- ബഹ്റൈൻ-കൊച്ചി വിമാനത്തിൽ മലയാളി കുഴഞ്ഞുവീണ് മരിച്ചു
- ആദായ നികുതി കേസ്: നടൻ വിജയ്ക്ക് തിരിച്ചടി; 1.5 കോടി രൂപ പിഴയടയ്ക്കണമെന്ന് കോടതി
- സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശനിയാഴ്ചയും അവധി?; ചീഫ് സെക്രട്ടറി വിളിച്ച യോഗം ഇന്ന്
- ആകാശത്തേയ്ക്ക് നോക്കിയ ജനങ്ങൾ ഞെട്ടി; ഒന്നും രണ്ടുമല്ല, നിരനിരയായി നാല് ചന്ദ്രൻമാര്! റഷ്യയിൽ നിന്നുള്ള ദൃശ്യങ്ങൾ വൈറൽ
- ദേശീയ ജലപാത യാഥാര്‍ഥ്യമാകുന്നു, ആക്കുളം-ചേറ്റുവ പാത ഉദ്ഘാടനം ഈ മാസം
- യുവാക്കളെ കാറിടിച്ചു തെറിപ്പിച്ച സംഭവം: നടൻ മണിയൻപിള്ള രാജു അറസ്റ്റിൽ
- ബിജെപി ദേശീയ അധ്യക്ഷന്‍ ഇന്നു കേരളത്തിലെത്തും; തെരഞ്ഞെടുപ്പ് ഒരുക്കങ്ങളും സ്ഥാനാര്‍ത്ഥി നിര്‍ണയവും ചര്‍ച്ചയാകും
- ആണവായുധ നിയന്ത്രണ കരാർ പുതുക്കണം, ആയുധ മത്സരം ഒഴിവാക്കണം; അമേരിക്കയോടും റഷ്യയോടും മാർപാപ്പ
Author: News Desk
കശ്മീരിലെ ദാല്‍ തടാകത്തില്‍ ഹൗസ് ബോട്ടുകള്‍ക്ക് തീപിടിച്ച് മൂന്ന് ബംഗ്ലാദേശ് സ്വദേശികൾ മരിച്ചു
ശ്രീനഗര്‍: കശ്മീരിലെ ദാല്‍ തടാകത്തില്‍ ഹൗസ് ബോട്ടുകള്‍ക്ക് തീപിടിച്ച് ബംഗ്ലാദേശികളായ മൂന്ന് വിനോദയാത്രികർക്ക് ദാരുണാന്ത്യം. ശനിയാഴ്ച പുലര്‍ച്ചെ 5.15-ഓടെയാണ് തീപിടിത്തമുണ്ടായത്. അപകടത്തില്‍ നിരവധി ബോട്ടുകള്‍ അഗ്നിക്കിരയായിരുന്നു. ഇവയ്ക്കിടയില്‍ മണിക്കൂറുകള്‍ നടത്തിയ തിരച്ചിലിലാണ് മൂന്നുപേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹങ്ങള്‍. മരിച്ചവരില്‍ സ്ത്രീയും പുരുഷനും ഉള്‍പ്പെടുന്നു. ബംഗ്ലാദേശില്‍നിന്നുള്ള വിനോദയാത്രക്കാരായ ഇവര്‍ സഫീന എന്ന ഹൗസ്‌ബോട്ടില്‍ രാത്രി കഴിയവേയാണ് ദുരന്തമുണ്ടായത്. അപകടത്തില്‍ ബോട്ടും പൂർണമായും കത്തിയമർന്നു. ദാല്‍ തടാകത്തിലെ ഘാട്ട് നമ്പര്‍ ഒന്‍പതിനു സമീപമുള്ള ഒരു ഹൗസ് ബോട്ടിലാണ് ആദ്യം തീ പടര്‍ന്നതെന്ന് പോലീസ് വ്യക്തമാക്കി. പെട്ടെന്നുതന്നെ ഇത് മറ്റു ബോട്ടുകളിലേക്കും വ്യാപിച്ചു. കുറഞ്ഞത് അഞ്ച് ഹൗസ് ബോട്ടുകളെങ്കിലും പൂര്‍ണമായി കത്തിനശിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. മറ്റു ചില ബോട്ടുകള്‍ക്കും ഹട്ടുകള്‍ക്കും കേടുപാടുകള്‍ പറ്റിയിട്ടുണ്ട്. കോടികളുടെ നഷ്ടം കണക്കാക്കുന്നു.
പെരുമ്പാവൂരിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകം; മാതാപിതാക്കൾ അറസ്റ്റിൽ
കൊച്ചി: നവജാത ശിശുവിൻ്റെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. കുട്ടിയുടെ മാതാപിതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. അസം സ്വദേശികളായ മുക്സി ദുൽ ഇസ്ളാം, മുഷീദാ ഖാത്തുൻ എന്നിവരാണ് അറസ്റ്റിലായത്. പെരുമ്പാവൂരിൽ പുഴയുടെ തീരത്തു നിന്നാണ് കുഞ്ഞിൻ്റെ മൃതദേഹം കണ്ടെത്തിയത്. പത്ത് ദിവസം പ്രായമായ പെൺകുഞ്ഞിനെ ഇവർ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഒക്ടോബർ 8 ന് വൈകീട്ട് 6 മണിയോടെ മുടിയ്ക്കൽ ഇരുമ്പുപാലത്തിനടുത്ത് പുഴയോട് ചേർന്നാണ് കുഞ്ഞിന്റെ മൃതദേഹം കാണപ്പെട്ടത്. തുണിയിൽപ്പൊതിഞ്ഞ് ബിഗ് ഷോപ്പറിലാക്കിയായിരുന്നു മൃതദേഹം. പോലീസ് അസ്വാഭിവിക മരണത്തിന് കേസെടുത്തു. ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന്റെ മേൽനോട്ടത്തിൽ പ്രത്യേക ടീം രൂപീകരിച്ച് അന്വേഷണം ആരംഭിച്ചു. അതിഥിത്തൊഴിലാളികൾ ജോലി ചെയ്യുന്ന ഇടങ്ങൾ, താമസിയ്ക്കുന്ന സ്ഥലങ്ങൾ, ആശുപത്രികൾ എന്നിവിടങ്ങളിൽ പോലീസ് പരിശോധന നടത്തി. മേതലയിലെ പ്ലൈവുഡ് കമ്പനിയിലെ ആസാം സ്വദേശിനിയ്ക്ക് അടുത്ത ദിവസങ്ങളിൽ കുഞ്ഞ് ജനിച്ചിരുന്നതായി വിവരം ലഭിച്ചു. തുടർന്ന് നടന്ന അന്വേഷണത്തിൽ അവരെ കാണുന്നില്ലെന്ന കാര്യം മനസിലാക്കിയ പ്രത്യേക ടീം…
ഇസ്രയേലിന് പിന്നിൽ അമേരിക്ക; അമേരിക്കയുടെ സഖ്യരാഷ്ട്രമായി ബിജെപി ഇന്ത്യയെ മാറ്റി; മുഖ്യമന്ത്രി
കോഴിക്കോട്: പലസ്തീൻ പ്രശ്നത്തിൽ അമേരിക്കൻ സാമ്രാജ്യത്ത്വത്തെ കുറ്റപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. ഇസ്രയേലിനെ കൊണ്ട് എല്ലാ കളികളും കളിപ്പിക്കുന്നത് അമേരിക്കയാണെന്ന് അദ്ദേഹം പറഞ്ഞു. കോഴിക്കോട് സിപിഎം റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആർഎസ്എസിനെയും ബിജെപിയെയും ഒപ്പം മുൻ യുപിഎ സർക്കാരുകളെയും കുറ്റപ്പെടുത്തിയാണ് വിഷയത്തിലെ ഇന്ത്യയുടെ നയം മാറ്റത്തെ കുറിച്ച് അദ്ദേഹം സംസാരിച്ചത്. പലസ്തീന് ഐക്യദാർഢ്യം പ്രകടിപ്പിച്ചാണ് മുഖ്യമന്ത്രി സംസാരിച്ചത്. എല്ലാവരും ഒരേ മനോഭാവത്തിലാണ്. ഇത്തരം കാര്യങ്ങളിൽ വ്യക്തതയാർന്ന നിലപാടാണ് ഇന്ത്യ സ്വീകരിച്ചതെന്ന് പറഞ്ഞായിരുന്നു മുഖ്യമന്ത്രിയുടെ സംസാരം. സ്വാതന്ത്ര്യ സമരം നടക്കുന്ന ഘട്ടത്തിലും സ്വാതന്ത്ര്യത്തിനു ശേഷവും ഇന്ത്യ പലസ്തീൻ നിലപാടിന് ഒപ്പമായിരുന്നു. ചേരി ചേരാനയത്തിന്റെ സത്ത സാമ്രാജ്യത്വ വിരുദ്ധമായിരുന്നു. അന്ന് ഇന്ത്യയുടെ ശബ്ദം എല്ലാവരും ശ്രദ്ധിച്ചിരുന്നു. വിട്ടുവീഴ്ച ഇല്ലാത്ത നിലപാട് നമുക്ക് ഉണ്ടായിരുന്നു. നെഹ്റുവിന്റെ നയം ഏറെക്കാലം നമ്മൾ തുടർന്ന് വന്നു. പാലസ്തീനെ മാത്രമേ നമ്മൾ അംഗീകരിച്ചുള്ളൂ. ഇസ്രായേലിനെ ഒരു രാജ്യം എന്ന നിലക്ക് നമ്മൾ കണ്ടിരുന്നില്ല. നെഹ്‌റുവാണ് ആ നിലപാടിന് തുടക്കം കുറിച്ചത്.…
തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകന്‍ എസ് വി പ്രദീപിന്റെ മരണത്തില്‍ തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്. പ്രദീപിന്റെ അമ്മ നല്‍കിയ ഹര്‍ജിയിലാണ് നടപടി. 2020 ഡിസംബര്‍ 14ന് ആയിരുന്നു തിരുവനന്തപുരം കാരയ്ക്കാമണ്ഡപത്തു വച്ച് പ്രദീപിന്റെ ജീവനെടുത്ത വാഹനാപകടം. പ്രദീപ് സഞ്ചരിച്ച ഇരുചക്ര വാഹനത്തില്‍ പിന്നലെ വന്ന ട്രക്ക് ഇടിക്കുകയായിരുന്നു. ട്രക്ക് നിര്‍ത്താതെ പോയെങ്കിലും പിന്നീട് ഡ്രൈവര്‍ അറസ്റ്റിലായി. വീട്ടുകാരുടെ പരാതിയില്‍ നേമം പൊലീസ് കൊലക്കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിച്ചു. എന്നാല്‍ ഇത് പിന്നീട് ബോധപൂര്‍വമല്ലാത്ത നരഹത്യാ കേസാക്കി മാറ്റി. അന്വേഷണം പൂര്‍ത്തിയായതായും അന്തിമ റിപ്പോര്‍ട്ട് തയാറാക്കുകയാണെന്നും ഈ മാസം ജനുവരിയില്‍ പൊലീസ് അറിയിച്ചിരുന്നു. എന്നാല്‍ തുടരന്വേഷണത്തിനായി അമ്മ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
ആലപ്പുഴ: തകഴിയില്‍ ആത്മഹത്യ ചെയ്ത കര്‍ഷകന്റെ മൃതദേഹവുമായി ബിജെപി പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു. അമ്പലപ്പുഴ തിരുവല്ല സംസ്ഥാന പാതയിലാണ് റോഡ് ഉപരോധിച്ചത്. തിരുവല്ല താലൂക്ക് ആശുപത്രിയില്‍നിന്ന് പോസ്റ്റുമോര്‍ട്ടത്തിനുശേഷം വിലാപയാത്രയായാണ് മൃതദേഹവുമായുള്ള ആംബുലന്‍സ് തകഴി ക്ഷേത്രം ജങ്ഷനില്‍ എത്തിച്ചത്. ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പികെ കൃഷ്ണദാസ്, ജില്ലാ പ്രസിഡന്റ് എംവി ഗോപകുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഉപരോധം. ആംബുലന്‍സ് റോഡിന് കുറുകെയിട്ടായികുന്നു പ്രതിഷേധം. ആലപ്പുഴയില്‍ ആറുമാസത്തിനിടെ നടക്കുന്ന രണ്ടാമത്തെ കര്‍ഷക ആത്മഹത്യയാണ് ഇതെന്നും സര്‍ക്കാര്‍ മറുപടി നല്‍കണമെന്നും പ്രതിഷേധക്കാര്‍ ചൂണ്ടിക്കാണിക്കുന്നു. കടബാധ്യതയെ തുടര്‍ന്ന് വിഷം കഴിച്ച നെല്‍ കര്‍ഷകന്‍ തകഴി കുന്നുമ്മ അംബേദ്കര്‍ കോളനിയില്‍ കെജി പ്രസാദ് (55) ഇന്നു പുലര്‍ച്ചെയാണ് മരിച്ചത്. ഭാരതീയ കിസാന്‍ സംഘ് ആലപ്പുഴ ജില്ലാ പ്രസിഡന്റ് കൂടിയാണ്. കൃഷിയില്‍ പരാജയപ്പെട്ടുവെന്ന് സുഹൃത്തുമായി ഫോണില്‍ സംസാരിക്കുന്ന ഓഡിയോ ക്ലിപ്പ് പുറത്തുവന്നു. വെള്ളിയാഴ്ച രാത്രിയിലാണ് വിഷം കഴിച്ചത്. തിരുവല്ല സ്വകാര്യ ആശുപത്രിയില്‍ ഇന്നു പുലര്‍ച്ചെ മരിച്ചു. ഗവര്‍ണര്‍ ആരിഫ്…
ആലപ്പുഴ: തകഴിയിൽ കർഷകൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. അമ്പലപ്പുഴ പൊലീസ് തിരുവല്ലയിലെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. തിരുവല്ലിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് ഇന്ന് രാവിലെ പ്രസാദ് മരിച്ചത്. തകഴി കുന്നുമ്മ അംബേദ്കർ കോളനിയിലെ പ്രസാദ് (55) ആണ് സർക്കാരിനെതിരെ ആരോപണമുന്നയിച്ച് കുറിപ്പെഴുതിയ ശേഷം വിഷം കഴിച്ചത്. കിസാൻ മോർച്ച ജില്ലാ ഭാരവാഹിയായിരുന്നു. നെല്ല് സംഭരിച്ചതിന്റെ വില പിആർഎസ് വായ്പയായി പ്രസാദിന് കിട്ടിയിരുന്നു. എന്നാൽ സർക്കാർ പണം തിരിച്ചടയ്ക്കാത്തതിനാൽ മറ്റ് വായ്പകൾ കിട്ടിയില്ല. പ്രസാദ് തന്റെ വിഷമം മറ്റൊരാളോട് കരഞ്ഞു കൊണ്ട് പറയുന്ന ശബ്ദരേഖ പുറത്തുവന്നിട്ടുണ്ട്. ആത്മഹത്യാക്കുറിപ്പ് പ്രസാദ് എഴുതിയത് തന്നെയാണോ എന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. എല്ലാ അര്‍ത്ഥത്തിലും ഒരു തികഞ്ഞ കര്‍ഷകനായിരുന്നു പ്രസാദ് എന്ന് നാട്ടുകാർ പറയുന്നു. ഒന്നിന് പിറകെ ഒന്നായി പ്രതിസന്ധികള്‍ വലിഞ്ഞു മുറുകിയപ്പോഴും സ്വന്തം കൃഷിയിടം സംരക്ഷിക്കാന്‍ വേണ്ടി പോരാടി. ഒരാഴ്ച മുമ്പാണ് പാടത്ത് വിത്തിറക്കിയത്. വളത്തിനും പറിച്ചുനടിലിനുമായി ബാങ്കില്‍ വായ്പക്ക് അപേക്ഷ…
സഹകരണമേഖലയെ തകര്‍ക്കാമെന്ന വ്യാമോഹം ആര്‍ക്കുംവേണ്ട; സംരക്ഷിക്കാന്‍ ജനംമുന്നിലുണ്ടാകും- മുഖ്യമന്ത്രി
കോഴിക്കോട്: സഹകരണ മേഖലയെ തൊട്ടുകളിക്കാന്‍ ഒരു ശക്തിയേയും അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജനങ്ങളും സര്‍ക്കാരും അതിനെ സംരക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് കാലിക്കറ്റ് ടൗണ്‍ സര്‍വീസ് സഹകരണബാങ്ക് രജതജൂബിലി ആഘോഷം അദ്ദേഹം ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സംസ്ഥാനത്ത് മാറി മാറി അധികാരത്തില്‍ വന്ന സര്‍ക്കാരുകള്‍ കേരളത്തിലെ സഹകരണ മേഖലയുടെ സംരക്ഷണത്തിനായി ഒപ്പംനിന്നു. സഹകരണ മേഖലയ്‌ക്കെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ ഏറ്റവും കൂടുതല്‍ നടന്നത് കോണ്‍ഗ്രസ് കേന്ദ്രത്തില്‍ അധികാരത്തിലിരുന്ന കാലത്താണ്. എന്നാല്‍ കേന്ദ്രം അന്ന് അത്തരമൊരു സമീപനമെടുത്തപ്പോഴും ഇവിടുത്തെ യുഡിഎഫ് സര്‍ക്കാര്‍ അതിനൊപ്പം നിന്നില്ല. സഹകരണ മേഖലയുടെ സംരക്ഷണത്തിന് കക്ഷി രാഷ്ട്രീയ വ്യത്യാസമുണ്ടായിരുന്നില്ല. ഇതാണ് കേരളത്തിന്റെ പ്രത്യേകതയെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇപ്പോള്‍ സഹകരണമേഖലയ്‌ക്കെതിരെ പലരീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ വളര്‍ന്നുവരികയാണ്. സഹകരണ സംഘങ്ങള്‍ ബാങ്ക് എന്ന പദം ഉപയോഗിക്കരുതെന്ന് നേരത്തെയുള്ള കാര്യമാണ്. എന്നാല്‍ കേരളത്തിലെ ബാങ്കിങ് രംഗം ജനകീയമാക്കിയത് സഹകരണ മേഖലയാണ്. ഗ്രാമങ്ങള്‍തോറും സഹകരണസംഘങ്ങളുണ്ട്. ഇപ്പോള്‍ കാണുന്ന വാണിജ്യബാങ്കുകളുടെ ഗ്രമീണ ശാഖകളുടെ അടിസ്ഥാനം സഹകരണ മേഖലയാണ്. ആര്‍ക്കും…
പിആർഎസ് വായ്പയെടുത്ത കർഷകർക്ക് ബാധ്യതയുണ്ടാവില്ല; സമയബന്ധിതമായി പണം നൽകും; മന്ത്രി ജിആർ അനിൽ
ആലപ്പുഴ: ആലപ്പുഴയിൽ കടബാധ്യതയെ തുടർന്ന് വിഷം കഴിച്ച നെൽ കർഷകൻ തകഴി കുന്നുമ്മ അംബേദ്കർ കോളനിയിൽ കെ.ജി.പ്രസാദ് (55) ഇന്നു പുലർച്ചെയാണ് മരിച്ചത്. ഭാരതീയ കിസാൻ സംഘ് ആലപ്പുഴ ജില്ലാ പ്രസിഡന്റ് കൂടിയാണ്. കൃഷിയിൽ പരാജയപ്പെട്ടുവെന്ന് സുഹൃത്തുമായി ഫോണിൽ സംസാരിക്കുന്ന ഓഡിയോ ക്ലിപ്പ് പുറത്തുവന്നു. തിരുവല്ല സ്വകാര്യ ആശുപത്രിയിൽ ഇന്നു പുലർച്ചെ മരിച്ചു. ഒരു കർഷകനും പിആർഎസ് വായ്പയുടെ പേരിൽ ബാധ്യതയുണ്ടാകുന്നില്ലെന്ന് ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി ആർ അനിൽ പറഞ്ഞു. അതിന്റെ പൂർണ ബാധ്യയതും സംസ്ഥാന സർക്കാരാണ് വഹിക്കുന്നത്. അതിന്റെ പലിശയാണെങ്കിലും അതുമായി ബന്ധപ്പെട്ട തിരിച്ചടവിന്റെ കാര്യത്തിലായാലും ഇതിന്റെ എല്ലാ ഇടപെടുന്നത് സർക്കാർ തന്നെയാണ്. കർഷകന്റെ ആത്മഹത്യക്ക് കാരണമായ വിഷയം എന്താണ് എന്നത് നോക്കി അതിനെ പറ്റിവിശദമായി പറയാമെന്നും ജിആർ അനിൽ തിരുവനന്തപുരത്ത് പറഞ്ഞു. കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും ഒന്നിച്ചുള്ള പദ്ധതിയാണ് നെല്ലുസംഭരണം. 28 രൂപ 20 പൈസയിൽ 20 രൂപ 60 പൈസ കേന്ദ്രവും ഏഴ്…
‘സർക്കാർ ആഘോഷങ്ങളുടെ പേരിൽ ധൂർത്തടിക്കുന്നു’: കർഷക ആത്മഹത്യയിൽ രൂക്ഷവിമർശനവുമായി ഗവർണർ; തിരുവല്ലയിൽ കർഷകന്റെ വീട്ടിലെത്തും
ആലപ്പുഴ: ആലപ്പുഴയിലെ കർഷകന്റെ ആത്മഹത്യയിൽ സർക്കാറിനെതിരെ പ്രതിഷേധം ശക്തമാകുന്നു. കേരളീയത്തിന്റെ പേരിൽ പണം ധൂർത്തടിക്കുന്ന വേളയിലാണ് ഒരു കർഷകൻ ആത്മഹത്യ ചെയ്യേണ്ടി വന്നത്. നെൽകർഷകർക്ക് വായ്‌പ്പയായി പണം ലഭ്യമാക്കിയ നടപടി അടക്കം വിമർശനത്തിന് ഇടയാക്കുന്നുണ്ട്. ഇതിനിടെയാണ് പ്രസാദ് എന്ന കർഷകൻ ജീവനൊടുക്കേണ്ടി വന്നത്. സംഭവത്തിൽ സർക്കാറിനെതിരെ വിമർശനവുമായി ഗവർൺ ആരിഫ് മുഹമ്മദ് ഖാൻ രംഗത്തുവന്നു. കർഷകർ വലിയ ബുദ്ധിമുട്ടു നേരിടുമ്പോൾ സർക്കാർ ആഘോഷങ്ങളുടെ പേരിൽ ധൂർത്തടിക്കുകയാണെന്ന് ഗവർണർ കുറ്റപ്പെടുത്തി. പെൻഷൻ പോലും ലഭിക്കാതെ പലരും കഷ്ടപ്പെടുകയാണ്. മന്ത്രിമാരുടെ പഴ്‌സണൽ സ്റ്റാഫിനു വേണ്ടിയും വൻതുക ചെലവഴിക്കുന്നു. പാവപ്പെട്ട കർഷകരെയും സ്ത്രീകളെയും സർക്കാർ കണ്ടില്ലെന്നു നടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ആത്മഹത്യ ചെയ്ത കർഷകൻ പ്രസാദിന്റെ മൃതദേഹം സൂക്ഷിച്ചിരിക്കുന്ന തിരുവല്ലയിലെ ആശുപത്രിയിൽ ഗവർണർ എത്തും. തുടർന്ന് അദ്ദേഹം പ്രസാദിന്റെ കുടുംബത്തെ സന്ദർശിക്കും. കടബാധ്യതയെ തുടർന്ന് വിഷം കഴിച്ച നെൽ കർഷകൻ തകഴി കുന്നുമ്മ അംബേദ്കർ കോളനിയിൽ കെ.ജി.പ്രസാദ് (55) ഇന്നു പുലർച്ചെയാണ് മരിച്ചത്. ഭാരതീയ കിസാൻ…
കോട്ടയം: മുണ്ടക്കയം ഇഞ്ചിയാനയിൽ ആലംമൂട്ടിൽ ജോയൽ ജോസഫ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് അയൽവാസി ബിജോയിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. രാവിലെ എട്ടുമണിയോടയായിരുന്നു സംഭവം. 27കാരനായ ജോയൽ കാപ്പി തോട്ടത്തിൽ കൃഷിപ്പണി ചെയ്യുന്നതിനിടെ ബിജോയി കുത്തുകയായിരുന്നു. അമ്മയുടെ മുന്നിൽ വച്ചായിരുന്നു കുത്തിയത്. നിലവിളി കേട്ട് ഓടിയെത്തിയ മറ്റൊരു അയൽവാസിയാണ് ബിജോയിയെ ആശുപത്രിയിലെത്തിച്ചത്. അപ്പോഴെക്കും യുവാവ് മരിച്ചിരുന്നു. എന്തിനാണ് കൊലനടത്തിയതെന്ന് കാരണം വ്യക്തമല്ല. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ബിജോയിയെ കസ്റ്റഡിയിലിടെത്തു. നിരന്തരമായി ആളുകളെ ഉപദ്രവിക്കുന്നയാളാണ് ബിജോയിയെന്ന് നാട്ടുകാർ പറയുന്നു. ഇയാൾക്കെതിരെ നാട്ടുകാർ നിരവധി തവണ പൊലീസിൽ പരാതി നൽകിയിരുന്നു. പലപ്പോഴും ഒരു പ്രകോപനവുമില്ലാത നാട്ടുകാരുടെ മേൽ മെക്കിട്ടുകേറുന്ന സ്വഭാവക്കാരനാണ് ബിജോയിയെന്നും നാട്ടുകാർ പറയുന്നു.
