- ബഹ്റൈന്‍ പോലീസ് രണ്ടിടങ്ങളില്‍നിന്നായി 5 കിലോയിലധികം മയക്കുമരുന്ന് പിടികൂടി
- സൗദിയിൽ റമദാൻ മാസപ്പിറവി; ഒമാനൊഴികെ ഗൾഫ് രാജ്യങ്ങളിൽ നാളെ റമദാൻ ഒന്ന്, ഒമാനിൽ വൃതാരംഭം മറ്റന്നാൾ മുതൽ
- മാസപ്പിറവി ദൃശ്യമായില്ല; കേരളത്തില്‍ റമദാന് ഒന്ന് വ്യാഴാഴ്ച
- കോഴിക്കോട് വൻ തീപിടിത്തം; പാളയത്തെ ജയലക്ഷ്മി ടെകസ്റ്റൈൽസിന്റെ കെട്ടിടത്തിൽ തീ ആളിപ്പടരുന്നു, അണയ്ക്കാൻ തീവ്രശ്രമം
- തീരുമാനം ഇരുമ്പുലക്ക അല്ല, ചിലപ്പോഴൊക്കെ തിരുത്തേണ്ടി വരും; യുവതീ പ്രവേശനത്തില്‍ മന്ത്രി ഗണേഷ് കുമാര്‍
- കേരളത്തോടൊപ്പം തെരഞ്ഞെടുപ്പ് കാത്തിരിക്കുന്നത് മറ്റ് 3 സംസ്ഥാനങ്ങളും പുതുച്ചേരിയും; വിജ്ഞാപനം മാർച്ച് പകുതിയോടെ
- സംസ്ഥാനത്ത് ബാറുകളുടെ പ്രവര്‍ത്തന സമയത്തിൽ സുപ്രധാന മാറ്റം, ഇനി മുതൽ രാവിലെ 10 മുതൽ അര്‍ധരാത്രി 12വരെ, വിജ്ഞാപനം ഉടനിറങ്ങും
- ബഹ്റൈന്‍ കിരീടാവകാശി ഖത്തറില്‍
Author: News Desk
കണ്ണൂരില്‍ സ്വകാര്യ ബസ് കാല്‍നട യാത്രക്കാരനെ ഇടിച്ചു, ഇറങ്ങിയോടിയ ഡ്രൈവര്‍ ട്രെയിന്‍ തട്ടി മരിച്ചു
കണ്ണൂർ∙ കാൽനടയാത്രക്കാരനെ ഇടിച്ചതിനു പിന്നാലെ ഭയന്ന് ഇറങ്ങിയോടിയ ബസ് ഡ്രൈവർ ട്രെയിൻ തട്ടി മരിച്ചു. പന്ന്യന്നൂർ സ്വദേശി പുതിയവീട്ടിൽ കെ.ജീജിത്ത് (45) ആണ് മരിച്ചത്. തലശേരി പുന്നോൽ പെട്ടിപ്പാലത്ത് ശനിയാഴ്ച വൈകിട്ട് 6.15നാണ് സംഭവം. വടകര – തലശ്ശേരി റൂട്ടിൽ ഓടുന്ന ‘ഭഗവതി’ ബസാണ് അപകടത്തിൽപ്പെട്ടത്. വടകര ഭാഗത്തുനിന്നും തലശേരി ഭാഗത്തേക്കു വരികയായിരുന്ന ബസ്, പെട്ടിപ്പാലം പഴയ കള്ളുഷാപ്പിനു സമീപത്തുവച്ച് റോഡിൽകൂടി നടന്നുപോകുകയായിരുന്ന മുനീർ എന്നയാളെ ഇടിച്ചു. അപകടത്തിനു പിന്നാലെ ജനക്കൂട്ടത്തിന്റെ ആക്രമണം ഭയന്ന് ഇറങ്ങിയോടിയ ജീജിത്തിനെ, സമീപത്തെ റെയിൽവേ ട്രാക്കിലൂടെയെത്തിയ ട്രെയിൻ ഇടിക്കുകയായിരുന്നു. ആളുകൾ ഓടിക്കൂടിയെങ്കിലും ജീജിത്ത് തൽക്ഷണം മരിച്ചിരുന്നു. മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. പരുക്കേറ്റ മുനീറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തിരുവനന്തപുരം: പൂജപ്പുരയില്‍ പടക്ക കടയ്ക്ക് തീപിടിച്ചു. തമലത്ത് വില്‍പ്പനക്കായി പടക്കം സൂക്ഷിച്ച കടയിലാണ്. സംഭവം. പലവ്യഞ്ജനങ്ങള്‍ വില്‍ക്കുന്ന കടയിലാണ് ദീപാവലി ആഘോഷങ്ങക്ക് വില്‍ക്കാനായി പടക്കം സൂക്ഷിച്ചത്. സംഭവത്തില്‍ ആളപായമില്ല. കടയ്ക്ക് സമീപം നിര്‍ത്തിയിട്ടിരുന്ന രണ്ട് ബൈക്കുകള്‍ അപകടത്തില്‍ കത്തി നശിച്ചു.
എംഡിഎംഎ കളിപ്പാവയുടെ ഉള്ളില്‍ സൂക്ഷിച്ച നിലയില്‍ ; തൂക്കാന്‍ ഡിജിറ്റല്‍ ത്രാസ്; യുവാവ് പിടിയില്‍
പാലക്കാട്: സൗത്ത് തൃത്താലയില്‍ വന്‍ ലഹരി വേട്ട. ആടുവളപ്പില്‍ വില്‍പ്പനക്കായി എത്തിച്ച 300 ഗ്രാം എംഡിഎംഎ പൊലീസ് പിടികൂടി. സംഭവത്തില്‍ തൃത്താല സ്വദേശി ജാഫര്‍ സാദിഖ് അറസ്റ്റിലായി. ഇയാളുടെ വീട്ടില്‍ പ്ലാസ്റ്റിക് കവറുകളില്‍ നിറച്ച് കളിപ്പാവയുടെ ഉള്ളില്‍ സൂക്ഷിച്ച നിലയിലായിരുന്നു ലഹരി മരുന്നു കണ്ടെത്തിയത്. വില്‍പ്പനയുടെ ഭാഗമായി ഉപയോഗിക്കുന്ന ഡിജിറ്റല്‍ ത്രാസും ലഹരി ഉപയോഗത്തിനുള്ള ഉപകരണങ്ങളും പിടിച്ചെടുത്തു.
മനാമ: അൽ ഹിലാൽ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ ‘സാംസ’ മെമ്പർ മാർക്കായി സൗ ജന്യ മെഡിക്കൽ ക്യാമ്പ് നടത്തി.100 പേർ പങ്കെടുത്തു. സാംസ സെക്രട്ടറി സതീഷ് പൂമനക്കൽ സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡന്റ് ബാബു മാഹി ഉത്ഘാടനം ചെയ്തു.ഡോക്ടർ ശ്രീ ലക്ഷ്മി അംഗങ്ങൾക്ക് പ്രവാസ ലോകത്തെ ലൈഫ് സ്റ്റൈൽ രോഗങ്ങളുടെയും പ്രേമേഹ രോഗത്തിന്റെയും കാരണങ്ങളും ചികിത്സാ രീതികളെക്കുറിച്ചും ക്ലാസ്സെടുത്തു ശേഷം അംഗങ്ങളുടെ സംശയങ്ങൾക്ക് മറുപടി നൽകി. തുടർന്ന് പരിപാടി യുടെ കൺവീനർ മനീഷ് പോന്നോത്ത് നന്ദി പറഞ്ഞു..ട്രെഷറർ റിയാസ് കല്ലമ്പലം, ജോയിന്റ് സെക്രട്ടറി സിതാര, ഉപദേശക സമിതി അംഗങ്ങളായ മുരളികൃഷ്ണൻ, വത്സരാജ്,വനിത വിംഗ് പ്രസിഡന്റ് അമ്പിളി സതീഷ്, സെക്രട്ടറി അപർണ രാജ്‌കുമാർ, വിനീത് മാഹി, ഗിരീഷ് കുമാർ,ഇന്ഷാ റിയാസ്, സംഗീത്,ജസ്‌ന എന്നിവർ നേതൃത്വം നൽകി. ക്യാമ്പ് 1 മണിക്ക് അവസാനിച്ചു.
എസ്.എൻ.സി.എസ്-ന്റെ ചരിത്രപരമായ തീരുമാനത്തിനെ പ്രശംസിച്ച് എൻ. ജി. ഒ ആക്ടിംഗ് ഡയറക്ടർ അമീന അൽ ജാസ്സിം
മനാമ: സ്ത്രീ ശാക്തീകരണവും സ്ത്രീ സമത്വവും ലക്ഷ്യമിട്ട്, വനിതകളെ മുഖ്യധാരയിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി, ബഹറിനിലെ അംഗീകൃത അസോസിയേഷനുകളുടെ ഇടയിൽ വനിതകൾക്കുള്ള അംഗത്വ വിതരണോദ്ഘാടനം, നിറഞ്ഞ സദസ്സിൽ ബഹറിൻ സാമൂഹ്യ മന്ത്രാലയത്തിലെ എൻ. ജി. ഒ. ആക്ടിംഗ് ഡയറക്ടർ അമീന ഇ. അൽജാസിം നിർവഹിച്ചു. എസ്. എൻ. സി. എസ്. മെമ്പേഴ്സ് നൈറ്റ് 2023-ന്റെ ഭാഗമായി, ബാംഗ് സാങ് തായ് ഹോട്ടലിൽ ഇന്നലെ (09-11-2023 വ്യാഴാഴ്ച) വൈകീട്ട് നടന്ന വിപുലമായ ചടങ്ങിൽ, ആദ്യ ഘട്ടത്തിൽ 12 വനിതകൾക്ക് അംഗത്വം നൽകി. ചടങ്ങ് ഉദ്ഘാടനം ചെയ്തു പ്രസംഗിച്ച അമീന അൽ ജാസിം, ബഹറിനിൽ ഇതാദ്യമായി എസ്. എൻ. സി. എസ് എന്ന സംഘടന മുന്നോട്ടുവന്നതിൽ ഭരണസമിതിയെ മുക്തകണ്ഠം പ്രശംസിക്കുകയും ബഹറിൻ മന്ത്രാലയത്തിന്റെ എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്തു. സ്ത്രീ ശാക്തീകരണത്തിനായി ബഹറിൻ ഭരണാധികാരികൾ നൽകുന്ന വിപുലമായ അധികാരങ്ങളെ കുറിച്ചും ശ്രീനാരായണ ഗുരുവിനെ കുറിച്ചും തന്റെ പ്രസംഗത്തിൽ പ്രതിപാദിക്കുകയുണ്ടായി. പുതുതായി അംഗത്വം…
കൊച്ചി∙ നാലു പേരുടെ മരണത്തിന് ഇടയാക്കിയ കളമശേരി സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് നിർണായക തെളിവുകൾ കണ്ടെടുത്ത് പൊലീസ്. പ്രതിയായ ഡൊമിനിക് മാർട്ടിൻ സ്ഫോടനം നടത്താൻ ഉപയോഗിച്ച നാല് റിമോട്ടുകളാണ് പൊലീസ് ഇന്ന് കണ്ടെടുത്തത്. ഡൊമിനിക് മാർട്ടിന്റെ സ്കൂട്ടറിൽനിന്നാണ് ഇവ ലഭിച്ചത്. മാർട്ടിനെ കൊടകര പൊലീസ് സ്റ്റേഷനിൽ എത്തിച്ചു നടത്തിയ തെളിവെടുപ്പിലാണു റിമോട്ടുകൾ കണ്ടെത്തിയത്. ഇവ വെള്ളക്കവറിൽ പൊതിഞ്ഞ നിലയിലായിരുന്നു. സ്ഫോടനത്തിനുശേഷം കീഴടങ്ങാൻ മാർട്ടിൻ കൊടകര പൊലീസ് സ്റ്റേഷനിലെത്തിയത് ഈ സ്കൂട്ടറിലാണ്. ഒക്ടോബർ 29നു രാവിലെ ഒൻപതരയോടെ യഹോവയുടെ സാക്ഷികളുടെ കൺവൻഷൻ നടന്ന സാമ്ര ഇന്റർനാഷനൽ കൺവൻഷൻ സെന്ററിലെ ഹാളിലാണ് സ്ഫോടനമുണ്ടായത്. സ്ഫോടനം നടക്കവേ രണ്ടായിരത്തിലധികം പേർ ഹാളിലുണ്ടായിരുന്നു. ഹാളിന്റെ മധ്യത്തിലാണ് സ്ഫോടനം നടന്നത്. പ്രാർഥന തുടങ്ങി അഞ്ച് മിനിറ്റിനുള്ളിൽ തന്നെ സ്ഫോടനം നടക്കുകയായിരുന്നു. നാലു പേരാണു സ്ഫോടനത്തിൽ കൊല്ലപ്പെട്ടത്.
മുഖ്യമന്ത്രിയെ സ്തുതിക്കാൻ കേരളീയത്തിന് ചെലവഴിച്ച 28 കോടി ഉണ്ടായിരുന്നെങ്കിൽ കർഷകരെ രക്ഷിക്കാമായിരുന്നു; കെ സുധാകരൻ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ സ്തുതിക്കാൻ കേരളീയത്തിനു പൊടിച്ച 28 കോടി രൂപ ഉണ്ടായിരുന്നെങ്കിൽ തകഴിയിൽ ആത്മഹത്യ ചെയ്ത കെ ജി പ്രസാദിനെപ്പോലെയുള്ള എത്ര കർഷകരെ മരണമുഖത്തുനിന്ന് രക്ഷിക്കാനാകുമായിരുന്നെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി. പാവങ്ങളെ മരണത്തിന് വിട്ട് ആഘോഷം നടത്തുന്ന ക്രൂരതയുടെ പര്യായമാണ് പിണറായി സർക്കാർ. വണ്ടനാത്ത് മാസങ്ങൾക്ക് മുമ്പ് സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് കർഷകൻ ആത്മഹത്യ ചെയ്ത മണ്ണുണങ്ങുത്തതിന് മുമ്പാണ് മറ്റൊരു കർഷകനും ആത്മഹത്യ ചെയ്തത്. കർഷകരെ കുരുതികൊടുക്കുന്ന നയം തിരുത്താൻ സർക്കാർ തയ്യാറാകണം. കർഷകർ ആഴമേറിയ പ്രതിസന്ധിയിലാണെന്നു സർക്കാർ തിരിച്ചറിയണം. സാമൂഹ്യ സുരക്ഷാ പെൻഷൻ മുടങ്ങിയ അമ്മമാർ പിച്ചയെടുക്കാനും ഊട്ടിയ ചോറിന്റെ കൂലിക്കായി കുടുംബശ്രീ അംഗങ്ങൾ തെരുവിൽ സമരവുമായി ഇറങ്ങിയിട്ടും പിണറായി വിജയന്റെ കണ്ണുതുറക്കില്ല. മൂന്നു മാസമായി ജനകീയ ഹോട്ടലുകൾക്ക് സബ്സിഡി നല്കിയിട്ട്. പതിനായിരക്കണക്കിന് കുടുംബശ്രീ പ്രവർത്തകരാണ് പ്രതിസന്ധിയിൽ. നവകേരള സദസ് സംഘടിപ്പിക്കാൻ വലിയ പ്രതിസന്ധിയിൽക്കൂടി കടന്നുപോകുന്ന സഹകരണ സംഘങ്ങളെ കുത്തിപ്പിഴിയുന്നു. സഹകരണ സംഘങ്ങൾ തകർന്നാൽ…
കോഴിക്കോട്: ഫലസ്തീൻ ഐക്യദാർഢ്യ പരിപാടി ആര് സംഘടിപ്പിച്ചാലും അവർക്കൊപ്പം സിപിഎം ഉണ്ടെന്നും ആര്യാടൻ ഫൗണ്ടേഷൻ നടത്തിയാലും മുസ്ലിം ലീഗ് നടത്തിയാലും ആരു നടത്തിയാലും ഒപ്പമുണ്ടെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞു. കോഴിക്കോട് സംഘടിപ്പിച്ച സിപിഎം ഫലസ്തീൻ ഐക്യദാർഢ്യ റാലിയിൽ സംസാരിക്കുകയായിരുന്നു എംവി ഗോവിന്ദൻ. ഐക്യദാർഢ്യ പരിപാടി നടത്തിയതിന് ഷൗക്കത്തിനെതിരെ നടപടിയെടുത്തതോടെ കോൺഗ്രസിന്റെ നിലപാട് വ്യക്തമായി. ഫലസ്തീൻ വിഷയത്തിൽ കോൺഗ്രസിന് നിലപാട് പറയാൻ ധൈര്യമില്ല. കോൺഗ്രസിന്റേത് അഴകൊഴമ്പൻ നിലപാടാണ്. ഇപ്പോഴും ആശയ വ്യക്തത ഇല്ലാതെ മുന്നോട്ടു പോവുകയാണ് കോൺഗ്രസ്. ഇക്കാര്യത്തിൽ സിപിഎമ്മിന് ഒരു അവസരവാദ നിലപാടും ഇല്ല. യുദ്ധങ്ങൾക്ക് ഒരു നിയമം ഉണ്ട്. എന്നാൽ, എല്ലാ നിയമങ്ങളെയും അട്ടിമറിച്ച് കൊണ്ടാണ് ക്രൂരമായ കാട്ടാള നിലപാട് ഇസ്രയേൽ എടുക്കുന്നത്. സാമ്രാജ്യത്വ ശക്തികളുടെ പിന്തുണ ഉണ്ടെന്ന ഒറ്റ കരുത്തിൽ ആണ് അവർ ഇത്തരം നടപടി സ്വീകരിക്കുന്നത്. ആശുപത്രികളും അഭയ കേന്ദ്രങ്ങളും ബോംബിട്ട് തകർക്കുകയാണ് അവർ. ഒരു ജനതയെ ഇല്ലായ്മ ചെയ്യും എന്ന്…
ശ്രീനഗര്‍: പുല്‍വാമയിലെ പരിഗാമില്‍ ഭീകരരും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടല്‍. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് പരിഗാമി മേഖലയില്‍ ഒരു സംഘം ഭീകരവാദികള്‍ ഒളിച്ചിരിപ്പുണ്ടെന്ന വിവരം സുരക്ഷാ സേനയ്ക്ക് ലഭിച്ചത്. ഇതോടെ ജമ്മുകശ്മീര്‍ പോലീസും സൈനികരും ചേര്‍ന്ന് ഈ ഭാഗത്തേക്ക് നീങ്ങുകയായിരുന്നു. തുടര്‍ന്ന് ഏറ്റുമുട്ടല്‍ ആരംഭിച്ചു. ഭീകരരെ തുരത്തുന്നതിനായി പരിഗാമിയില്‍ പോലീസും സുരക്ഷാ സേനയും ചേര്‍ന്ന് ഏറ്റുമുട്ടലിന് തുടക്കം കുറിച്ചതായി കശ്മീര്‍ സോണ്‍ പോലീസ് ട്വീറ്റ് ചെയ്തു. പരിഗാമിയില്‍ ഭീകരരുടെ സാന്നിധ്യമുള്ളതായി വിവരം ലഭിച്ചതോടെ പോലീസും സൈന്യവും ചേര്‍ന്ന് തിരച്ചില്‍ നടത്തുകയായിരുന്നു. ഇതിനിടെ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ വെടിവയ്പ്പുണ്ടായി. ഇതോടെ തിരച്ചില്‍ ശക്തമാക്കുകയായിരുന്നു. ഏറ്റുമുട്ടല്‍ മൂന്ന് മണിക്കൂറിലേറെ നീണ്ടുനിന്നു.
തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ കോൺഗ്രസിനെ വെട്ടിലാക്കി രാജസ്ഥാനിൽ നേതാക്കൾ കൂട്ടത്തോടെ BJPയിലേക്ക്
ജയ്പുർ: നവംബർ 25-ന് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ രാജസ്ഥാനിൽ കോൺഗ്രസിനെ വെട്ടിലാക്കി രണ്ട് നേതാക്കൾ ബിജെപിയിലേക്ക്. കോൺഗ്രസ് നേതാക്കളായ രാം ഗോപാൽ ഭൈരവയും അശോക് തൻവറുമാണ് ശനിയാഴ്ച കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേർന്നത്. മുൻ മന്ത്രിയാണ് ഭൈരവ, തൻവർ മുൻ എം.എൽ.എയും. പാർട്ടിപ്രവർത്തകർക്കൊപ്പം ആസ്ഥാനത്തെത്തിയാണ് നേതാക്കൾ ബി.ജെ.പിയിൽ ചേർന്നത്. ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ സി.പി. ജോഷി, രാജ്യവർധൻ സിങ് റാത്തോഡ് എം.പി. തിരഞ്ഞെടുപ്പ് മാനേജ്മെന്റ് കൺവീനർ നാരായൺ പഞ്ചരിയ തുടങ്ങിവരുടെ സാന്നിധ്യത്തിലായിരുന്നു നേതാക്കൾ ബി.ജെ.പിയിൽ ചേർന്നത്. രാജസ്ഥാൻ സർക്കാർ സ്ത്രീകൾക്ക് സുരക്ഷ ഒരുക്കുന്ന കാര്യത്തിൽ പരാജയമാണെന്ന് സി.പി. ജോഷി ആരോപിച്ചു. രാജസ്ഥാനിലെ ദൗസയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പോലീസ് ഉദ്യോഗസ്ഥൻ പീഡിപ്പിച്ച സംഭവം ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. സുരക്ഷ നൽകേണ്ടവർതന്നെ വേട്ടക്കാരാകുമ്പോൾ ജനങ്ങൾ ആരുടെ പക്കൽ നിന്നാണ് സംരക്ഷണം പ്രതീക്ഷിക്കേണ്ടതെന്നും അദ്ദേഹം ചോദിച്ചു. മുഖ്യമന്ത്രി അശോക് ഗെഹ്ലോത്തിന്റെയും സച്ചിൻ പൈലറ്റിന്റെയും വിശ്വസ്തരടക്കമുള്ള കോൺഗ്രസ് നേതാക്കൾ നേരത്തെ ബി.ജെ.പിയിൽ എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ മുൻ…
