- ബഹ്റൈന്‍ സിവില്‍ ജുഡീഷ്യറിയില്‍ ഫ്യൂച്ചര്‍ ജഡ്ജീസ് പ്രോഗ്രാം ആരംഭിച്ചു
- ബഹ്റൈന്‍ റോയല്‍ വനിതാ സര്‍വകലാശാലയില്‍ കരിയര്‍ ഫോറം സംഘടിപ്പിച്ചു
- അമേരിക്കക്കും ട്രംപിനും ചൈനയുടെ വമ്പൻ തിരിച്ചടി, ഒറ്റയടിക്ക് തീരുവ 84 ശതമാനമാക്കി; വ്യാപാര യുദ്ധം കനക്കുന്നു
- ആശസമരം അവസാനിക്കാത്തതിന് സമരസമിതിയെ കുറ്റപ്പെടുത്തി മുഖ്യമന്ത്രി; ‘ആവശ്യങ്ങൾ നടപ്പാക്കിയിട്ടും സമരം തുടരുന്നു’
- മാസപ്പടി കേസ്: മകൾ തെറ്റ് ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി; ‘കേസിൻ്റെ ലക്ഷ്യം താൻ, പാർട്ടി അത് തിരിച്ചറിഞ്ഞു’
- ഗുരുവായൂരപ്പന് വഴിപാടായി 36 പവന്റെ സ്വര്‍ണ കിരീടം സമര്‍പ്പിച്ച് തമിഴ്നാട് സ്വദേശി
- ഹൈബ്രിഡ് കഞ്ചാവ് കേസിൽ പിടിയിലായ തസ്ലീമയുടെ സഹോദരിയെ ചോദ്യം ചെയ്തു, രേഖകൾ ദുരുപയോഗം ചെയ്തെന്ന് സുഹൃത്തായ യുവതി
- നിലപാട് മാറ്റി സിദ്ദിഖ് സേഠിന്റെ ചെറുമക്കൾ; മുനമ്പത്തേത് വഖഫ് ഭൂമി അല്ലെന്ന് ട്രിബ്യൂണലിനെ അറിയിച്ചു
Author: Reporter
കൊച്ചി: കണ്ടല ബാങ്ക് കള്ളപ്പണ കേസില്‍ മുഖ്യപ്രതി ഭാസുരാംഗന്റെ ഭാര്യ അടക്കം 4 പ്രതികള്‍ക്ക് കോടതി ജാമ്യം നല്‍കി. ഭാസുരാംഗന്റെ ഭാര്യ ജയകുമാരി, മക്കളായ അഭിമ, അശ്വതി, മകളുടെ ഭര്‍ത്താവ് ബാലമുരുകന്‍ എന്നിവര്‍ക്കാണ് കോടതി ജാമ്യം നല്‍കിയത്. അന്വേഷണ ഉദ്യോഗസ്ഥന്‍ എപ്പോള്‍ ആവശ്യപ്പെട്ടാലും ചോദ്യം ചെയ്യലുമായി സഹകരിക്കണമെന്ന് കോടതി നിര്‍ദേശിച്ചിട്ടുണ്ട്. കള്ളപ്പണത്തെക്കുറിച്ച് പ്രതികള്‍ക്ക് കൃത്യമായ അറിവുണ്ടായരുന്നെങ്കിലും തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ഇടപെടില്ലെന്ന നിഗമനത്തില്‍ ഇവരെ അറസ്റ്റ് ചെയ്യാതെയാണ് ഇ ഡി കുറ്റപത്രം നല്‍കിയത്. കോടതി നിര്‍ദ്ദേശപ്രകാരമാണ് ഇന്ന് പ്രതികള്‍ നേരിട്ട് ഹാജരായി ജാമ്യമെടുത്തത്.
കൊല്ലം: കുളത്തൂപ്പുഴയിൽ എൽ പി സ്കൂൾ വിദ്യാർത്ഥിനികളെ അശ്ലീല ദൃശ്യങ്ങൾ കാണിച്ച് ലെെംഗികാതിക്രമം നടത്തിയ അറബി അദ്ധ്യാപകൻ അറസ്റ്റിൽ. കാട്ടാക്കട പൂവച്ചൽ സ്വദേശിയും ഭിന്നശേഷിക്കാരനുമായ ബാത്തി ഷായാണ് പിടിയിലായത്. മൂന്നിലും നാലിലും പഠിക്കുന്ന പെൺകുട്ടികളെ ക്ലാസിൽ വച്ച് മൊബെെൽ ഫോണിൽ അശ്ലീല വീഡിയോകൾ കാണിച്ച് ലെെംഗികാതിക്രമം നടത്തിയെന്നാണ് പരാതി. ബാത്തി ഷായെ മടത്തറയിൽ നിന്നാണ് പിടികൂടിയത്.മൂന്നു മാസം മുൻപാണ് ബാത്തി ഷാ സ്കൂളിൽ ജോലിക്ക് കയറിയത്. ഇയാൾ അന്നുമുതൽ മൊബെെൽ ഫോണിൽ കുട്ടികളെ അശ്ലീല ദൃശ്യങ്ങൾ കാട്ടി ലെെംഗികാതിക്രമം നടത്തിയിരുന്നതായി മാതാപിതാക്കൾ നൽകിയ പരാതിയിൽ പറയുന്നു. കുട്ടികൾ വീട്ടിലെത്തി വിവരം അറിയിച്ചതിന് പിന്നാലെയാണ് സംഭവം പുറത്തറിഞ്ഞത്. രക്ഷിതാക്കളുടെ പരാതിയിൽ കേസെടുത്ത കുളത്തൂപ്പുഴ പൊലീസ് രണ്ട് കുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പോക്സോ, പട്ടികജാതി പീഡന നിരോധന നിയമം ഉൾപ്പടെ വിവിധ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
കൊച്ചി: അതിഥി തൊഴിലാളിയെ തട്ടിക്കൊണ്ടുപോയി മർദിച്ച് പണവും മൊബൈൽ ഫോണും തട്ടിയെടുത്ത കേസിൽ മൂന്നു പേർ അറസ്റ്റിൽ. പെരിന്തൽമണ്ണ തെക്കേപ്പുറം നിലയാളിക്കൽ വീട്ടിൽ മുഹമ്മദ് മുർഷിദ് (26), വയനാട് വെൺമണി കൈതക്കൽ വീട്ടിൽ റോപ് സൺ (21), പള്ളുരുത്തി കൊഷ്ണം വേലിപ്പറമ്പിൽ സബീർ (57) എന്നിവരെയാണ് ആലുവ പൊലീസ് അറസ്റ്റ് ചെയ്തത്. മുട്ടം ഭാഗത്ത് ചായക്കട നടത്തുന്ന ബംഗാൾ സ്വദേശി മുഹമ്മദ് സബീറിനെയാണ് തട്ടികൊണ്ടുപോയത്. 2ന് രാത്രി 10 മണിയോടെയാണ് സംഭവം. വഴിയരികിൽ കാർ നിർത്തിയിട്ട പ്രതികൾ വണ്ടിയിലേക്ക് ചായ കൊണ്ടുവരാൻ ആവശ്യപ്പെടുകയായിരുന്നു. ചായ കൊടുത്തശേഷം സബീറിനെ റോപ് സൺ വാഹനത്തിലേക്ക് വലിച്ചുകയറ്റി. സംഘം എറണാകുളം ഭാഗത്തേക്കു പോയി. പോകുന്ന വഴി കണ്ണ് കെട്ടി. 50,000 രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടു. പണം കൈക്കലാക്കിയ ശേഷം ഇയാളുടെ മൊബൈൽ ബലമായി വാങ്ങിയെടുത്തു. പുലർച്ചെ കലൂർ ഭാഗത്ത് സബീറിനെ ഉപേക്ഷിച്ച് സംഘം കടന്നു കളഞ്ഞു. എറണാകുളം ജില്ലയിലെ വിവിധഭാഗങ്ങളിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. സംഘത്തിലുൾപ്പെട്ട…
നെടുമ്പാശ്ശേരി: വിദേശത്ത് നിന്ന് കടത്തികൊണ്ടുവന്ന 33 ലക്ഷം രൂപയുടെ കഞ്ചാവ് കൊച്ചി വിമാനത്താവളത്തില്‍ നിന്നും പിടികൂടി. ബാങ്കോക്കില്‍ നിന്നും എത്തിയ വയനാട് സ്വദേശി ഡെന്നിയുടെ പക്കല്‍ നിന്നാണ് കസ്റ്റംസ് 3.299 കിലോ കഞ്ചാവ് പിടികൂടിയത്. മൊത്തം എട്ട് പാക്കറ്റ് കഞ്ചാവാണ് കൈവശം ഉണ്ടായിരുന്നത്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
കൊച്ചി: എറണാകുളം വടക്കേക്കര കൂട്ടുകാട് ഭാഗത്തുവെച്ച് ബന്ധുവായ യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ സഹോദരങ്ങൾ അറസ്റ്റിൽ. ചേന്ദമംഗലം കൂട്ടുകാട് കാരയ്ക്കൽ അനന്തകൃഷ്ണൻ (25), അജയ് കൃഷ്ണൻ (28) എന്നിവരെയാണ് വടക്കേക്കര പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികളുടെ പിതൃസഹോദരപുത്രനായ ഹരീഷിനെയാണ് ആക്രമിച്ചത്. സെപ്റ്റംബറിൽ ഹരീഷിന്റെ വിവാഹദിവസം പ്രതികൾ കല്യാണ ഹാളിൽ ബഹളമുണ്ടാക്കിയപ്പോൾ പോലീസിനെ അറിയിക്കും എന്ന് പറഞ്ഞിട്ടുള്ള വിരോധത്തിലായിരുന്നു വധശ്രമം. ഫെബ്രുവരി 4 ന് രാത്രി കൂട്ടുകാട് പള്ളിക്ക് സമീപം കല്യാണം നടക്കുന്ന ഒരു വീട്ടിൽനിന്നും വിളിച്ചിറക്കി പ്രത്യേകമായി നിർമ്മിച്ച ഇരുമ്പുവള കൊണ്ട് മുഖത്തും തലയിലും ഇടിക്കുകയായിരുന്നു. ഇൻസ്പെക്ടർ കെ.ആർ. ബിജു, സബ് ഇൻസ്പെക്ടർമാരായ വി.എം. റസാഖ്, എം.എസ്. അഭിലാഷ്, എ.എസ്. ഐ. എം.കെ. സുധി സിവിൽ പോലീസ് ഓഫീസർ നവീൻ സി. ജോൺ എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പറവൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കോഴിക്കോട്: സ്വകാര്യബസിനെ നാല് കിലോമീറ്ററോളം കാറില്‍ പിന്തുടര്‍ന്നെത്തി ഡ്രൈവറെ മര്‍ദിക്കുകയും ബസിന്റെ സൈഡ് ഗ്ലാസ് അടിച്ചു തകര്‍ക്കുകയും ചെയ്തതായി പരാതി. തോട്ടുമുക്കത്തുനിന്ന് മുക്കത്തേക്ക് പോകുന്ന റോബിന്‍ ബസ്സിന് നേരെയായിരുന്നു ആക്രമണം. അക്രമികള്‍, ബസിന്റെ താക്കോല്‍ കൈവശപ്പെടുത്തിയതായും പരാതിയുണ്ട്. ആക്രമണത്തില്‍ ബസ് ഡ്രൈവര്‍ തോട്ടുമുക്കം പനമ്പിലാവ് സ്വദേശി നിഖിലിനാണ് പരിക്കേറ്റത്. തിങ്കളാഴ്ച വൈകിട്ട് 4.45 ഓടെയാണ് സംഭവം. മുക്കം- അരീക്കോട് റോഡില്‍ കല്ലായിയില്‍ വെച്ചാണ് ആക്രമണമുണ്ടായത്. ആക്രമണത്തിന്റെ വിഡിയോ സാമൂഹിക മാധ്യമത്തില്‍ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകമറിയുന്നത്. അക്രമികള്‍ താക്കോല്‍ ഊരിക്കൊണ്ടു പോയതിനാല്‍ യാത്രക്കാര്‍ പെരുവഴിയില്‍ ആകുകയും ചെയ്തു.
തിരുവനന്തപുരം: ബസ് കാത്തുനിന്നവർക്കിടയിലേക്ക് കെഎസ്ആർടിസി ബസ് പാഞ്ഞുകയറി. അപകടത്തിൽ രണ്ടര വയസ്സുകാരനടക്കം അഞ്ചുപേർക്കു പരുക്കേറ്റു. തിരുവനന്തപുരം നെയ്യാറ്റിൻകര ബസ് സ്റ്റാൻഡിലാണ് അപകടം. പരുക്കേറ്റവരെ നെയ്യാറ്റിൻകരയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മനാമ: ഇടക്കിടെ ശക്തമായ കാറ്റ് വീശുന്നതിനാൽ ജാഗ്രത പാലിക്കാൻ കോസ്റ്റ്ഗാർഡ് ആവശ്യപ്പെട്ടു. കടലിൽ പോകുന്നവർ പ്രത്യേക കരുതലെടുക്കണം. കാറ്റിന്റെ ശക്തിക്കനുസരിച്ച് തിരമാലയുടെ അളവും ശക്തിയും വർധിക്കാൻ സാധ്യതയുള്ളതായും അറിയിപ്പുണ്ട്.
തിരുവനന്തപുരം: ബാങ്കുകൾ ഭൂമി പണയപ്പെടുത്തി വായ്പകൾ നൽകുമ്പോൾ ഇത്തരം ഭൂമി പണയപ്പെടുത്തലുകൾ ബാങ്കുകൾക്കു പരിശോധനയ്ക്ക് ലഭ്യമാകുന്ന വിധത്തിൽ റവന്യൂ വകുപ്പിന്റെ പോർട്ടലിൽ ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തും. ഇത്തരത്തിൽ മോർട്ട്ഗേജ് രേഖപ്പെടുത്തുന്നതിന് പരമാവധി 1000 രൂപയും, ഈ രേഖപ്പെടുത്തൽ ഒഴിവാക്കുന്നതിനായി 300 രൂപയും ഫീസായി ബാങ്കുകളിൽനിന്ന് ഈടാക്കും. ഇതിലൂടെ പ്രതിവർഷം 200 കോടി രൂപ അധികവരുമാനം പ്രതീക്ഷിക്കുന്നു. സ്വാതന്ത്ര്യത്തിന് മുൻപ് വിദേശ പൗരന്മാർക്കും കമ്പനികൾക്കും സർക്കാർ ഭൂമി പാട്ടമായും ഗ്രാന്റായും വ്യവസ്ഥകളോടെ നൽകിയ ഭൂമിയിൽനിന്ന് നിയമാനുസരണം പാട്ടം നിശ്ചയിച്ച് പാട്ടത്തുക പിരിച്ചെടുക്കും. സർക്കാർ ഭൂമി പാട്ടത്തിന് നൽകിയ ഇനത്തിൽ പാട്ടത്തുക കുടിശ്ശിക വരുത്തിയിട്ടുള്ള ധാരാളം വ്യക്തികളും സ്ഥാപനങ്ങളുമുണ്ട്. ഈ തുക പിരിഞ്ഞു കിട്ടുന്നതിനായി ആംനസ്റ്റി സ്കീം കൊണ്ടു വരും. ആംനസ്റ്റി സ്കീമിലൂടെ കുടിശ്ശിക തീർക്കാത്ത കുടിശ്ശിക്കാരുടെ പാട്ടം റദ്ദ് ചെയ്ത് ഭൂമി സർക്കാരിലേക്ക് തിരിച്ചെടുക്കും. ഭാരതപ്പുഴ, ചാലിയാർ, കടലുണ്ടി പുഴകളിൽ നിന്നും 2024-25 സാമ്പത്തിക വർഷം മണൽവാരൽ പുനരാരംഭിക്കും. മണൽ നിക്ഷേപമുള്ള മറ്റ്…
മലപ്പുറം: ജില്ലാ ആശുപത്രിയില്‍ രോഗിയുടെ പരിചരണത്തിനുനിന്ന യുവതിക്കുനേരെ കഴിഞ്ഞദിവസം അര്‍ധരാത്രി ലൈംഗികാതിക്രമം നടത്തിയ കണ്ണൂര്‍ സ്വദേശിയെ തിരൂര്‍ പോലീസ് അറസ്റ്റുചെയ്തു. ഹോട്ടല്‍ ജീവനക്കാരനും മുഴപ്പിലങ്ങാട് സ്വദേശിയുമായ ആയിഷാ മന്‍സിലില്‍ സുഹൈല്‍ (37) ആണ് പിടിയിലായത്. ഫെബ്രുവരി ഒന്നിന് പുലര്‍ച്ചെ ജില്ലാ ആശുപത്രിയിലെ ഐ.സി.യു.വിനു മുന്നില്‍ വരാന്തയില്‍ മറ്റു കൂട്ടിരിപ്പുകാരായ സ്ത്രീകള്‍ക്കൊപ്പം ഉറങ്ങുകയായിരുന്ന യുവതിക്കു നേരെയാണ് ലൈംഗികാതിക്രമം നടത്തിയത്. ഭര്‍ത്താവ് പോലീസില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ ആശുപത്രിയിലെ സി.സി.ടി.വി. ദൃശ്യങ്ങളില്‍നിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞ് കഴിഞ്ഞദിവസം പിടികൂടിയത്. തിരൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ എം.കെ. രമേഷിന്റെ നേതൃത്വത്തില്‍ എസ്.ഐ. പ്രതീഷ്‌കുമാര്‍, സി.പി.ഒ.മാരായ ധനീഷ്‌കുമാര്‍, ബിനു എന്നിവര്‍ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. തിരൂര്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് മുന്‍പാകെ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ്‌ചെയ്തു.