- ഒഐസിസി കോഴിക്കോട് ഫെസ്റ്റ്: ഏകദിന ക്രിക്കറ്റ് ടൂർണമെന്റ് ജനുവരി 2ന്
- 300 സിസി അഡ്വഞ്ചര്‍ ടൂറിങ് ബൈക്ക് ഗുരുവായൂരപ്പന് സ്വന്തം!, ടിവിഎസിന്റെ ടിവിഎസ് അപ്പാച്ചെ ആര്‍ടി എക്സ് സമര്‍പ്പിച്ച് ടിവിഎസ് സിഇഒ
- അടുത്ത പോര് ബസ്സിനെച്ചൊല്ലി, ഇ ബസ് നഗരത്തിനുള്ളില്‍ മതിയെന്ന് മേയര്‍, പറ്റില്ലെന്ന് കെഎസ്ആര്‍ടിസി
- ‘ടിപി കേസ് പ്രതികള്‍ക്ക് മാത്രം എന്താണ് ഇത്ര പ്രത്യേകത; പരോളിനെ കുറിച്ച് അന്വേഷിക്കണം’; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി
- ആലുവയിൽ ആക്രിക്കടയിൽ വൻ തീപിടുത്തം; കാറ്റ് വീശിയതോടെ തീ ആളിപ്പടര്‍ന്നു, ഫയര്‍ഫോഴ്സെത്തി നിയന്ത്രണ വിധേയമാക്കി
- വാഹനാപകടത്തില്‍ പരിക്കേറ്റ കാല്‍നട യാത്രക്കാരന് 25,097 ദിനാര്‍ നഷ്ടപരിഹാരം നല്കാന് വിധി
- പുടിന്റെ വസതിക്കു നേരെ ആക്രമണം: ബഹ്റൈന്‍ അപലപിച്ചു
- ജനസംഖ്യ 47 ലക്ഷം; മലപ്പുറം ജില്ല വിഭജിക്കണമെന്ന് കേരള മുസ്ലീം ജമാ അത്ത്
Author: News Desk
കോഴിക്കോട്: കെഎസ്ആർടിസി ബസിൽ പെൺകുട്ടിക്കുനേരെ നഗ്നതാ പ്രദർശനം നടത്തിയെന്ന പരാതിയിൽ അറബി അദ്ധ്യാപകനെ അറസ്റ്റുചെയ്തു. കോഴിക്കോട് കുറുമ്പൊയിൽ പറയരുകണ്ടി ഷാനവാസിനെയാണ് (48) താമരശേരി പൊലീസ് അറസ്റ്റുചെയ്തത്. വയനാട്ടിൽ നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ബസിൽ കഴിഞ്ഞദിവസം വൈകുന്നേരത്തോടെയാണ് സംഭവം.കിനാലൂരിലേക്ക് പോവുകയായിരുന്നു പെൺകുട്ടി. നഗ്നതാ പ്രദർശനം നടന്നയുടനെ ബഹളംവച്ചു. ഇതോടെ മറ്റുയാത്രക്കാർ ഇടപെടുകയായിരുന്നു. തുടർന്ന് ബസ് താമരശേരി പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഇവിടെവച്ച് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയും പോക്‌സോ ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുക്കുകയായിരുന്നു. പൂവമ്പായി എഎം.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അദ്ധ്യാപകനാണ് ഷാനവാസ്.
കോഴിക്കോട്ടെ മാവോയിസ്റ്റ് ഭീഷണി; മുഖ്യമന്ത്രിയടക്കമെത്തുന്ന നവകേരള സദസിന് സുരക്ഷ കൂട്ടിയേക്കും
കോഴിക്കോട് : കോഴിക്കോട് ജില്ലാ കളക്ടര്‍ക്ക് മാവോയിസ്റ്റുകളുടെ പേരില്‍ ഭീഷണിക്കത്ത് ലഭിച്ചതോടെ പരിശോധനകളും സുരക്ഷയും ശക്തമാക്കിയേക്കും. മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ് അടുത്ത ആഴ്ച കോഴിക്കോട്ട് നടക്കാനിരിക്കെ കളക്ടര്‍ക്ക് കിട്ടിയ ഭീഷണിക്കത്ത് അതീവ ഗൗരവത്തോടെയാണ് രഹസ്യാന്വേഷണ വിഭാഗം കാണുന്നത്. ഇന്നലെയാണ് കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗിന് ഭീഷണിക്കത്ത് കിട്ടുന്നത്. സിപിഐ(എം.എല്‍) റെഡ് ഫ്ലാഗ് എന്ന പേരിലാണ് കത്ത്. പിണറായി സര്‍ക്കാറിന്‍റെ വേട്ട തുടര്‍ന്നാല്‍ കൊച്ചിയിലെ പോലെ കോഴിക്കോട്ടും പൊട്ടിക്കും എന്നാണ് കത്തിലെ പ്രധാന ഭീഷണി. കത്ത് കിട്ടിയ കാര്യം കലക്ടറും രഹസ്യാനേഷണ വിഭാഗവും സ്ഥിരീകരിച്ചു. ഭീഷണിക്കത്ത് കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ് സ്പെഷ്യല്‍ ബ്രാഞ്ചിന് കൈമാറി. സ്പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം തുടങ്ങി. മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ് അടുത്താഴ്ച നടക്കാനിരിക്കെ ഭീഷണിക്കത്തിനെ അതീവ ഗൗരവത്തോടെയാണ് അന്വേഷണ ഏജന്‍സികള്‍ കാണുന്നത്. പരിപാടിക്ക് കൂടുതല്‍ സുരക്ഷ ഏര്‍പ്പെടുത്താനും നീക്കമുണ്ട്. കേന്ദ്ര ഏജന്‍സികളും ഭീഷണിക്കത്തിനെ കുറിച്ച് വിവരം ശേഖരിച്ചിട്ടുണ്ട്. മാവോയിസ്റ്റ് കൊറിയല്‍ പ്രവര്‍ത്തകന്‍…
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നവകേരള യാത്രയ്ക്ക് എതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കമ്മ്യൂണിസ്റ്റ് സർക്കാരിന്റെ അന്ത്യയാത്രയാണ് നവകേരള യാത്ര. അതിന്റെ കാലനായി പിണറായി മാറിയിരിക്കുന്നു. സാധാരണ കെ എസ് ആർ ടി സി ബസ് ആണ് പ്രമുഖർ അന്ത്യയാത്രയ്ക്കായി ഉപയോഗിക്കുന്നത് എന്നായിരുന്നു കെ സുരേന്ദ്രൻ്റെ രൂക്ഷപ്രതികരണം. മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്ന യാത്ര ഒരു പ്രഹസനമാണ്. കോടികള്‍ ചെലവഴിച്ച് തിരഞ്ഞെടുപ്പ് പ്രചരണം നടത്തുകയാണ്. വലിയ പിരിവും നടത്തുന്നുണ്ട്. ഓരോ നിയമസഭാ മണ്ഡലത്തിലും 3-4 കോടി വരെ പിരിക്കാനുള്ള ലക്ഷ്യമാണ് കൊടുത്തിരിക്കുന്നത്. ഇതിന്റെ മറവില്‍ തിരഞ്ഞെടുപ്പിന് കാശ് പിരിക്കാനുള്ള ഉദ്ദേശമാണ്. ഉദ്യോഗസ്ഥന്മാരെ ഉപയോഗിച്ച് പിരിവെടുക്കുന്ന സമ്പ്രദായമാണ് കാണുന്നത്. ഏത് നിലയ്ക്ക് നോക്കിയാലും നവകേരള യാത്ര ഒരുപാഴ് യാത്രയാണ്. ജനങ്ങൾക്ക് ദുരിതം മാത്രമാണ് ഈ യാത്ര കൊണ്ട് ഉണ്ടാകാൻ പോകുന്നത്. അതുകൊണ്ട് യാത്രയിൽ നിന്നും മുഖ്യമന്ത്രി പിന്മാറണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.
1 കോടിയുടെ ആഡംബര ബസ് കാരവാനല്ല; നവകേരള സദസ് കഴിഞ്ഞാൽ പൊളിച്ച് കളയില്ല; ബജറ്റ് ടൂറിസത്തിന് ഉപയോഗിക്കും
തിരുവനന്തപുരം: നവകേരള സദസ്സിനായി മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും യാത്ര ചെയ്യാനായി 1 കോടിയുടെ ആഡംബര ബസ് വാങ്ങുന്നതിനെ ന്യായീകരിച്ച് ഗതാഗതമന്ത്രി ആന്‍റണി രാജു രംഗത്ത്.മാധ്യമങ്ങളിൽ വരുന്നതു പോലെ ഒരു ആർഭാടവുമില്ല. അത് കാരവനൊന്നുമല്ല.മുഖ്യമന്ത്രിക്ക് പ്രത്യേക റുമോ ക്യാബിനോ ഒന്നുമില്ല.ബസ് കെഎസ്ആര്‍ടിസിയുടെ ഭാഗമാവുകയാണ്. നവകേരള സദസ് കഴിഞ്ഞാൽ പൊളിച്ചു കളയില്ല.ഇത്തരം ബസുകൾ ആവശ്യപ്പെട്ട് നിരവധി പേർ കെഎസ്ആര്‍ടിസിയെ സമീപിക്കുന്നുണ്ട്.ബസ് ബജറ്റ് ടൂറിസത്തിന് ഉപയോഗിക്കും..നവകേരളത്തിന് വേണ്ടിയല്ല ബസ് വാങ്ങിയത് .ബസ് വാങ്ങാൻ എപ്പോഴും സഹായം നല്‍കുന്നത്. സർക്കാരാണ്.ബസ് രഹസ്യമായി സൂക്ഷിക്കുന്നില്ല. സെക്യൂരിറ്റിയുടെ ഭാഗമായി പൊലിസ് മാറ്റിയതാകാമെന്നും മന്ത്രി പറഞ്ഞു.
നടി രശ്മിക മന്ദാനയുടേതെന്ന പേരിൽ ഡീപ് ഫേക്ക് വീഡിയോ പ്രചരിച്ച സംഭവത്തിന്റെ ചൂടാറുംമുമ്പ് ഇതാ മറ്റൊന്നുകൂടി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുകയാണ്. ബോളിവുഡ് നടി കജോളിന്റെ വീഡിയോയാണ് ഇത്തരത്തിൽ പ്രചരിക്കുന്നത്. ഒരു മലയാളി പേരുള്ള ഇൻസ്റ്റാഗ്രാം പേജിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. കജോൾ വസ്ത്രം മാറുന്നു എന്ന രീതിയിലുള്ള തലക്കെട്ടുകളോടെയാണ് ഒരേ വീഡിയോ വിവിധ സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമുകളിൽ പ്രചരിക്കുന്നത്. പലതിനും ലക്ഷങ്ങളാണ് കാഴ്ചക്കാർ. വിവിധ തലക്കെട്ടുകളിൽ യൂട്യൂബിലും ദൃശ്യങ്ങൾ പ്രചരിക്കുന്നുണ്ട്. വീഡിയോക്ക് പുറമേ നിരവധി സ്ക്രീൻഷോട്ടുകളും പങ്കുവെയ്ക്കപ്പെടുന്നവയിൽ ഉൾപ്പെടുന്നു. കജോളിന്റേതെന്ന വ്യാജേന പ്രചരിക്കുന്ന വീഡിയോ ഡീപ് ഫേക്ക് ആണെന്ന് ഫാക്ട് ചെക്ക് വെബ്സൈറ്റായ ബൂം ലൈവ് റിപ്പോർട്ട് ചെയ്തു. ഒരു സോഷ്യൽ മീഡിയാ ഇൻഫ്ളുവൻസറിന്റെ ദൃശ്യത്തിൽ നടിയുടെ മുഖം കൃത്രിമമായി ചേർക്കുകയായിരുന്നുവെന്നും ബൂം ലൈവ് റിപ്പോർട്ടിലുണ്ട്. ഒരു ടിക് ടോക് അക്കൗണ്ടിലാണ് ഈ വീഡിയോ ഉണ്ടാക്കാനുപയോഗിച്ച യഥാർത്ഥ ദൃശ്യം അപ് ലോഡ് ചെയ്തിരിക്കുന്നത്. ഈ വർഷം ജൂൺ അഞ്ചിനാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തത്.…
കൊച്ചി: ആലുവയില്‍ കൊല്ലപ്പെട്ട അഞ്ചുവയസ്സുകാരിയുടെ കുടുംബത്തിന് ലഭിച്ച സഹായധനം അടിച്ചു മാറ്റിയ സംഭവത്തില്‍, ആരോപണവിധേയയായ കോണ്‍ഗ്രസ് നേതാവിന്റെ ഭര്‍ത്താവ് പണം തിരികെ നല്‍കി. അമ്പതിനായിരം രൂപയാണ് പെണ്‍കുട്ടിയുടെ പിതാവിന് തിരികെ ഏല്‍പ്പിച്ചത്. പണം വാങ്ങിയ കാര്യം പുറത്ത് പറയരുതെന്നും മഹിളാ കോണ്‍ഗ്രസ് നേതാവിന്റെ ഭര്‍ത്താവ് ആവശ്യപ്പെട്ടു. പുറത്തു വന്ന വാര്‍ത്ത കളവാണെന്ന് പറയാനും മുനീര്‍ പെണ്‍കുട്ടിയുടെ പിതാവിനോട് ആവശ്യപ്പെട്ടു. മുനീറും പെണ്‍കുട്ടിയുടെ പിതാവും തമ്മിലുള്ള ടെലഫോണ്‍ സംഭാഷണത്തിന്റെ ഓഡിയോ ക്ലിപ്പ് പുറത്തു വന്നിരുന്നു. പണം തിരികെ കിട്ടിയ സാഹചര്യത്തില്‍ പരാതിയുമായി മുന്നോട്ടു പോകില്ലെന്ന് പെണ്‍കുട്ടിയുടെ പിതാവ് വ്യക്തമാക്കി. ജൂലൈ 28 നാണ് ബിഹാറി കുടുംബത്തിന്റെ അഞ്ചു വയസ്സുകാരിയായ ബാലികയെ കാണാതാകുന്നത്. പിറ്റേന്ന് ആലുവ മാര്‍ക്കറ്റില്‍ നിന്നും കുട്ടിയുടെ മൃതശരീരം കണ്ടെത്തുന്നു. കുട്ടിയെ കാണാതായ സമയത്തു മുതല്‍ കുടുംബത്തെ സഹായിക്കാന്‍ മുന്നില്‍ നിന്നവരാണ് അരോപണ വിധേയരായിട്ടുള്ളത്. ഓഗസ്റ്റ് അഞ്ചു പലതവണയായിട്ടാണ് പല ആവശ്യങ്ങള്‍ പറഞ്ഞ് മുനീര്‍ പെണ്‍കുട്ടിയുടെ പിതാവിന്റെ കയ്യില്‍ നിന്നും 1.20…
ആലപ്പുഴ: ഭാര്യയെ വെട്ടിപരിക്കേല്‍പ്പിച്ച ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്ത നിലയില്‍. ഭാര്യ ജയശ്രീയെ വെട്ടിയ ശേഷം ചെങ്ങന്നൂര്‍ മുളക്കുഴ കിഴക്കേപറമ്പില്‍ ശ്രീജിത്തിനെയാണ് വീട്ടിനുള്ളില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. ശ്രീജിത്ത് മദ്യപിച്ച് വീട്ടില്‍ വഴക്കുണ്ടാക്കുന്നത് പതിവായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. രാവിലെ ഒന്‍പത് മണിക്കാണ് സംഭവം. വെട്ടുകത്തിയെടുത്ത് ശ്രീജിത്ത് ഭാര്യയുടെ തലയ്ക്കും കൈയ്ക്കും വെട്ടുകയായിരുന്നു. തുടര്‍ന്ന് ഭാര്യ നിലവിളിച്ച് കൊണ്ട് അയല്‍വക്കത്തെ വീട്ടിലേക്ക് ഓടിക്കയറി. ഉടന്‍ തന്നെ ജയശ്രീ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പരിക്കേറ്റ ജയശ്രീയെ ആദ്യം ചെങ്ങന്നൂര്‍ താലൂക്ക് ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും മാറ്റി. ഇതിന് തൊട്ടുപിന്നാലെയാണ് ശ്രീജിത്ത് വീട്ടിനകത്ത് കയറി തൂങ്ങിമരിച്ചത് എന്ന് പൊലീസ് പറഞ്ഞു.
തൊടുപുഴ: ക്ഷേമപെന്‍ഷന്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് ഭിക്ഷയാചിച്ച് പ്രതിഷേധിച്ച വയോധികമാര്‍ക്ക് സഹായഹസ്തവുമായി മട്ടാഞ്ചേരിയിലെ വ്യവസായിയായ മുകേഷ് ജെയ്ന്‍. വീട്ടിലെത്തി അരിയും പലചരക്കും സാധനങ്ങളും നല്‍കിയ ശേഷം മുകേഷ് ജെയ്ന്‍ പലചരക്ക് കടയില്‍ മറിയക്കുട്ടിയും അന്നക്കുട്ടിയും നല്‍കാനുള്ള കടം തീര്‍ക്കുകയും ചെയ്തു. ഇരുവര്‍ക്കും ചട്ടയും മുണ്ടും സമ്മാനിച്ചു. ഇരുവരുടെയും പ്രതിഷേധം മാധ്യമങ്ങളില്‍ നിറഞ്ഞുനിന്നതോടെ പലകോണുകളില്‍ നിന്ന് സഹായങ്ങള്‍ ലഭിച്ചിരുന്നു. ഇന്ന് രാവിലെ അടിമാലിയിലെ ഇരുന്നേറക്കറിലെ മറിയക്കുട്ടിയുടെയും അന്നക്കുട്ടിയുടെയും വീട്ടിലെത്തിയാണ് സഹായം നല്‍കിയത്. ക്ഷേമപെന്‍ഷന്‍ ലഭിച്ചാല്‍ മാത്രമെ പലചരക്ക് കടയിലെ കടം വീട്ടാനാകൂ എന്ന് ഇരുവരും മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതേതുടര്‍ന്ന് മുകേഷ് ജെയ്ന്‍ പലചരക്ക് കടയിലെ കടം തീര്‍ത്തു. യാചനാസമരം നടത്തിയതിന് പിന്നലെ, മറിയക്കുട്ടിക്ക് ലക്ഷങ്ങളുടെ ആസ്തിയുണ്ടെന്ന് ദേശാഭിമാനിയില്‍ വാര്‍ത്ത വന്നിരുന്നു. ഇതേതുടര്‍ന്ന് തന്നെ സഹായിക്കാന്‍ വന്നവര്‍ പോലും തിരികെ പോയിരുന്നെന്ന് മറിയക്കുട്ടി ആരോപിച്ചിരുന്നു. സംഭവത്തില്‍ കഴിഞ്ഞ ദിവസം ദേശാഭിമാനി ഖേദം പ്രകടിപ്പിച്ചിരുന്നു.
പാലക്കാട്: മണ്ണാര്‍ക്കാട് ഓടുന്ന ബസില്‍ നിന്ന് തെറിച്ചുവീണ കുട്ടിക്ക് പരിക്ക്. തെങ്കര സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിനി മര്‍ജാന ആശുപത്രിയില്‍ ചികിത്സയിലാണ്. മര്‍ജാനയുടെ കൈയ്ക്കും കാലിനുമാണ് പരിക്കേറ്റത്. സംഭവത്തിന് ശേഷം ബസ് നിര്‍ത്താതെ പോയെന്ന് വിദ്യാര്‍ഥി ആരോപിച്ചു. ഇന്ന് രാവിലെയാണ് സംഭവം. പതിവ് പോലെ ബസ് സ്റ്റാന്‍ഡില്‍ നിന്ന് ബസില്‍ കയറി സ്‌കൂളിന് മുന്നില്‍ ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. മുന്നിലുള്ള കുട്ടികള്‍ ഇറങ്ങി അടുത്തതായി മര്‍ജാന ഇറങ്ങാന്‍ പോകുന്നതിന് മുന്‍പ് ബസ് മുന്നോട്ടെടുക്കുകയായിരുന്നു. വിദ്യാര്‍ഥിനി റോഡില്‍ തെറിച്ചുവീണിട്ടും ബസ് നിര്‍ത്താതെ പോയതായി നാട്ടുകാര്‍ പറയുന്നു. മര്‍ജാനയുടെ കൈയ്ക്കും കാലിനുമാണ് പരിക്ക്. നാട്ടുകാരാണ് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്.
യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട നിമിഷപ്രിയയുടെ വധശിക്ഷക്കെതിരായുള്ള അപ്പീൽ യെമൻ സുപ്രീംകോടതി തള്ളിയെന്ന് കേന്ദ്ര സർക്കാർ. ഡൽഹി ഹൈക്കോടതിയിലാണ് ഇക്കാര്യം കേന്ദ്രം അറിയിച്ചത്. നിമിഷപ്രിയയുടെ ശിക്ഷയില്‍ ഇളവു നല്‍കണമെങ്കില്‍ ഇനി യെമന്‍ പ്രസിഡന്റിന് മാത്രമേ കഴിയൂവെന്നും കേന്ദ്രസര്‍ക്കാരിന്റെ അഭിഭാഷകന്‍ ഹൈക്കോടതിയെ അറിയിച്ചു. നിമിഷ പ്രിയയുടെ അമ്മ പ്രേമകുമാരി നൽകിയ ഹർജി അപേക്ഷയായി കേന്ദ്രസർക്കാരിന് നൽകാൻ ഡൽഹി ഹൈക്കോടതി നിർദേശിച്ചു. യെമനിലേക്ക് പോകാൻ അനുവദിക്കണം, അതിനായുള്ള സൗകര്യങ്ങൾ ഒരുക്കണമെന്നും കാട്ടിയാണ് നിമിഷ പ്രിയയുടെ അമ്മ ഹർജി നൽകിയത്. ഏഴു ദിവസത്തിനകം കേന്ദ്രം ഇതിൽ തീരുമാനം എടുക്കണമെന്നാണ് ഡൽഹി ഹൈക്കോടതി നിർദ്ദേശിച്ചിരിക്കുന്നത്. ഈ ഹർജി പരിഗണിച്ചപ്പോഴാണ് നിമിഷപ്രിയയുടെ അപ്പീൽ യെമൻ സുപ്രീംകോടതി തള്ളിയ വിവരം കേന്ദ്രസർക്കാർ കോടതിയിൽ അറിയിച്ചത്. ഇക്കാര്യം ഇതുവരെ നിമിഷപ്രിയയുടെ അമ്മയെയോ മറ്റ് കുടുംബാംഗങ്ങളെയോ സർക്കാർ അറിയിച്ചിരുന്നില്ല.
