Author: News Desk

കൽപ്പറ്റ ∙ വയനാട് കൽപ്പറ്റ മേപ്പാടിക്കു സമീപം കോഴിക്കൂട്ടിൽ പുലി കുടുങ്ങി. ഇന്നലെ രാത്രി 11 മണിയോടെയാണു സംഭവം. മുപ്പൈനാട് കാടാശേരിയിൽ ഹംസയുടെ വീട്ടിലെ കോഴിക്കൂട്ടിലാണു പുലി കയറിയത്. കൂട്ടിനുള്ളിൽനിന്നും ശബ്ദം കേട്ടതിനെ തുടർന്നു ഹംസ നോക്കിയപ്പോഴാണു പുലിയെ കണ്ടത്. തുടർന്നു വാതിൽ അടച്ചു നാട്ടുകാരെ വിവരമറിയിച്ചു. വനപാലകർ സ്ഥലത്തെത്തി പുലർച്ചെ നാലു മണിയോടെ പുലിയെ സുരക്ഷിത സ്ഥാനത്തേക്കു മാറ്റുകയായിരുന്നു. പുലിയുടെ ആരോഗ്യനില ഉൾപ്പടെ പരിശോധിച്ചു തുടർനടപടികൾ സ്വീകരിക്കും. പ്രദേശത്തു കഴിഞ്ഞ ഏതാനും ദിവസങ്ങളായി പുലിയുടെ സാന്നിധ്യം ഉണ്ടായിരുന്നു.

Read More

വയനാട് : ലോറി മറിഞ്ഞുണ്ടായ അപകടത്തിൽ ഡ്രൈവർ മരിച്ചു. വയനാട് പടിഞ്ഞാറത്തറ കുറ്റിയാംവയലില്‍ ലോറി മറിഞ്ഞ് അപകടം ഉണ്ടായത്. കണ്ണൂർ ഉളിക്കൽ സ്വദേശി ദിലീപാണ് മരിച്ചത്. റോഡിന്റെ അരിക് ഇടിഞ്ഞ് വീണാണ് അപകടം സംഭവിക്കുന്നത്. അപകടകത്തെ തുടർന്ന് ലോറി തലകീഴായിട്ടാണ് തോട്ടിലേക്ക് മറിഞ്ഞത്. ഡ്രൈവർ സീറ്റിൽ നിന്നും ദിലീപ് തെറിച്ച് വീഴുകയായിരുന്നു. ഇന്ന് നവംബർ 12 ഞായറാഴ്ച രാവിലെ 11.30ഓടെയായിരുന്നു അപകടം. ലോറിയിൽ ഒപ്പം ഉണ്ടായിരുന്നു രണ്ട് പേർക്ക് പരിക്കേറ്റിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ദിലീപിനെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണമടയുകയായിരുന്നു. ഡ്രൈവർ സീറ്റിൽ നിന്നും പുറത്തേക്ക് തെറിച്ചുവീണ ദിലീപ് ചെങ്കല്ലുകൾക്കടിയിൽപ്പെടുകയായിരുന്നു. ഇത് തുടർന്നാണ് ഗുരുതരമായി പരിക്കേറ്റത്. ദിലീപിനൊപ്പമുണ്ടായിരുന്ന സജീർ, മൊയ്ദീൻ എന്നിവർക്കും പരിക്കേറ്റിട്ടുള്ളത്.

Read More

മ​നാ​മ: വ​രു​ന്ന വ്യാ​ഴാ​ഴ്ച രാ​ജ്യ​ത്ത് ശ​ക്​​ത​മാ​യ കാ​റ്റി​നും ഇ​ടി​മി​ന്ന​ലി​നും സാ​ധ്യ​ത​യു​ള്ള​താ​യി കാ​ലാ​വ​സ്​​ഥ വി​ഭാ​ഗം അ​റി​യി​ച്ചു. കാ​റ്റു​മൂ​ലം തി​ര​മാ​ല ഉ​യ​രാ​നും അ​ന്ത​രീ​ക്ഷ താ​പ​നി​ല താ​ഴാ​നും സാ​ധ്യ​ത​യു​ണ്ട്. അ​റേ​ബ്യ​ൻ ഉ​പ​ദ്വീ​പി​ന്‍റെ വ​ട​ക്കു ഭാ​ഗ​ത്തു​നി​ന്നാ​ണ്​ കാ​റ്റി​ന്‍റെ ഉ​ദ്​​ഭ​വം. ചി​ല ഗ​ൾ​ഫ്​ രാ​ജ്യ​ങ്ങ​ളി​ൽ മ​ഴ​ക്കു​ള്ള സാ​ധ്യ​ത​യു​മു​ണ്ട്. ഈ ​ദി​വ​സ​ങ്ങ​ളി​ൽ അ​ന്ത​രീ​ക്ഷം ഭാ​ഗി​ക​മാ​യി മേ​ഘാ​വൃ​ത​മാ​യി​രി​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

Read More

അയോധ്യ: 22.23 ലക്ഷം ദീപങ്ങൾ (മൺവിളക്കുകൾ) കത്തിച്ച് അയോധ്യയിലെ ദീപോത്സവം പുതിയ ഗിന്നസ് റെക്കോർഡ് സ്ഥാപിച്ചു. അയോധ്യയിലെ സരയൂ നദിക്കരയിലെ 51 ഘാട്ടുകളിലായി 22.23 ലക്ഷം ദീപങ്ങൾ തെളിയിച്ചാണ് ഗിന്നസ് റെക്കോർഡിട്ടത്. ഈ വർഷം ശിവരാത്രി ദിനത്തിൽ 18.8 ലക്ഷം ദിയകളുമായി ഉജ്ജയിനിൽ നേരത്തെ റെക്കോർഡ് ഉണ്ടായിരുന്നു. 2017-ൽ യോഗി ആദിത്യനാഥ് സർക്കാർ രൂപീകരിച്ചതോടെയാണ് അയോധ്യയിലെ ‘ദീപോത്സവ്’ ആഘോഷങ്ങൾ ആരംഭിച്ചത്. 2017-ൽ 51,000 ദീപങ്ങളിൽ തുടങ്ങി, 2019-ൽ 4.10 ലക്ഷവും 2020-ൽ 6 ലക്ഷവും 2021-ൽ 9 ലക്ഷവും ആയി ഉയർന്ന് ഗിന്നസ് വേൾഡ് റെക്കോർഡ് സ്ഥാപിച്ചു. 2022-ൽ, രാം കി പൈരിയിലെ ഘാട്ടുകളിൽ 17 ലക്ഷത്തിലധികം ചിരാതുകൾ കത്തിച്ചു, എന്നാൽ ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സ് അഞ്ച് മിനിറ്റോ അതിൽ കൂടുതലോ കത്തിച്ച ആ മൺവിളക്കുകളെ മാത്രമേ പരിഗണിച്ചുള്ളൂ. അതുപ്രകാരം റെക്കോർഡ് 15.76 ലക്ഷം ആയിരുന്നു. ഇത്തവണ ഈ റെക്കോർഡും ഭേദിച്ചിരിക്കുകയാണ്. ഒക്ടോബറിൽ നടന്ന അവസാന ദീപോത്സവത്തിൽ പ്രധാനമന്ത്രി…

Read More

കാസര്‍കോട് : അനന്തപുരം അനന്തപദ്മനാഭസ്വാമി ക്ഷേത്രത്തിലെ കുളത്തില്‍ വീണ്ടും മുതലയെ കണ്ടെത്തി. കുളത്തില്‍ മുന്‍പുണ്ടായിരുന്ന സസ്യാഹാരിയായ ബബിയ എന്ന മുതല ഒന്നരവര്‍ഷം മുന്‍പാണ് ചത്തത് . അതിനു പിന്നാലെ ഇപ്പോഴാണ് വീണ്ടും കുളത്തില്‍ മുതലയെ കണ്ടതായി ക്ഷേത്രം ഭാരവാഹികള്‍ സ്ഥിരീകരിക്കുന്നത്. കാഞ്ഞങ്ങാട് സ്വദേശിയായ ഒരാളാണ് കുളത്തില്‍ മുതലയെ കണ്ടെത്തിയതായി ആദ്യം ക്ഷേത്ര ഭാരവാഹികളെ അറിയിച്ചത്. ക്ഷേത്രം ജീവനക്കാരും ഭാരവാഹികളും ചേര്‍ന്ന് തിരച്ചില്‍ നടത്തിയപ്പോള്‍ മുതലയെ കണ്ടെത്താത്തതിനെ തുടര്‍ന്ന് ഇത് വ്യാജ പ്രചരണമാകാം എന്നാണ് ആദ്യം കരുതിയത് . എന്നാല്‍ വീണ്ടും നടത്തിയ പരിശോധനയില്‍ കുളത്തിനുള്ളിലെ മടയില്‍ മുതലയെ കണ്ടെത്തുകയായിരുന്നു . മുന്‍പ് ബബിയ എന്ന മുതലയും ഈ മടയിലാണ് കഴിഞ്ഞിരുന്നത് . കേരളത്തിലെ ഏക തടാക ക്ഷേത്രമാണ് കാസര്‍കോട്ടെ അനന്തപുരം ക്ഷേത്രം. കുമ്പളയില്‍ നിന്നും അഞ്ച് കിലോമീറ്റര്‍ മാറിയാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ക്ഷേത്രത്തോളം പ്രസിദ്ധമായിരുന്നു തടാകത്തിലുണ്ടായിരുന്ന മുതലയും. അവിടെ രാവിലെയും ഉച്ചയ്ക്കുമുള്ള പൂജകള്‍ക്ക് ശേഷം നല്‍കുന്ന നിവേദ്യമായിരുന്നു ബബിയയുടെ ആഹാരം.…

Read More

മനാമ: തൃശൂർ ചേലക്കര നിയോജക മണ്ഡലം ബഹ്‌റൈൻ പ്രവാസി കൂട്ടായ്മ മൂന്നാമത് കുടുംബ സംഗമം സൽമാനിയ ഇന്ത്യൻ ഡിലൈറ്റ് ഹാളിൽ സംഘടിപ്പിച്ചു. വൈവിധ്യമാർന്ന പരിപാടികളുമായി നടത്തിയ സംഗമം കൂട്ടായ്മയിലെ അംഗങ്ങൾക്ക് നവ്യനുഭവം ആയിരുന്നു. പ്രശസ്ത ഫോട്ടോ ഗ്രാഫർ റഷീദ് കുഞ്ഞോളിന്റെ ഫോട്ടോ ഗ്രാഫി പ്രദർശനം വികെ സുകുമാരൻ, അബൂബക്കർ സഖാഫി എന്നിവർ ചേർന്ന് നിർവഹിച്ചു. കുട്ടികളുടെയും മുതിർന്നവരുടെയും കലാപരിപാടികൾ അരങ്ങേറി. മാഹിർ ചെറുതുരുത്തി അധ്യക്ഷത വഹിച്ച യോഗത്തിൽ റഷീദ് ആറ്റൂർ സ്വാഗതം ആശംസിച്ചു. റഷീദ് കുഞ്ഞോൾ ഉൽഘാടനം നിർവഹിച്ചു. കഴിഞ്ഞ കാല പ്രവർത്തന റിപ്പോർട്ട്‌ അസീസ് പള്ളം അവതരിപ്പിച്ചു. കണക്ക് വിവരങ്ങൾ സുലൈമാൻ ആറ്റൂർ അവതരിപ്പിച്ചു. ആലികൊയ, അബ്ദുൽ അസീസ് ഒന്നാം മൈൽ, സുകുമാരൻ വികെ, സിദ്ധീഖ് ഒന്നാം മൈൽ, ലത്തീഫ് ആലിക്കൽ, സന്തോഷ് വികെ, ലത്തീഫ് മുള്ളൂർക്കര, ഷിബു ചെറുതുരുത്തി എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ഹനീഫ ആറ്റൂർ പ്രോഗ്രാം കോർഡിനേറ്റ് ചെയ്തു. സംഗമത്തിന് മുസ്തഫ ഓങ്ങല്ലൂർ നന്ദി പ്രകാശിച്ചു.…

Read More

മനാമ: സമസ്ത ബഹ്റൈൻ ഉമ്മുൽ ഹസം ഏരിയ ശംസുൽ ഉലമ അനുസ്മരണവും പ്രാർസ്ഥനാ സദസ്സും ഉമ്മുൽ ഹസം ബാങ്കോക്ക് ഹാളിൽ വെച്ച് നടന്നു. ഫാസിൽ ഉള്ളാട്ടിൽ സ്വാഗതവും നസീർ സാഹിബ് കുറ്റ്യാടി അധ്യക്ഷതയും വഹിച്ച പരുപാടി എസ്.കെ.എസ്.എസ്.എഫ് സംസ്താന അധ്യക്ഷൻ സയ്യിദ് ഹമീദലി ശിബാബ് തങ്ങൾ പാണക്കാട് ഉദ്ഘാടനം ചെയ്തു. ശംസുൽ ഉലമ ഇ കെ അബുബകർ മുസ്ലിയാർ പണ്ടിതന്മാർക്കിടയിലെ സൂര്യ തേജസ്സാണന്നും ഇത്തരം പേര് തന്നെ ലഭിക്കാൻ കാരണം അദ്ദേഹത്തിന്റെ പാണ്ടിത്യത്തിലുള്ള മികവാണന്നും  ഇത്തരം അനുസ്മരണ പരുപാടികൾ ശ്ലാകണീയമാണന്നും ജനങ്ങളെ ആത്മീയതയിലേക്ക് എത്തിക്കാൻ കാരണമാണെന്നും അദ്ദേഹം പറഞ്ഞു. ശേഷം എസ്.വൈ.എസ് സംസ്ഥാന ജനറൽ സെക്രട്ടറിയും കോഴിക്കോട് വലിയ ഖാസിയുമായ മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി അനുസ്മരണ പ്രഭാഷണം നടത്തി. ബഷീർ ദാരിമി എരുമാട് മൗലീദ് സദസ്സിന്ന് നേതൃത്വവും സയ്യിദ് യാസിർ ജിഫ്രി തങ്ങൾ പ്രാർത്തനയും നടത്തി. വികെ കുഞ്ഞഹ്മദ് ഹാജി (സമസ്ത ബഹ്റൈൻ വർക്കിങ്ങ് പ്രസിഡന്റ്), എസ് എം അബ്ദുൽ…

Read More

മനാമ: ഗോവയിൽ വെച്ച് നടന്ന 37-മത് നാഷണൽ ഗെയിംസിൽ കളരി പയറ്റ് കൈപ്പോര് മത്സരത്തിൽ കേരളത്തെ പ്രതിനീധികരിച്ച് പങ്കെടുത്ത് സ്വർണ മെഡൽ കരസ്ഥമാക്കിയ ഹരിത വില്ല്യാപ്പള്ളി പഞ്ചായത്ത് പ്രസിഡണ്ടും മുസ്ലിം യൂത്ത് ലീഗ് വില്യാപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് സുബൈർ ചെത്തിലിന്റെ മകളുമായ ഷഫിലി ഷഫാഅത്തിനെ ബഹ്‌റൈൻ കെഎംസിസി വില്ല്യാപ്പള്ളി പഞ്ചായത്ത് കമ്മിറ്റി മൊമെന്റോ നൽകി ആദരിച്ചു. ബഹ്‌റൈൻ കെഎംസിസി സംസ്ഥാന വൈസ് പ്രസിഡന്റ് എ.പി ഫൈസൽ കുറ്റ്യാടി മണ്ഡലം ജനറൽ സെക്രട്ടറി സഹീർ പറമ്പത്ത് എന്നിവർ ചേർന്ന് മൊമെന്റോ കൈമാറി. സുബൈർ ചെത്തിൽ, കെഎംസിസി വില്ല്യാപ്പള്ളി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹമീദ് വീരാളി, ജുനൈദ് എടലോറ്റുമ്മൽ എന്നിവർ സന്നിഹിതരായിരുന്നു.

Read More

മനാമ: ബ്ലഡ്‌ ഡോണേഴ്സ് കേരള (ബിഡികെ) ബഹ്‌റൈൻ ചാപ്റ്ററും ബഹ്‌റൈൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടൻസ് ഓഫ് ഇന്ത്യയും (ബിസിഐസിഎഐ) സംയുക്തമായി സൽമാനിയ മെഡിക്കൽ കോംപ്ലക്സ് ബ്ലഡ് ബാങ്കിൽ രക്തദാന ക്യാമ്പ് നടത്തി. നൂറിലധികം പേർ രക്തം ദാനം ചെയ്തു. ബിഡികെയുടെ രക്തദാന ക്യാമ്പുകളുടെ ചീഫ് കോർഡിനേറ്റർ സുരേഷ് പുത്തൻ വിളയിൽ, കോഓർഡിനേറ്റർ ജിബിൻ ജോയി, ആക്ടിങ് സെക്രട്ടറി സിജോ ജോസ്, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ അശ്വിൻ രവീന്ദ്രൻ, അസീസ് പള്ളം, സുനിൽ മനവളപ്പിൽ, ഗിരീഷ് കെ. വി, നിതിൻ ശ്രീനിവാസ്, സെന്തിൽ കുമാർ ശ്രീജ ശ്രീധർ, രേഷ്മ ഗിരീഷ്, ധന്യ വിനയൻ, സലീന റാഫി, ഫാത്തിമ എന്നിവരും, ബിസിഐസിഎഐയുടെ ചെയർപേഴ്സൺ സ്ഥനുമൂർത്തി വിശ്വനാഥൻ മീര, സെക്രട്ടറി അരുൺ സാമുവൽ മാത്യു, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ സുരേന്ദ്രൻ രമേശ്, അരുൺകുമാർ രാജഗോപാലൻ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. സാമൂഹിക പ്രവർത്തകൻ എം. എച്ച്. സയ്ദ് ഹനീഫ് ക്യാമ്പ്‌ സന്ദർശിച്ചു.

Read More

മനാമ: തണൽ – ബഹ്‌റൈൻ ചാപ്റ്ററിന്ന് കീഴിൽ പ്രവർത്തിക്കുന്ന വിവിധ യൂണിറ്റുകളിൽ ഒന്നായ തണൽ – മാഹി ചാപ്റ്റർ തങ്ങളുടെ വാർഷിക പ്രവർത്തനങ്ങൾ വിലയിരുത്തി. മനാമ ശ്രീനിവാസ് പാർട്ടി ഹാളിൽ ചേർന്ന യോഗത്തിൽ യൂനിറ്റ് പ്രസിഡണ്ട് സഫർ റഷീദ് അധ്യക്ഷത വഹിച്ചു. സെൻട്രൽ കമ്മിറ്റി ചീഫ് കോർഡിനേറ്റർ മുജീബ് മാഹിയുടെ സ്വാഗതത്തോടെ ആരംഭിച്ച യോഗത്തിൽ യൂണിറ്റ് സെക്രട്ടറി ശബാബ് കാത്താണ്ടി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. മയ്യഴിയിലും സമീപ പ്രദേശങ്ങളിലും തണൽ – മാഹി ഘടകം നടത്തുന്ന സേവനങ്ങൾ ഷബീർ മാഹി വിശദീകരിച്ചു. ചിട്ടയായ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുന്ന മാഹി ചാപ്റ്ററിനെ സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് റഷീദ് മാഹി, ജനറൽ സെക്രട്ടറി എം.പി. വിനീഷ് എന്നിവർ അഭിനന്ദിച്ചു. വിഭവ സമാഹരണവുമായി ബന്ധപ്പെട്ട ചർച്ചയിൽ ഹസീബ് അബ്ദുറഹ്മാൻ, റംഷാദ് മാഹി, റഹീസ് പി.വി. അഫ്‌താബ്‌ ടി.പി. റെനീഷ്, ഫൈസൽ പാട്ടാണ്ടി എന്നിവരുടെ സാന്നിധ്യം ശ്രദ്ധേയമായി. മയ്യഴിയിലെ ഡയാലിസിസ് സെന്ററിലേക്ക് ഒരു മെഷീൻ നല്‌കുന്നതിന്റെ ഭാഗമായി…

Read More