Author: Reporter

കൊച്ചി: പാലാരിവട്ടം ചളിക്കവട്ടത്ത്1.295 കിലോ കഞ്ചാവുമായി കർണാടക സ്വദേശിയായ യുവാവിനെ കൊച്ചി സിറ്റി പൊലീസ് പിടികൂടി. കര്‍ണാടകയിലെ കുടക് സ്വദേശിയായ അബ്ദുൾ റഹ്മാനാണ് പിടിയിലായത്. കൊച്ചി സിറ്റി പോലീസ് കമ്മീഷണർക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ വൈകിട്ട് ചളിക്കവട്ടത്തെ വാടകവീട്ടിൽ നിന്നാണ് ഇയാളെ പിടികൂടിയത്. വിൽപനയ്ക്കായി സൂക്ഷിച്ചിരുന്ന കഞ്ചാവും വീട്ടിൽ നിന്ന് പിടിച്ചെടുത്തു.

Read More

കോഴിക്കോട്: പേരാമ്പ്ര മരുതേരിയിൽ മൂന്നു വയസ്സുകാരിയെ ബക്കറ്റിലെ വെള്ളത്തിൽ വീണു മരിച്ച നിലയിൽ കണ്ടെത്തി. മരുതേരി പുന്നച്ചാലിലെ വലിയപറമ്പിൽ ആൽബിൻ–ജോബിറ്റ ദമ്പതികളുടെ മകൾ അനീറ്റയെയാണ് വീടിനകത്തെ ശുചിമുറിയിൽ ബക്കറ്റിലെ വെള്ളത്തിൽ മരിച്ച നിലയിൽ കണ്ടത്. കുട്ടിയെ ഉറക്കിയശേഷം അലക്കാൻ പോയ അമ്മ തിരികെ വന്നപ്പോൾ കുട്ടിയെ ബാത്ത് റൂമിലെ ബക്കറ്റിൽ കാണുകയായിരുന്നു. ഈ സമയം ആൽബിന്റെ മാതാപിതാക്കൾ അടുത്ത മുറിയിലുണ്ടായിരുന്നെങ്കിലും അപകടം നടന്നത് അറിഞ്ഞില്ല. ഉടൻതന്നെ പേരാമ്പ്ര ഇഎംഎസ് സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. പേരാമ്പ്ര പൊലീസ് സ്ഥലത്തെത്തി.

Read More

വടകര: താലൂക്ക് ഓഫിസ് തീവയ്‌പ്പ് കേസിലെ പ്രതിയെ വിട്ടയച്ചു. ഹൈദരാബാദ് മൂർഷിദാബാദ് ചിക്കടപള്ളി മെഗാ മാർട്ട് റോഡ് നാരായണ സതീഷിനെ (40) ആണ് വിട്ടയച്ചത്. ഇതിനുസമീപത്തെ വിദ്യാഭ്യാസ ഓഫിസ്, എൻഎച്ച് ലാൻഡ് അക്വിസിഷൻ ഓഫിസ്, എടോടിയിലെ എൽഐസി ഓഫിസ് കെട്ടിടം എന്നിവിടങ്ങളിൽ നടന്ന തീവയ്‌പ് കേസുകളിൽ ഉൾപ്പെടെയാണ് കുറ്റക്കാരനല്ലെന്നു കണ്ട് ജില്ലാ അസി.സെഷൻസ് ജഡ്ജി ജോജി തോമസ് വിട്ടയച്ചത്. തീവയ്‌പ്പ് നടന്ന് 3 ദിവസത്തിനകം അറസ്റ്റിലായ നാരായണ സതീഷ് രണ്ടുവർഷത്തിലധികമായി ജില്ലാ ജയിലിൽ റിമാൻ‌ഡിലായിരുന്നു. 2021 ഡിസംബർ 17ന് പുലർച്ചെ താലൂക്ക് ഓഫിസിലുണ്ടായ തീപിടിത്തത്തെ തുടർന്ന് കെട്ടിടം മുഴുവൻ കത്തി വിലപ്പെട്ട രേഖകൾ ഉൾപ്പെടെ ആയിരക്കണക്കിന് ഫയലുകൾ നശിച്ചിരുന്നു. ഇതിന്റെ തൊട്ടുമുൻപുള്ള ദിവസങ്ങളിലാണ് മറ്റു ഓഫിസുകളിലും എൽഐസി ഓഫിസ് കെട്ടിടത്തിലും തീവയ്പുണ്ടായത്.

Read More

വയനാട്: ജനവാസമേഖലയിൽ വീണ്ടും കടുവയിറങ്ങി. റബര്‍ തോട്ടത്തില്‍ ടാപ്പിങ്ങിനെത്തിയ തൊഴിലാളിയാണ് ആദ്യം കടുവയെ കണ്ടത്. കഴിഞ്ഞ ദിവസം പശുക്കിടാവിനെ കൊന്ന താന്നിത്തെരുവിനടുത്ത വെള്ളക്കെട്ടിലാണ് രാവിലെ ഏഴുമണിയോടെ കടുവയെ കണ്ടത്. വിവരമറിയിച്ചതിനെത്തുടര്‍ന്ന് വനപാലകരെത്തി പരിശോധന നടത്തി. കഴിഞ്ഞ ദിവസം കടുവയെ പിടികൂടാന്‍ കൂട് സ്ഥാപിച്ചിരുന്നു. നിരീക്ഷണ ക്യാമറകളും ഇവിടെ വച്ചിട്ടുണ്ട്. അതേസമയം, ബത്തേരി ചെതലയത്ത് കടുവയുടെ ആക്രമണത്തിൽ പരുക്കേറ്റ പശു ചത്തു. ചെതലയം ആറാംമൈയിൽ പടിപ്പുര വീട്ടിൽ നാരായണന്റെ പശുവാണ് ചത്തത്. കഴിഞ്ഞമാസം 23നായിരുന്നു പശുവിനെ കടുവ ആക്രമിച്ചത്. കഴുത്തിനു ഗുരുതര പരുക്കേറ്റിരുന്നു. തുടർന്ന് ചികിത്സ നൽകി വരവേയാണ് ഇന്ന് പുലർച്ചെ പശു ചത്തത്. വന്യമൃഗങ്ങൾ തുടർച്ചയായി കാടിറങ്ങി വരുന്നതിൽ ആശങ്കയുണ്ടെന്ന് പ്രദേശവാസികൾ പറഞ്ഞു.

Read More

കാസര്‍കോട്: വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കും വിദേശ തൊഴിലിനുമായി വ്യാജരേഖകള്‍ നിര്‍മിച്ചു നല്‍കിയെന്ന കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍. കാഞ്ഞങ്ങാട് പടന്നക്കാട് കരുവളം ഫാത്തിമ മന്‍സിലില്‍ കെ.വി.മുഹമ്മദ് സഫ്വാന്‍ (25), തൃക്കരിപ്പൂര്‍ ഉടുമ്പുന്തല പുതിയകണ്ടം വീട്ടില്‍ എം.എ.അഹമ്മദ് അബ്റാര്‍ (26), മാതൃസഹോദരീ പുത്രന്‍ തൃക്കരിപ്പൂര്‍ ഉടുമ്പുന്തലയിലെ എം.എ.സാബിത് (25) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച രാത്രി ബന്തടുക്ക കണ്ണാടിത്തോട്ടില്‍ സംസ്ഥാനപാതയില്‍ ബേഡകം എസ്.ഐ. എം.ഗംഗാധരനും സംഘവും നടത്തിയ വാഹനപരിശോധനയ്ക്കിടെയാണ് 37 വ്യാജ സീലുകളും രണ്ട് സീല്‍പാഡുകളും രേഖകളുമായി ഇവരെ കസ്റ്റഡിയിലെടുത്തത്. ചോദ്യംചെയ്യലില്‍ ദക്ഷിണ കൊറിയയിലേക്കുള്ള വിസയുടെ ആവശ്യത്തിനായി തയ്യാറാക്കിയ രേഖകളാണ് കൈയിലുള്ളതെന്ന് മൂവരും മൊഴി നല്‍കി. കര്‍ണാടകയില്‍നിന്ന് കേരളത്തിലേക്ക് വരുമ്പോഴാണ് ഇവര്‍ പിടിയിലായത്. കാറിന്റെ ഡിക്കിയില്‍ സൂക്ഷിച്ച ബാഗുകളിലൊന്നിലാണ് വിവിധ സ്ഥാപനങ്ങളുടെ സീലുകളും മറ്റു രേഖകളുമുണ്ടായിരുന്നത്. ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് ആലുവ, സൗത്ത് ഇന്ത്യന്‍ ബാങ്ക് തൃക്കരിപ്പൂര്‍, ഫെഡറല്‍ ബാങ്ക് അങ്കമാലി, കനറാ ബാങ്ക് എന്നിവയുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും ഡോക്ടര്‍മാരുടെയും സീലുകളാണുണ്ടായിരുന്നത്. തുടര്‍ന്ന് ബാങ്ക്…

Read More

കോഴിക്കോട്: രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയുടെ ഘാതകന്‍ നാഥൂറാം ‘ഗോഡ്സെ ഇന്ത്യയെ രക്ഷിച്ചതില്‍ അഭിമാനം’ എന്ന് കമന്റ് ചെയ്ത്‌ കോഴിക്കോട് എന്‍ഐടി പ്രൊഫസര്‍. കമന്റ് വിവാദമായതിന് പിന്നാലെ എന്‍ഐടി പ്രൊഫസര്‍ ഷൈജ ആണ്ടവന്‍ കമന്റ് ഡിലീറ്റ് ചെയ്തു. ‘വൈ നാഥൂറാം കില്‍ഡ് ഗാന്ധി എന്ന ആര്‍ട്ടിക്കിള്‍ വായിച്ചിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് അഡ്വ. കൃഷ്ണ രാജ് എന്ന പ്രൊഫൈലില്‍ നിന്ന് പോസ്റ്റ് ചെയ്ത ഗോഡ്സെയുടെ ചിത്രത്തിന് താഴെ കമന്റ് ഇട്ടത്. കമന്റ് വിവാദമാകുമെന്ന് കരുതിയില്ലെന്നും ഇത്തരത്തില്‍ വിവാദമായതില്‍ വിഷമമുണ്ടെന്നും ഷൈജ ആണ്ടവന്‍ മാതൃഭൂമി ഡോട്ട് കോമിനോട് പ്രതികരിച്ചു. വിവാദമായതോടെ താന്‍ കമന്റ് ഡിലീറ്റ് ചെയ്തു, തന്റെ ജോലി പഠിപ്പിക്കലാണ്. ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയോട് ആഭിമുഖ്യളള ആളല്ല താന്‍. രാഷ്ട്രീയത്തില്‍ താല്‍പര്യമില്ലെന്നും ആര്‍ട്ടിക്കിള്‍ വായിച്ചതിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ് കമന്റ് ഇട്ടതെന്നും ഷൈജ ആണ്ടവന്‍ കൂട്ടിച്ചേര്‍ത്തു. ഹിന്ദു മഹാസഭാ പ്രവര്‍ത്തകന്‍ നാഥൂറാം വിനായക് ഗോഡ്‌സെ ഭാരതത്തില്‍ ഒരുപാട് പേരുടെ ഹീറോ എന്ന കുറിപ്പോടെ അഡ്വ കൃഷ്ണരാജ് എന്നയാള്‍…

Read More

പത്തനംതിട്ട: ആറുവയസ്സുകാരന്റെ മരണത്തിൽ ചികിത്സാപിഴവ് ആരോപിച്ച് റാന്നി മാർത്തോമാ മെഡിക്കൽ മിഷൻ ആശുപത്രിയിലേക്ക് എസ്‌എഫ്‌ഐ–ഡിവൈ‌എഫ്‌ഐ പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. റാന്നി പ്ലാങ്കമൺ ഗവ. എൽപി സ്കൂൾ വിദ്യാർഥി ആരോൺ വി. വർഗീസ് കഴിഞ്ഞ ദിവസമാണു ചികിത്സയ്ക്കിടെ മരിച്ചത്. പ്രതിഷേധം പൊലീസ് തടഞ്ഞതോടെ സ്ഥലത്ത് ഉന്തുംതള്ളുമുണ്ടായി. ഇതിനിടെ റാന്നി പൊലീസ് സ്റ്റേഷനിലെ എസ്ഐ ബോസിന് പരുക്കേറ്റു. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്തത്തിൽ ഓക്സിജന്റെ അളവ് കുറഞ്ഞതിനെ തുടർന്നു കുഞ്ഞിനു ശാരീരിക അവശത നേരിട്ടുവെന്നാണു ആശുപത്രിയുടെ വിശദീകരണം. എന്നാൽ അനസ്തീഷ്യ കൊടുത്തതിലെ പിഴവാണ‌ു മരണകാരണമെന്നാണു ബന്ധുക്കളുടെ ആരോപണം. കുട്ടിയുടെ ആരോഗ്യനില വഷളായതോടെ കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലേക്കു ആംബുലൻസിൽ പറഞ്ഞുവിട്ടതിനു ശേഷമാണ് മരണം സംഭവിച്ചതെന്നാണു വിവരം. സ്കൂളിൽ കളിക്കുന്നതിനിടെ വ്യാഴാഴ്ചയാണ് അയിരൂർ വെള്ളിയറ താമരശേരിൽ ആരോൺ പി.വർഗീസിന് (6) വീണു പരുക്കേറ്റത്. കൈക്കുഴ പിടിച്ചിടുന്നതിനു മുന്നോടിയായി കുട്ടിക്ക് അനസ്തേഷ്യ നൽകിയിരുന്നു. വൈകാതെ കുട്ടിയുടെ ആരോഗ്യസ്ഥിതി മോശമായതോടെ കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. എന്നാൽ ജീവൻ…

Read More

തൃശൂർ: അതിരപ്പിള്ളിയിൽ കാട്ടാന ചരിഞ്ഞു. വെറ്റിലപ്പാറ ഒമ്പതാം ബ്ലോക്കിലാണ് കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. റബർ തോട്ടത്തിലാണ് ആനയുടെ ജഡം കണ്ടത്. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തിവരികയാണ്. 10 വയസ് പ്രായമുള്ള ആനയാണ് ചരിഞ്ഞത്. മറ്റൊരു ബ്ലോക്കിൽ കഴിഞ്ഞ ദിവസവും ഒരു കാട്ടാന ചരിഞ്ഞിരുന്നു. അതേസമയം മാനന്തവാടിയിൽ നിന്ന് പിടൂകൂടിയ തണ്ണിർക്കൊമ്പന്‍ രാവിലെ ചരിഞ്ഞു. ഇന്ന് ബന്ദിപ്പൂരിൽ വെച്ചാണ് ആന ചരിഞ്ഞത്.കര്‍ണാടക വനംവകുപ്പ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇന്നലെ രണ്ട് തവണ ആനയെ മയക്കുവെടി വെച്ചിരുന്നു. നടുക്കമുണ്ടാക്കുന്ന വാര്‍ത്തയെന്ന് വനംമന്ത്രി എ.കെ ശശീന്ദ്രന്‍ പ്രതികരിച്ചു. ഇരു സംസ്ഥാനങ്ങളും സംയുക്തമായി പോസ്റ്റുമോർട്ടം നടത്തുമെന്നും മരണകാരണം വിദഗഗ്ദ സംഘം പരിശോധിക്കുമെന്നും വനംമന്ത്രി എ.കെ ശശീന്ദ്രന്‍ പ്രതികരിച്ചു മന്ത്രി പറഞ്ഞു.ഇന്നലെയാണ് മാനന്തവാടിയില്‍ ഭീതി പരത്തിയ കാട്ടാനയെ വനംവകുപ്പ് മയക്കുവെടി വെച്ചു പിടികൂടിയത്. 17 മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് തണ്ണീർ കൊമ്പനെ തളച്ചത്.

Read More

ബെംഗളൂരു: തന്നെ നന്നായിനോക്കുന്നില്ലെന്നും മതിയായ ഭക്ഷണം നല്‍കുന്നില്ലെന്നും ആരോപിച്ച് അമ്മയെ ഇരുമ്പുവടികൊണ്ടടിച്ചുകൊന്ന് മകന്‍. ബെംഗളൂരു കെ.ആര്‍. പുരയിലാണ് സംഭവം. കോലാര്‍ ജില്ലയിലെ മുള്‍ബാഗല്‍ സ്വദേശിനിയായ നേത്ര (40) ആണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിനുശേഷം 17-കാരനായ മകന്‍ പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. മുള്‍ബാഗലിലെ സ്വകാര്യകോളേജിലെ രണ്ടാംവര്‍ഷ ഡിപ്ലോമ വിദ്യാര്‍ഥിയാണിയാള്‍. വെള്ളിയാഴ്ച രാവിലെ 7.30-ഓടെ കോളേജിലേക്ക് പോകാനിറങ്ങുന്നതിനിടെ മകനുംനേത്രയുംതമ്മില്‍ വഴക്കുണ്ടായി. ഇതിനിടെയാണ് സമീപത്തുണ്ടായിരുന്ന ഇരുമ്പുവടിയെടുത്ത് മകന്‍ നേത്രയുടെ തലയ്ക്കടിച്ചത്. അമ്മ മരിച്ചെന്ന് ഉറപ്പായതോടെ മകന്‍ കെ.ആര്‍. പുരം പോലീസ് സ്റ്റേഷനിലെത്തുകയായിരുന്നു. തനിക്ക് വീട്ടില്‍ ഒരു പരിഗണനയും ലഭിക്കാത്തതില്‍ അമ്മയോട് ദേഷ്യമുണ്ടായിരുന്നതായാണ് ഇയാള്‍ പോലീസിന് നല്‍കിയ മൊഴി. അമ്മ നന്നായി നോക്കിയിരുന്നില്ലെന്നും ഭക്ഷണംപോലും നല്‍കിയിരുന്നില്ലെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞു. എന്നാല്‍ കൊലപാതകത്തിന് മറ്റെന്തെങ്കിലും കാരണമുണ്ടോയെന്ന് പോലീസ് പരിശോധിച്ചുവരുകയാണ്.

Read More

തിരുവനന്തപുരം: കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധിയെപ്പെറ്റി നിരന്തരം സംസാരിക്കുന്ന പ്രതിപക്ഷം കേന്ദ്ര ബജറ്റിനെപ്പെറ്റി നിയമസഭയില്‍ ഒരക്ഷരംപോലും പറഞ്ഞില്ലെന്ന് കുറ്റപ്പെടുത്തി മന്ത്രി കെ.എന്‍. ബാലഗോപാല്‍. ആ വിഷയം കേന്ദ്രത്തില്‍ നേരിട്ട് പറഞ്ഞോളാമെന്ന് തിരിച്ചടിച്ച് പ്രതിപക്ഷം.ഓണ്‍ലൈന്‍ മണിഗെയിമിങ്ങിന് ജി.എസ്.ടി. ഏര്‍പ്പെടുത്തുന്ന ചരക്ക് സേവന നികുതി (ഭേദഗതി) ബില്ലിന്റെ മറുപടിക്കിടെ ആയിരുന്നു ഭരണ-പ്രതിപക്ഷ പോരടി. ചര്‍ച്ചയുടെ വിഷയം ജി.എസ്.ടി. ആയതോടെ സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തിക നയം, കെടുകാര്യസ്ഥത, ആര്‍ഭാടം തുടങ്ങിയവയെപ്പെറ്റി പ്രതിപക്ഷം കുത്തുവാക്കുകള്‍ തുടങ്ങി. ഇതിന് മറുപടി പറയുമ്പോഴായിരുന്നു ബാലഗോപാലിന്റെ മുനവെച്ച കുത്ത്. കേന്ദ്രത്തിലും പ്രതിപക്ഷം മിണ്ടിയില്ലെന്നു മന്ത്രിയുടെ കുറ്റപ്പെടുത്തല്‍ തുടര്‍ന്നപ്പോള്‍, അതവിടെ (കേന്ദ്രത്തില്‍) പറഞ്ഞോളാമെന്നായി പ്രതിപക്ഷത്തെ റോജി എം. ജോണ്‍. ഇന്ത്യക്കകത്തല്ലേ കേരളമെന്ന് മറുചോദ്യം ബാലഗോപാല്‍ ഉയര്‍ത്തിയതോടെ രമേശ് ചെന്നിത്തല ഏഴുന്നേറ്റു. ‘മന്ത്രി ബജറ്റ് അവതരിപ്പിക്കുമ്പോള്‍ കേട്ടിരിക്കുകയാണ് ഇവിടുത്തെയും പതിവ്. അല്ലാതെ അടിയുണ്ടാക്കണോ? ചര്‍ച്ചവരുമ്പോള്‍ പറയേണ്ടത് പറയും,’ – ചെന്നിത്തല പ്രതികരിച്ചു. സാമ്പത്തിക പ്രതിസന്ധിയുടെ ഒന്നാം പ്രതി സംസ്ഥാന സര്‍ക്കാരും രണ്ടാം പ്രതി കേന്ദ്രമവുമാണെന്ന് പ്രതിപക്ഷം…

Read More