- കെ-റെയിൽ എന്ന പേരിൽ പിടിവാശിയില്ല, പക്ഷേ അതിവേഗ റെയിൽപാത വേണമെന്ന നിലപാടിൽ സർക്കാർ
- ബഹ്റൈന്‍ വസന്തോത്സവം സമാപിച്ചു
- കഴിഞ്ഞ വര്‍ഷം ബഹ്റൈനില്‍ പരിശോധിച്ചത് 4,92,000 ടണ്‍ ഭക്ഷ്യവസ്തുക്കള്‍
- വാഹനാപകടത്തില്‍ പരിക്കേറ്റ സ്ത്രീക്ക് 9,000 ദിനാര്‍ നഷ്ടപരിഹാരം
- ബഹ്റൈന്‍ വ്യവസായ മന്ത്രാലയം ഇന്‍ഡസ്ട്രിയല്‍ പ്ലോട്ട് സര്‍വേ സേവനം വികസിപ്പിച്ചു
- അതിജീവനത്തിന്റെ കരുത്തുമായി ‘പോരാട്ടമാണ് കഥ’
- ശബരിമല സ്വർണക്കൊള്ള; ‘ശ്രീകുമാറിനെതിരെ തെളിവുകൾ ഹാജരാക്കാൻ എസ്ഐടിക്കായില്ല’; ജാമ്യ ഉത്തരവ് പുറത്ത്
- ബഹ്റൈനില്‍ ചെമ്മീന്‍ പിടുത്ത നിരോധനം ഞായറാഴ്ച മുതല്‍
Author: News Desk
മഹിളാ കോൺഗ്രസ് നേതാവിനും ഭർത്താവിനുമെതിരെ ആലുവ പെൺകുട്ടിയുടെ നഷ്ടപരിഹാരത്തുക തട്ടിയെടുത്തെന്ന് ആരോപണം
കൊച്ചി: ആലുവയിൽ കൊല്ലപ്പെട്ട അഞ്ചു വയസ്സുകാരിയുടെ കുടുംബത്തിന് സർക്കാർ നൽകിയ നഷ്ടപരിഹാരത്തുക തട്ടിയെടുത്തെന്ന് ആരോപണം. സർക്കാർ നൽകിയ 1.20 ലക്ഷം രൂപയാണ് മഹിള കോൺഗ്രസ് നേതാവും ഭർത്താവും തട്ടിയെടുത്തത്. നേതാവിനും ഭർത്താവിനുമെതിരെ പരാതി നൽകുമെന്ന് പെൺകുട്ടിയുടെ കുടുംബം അറിയിച്ചു. പല ആവശ്യങ്ങൾ പറഞ്ഞ് ഇവർ 1,20,000 രൂപ തട്ടിയെടുത്തെന്നും സംഭവം വിവാദമായപ്പോൾ 70,000 രൂപ തിരികെ നൽകിയെന്നും പെൺകുട്ടിയുടെ കുടുംബം പറയുന്നു. ബാക്കി തുക ഡിസംബർ 20നകം കൊടുക്കാമെന്ന് ഉറപ്പു പറഞ്ഞിട്ടുണ്ടെന്നും ഇവർ പറഞ്ഞു. പെൺകുട്ടിയുടെ കുടുബം വളരെ മോശം സാഹചര്യത്തിലാണ് താമസിച്ചിരുന്നത്. അവിടെനിന്ന് അൻവർ സാദത്ത് എംഎൽഎ ഇടപെട്ടാണ് അവരെ വാടകവീട്ടിലേക്ക് മാറ്റി പാർപ്പിച്ചത്. ആരോപണ വിധേയനായ വ്യക്തിയോട് തൽക്കാലം അഡ്വാൻസ് തുക നൽകാനും പിന്നീട് താൻ അത് തരാമെന്നുമാണ് എംഎൽഎ പറഞ്ഞത്. എന്നാൽ ആരോപണവിധേയൻ പെൺകുട്ടിയുടെ കുടുംബത്തെ സമീപിക്കുകയും അവരിൽനിന്ന് 20,000 രൂപ അഡ്വാൻസ് നൽകാൻ വേണമെന്ന് പറഞ്ഞ് വാങ്ങിച്ചു. പിന്നീട് എംഎൽഎ ഈ തുക ആരോപണവിധേയനു നൽകിയെങ്കിലും…
മനാമ: പലസ്തീൻ ജനതയെ സഹായിക്കാൻ മാനുഷിക സഹായ കാമ്പെയ്‌ൻ ആരംഭിച്ച മേഖലയിലെ ആദ്യത്തെ രാജ്യങ്ങളിലൊന്നാണ് ബഹ്‌റൈൻ. അതിനായി സംഭാവനകൾ ശേഖരിക്കുന്നതിനായി ഔദ്യോഗിക ടെലിവിഷനിൽ വലിയ തോതിലുള്ള ജനകീയ കാമ്പയിൻ ആരംഭിച്ച ആദ്യ രാജ്യങ്ങളിൽ ഒന്നാണിത്. റോയൽ ഹ്യൂമാനിറ്റേറിയൻ ഫൗണ്ടേഷന്റെ നേതൃത്വത്തിലാണ് ബഹ്‌റൈൻ ദുരിതാശ്വാസ ട്രക്കുകൾ അയക്കുന്നത്. ഷെയ്ഖ് നാസർ ബിൻ ഹമദ് അൽ ഖലീഫയുടെ രക്ഷാകർതൃത്വത്തിലാണ് മാനുഷിക സഹായം അയക്കുന്നത്. ബഹ്‌റൈൻ റിലീഫ് ട്രക്കുകളിൽ ടൺ കണക്കിന് മെഡിക്കൽ, ദുരിതാശ്വാസ, ഭക്ഷ്യ വിതരണങ്ങളാണ് ഗാസയിലേക്ക് അയക്കുന്നത്. ഇത് സഹായഹസ്തം നൽകുന്നതിൽ ബഹ്‌റൈന്റെ സജീവമായ പങ്ക് പ്രതിഫലിപ്പിക്കുന്നു.
ബഹ്‌റൈന്റെ സാമ്പത്തിക വളർച്ചയ്ക്കും വികസനത്തിനും റിയൽ എസ്റ്റേറ്റ് മേഖല നിർണായകം: റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി സിഇഒ
മനാമ: ബഹ്‌റൈന്റെ സാമ്പത്തിക വളർച്ചയ്ക്കും വികസനത്തിനും റിയൽ എസ്റ്റേറ്റ് മേഖല നിർണായകമാണെന്ന് റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി (RERA) ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ഷെയ്ഖ് മുഹമ്മദ് ബിൻ ഖലീഫ അൽ ഖലീഫ പറഞ്ഞു. രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ പരിചരണത്തിന്റെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ തുടർനടപടികളുടെയും ഫലമായാണ് ഈ നേട്ടങ്ങൾ കൈവരിച്ചത്. സഖീറിലെ എക്‌സിബിഷൻ വേൾഡ് ബഹ്‌റൈനിൽ നടക്കുന്ന സിറ്റിസ്‌കേപ്പ് ബഹ്‌റൈൻ 2023-ന്റെ രണ്ടാം പതിപ്പ് റിയൽ എസ്റ്റേറ്റ് മേഖലയിൽ ബഹ്‌റൈനിന്റെ മത്സര സാധ്യതകൾ വർധിപ്പിക്കാനും മേഖലയിലെ സുപ്രധാന നിക്ഷേപ കേന്ദ്രമാക്കി മാറ്റാനുമാണ് ലക്ഷ്യമിടുന്നത്. സർക്കാർ ഏജൻസികളുടെയും പ്രമുഖ സ്വകാര്യ മേഖലയിലെ ഡെവലപ്പർമാരുടെയും പങ്കാളിത്തത്തോടെ 8 ബില്യൺ ഡോളറിലധികം മൂല്യമുള്ള 58 റിയൽ എസ്റ്റേറ്റ് പ്രോജക്ടുകൾ ആണ് പ്രദർശനത്തിൽ ഉള്ളത്.
മനാമ: ബഹ്‌റൈനിലെ അദ്‌ലിയ ഏരിയയിലെ ഒരു സ്റ്റോറിൽ നിന്നും പണം മോഷ്ടിച്ച മൂന്ന് ഏഷ്യൻ വംശജരെ അറസ്റ്റ് ചെയ്തു. ഹൂറ പോലീസ് സ്‌റ്റേഷനിൽ നിന്ന് പബ്ലിക് പ്രോസിക്യൂഷന് ഇതു സംബന്ധിച്ച റിപ്പോർട്ട് ലഭിച്ചതായി കാപിറ്റൽ ഗവർണറേറ്റിലെ ചീഫ് പ്രോസിക്യൂട്ടർ അറിയിച്ചു. ഇവർ നിരവധി മോഷണ കേസുകളിൽ ഉൾപ്പെട്ടതായും കണ്ടെത്തിയിട്ടുണ്ട്. പബ്ലിക് പ്രോസിക്യൂഷൻ അന്വേഷണ നടപടിക്രമങ്ങൾ ആരംഭിക്കുകയും കുറ്റകൃത്യത്തിൽ പങ്കാളിയാണെന്ന് കാണിച്ച് ഒളിവിൽപ്പോയ പ്രതിക്ക് അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയും ചെയ്തു. പിടിയിലായവരെ നിയമനടപടികൾ പൂർത്തീകരിച്ചു ക്രിമിനൽ വിചാരണയ്ക്ക് റഫർ ചെയ്യും.
ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത: മുന്നറിയിപ്പ് നൽകി ബഹ്‌റൈൻ കാലാവസ്ഥാ ഡയറക്ടറേറ്റ്
മനാമ: വ്യാഴാഴ്ചയും (നവംബർ 16) വെള്ളിയാഴ്ചയും (നവംബർ 17) ശക്തമായ കാറ്റിനൊപ്പം ഇടിമിന്നലോട് കൂടിയ അസ്ഥിരമായ കാലാവസ്ഥയാണ് ബഹ്‌റൈൻ കാലാവസ്ഥാ ഡയറക്ടറേറ്റ് പ്രവചിക്കുന്നത്. ഉയരുന്ന പൊടിപടലങ്ങളും കടൽ തിരമാലകളും ബഹ്‌റൈനെയും ബാധിക്കും. ജനങ്ങൾ ജാഗ്രത പാലിക്കാനും കടൽ പ്രവർത്തനങ്ങൾ ഒഴിവാക്കാനും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
മനാമ: ബഹ്‌റൈനിലെ പൊതു നിര ത്തിൽ വച്ച് ബലം പ്രയോഗിച്ച് വാലറ്റും മൊബൈൽ ഫോണും മോഷ്ടിച്ച കേസിൽ ഒന്നാം ഹൈ ക്രിമിനൽ കോടതി മൂന്ന് പേർക്ക് 7 വർഷത്തെ തടവ് ശിക്ഷ വിധിച്ചു. രണ്ട് ബഹ്‌റൈനികളും ഒരു അറബ് വംശജനുമാണ് പ്രതികൾ. ശിക്ഷ അനുഭവിച്ചതിന് ശേഷം അറബ് പ്രതിയെ രാജ്യത്ത് നിന്ന് നാടുകടത്താനും കോടതി ഉത്തരവിട്ടു. നമ്പർ പ്ലേറ്റ് മറച്ച കാറിൽ എത്തിയ മൂന്നു പ്രതികളും ഏഷ്യൻ പൗരൻമാരായ രണ്ടുപേരുടെ പക്കൽ നിന്നും ബലമായി അവരുടെ വാലറ്റും മൊബൈൽ ഫോണും മോഷ്ടിച്ച ശേഷം കടന്നു കളയുകയായിരുന്നു. ബന്ധപ്പെട്ട അതോറിറ്റി സംഭവത്തെക്കുറിച്ച് രഹസ്യാന്വേഷണം നടത്തുകയും മൂന്നു പേരെയും പിടികൂടുകയുമായിരുന്നു.
ലഹരിമരുന്ന് വാങ്ങാൻ പൂട്ടിക്കിടന്ന വീട് കുത്തിപ്പൊളിച്ച് മോഷണം: പിന്നിൽ പത്തംഗ സംഘം, മൂന്ന് പേർ പിടിയിൽ
തൃശൂർ: പൂട്ടിക്കിടന്ന വീട് കുത്തിപ്പൊളിച്ച് മോഷണം നടത്തിയ യുവാക്കൾ അറസ്റ്റിൽ. അഴീക്കോട് അയ്യാരില്‍ അഹമ്മദ് ഹാബില്‍, പൊടിയന്‍ ബസാര്‍ ചെമ്പനെഴത്തു സൂര്യ, മേത്തല ഉണ്ടേക്കടവ് പെരിങ്ങാട്ട് പ്രണവ് എന്നിവരാണ് അറസ്റ്റിലായത്. പൂട്ടിക്കിടന്ന വീട് കുത്തിപ്പൊളിച്ച് വിലകൂടിയ വാച്ചുകളും വീട്ടുപകരണങ്ങളും കാറിന്റെ ബാറ്ററിയും മോഷ്ടിക്കുകയായിരുന്നു. തൃശൂർ ശൃംഗപുരത്ത് ഭാഗ്യലക്ഷ്മിയുടെ വീട്ടിലാണ് മോഷണം നടന്നത്. രണ്ട് മാസമായി വീട് പൂട്ടിക്കിടക്കുകയായിരുന്നു. മോഷണം ചെയ്തെടുത്ത മുതലുകള്‍ പലപ്പോഴായി വിറ്റശേഷം കിട്ടിയ പണം ലഹരി വസ്തുക്കള്‍ വാങ്ങുന്നതിനും മറ്റുമായാണ് ഇവര്‍ ഉപയോഗിച്ചിരുന്നത്. പത്തോളം പേരുടെ സംഘമാണ് മോഷണത്തിനു പിന്നിലെന്ന് പൊലീസ് പറഞ്ഞു. പ്രതികളായ മറ്റുള്ളവർക്ക് വേണ്ടി അന്വേഷണം ഊർജിതമാണെന്നും കൊടുങ്ങല്ലൂര്‍ പൊലീസ് അറിയിച്ചു. വിദേശത്തുള്ള വീട്ടുടമയുടെ ബന്ധുവിന്റെ പരാതിയില്‍ കൊടുങ്ങല്ലൂര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിവരവെയാണ് പ്രതികള്‍ അറസ്റ്റിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു. അറസ്റ്റ് ചെയ്യപ്പെട്ട പ്രതികള്‍ മുമ്പും പല സ്റ്റേഷനുകളിലെയും മോഷണ കേസുകളില്‍ പ്രതികളാണ്. സംഘത്തിലെ മറ്റ് അംഗങ്ങളെ കുറിച്ച്…
പ്രേക്ഷക പ്രശംസയും നിരൂപക പ്രശംസയും നേടി തിയേറ്ററിൽ പ്രദർശന വിജയം നേടി രണ്ടാം വാരത്തിലേക്ക് മുന്നേറുന്ന വേല ചിത്രത്തിന്റെ വിജയാഘോഷം മെഗാസ്റ്റാർ മമ്മൂട്ടിയോടൊപ്പം ആഘോഷിച്ച് അണിയറപ്രവർത്തകർ. മമ്മൂട്ടിയുടെ ടർബോ ലൊക്കേഷനിൽ വേലയുടെ സംവിധായകൻ ശ്യാം ശശി, തിരക്കഥാകൃത്ത് എം.സജാസ്,വേലയിലെ പ്രധാന വേഷത്തിലെത്തിയ സിദ്ധാർഥ് ഭരതൻ,ചിത്രത്തിന്റെ പ്രൊഡ്യൂസർ എസ്. ജോർജ് ഒപ്പം ചിത്രത്തിലെ മറ്റു അണിയറപ്രവർത്തകർ എന്നിവർ വേലയുടെ വിജയത്തിന്റെ ഭാഗമായി മമ്മൂട്ടിയോടോപ്പം കേക്ക് മുറിച്ച് മധുരം പങ്കിട്ടു. വേലയുടെ വിജയത്തിൽ മമ്മൂട്ടിയും അണിയറപ്രവർത്തകരെ അഭിനന്ദിച്ചു. ഷെയിൻ നിഗം, സണ്ണി വെയ്ൻ, സിദ്ധാർഥ് ഭരതൻ, അതിഥി ബാലൻ എന്നിവർ പ്രധാന കഥാപാത്രത്തിലെത്തുന്ന വേല കേരളത്തിനകത്തും വിദേശത്തും മികച്ച പ്രേക്ഷക അഭിപ്രായങ്ങളുമായി മുന്നേറുകയാണ്. ദുൽഖർ സൽമാന്റെ വേഫേറെർ ഫിലിംസ് ആണ് കേരളത്തിൽ ചിത്രം തിയേറ്ററുകളിൽ എത്തിക്കുന്നത്.ഓരോ കഥാപാത്രങ്ങളുടെയും ഗംഭീര അഭിനയ പ്രകടനങ്ങളും സാം സി എസ്സ് ഒരുക്കിയ ഗംഭീര സംഗീതവും വേലയെ കൂടുതൽ മികച്ചതാക്കുന്നു. സിൻ സിൽ സെല്ലുലോയിഡിന്റെ ബാനറിൽ എസ്. ജോർജാണ് ചിത്രം…
ലോകകപ്പിലെ മോശം പ്രകടനത്തിനു പിന്നാലെ പാകിസ്ഥാൻ ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ് ബാബർ അസം. ക്രിക്കറ്റിലെ മൂന്ന് ഫോർമാറ്റിലേയും ക്യാപ്റ്റൻ സ്ഥാനത്തു നിന്ന് പിൻവാങ്ങുന്നതായി അസം അറിയിച്ചു. ലോകകപ്പിൽ സെമി കാണാതെയായിരുന്നു പാക് ടീമിന്റെ മടക്കം. ഇതിനെതുടർന്ന് വൻ വിമർശനമാണ് ക്യാപ്റ്റനായ ബാബർ അസം നേരിട്ടത്. കഠിനമായ തീരുമാനമാണെങ്കിലും സ്ഥാനമൊഴിയാൻ ശരിയായ സമയം ഇതാണെന്ന് സോഷ്യൽമീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ അസം കുറിച്ചു. “2019 ൽ പാക് ടീമിന്റെ ക്യാപ്റ്റനായി ചുമതലയേറ്റതിനു ശേഷം ക്രീസിനകത്തും പുറത്തും പല ഉയർച്ചകളും താഴ്ച്ചകളും നേരിട്ടിട്ടുണ്ട്. എന്നാൽ എപ്പോഴും പാക്കിസ്ഥാന്റെ അഭിമാനം ഉയർത്തിപ്പിടിക്കാനായിരുന്നു ലക്ഷ്യം. ടെസ്റ്റ് ക്രിക്കറ്റിൽ ടീമിന് ഒന്നാം റാങ്ക് നേടാനായത് ടീം അംഗങ്ങളുടേയും പരിശീലകരുടേയും മാനേജ്മെന്റിന്റേയും കൂട്ടായ ശ്രമഫലമായാണ്. അതിനൊപ്പം ആരാധകരുടെ നിരന്തരമായ പിന്തുണയ്ക്കും നന്ദി പറയുന്നു. നായക സ്ഥാനത്തു നിന്ന് മാറി നില്ക്കാനുള്ള തീരുമാനം കഠിനമേറിയതാണെങ്കിലും അതിനുള്ള ശരിയായ സമയം ഇതാണെന്ന് തോന്നുന്നു. ക്രിക്കറ്റിലെ എല്ലാ ഫോർമാറ്റിലും പാകിസ്ഥാനു വേണ്ടിയുള്ള തന്റെ പ്രകടനം തുടരും.…
ശബരിമലയിൽ കെട്ടിക്കിടക്കുന്ന 6.65 ലക്ഷം ടിന്‍ അരവണ നീക്കംചെയ്യാന്‍ സമയമെടുക്കും. കെട്ടിക്കിടക്കുന്ന അരവണ നശിപ്പിക്കാന്‍ താത്പര്യപത്രം ക്ഷണിക്കും. സ്വകാര്യ വളം കമ്പനികളും പരിഗണനയിലുണ്ട്. വനത്തിൽ നശിപ്പിക്കാനാകില്ലെന്ന് വനം വകുപ്പ് ഉന്നതലയോഗത്തില്‍ നിലപാടെടുത്തു. ദേവസ്വം മന്ത്രിയുടെ അനുമതി തേടിയ ശേഷമാകും നീക്കം.
