Author: News Desk

മനാമ: വേൾഡ് മലയാളീ കൗൺസിൽ ഭാരവാഹികൾ ബഹ്‌റൈനിലെ ഇന്ത്യൻ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി. സാറിലെ ഇന്ത്യൻ സ്ഥാനപതി ഭവനിൽ നടന്ന കൂടിക്കാഴ്ചയിൽ ബഹ്‌റൈൻ പ്രൊവിൻസ് ചെയർമാൻ കെ ജി ദേവരാജ്, പ്രസിഡണ്ട് എബ്രഹാം സാമുവൽ, ജനറൽ സെക്രട്ടറി അമൽദേവ്, ഗ്ലോബൽ വൈസ് പ്രസിഡണ്ട് ജെയിംസ് ജോൺ എന്നിവർ പങ്കെടുത്തു. വേൾഡ് മലയാളീ കൗൺസിൽ ബഹറിനിൽ നടത്തിയ സാമൂഹ്യക, സാംസ്കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങളെ ക്കുറിച്ചും, തുടർന്ന് നടത്താൻ ഉദ്ദേശിക്കുന്ന പ്രവർത്തനങ്ങളും പ്രതിനിധികൾ സ്ഥാനപതിയുമായി പങ്കിട്ടു. 2022 ജൂണിൽ ബഹ്‌റൈൻ ഇൻഡസ്ടറി ആൻഡ് ടൂറിസം മന്ത്രാലയത്തിന്റെ മുഖ്യരക്ഷാകർത്വത്തിൽ നടന്ന വേൾഡ് മലയാളീ കൗൺസിൽ ഗ്ലോബൽ കോൺഫറൻസിന്റെ വിശദാംശങ്ങൾ പങ്കിടുകയും, അതിനു ഇന്ത്യൻ എംബസി നൽകിയ എല്ലാവിധ സഹകരണങ്ങൾക്കുമുള്ള നന്ദിയും പ്രതിനിധികൾ അറിയിച്ചു.

Read More

ആലപ്പുഴ: പോക്‌സോ കേസില്‍ പെണ്‍കുട്ടിയുടെ പേര് വിവരങ്ങള്‍ പരസ്യപ്പെടുത്തിയെന്ന് തഹസില്‍ദാര്‍ക്കെതിരെ പരാതി. ജാതി സര്‍ട്ടിഫിക്കറ്റിന് കൈക്കൂലി ചോദിച്ചത് പരാതിപ്പെട്ടതാണ് പ്രകോപനപരമായതെന്ന് പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു. സമുദായ സംഘടനാ ഭാരവാഹികളോടാണ് പെണ്‍കുട്ടിയുടെ പേര് വിവരങ്ങള്‍ പങ്കുവച്ചത്. തുടര്‍ന്ന് സംഭവത്തില്‍ ആലപ്പുഴ എസ്പിക്കും ശിശുസംരക്ഷണസമിതിക്കും പരാതി നല്‍കി. സിപിഐ സര്‍വീസ് സംഘടനാ ഭാരവാഹിയാണ് ആരോപണ വിധേയന്‍. തഹസില്‍ദാരെ സംരക്ഷിക്കുന്നതിനായി രാഷ്ട്രീയ ഇടപെടല്‍ നടക്കുന്നതായും കുടംബം ആരോപിച്ചു. ‘അടുത്തിടെ വൈക്കത്ത് മരണവുമായി ചെന്നപ്പോള്‍ മകളെ ബലാത്സംഗം ചെയ്തത് ആരാണെന്നും പോക്‌സോ കേസ് എന്തായെന്നും ഒരു ബന്ധു ചോദിച്ചു. ഇത് കേട്ടപ്പോള്‍ ആരാണ് പറഞ്ഞതെന്ന് ചോദിച്ചപ്പോള്‍ എന്തുണ്ടെങ്കിലും അറിയുമെന്നും വൈക്കം തഹസില്‍ദാര്‍ തങ്ങളുടെ ശാഖയുമായി ബന്ധപ്പെട്ട് എല്ലാ കാര്യങ്ങളും പറയാറുണ്ടെന്ന് ബന്ധു പറഞ്ഞു’ പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞു. ‘മകളുടെ വിദ്യാഭ്യാസ ആവശ്യത്തിനായി തഹസില്‍ദാര്‍ ജാതി സര്‍ട്ടിഫിക്കറ്റ് ചോദിച്ചപ്പോള്‍ ഓരോ കാര്യങ്ങള്‍ പറഞ്ഞ് വൈകിച്ചു. അവസാനം സര്‍ട്ടിഫിക്കറ്റ് കിട്ടാതെ വന്നപ്പോള്‍ ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കി. തുടര്‍ന്നാണ് നടപടിയുണ്ടായത്.…

Read More

കൊല്ലം: പരിക്കേറ്റ് അബോധാവസ്ഥയില്‍ ചികിത്സയിലായിരുന്ന ഗൃഹനാഥന്റെ മരണം കൊലപാതകമെന്ന് പൊലീസ്. കേസില്‍ മരുമകനെ കുണ്ടറ പൊലീസ് അറസ്റ്റ് ചെയ്തു. പുനുക്കന്നൂര്‍ ഊറ്റുകുഴി മുരുകാലയം വീട്ടില്‍ രഘുനാഥനാണ് (60) തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കഴിഞ്ഞ നാലിന് പുലര്‍ച്ചെ മരിച്ചത്. രഘുനാഥന്റെ മകളുടെ ഭര്‍ത്താവ് പെരിനാട് ഇടവട്ടം വരട്ടുചിറ കിഴക്കതില്‍ വിശാഖ് (26) ആണ് പൊലീസ് പിടിയിലായത്. ഒക്ടോബര്‍ 21-ന് രാത്രിയാണ് തലയ്ക്ക് പരിക്കേറ്റ് അബോധാവസ്ഥയിലായ നിലയില്‍ രഘുനാഥനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മരിക്കുന്നതുവരെ ബോധം തെളിഞ്ഞിരുന്നില്ല. തലയിലെ അസ്ഥികള്‍ക്ക് പൊട്ടലേറ്റിരുന്നു. മൃതദേഹപരിശോധനയിലും പൊലീസ് പരിശോധനയിലും വീഴ്ചയിലല്ല, മര്‍ദനത്തിലാണ് പരിക്കേറ്റതെന്ന സംശയം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് കുണ്ടറ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. 21ന് രാത്രി 11 ഓടെയായിരുന്നു ആക്രമണമുണ്ടായത്. വീടും വസ്തുവും വിറ്റ് പണം നല്‍കണമെന്ന് രഘുനാഥനോട്, വിശാഖ് ആവശ്യപ്പെട്ടിരുന്നു. ഇതേച്ചൊല്ലിയുണ്ടായ വഴക്കിനെത്തുടര്‍ന്ന് വിശാഖ്, രഘുനാഥനെ മര്‍ദിച്ചു. അബോധാവസ്ഥയിലായ രഘുനാഥനെ കുടുംബാംഗങ്ങള്‍ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് തിരുവനന്തപുരം…

Read More

തിരുവനന്തപുരം: കലയും സംസ്കാരവും സമന്വയിച്ച കേരളീയത്തില്‍ കുടുംബശ്രീക്ക് കൈ നിറയെ നേട്ടം. നവംബര്‍ ഒന്നു മുതല്‍ ഏഴു വരെ കനകക്കുന്നില്‍ സംഘടിപ്പിച്ച കുടുംബശ്രീയുടെ ഫുഡ് കോര്‍ട്ട്, ഉല്‍പന്ന പ്രദര്‍ശന വിപണന സ്റ്റാളുകള്‍ എന്നിവയിലൂടെ 1.37 കോടി രൂപയുടെ വിറ്റുവരവാണ് വനിതാ സംരംഭകര്‍ സ്വന്തമാക്കിയത്. ‘മലയാളി അടുക്കള’ എന്നു പേരിട്ട ഫുഡ് കോര്‍ട്ടില്‍ നിന്നു മാത്രം 87.99 ലക്ഷം രൂപയും ഉല്‍പന്ന പ്രദര്‍ശന വിപണന മേളയില്‍ നിന്നും 48.71 ലക്ഷവും ലഭിച്ചു. ആകെ 1,36,69,911 രൂപയുടെ വിറ്റുവരവ്. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടറാണ് വാർത്താ കുറിപ്പിലൂടെ വിവരം അറിയിച്ചത്. കേരളീയം അവസാന ദിവസമായ നവംബര്‍ ഏഴിനാണ് ഫുഡ്കോര്‍ട്ടില്‍ ഏറ്റവും കൂടുതല്‍ വിറ്റുവരവ് ലഭിച്ചത്. 18.56 ലക്ഷം രൂപ. ബ്രാന്‍ഡഡ് ഭക്ഷ്യവിഭവങ്ങളുടെ ശ്രേണിയില്‍ പുതുമയിലും സ്വാദിലും വേറിട്ടു നിന്ന അട്ടപ്പാടിയുടെ വനസുന്ദരി ഏറ്റവും കൂടുതല്‍ വിറ്റുവരവ് നേടി ഫുഡ്കോര്‍ട്ടിലെ താരമായി. 15.63 ലക്ഷമാണ് സംരംഭകര്‍ സ്വന്തമാക്കിയത്. കുടുംബശ്രീ ഉല്‍പന്ന പ്രദര്‍ശന വിപണന മേളയിലും ആകര്‍ഷകമായ…

Read More

കൊച്ചി: കെഎസ്ആര്‍ടിസി പെന്‍ഷന്‍ വിതരണവുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ കേസില്‍ ചീഫ് സെക്രട്ടറിക്കു ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. ആഘോഷങ്ങള്‍ക്കല്ല, ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കേണ്ടതെന്ന്, കഴിഞ്ഞ ദിവസം കേരളീയം പരിപാടിയുടെ പേരില്‍ ഹാജരാവാതിരുന്ന ചീഫ് സെക്രട്ടറിയെ കുറ്റപ്പെടുത്തി കോടതി പറഞ്ഞു. ആഘോഷങ്ങള്‍ക്കല്ല, മനുഷ്യന്റെ ജീവല്‍പ്രശ്‌നങ്ങള്‍ക്കു പ്രാധാന്യം നല്‍കണം. നിങ്ങള്‍ ആഘോഷിക്കുമ്പോള്‍ കുറെ പേര്‍ ബുദ്ധിമുട്ടുകയാണെന്ന് കോടതി പറഞ്ഞു. സാമ്പത്തിക പ്രതിസന്ധിയാണ് പെന്‍ഷന്‍ വിതരണത്തിനു തടസ്സമെന്ന് ഓണ്‍ലൈന്‍ വഴി ഹാജരായ ചീഫ് സെക്രട്ടറി വി വേണു കോടതിയെ അറിയിച്ചു. സംസ്ഥാനം ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലാണ്. ദൈനംദിന കാര്യങ്ങള്‍ക്കു പോലും പണമില്ലാത്ത സ്ഥിതിയുണ്ടെന്ന് ചീഫ് സെക്രട്ടറി പറഞ്ഞു. കോടതിയില്‍ ഹാജരാവാതിരുന്ന ചീഫ് സെക്രട്ടറിയുടെ നടപടി കോടതിയെ നാണം കെടുത്തുന്നതാണെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. കേരളീയം പരിപാടിയുടെ തിരക്കില്‍ ആയതിനാല്‍ ഹാജരാകാന്‍ കഴിയില്ലെന്നാണ് ചീഫ് സെക്രട്ടറി അറിയിച്ചത്. ഇക്കാര്യം വ്യക്തമാക്കി ചീഫ് സെക്രട്ടറി സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. ചീഫ് സെക്രട്ടറി സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ കോടതി…

Read More

കൽപറ്റ: പുൽപള്ളി ബാങ്ക് വായ്പാ തട്ടിപ്പ് കേസിൽ മുൻ‌ കെ.പി.സി ജനറൽ സെക്രട്ടറി കെ കെ എബ്രഹാം ഇഡി അറസ്റ്റിൽ. കോഴിക്കോട് ഇഡി യൂണിറ്റിന്റേതാണ് നടപടി. ബാങ്ക് മുൻ പ്രസിഡന്റാണ് കെകെ എബ്രഹാം. ഇന്നലെ രാവിലെ ചോദ്യം ചെയ്യലിന് ഹാജരായിരുന്നു. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ്. ചോദ്യം ചെയ്യലിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട കെ കെ എപബ്രഹാമിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് ഇഡി ഓഫീസിൽ തിരികെ എത്തിച്ചിരുന്നു. എബ്രഹാമിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ ക്രമക്കേടുമായി ബന്ധപ്പെട്ട് രേഖകൾ കണ്ടെത്തിയിരുന്നു. കഴിഞ്ഞമാസം ഇദ്ദേഹത്തിന്റെ വിശ്വസ്തൻ സജീവൻ കൊല്ലപ്പള്ളിയെ ഇഡി അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ കള്ളപ്പണം വെളുപ്പിക്കാനും വായ്പ തട്ടിപ്പ് ഇടനിലക്കാരനായി പ്രവർത്തിച്ചിരുന്നു എന്നും ഇഡി കണ്ടെത്തിയിരുന്നു. പുൽപ്പള്ളി ബാങ്കിൽ നിന്ന് ലോണെടുത്ത കർഷകൻ ആത്മഹത്യ ചെയ്തിരുന്നു. 80,000 രൂപയായിരുന്നു ലോണെടുത്തിരുന്നത്. എന്നാൽ 40 ലക്ഷം രൂപ തിരിച്ചടക്കണമെന്ന് ബാങ്ക് നോട്ടീസ് നൽകിയിരുന്നു. ഇതോടെ കർഷകൻ ആത്മഹത്യ ചെയ്യുകയായിരുന്നു. കെ കെ…

Read More

ഗുരുവായൂര്‍: ഗുരുവായൂര്‍ ആനക്കോട്ടയില്‍ ആനയുടെ കുത്തേറ്റ് പാപ്പാന്‍ മരിച്ചു. കൊമ്പന്‍ ചന്ദ്രശേഖരന്റെ ആക്രമണത്തില്‍ രണ്ടാം പാപ്പാന്‍ രതീഷാണ് മരിച്ചത്. ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയായിരുന്നു അപകടം. രണ്ടാം പാപ്പാനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴെക്കും മരിച്ചിരുന്നു. വെള്ളം കൊടുക്കാന്‍ വേണ്ടി പോയപ്പോഴായിരുന്നു ആനയുടെ ആക്രമണം. തുമ്പിക്കൈക്കൊണ്ട് അടിച്ചിട്ട ശേഷം കുത്തുകയായിരുന്നു. ഇന്ന് ഒന്നാം പാപ്പാന്‍ അവധിയായിരുന്നു. മൂന്ന് വര്‍ഷമായി ഒന്നാംപാപ്പനും ഇയാളുമാണ് ആനയെ പരിചരിച്ചിരുന്നത്. 25 വര്‍ഷത്തിന് ശേഷം അടുത്തിടെയാണ് കൊമ്പനെ എഴുന്നള്ളിച്ച് തുടങ്ങിയത്.

Read More

തിരുവനന്തപുരം: സപ്ലൈകോയ്ക്ക് മൂക്കുകയറിടാൻ ഉറപ്പിച്ച് ധനവകുപ്പ്. നിലവിലെ പ്രതിസന്ധിക്ക് കാരണം സപ്ലൈകോ മാനേജ്മെന്റിന്‍റെ പിടിപ്പുകേടാണെന്ന് മന്ത്രി തുറന്നടിച്ചതിന് പിന്നാലെ ചോദിക്കുന്ന പണമത്രയും കൊടുത്ത് സപ്ലൈകോയെ നിലനിര്‍ത്താനാകില്ലെന്ന നിലപാടാണ് ധനവകുപ്പിനുള്ളത്. അതേസമയം സംസ്ഥാന സര്‍ക്കാര്‍ കുടിശിക തീര്‍ത്ത് നൽകാതെ വിപണി ഇടപെടൽ പോലും സാധ്യമല്ലെന്ന് സപ്ലൈകോയും വ്യക്തമാക്കുന്നു. വിലക്കയറ്റത്തിന്‍റെ കാലത്ത് വിപണി ഇടപെടൽ പൂര്‍ണ്ണമായും പാളി. 13 ഇനം അവശ്യസാധനങ്ങൾക്ക് വിലക്കയറ്റം ഉണ്ടാകില്ലെന്ന പിണറായി സര്‍ക്കാരിന്റെ വാദ്ഗാനം പോലും പെരുവഴിയിലാണ്. കുടിശിക തീര്‍ക്കാതെ വിപണി ഇടപെടൽ സാധ്യമല്ലെന്ന് വിലപേശിത്തുടങ്ങിയതോടെയാണ് ഇതുവരെ കൊടുത്ത തുകയുടെ കണക്ക് ധനവകുപ്പ് നിരത്തുന്നത്. മുപ്പത് മാസത്തിനിടെ വില നിയന്ത്രണത്തിനും വിപണി ഇടപെടലിനും നെല്ല്‌ സംഭരണത്തിനുമായി സപ്ലൈകോയ്ക്ക് നൽകിയത്‌ 7943.26 കോടി രൂപയാണ്. വിപണി ഇടപെടലിന്‌ 3058.9 കോടിയും കർഷകരിൽ നിന്ന്‌ നെല്ല്‌ സംഭരണത്തിന്‌ 1294.36 കോടിയും നൽകി. ബാങ്ക് വായ്‌പയായി 3600 കോടി ലഭ്യമാക്കി. വിപണി ഇടപെടലിന്‌ ഈ വർഷം നാല് മാസത്തിനിടെ 190.9 കോടി രൂപ അനുവദിച്ചു.…

Read More

ന്യൂഡല്‍ഹി: അറ്റകുറ്റപണിക്കിടെ വിമാനത്തില്‍നിന്നു താഴെവീണ് എയര്‍ഇന്ത്യ ജീവനക്കാരന്‍ മരിച്ചു. എയര്‍ ഇന്ത്യയില്‍ സര്‍വ്വീസ് എഞ്ചിനീയറായ റാംപ്രകാശ് സിങാ(56)ണ് മരിച്ചത്. ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ചൊവ്വാഴ്ച പുലര്‍ച്ചെയാണ് സംഭവം. നിര്‍ത്തിയിട്ടിരുന്ന വിമാനം സര്‍വ്വീസ് ചെയ്യുന്നതിനിടെ ഉയരത്തിലുള്ള പടിയില്‍നിന്ന് താഴേയ്ക്ക് വീഴുകയായിരുന്നുവെന്ന് ഡെപ്യൂട്ടി പോലീസ് കമീഷ്ണര്‍ ദേവേഷ് കുമാര്‍ മഹ്ല പറഞ്ഞു. തലയ്ക്ക്‌ സാരമായി പരിക്കേറ്റ റാംപ്രകാശിനെ സഹപ്രവര്‍ത്തകരാണ് ആശുപത്രിയിലെത്തിച്ചത്. പരിക്ക് ഗുരുതരമായതിനാല്‍ ഇവിടെനിന്നും മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

Read More

തിരുവനന്തപുരം: കേരളവർമ്മ തെരഞ്ഞെടുപ്പ് വിവാദമായി ബന്ധപ്പെട്ട് കെഎസ്‍യുവിനെതിരെ ഉന്നതവിദ്യാഭ്യാസ- സാമൂഹ്യനീതി മന്ത്രി ആർ ബിന്ദു. കേരള ചരിത്രത്തിലെ ഏറ്റവും മോശമായ സമരാഭാസമാണ് തൃശൂർ കേരളവർമ്മ കോളേജിലെ വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പിന്റെ പേരിൽ കെഎസ്‍യു നടത്തിക്കൊണ്ടിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിന്റെ ജാള്യത മറച്ചു വെക്കാൻ വകുപ്പുമന്ത്രിയുടെ വീട്ടിലേക്ക് മാർച്ച്‌ നടത്തുന്നത് അപഹാസ്യമാണെന്നും ആര്‍ ബിന്ദു വിമര്‍ശിച്ചു. കോളേജ് യൂണിയൻ തെരഞ്ഞെടുപ്പുകളുടെ ചുമതല പൂർണ്ണമായും അതാത് കോളേജുകളിൽ ചുമതലപ്പെടുത്തുന്ന റിട്ടേണിംഗ് ഓഫീസർക്കാണ്. അപാകതകൾ ആരോപിക്കപ്പെടുന്ന പക്ഷം അവ സർവ്വകലാശാലാ അധികൃതരുടെ ശ്രദ്ധയിൽ രേഖാമൂലം കൊണ്ടുവന്ന് പരിഹാരം തേടാവുന്നതാണ്. നീതിന്യായ സംവിധാനങ്ങളെ സമാപിക്കാനുള്ള അവകാശവും പരാതിക്കാർക്കുണ്ട്. സർവ്വകലാശാല ചട്ടങ്ങളനുസരിച്ച് പ്രവർത്തിക്കുകയും തിരഞ്ഞെടുപ്പുകളടക്കമുള്ള ജനാധിപത്യ നടപടികളുടെ ചുമതല വഹിക്കുകയും ചെയ്യുന്ന ഒരു കലാലയത്തിലെയും തിരഞ്ഞെടുപ്പു നടപടിക്രമങ്ങളിൽ മന്ത്രിയെന്ന നിലയ്ക്ക് ഇടപെടേണ്ടതില്ല; ഇടപെട്ടിട്ടുമില്ല. മന്ത്രിയെന്ന നിലയ്ക്ക് ഇതു സംബന്ധിച്ച് ഒരു പരാതിയും ലഭിച്ചിട്ടുമില്ലെന്നും മന്ത്രി ആര്‍ ബിന്ദു വ്യക്തമാക്കി. വ്യാജമായ ആരോപണങ്ങൾ ഉന്നയിക്കുന്നതിനുമുമ്പ് അന്ന് പ്രിൻസിപ്പൽ ചുമതല…

Read More