി പൊലീസ് അറിയിച്ചു. ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാത്രി ഉൽഹാസ്നഗർ പൊലീസ് സ്റ്റേഷനിലാണ് സംഭവം. വെടിയേറ്റ മഹേഷ് ഗയ്ക്‌വാദിന്റെ ശരീരത്തിൽനിന്ന് അഞ്ച് ബുള്ളറ്റുകൾ പുറത്തെടുത്തതായാണു വിവരം. ആര‌ോഗ്യനില ഗുരുതരമായി തുടരുകയാണ്. അതേസമയം വെടിയുതിർത്തത് സ്വയരക്ഷയ്ക്കാണെന്നും മകനെ ആക്രമിക്കാൻ മഹേഷ് ഗയ്ക്‌വാദ് ശ്രമിച്ചെന്നും അറസ്റ്റിലായ ഗണപത് ഗയ്ക്‌വാദ് പറഞ്ഞു. മഹേഷ് ഗയ്ക്‌വാദ് ഭൂമി അനധികൃതമായി പിടിച്ചെടുക്കുകയാണെന്നു കാണിച്ചാണ് ബിജെപി എംഎൽഎ ഗണപത് ഗയ്ക്‌വാദ് പരാതിയുമായെത്തിയത്. ഇരുവിഭാഗങ്ങളും തമ്മിലുള്ള വാക്കുതർക്കത്തിനിടെയാണ് ഗണപത് നിറയൊഴിച്ചത്. സംസ്ഥാനത്തെ ക്രമസമാധാന നില തകർന്നെന്ന് തെളിയിക്കുന്നതാണ് സംഭവമെന്ന് ഉദ്ധവ് താക്കറെ വിഭാഗം ശിവസേന പ്രതികരിച്ചു. ഭരണകക്ഷികളായ രണ്ടു വിഭാഗക്കാർ തമ്മിലാണ് സംഘർഷമുണ്ടായതെന്നും സർക്കാരിന്റെ ‘ഇരട്ട എൻജിൻ’ തകരാറായെന്നും ഉദ്ധവ് വിഭാഗം പറഞ്ഞു.

Read More

തിരുവനന്തപുരം: കേരളത്തിന്റെ വായ്പാ പരിധി വെട്ടിക്കുറയ്ക്കുകയും ഗ്രാന്റുകൾ തടഞ്ഞുവയ്ക്കുകയും ചെയ്ത സമീപനത്തിൽനിന്ന് കേന്ദ്രസർക്കാർ പിന്തിരിയണമെന്ന് നിയമസഭ ഐകകണ്ഠ്യേന ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച പ്രമേയം ധനമന്ത്രി കെ.എൻ.ബാലഗോപാൽ അവതരിപ്പിച്ചു. സംസ്ഥാനങ്ങളുടെ സാമ്പത്തിക അധികാരങ്ങൾക്കും നിയമ നിർമാണ അധികാരങ്ങൾക്കുംമേൽ വലിയ രീതിയിലുള്ള കടന്നുകയറ്റമാണ് അടുത്ത കാലത്ത് രാജ്യത്ത് നടന്നു വരുന്നതെന്ന് പ്രമേയത്തിൽ പറയുന്നു. ഭരണഘടനാ ദത്തമായി സംസ്ഥാനങ്ങൾക്കുള്ള അധികാരങ്ങളെല്ലാം നഷ്ടപ്പെടുത്തുന്ന അവസ്ഥയിലേക്കാണ് കേന്ദ്ര സർക്കാരിന്റെ ചില നടപടികൾ എത്തിച്ചിരിക്കുന്നത്. സാമൂഹികക്ഷേമം ഉൾപ്പെടെ ആകെ ചെലവുകളുടെ സിംഹഭാഗവും സംസ്ഥാനങ്ങളാണ് വഹിക്കുന്നത്. റവന്യൂ വരുമാനത്തില്‍ ഗണ്യമായ പങ്ക് യൂണിയൻ സർക്കാരിനാണ്. 15–ാം ധനകാര്യ കമ്മിഷന്റെ വിഹിതം നിശ്ചയിച്ചപ്പോൾ വലിയ നഷ്ടമാണ് കേരളത്തിനുണ്ടായത്. ധനകാര്യ കമ്മിഷന്റെ ശുപാർശകളെ മറികടന്ന് കേന്ദ്രസർക്കാർ കേരളത്തിന്റെ വായ്പാ പരിധി 2021–22 മുതൽ മുൻകാല പ്രാബല്യത്തോടെ വെട്ടിക്കുറച്ചു. ലഭിക്കേണ്ട ഗ്രാന്റുകൾ തടഞ്ഞുവയ്ക്കുന്ന അവസ്ഥയാണ്. ഇതെല്ലാം ഫെഡറൽ സംവിധാനത്തിന്റെ കടയ്ക്കൽ കത്തിവയ്ക്കുന്ന നടപടിയാണ്. യൂണിയൻ ലിസ്റ്റിലെ വിഷയത്തിൽ കേന്ദ്രസർക്കാരിന് പരമാധികാരമുള്ളതുപോലെ സംസ്ഥാന വിഷയങ്ങളിൽ സംസ്ഥാന സർക്കാരിനും…

Read More

തിരുവനന്തപുരം: മാനന്തവാടി നഗരത്തിലിറങ്ങിയ കാട്ടാനയെ മയക്കുവെടി വച്ച് കാട്ടിലേക്ക് അയയ്ക്കുകയാണ് ഒരു പോംവഴിയെന്നു വനം മന്ത്രി എ.കെ.ശശീന്ദ്രൻ. എന്നാൽ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന മേഖലയായതിനാൽ മയക്കുവെടി വയ്ക്കുക എളുപ്പമല്ലെന്ന് അദ്ദേഹം പറഞ്ഞു. ‘‘മാനന്തവാടി നഗരത്തിന് അടുത്താണ് കാട്ടാന ഇറങ്ങിയിട്ടുള്ളത്. വലിയ തോതിൽ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന സ്ഥലവും വാണിജ്യ മേഖലയുമാണ്. അവിടെനിന്നും കാട്ടാനയെ തിരികെ അയയ്ക്കുക എന്നത് സാഹസികമായ ഒരു ജോലിയാണ്. മയക്കുവെടി വച്ച് ആനയെ പിടികൂടി കാട്ടിലേക്ക് അയയ്ക്കുക എന്നതാണ് ഒരു പോംവഴി. എന്നാൽ ജനവാസമേഖല ആയതിനാൽ മയക്കുവെടി വയ്ക്കുന്നത് അത്യന്തം അപകടകരമാണ്. അതുകൊണ്ട് മാനന്തവാടി പ്രദേശത്ത് 144 പ്രഖ്യാപിച്ചുകൊണ്ടുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. സ്കൂളിലേക്കു പുറപ്പെട്ട വിദ്യാർഥികളെ സ്കൂളിൽതന്നെ സുരക്ഷിതമായി നിർത്താനും മറ്റുള്ള കുട്ടികളോടു സ്കൂളിലേക്കു വരേണ്ട എന്ന നിർദേശവും നൽകിയിട്ടുണ്ട്. കാട്ടാന ഇറങ്ങിയതിനുശേഷം വളരെ ജാഗ്രതയോടെയാണു വനംവകുപ്പ് ജീവനക്കാരും ജനപ്രതിനിധികളും അവിടെ പ്രവർത്തിച്ചു വരുന്നത്. മയക്കുവെടി വയ്‌ക്കേണ്ട ഘട്ടം വന്നാൽ അതിനുള്ള അനുവാദം നൽകുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. റേഡിയോ കോളർ ഘടിപ്പിച്ച…

Read More

കോഴിക്കോട്: പയ്യാനക്കലിൽ അഞ്ചു വയസ്സുകാരിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസിൽ അമ്മ സമീറയെ കോടതി വെറുതെ വിട്ടു. കോഴിക്കോട് പോക്സോ കോടതിയുടേതാണ് വിധി. സമീറ കുറ്റം ചെയ്തതായി തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി വിധി. 2021 ജൂലൈ ഏഴിനായിരുന്നു കേസിനാസ്പദമായ സംഭവം. പയ്യാനക്കൽ ബീച്ച് ചാമുണ്ഡിവളപ്പിൽ നവാസ്, സമീറ ദമ്പതികളുടെ മകൾ ആയിഷ റനയാണു മരിച്ചത്.മാനസിക അസ്വസ്ഥത മൂലമാണ് അമ്മ കുട്ടിയെ കൊന്നതെന്നായിരുന്നു പൊലീസിന്‍റെ പ്രാഥമിക നിഗമനം. അസ്വാഭാവിക മരണത്തിന് കേസ് റജിസ്റ്റർ ചെയ്താണ് പൊലീസ് അന്വേഷണം നടത്തിയത്. നേർത്ത തൂവാലകൊണ്ടോ, തുണികൊണ്ടോ ശ്വാസം മുട്ടിച്ചാണ് കുട്ടിയെ കൊലപ്പെടുത്തിയെന്നായിരുന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കുട്ടി മരിച്ച ദിവസം അസ്വസ്ഥതകൾ പ്രകടിപ്പിച്ച സമീറയെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. തുടർന്ന് ചികിത്സയ്ക്കായി കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തിലേക്കും മാറ്റി. കുതിരവട്ടത്തെ ചികിത്സയിൽ സമീറയ്ക്ക് മാനസിക പ്രശ്നങ്ങളില്ലെന്ന് വ്യക്തമായി. അന്ധവിശ്വാസമാകാം കൊലയ്ക്ക് കാരണമെന്നാണ് സമീറയെ ചികിത്സിച്ച ഡോക്ടർ പറഞ്ഞത്. എന്നാൽ കുറ്റം തെളിയിക്കാൻ സാധിക്കാതെ വന്നതോടെ സമീറയെ…

Read More

തിരുവനന്തപുരം: വണ്ടിപ്പെരിയാറില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട വിധി പ്രസ്താവം വായിച്ചാല്‍ അപമാന ഭാരത്താല്‍ തല കുനിച്ചു പോകും എന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സർക്കാരിന് നേരെ നിശിതവിമർശനം ഉന്നയിക്കുകയാണ് സതീശൻ. ഇവിടെ എന്ത് നീതിയാണ് നടപ്പാക്കിയത്. സംഭവം നടന്ന അന്നു മുതല്‍ പ്രതിയെ രക്ഷിക്കാനുള്ള ശ്രമങ്ങളാണ് നടന്നതെന്നാണ് വിധി പ്രസ്താവത്തില്‍ പറയുന്നത്. അന്വേഷണത്തില്‍, പ്രോസിക്യൂഷനില്‍ എല്ലായിടത്തും തെളിവുകളും നശിപ്പിച്ചു. ദൃക്‌സാക്ഷികള്‍ ഇല്ലാത്ത കേസില്‍ സാഹചര്യ തെളിവുകളുടെയും ഫോറന്‍സിക് തെളിവുകളുടെയും അടിസ്ഥാനത്തിലാണ് ക്രൂരമായ ഹീനകൃത്യം തെളിയിക്കപ്പെടേണ്ടത്. അത് തെളിയിക്കാനുള്ള എല്ലാ സാധ്യതകളും അന്വേഷണ ഉദ്യോഗസ്ഥന്‍ തുടക്കം മുതല്‍ക്കെ അടച്ചു. ആദ്യം ആത്മഹത്യയാണെന്ന് പ്രചരിപ്പിച്ചു. എന്റെ കൊച്ചിനെ പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ് പ്രതി നിലവിളിക്കുകയാണ്. അതിനൊപ്പം ജനപ്രതിനിധികള്‍ ഉള്‍പ്പെടെ ഇടപെട്ട് പോസ്റ്റ്‌മോര്‍ട്ടം ഒഴിവാക്കാനുള്ള ശ്രമം നടത്തിയത് ലജ്ജിപ്പിക്കുന്ന സംഭവമാണ്. പ്രതിയാണ് മൃതശരീരം ഏറ്റുവാങ്ങിയത്. സംഭവം നടക്കുന്നതിന് തൊട്ടുമുന്‍പ് ജനല്‍ തുറന്നു കിടക്കുകയായിരുന്നെന്ന് ദൃക്‌സാക്ഷി മൊഴിയുണ്ട്. ജനലില്‍ കൂടിയാണ് പ്രതി രക്ഷപ്പെട്ടത്.…

Read More

ന്യൂ‍ഡൽഹി: എല്ലാവരെയും ഉൾക്കൊള്ളുന്നതും നൂതനവുമായി ബജറ്റാണ് കേന്ദ്രധനമന്ത്രി അവതരിപ്പിച്ച ഇടക്കാല ബജറ്റെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. യുവാക്കൾ, വനിതകൾ, കർഷകർ, ദരിദ്രർ എന്നിവർക്ക് ഈ ബജറ്റ് ശക്തി പകരും. സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും പ്രയോജനം ചെയ്യുകയും വികസിത ഇന്ത്യയ്ക്ക് അടിത്തറയിടുകയും ചെയ്യുന്നു. 2047ഓടെ ഇന്ത്യ വികസിത രാജ്യമാകുമെന്ന് ഉറപ്പ് ഈ ബജറ്റ് നൽകുന്നതായും പ്രധാനമന്ത്രി പറഞ്ഞു. യുവ ഇന്ത്യയുടെ അഭിലാഷങ്ങളുടെ പ്രതിഫലനമാണ് ഈ ബജറ്റിലുള്ളത്. ധനക്കമ്മി നിയന്ത്രണത്തിലാക്കിക്കൊണ്ട് മൂലധനച്ചെലവ് 11,11,111 കോടി എന്ന റെക്കോർഡ് ഉയരത്തിലെത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

Read More

തിരുവനന്തപുരം: പിഎസ്‌സി മുഖേനയുള്ള നിയമനങ്ങളിൽ മുസ്‌ലിം വിഭാഗത്തിനോ മറ്റേതെങ്കിലും മതവിഭാഗത്തിനോ നിലവിലുള്ള സംവരണത്തിൽ ഒരു കുറവും വരാത്ത രീതിയിൽ മാത്രമേ ഭിന്നശേഷി സംവരണം നടപ്പാക്കൂ എന്നതാണ് സർക്കാരിന്റെ നിലപാടെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ആർ.ബിന്ദു നിയമസഭയിൽ പറഞ്ഞു. ഭിന്നശേഷിക്കാർക്ക് അർഹമായ സംവരണം ഉറപ്പുവരുത്തുമ്പോൾ ഏതെങ്കിലും വിഭാഗത്തിന് അർഹമായ സാമുദായിക സംവരണം കുറവ് വരുത്തുമെന്ന പ്രചാരണം തികച്ചും അടിസ്ഥാനരഹിതമാണ്. ഇക്കാര്യത്തിൽ ഒരു സംവരണ വിഭാഗത്തിനും ആശങ്ക ഉണ്ടാകേണ്ടതില്ലെന്ന് മന്ത്രി വ്യക്തമാക്കി. പി.കെ കുഞ്ഞാലിക്കുട്ടിയുടെ സബ്മിഷനു മറുപടി പറയുകയായിരുന്നു മന്ത്രി. ഭിന്നശേഷിക്കാർക്ക് അർഹമായ സംവരണം ഉറപ്പുവരുത്തുമ്പോൾ നിലവിലുള്ള സാമുദായികസംവരണ തോതില്‍ ഒരു കുറവും വരാതെ നടപ്പാക്കാൻ‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. നിലവിൽ നാലു ശതമാനം ഭിന്നശേഷിസംവരണം ഔട്ട് ഓഫ് ടേൺ ആയാണ് പിഎസ്‌സി നടപ്പാക്കുന്നത്. നിലവിലുള്ള സാമുദായിക സംവരണത്തെ ഇത് ബാധിക്കുന്നില്ല. സുപ്രീംകോടതി വിധിപ്രകാരം ഭിന്നശേഷി സംവരണം ഇൻ ടേൺ ആയി നടപ്പാക്കേണ്ടതുണ്ട്. ഇതിന് കേരള സ്റ്റേറ്റ് ആൻഡ് സബോർഡിനേറ്റ് സർവീസ് ചട്ടങ്ങളിൽ ഭേദഗതി വരുത്തിയാലേ കഴിയൂ.…

Read More

ബെംഗളൂരു: കര്‍ണാടകത്തിലെ 10 സര്‍ക്കാരുദ്യോഗസ്ഥരുമായി ബന്ധപ്പെട്ട 40 ഇടങ്ങളില്‍ ലോകായുക്തയുടെ റെയ്ഡ്. അനധികൃത സ്വത്തുസമ്പാദനം, കൈക്കൂലി തുടങ്ങിയ ആരോപണങ്ങളുയര്‍ന്ന ഉദ്യോഗസ്ഥരുടെ വസതികളിലും ഓഫീസുകളിലും ഇവരുമായി ബന്ധപ്പെട്ട മറ്റുസ്ഥലങ്ങളിലുമാണ് റെയ്ഡ് നടന്നത്. ചില ഉദ്യോഗസ്ഥരുടെ വീടുകളില്‍നിന്ന് ആഭരണങ്ങളും പണവും ഉള്‍പ്പെടെ 24 കോടി രൂപയുടെ സ്വത്തുവകകള്‍ റെയ്ഡില്‍ പിടിച്ചെടുത്തു. ചില ഉദ്യോഗസ്ഥരില്‍നിന്ന് സ്വത്തുസംബന്ധിച്ച ഏതാനുംരേഖകളും പിടിച്ചെടുത്തിട്ടുണ്ട്. ബുധനാഴ്ച പുലര്‍ച്ചെ തുടങ്ങിയ റെയ്ഡ് രാത്രിയോടെയാണ് അവസാനിച്ചത്. തുമകൂരുവിലെ കര്‍ണാടക റൂറല്‍ ഇന്‍ഫ്രാസ്‌ട്രെക്ചര്‍ ഡിവലപ്മെന്റ് ലിമിറ്റഡ് ഉദ്യോഗസ്ഥന്‍ ഹനുമന്തരായപ്പ, മാണ്ഡ്യയിലെ പൊതുമരാമത്ത് വകുപ്പ് ചീഫ് എന്‍ജിനിയര്‍ ഹര്‍ഷ, ചിക്കമഗളൂരുവിലെ വാണിജ്യനികുതി വകുപ്പ് ഉദ്യോഗസ്ഥ നേത്രാവതി, ഹാസനിലെ ഭക്ഷ്യസുരക്ഷാവകുപ്പ് ഉദ്യോഗസ്ഥന്‍ ജി. ജഗന്നാഥ്, കൊപ്പാളിലെ വനംവകുപ്പ് ഉദ്യോഗസ്ഥ രേണുകാമ്മ, ചാമരാജ്നഗറിലെ ഗ്രാമവികസനവകുപ്പ് ഉദ്യോഗസ്ഥന്‍ പി. രവി, മൈസൂരു വികസന അതോറിറ്റിയിലെ യജ്ഞേന്ദ്ര, ബല്ലാരിയിലെ വിദ്യാഭ്യാസവകുപ്പ് ഉദ്യോഗസ്ഥന്‍ ബി. രവികുമാര്‍, വിജയനഗറിലെ വൈദ്യുതിവകുപ്പ് ഉദ്യോഗസ്ഥന്‍ ഭാസ്‌കര്‍, മംഗളൂരുവിലെ മെസ്‌കോം എന്‍ജിനിയര്‍ ശാന്തകുമാര്‍ എന്നിവരുമായി ബന്ധപ്പെട്ട ഇടങ്ങളിലാണ് റെയ്ഡ്. പൊതുമരാമത്ത്…

Read More

കൊച്ചി: പള്ളുരുത്തിയിൽ പൊലീസിന്റെ വാഹനപരിശോധനയിൽ 18.74 ഗ്രാം എംഡിഎംഎയുമായി മൂന്നു യുവാക്കൾ അറസ്റ്റിൽ. പള്ളുരുത്തി സ്വദേശികളായ ബി.വി.വിനീത്, ദർശൻ എം.രാജ്, പി.കെ.അഭിമന്യു എന്നിവരാണു പിടിയിലായത്. കാറിൽ ലഹരിമരുന്ന് കടത്തുകയായിരുന്നു പ്രതികളെന്നു പൊലീസ് പറഞ്ഞു.

Read More

ആലപ്പുഴ: ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസന്‍ വധക്കേസില്‍ ശിക്ഷ വിധിച്ച ജഡ്ജിക്ക് വധഭീഷണി ലഭിച്ച സംഭവത്തില്‍ രണ്ടുപേര്‍ പിടിയില്‍. ആലപ്പുഴ, തിരുവനന്തപുരം സ്വദേശികളാണ് പിടിയിലായത്. സമൂഹമാധ്യമത്തിലൂടെയാണ് ഭീഷണി സന്ദേശം ലഭിച്ചത്. മാവേലിക്കര അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി വി ജി ശ്രീദേവിക്കാണ് ഭീഷണി. രഞ്ജിത്ത് ശ്രീനിവാസന്‍ വധക്കേസില്‍ എസ്ഡിപിഐ- പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ 15 പേര്‍ക്ക് വധശിക്ഷ വിധിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സമൂഹമാധ്യമത്തിലൂടെ ജഡ്ജിക്ക് നേരെ അധിക്ഷേപവും ഭീഷണിയും ഉയര്‍ന്നത്. വധഭീഷണിയുടെ പശ്ചാത്തലത്തില്‍ ജഡ്ജിയുടെ സുരക്ഷ ശക്തമാക്കി. സബ് ഇന്‍സ്‌പെക്ടര്‍ ഉള്‍പ്പെടെ ആറു പൊലീസുകാരെയാണ് ജഡ്ജിയുടെ ഔദ്യോഗിക വസതിയില്‍ കാവലിന് നിയോഗിച്ചിട്ടുള്ളത്. ഭാര്യയും അമ്മയും മക്കളും ഉള്‍പ്പെടെ വീട്ടുകാരുടെ മുന്നിലിട്ടാണ് ക്രൂരമായ കൊലപാതകം നടത്തിയതെന്നും, പ്രതികള്‍ ഒരു ദയയും അര്‍ഹിക്കുന്നില്ലെന്നും ജഡ്ജി വിധിയില്‍ വ്യക്തമാക്കിയിരുന്നു.

Read More