Author: News Desk

ആലപ്പുഴ: ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ കാന്‍സര്‍ നിര്‍ണയ പരിശോധനയ്ക്കായി എത്തിയ ആശാപ്രവര്‍ത്തകയ്ക്ക് പൊള്ളലേറ്റ സംഭവത്തില്‍ ഡോക്ടര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഐപിസി 337 വകുപ്പ് പ്രകാരമാണ് ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ ലക്ഷ്മിക്കെതിരെ പൊലീസ് കേസെടുത്തത്. പത്തോളജി ലാബിലെ അസറ്റിക് ആസിഡ് സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആരോഗ്യവിദഗ്ധരുടെ റിപ്പോര്‍ട്ടും പൊലീസ് തേടിയിട്ടുണ്ട്. സംഭവത്തില്‍ ആരോഗ്യവകുപ്പ് വകുപ്പു തല അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. ഡിഎംഒയുടെ നേതൃത്വത്തിലാണ് അന്വേഷണം. വിദഗ്ധ സമിതിയെ അന്വേഷണത്തിനായി ചുമതലപ്പെടുത്തിയിട്ടുണ്ട്. മണ്ണഞ്ചേരി സ്വദേശിനിക്കാണ് ഗര്‍ഭാശയത്തിലും ജനനേന്ദ്രിയത്തിലും പരിശോധനയ്ക്കിടെ പൊള്ളലേറ്റത്. സൗജന്യ കാന്‍സര്‍ നിര്‍ണയത്തിനുള്ള കാവല്‍ പദ്ധതിയുടെ ഭാഗമായി ബയോപ്‌സി എടുക്കാനെത്തിയതായിരുന്നു ആശാപ്രവര്‍ത്തക. കഴിഞ്ഞമാസം 12 നായിരുന്നു സംഭവം. ബയോപ്‌സി പരിശോധനയ്ക്ക് സാമ്പിള്‍ എടുക്കുമ്പോഴായിരുന്നു പൊള്ളലേല്‍ക്കുന്നത്. ആസിഡ് വീണാണ് പൊള്ളലേല്‍ക്കുന്നത്. ഫോണ്‍ ഉപയോഗിച്ചുകൊണ്ടാണ് ഡോക്ടര്‍ പരിശോധന നടത്തിയതെന്ന് പൊലീസിന്റെ എഫ്‌ഐആറില്‍ സൂചിപ്പിക്കുന്നു. പൊള്ളലേറ്റ കാര്യം സൂചിപ്പിച്ചപ്പോള്‍ സാരമില്ല, ഉടനെ മാറിക്കൊള്ളുമെന്നും ഡോക്ടര്‍ പറഞ്ഞു. ഡോക്ടര്‍ അശ്രദ്ധമായി പെരുമാറിയതുമൂലം ജനനേന്ദ്രിയത്തിലും ഗര്‍ഭപാത്രത്തിലും പൊള്ളലേറ്റതായും എഫ്‌ഐആറില്‍ വ്യക്തമാക്കുന്നു.

Read More

കൊല്ലം: നവകേരള സദസില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും പൗരപ്രമുഖരുമായി കൂടിക്കാഴ്ച നടത്തിയെന്ന വാര്‍ത്ത നമ്മള്‍ കേള്‍ക്കുന്നു. ഈ പശ്ചാത്തലത്തില്‍ ആരാണീ പൗര പ്രമുഖരെന്നും, പൗരപ്രമുഖര്‍ ആകാനുള്ള മാനദണ്ഡം എന്താണെന്ന് ആരാഞ്ഞ് ചീഫ് സെക്രട്ടറിക്ക് അപേക്ഷ. കൊല്ലം ജില്ലയിലെ കുമ്മിള്‍ ഗ്രാമപഞ്ചായത്ത് അംഗം ഷമീര്‍ ആണ് വിവരാവകാശ നിയമപ്രകാരം ചീഫ് സെക്രട്ടറിക്ക് അപേക്ഷ നല്‍കിയിട്ടുള്ളത്. പൗരപ്രമുഖനാകാന്‍ എവിടെയാണ് അപേക്ഷ കൊടുക്കേണ്ടത്. പൗരപ്രമുഖനാകാനുള്ള യോഗ്യത എന്താണ് എന്നും അപേക്ഷയില്‍ ചോദിക്കുന്നു.

Read More

കണ്ണൂര്‍: മുഖ്യമന്ത്രിക്ക് നേരെ യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധം ഭീകരാക്രമണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. വടിയും കല്ലുമായാണ് അവര്‍ വന്നത്. മുഖ്യമന്ത്രിയെ അപായപ്പെടുത്തുകയായിരുന്നു ലക്ഷ്യം. പ്രതിഷേധിച്ചവര്‍ക്ക് നേരെ നടന്നത് സ്വാഭാവിക ചെറുത്ത് നില്‍പ്പ് മാത്രമാണെന്നും യൂത്ത് കോണ്‍ഗ്രസുകാരെ ആരും മര്‍ദിച്ചിട്ടില്ലെന്നും അവര്‍ തിരിച്ച് ആക്രമിക്കുകയാണ് ചെയ്തതെന്നും ഇപി ജയരാജന്‍ മാധ്യമങ്ങളോട് പറഞ്ഞു. ‘രണ്ടോ മൂന്നോ ആളുകള്‍ വന്ന് നടത്തുന്ന ഭീകരപ്രവര്‍ത്തനമാണോ പ്രതിഷേധം?. മുഖ്യമന്ത്രിയുടെ ബസിനും കാറിനും നേരെ കല്ലെറിയുന്നതാണോ പ്രതിഷേധം?. എന്നാല്‍ അവര്‍ നടത്തട്ടെ. ജനം അത് തിരിച്ചറിയും. പരിശീലനം ലഭിച്ചവരാണ് മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ ആക്രമം നടത്തിയത്’- ഇപി ജയരാജന്‍ പറഞ്ഞു. ‘പതിനായിരക്കണക്കിന് ആളുകള്‍ വന്നിട്ടുള്ള ഒരു റാലിയുടെ നേരെ ഇങ്ങനെയുള്ള ഒരു ഭീകരപ്രവര്‍ത്തനം വരുമ്പോള്‍ അവിടെയുള്ള എല്ലാവരും സിപിഎമ്മിന്റെ ഉന്നതമായ കാഴ്ചപ്പാടോട് കൂടി ഇതിനെയെല്ലാം സഹിച്ചും ഗാന്ധിജിയെ പോലെ നെഞ്ചുനിവര്‍ത്തിപ്പിടിച്ചും സഹിക്കുമെന്നാണോ ധരിക്കുന്നത്?. അക്രമങ്ങള്‍ ഇല്ലായ്മ ചെയ്യുന്നതിന്റെ ഭാഗമാണ് പ്രവര്‍ത്തകര്‍ തടഞ്ഞത്. പൊലീസ് സ്റ്റേഷന് മുന്നില്‍ തന്നെ…

Read More

തിരുവനന്തപുരം: അടുത്ത വര്‍ഷം ലോക്‌സഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചര്‍ച്ചകളും രാഷ്ട്രീയപാര്‍ട്ടികള്‍ക്കുള്ളില്‍ സജീവമായി. തിരുവനന്തപുരം സീറ്റ് വെച്ചുമാറണമെന്ന ആവശ്യം സിപിഐക്കുള്ളില്‍ ഉയര്‍ന്നിട്ടുണ്ട്. തിരുവനന്തപുരം സീറ്റ് ഏറ്റെടുത്തിട്ട് പകരം മറ്റൊരു സീറ്റ് നല്‍കണമെന്ന് സിപിഐ സിപിഎമ്മിനോട് ആവശ്യപ്പെട്ടതായി ന്യൂ ഇന്‍ഡ്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. നിലവില്‍ നാലു ലോക്‌സഭാ സീറ്റുകളാണ് സിപിഐക്കുള്ളത്. തിരുവനന്തപുരം, മാവേലിക്കര, തൃശൂര്‍, വയനാട് എന്നിവ. ഇതില്‍ മാവേലിക്കരയും തൃശൂരും തങ്ങളുടെ ശക്തികേന്ദ്രങ്ങളായി സിപിഐ നേതൃത്വം വിലയിരുത്തുന്നു. തിരുവനന്തപുരത്ത് ശശി തരൂരും വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുമാണ് നിലവിലെ എംപിമാര്‍. ഇവര്‍ വീണ്ടും ഈ മണ്ഡലങ്ങളില്‍ മത്സരത്തിനിറങ്ങിയാല്‍ പോരാട്ടം അതികഠിനമാകുമെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ മൂന്നു തവണയായി ശശി തരൂര്‍ തിരുവനന്തപുരത്തു നിന്നും തെരഞ്ഞെടുക്കപ്പെട്ടു. തരൂര്‍ തന്നെയാകും വീണ്ടും തിരുവനന്തപുരത്ത് സ്ഥാനാര്‍ത്ഥിയെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സീറ്റു വെച്ചുമാറ്റം മുന്നണിയില്‍ ഉന്നയിക്കാന്‍ നിര്‍ദേശം ഉയര്‍ന്നിട്ടുള്ളത്. തിരുവനന്തപുരത്തിന് പകരം തങ്ങള്‍ക്ക് സ്വാധീനശക്തിയുള്ള ഏതെങ്കിലും മണ്ഡലം പകരം തരണമെന്നാണ് സിപിഐയുടെ ആവശ്യം. സിപിഎമ്മും…

Read More

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിലെ വ്യാജ ഐഡിയുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന് കെപിസിസി വിശദീകരണം നൽകിയില്ല. മൂന്നു ദിവസത്തിനകം വിശദീകരണം നൽകാനായിരുന്നു നിർദ്ദേശം. അനുവദിച്ച സമയം ഇന്നലെ കഴിഞ്ഞു. ഇതുവരെ കെപിസിസി നേതൃത്വം വിശദീകരണം നൽകാത്ത സാഹചര്യത്തിൽ വീണ്ടും നോട്ടീസ് നൽകുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു. യൂത്ത് കോൺഗ്രസ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മറ്റിക്കും പൊലീസ് നോട്ടീസ് നൽകിയിട്ടുണ്ട്. തെരഞ്ഞെടുപ്പിന്റെ മുഴുവൻ വിവരങ്ങളും നൽകണമെന്നാണ് നിർദ്ദേശം. പൊലീസ് ഇന്നലെ റിട്ടേണിംഗ് ഓഫീസർ രതീഷിന് നോട്ടീസ് നൽകിയിരുന്നു 10 പരാതികളാണ് യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പൊലീസിന് ഇതേവരെ ലഭിച്ചത്. നിരവധി ആപ്പുകൾ മുഖേന വ്യാജ ഐഡി കാർഡുകൾ നിർമ്മിച്ചുവെന്ന് പൊലീസ് വ്യക്തമാക്കുന്നു.

Read More

കുറ്റിപ്പുറം: പതിനേഴുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കുന്നതിനിടെ പോലീസിനെക്കണ്ട് ഓടിരക്ഷപ്പെട്ട പ്രതിയെ മണിക്കൂറുകള്‍ക്കകം കുറ്റിപ്പുറം പോലീസ് പിടികൂടി. തിരൂര്‍ പുറത്തൂര്‍ സ്വദേശി മണല്‍പ്പറമ്പില്‍ റഷീദിനെ(53)യാണ് പിടികൂടിയത്. കഴിഞ്ഞദിവസം രാത്രിയില്‍ കുറ്റിപ്പുറം പോലീസ് സ്റ്റേഷനിലെ സി.പി.ഒ.മാരായ വിപിന്‍ സേതു, വിജയ് എന്നിവര്‍ ബൈക്കില്‍ പട്രോളിങ് നടത്തുന്നതിനിടെയാണ് മറവഞ്ചേരിയില്‍ ആളൊഴിഞ്ഞ സ്ഥലത്ത് ഒരു വാഹനം കാണുന്നത്. തുടര്‍ന്ന് ഇവര്‍ നടത്തിയ പരിശോധനയിലാണ് പീഡനം നേരില്‍ക്കണ്ടത്. പ്രതിയെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും ഓടിരക്ഷപ്പെടുകയായിരുന്നു. കുട്ടിയില്‍നിന്ന് മൊഴി രേഖപ്പെടുത്തിയതിനു ശേഷം പ്രതിക്കെതിരേ പോക്‌സോ നിയമപ്രകാരം സ്വമേധയാ കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടേയാണ് റഷീദ് വലയിലായത്.

Read More

വിശാഖപട്ടണം: ആന്ധ്രയിലെ വിശാഖപട്ടണം മത്സ്യബന്ധനതുറമുഖത്ത് വൻതീപ്പിടിത്തം. 40-ലേറെ മത്സ്യബന്ധന ബോട്ടുകൾ കത്തിനശിച്ചതായാണ് വിവരം. ഞായറാഴ്ച രാത്രി പതിനൊന്നരയോടെയാണ് തീപിടിത്തമുണ്ടായത്. നാല്‍പ്പതു കോടിയോളം രൂപയുടെ നാശനഷ്ടമുണ്ടായതായാണ് പ്രാഥമിക നിഗമനം. എങ്ങനെയാണ് തീപിടിത്തം ഉണ്ടായത് എന്ന കാര്യം വ്യക്തമല്ല. തുറമുഖത്തുണ്ടായിരുന്ന ഒരു ബോട്ടിൽ ആദ്യം തീപിടിക്കുകയായിരുന്നു. ഇതിൽനിന്ന് തൊട്ടടുത്തുള്ള ബോട്ടുകളിലേക്കും തീ പടരുകയായിരുന്നുവെന്ന് പോലീസ് ഉദ്യോഗസ്ഥൻ ആനന്ദ് റെഡ്ഡി പറഞ്ഞതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ഉടൻ തന്നെ പോലീസും ഫയർഫോഴ്സ് സംഘവും എത്തിയതിനാൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നാണ് റിപ്പോർട്ട്. നിലവിൽ തീ നിയന്ത്രണവിധേയമാണ്. സംഭവത്തിൽ വിശാഖപട്ടണം പോലീസ് കേസെടുത്ത് അന്വഷണം നടക്കുന്നുണ്ട്.

Read More

ന്യൂഡൽഹി∙ കഴിഞ്ഞദിവസം അഹമ്മദാബാദിൽ നടന്ന ഇന്ത്യ–ഓസ്ട്രേലിയ ഏകദിന ലോകകപ്പ് ഫൈനൽ മത്സരം കാണാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിയതിനെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ്. ലോകകപ്പ് ഫൈനൽ മത്സരം കാണാൻ പ്രധാനമന്ത്രി സമയം കണ്ടെത്തിയെങ്കിലും അക്രമം നാശം വിതച്ച മണിപ്പുർ ഇതുവരെ സന്ദർശിച്ചിട്ടില്ലെന്ന് കോൺഗ്രസ് പറഞ്ഞു. ‘‘പ്രധാനമന്ത്രി, തന്റെ പേരിലുള്ള അഹമ്മദാബാദിലെ സ്റ്റേഡിയത്തിൽ ഇരിക്കാൻ സമയം കണ്ടെത്തി. നാളെ മുതൽ കോൺഗ്രസിനെ വിമർശിക്കാനും അപകീർത്തിപ്പെടുത്താനും രാജസ്ഥാനിലും തെലങ്കാനയിലും എത്തും. എന്നാൽ, ഇപ്പോഴും പിരിമുറുക്കവും ദുരിതവും അനുഭവിക്കുന്ന മണിപ്പുർ സന്ദർശിക്കുന്നത് ഉചിതമാണെന്ന് അദ്ദേഹത്തിന് തോന്നിയിട്ടില്ല. അദ്ദേഹത്തിന്റെ മുൻഗണനകൾ വ്യക്തമാണ്’’– കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് എക്‌സിൽ (ട്വിറ്റർ) പോസ്റ്റ് ചെയ്തു. മേയ് മുതൽ അക്രമം നടക്കുന്ന മണിപ്പുരിൽ പ്രധാനമന്ത്രി ഇതുവരെ സന്ദർശനം നടത്താത്തതിനെ കോൺഗ്രസ് മുൻപും ചോദ്യം ചെയ്തിരുന്നു.

Read More

തിരുവനന്തപുരം∙ വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിനു ബിസിനസ് ആകർഷിക്കാൻ കൂടി ലക്ഷ്യമിട്ട് മുംബൈയിൽ കേരളം പങ്കെടുത്ത ഗ്ലോബൽ മാരി ടൈം സമ്മേളനത്തിന്റെ ചെലവ് വഹിക്കുന്നതിൽ നിന്ന് അദാനി പോർട്സ് ലിമിറ്റഡ് പിൻമാറി. മുൻധാരണ പ്രകാരം അദാനി കമ്പനി നൽകേണ്ട 50 ലക്ഷം രൂപ ഇതേത്തുടർന്നു സംസ്ഥാന സർക്കാർ അടച്ചു. ആകെ നൽകേണ്ട ഒരു കോടി രൂപ കേരള മാരി ടൈം ബോർഡും അദാനി കമ്പനിയും തുല്യമായി പങ്കുവയ്ക്കാമെന്ന ധാരണയിലാണു സമ്മേളനത്തിൽ പങ്കെടുക്കാൻ തീരുമാനിച്ചതെങ്കിലും, ഉത്തരവിറങ്ങിയശേഷം പണം നൽകാനാകില്ലെന്ന് അദാനി കമ്പനി അറിയിക്കുകയായിരുന്നു. ഒക്ടോബർ 17 മുതൽ 19 വരെ മുംബൈയിൽ നടന്ന ഗ്ലോബൽ മാരി ടൈം സമ്മേളനത്തിൽ അദാനി പോർട്സ് അധികൃതരും കേരളത്തിൽനിന്നു മന്ത്രി അഹമ്മദ് ദേവർകോവി‍ൽ അടക്കമുള്ളവരും പങ്കെടുത്തിരുന്നു. രണ്ടുകോടി രൂപയാണു കേന്ദ്ര ഷിപ്പിങ് മന്ത്രാലയം ഫീസ് ഇനത്തിൽ കേരളത്തോട് ആവശ്യപ്പെട്ടിരുന്നത്. കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കിയതിനാൽ ഇത് ഒരു കോടി രൂപയായി കുറച്ചു. വിഴിഞ്ഞം രാജ്യാന്തര തുറമുഖം, കേരള മാരി…

Read More

കൊല്ലം: പത്തനാപുരത്ത് പതിനാലുകാരന് നേരെ ലൈംഗികാതിക്രമമെന്ന് പരാതി. അമ്പലത്തില്‍ പോയി മടങ്ങുമ്പോള്‍ പതിനാലുകാരനെ അഞ്ചുപേര്‍ ചേര്‍ന്ന് ലൈംഗികമായി അതിക്രമിച്ചുവെന്നാണ് പരാതി. സംഭവത്തില്‍ പത്താനാപുരം പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസം വൈകീട്ടാണ് സംഭവം. വിദ്യാര്‍ഥിയുടെ വസ്ത്രം അഴിച്ചുമാറ്റിയ ശേഷം ജനനേന്ദ്രിയത്തില്‍ കത്തിവച്ച് മുറിക്കാന്‍ ശ്രമിച്ചതായും പരാതിയില്‍ പറയുന്നു. മാങ്കോട് സ്വദേശികളായ അഖില്‍, രാജേഷ്, അജിത്, അനീഷ്, എന്നിവരാണ് അതിക്രമം നടത്തിയത്. ഇവര്‍ മദ്യലഹരിയിയിലായിരുന്നെന്നും കുട്ടി പറയുന്നു. കരഞ്ഞപ്പോള്‍ വിട്ടയക്കുകയായിരുന്നെന്നു പതിനാലുകാരന്‍ പറഞ്ഞു. അതിക്രമത്തെ കുറിച്ച് കുട്ടി പറയുന്ന വീഡിയോയും പുറത്തുവന്നിട്ടുണ്ട്. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രതികള്‍ക്കെതിരെ പോക്‌സോ വകുപ്പുകള്‍ പ്രകാരം കേസ് എടുത്തതായും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു.

Read More