- ഇടപ്പാളയം മെംബേർസ് ക്രിക്കറ്റ് ലീഗ് : തവനൂരിനെ കൊമ്പുകുത്തിച്ച് ‘കൊമ്പൻസ് കാലടി’ ചാമ്പ്യന്മാർ
- ബഹ്റൈൻ സിറോ മലബാർ സൊസൈറ്റി ഭാരതത്തിന്റെ 77th റിപ്പബ്ലിക് ദിനം സമുചിതമായി ആഘോഷിച്ചു.
- ഇന്ത്യൻ സ്കൂൾ റിപ്പബ്ലിക് ദിനം ആഘോഷിച്ചു
- കാലാവധി കഴിഞ്ഞ ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ വിറ്റു; ബഹ്റൈനില്‍ അഞ്ചു പേര് അറസ്റ്റില്‍
- നടനും സംവിധായകനുമായ ജോയ് കെ. മാത്യു സംവിധാനം ചെയ്ത ‘കരുണയും കാവലും’ റിലീസ് ചെയ്തു.
- റോഡില്‍ വാഹനാഭ്യാസം: ബഹ്റൈനില്‍ യുവാവ് അറസ്റ്റില്‍
- ബി.ഡി.എഫ്. ‘നാഷണല്‍ ഷീല്‍ഡ് 2026’ ഡ്രില്‍ ആരംഭിച്ചു
- യു.എ.ഇ. ആതിഥേയത്വം വഹിച്ച അമേരിക്ക-റഷ്യ-ഉക്രെയ്ന് ചര്‍ച്ച: ബഹ്റൈന്‍ സ്വാഗതം ചെയ്തു
Author: News Desk
കാസർകോട്: പൈപ് ലൈനിന് കുഴിയെടുക്കുന്നതിനിടെ ചുമർ ഇടിഞ്ഞുവീണ് കല്ലിനടിയിൽ കുടുങ്ങി രണ്ട് തൊഴിലാളികൾ മരിച്ചു. കുടുങ്ങിയ രണ്ടുപേരെ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കർണാടക സ്വദേശികളായ ലക്ഷ്മപ്പ (43), ബി എം ബസയ്യ (40) എന്നിവരാണ് മരിച്ചത്. ഒരാൾ കൂടി ഉണ്ടായിരുന്നുവെന്ന സംശയത്തിന്റെ അടിസ്ഥാനത്തിൽ തിരച്ചിൽ നടത്തിയെങ്കിലും രണ്ടുപേർ മാത്രമാണ് ഉണ്ടായിരുന്നതെന്ന് സ്ഥിരീകരണം ലഭിക്കുകയായിരുന്നു. കാസർകോട് മാർകറ്റ് റോഡിൽ ചൊവ്വാഴ്ച വൈകീട്ട് നാലുമണിയോടെയാണ് സംഭവം. പൈപ് ലൈൻ സ്ഥാപിക്കുന്നതിനായി കുഴിയെടുക്കുന്നതിനിടെ ഇതിന് സമീപമുണ്ടായിരുന്ന വലിയ മതിൽ തൊഴിലാളികളുടെ മുകളിലേക്ക് ഇടിഞ്ഞുവീഴുകയായിരുന്നു. ഓടിക്കൂടിയ സമീപവാസികളും ചുമട്ടുതൊഴിലാളികളും പൊലീസും ചേർന്നാണ് ഇവരെ പുറത്തെടുത്തത്.
തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ഡിസംബർ എട്ട് മുതൽ 15 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന 28-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേള (IFFK)യുടെ ഡെലിഗേറ്റ് രജിസ്‌ട്രേഷൻ നവംബർ 22 ബുധനാഴ്ച രാവിലെ 10 മണിക്ക് ആരംഭിക്കും. www.iffk.in എന്ന വെബ്‌സൈറ്റിൽ നൽകിയിട്ടുള്ള ലിങ്കിലൂടെ ഡെലിഗേറ്റ് രജിസ്‌ട്രേഷൻ നടത്താം. പൊതുവിഭാഗത്തിന് ജി.എസ്.ടി ഉൾപ്പെടെ 1180 രൂപയും വിദ്യാർഥികൾക്ക് ജി.എസ്.ടി ഉൾപ്പെടെ 590 രൂപയുമാണ് ഡെലിഗേറ്റ് ഫീസ്. മേളയുടെ മുഖ്യവേദിയായ ടാഗോർ തിയേറ്ററിൽ സജ്ജീകരിച്ചിട്ടുള്ള ഡെലിഗേറ്റ് സെൽ മുഖേന നേരിട്ടും രജിസ്‌ട്രേഷൻ നടത്താം.
തിരുവനന്തപുരം: തലസ്ഥാനത്തെ മലയോര പ്രദേശങ്ങളിൽ ശക്തമായ മഴ. തിരുവനന്തപുരം മുതല്‍ പാലോട് വരെയുള്ള സംസ്ഥാനപാതയിൽ അസ്വാഭാവിക വെള്ളക്കെട്ട് രൂപപ്പെട്ടു. ജില്ലയിൽ ചൊവ്വാഴ്ച യെല്ലോ അലർട്ട് ഉണ്ടായിരുന്നു. മഴ കനത്തതോടെ മലയോര മേഖലയെ നഗരവുമായി ബന്ധിപ്പിക്കുന്ന തിരുവനന്തപുരം ചെങ്കോട്ട അന്തര്‍സംസ്ഥാന പാതയില്‍ കുറുപുഴ മുതല്‍ ഇളവട്ടം വരെയുള്ള ഭാഗത്ത് ഗതാഗതം ദുഷ്‌കരമായി. ഇവിടങ്ങളിൽ റോഡ് പൂർണമായും വെള്ളത്തിലായി. തുടർന്ന് വാഹനങ്ങൾ കുറുപുഴ വെമ്പ് ഇളവട്ടം റോഡിലൂടെ തിരിച്ചുവിട്ടു. നിലവിൽ പ്രദേശത്ത് മഴ തോർന്ന് വെള്ളം ഇറങ്ങുന്നുണ്ടെന്നാണ് വിവരം. എന്നിരുന്നാലും ചെറിയ വാഹനങ്ങൾക്ക് സഞ്ചരിക്കാൻ ബുദ്ധിമുട്ടുണ്ട്.
ജയ്പൂര്‍: ജാതി സര്‍വേ, കര്‍ഷകര്‍ക്ക് 2 ലക്ഷം രൂപ വരെ പലിശരഹിത വായ്പ, 10 ലക്ഷം തൊഴിലവസരങ്ങള്‍..തുടങ്ങി വന്‍ വാഗ്ദാനങ്ങളുമായി രാജസ്ഥാനില്‍ കോണ്‍ഗ്രസിന്റെ പ്രകടന പത്രിക. പഞ്ചായത്തില്‍ നിയമനങ്ങള്‍ നടത്തുന്നതിന് പുതിയ രീതി നടപ്പാക്കുമെന്നും പ്രകടന പത്രികയില്‍ പറയുന്നു. ‘ജന്‍ ഗോഷ്ണ പത്ര’ എന്ന പേരിലാണ് പ്രകടന പത്രിക പുറത്തിറക്കിയത്. പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സംസ്ഥാനത്തിന്റെ ചുമതലയുള്ള സുഖ്ജിന്ദര്‍ സിങ് രണ്‍ധാവ, മുഖ്യമന്ത്രി അശോക് ഗെഹ് ലോാട്ട്, പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ഗോവിന്ദ് സിങ് ദോടസര, സിപി ജോഷി, സച്ചിന്‍ പൈലറ്റ് എന്നിവര്‍ ചേര്‍ന്നാണ് പാര്‍ട്ടി ഓഫിസില്‍ പ്രകടന പത്രിക പുറത്തിറക്കിയത്. ചിരഞ്ജീവി ആരോഗ്യഇന്‍ഷൂറന്‍സ് പദ്ധതി 25 ലക്ഷത്തില്‍ നിന്ന് 50 ലക്ഷം രൂപയാക്കി ഉയര്‍ത്തും. ചെറുകിട വ്യാപാരികള്‍, കച്ചവടക്കാര്‍, യുവസംഭരംഭകര്‍ തുടങ്ങിയവര്‍ക്ക് അഞ്ച് ലക്ഷം വരെ പലിശരഹിതവായ്പ നല്‍കും, സ്വാമിനാഥന്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് പ്രകാരം കര്‍ഷകര്‍ക്ക് താങ്ങുവില തുടങ്ങിയ വാഗ്ദാനങ്ങളും പത്രികയിലുണ്ട്. കുടുംബനാഥയ്ക്ക് 10,000 രൂപ വാര്‍ഷിക…
തൃശ്ശൂര്‍: തൃശ്ശൂരിലെ സ്‌കൂളില്‍ തോക്കുമായെത്തിയ പൂര്‍വവിദ്യാര്‍ഥി ക്ലാസ് മുറികളില്‍ കയറി വെടിയുതിര്‍ത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. തൃശ്ശൂരിലെ വിവേകോദയം സ്‌കൂളിലാണ് പൂര്‍വവിദ്യാര്‍ഥി എയര്‍ഗണ്ണുമായെത്തി വെടിയുതിര്‍ത്തത്. സ്റ്റാഫ് റൂമില്‍ കയറി അധ്യാപകരെ ഭീഷണിപ്പെടുത്തുകയും പിന്നാലെ ക്ലാസ്മുറികളില്‍ കയറി തോക്കെടുത്ത് മൂന്നുതവണ വെടിയുതിര്‍ക്കുകയുമായിരുന്നു. സംഭവത്തില്‍ പ്രതിയായ മുളയം സ്വദേശി ജഗന്‍ തൃശ്ശൂര്‍ ഈസ്റ്റ് പോലീസിന്റെ കസ്റ്റഡിയിലാണ്. ചൊവ്വാഴ്ച രാവിലെ 10.15-ഓടെയായിരുന്നു സ്‌കൂളിനെ നടുക്കിയ സംഭവം. പത്തുമണിയോടെ സ്‌കൂളിലെത്തിയ പൂര്‍വവിദ്യാര്‍ഥി ആദ്യം സ്റ്റാഫ് റൂമിലാണ് എത്തിയത്. രണ്ടുകൊല്ലം മുന്‍പ് പഠനം നിര്‍ത്തി പോയപ്പോള്‍ തന്റെ തൊപ്പി ഇവിടെ വാങ്ങിവെച്ചിട്ടുണ്ടെന്നും അത് തിരികെ വേണമെന്നുമായിരുന്നു ഇയാളുടെ ആവശ്യം. ചില അധ്യാപകരെയും പേരെടുത്ത് തിരക്കി. തുടര്‍ന്ന് അധ്യാപകരെ ഭീഷണിപ്പെടുത്തി. സ്‌കൂള്‍ കത്തിക്കുമെന്നും ഭീഷണി മുഴക്കി. ഇതിനുപിന്നാലെയാണ് ഇയാള്‍ കൈയിലുണ്ടായിരുന്ന ബാഗില്‍നിന്ന് തോക്ക് പുറത്തെടുത്തത്. തുടര്‍ന്ന് ക്ലാസ്മുറികളില്‍ അതിക്രമിച്ചുകയറി വെടിയുതിര്‍ക്കുകായിരുന്നു. സംഭവത്തിന് ശേഷം സ്‌കൂളിന്റെ മതില്‍ചാടി രക്ഷപ്പെട്ട ഇയാളെ പോലീസ് സംഘം പിന്തുടര്‍ന്ന് കസ്റ്റഡിയിലെടുത്തു.
കൊച്ചി: നവകേരള സദസിനായി സ്‌കൂള്‍ ബസ് വിട്ടുനല്‍കുന്നത് വിലക്കി ഹൈക്കോടതി ഉത്തരവ്. കോടതി അനുമതി ഇല്ലാതെ ബസ് വിട്ടു നല്‍കരുതെന്നും ഹൈക്കോടതി ഉത്തരവിട്ടു. പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവിനെതിരെ കാസര്‍കോട് സ്വദേശിയായ രക്ഷിതാവാണ് കോടതിയെ സമീപിച്ചത്. നവകേരള സദസിന്റെ ഭാഗമായി നവംബര്‍ 18 മുതല്‍ ഡിസംബര്‍ 23 വരെ സ്‌കൂള്‍ ബസുകള്‍ വിട്ടു നല്‍കാനാണ് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ എയ്ഡഡ് സ്‌കൂള്‍ മാനേജര്‍മാര്‍ക്കും മറ്റ് സ്‌കൂള്‍ അധികൃതര്‍ക്കും നല്‍കിയ സര്‍ക്കുലറില്‍ നിര്‍ദേശിച്ചിരുന്നത്. ഈ സര്‍ക്കുലര്‍ നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കാസര്‍കോട് സ്വദേശി ഫിലിപ്പ് ജോസഫ് ഹൈക്കോടതിയെ സമീപിച്ചത്. ഫിലിപ്പിന്റെ മകള്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. സംഘാടകരുടെ ആവശ്യപ്രകാരം സ്‌കൂള്‍ ബസ് വിട്ടുകൊടുത്താല്‍ സ്‌കൂളിന്റെ പ്രവര്‍ത്തനത്തെയും, കുട്ടികളുടെ കുട്ടിയുടെ പഠനത്തെ ബാധിക്കും. അതിനാല്‍ കോടതി വിഷയത്തില്‍ ഇടപെടണമെന്ന് ഹര്‍ജിക്കാരന്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. സ്‌കൂള്‍ ബസ് മോട്ടോര്‍ വാഹന നിയമപ്രകാരം, കുട്ടികളെയും അധ്യാപകരെയും കൊണ്ടു വരാനും കൊണ്ടു വിടാനും മാത്രമേ ഉപയോഗിക്കാവൂ. പകരം മറ്റ് ആവശ്യങ്ങള്‍ക്ക്…
കൊച്ചി: കെഎസ്ഇബി മീറ്റര്‍ റീഡര്‍ തസ്തികയിലെ പിഎസ് സി ലിസ്റ്റും നിയമനവും ഹൈക്കോടതി റദ്ദാക്കി. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളെ ഉള്‍പ്പെടുത്തി പുതിയ ലിസ്റ്റ് പ്രസിദ്ധീകരിച്ച് നിയമനം നടത്തണമെന്ന് കോടതി ഉത്തരവിട്ടു. മീറ്റര്‍ റീഡര്‍ തസ്തികയിലെ പിഎസ് സി ലിസ്റ്റില്‍ അയോഗ്യരായവരെ ഉള്‍പ്പെടുത്തിയാണ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി. അതുകൊണ്ടു തന്നെ യോഗ്യരായ പലരും തഴയപ്പെട്ടുവെന്നും ഹര്‍ജിയില്‍ പറയുന്നു. തൃശൂര്‍ സ്വദേശി മുഹമ്മദ്, കൊല്ലം സ്വദേശി നിസാമുദ്ദീന്‍ തുടങ്ങിയവരാണ് ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്. ഈ ഹര്‍ജിയിലാണ് ജസ്റ്റിസ് അമിത് റാവല്‍, ജസ്റ്റിസ് സി എസ് സുധ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ വിധി. അയോഗ്യരായവരെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പിഎസ് സി ലിസ്റ്റ് കോടതി ദുര്‍ബലപ്പെടുത്തി. യോഗ്യരായവരെ ഉള്‍പ്പെടുത്തി പുതിയ ലിസ്റ്റ് പ്രസിദ്ധീകരിക്കണം. അതില്‍ നിന്നും നിയമനം നടത്താനും കോടതി ഉത്തരവിട്ടു.
ബുക്ക് ചെയ്ത യാത്രക്കാരുടെ പട്ടിക ഉണ്ടെങ്കില്‍ നിയമലംഘനമാകുന്നതെങ്ങനെ?, ടൂറിസ്റ്റ് ബസുകളെ തടയാതെ ഹൈക്കോടതി
കൊച്ചി: ഓള്‍ ഇന്ത്യാ ടൂറിസ്റ്റ് പെര്‍മിറ്റ് ബസുകള്‍ ദേശസാത്കൃത റൂട്ടുകളില്‍ യാത്രക്കാരെ ഇടയ്ക്കു സ്റ്റോപ്പുകളില്‍ കയറ്റിയും ഇറക്കിയും സര്‍വീസ് നടത്തുന്നതു തടയണമെന്ന കെഎസ്ആര്‍ടിസിയുടെ ഇടക്കാല ആവശ്യം ഹൈക്കോടതി അനുവദിച്ചില്ല. ഓള്‍ ഇന്ത്യ ടൂറിസ്റ്റ് വെഹിക്കിള്‍സ് (പെര്‍മിറ്റ്) ചട്ടം 2023 ലെ ചില വ്യവസ്ഥകള്‍ ചോദ്യം ചെയ്തായിരുന്നു ഹര്‍ജി. ജസ്റ്റിസ് ദിനേശ്കുമാര്‍ സിങിന്റെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണവും ഹൈക്കോടതി ആരാഞ്ഞു. രണ്ടാഴ്ചക്ക് ശേഷം ഹര്‍ജി വീണ്ടും പരിഗണിക്കും. ഓള്‍ ഇന്ത്യാ ടൂറിസ്റ്റ് പെര്‍മിറ്റ് എടുത്ത റോബിന്‍ ബസ് പത്തനംതിട്ട – കോയമ്പത്തൂര്‍ സര്‍വീസ് മോട്ടര്‍ വാഹന വകുപ്പ് കഴിഞ്ഞ ദിവസം നിരന്തരം തടഞ്ഞിരുന്നു. ഇതിനിടയിലാണ് കെഎസ്ആര്‍ടിസി ഹൈക്കോടതിയെ സമീപിച്ചത്.സര്‍ക്കാര്‍ നിശ്ചയിക്കുന്ന നിരക്കോ അംഗീകൃത സമയക്രമമോ ഷെഡ്യൂളോ ഇല്ലാതെ ടൂറിസ്റ്റ് വാഹനങ്ങള്‍ സര്‍വീസ് നടത്തുന്നത് മോട്ടോര്‍ വാഹന നിയമത്തിലെ വ്യവസ്ഥകള്‍ക്കു വിരുദ്ധമാണെന്നു കെഎസ്ആര്‍ടിസി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. യാത്രക്കാര്‍ ബുക്ക് ചെയ്യുകയും അവരുടെ പട്ടിക ഡ്രൈവറുടെ കൈവശമുണ്ടാകുകയും ചെയ്താല്‍ എങ്ങനെയാണ് നിയമലംഘനമുണ്ടാകുകയെന്നു…
കണ്ണൂര്‍: ഓടുന്ന വണ്ടിക്ക് മുന്നില്‍ കരിങ്കൊടിയുമായി ചാടുന്നത് പ്രതിഷേധമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വണ്ടിക്ക് മുന്നില്‍ ചാടുന്നവര്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ എന്താകുമെന്നും വീണ്ടുവിചാരമില്ലാത്ത ഇത്തരം പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂരില്‍ നവകേരള സദസിന്റെ ഭാഗമായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സംഘര്‍ഷാന്തരീക്ഷം ഉണ്ടെന്ന് വരുത്തി തീര്‍ത്തി ഇതില്‍ പങ്കെടുക്കുന്ന നിക്ഷ്പക്ഷമതിയായ ആളുകളെ തടയാന്‍ പറ്റുമോ എന്ന ശ്രമമമാണ് അവര്‍ നടത്തുന്നത്. ഇതൊക്കെ തങ്ങളുടെ നേരയുള്ള പ്രയോഗമായിട്ടല്ല കാണുന്നത്. ഇതിന്റെ ഒരുമാനം വേറെയാണ്. ജനലക്ഷങ്ങള്‍ ഒഴുകിവരുമ്പോള്‍ അതിനെ തടയാന്‍ വേറെ മാര്‍ഗം കാണാതിരിക്കുമ്പോള്‍ അവിടെ സംഘര്‍ഷം ഉണ്ടാക്കാന്‍ കഴിയുമോ എന്നാണ് അവര്‍ നോക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇന്നലെ അതിന്റെ ഭാഗമായി ഒരു നീക്കം ഉണ്ടായി. കരിങ്കൊടി പ്രകടനം എന്ന് അതിനെ ചിലര്‍ വിശേഷിപ്പിച്ചു കണ്ടു. ജനാധിപത്യപരമായ ഒരു പ്രതിഷേധത്തിനും ഈ സര്‍ക്കാര്‍ എതിരല്ല. എന്നാല്‍, കരിങ്കൊടിയുമായി ഓടുന്ന വാഹനത്തിനു നേരെ ചാടിയാലോ? അത് പ്രതിഷേധമല്ല, ആക്രമണോത്സുകതയാണ്. അത്തരം ആക്രമണോത്സുകത ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ ചെറുതാവണമെന്നില്ല.…
മനാമ: 18-മത് ഗര്‍ഷോം രാജ്യാന്തര പുരസ്മാരങ്ങള്‍ ഡിസംബര്‍ 2 ന് ബഹ്‌റൈനിൽ നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും. വിവിധ രാജ്യങ്ങളിൽ വ്യത്യസ്ത മേഖലകളില്‍ അഭിമാനകരമായ നേട്ടങ്ങള്‍ കൈവരിച്ച മറുനാടന്‍ മലയാളികളെ ചടങ്ങില്‍ ഗര്‍ഷോം രാജ്യാന്തര പുരസ്മാരങ്ങള്‍ നൽകി ആദരിക്കും. ശനിയാഴ്ച്ച വൈകുന്നേരം 6.30 ന് മനാമയിലെ ക്രൗൺ പ്ലാസ കണ്‍വെന്‍ഷന്‍ സെന്‍ററിൽ നടക്കുന്ന അവാര്‍ഡ് ദാന ചടങ്ങില്‍ 17 രാജ്യങ്ങളിൽ നിന്നെത്തുന്ന നൂറോളം പ്രതിനിധികള്‍ പങ്കെടുക്കുന്നുണ്ട്. https://youtu.be/Wv72pMRy7PY സ്വപ്രയത്നം കൊണ്ട് കേരളത്തിന് പുറത്ത് ജീവിത വിജയം നേടുകയും മലയാളികളുടെ യശസ് ഉയര്‍ത്തുകയും ചെയ്ത പ്രവാസി മലയാളികളെ ആരിക്കുവാന്‍ ബംഗലൂരു ആസ്ഥാനമായ ഗര്‍ഷോം ഫൗണ്ടേഷന്‍ 2002 മുതലാണ് ഗര്‍ഷോം പുരസ്മാരങ്ങള്‍ നല്‍കി വരുന്നത്. ഇന്ത്യ, ജപ്പാന്‍, മലേഷ്യ. കുവൈറ്റ്, യുഎ ഇ, അസര്‍ബൈജാന്‍, നോര്‍വേ എന്നീ രാജ്യങ്ങളിലെ വിവിധ നഗരങ്ങള്‍ മുന്‍വര്‍ഷങ്ങളിലെ ഗര്‍ഷോം അവാര്‍ഡ് ദാനച്ചടങ്ങുകള്‍ക്ക് ആതിഥ്യമരുളിയിട്ടുണ്ട്. ബഹ്‌റൈനിൽ നടക്കുന്ന പരിപാടി സ്റ്റാർ വിഷൻ ഇവന്റ്സിന്റെ ബാനറിലാണ് സംഘടിപ്പിക്കുന്നത്.
