Author: News Desk

ചെന്നൈ: വ്യാജരേഖയുണ്ടാക്കിയ ഭൂമി തട്ടിയെടുത്തുവെന്ന പരാതിയിൽ നടി ഗൗതമിയെ പൊലീസ് വെള്ളിയാഴ്ച മൊഴിയെടുക്കാനായി വിളിച്ചു വരുത്തി. ഗൗതമിയുടെ പരാതിയിൽ വ്യാഴാഴ്ച ആറു പേർക്കെതിരേ കേസെടുത്തിതിന് പിന്നാലെയാണ് പൊലീസ് നടപടികള് ഊർജ്ജിതമാക്കിയത്. ഇതിനു പിന്നാലെയാണ് അവരെ ചോദ്യംചെയ്യാനായി നേരിട്ടു വിളിച്ചുവരുത്തിയത്. വെള്ളിയാഴ്ച രാവിലെ കാഞ്ചീപുരം ജില്ലാ പൊലീസ് സൂപ്രണ്ടിന് മുന്നിൽ ഗൗതമി ഹാജരായി. അരമണിക്കൂറോളം പൊലീസ് അവരിൽനിന്ന് മൊഴിയെടുത്തു. കാഞ്ചീപുരം ജില്ലയിലെ ശ്രീപെരുമ്പത്തൂരിന് സമീപം കോട്ടയൂർ ഗ്രാമത്തിൽ 25 കോടി വിലമതിപ്പുള്ള തന്റെ ഭൂമി തട്ടിയെടുത്തതായി ഗൗതമി ചെന്നൈ പൊലീസ് കമ്മിഷണർക്ക് ഏതാനും ദിവസം മുമ്പ് പരാതി നൽകിയിരുന്നു. അന്വേഷണം കാഞ്ചീപുരം സെൻട്രൽ ക്രൈംബ്രാഞ്ച് പൊലീസിനു കൈമാറിയിരുന്നു. സംഭവത്തിൽ ശ്രീപെരുമ്പത്തൂർ സ്വദേശികളായ അളഗപ്പൻ, ഭാര്യ നാച്ചാൽ, സതീഷ്‌കുമാർ, ആരതി, ഭാസ്‌കരൻ, രമേഷ് ശങ്കർ എന്നിവർക്ക് എതിരേയാണ് കേസെടുത്തത്. ഇവർ വ്യാജരേഖകളുണ്ടാക്കി ഗൗതമിയുടെ ഭൂമി തട്ടിയെടുത്തതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

Read More

ചങ്ങനാശേരി: തടി കയറ്റിവന്ന ലോറിയും കാറും എംസി റോഡിൽ തുരുത്തിയിൽ കൂട്ടിയിടിച്ച് യുവതി മരിച്ചു. കാറിൽ സഞ്ചരിച്ചിരുന്ന കൊല്ലം കൊട്ടാരക്കര ഇടയ്ക്കിടം രാജേഷ് ഭവനിൽ (ചീക്കോലിൽ) നീതു (33) ആണു മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഭർത്താവ് രഞ്ജിത് (34), മകൾ ജാനകി (4) എന്നിവർക്കു പരുക്കേറ്റു. ഇന്നലെ പുലർച്ചെ ഒന്നരയ്ക്കാണ് അപകടം. രഞ്ജിത്തും ജാനകിയും ചെത്തിപ്പുഴയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

Read More

വയനാട്: ഏറ്റുമുട്ടലുണ്ടായ പേര്യ ചപ്പാരത്തേക്ക് അഞ്ചുകിലോ പന്നിയിറച്ചിയും 12 കിലോ പച്ചക്കറിയും മാവോയിസ്റ്റുകൾ വരുത്തിച്ചതായി റിപ്പോർട്ട്. മേഖല ക്യാമ്പിനു വേണ്ടിയുള്ള ഒരുക്കമായിരുന്നോ എന്നാണ് പൊലീസും വിവിധ അന്വേഷണ ഏജൻസികളും സംശയിക്കുന്നത്. 5 കിലോ പന്നിയിറച്ചിയും 12 കിലോ പച്ചക്കറിയുമാണ് ഇവർ ഇങ്ങോട്ടേക്ക് എത്തിച്ചത്. സന്ദേശവാഹകൻ പിടിയിലായതോടെ യോഗം പൊളിഞ്ഞ സാഹചര്യമാണുള്ളത്. പശ്ചിഘട്ടത്തിലെ പുതിയ നായകൻ എൻകൌണ്ടർ സ്പെഷ്യലിസ്റ്റ് ആണോ എന്നുമുള്ള അന്വേഷണത്തിലാണ് പൊലീസും അന്വേഷണ ഏജൻസികളും. തിങ്കളാഴ്ച രാത്രി എട്ടുമണിക്ക് ചപ്പാരത്ത് എത്തിയ ചന്ദ്രുവും സുന്ദരിയും ലതയും ഭക്ഷണ സാധനങ്ങൾ വാങ്ങി നൽകണം എന്നാവശ്യപ്പെട്ട് പട്ടിക നൽകുന്നു. ഒപ്പം മൂവായിരം രൂപയും. പിറ്റേന്ന് രാത്രി ചപ്പാരത്ത് എത്തിയത് ആ ഭക്ഷണ സാധനങ്ങൾ കൊണ്ടുപോകാൻ കൂടിയാണ്. അപ്പോഴാണ് ഏറ്റുമുട്ടലും വെടിവയ്പ്പും ഉണ്ടായതും ചന്ദ്രുവും ഉണ്ണിമായയും പിടിയിലായതും. അഞ്ചുകിലോ പന്നിയിറച്ചി, 12 കിലോ പച്ചക്കറി എന്നിവയാണ് പൊലീസ് പിടിച്ചെടുത്തത്. മേഖലാ യോഗത്തിനുള്ള ഭക്ഷണമായിരുന്നോ എന്നാണ് പൊലീസ് സംശയിക്കുന്നത്. https://youtu.be/-IeyGmw6DRc പതിവനുസരിച്ച് ഇത്രയധികം ഭക്ഷണ…

Read More

ആലപ്പുഴ: കടബാധ്യതയെ തുടർന്ന് നെൽ കർഷകൻ തകഴി കുന്നുമ്മ അംബേദ്കർ കോളനിയിൽ കെ.ജി.പ്രസാദ് (55) ആത്മഹത്യ ചെയ്യുന്നതിന് മുൻപുള്ള ഫോൺ സംഭാഷണം പുറത്ത്. താൻ പരാജയപ്പെട്ടുപോയ കർഷകനാണെന്ന് സുഹൃത്തിനോട് പൊട്ടിക്കരഞ്ഞുകൊണ്ട് പറയുന്ന ഓഡിയോയാണ് പുറത്തുവന്നത്. സർക്കാരിന് നെല്ലു കൊടുത്തിട്ടും പണം കിട്ടിയില്ലെന്നും പിആർഎസ് കുടിശികയുടെ പേരു പറഞ്ഞ് വായ്പ നിഷേധിച്ചെന്നും ഭാരതീയ കിസാൻ സംഘ് ആലപ്പുഴ ജില്ലാ പ്രസിഡന്റ് കൂടിയായ പ്രസാദ് പറയുന്നുണ്ട്. ‘ഞാൻ പരാജയപ്പെട്ടു പോയ കർഷകനാ. കുറേ ഏക്കറുകൾ നിലം ഞാൻ കൃഷി ചെയ്തു. കൃഷി ചെയ്തിട്ട് നെല്ല് സർക്കാരിന് കൊടുത്തു. സർക്കാർ നമുക്ക് കാശ് തന്നില്ല. ഞാൻ തിരിച്ച് ലോൺ ചോദിച്ചു. ലോൺ ചോദിച്ചപ്പോൾ പിആർഎസ് കുടിശികയുള്ളതുകൊണ്ട് ലോൺ തരില്ലെന്ന് പറഞ്ഞു. എന്തു പറയാനാ..ഞാൻ പരാജയപ്പെട്ടുപ്പോയി സഹോദരാ, എന്റെ ജീവിതവും പരാജയപ്പെട്ടുപോയി. 20 കൊല്ലം മുൻപ് മദ്യപാനം നിർത്തിയവനാ. പക്ഷേ ഇപ്പോ ഞാൻ വീണ്ടും മദ്യപാനം തുടങ്ങി. സഹോദരാ നിങ്ങൾ എനിക്കു വേണ്ടി ഫൈറ്റ് ചെയ്യണം. ഞാൻ…

Read More

മനാമ: ഷിഫ അൽ ജസീറ ഹോസ്പിറ്റൽ അന്താരാഷ്ട്ര റേഡിയോളജി ദിനം ആചരിച്ചു. റേ​ഡി​യോ​ള​ജി​സ്റ്റു​ക​ളും റേ​ഡി​യോ ഗ്രാ​ഫ​ര്‍മാ​രും മ​റ്റു ഡി​പ്പാ​ർ​ട്മെ​ന്റി​ല്‍ നി​ന്നു​ള്ള ഡോ​ക്ട​ര്‍മാ​രും ചേ​ര്‍ന്ന് കേ​ക്ക് മു​റി​ച്ച പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. ച​ട​ങ്ങി​ല്‍ മെ​ഡി​ക്ക​ല്‍ ഡ​യ​റ​ക്ട​ര്‍ ഡോ. ​സ​ല്‍മാ​ന്‍ ഗ​രീ​ബ്, ചീ​ഫ് ഓ​പ​റേ​റ്റി​ങ് ഓ​ഫി​സ​ര്‍ ഡോ. ​സാ​യി ഗി​രി​ധ​ര്‍, ക​ണ്‍സ​ള്‍ട്ട​ന്റ് റേ​ഡി​യോ​ള​ജി​സ്റ്റ് ഡോ. ​അ​നീ​സ ബേ​ബി ന​ജീ​ബ്, ബി.​ഡി.​എം സു​ല്‍ഫീ​ക്ക​ര്‍ ക​ബീ​ര്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. ഡ​യ​റ​ക്ട​ര്‍ ഷ​ബീ​ര്‍ അ​ലി, സ​പെ​ഷ​ലി​സ്റ്റ് റേ​ഡി​യോ​ള​ജി​സ്റ്റു​മാ​രാ​യ ഡോ. ​ബെ​റ്റി, ഡോ. ​മി​ര്‍ണ, സെ​പ്ഷ​ലി​സ്റ്റ് പീ​ഡി​യാ​ട്രീ​ഷ്യ​ന്‍ ഡോ. ​കു​ഞ്ഞി​മൂ​സ, സ്‌​പെ​ഷ​ലി​സ്റ്റ് ഇ​ന്റേ​ണ​ല്‍ മെ​ഡി​സി​ന്‍ ഡോ. ​ടി.​എ. ന​ജീ​ബ്, അ​ന​സ്‌​ത​റ്റി​സ്റ്റ് ഡോ. ​അ​സീം, സ​പെ​ഷ​ലി​സ്റ്റ് സ​ര്‍ജ​ന്‍ ഡോ. ​ജു​വാ​ന്‍, സ​പെ​ഷ​ലി​സ്റ്റ് ഇ.​എ​ന്‍.​ടി ഡോ. ​ബാ​ല​ഗോ​പാ​ല്‍, സ​പെ​ഷ​ലി​സ്റ്റ് എ​മ​ര്‍ജ​ന്‍സി ഡോ. ​മെ​ഹ്ദി, ജ​ന​റ​ല്‍ ഫി​സി​ഷ്യ​ന്‍ ഡോ. ​മ​നാ​ര്‍, മാ​നേ​ജ്‌​മെ​ന്റ് പ്ര​തി​നി​ധി​ക​ള്‍, മ​റ്റു ജീ​വ​ന​ക്കാ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. ആ​ശു​പ​ത്രി​യി​ലെ റേ​ഡി​യോ​ള​ജി​സ്റ്റു​മാ​രെ​യും റേ​ഡി​യോ ഗ്രാ​ഫ​ര്‍മാ​രെ​യും ച​ട​ങ്ങി​ല്‍ ആ​ദ​രി​ച്ചു. റേ​ഡി​യോ​ള​ജി മേ​ഖ​ല​യെ​ക്കു​റി​ച്ച് സ്​പെ​ഷ്യ​ലി​സ്റ്റ് റേ​ഡി​യോ​ള​ജി​സ്റ്റ് ഡോ.…

Read More

മനാമ: ബഹ്റൈനിൽ നടന്ന ആദ്യ ഗൾഫ് ഹെൽത്ത് കെയർ ആൻഡ് സ്പോർട്സ് കോൺഗ്രസ് സമാപിച്ചു. യു​വ​ജ​ന, കാ​യി​ക കാ​ര്യ ഉ​ന്ന​താ​ധി​കാ​ര കൗ​ൺ​സി​ൽ ഒ​ന്നാം ഉ​പാ​ധ്യ​ക്ഷ​നും സ്​​പോ​ർ​ട്​​സ്​ കൗ​ൺ​സി​ൽ ചെ​യ​ർ​മാ​നും ബ​ഹ്​​റൈ​ൻ ഒ​ളി​മ്പി​ക്​ ക​മ്മി​റ്റി ത​ല​വ​നു​മാ​യ ​ശൈ​ഖ്​ ഖാലിദ് ബി​ൻ ഹ​മ​ദ്​ ആ​ൽ ഖ​ലീ​ഫ​യു​ടെ ര​ക്ഷാ​ധി​കാ​ര​ത്തിലാ​ണ്​ സ​മ്മേ​ള​നം നടന്നത്. ര​ണ്ടു ദി​വ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ൽ വി​വി​ധ രാ​ഷ്ട്ര​ങ്ങ​ളി​ൽ​നി​ന്നു​ള്ള വി​ദ​ഗ്​​ധ​ർ വി​ഷ​യ​മ​വ​ത​രി​പ്പി​ക്കു​ക​യും അ​വ​യെ കേ​ന്ദ്രീ​ക​രി​ച്ച്​ ച​ർ​ച്ച​യും നി​രൂ​പ​ണ​വും ന​ട​ക്കു​ക​യും ചെ​യ്തു. അവർ 50 ലധികം ഗവേഷണങ്ങളും ശാസ്ത്ര പ്രബന്ധങ്ങളും ചർച്ച ചെയ്തു.  ഇ​താ​ദ്യ​മാ​യാ​ണ്​ ഇ​ത്ത​ര​മൊ​രു സ​മ്മേ​ള​ന​ത്തി​ന്​ ബ​ഹ്​​റൈ​ൻ വേ​ദി​യാ​വു​ന്ന​ത്. എജ്യുക്കേഷൻപ്ലസുമായി സഹകരിച്ച് മെഡിക്കൽ, സ്‌പോർട്‌സ് സ്റ്റാഫുകളുടെയും ബഹ്‌റൈനിലെ വിവിധ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികളുടെയും പങ്കാളിത്തത്തോടെ ബഹ്‌റൈൻ യൂണിവേഴ്‌സിറ്റിയാണ് ദ്വിദിന പരിപാടി സംഘടിപ്പിക്കുന്നത്. സമഗ്രമായ ആരോഗ്യ പരിരക്ഷ, ആരോഗ്യ, കായിക മേഖലകളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, വെർച്വൽ റിയാലിറ്റി എന്നിവയുടെ ഉപയോഗം, സ്‌പോർട്‌സ് മെഡിസിൻ മേഖലയിലെ എമർജൻസി റെസ്‌പോൺസ് സിസ്റ്റം, ആരോഗ്യരംഗത്തെ പരിവർത്തനം, ആരോഗ്യരംഗത്ത് നേതാക്കളെയും…

Read More

മനാമ : കേരളപ്പിറവിദിനത്തോടനുബന്ധിച്ച് പ്രവാസി വെൽഫെയർ സംഘടിപ്പിച്ച ബഹ്റൈനിൽ സാമൂഹിക സാംസ്കാരിക ജീവകാരുണ്യ മേഖലകളിൽ പ്രവർത്തിക്കുന്ന ജില്ലാ അസോസിയേഷനുകളുടെ സംഗമം വേറിട്ട അനുഭവമായി. അതിജീവനത്തിന് മറ്റ് രാജ്യങ്ങളിലേക്ക് കുടിയേറിയവരിൽ കൂടുതലും ഇന്ത്യൻ സമൂഹമാണ്. രാജ്യത്തിൻറെ അംബാസഡർമാർ എന്നാണ് കേന്ദ്ര ധനമന്ത്രി അവരെ പരിചയപ്പെടുത്തിയത്. കുടിയേറ്റത്തിൻ്റെ തുടക്കം മുതൽ തന്നെ നാടിൻറെ സാമ്പത്തിക വളർച്ചയിൽ പ്രധാന ഭാഗമായി മാറിയ പ്രവാസികൾ തങ്ങളുടെ കുടുംബത്തിന് താങ്ങും തണലും ആകുന്നതോടൊപ്പം സഹജീവികളുടെ അതിജീവനത്തിനും സംഘബോധത്തിലും മുന്നിട്ടു നിൽക്കുന്നതിനാലാണ് ഗൾഫ് രാജ്യങ്ങളിലെ അനവധി പ്രവാസി സംഘടനകളുടെ പിറവികൾക്ക് കാരണമായത് എന്ന് സംഗമം ഉത്ഘാടനം ചെയ്ത പ്രവാസി വെൽഫെയർ പ്രസിഡന്റ് ബദറുദ്ദീൻ പൂവാർ പറഞ്ഞു. മലയാളികളുടെ സ്വത്വബോധത്തിൽ അലിഞ്ഞുചേർന്നതാണ് സംഘം ചേരലും കലയും സംസ്കാരവും ജീവകാരുണ്യവും. അറുപത്തിയേഴ് വര്‍ഷം കൊണ്ട് സമ്പൂര്‍ണ സാക്ഷരതയുടെയും സാമൂഹ്യ സുരക്ഷയുടെയും മതേതരമൂല്യങ്ങളുടെയും പച്ചത്തുരുത്തായി കേരളം മാറിയതിൽ പ്രവാസികളുടെ പങ്ക് വിലമതിക്കാനാകാത്തതാണ്. മതവിദ്വേഷവും വെറുപ്പും സാമൂഹിക പരിസരങ്ങളെ അപകടത്തിലാക്കുന്ന കാലത്തും പ്രവാസ ലോകത്ത് അത്തരം…

Read More

മനാമ: ബഹ്‌റൈനിൽ 2022 ഡിസംബർ 12 മുതൽ 2023 ഒക്ടോബർ പകുതി വരെയുള്ള കാലയളവിൽ മൊത്തം 5,63,723 പ്രവാസികൾക്ക് വർക്ക് പെർമിറ്റ് നൽകിയിട്ടുണ്ടെന്ന് തൊഴിൽ മന്ത്രി ജമീൽ ഹുമൈദാൻ പറഞ്ഞു. ഈ കാലയളവിൽ 3,891 പ്രവാസി തൊഴിലാളികൾ നിയമലംഘനം നടത്തിയതായും അദ്ദേഹം അറിയിച്ചു. തൊഴിലുടമകൾ നിയമങ്ങൾ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കുന്നതിനായി ബന്ധപ്പെട്ട സർക്കാർ ഏജൻസികളുമായി ഏകോപിപ്പിച്ച് രാജ്യത്തെ എല്ലാ ഗവർണറേറ്റുകളിലും സംയുക്ത പരിശോധനാ കാമ്പെയ്‌നുകൾ സംഘടിപ്പിക്കുന്നുണ്ട്. അതോടൊപ്പം തൊഴിൽ സ്ഥലങ്ങളിലേക്കുള്ള പരിശോധനാ സന്ദർശനങ്ങളിലൂടെ വർക്ക് പെർമിറ്റ് നൽകുന്നതിന്റെ തുടർന്നുള്ള മേൽനോട്ടം വഹിക്കുന്നതായും ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി വ്യക്തമാക്കി. 2023-2026 വർഷത്തേക്കുള്ള നാഷണൽ ലേബർ മാർക്കറ്റ് പ്ലാൻ നടപ്പിലാക്കാൻ ശ്രമിക്കുന്നതായും അതോറിറ്റി അറിയിച്ചു. നിയന്ത്രണം കൈവരിക്കുക, തൊഴിൽ അന്തരീക്ഷം വർധിപ്പിക്കുക, നിഷേധാത്മകമായ പ്രതിഭാസങ്ങളിൽ നിന്ന് സമൂഹത്തിന് സംരക്ഷണം ഉറപ്പാക്കുക, വിദേശ തൊഴിലാളികളെ ദുരുപയോഗം ചെയ്യുന്നതിൽ നിന്ന് തൊഴിലുടമകളെ തടയുക, തൊഴിൽ മേഖലയെ പ്രതികൂലമായി ബാധിക്കുന്നത് തടയുക എന്നീ ലക്ഷ്യങ്ങളോടെ നിയമപരമായ സംവിധാനങ്ങൾ സ്ഥാപിച്ചത്.…

Read More

മനാമ: മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ ജ്വല്ലറി, വാച്ച് പ്രദർശനമായ ജ്വല്ലറി അറേബ്യയ്ക്കുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു. നവംബർ 14 മുതൽ 18 വരെ സഖീറിലെ എക്സിബിഷൻ വേൾഡ് ബഹ്റൈനിലാണ് പ്രദർശനം നടക്കുന്നത്. ബഹ്റൈൻ പ്രധാനമന്ത്രിയും കിരീടാവകാശിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ രക്ഷാകർത്വത്തിലാണ് അന്താരാഷ്ട്ര പ്രദർശനം സംഘടിപ്പിക്കുന്നത്. 30 രാജ്യങ്ങളിൽ നിന്നുള്ള 650ഓളം പ്രമുഖ ജ്വല്ലറി ബ്രാൻഡുകളാണ് അവരുടെ ഉത്പന്നങ്ങൾ പ്രദർശിപ്പിക്കുന്നത്. ജ്വല്ലറി അറേബ്യയുടെ 31ാമത് എഡീഷനാണ് ഈ വർഷം നടക്കുന്നത്. 3,5, 6, 7, 8 എന്നിങ്ങനെ അഞ്ച്‌ ഹാളുകളിലായാണ് ഈ വർഷത്തെ പതിപ്പ് നടക്കുക. പുതിയ ബ്രാൻഡുകളുടെ 20 ശതമാനം പങ്കാളിത്തം ഉണ്ടാകുമെന്ന് സംഘാടകർ അറിയിച്ചു. രാജ്യത്തിന്റെ വാണിജ്യമേഖലയ്ക്ക് വലിയ തോതിൽ ഉണർവ് ഉണ്ടാക്കാൻ ജ്വല്ലറി അറേബ്യയ്ക്ക് സാധിക്കുമെന്നാണ് വിലയിരുത്തൽ.

Read More

മനാമ: പിറന്നാൾ ദിനത്തിൽ തന്റെ തലമുടി കാൻസർ രോഗികൾക്ക് വിഗ് ഉണ്ടാക്കുവാൻ ദാനം നൽകി മാതൃകയായി ഇന്ത്യൻ സ്കൂൾ അഞ്ചാം ക്ലാസ് വിദ്യാർഥിനി തമന്ന മനേഷ്. ബഹ്‌റൈനിൽ ജോലി ചെയ്യുന്ന കോട്ടയം കുമരകം സ്വദേശി പി. ആർ. മനേഷ് കുമാറിന്റെ മകളാണ് തമന്ന. അമ്മ തുഷാര മനേഷ്, അമ്മയുടെ സഹോദരൻ അരുൺ സി ബാബു, കാൻസർ കെയർ ഗ്രൂപ്പ് പ്രസിഡണ്ട് ഡോ: പി. വി. ചെറിയാൻ, ജനറൽ സെക്രട്ടറി കെ. ടി. സലിം എന്നിവർക്കൊപ്പം ബഹ്‌റൈൻ കാൻസർ സൊസൈറ്റിയിൽ എത്തിയ തമന്ന മനേഷ് സൊസൈറ്റി പ്രസിഡണ്ട് ഡോ: അബ്ദുൾറഹ്മാൻ ഫക്രുവിന് മുറിച്ചെടുത്ത തലമുടി കൈമാറി. റേഡിയേഷനും കീമോയും എടുക്കുന്ന അർബുദ രോഗികൾക്ക് മുടി കൊഴിയുമ്പോൾ വിഗുണ്ടാക്കാൻ ചുരുങ്ങിയത് 21 സെന്റീ മീറ്റർ നീളത്തിൽ തലമുടി മുറിച്ചെടുത്ത് വൃത്തിയുള്ള പ്ലാസ്റ്റിക്ക് കവറിലാക്കി കാൻസർ സൊസൈറ്റിക്ക് നൽകാവുന്നതാണ്. ഇതിനായി കാൻസർ കെയർ ഗ്രൂപ്പിന്റെ സഹായം ആവശ്യമുള്ളവർക്ക് 33750999 എന്ന നമ്പറിൽ ബന്ധപ്പെടാം.

Read More