Author: News Desk

തിരുവനന്തപുരം: കൈവിലങ്ങുമായി പ്രതി പോലീസ് കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെട്ടു. ലഹരിമരുന്ന് കേസില്‍ പോലീസ് കസ്റ്റഡിയിലെടുത്ത മംഗലപുരം സ്വദേശി സെയ്ദ് ആണ് തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍നിന്ന് ഓടിരക്ഷപ്പെട്ടത്. പ്രതിയെ വൈദ്യപരിശോധനയ്ക്കായി ആശുപത്രിയില്‍ എത്തിച്ചപ്പോളായിരുന്നു സംഭവം. കഴിഞ്ഞദിവസമാണ് എം.ഡി.എം.എ. ലഹരിക്കേസില്‍ സെയ്ദിനെ മ്യൂസിയം പോലീസ് കസ്റ്റഡിയിലെടുത്തത്. വൈദ്യപരിശോധനയ്ക്കായാണ് പ്രതിയെ വ്യാഴാഴ്ച ആശുപത്രിയില്‍ എത്തിച്ചത്. രണ്ടുകൈയിലും വിലങ്ങിട്ടാണ് കൊണ്ടുവന്നതെങ്കിലും ഡോക്ടറുടെ മുറിയിലേക്ക് കടക്കുന്നതിന് മുന്‍പായി ഒരുകൈയിലെ വിലങ്ങ് അഴിച്ചുമാറ്റിയിരുന്നു. ഇതിനുപിന്നാലെയാണ് പ്രതി പോലീസുകാരെ തള്ളിമാറ്റി ആശുപത്രിയില്‍നിന്ന് ഓടിരക്ഷപ്പെട്ടത്. ഇയാള്‍ക്കായി തിരുവനന്തപുരം നഗരത്തിലും സമീപപ്രദേശങ്ങളിലും പോലീസ് വ്യാപകമായ തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

Read More

പത്തനംതിട്ട: അഞ്ചു വയസുകാരനെ വലിച്ചിഴച്ചു കൊണ്ടു പോയി നിരവധി തവണ പ്രകൃതി വിരുദ്ധ പീഡനം നടത്തിയ കേസിലെ പ്രതി പോക്സോ കേസിൽ അറസ്റ്റിൽ. മാവേലിക്കര തെക്കേക്കര പുന്നമൂട് വലിയതേക്കെത്തിൽ വീട്ടിൽ നിന്നും കൊടുമൺ അങ്ങാടിക്കൽ വടക്ക് സിയോൺ കുന്ന് വാഴവിളമുരുപ്പേൽ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന സുരേഷിനെ (43) ആണ് കൊടുമൺ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ പൂജവയ്‌പ്പ് ദിവസം കുട്ടിയെ ഇയാളുടെ വീട്ടിനുള്ളിലേക്ക് കാലിൽ പിടിച്ചു വലിച്ചുകൊണ്ടുപോയി വായ്പൊത്തിപ്പിടിച്ച ശേഷം കഴുത്തിനു പിടിച്ച് ഞെക്കുകയും ഉപദ്രവിക്കുകയും ചെയ്തു. അന്നു തന്നെ വൈകിട്ട് മുറിയിൽ വെച്ചു കടന്നു പിടിച്ചപ്പോൾ കുഞ്ഞ് അലറിക്കരഞ്ഞു. ഇതോടെ കുട്ടിയെ ഇറക്കി വിടുകയായിരുന്നു. അടുത്ത ദിവസങ്ങളിലും ഇതാവർത്തിച്ചു. ഒരു തവണ കട്ടിലിൽ കമഴ്‌ത്തിക്കിടത്തി പുറത്തു കയറിയിരുന്ന ശേഷം ലൈംഗികാതിക്രമം കാട്ടുകയും ചെയ്തു. വീട്ടിൽ പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. അസ്വസ്ഥത തോന്നിയതുകാരണം മാതാപിതാക്കൾ കുട്ടിയെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സക്കായി എത്തിച്ചു. ഇതുസംബന്ധിച്ച് ആശുപത്രിയിൽ നിന്നും വിവരം ലഭിച്ചതിനെതുടർന്ന് വനിതാ…

Read More

കൊച്ചി: പ്രശസ്ത സിനിമ താരവും മിമിക്രി കലാകാരനുമായ കലാഭവൻ ഹനീഫ് (63) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. നിരവധി ജനപ്രിയ സിനിമകളിൽ ഹാസ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. 150ലധികം ചിത്രങ്ങളിൽ അഭിനയിച്ചു. എറണാകുളം മട്ടാഞ്ചേരിയിൽ ഹംസയുടെയും സുബൈദയുടെയും മകനായാണ് ഹനീഫ് ജനിച്ചത്. സ്കൂൾ പഠന കാലത്തുതന്നെ മിമിക്രിയിൽ സജീവമായി. പിന്നീട് നാടക വേദികളിലും സജീവമായി. നാടകത്തിലൂടെ തുടങ്ങിയ കലാജീവിതം ഹനീഫിനെ കലാഭവനിൽ കൊണ്ടെത്തിച്ചു. പിന്നീട് കലാഭവൻ ട്രൂപ്പിലെ പ്രധാന മിമിക്രി ആർട്ടിസ്റ്റായി മാറി. 1990ൽ ചെപ്പു കിലുക്കണ ചങ്ങാതി എന്ന ചിത്രത്തിലൂടെയാണ് കലാഭവൻ ഹനീഫ് സിനിമയിൽ തുടക്കംകുറിയ്ക്കുന്നത്. ഈ പറക്കും തളിക, പാണ്ടിപ്പട, കട്ടപ്പനയിലെ ഹൃത്വിക് റോഷൻ, ഉസ്താദ് ഹോട്ടൽ, ദൃശ്യം തുടങ്ങിയ സിനിമകളിലെ കഥാപാത്രങ്ങൾ ശ്രദ്ധേയമായി. സിനിമകൾ കൂടാതെ അറുപതോളം ടെലിവിഷൻ പരമ്പരകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. “കോമഡിയും മിമിക്സും പിന്നെ ഞാനും” അടക്കം പല ടെലിവിഷൻ ഷോകളുടെ ഭാഗമായും പ്രവർത്തിച്ചിട്ടുണ്ട്. ഇന്ത്യയ്ക്കകത്തും വിദേശത്തുമായി നിരവധി…

Read More

കൊച്ചി: ആലുവയില്‍ അഞ്ചുവയസ്സുകാരിയെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷ നല്‍കരുതെന്ന് പ്രതി അസഫാക് ആലം കോടതിയില്‍. പ്രായം കണക്കിലെടുത്ത് ശിക്ഷയില്‍ ഇളവ് നല്‍കണം. മനഃപരിവര്‍ത്തനത്തിന് അവസരം വേണമെന്നും പ്രതി അസഫാക് ആലം ആവശ്യപ്പെട്ടു. പ്രതിയുടെ ശിക്ഷയിന്മേല്‍ എറണാകുളം പോക്സോ കോടതിയിലാണ് വാദം തുടരുന്നത്. അതേസമയം കേസിലെ പ്രതിക്ക് വധശിക്ഷ തന്നെ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ ആവര്‍ത്തിച്ചു. പ്രതി കൃത്യം നടത്തിയ രീതി അപൂര്‍വങ്ങളില്‍ അപൂര്‍വമാണ്. ബലാത്സംഗത്തിന് ശേഷം അഞ്ചുവയസ്സുകാരിയെ ക്രൂരമായ കൊലപ്പെടുത്തി. മാലിന്യം വലിച്ചെറിയുന്ന ലാഘവത്തോടെ കുട്ടിയെ മറവു ചെയ്തു. ഈ കുട്ടി ജനിച്ച വര്‍ഷം പ്രതി മറ്റൊരു കുട്ടിയെ പീഡിപ്പിച്ചിരുന്നു. ഇയാള്‍ വധശിക്ഷയില്‍ കുറഞ്ഞ ഒരു ശിക്ഷയും അര്‍ഹിക്കുന്നില്ലെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. അതേസമയം താന്‍ കുറ്റം ചെയ്തിട്ടില്ലെന്നാണ് ഇതിനോട് പ്രതി അസഫാക് ആലം പറഞ്ഞത്. കേസില്‍ പ്രതി അസഫാക് ആലം കുറ്റക്കാരനാണെന്ന് കോടതി നേരത്തെ വിധിച്ചിരുന്നു. ശിക്ഷാ വിധിക്ക് മുന്നോടിയായി കോടതി ആവശ്യപ്പെട്ട് നാലു റിപ്പോര്‍ട്ടുകള്‍ നേരത്തെ സമര്‍പ്പിച്ചിരുന്നു. വധശിക്ഷ വരെ ലഭിക്കാവുന്ന…

Read More

മനാമ: ബഹ്‌റൈനിലെ ഇന്ത്യൻ അംബാസഡർ വിനോദ് കുര്യൻ ജേക്കബ് ബഹ്‌റൈൻ അതോറിറ്റി ഫോർ കൾച്ചർ ആൻഡ് ആന്റിക്വിറ്റീസ് (ബിഎസിഎ) പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ അഹമ്മദ് ബിൻ അബ്ദുള്ള അൽ ഖലീഫയുമായി കൂടിക്കാഴ്ച നടത്തി. ചരിത്രപരമായ ബഹ്‌റൈൻ-ഇന്ത്യൻ ബന്ധങ്ങളെയും വിവിധ മേഖലകളിൽ സഹകരണം കൂടുതൽ വർധിപ്പിക്കാനുള്ള താല്പര്യത്തേയും ശൈഖ് ഖലീഫ അഭിനന്ദിച്ചു. ഇരുവിഭാഗങ്ങളും തമ്മിലുള്ള തുടർച്ചയായ സഹകരണം വർഷങ്ങളായി നിരവധി സംയുക്ത പദ്ധതികൾക്കും പ്രവർത്തനങ്ങൾക്കും കാരണമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇരുരാജ്യങ്ങളുടെയും ബന്ധത്തെ അംബാസഡർ അഭിനന്ദിക്കുകയും സഹകരണം കൂടുതൽ വർധിപ്പിക്കുന്നതിന്റെ പ്രാധാന്യം ഉറപ്പിക്കുകയും ചെയ്തു.

Read More

ന്യുഡല്‍ഹി: ഡല്‍ഹിയില്‍ ഒരാഴ്ചയായി തുടരുന്ന വായു മലിനീകരണത്തെ പ്രതിരോധിക്കാന്‍ കൃത്രിമമഴ പെയ്യിക്കാന്‍ കെജരിവാള്‍ സര്‍ക്കാര്‍. ഏഴു ദിവസമായി ഡല്‍ഹിയിലെ എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ് ‘ഗുരുതര’ വിഭാഗത്തില്‍ തുടരുകയാണ്. അയല്‍ സംസ്ഥാനങ്ങളില്‍ വിളകളുടെ അവശിഷ്ടങ്ങള്‍ കത്തിക്കുന്നതും വാഹനങ്ങളില്‍ നിന്നുള്ള പുകയുമാണ് ഡല്‍ഹിയില്‍ മലീനീകരണം രൂക്ഷമാകുന്നതിന് കാരണം. ഗുരുതരമായ സ്ഥിതി പരിഹരിക്കുന്നതിനായി കാണ്‍പൂര്‍ ഐഐടി സംഘവുമായി ഡല്‍ഹി പരിസ്ഥിതി മന്ത്രി ഗോപാല്‍ റായും ധനമന്ത്രി അതിഷിയും കൂടികാഴ്ച നടത്തുന്നുണ്ട്. വിഷയത്തില്‍ വെളളിയാഴ്ച സുപ്രീം കോടതിയില്‍ സമര്‍പ്പിക്കാനുള്ള വിശദമായ റിപ്പോര്‍ട്ടും ഐഐടി സംഘത്തോട് സര്‍ക്കാര്‍ തേടിയിട്ടുണ്ട്. ഡല്‍ഹിയിലെ ഗുരതരമായ വായുമലിനീകരണത്തില്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന ഒരു കൂട്ടം ഹര്‍ജികളാണ് സുപ്രീം കോടതി പരിഗണിക്കുക. സുപ്രീം കോടതിയില്‍ നിന്ന് അനുമതി കിട്ടിയാല്‍ ഡല്‍ഹി സര്‍ക്കാരും കേന്ദ്രവും പദ്ധതി നടപ്പാക്കുന്നതിലേക്ക് കടക്കുമെന്നും എന്‍ഡിടിവി റിപ്പോര്‍ട്ട് പറയുന്നു. കൃത്രിമ മഴ സൃഷ്ടിക്കാന്‍ കുറഞ്ഞത് 40 ശതമാനം മേഘപാളികള്‍ വേണമെന്ന് ഐഐടി സംഘം പറഞ്ഞു. നവംബര്‍ 20, 21 തീയികളില്‍ ഇത്…

Read More

കോട്ടയം: കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രയില്‍ മൃതദേഹം മാറി നല്‍കിയതായി പരാതി. കാഞ്ഞിരപ്പള്ളി സ്വദേശിനി ശോശാമ്മ (86) യുടെ ബന്ധുക്കളാണ് പരാതിയുമായി രംഗത്തെത്തിയത്. അതേദിവസം മരിച്ച മറ്റൊരു 80-കാരിയുടെ കുടുംബത്തിന് ശോശാമ്മയുടെ മൃതദേഹം മാറി നല്‍കുകയായിരുന്നു. ഇവരുടെ മക്കള്‍ ശോശാമ്മയുടെ മൃതദേഹം ദഹിപ്പിച്ചു. തിങ്കളാഴ്ച രാത്രി 9.26-നായിരുന്നു ശോശാമ്മയുടെ മരണം. അന്ന് മോര്‍ച്ചറിയിലേക്ക് മാറ്റിയ മൃതദേഹം വ്യാഴാഴ്ച ബന്ധുക്കള്‍ എത്തി ആവശ്യപ്പെട്ടപ്പോഴായിരുന്നു മൃതദേഹം മാറിനല്‍കിയതായി ആശുപത്രി അധികൃതര്‍ അറിയിച്ചത്. മൃതദേഹം മാറി ഏറ്റുവാങ്ങിയവര്‍ എത്തി മൃതദേഹം തിരിച്ചറിയുകയും ചെയ്തു. കാഞ്ഞിരപ്പള്ളി മേരി ക്വീന്‍സ് ആശുപത്രിക്കെതിരെയാണ് ആരോപണം. ആശുപത്രിക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. ശോശാമ്മയുടെ സംസ്‌കാരത്തിനായി കല്ലറയടക്കം കുടുംബം ഒരുക്കിയിരുന്നു. ദഹിപ്പിച്ച ചാരം ഏറ്റുവാങ്ങി സംസ്‌കരിക്കാനാണ് കുടുംബത്തിന്റെ തീരുമാനം.

Read More

തൃശ്ശൂര്‍: റെയില്‍വേ കോളനിയിലെ കൊലപാതകവുമായി ബന്ധപ്പെട്ട് നാലുപേര്‍ പോലീസ് പിടിയിലായി. അജ്മല്‍(20), അജീഷ്(21), സജാദ്(22), ആല്‍ബിന്‍(19) എന്നിവരാണ് അറസ്റ്റിലായത്. ഇപ്പോള്‍ കസ്റ്റഡിയിലുള്ളവര്‍ ഒരേ സംഘത്തില്‍പ്പെട്ടവരാണെന്നാണ് പോലീസ് നല്‍കുന്ന വിവരം. ഇവര്‍ക്ക് മറ്റാരുടെയെങ്കിലും സഹായമുണ്ടായിരുന്നോയെന്നാണ് പോലീസ് അന്വേഷിക്കുന്നത്. തിങ്കളാഴ്ച രാത്രി നടന്ന ആക്രമണത്തില്‍ പുല്ലഴി തെക്കേയില്‍ ശ്രീരാഗാ(25)ണ് കൊല്ലപ്പെട്ടത്. മൂന്നുപേര്‍ക്ക് കുത്തേറ്റ് പരിക്കുപറ്റിയിരുന്നു.

Read More

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് ബോംബ് ഭീഷണി. സംസ്ഥാന പോലീസ് ആസ്ഥാനത്തേക്കാണ് വ്യാഴാഴ്ച രാവിലെ ഫോണ്‍ സന്ദേശം വന്നത്. ഇതേത്തുടര്‍ന്ന് സെക്രട്ടേറിയറ്റില്‍ പോലീസ് പരിശോധന നടത്തുന്നുണ്ട്. ഫോണില്‍ വിളിച്ച ആളെക്കുറിച്ചും അന്വേഷണം തുടങ്ങിയിട്ടുണ്ട്.

Read More

മലപ്പുറം: സി.പി.എം. അനൂകൂല എം.വി.ആര്‍. ചാരിറ്റബിള്‍ ട്രസ്റ്റ് സംഘടിപ്പിക്കുന്ന എം.വി. രാഘവന്‍ അനുസ്മരണ പരിപാടിയില്‍നിന്ന് പിന്മാറിയതില്‍ പ്രതികരണവുമായി മുസ്ലീംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. വിവാദത്തിനും ചര്‍ച്ചയ്ക്കും താത്പര്യമില്ലാത്തിനാലാണ് പിന്മാറുന്നത്. എം.വി. രാഘവനുമായുള്ള അടുപ്പത്തിന്റെ പേരിലാണ് സെമിനാറില്‍ പങ്കെടുക്കാമെന്ന് അറിയിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. കണ്ണൂരില്‍ നടക്കുന്ന എം.വി.ആര്‍. അനുസ്മരണ സെമിനാറില്‍ പങ്കെടുക്കുന്നതിന് അദ്ദേഹത്തിന്റെ മകന്‍ എം.വി. നികേഷ് കുമാര്‍ ക്ഷണിച്ചിരുന്നു. എം.വി. ആറുമായുള്ള അടുപ്പംവെച്ച് താനത് സമ്മതിക്കുകയും ചെയ്തിരുന്നു. പരിപാടിയില്‍ കോണ്‍ഗ്രസ് നേതാവ് കരകുളം കൃഷ്ണപിള്ള അടക്കമുള്ളവര്‍ പങ്കെടുക്കുമെന്നും അറിയിച്ചിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ‘മാധ്യമങ്ങള്‍ ഞാന്‍ ഇടതുപക്ഷ വേദിയില്‍ പങ്കെടുക്കുന്നു എന്ന രീതിയില്‍ വാര്‍ത്ത വളച്ചൊടിച്ചു നല്‍കിയ സാഹചര്യത്തില്‍ എം.വി. ആറിന്റെ പേരിലുള്ള പരിപാടി ഒരു വിവാദത്തിനും ചര്‍ച്ചക്കും വിട്ടുകൊടുക്കാന്‍ താല്പര്യമില്ലാത്തത് കൊണ്ട് എന്റെ അനുസ്മരണ പ്രഭാഷണം അയച്ചു കൊടുത്തു. എനിക്കേറെ പ്രിയപ്പെട്ട എം.വി.ആറിന്റെ ഓര്‍മ ദിനത്തില്‍ അദ്ദേഹത്തിന്റെ കുടുംബം ക്ഷണിച്ചിട്ടും ആ പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിയാത്ത സാഹചര്യം അതീവ…

Read More