- ഇന്ത്യൻ സ്കൂൾ പ്ലാറ്റിനം ജൂബിലി ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റിന് ഉജ്വല സമാപനം
- ബഹ്റൈനില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പിരിക്കുന്ന പണം പൊതുപണമായി കണക്കാക്കും
- ദിലീപ് ഫാൻസ് ബഹ്‌റൈൻ എപിക്സ് സിനിമാസുമായി സഹകരിച്ചു ഫാൻസ് ഷോ സംഘടിപ്പിച്ചു
- ഇന്ത്യ- പാക് വെടിനിര്‍ത്തലിനെ ബഹ്റൈന്‍ സ്വാഗതം ചെയ്തു
- സലാൽ അണക്കെട്ടിന്റെ 12 ഷട്ടറുകൾ കൂടി തുറന്ന് ഇന്ത്യ
- വാര്‍ത്താസമ്മേളനം ഒഴിവാക്കി; പ്രധാനമന്ത്രിയുടെ വസതിയിൽ നിര്‍ണായക യോഗം
- ബഹ്റൈന്‍, കുവൈത്ത് ബാര്‍ അസോസിയേഷനുകള്‍ ചേര്‍ന്ന് ആദ്യ സംയുക്ത നിയമദിനം ആഘോഷിച്ചു
- പുതിയ പാപ്പാക്ക് പ്രാർത്ഥനയും അഭിനന്ദനങ്ങളുമായി ബഹ്‌റൈൻ എ കെസിസി (കത്തോലിക്ക കോൺഗ്രസ് )
Author: News Desk
കൊൽക്കത്ത: റേഷന്‍ വിതരണ അഴിമതിക്കേസില്‍ സ്വീകരിച്ച നടപടികളുടെ റിപ്പോര്‍ട്ട് തേടി ബംഗാള്‍ ഗവര്‍ണര്‍ സി.വി ആനന്ദബോസ്. മുഖ്യപ്രതി ഷാജഹാന്‍ ഷെയ്ഖിനെ അറസ്റ്റ് ചെയ്യാത്തതില്‍ വിശദീകരണം നല്‍കണമെന്ന് ഗവർണർ വ്യക്തമാക്കി. സംസ്ഥാന പൊലീസ് മേധാവിയോടാണ് സി.വി ആനന്ദബോസ് വിശദീകരണം തേടിയത്. സംസ്ഥാന പൊലീസിന്റെയും സർക്കാരിന്റെയും ഭാഗത്തുനിന്ന് നിരന്തരമായ വീഴ്ചയുണ്ടാകുന്നതിന്റെ പശ്ചാത്തലത്തിലാണ് കർശനമായ നിലപാടിലേക്കു ഗവർണർ നീങ്ങുന്നത്. ഷാജഹാൻ ഷെയ്ഖ് രാജ്യംവിട്ടുപോയിട്ടുണ്ടോ എന്ന കാര്യത്തിൽ വ്യക്തത വരുത്തണം. സംസ്ഥാനത്തെ ക്രമസമാധാന പ്രശ്നങ്ങൾക്കു പിന്നിൽ ആരാണെന്നു കണ്ടെത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ഗവർണർ ആവശ്യപ്പെട്ടു. ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടതായും തുടർനടപടികൾ നിയമ വിദഗ്ധരുമായി ചർച്ച ചെയ്തു തീരുമാനിക്കുമെന്നും ഗവർണർ നേരത്തെ വ്യക്തമാക്കിയിരുന്നു. ഷാജഹാന്‍ ഷെയ്ഖിന് പൊലീസുമായുള്ള ബന്ധം ചൂണ്ടിക്കാട്ടിയാണ് രാജ്‌ഭവന്‍, അറസ്റ്റ് ആവശ്യപ്പെട്ട് അസാധാരണ പ്രസ്താവന ഇറക്കിയത്. ഗവര്‍ണര്‍ സി.വി.ആനന്ദബോസിനു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നിര്‍ദേശം. ഷാജഹാന്‍ ഷെയ്ഖ് ബംഗ്ലദേശിലേക്ക് കടന്നതായും ഇയാള്‍ക്ക് ഭീകരബന്ധമുണ്ടെന്നു പരാതി ലഭിച്ചെന്നുമായിരുന്നു രാജ്ഭവന്‍റെ ആരോപണം.…
മാധ്യമപ്രവർത്തകയെ അപമാനിച്ച കേസ്: സുരേഷ് ഗോപിയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും
കൊച്ചി∙ മാധ്യമപ്രവർത്തകയെ അപമാനിച്ച കേസിൽ നടനും മുൻഎംപിയുമായ സുരേഷ് ഗോപിയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ചോദ്യം ചെയ്യലിനു പിന്നാലെ ഗുരുതര വകുപ്പ് ചേർത്ത് എഫ്ഐആർ പരിഷ്കരിച്ചതോടെയാണ് സുരേഷ് ഗോപി ഹൈക്കോടതിയെ സമീപിച്ചത്. ഹർജിയിൽ സർക്കാറിനോട് നിലപാടറിയിക്കാൻ കോടതി നിർദ്ദേശിച്ചിട്ടുണ്ട്. കരുവന്നൂർ വിഷയത്തിൽ സർക്കാറിനെതിരെ ജാഥ നയിച്ചതിനോടുള്ള രാഷ്ട്രീയ വൈരാഗ്യമാണ് കേസിനു കാരണമെന്നാണ് മുൻകൂർ ജാമ്യാപേക്ഷയിൽ ആരോപിക്കുന്നത്. പരിപാടി കഴിഞ്ഞ് മടങ്ങുന്നതിനിടെ വഴി തടഞ്ഞ മാധ്യമ പ്രവർത്തകയെ മാറ്റുക മാത്രമാണ് ചെയ്തതെന്നും മോശമായി പെരുമാറിയിട്ടില്ലെന്നും ഹർജിയിൽ പറയുന്നു. കേസിൽ കോഴിക്കോട് നടക്കാവ് പൊലീസ് കുറ്റപത്രം സമർപ്പിച്ചിരുന്നു.
മനാമ: അൽറബിഹ് മെഡിക്കൽ സെന്റർ മനാമയുടെ ആഭിമുഖ്യത്തിൽ മുഴുവൻ സ്റ്റാഫുകളെയും അവരുടെ കുടുംബാംഗങ്ങളെയും ഉൾകൊള്ളിച്ചു കൊണ്ടുള്ള വിപുലമായ ക്രിസ്മസ് ന്യൂയർ ആഘോഷം കെ സിറ്റി ഹാളിൽ വെച്ച് നടന്നു. സ്റ്റാഫുകളും കുടുംബാംഗങ്ങളും അടക്കം 500 ഓളം അംഗങ്ങളുടെ നിറഞ്ഞ പങ്കാളിത്തത്തോടെ നടന്ന പരിപാടിയിൽ സിഇഒ നൗഫൽ അടാട്ടിൽ മുഖ്യാതിഥി ആയിരുന്നു. ജിഎം ഷഫീലിന്റെ നേതൃത്വത്തിൽ ആരംഭിച്ച പരിപാടിയിൽ അംഗങ്ങളുടെ കലാപരിപാടികളും വിവിധ തരത്തിലുള്ള ഗെയിമുകളും ഉണ്ടായിരുന്നു. പുതുവർഷത്തെ വരവേറ്റ് ആശംസകൾ നേർന്ന് കൊണ്ട് അൽറബീഹ് മെഡിക്കൽ സെന്ററിൽ ഒരു വർഷം പൂർത്തിയാക്കിയ മുഴുവൻ സ്റ്റാഫുകളെയും സിഇഒ നൗഫൽ അടാട്ടിൽ ആദരിച്ചു.
മനാമ: ബാങ്കിങ് ഫിൻടെക് മേഖലയിലെ പുതിയ പ്രവണതകൾ സംബന്ധിച്ചുള്ള അന്വേഷണങ്ങളുടെ ഭാഗമായി ബഹ്‌റൈൻ ഫിൻടെക് സമ്മേളനം ഫെബ്രുവരി 14, 15 തീയതികളിൽ നടക്കും. നിരവധി വിദഗ്ധർ ഉച്ചകോടിയിൽ പങ്കെടുക്കും. കറൻസിരഹിത സമൂഹമായി മാറുന്നതിനുള്ള ബഹ്‌റൈൻ വിഷൻ 2030 ലക്ഷ്യം കണ്ടെത്തുന്നതിനുള്ള അവസരമായാണ് പരിപാടി വിഭാവനം ചെയ്തിരിക്കുന്നത്. ലോകമെമ്പാടുമുള്ള ഫിൻടെക് വിദഗ്ധർ, സെൻട്രൽ ബാങ്ക് ഉദ്യോഗസ്ഥർ, എഫ്.എസ്.ഐ വിദഗ്ധർ, റെഗുലേറ്റർമാർ, നയരൂപകർത്താക്കൾ, സാങ്കേതിക വിദഗ്ധർ, സംരംഭകർ, നിക്ഷേപകർ, അക്കാദമിക് വിദഗ്ധർ എന്നിവർ സംവദിക്കും. ഇവന്റുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് https://fintech.traiconevents.com/bh/സന്ദർശിക്കുക.
മനാമ: ഹൃസ്വ സന്ദർശനത്തിനായി ബഹ്‌റൈനിൽ എത്തിച്ചേർന്ന ആലപ്പുഴ പ്രവാസി അസോസിയേഷൻ രക്ഷാധികാരി ബംഗ്ലാവിൽ ഷെറീഫിന് പ്രവാസി അസോസിയേഷൻ സ്വീകരണം നൽകി. ജുഫെയർ ഇംപീരിയൽ കോംപ്ലക്സിൽ ചേർന്ന സ്വീകരണ സമ്മേളനത്തിൽ അസോസിയേഷൻ പ്രസിഡന്റ അനില്‍ കായംകുളം അധ്യക്ഷത വഹിച്ചു. സ്വീകരണ സമ്മേളനത്തിൽ സാം കാവാലം,അനീഷ് മാളികമുക്ക്, ശ്രീജിത്ത് ആലപ്പുഴ, ജയ്സൺ കൂടംപള്ളത്ത് എന്നിവർ അനുമോദന പ്രസംഗം നടത്തി. സംഘടന നൽകിയ ഹൃദ്യമായ സ്വീകരണത്തിന് ബംഗ്ലാവിൽ ഷെറീഫ് നന്ദി പ്രകാശിപ്പിച്ചു.
മനാമ: ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ മനാമ ഏരിയയുടെ 2023 – 2024 കാലയളവിലേക്കുള്ള വനിതാ വിഭാഗത്തിന് പുതിയ നേതൃത്വം നിലവിൽ വന്നു. ഏരിയ ഓർഗനൈസർ ആയി ഫസീല ഹാരിസിനെയും, സെക്രട്ടറി ആയി സൽമാ സജീബിനെയും തെരഞ്ഞെടുത്തു. മെഹറ മൊയ്തീൻ, നദീറ ഷാജി എന്നിവർ അസിസ്റ്റന്റ് ഓർഗനൈസർമാരും അസ്റ അബ്ദുല്ല അസിസ്റ്റൻറ് സെക്രട്ടറിയുമാണ്. ബുഷ്റ ഹമീദ് , ഷഹീന നൗമൽ, നസീമ മുഹ് യുദ്ദീൻ എന്നിവർ ആണ് മറ്റ് ഏരിയാ സമിതി അംഗങ്ങൾ. മനാമ ഏരിയക്ക് കീഴിലുള്ള, വനിത യൂണിറ്റുകളുടെ തെരഞ്ഞെടുപ്പും ഇതോടൊപ്പം നടന്നു. ഗുദൈബിയ യൂണിറ്റ് – സൈഫുന്നിസ (പ്രസിഡൻറ്), ജസീന അഷ്റഫ് (സെക്രട്ടറി), ഷാഹിദ സിയാദ് ( വൈസ് പ്രസിഡന്റ്), നസീമ ജാഫർ ( ജോയിന്റ് സെക്രട്ടറി). മനാമ യൂണിറ്റ് – ബുഷ്റ(പ്രസിഡൻറ്), ഷഹല ത്വാലിബ്(സെക്രട്ടറി ), ഫർസാന സുബൈർ (വൈസ് പ്രസിഡന്റ് ), ഷഹീന നൗമൽ ( ജോയിന്റ് സെക്രട്ടറി). സിഞ്ച് യൂണിറ്റ് – മെഹ്റ മൊയ്തീൻ(പ്രസിഡൻറ്), സുആദ…
മനാമ: 91-മത് ശിവഗിരി തീർത്ഥാടന സമാപനവും ആലുവ അദ്വൈതാശ്രമത്തിൽ നടക്കുന്ന സർവ്വമത സമ്മേളനത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെയും ഭാഗമായി ബഹറിൻ ശ്രീനാരായണ കൾച്ചറൽ സൊസൈറ്റിയിൽ നടന്ന മതസൗഹാർദ്ദ സമ്മേളനം വളരെ ശ്രദ്ധേയമായി. ശ്രീനാരായണ ഗുരുദേവന്റെ ഏകലോക സിദ്ധാന്തത്തിന്റെ പ്രസക്തി ഊട്ടി ഉറപ്പിക്കുന്നതിന്റെയും പല മതസാരവും ഏകമെന്ന ഗുരുവരുളിന്റെ നേർസാക്ഷ്യവുമായി എസ്.എൻ.സി.എസ് -ൽ നടന്ന സർവ്വമത സമ്മേളനത്തിന്റെ അന്തസത്ത. ചെയർമാൻ സുനീഷ് സുശീലന്റെ അധ്യക്ഷതയിൽ, നിലവിളക്ക് കൊളുത്തി ഉദ്ഘാടനം നിർവഹിച്ച പ്രസ്തുത സമ്മേളനത്തിൽ മുഖ്യ പ്രഭാഷണങ്ങൾ നടത്തിയത് റവ: ഫാദർ ജോർജ് സണ്ണി (സെന്റ് ഗ്രിഗോറിയസ് ചർച്ച് വികാരി), ഷംസുദ്ദീൻ വെള്ളികുളങ്ങര (KMCC ബഹ്‌റൈൻ വൈസ് പ്രസിഡന്റ്), അന്തരംഗ ചൈതന്യദാസ് പ്രഭു (ISKCON), അജിത പ്രകാശ് (SNCS) എന്നിവരാണ്. എസ്.എൻ.സി.എസ് ജനറൽ സെക്രട്ടറി വി. ആർ. സജീവൻ സ്വാഗത പ്രസംഗം നടത്തിയ സമ്മേളനത്തിൽ സോവിച്ചൻ ചെന്നാട്ടുശ്ശേരി ആശംസകൾ അർപ്പിച്ച് സംസാരിച്ചു. വൈസർ ചെയർമാൻ സന്തോഷ് ബാബു നന്ദി രേഖപ്പെടുത്തി. എസ്.എൻ.സി.എസ്-ന്റെ നേതൃത്വത്തിൽ ശിവഗിരി തീർത്ഥാടനം…
തിരുവനന്തപുരം: സംസ്ഥാനത്തെ പ്രതിസന്ധിയിലാക്കി വീണ്ടും കേന്ദ്ര സര്‍ക്കാര്‍. അവസാനപാദ കടമെടുപ്പ് പരിധിയില്‍ 5600 കോടി രൂപ കേന്ദ്രം വെട്ടിച്ചുരുക്കി. ഇതോടെ ക്ഷേമ പെന്‍ഷന്‍ വിതരണമടക്കമുള്ള വര്‍ഷാന്ത്യ ചെലവുകളിലും വലിയ പ്രതിസന്ധിയായിരിക്കും സര്‍ക്കാര്‍ നേരിടേണ്ടിവരുക. സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കം മുതല്‍ ഡിസംബര്‍ വരെ മൂന്ന് പാദങ്ങളിലെ തുക ഒരുമിച്ചും, ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള തുക പിന്നീടും എന്ന നിലയിലാണ് കടമെടുപ്പിന് കേന്ദ്രം അനുമതി നല്‍കുന്നത്. ഈ വര്‍ഷം ആകെ 45,689.61 കോടി കേരളത്തിന് കടമെടുക്കാമെന്നായിരുന്നു കേന്ദ്രത്തിന്റെ കണക്ക്. ഡിസംബര്‍ വരെ പൊതു വിപണിയില്‍നിന്ന് 23,852 കോടി രൂപ സമാഹരിക്കാന്‍ കേന്ദ്രത്തിന്റെ അനുമതിയും കിട്ടിയിരുന്നു. അവസാന പാദത്തില്‍ കേരളം 7437.61 കോടിയാണ് കേന്ദ്രത്തോടെ ആവശ്യപ്പെട്ടത്. എന്നാല്‍, 1838 കോടി മാത്രമാണ് കേന്ദ്രം അനുവദിച്ചത്. പിഎഫും ട്രഷറി നിക്ഷേപങ്ങളും അടങ്ങുന്ന പബ്ലിക്ക് അക്കൗണ്ടിലെ പണം സംസ്ഥാനത്തിന്റെ കടപരിധിയില്‍ ഉള്‍പ്പെടുത്തിയതിനൊപ്പം തൊട്ട് തലേ വര്‍ഷത്തെ കണക്ക് നോക്കി കടപരിധി നിശ്ചയിക്കുന്നതിന് പകരം മൂന്ന് വര്‍ഷത്തെ ശരാശരി…
നെയ്‌റോബി: വിസ രഹിത പ്രവേശന പദ്ധതിയിൽ ലളിതമായ പ്രവേശന സംവിധാനത്തിന് കീഴിൽ എത്തിയ വിദേശ വിനോദസഞ്ചാരികളുടെ ആദ്യ ബാച്ചിനെ സ്വാഗതം ചെയ്ത് ആഫ്രിക്കൻ രാജ്യമായ കെനിയ. ദേശീയത പരിഗണിക്കാതെ കെനിയയിലേക്കുള്ള എല്ലാ യാത്രക്കാർക്കും വിസ ആവശ്യകതകൾ ഒഴിവാക്കുമെന്ന് അധികൃതർ അറിയിച്ചു. വരും ദിവസങ്ങളിൽ കൂടുതൽ പേർ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായും സർക്കാരിന്റെ ഇമിഗ്രേഷൻ സേവന വകുപ്പ് അറിയിച്ചു. എത്യോപ്യയുടെ തലസ്ഥാനമായ അഡിസ് അബാബയിൽ നിന്ന് നെയ്റോബിലേക്ക് വിമാനമാർഗ്ഗമാണ് സഞ്ചാരികൾ എത്തിയത്. വിസ നടപടികൾ യാതൊന്നും ഇല്ലെങ്കിലും, ഡിജിറ്റൽ പ്ലാറ്റ്ഫോം വഴിയുള്ള രജിസ്ട്രേഷൻ നിർബന്ധമായും പൂർത്തിയാക്കേണ്ടതുണ്ട്. വിനോദസഞ്ചാര മേഖലയിലെ പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമായാണ് ലോകമെമ്പാടുമുള്ള സഞ്ചാരികൾക്ക് കെനിയ വിസ രഹിത പ്രവേശനം അനുവദിച്ചത്. പുതിയ പ്രഖ്യാപനത്തിന് പിന്നാലെ, കെനിയയിലെ വൈൽഡ് ലൈഫ് സഫാരി ബുക്കിംഗ്, ഹോട്ടൽ ബുക്കിംഗ്, റിസോർട്ട് ബുക്കിംഗ് എന്നിവ കുത്തനെ ഉയർന്നിട്ടുണ്ട്. വരും ദിവസങ്ങളിലും കൂടുതൽ സഞ്ചാരികൾ രാജ്യത്തേക്ക് എത്തുമെന്നാണ് വിലയിരുത്തൽ. വരും ദിവസങ്ങളിൽ കൂടുതൽ പേർ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായും സർക്കാരിന്റെ ഇമിഗ്രേഷൻ…
അയോദ്ധ്യയിലെ മഹര്‍ഷി വാല്‍മീകി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുള്ള അടുത്ത ആഴ്ച മുതല്‍
ലക്‌നൗ: അയോദ്ധ്യയിലെ മഹര്‍ഷി വാല്‍മീകി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുള്ള പതിവ് സര്‍വീസുകള്‍ ഒരാഴ്ചയ്ക്കുള്ളില്‍ ആരംഭിക്കുമെന്ന് വൃത്തങ്ങള്‍. വിമാനങ്ങളുടെ എണ്ണത്തിലും വര്‍ദ്ധനയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് വിമാനക്കമ്പനികള്‍ കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കാനൊരുങ്ങുകയാണ്. നിലവില്‍ 180 പേര്‍ക്ക് യാത്ര ചെയ്യാവുന്ന ഇന്‍ഡിഗോ വിമാനമാണ് സര്‍വീസ് നടത്തുന്നത്. ഡല്‍ഹിയിലേക്കും തിരിച്ച് അയോദ്ധ്യയിലേക്കുമാണ് സര്‍വീസ് നടത്തുന്നത്. രണ്ട് നോണ്‍- ഷെഡ്യൂള്‍ഡ് വിമാനങ്ങളും ഡല്‍ഹിക്ക് സര്‍വീസ് നടത്തുന്നു. ഇന്‍ഡിഗോയുടെ ഒരു വാണിജ്യ വിമാനവും സര്‍വീസ് നടത്തുന്നുണ്ട്. ജനുവരി പത്തിന് ശേഷം ഡല്‍ഹി, മുംബൈ, അഹമ്മദാബാദ് എന്നിവിടങ്ങളില്‍ നിന്ന് വിമാന സര്‍വീസുകള്‍ ഉണ്ടാകുമെന്ന് രണ്ട് എയര്‍ലൈനുകളും ഇതിനകം തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. കൂടുതല്‍ വിമാനക്കമ്പനികള്‍ പതിവ് സര്‍വീസുകള്‍ ആരംഭിക്കുമെന്ന് എയര്‍പോര്‍ട്ട് അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ (എജിഎം) വിനോദ് കുമാര്‍ പറഞ്ഞു.